-- എ ബ്ലഡി മല്ലു --

എന്റെ മുഴുവന്‍ പ്രൊഫൈല്‍!

Thursday, February 18, 2010

പ്രിയരേ- അനോണീ ശല്യം കൂടുന്നതോടെ ഭാവിയില്‍ ഗൂഗിള്‍ ഉപഭോക്താക്കളുടെ മുഴുവന്‍ വിവരങ്ങളും പ്രസിദ്ധീകരിക്കേന്റി വരും എന്ന അവസ്ഥയെ മുങ്കൂട്ടി കണ്ടുകൊണ്ട് ഞാനെന്റെ ഫുള്‍ പ്രൊഫൈല്‍ പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നു- എല്ലാവരും ശ്രദ്ധിച്ചു വായിക്കുമല്ലോ?

Name: VanDeppan Mat'Eppeon ( :: V M ::) (വണ്ടപ്പന്‍ മാത്തപ്പന്‍ എന്നു ചില തെണ്ടികളു വിളിക്കും- ഐ ഡോണ്ട് കെയര്‍)

Nationality - INDIAN (But have travel led to many European countries)
Race: ബ്ലഡി മല്ലു
Sex: Yes- Yes- Very Much Interested
Age: 26 Only ( DOB 30- 02 - 1984 )
Color: Very Fair ( ഫൊട്ടോഷോപ്പ് ഉപയോഗിച്ച് വെളുപ്പിക്കുന്നതാ)

Languages Known:
Enlish, Hindi, Tamil, Bloody Malayalam, Arabic (working knowledge), German ( Only 2 -3 Words), കൂടാതെ കന്നട, തെലുങ്ക്, പഞ്ചാബി, ഒറിയന്‍, വിയറ്റ്നമീസ്, പോളിഷ്, ആഫ്രിക്കന്‍ എന്നീ ഭാഷകളിലെ നല്ല കട്ട തെറികളും

Passport Details- 3 Passports (Jumbo - 72 പേജുകള്‍) & 2 കള്ളപാസ്പോര്‍ട്ടുകള്‍ ( ഉഗാണ്ട- ഉസ്ബെക്കിസ്ഥാന്‍- പെറു എന്നീ രാജ്യങ്ങളില്‍ )

Education: Polytechnic Diploma in Keyboard Typing , BSc Engg. In Rocket Science,
MBA in Human പുച്ഛോളജി , Now pursuing PhD in Internet Legal Affairs from Dehradun-Assam Open University- (തപാല്‍ വഴിയുള്ള കോഴ്സ്)


Projects Done: പൊട്ടിയ സിനിമ, പൊട്ടുമെന്നുറള്ള പപ്പടം (വറുത്തത്)


The Countries I Visited:
Germany - / Leipzig, Dusseldorf, Frankfurt, Munich
Italy/ Florence , Rome + Vatican
Belgium/ Brussels
Holland/ Amsterdam
France: Paris
UK/ London
Switzerland/ Zurich
India/ Kerala, Andhra, Tamilnadu, Karnadaka + 20 Other states


Places Of my Interest:
Italy - Colosseum-Rome
India- Vega Land ( കാക്കനാട്ട് സരളയുടെ വീടിനരികില്‍)
Toddy Shop - ലൈസന്‍സീ നമ്പ്ര XII/234-C ലൈസന്‍സീ നെയിം-അശോകന്‍ ചാമക്കാല )
തൃശ്ശൂര്‍ മൃഗശാല
പൂവത്തൂര്‍ ബീവറേജസ് കോര്‍പ്പറേഷന്‍
സിദ്ധാര്‍ത്ഥ / കാസിനോ ബാര്‍ - തൃശ്ശൂര്‍
കൊടുങ്ങല്ലൂര്‍ ( ബ്ലോഗില്‍ ആരും തെറി വിളിക്കാതിരിക്കുമ്പോ ഭരണിപ്പാട്ട് കേള്‍ക്കാന്‍ )
Germany: Alt Town ( Famous for German Old Beer )
USA: White-house (അല്ല ചുമ്മാ ഒന്നു കാണാന്‍ ആഗ്രഹം

ഇഷ്ടപ്പെട്ട പ്രാചീന കലാരൂപങ്ങള്‍
കഥകളി, ബെല്ലി ഡാന്‍സ്, ബ്രേക്ക് ഡാന്‍സ്, മാര്‍ഗ്ഗം കളി, ബാലെ

Professional Experience:
1984 - 2004 ചുമ്മാ പുട്ടടിച്ചു നടക്കല്‍
2004 -2008 ചുമ്മ ആള്‍ക്കാരുടെ തെറി കേള്‍ക്കല്‍
2008 - 2009 ഒരു ഗൈനക്കോളജിസ്റ്റിന്റെ അസിസ്റ്റന്‍റ്റ് ആയി കുറെ പണിയെടുത്തു -Rocket Science എക്സ്പീരിയന്‍സ് ഗുണം ചെയ്തു.


Cars I have Driven:
- Hummer-H3 ( ഫ്രണ്ടിന്റെ വണ്ടി)
- Land Cruiser Prado GX- 2.7 Liter, 2Door- Full Option
- മിറ്റ്സുബിഷി മോണ്ടെറോ/ പജീറോ - (മിസ്തു‌ബിഷി എന്നു ബ്ലഡി മല്ലൂസ് പറയും)
- ഇന്‍ഫിനിറ്റി- എഫ്.എക്സ്.35 (കസിന്റെ വണ്ടി)
- മെര്‍സിഡസ് SL320 - (അളിയന്റെ വണ്ടി)
- ഫിയറ്റ് പാലിയോ- ( ഇന്‍ ഇന്ത്യാ)
- മാരുതി 800 ( ഇന്‍ ഇന്ത്യ)
- മിറ്റ്സുബിഷി 3 ടണ്‍ പിക്കപ്പ് ( പണ്ടു ഞാന്‍ പിക്കപ്പ് ഡ്രൈവറായി ജോലി ചെയ്തിരുന്നപ്പോള്‍)


The Most Expensive Vehicles I have ever Traveled in:
Emirates Airbus 380- Dubai- London - Dubai
Eurostar Train- Firenze- Rome (Italy)
Sheeja Bus- ( Venkitangu-Thrissur ( on ST Ticket 35 Paise)


The most expensive Dinner I ever had
Emirates Palace Hotel - Abu Dhabi
Jumeirah Beach Hotel- Dubai
Hotel Aliya- Near KSRTC Bus Stand Trichur- Biriyani
Sheraton- Germany
പഞ്ചമം ഹോട്ടല്‍- മുല്ലശ്ശേരി (പൊറോട്ട ബീഫ്)

And many more- ( Food cost more than $ 500 per person not listed here)


Favorite Movies- ( International Level) എല്ലാം കള്ള സിഡി എടുത്ത് കണ്ടതാ
- A tail of 2 monkeys ( English- Color)
- A Tale of two spinsters English-ഈസ്റ്റ്‌മാന്‍ Color )
- The Table ( English Religious)
- ലാല്‍‌സലാം ( Chinese)
- സന്ദേശം (Utopian)
- Labiduosh Pariforifakka ( Polish Film - Black &White)
- പാലക്കാട്ടു കോമന്‍ ( ബ്ലഡി മലയാളം)
- കുന്നംകുളം കൊച്ചുണ്ണി (റീമേക്ക്)


Favorite Novel:
Five Beautiful Ladies
( 5 സുന്ദരികള്‍ എന്നു ഇതു മലയാളത്തിലേക്ക് തര്‍ജമ ചെയ്തിട്ടുണ്ടത്രേ- ഹും- )

My Hobbies :
Putting a dog's tail in a pipe for 12 years
ബാലരമ, മുത്ത്ച്ചിപ്പി, പൂമ്പാറ്റ വായിക്കുക
വെറുതെ ചുമരില്‍ നോക്കിയിരുന്നു ചിരിക്കുക, മേക്കപ്പിടുക, കണ്ണാടി നോക്കി ചിരിക്കുക , കക്കൂസിലിരുന്നു പ്രസംഗിക്കുക മുതലായവ
Searching Internet for Hot Mallu Aunties pictures


Favorite Sports:
Rummy , Flash, ബില്യാഡ്സ്, ഗോള്‍ഫ്, ഗോലി കളി

Favorite Attire
- കോട്ട് സൂട്ട് കൂളിങ്ങ് ഗ്ലാസ്
- ലുങ്കി, വിത്തൌട്ട്, തോര്‍ത്ത് തലേക്കെട്ട്
- ബര്‍മുഡ , കയ്യില്ലാത്ത ബെനിയന്‍, തുള വീണത്


ഇതോടെ നിങ്ങക്ക് എന്നെപറ്റി ഏകദേശം ഒരു ഐഡിയ കിട്ടിക്കാണും എന്നു കരുതുന്നതോടൊപ്പം തന്നെ നാളെ മുതല്‍ എന്നെ കുറെക്കൂടി അധികം ബഹുമാനിക്കുമെന്ന പ്രതീക്ഷയോടെ-
നിങ്ങടെ സൊന്തം-
VanDeppan Mat'Eppeon ( :: V M ::)

58 comments:

:: VM :: said...

"എന്റെ മുഴുവന്‍ പ്രൊഫൈല്‍!" പുതിയ പോസ്റ്റ്- എല്ലാവരും ഇന്നു മുതല്‍ എന്നെ ബഹുമാനിക്കുമല്ലോ?

വിഷ്ണു said...

ഇതില്‍ അല്പം മസാല ഒക്കെ ചേര്‍ക്കാമായിരുന്നു....ഇത്രയം സത്യസന്ധത വേണോ?

രഞ്ജിത് വിശ്വം I ranji said...

ഇടീ അപ്പുറത്തും ഇപ്പുറത്തും ഉള്ള നന്നാല് കുത്തിന്റെ കൂടി വിശദാംശം ഉള്‍ക്കൊള്ളിക്കാമായിരുന്നു. എന്തായാലും ഇതോടെ ബഹുമാനം പതിന്മടങ്ങായി വര്‍ദ്ധിക്കും എന്നു സംശയമില്ല.

:: VM :: said...

വിഷ്ണു- ആത്മാര്‍ത്ഥതയില്‍ വാളന്‍ പുളി പിഴിഞ്ഞ് ഒഴിക്കരുത് പ്ലീസ് :)

ഇത് എന്റെ- എന്റെ മാത്രം സത്യസന്ധമായ ഫുള്‍ പ്രൊഫൈല്‍ ആണ്‍ഊ !! ഇത് ജോര്‍ജ്ജ് ബുഷിന്റെ പ്രൊഫൈല്‍ ആണോ, ദലൈലാമയുടെ ആണോ എന്നൊന്നും ചോദിച്ച് ആരും വരരുത് !

:: VM :: said...

ഒക്കെ കുത്തിന്റെ കാര്യം വിട്ടു

രണ്ടാം ക്ലാസ്സില്‍ സതീശന്‍ എന്റെ ചന്തിക്ക് കോമ്പസ്സിനിട്ടു കുത്തി -
ടൈപ് റൈറ്റിങ്ങ് ഡിപ്പ്ലോമക്ക് എ-ബി-വി-പി ക്കാരു പള്ളക്കിട്ടു കുത്തി

ആ ഓര്‍മ്മക്ക- ബേക്കിലും ഫ്രണ്ടിലും 2 കുത്ത് വച്ച് പോരേ?

പകല്‍കിനാവന്‍ | daYdreaMer said...

ഹെന്റമ്മോ.. :):):)
വിഷ്ണൂ!! :):)

റ്റോംസ് കോനുമഠം said...

സിനിമയില്‍ ഷക്കീലാ പടം ഒന്നും കണ്ടില്ലാല്ലോ..?
ആശ്ചര്യം

കാളിദോസന്‍. said...

അണ്ണന്‌ എത്ര ഭാഷ സോറി ഫാഷ അറിയാം എന്നത് കണ്ടില്ലല്ലോ...അതു കൂടി ഉള്‍പ്പെടുത്തി അടുത്ത ലിസ്റ്റ് പോരട്ടേ ... പിന്നെ വലിയ പുട്ടു കുറ്റി ക്യാമറയൊന്നുമില്ലാത്ത ബ്ലോഗ്ഗറോ.... മോശം. ഉണ്ടെങ്കില്‍ വില സഹിതം (ഡോളറില്‍) ഇട്ടേക്കണം.

കാളിദോസന്‍. said...

ബ്ലഡി മല്ലു പലതരമുണ്ട്... അതില്‍ മുഖ്യമായത് ചുവടെ ചേര്‍ക്കുന്നു
1. മലബാരി ബ്ലഡി മല്ലു / മലബാറി ബ്ലഡി മല്ലു
2. തെക്കന്‍ ബ്ലഡി മല്ലു
3. വടക്കന്‍ ബ്ലഡി മല്ലു
4. കിഴക്കന്‍ ബ്ലഡി മല്ലു.
ഇതില്‍ ഏതാണ്‌ VanDeppan Mat'Eppeon ( :: V M ::)

Vempally|വെമ്പള്ളി said...

Enthukondu idikkoru MP aayi valla thiruvnathapuratho, eranakulatho mathsarichu kooda?

കോറോത്ത് said...

"MBA in Human പുച്ഛോളജി"

ഈശ്വരാ !!! നിങ്ങളത് കഴിഞ്ഞ പുള്ളിയാണെന്ന് ഞാനറിഞ്ഞില്ല കേട്ടാ :)

Captain Haddock said...
This comment has been removed by the author.
Captain Haddock said...

തുടക്കത്തില്‍ ഉള്ള "Yes- Interested" ന്‍റെ നടുക്ക് "very much" എന്നും കൂടെ ചെര്‍കാമായിരുന്നു.

അല്ല, ഇത് വേറെ അടുടെയോ പ്രൊഫൈല്‍ കോപ്പി പേസ്റ്റ് അടിച്ചതോണോ എന്ന് വര്‍ണത്തില്‍ ആശങ്ക. (ഇപ്പം തീര്‍ത്തിട്ട് വരാം ;) )

കുട്ടന്‍മേനൊന്‍ said...

പണ്ട് നാട്ടുകാരിട്ട 'വെങ്കിടങ്ങിലെ മാക്രി ' എന്ന ഇരട്ടപ്പേര് മാച്ചു കളയാന്‍ നോക്കിയിട്ട് നടക്കുന്നില്ല ല്ലേ ?

ശ്രീ said...

മി. മാത്തപ്പന്‍... (ഈ പ്രൊഫൈല്‍ കണ്ട ശേഷം ഫയങ്കര ബഹുമാനം... അതാണ് മി. ചേര്‍ത്ത് സംബോധന ചെയ്തത്)

പ്രൊഫൈല്‍ ഇത്രയും എളിമയോടെ, സത്യസന്ധമായി, വിശദമായി explore ചെയ്തിട്ടുള്ള ഒരു ബ്ലോഗറെ ഇതാദ്യമായാണ് കാണുന്നേ... ഹൊ! ന്നാലും ഇതങ്ങ് ഒറ്റയടിയ്ക്ക് ഇടാതെ കാണ്ഠം കാണ്ഠമായി പ്രസിദ്ധീകരിയ്ക്കാമായിരുന്നു.

അതേപോലെ പ്രശസ്തരായ (ഐ മീന്‍ ഒബാമ, ബുഷ്, മാര്‍പ്പാപ്പ തുടങ്ങിയ) പലരുമായുള്ള അടുത്ത ആത്മബന്ധം എടുത്തെഴുതാതിരുന്നത് വിനയം കൊണ്ടാണെന്ന് അറിയാം. ന്നാലും അതൂടെ ഉള്‍പ്പെടുത്തിക്കൂടേ? ;)

[ഓണ്‍: മേനോന്‍ ചേട്ടന്റെ കമന്റില്‍ എത്രത്തോളം സത്യാവസ്ഥ ഉണ്ടെന്നറിയാന്‍ ഒരാകാംക്ഷ... ;)]

സംഭവം മൊത്തത്തില്‍ അടിപൊളി...

എതിരന്‍ കതിരവന്‍ said...

ചേട്ടാ !
ചേട്ടനെ അവസാനം കണ്ടു കിട്ടി! തമിഴർ തട്ടിക്കൊണ്ടു പോയി വളർത്തിയതുകൊണ്ടാ എന്റെ പേർ ഇങ്ങനെ ആയത്. എന്നാലും ആ പ്രാസം ഒപ്പിയ്ക്കലിൽ നിന്നും (ൻ-ൻ) എന്റെ ചേട്ടനെ ഞാൻ തിരിച്ചറിഞ്ഞു. ഒരു മല്ലു ആകാനുള്ള ഭാഗ്യം എനിയ്ക്കില്ലാതെ പോയി.
ആ കുത്തുകളുടെ പുറകിലുള്ള സത്യം/രഹസ്യം ഇനിയെങ്കിലും തുറന്നു പറഞ്ഞുകൂടെ? സതീശനൊന്നുമല്ലെന്നു നമുക്കു രണ്ടുപെർക്കും മാത്രമറിയാം.

അനോണിമാഷ് said...

വ്യക്തിപരമായ വിവരങ്ങള്‍ ഇങ്ങനെ തുറന്ന് പ്രദര്‍ശിപ്പിച്ചതില്‍ ശക്തമായി പ്രതിഷേധിക്കുന്നു. അനോനികളുടെ കാര്യം ഇനി കട്ടപ്പൊഹ അല്ലേ കഷ്ടം!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“MyHobbies :Putting a dog's tail in a pipe for 12 years” --> ബ്ലോഗിങ്ങ് തുടങ്ങീട്ട് 12 വര്‍ഷമായെന്നോ? കള്ളം പറയരുത്. ഒരു 6-7 വര്‍ഷം കുറച്ചാല്‍ സമ്മതിക്കാം ഇതിനൊക്കെ ഗൂഗിളില്‍ രേഖകള്‍ കാണൂലെ? ഇങ്ങനെ പച്ചക്കള്ളം പറയാമോ?

അഭി said...

ഈ പ്രൊഫൈല്‍ കൊള്ളാം

:: VM :: said...

ശ്രീ- എന്നെ. മി. മാത്തപ്പന്‍ എന്നു സംബോധന ചെയ്തത് , സത്യത്തില്‍ “മീന്‍ മാത്തപ്പന്‍” എന്നല്ലേ? സത്യം പറ-


എതിരന്‍- കതിരന്‍.. അനിയാ‍ാ‍ാ‍ാ‍ാ‍ാ‍ാ..

ഇതിനൊരു തെളിവായി, പണ്ടു നമ്മള്‍ രണ്ടുപേരും ചേര്‍ന്നുണ്ടാക്കിയ സൂര്യപ്രകാശം വച്ച് മില്‍മ പാല്‍ ഉണ്ടാക്കുന്ന ടെക്നോളജിയുടെ ബ്ലൂപ്രിന്റിന്റെ പകുതി ഇതാ- ബാക്കി കീറിയ പകുതി , എതിരന്‍ അനിയന്റെ കയ്യില്‍ ഇല്ലേ??

അറ്റ്ലീസ്റ്റ് നീയൊരു പാണ്ടിയെങ്കിലുമായല്ലോ? അവിടെങ്ങനെ നയന്‍ താരക്കു സുഖം തന്നെയല്ലേ? അവരുടെ പേരില്‍ അമ്പലം പ്രതിഷ്ഠ എന്തായി? വിഗ്രഹം പുനപ്രതിഷ്ഠിക്കുമോ? ചിമ്പു സന്ദര്‍ശിക്കുമോ? പറയു അനിയാ...

:: VM :: said...

അപ്ഡേറ്റിയിട്ടുണ്ട്-

ബൈ ദ വേ- റ്റോംസ് കോനുമറ്റം ചേട്ടാ, ഞാന്‍ ചേട്ടന്റെ ബ്ലോഗില്‍ വന്നു നമ്മള്‍ തമ്മില്‍ അറീയുമോ എന്നു ചോദിച്ചിരുന്നു- നല്ല പരിചയം തോന്നുന്നു :)

അപ്പൂട്ടന്‍ said...

വാൻ ഡെപ്പാൻ മാറ്റ്‌ എപ്പാൻ അവർകൾക്ക്‌,

പേരിൽ തന്നെ ഒരു ഡെപ്പാംകുത്ത്‌ ഉള്ളതിനാൽ ബഹുമാനം ഇരട്ടിച്ചു. ഈയം പോലൊരു സാധനാമായിരിക്കും വീയം എന്നാ വിചാരിച്ചെ.

ഗോൾഫും ബില്യാഡ്‌സുമൊക്കെ താൽപര്യമാണല്ലെ. പ്രൊഫഷണൽസിന്റെ കൂടെ കളിച്ചിട്ടുണ്ടോ?

തബലയിലെ താങ്കളുടെ പ്രാവീണ്യം ഒന്നും എഴുതിക്കണ്ടില്ല. കൊട്ട്വോ? (തബലേയ്‌, അല്ലാതെ.....)

ഈ വെങ്കിടങ്ങിനടുത്തെവിടെയോ പ്രസിദ്ധായൊരു കല്യാണബ്യൂറോ ഉണ്ടല്ലൊ, ബ്ലോഗൽ എന്നോ മറ്റോ പേരിൽ. റെജിസ്റ്റർ ചെയ്യാറായി. പ്രോ ഫെയിൽ കണ്ടപ്പോൾ തോന്നിയതാ...

shaji said...

എന്റെമ്മോ .ഇദ്ദാണ് പ്രൊഫൈല്‍ .ആ ടോഡി ഷോപ്പ് ലൈസെന്‍സ് നമ്പര് തൃശ്ശൂര്‍ ജില്ലയില്‍ മുന്‍പ് എവിടെ നോക്കിയാലും കാണുമായിരുന്നു,
'അശോകന്‍' ഹ ഹ ഹ .കലക്കി.

വിഷ്ണുവിന്റെയും റ്റോംസ് കോനുമഠത്തിന്റെയും കമന്റ്‌ അടിപൊളി .

ഷാജി ഖത്തര്‍.

അനില്‍ശ്രീ... said...

ഒരു പോട്ടം പോലുമില്ലാത്ത പ്രൊഫൈല്‍ ... ഇത് ഗൂഗിള്‍ അംഗീകരികുമെന്ന് തോന്നുന്നില്ല. എങ്കിലും VM , താങ്കളെ ഞാന്‍ വിശ്വസിക്കുന്നു.

ജനന തീയതിക്കായി പാസ്പോര്‍ട്ട് കോപ്പി (അറ്റസ്റ്റ് ചെയ്തത്) അറ്റാച്ച് ചെയ്യാമായിരുന്നു. പണ്ടൊരു blogger അങ്ങനെ ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ അദ്ദേഹം un-blogger ആയതിനാല്‍ ലിങ്ക് തരാന്‍ പറ്റില്ല.

ഈ പ്രൊഫൈലില്‍ നിന്നും പ്രജോദനം ഉള്‍ക്കൊണ്ട് പല അനോണി ബ്ലോഗര്‍മാരും തങ്ങളുടെ ഫുള്‍ പ്രൊഫൈല്‍ പ്രസിദ്ധീകരിക്കും എന്ന വിശ്വാസത്തോടെ...

pradeep said...

adheham vannilla alley????

Manoraj said...

enikk bahumanavam vazhinjozhukunnu.. eshta natan : T.J. Ravi
eshta writter : pamman
eshta nati : shakkeela
eshta cinima: avalute ravukal..
ethokke update cheyan marannathavum alle..

pinne almarthathyil valanpuliyekkalum eppol kututhal market kaduk pottikkunatha keetoo ha..ha..

kunjali said...

qualification ന്റെ കൂട്ടത്തില്‍ ഒന്ന് വിട്ടു പോയല്ലോ മാത്തപ്പാ- പണ്ട് തമിഴ്നാട്ടില്‍ വച്ച് മലയാളി ആണെന്ന ഒറ്റ കാരണം കൊണ്ട് പാണ്ടികള്‍ എല്ലാം കൂടെ കേറി മേഞ്ഞത്! (പോക്രിത്തരം കാണിച്ചിട്ടാണ് എന്നാ സത്യം ഞമ്മള് ആരോടും പറയൂല്ല കേട്ടാ)

പുള്ളിപ്പുലി said...

തൃശൂർക്കാരനായിട്ട് പ്രൊഫൈലിൽ തൃശൂർ ഗിരിജ, വെങ്കിടങ്ങ് പ്രൊവിഡൻസ് പിന്നെ നിഷി എന്നീ തിയറ്ററുകളേ കുറിച്ച് ഒരു വാക്ക് പോലും ഇല്ലാത്തതിൽ ഞാൻ കുണ്ഡിതപ്പെടുന്നു

എന്ന് പ്രൊഫൈലില്ലാത്ത ഇശൂക്കാരൻ

സുമേഷ് | Sumesh Menon said...

............................................!!
(ബഹുമാനം മൂത്ത് ഒന്നും പറയാന്‍ വയ്യാത്ത അവസ്ഥയാണ്!)
:)

അപ്പൂട്ടന്‍ said...

പുള്ളിപ്പുലീ....

ഗിരിജ പ്പ ഡീസന്റാ സ്റ്റോ, വെർദ്ദങ്ങനെ ഇജ്ജാത്യൊരൂട്ടം കുറ്റം പർഞ്ഞൊളോ...

പുള്ളിപ്പുലി said...

@അപ്പൂട്ടന്‍

ഇത് കണ്ടാ

“1984 - 2004 ചുമ്മാ പുട്ടടിച്ചു നടക്കല്‍ “

ഈ കാലയളവിൽ

ഗിരിജ ണപ്പ് ആർന്നൂ ഗഡീ

kaalidaasan said...

സത്യവേദപുസ്തകം പോലെ നിര്‍മ്മലമായ പ്രൊഫൈല്‍. പോട്ടം ചേര്‍ക്കാത്തതില്‍ എന്റെയും പ്രതിഷേധമുണ്ട്.

ബെര്‍ലിന്‍ മതിലിന്റെ അടുത്തുവച്ചാണോ കൊളോസിയതിന്റെ മുന്നില്‍ വച്ചാണോ സായിപ്പിന്റെ തല്ലുകിട്ടിയതെന്നു കൂടി എഴുതിയിരുന്നെങ്കില്‍ നന്നായിരുന്നേനെ.

അനിൽ@ബ്ലൊഗ് said...

ഉഗ്രന്‍.
പാസ്സ്പോര്‍ട്ടില്‍ പേജുകളുടെ എണ്ണം കൂട്ടാന്‍ ഒരു നിവേദനം അത്യാവശ്യമാണെന്ന് തോന്നുന്നു.

റ്റോംസ് കോനുമഠം said...

വി.എമ്മേ,

ഞാന്‍ ഷാര്‍ജാ - ദുബായി ഉണ്ടായിരുന്നു.
അത് 1997-2000-ല്‍ ആയിരുന്നു.
കണ്ടിട്ടുണ്ടാവാം. ഒരുപാട് നന്ദി.
ഈ സൗഹൃദം തുടരുക.

വശംവദൻ said...

ഹൊ, എട്ട് കുത്തുകൾക്കിടയിലെ രണ്ടക്ഷരങ്ങൾക്ക് പിന്നിൽ ഇത്രമാത്രം സംഭവങ്ങളുണ്ടായിരുന്നോ!!!!?

എന്തായാലും ഞെരിപ്പ് തന്നെ.!!! :)

മേൽ പറയപ്പെട്ടവ ശ്രദ്ധിച്ച് വായിച്ചതിന് ശേഷം ഉണ്ടായ അതീവബഹുമാനത്തോടെ:

“ഫുൾ പ്രൊഫൈൽ“ എന്ന നിലയിൽ കൊടുത്തിട്ടൂള്ള അങ്ങയുടെ ഈ തിരുപ്രൊഫൈലിൽ Marital status (മാര്യീഡ് ആണോ ബാച്ചലർ ആണോ സിംഗിൾ ആണോ അതോ കെട്ട് പ്രായമായിട്ടില്ലേ എന്ന്) കൂടി ഉൾപ്പെടുത്താമായിരുന്നു.

അതുല്യ said...

ഇതിന്റെ ഒക്കെ തെളിവ് കാണാണ്ടേ ഞാനിതൊന്നും നമ്പുകില്ല. ചുമ്മ കുറേ പേരുണ്ട്, ഞാനവിടേ പോയതാ, ഇവിടെ പോയതാ, അഞ്ച് പാസ്പ്പോര്‍ട്ട്, 8 കോട്ട്, രണ്ട് ബീഡീന്ന് ഒക്കെ പറയും, ഒക്കേനും ഗ്യാസ് ഗ്യാസ്.. ഇതൊക്കെ ഭാര്യ ഇല്ലാത്തപ്പഴേ പറയൂ :(

തനിയ്ക്കോക്കെ ഇത്രേമ്ം ബിസിനസ്സും ഇത്രേമ്ം ബിസ്സീം ഇത്രേമ്ം യാത്രേം ആയിട്ടും ജിമെയിലില്‍ ഏത് സമയവും ചാറ്റണത് കാണാലോ തന്നേ? പിന്നെ താന്‍ എവിടെ പോയി ഏത് വണ്ടി ഓടിച്ചെന്നാ പറയണത്? ചുമ്മ പുളു അടിയ്ക്കാതെ മാഷേ.... തെളിവ് താ തെളിവ്. സാറേന്ന് വിളിച്ചാ സാറാവൂല്ല, അതറിയാലോ? :) :) :)

:: VM :: said...

മിസ്. അതൂ‍ല്യ ഒന്നു മനസ്സിലാക്കണം-
ടെക്നോളജി ഏറെ വളര്‍ന്നു- അനന്തമായ നീളത്തില്‍ പരന്നൊഴുകുന്ന ഈ സിമന്റു പാതകളിലൂടെ എന്റെ റേഞ്ച് റോവര്‍ ചലിക്കുമ്പോള്‍ വണ്ടിയുടെ സ്റ്റിയറിങ്ങ് വീലില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഡിസ്പ്പ്ലേയില്‍, റ്റ്വിറ്ററും, ഫേസ്‌ബുക്കും, ചാറ്റുമായി മല്ലട്യ്യിക്കുന്ന ഒരു വേദനിക്കുന്ന ടെക്നോളജി മാന്‍ ആണു ഞാന്‍. (വേദന , കാലിനാ.. കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരുന്നല്ലോ)

യു കാന്‍ സീമീ ഓണ്‍ലൈന്‍ 24 ഹവേഴ്സ്.. സ്വപനങ്ങളില്‍ പോലും ഗൂഗീല്‍ ബസിലും ഫേസ്ബുക്കുലും വിരാജിക്കുന്ന ഒരു സ്വപ്നജീവിയാണു മിസ്-അതുല്യാ ഞാന്‍. എന്നെ തെറ്റിദ്ധരിക്കരുത്

:: VM :: said...

റ്റോംസ് കോനുമറ്റം ജീ-
യെസ് - താങ്കള്‍ പറഞ്ഞതു ശരിയാണ്- 1998 ഒരു നവമ്പര്‍ മഞ്ഞു വീഴുന്ന വൈകുന്നേരമാവാം ഞാന്‍ താങ്കളെ ഷാ‍ാര്‍ജ മെയിന്‍- പോസ്റ്റ് ഒഫീസിനരികില്‍ കണ്ടത്! യെസ് = ഐ സ്റ്റില്‍ റ്മംബര്‍ ദാറ്റ് മൊമെന്റ് - അന്നു താങ്കള്‍ക്ക് മീശയുണ്ടായിരുന്നു!!!

യു-എസ് ഇല്‍ ആണല്ലേ ഇപ്പോള്‍? ഹൌ ഈസ്സ് ഒബാമ? മൈ റിഗാര്‍ഡ്സ് റ്റു ഹിം :) നാട്ടില്‍ എവിടെയാ/കൊല്ലം ആണെന്നാണു അന്നു പറഞ്ഞത് - എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ (?)

vinuxavier said...

കിക്കി!..അടെ ഇടീ ..തീര്‍ ആയി!

പിന്നെ.. ശ് ശ് ..

എന്റെം ഹോബി മാറ്റത് സെര്‍ച്ച്‌ ചെയ്യല് തന്നെയാ,,

എനിക്ക് എന്റെ പേര് കീ ബോര്‍ഡ് നോക്കി അല്ലാതെ ടൈപ്പ് ചെയ്യാന്‍ അറിഞ്ഞൂടാ..
ബട്ട്‌..
കീ ബോര്‍ഡ് നോക്കാതെ എനിക്ക് ടൈപ്പ് ചെയ്യാന്‍ കഴുയുന്ന ഏക ഐറ്റം!

"ദേസി ഹോട്ട് മല്ലു ആന്റി സാരീ സ്ട്രിപ്പ് "

kichu / കിച്ചു said...

പോരാ വി എം...

പ്രൊഫൈല്‍ ഇത്രയും പോരാ..ഇതൊരുമാതിരി ലുങ്കി പ്രൊഫൈല്‍ ആയിപ്പോയി ( കട്: ലുങ്കി ന്യൂസ്).. മല്ലു മല്ലു കേട്ട് കേട്ട് മടുത്തുട്ടാ.. സത്യായിട്ടും

പത്ത് പെഗ്ഗടിച്ച് ഒന്നുകൂടി ചിന്തിക്കൂ‍ൂ.. എന്നിട്ടു വരട്ടെ ഒരു “ഇടി“ വെട്ട് പ്രൊഫൈല്‍ :) :)

:: VM :: said...

ഹാവൂ-= പാവം വെള്ളെഴുത്തിനു ഇപ്പഴാ ദീര്‍ഘനിശ്വാസം വീണത്! :)

അളുപുളു said...

വെള്ളെഴുത്തേ കിച്ചു വന്നേ ...

അഗ്രജന്‍ said...

ഇങ്ങിനെയുള്ള തുറന്ന് പറച്ചിലുകള്‍ എത്രമാത്രം നല്ലതാണ് എന്ന് താങ്കളൊന്ന് ചിന്തിക്കുന്നത് വളരെ നന്നായിരിക്കും എന്നാണെനിക്ക് തോന്നുന്നത്... അതും ബ്ലോഗ് പോലുള്ള ഒരു മാധ്യമത്തില്‍!

ഇത്തിരിവെട്ടം said...

അനോണി ഐഡിയില്‍ മറഞ്ഞിരിക്കുന്ന ബ്ലോഗേഴ്സിനെ പരിഹസിക്കുന്നതായി ഈ മുഴുപ്രൊഫൈല്‍. ഇത്രയും സത്യസന്ധത വേണ്ടായിരുന്നു :(
ഓടോ : :) :) :)

vezhambal said...

ningal bloggers inganey Cinemakkarekkaal mosham aavalley..........


ayye pooooy....................

jayanEvoor said...

ഹോ!

ഓരോ ബ്ലഡി മല്ലൂസിന്റെ അഹങ്കാരങ്ങളേ!

തിരൊന്തരം ഫാഷയിൽ പറഞ്ഞാൽ ഇത്രയ്ക്കങ്ങ് ആഡംബരം പാടില്ല മച്ചൂ....

(തള്ളേ, മല്ലു-വെറിയന്മാരെ ആരേം കാണുന്നില്ലല്ല്‌..!)

റിസ് കുവൈത്ത് said...

2008 - 2009 ഒരു ഗൈനക്കോളജിസ്റ്റിന്റെ അസിസ്റ്റന്‍റ്റ് ആയി കുറെ പണിയെടുത്തുവെന്ന് കണ്ടു, എന്തായിരുന്ന് ശരിക്കും പണി?

ഇത്തിരിവെട്ടം said...

പഴയ ഓഫ് യൂണിയന്‍ പ്രസിഡന്റിന്റെ പാവന സ്മരണക്ക് മുമ്പില്‍ ഈ അമ്പതാം കമന്റ് സമര്‍പ്പിക്കുന്നു.

അമ്പതേ...

ചാര്‍ളി[ Cha R Li ] said...

തമാശ ചേര്‍ത്ത് ജാഡ വിളമ്പാനുള്ള ടെക്നിക്ക്..
ലവന്‍ ഓടിച്ച കാറ്..കേറിയ ഹോട്ടല്‍.. ഹാ ഹാ..
ഗള്‍ഫുകാരന്‍ എന്നും ഗള്‍ഫുകാരന്‍ തന്നെ..(അങ്ങനെ തന്നെ വരണം.)
തകര്‍ത്തു മച്ചാ...ഒരു പ്രൊഫൈല്‍ തട്ടിക്കൂട്ടിയിട്ട് തന്നെ വേറേ കാര്യം.

കുഞ്ഞുനാളില്‍ നേരിട്ടു കേട്ട ഒരു പുളൂ ഫ്രം ബേബിച്ചേട്ടന്‍..(ആദ്യമായി ഞങ്ങടെ നാട്ടില്‍ നിന്നും ഡ്രൈവറായി ഗള്‍ഫിനു പോയ ആള്‍..)

"അവിടെ കോഴി മുട്ട ഇടുന്നത് ഇവിടുത്തേ പോലെ ദിവസോം ഒരെണ്ണമല്ല..
എന്തോ മരുന്ന് കുത്തിവച്ചിട്ട് കോഴിയൊക്കെ ഓരോ മണിക്കൂറും മുട്ടയിടൂം..
മുട്ടയിട്ട് മുട്ടയിട്ട് അതിന്റെ പുറകു ഞാന്ന് ഞാന്ന് വന്ന് നിലത്തു മുട്ടും..
മുട്ടയിടല്‍ നിറുത്താറായ കോഴികളെയെല്ലാം നിരത്തി ഒരു മെഷീന്റെ അകത്തേയ്ക്ക് കേറ്റി വിടും..
ലതിന്റെ അപ്പുറത്തെ സൈഡില്‍ കൂടി കഷ്ണിച്ചു വൃത്തിയാക്കിയ കോഴിയിറച്ചി പാക്കറ്റില്‍ വരും..
വേസ്റ്റെല്ലാം പൈപ്പു വഴി നേരെ കടലിലേയ്ക്കു വിടും."

ഭായി said...

ഇത് വായിച്ചിട്ട് കൊറച്ച് ദെവസമായി.
എന്നും കമന്റിടാനായി വരും.കമന്റിടാന്‍ ആരംഭിക്കുംബോള്‍, കയ്യും കാലും രോമവുമെല്ലാം ഒരു വിറയല്‍..പതിയെ മടങും!

ഇത്രക്കും മഹാനായ ഒരാളെ ഞാനൊക്കെ കമന്റടിച്ചാല്‍
CIA, MOSAD, RAW, ISI, CID MOOSA, PC RAAYAPPAN ഇവരാരേലും തൂക്കിയെടുത്ത് കൊണ്ട് പോയാലോ എന്ന് പേടിച്ചിട്ടായിരുന്നു!!!

ദയവായി ഉപദ്രവിപ്പിക്കരുത്. :-)

സാല്‍ജോҐsaljo said...

നല്ല വരികള്‍!!


ആശംസകള്‍

korkaras said...

Introduced this blog in Info Kairali Computer magazine issue May 2010.
"Blog Sandarasanam"

പെനാകത്തി said...

Gollam....kidilan profile....

SULFI said...

ഇതോ പ്രൊഫൈല്‍.
............ ഞാനൊന്നും പറയുന്നില്ലേ.
കലക്കി.

M@mm@ Mi@ said...

Mashe…kollatto…I have read all ur posts…to tell the truth,penakku moorcha koodiyirikkanathallathe ottum kuranjittillatto…

സുധി അറയ്ക്കൽ said...

ഹാാ ഹാ ഹ.!!!!ചിരിപ്പിച്ചൂൂൂൂൂ.

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.