-- എ ബ്ലഡി മല്ലു --

എങ്കിലും എന്റെ കൈപള്ളീ-

Monday, February 15, 2010

എനിക്കു നേരിട്ടറിയാവുന്നൊരു ബ്ലോഗറും വിവിധ മേഖലകളില്‍ വിദഗ്ദ്ധനുമാണു താങ്കള്‍. പണ്ടു ഉം-അല്‍- കോയിന്‍ മീറ്റില്‍ താങ്കള്‍ നടത്തിയ വെബ്-2.0 പ്രസംഗം കണ്ട് ഞാന്‍ തരിച്ചിരുന്നിട്ടുണ്ട്. കാരണം 10 മിനിറ്റലിധം കസേരയിലിരുന്നാല്‍ കാലിനിരു തരിപ്പാ. ആയുര്‍വേദം പരീക്ഷിക്കുന്നുണ്ട്. ഞാന്‍ ആ പ്രസംഗം കേട്ട ശ്രദ്ധയോടെ ക്ലാസ്സില്‍ സാറീനെ ശ്രദ്ധിച്ചിരുന്നെങ്കില്‍ എനിക്കു റാങ്ക് കിട്ടിയേനേ, റാങ്ക്! യാതൊരു സ്റ്റേജ് ഫിയറുമില്ലാതെ, കയ്യും കാലും എട്ടു ദിശകളിലേക്കും വലിച്ചെറീഞ്ഞു കൊണ്ടുള്ള ആ പ്രസംഗം കണ്ട്, അതുപോലൊരെണ്ണം അവതരിപ്പിക്കാന്‍ എന്നെനിക്കു സാധിക്കും എന്നോര്‍ത്ത് അത്ഭുതപ്പെട്ടിട്ടുണ്ട്. സത്യം.

സമയവും മെനക്കെടുത്തി കൈപ്സിനു ഇങ്ങനൊരു എഴുത്തെഴുതാന്‍ തോന്നാനുള്ള കാരണം, താങ്കളുടെ പുതിയ പോട്ടം ബ്ലോഗും- അതിന്റെ സപ്പോര്‍ട്ട് ബ്ലോഗില്‍ താങ്കളിട്ട ഒരു പോസ്റ്റുമാണ്. ചില ബ്ലോഗു സുഹൃത്തുക്കള്‍ ചാറ്റിലൂടെ ലിങ്ക് തന്ന് “ഇങ്ങേര്‍ക്കിതന്തിന്റെ കഴപ്പാ” എന്നു ചോദിച്ചപ്പോഴാണു ഞാനൊന്നു നോക്കിയത്. ഇതു നേരിട്ടു കൈപ്സിനു ഈമെയില്‍ അയച്ചാല്‍ മതിയോ എന്നു കരുതിയെങ്കിലും, പലര്‍ക്കും ഇതില്‍ സ്വന്തമായ അഭിപ്രായമുണ്ടാകാമെന്നു കരുതിയാണു ഞാനിത് ബ്ലോഗില്‍ തന്നെ ഇടുന്നത്. ഗൂഗിള്‍ ബസില്‍ ഉന്മേഷ് ഇട്ട “സൂചിക പോലെ ഇതും ഡീലിറ്റിയാലോ” എന്ന ഒരു കമന്റ് ഡീലിറ്റ് ചെയ്യപ്പെട്ടതായി കണ്ടതിനാല്‍ അവിടെയും ഇടേണ്ടെന്നു കരുതി.

ബൈ ദ ഭൈ- കൈപള്ളിയുടെ സ്വഭാവം നന്നാക്കാനുദ്ദേശിച്ചുള്ളൊരു അക്ഷീണ പരിശ്രമത്തിനല്ല ഞാന്‍ മുതിരുന്നത്.. താങ്കള്‍ക്കു ശരിയെന്നു തോന്നിയത് താങ്കളും, എന്റെ ശരികള്‍ ഞാനും എഴുതുന്നുവെന്നു മാത്രം.

ബ്ലോഗിലെ പരാ‍മര്‍ശങ്ങളാണു വിഷയം/ താങ്കളുടെ വാക്കുകള്‍ താഴെ

1 /ഏതൊരു web സംരംഭം മെച്ചപ്പെടുത്തുന്നതിനും ചർച്ചകളും, അഭിപ്രായങ്ങളും അത്യന്താപേക്ഷികമാണു്. അങ്ങനെ ഒരു കൂട്ടായ ചർച്ച ഈ സംരഭത്തിൽ കണ്ടില്ല. ബ്ലോഗ് മലയാളികളിൽ നിന്നും അതു് പ്രതിക്ഷിച്ചിട്ട് കാര്യമില്ല/

2 /ഈ അഴകൊഴമ്പൻ നയം മലയാളം ബ്ലോഗിൽ മാത്രമാണോ അതോ പൊതുവെ മല്ലുസ് ഇങ്ങനെയാണോ എന്നും അറിയില്ല. പോരായ്മകൾ ചൂണ്ടിക്കാണിക്കുന്നതിനു പകരം "എന്തിനാണെടോ കോപ്പെ വീണ്ടും ഒരു aggragator?/

3 /എന്റെ ജീവിതത്തിൽ ഇത്രയും അസൂയയും കുശുമ്പും, കണ്ണുകടിയും ഉള്ള ഒരു കൂട്ടം വേറെ ഒരിടത്തും ഇല്ല എന്നു വീണ്ടും വീണ്ടും നിങ്ങൾ തെളിയിച്ചു കൊണ്ടിരിക്കുകയാണു്. നന്ദി./

1 & 2
മുന്വിധികളുടെ ആശാനാണു താങ്കള്‍ (ഇതെന്റെ മുന്‍‌വിധിയാകാം ) - എന്തിനെപറ്റിയും സ്വന്തമായൊരു വീക്ഷണമുള്ളതു നല്ലതു തന്നെ, പക്ഷേ അത് മാത്രമേ ശരി, ബാക്കിയുള്ളവന്മാരു അഴകൊഴന്‍പന്മാരാണെന്നുള്ള ധാരണ നന്നല്ല. പോട്ടം എന്ന അഗ്രിഗേറ്റര്‍ ഞാന്‍ ഇന്നാണു കാണുന്നത്- അതില്‍ ഒരു ചര്‍ച്ചക്ക് താങ്കള്‍ ആരെയൊക്കെ വിളിച്ചിരുന്നു എന്നൊന്നും അറീയില്ല- അഞ്ചോ ആറോ കമന്റുകള്‍ മാത്രമേ അതില്‍ കണ്ടിരുന്നുള്ളൂ. ബ്ലോഗിലെ പ്രശസ്തരായ 10 - 20 ഫൊട്ടോഗ്രാഫര്‍മാരെയാകാം താങ്കള്‍ ചര്‍ച്ചക്കു പ്രതീക്ഷിച്ചത്. (അല്ലെങ്കിലും “കൊള്ളാം” നല്ല ഐഡിയ” “ അതുപോലുള്ള കമന്റുകളൊന്നുമല്ലല്ലോ താങ്കള്‍ അവിടെ പ്രതീക്ഷിക്കുന്നത്- പ്രത്യേകിച്ചു അഭിപ്രായങ്ങളൊന്നും ഇല്ലാത്തതുകൊണ്ടാവാം അധികമാരും കമന്റാത്തത്- അപ്പോഴേക്കും താങ്കള്‍ കയറി ഫോര്‍വേഡു കളിച്ച് മല്ലൂസ് മൊത്തം അഴകൊഴ്ന്‍പന്മാര്‍ എന്ന ടാഗും നല്‍കി കൊടുത്തു. താങ്കള്‍ ഒരു സംരംഭവും ആയി ബ്ലൊഗില്‍ വന്നാല്‍ എല്ലാവരും ഉടന്‍ തന്നെ ബാക്കി ജോലികളെല്ലാം മാറ്റി വച്ച് ചര്‍ച്ച തുടങ്ങണം, അല്ലെങ്കില്‍ നിന്നെയൊക്കി അഴകൊഴമ്പന്മാരാക്കിക്കളയും എന്ന ലൈനായി ഇത്! ബ്ലോഗ് മലയാളികളില്‍ നിന്നും അതു പ്രതീക്ഷിച്ചിട്ടു കാര്യമില്ല എന്നു ഒരനുഭവം ഉള്ള താങ്കള്‍ എന്തിനു വീണ്ടും ഈ കുരിശെടുത്തു ചുമക്കുന്നു,. സ്റ്റാന്‍ഡേഡു പോരാത്തവരായ ഈ കച്ചറ, കൂതറ മല്ലൂസിന്റെ ഇടയില്‍ കിടന്നു മറിയാന്‍ ശ്രമിക്കുന്നു., എന്തിനിവരെ വ്യര്‍ത്ഥം ബോധവല്‍ക്കരിക്കാന്‍ പാടു പെടുന്നു? തക്കം കിട്ടിയാല്‍ “ബ്ലഡി മല്ലൂസ്” എന്നു വിളിച്ച് പുച്ഛിക്കുന്നു.. താങ്കള്‍ നിലവാരമുള്ള ഫോട്ടോഗ്രഫി സൈറ്റുകളില്‍, താങ്കളുടെ ബൌദ്ധിക നിലവാരത്തിലുള്‍ലവരുമായി സംവദിക്കൂ-

ബ്ലഡി മല്ലൂസും ജീവിക്കട്ടേന്നേ- ബെര്‍ളിയുടെ ബ്ലോഗില്‍ ഒരിക്കല്‍ ഗൂഗിള്‍ ആഡ്‌സെന്‍സിന്റെ പരസ്യത്തില്‍ കണ്ടു- ഹോട്ട് മല്ലു ആന്റീസ്- എക്സോട്ടിക്ക് മല്ലു സെക്സ് എന്നൊക്കെ- കണ്ടാ.. ഗൂഗിളിനു വരെ അറിയാം മല്ലൂസ് തറകളാണെന്നു- ഒരു ഗ്രൂപ്പു ശരിയല്ലെന്നു തോന്നിയാല്‍, സാധാരണ ഞാന്‍ അതില്‍ നിന്നും കഴിവതും ഒഴിഞ്ഞുമാറി നില്ക്കാനാണു ശ്രമിക്കാറു, അല്ലാതെ അതിനിടയില്‍ കിടന്നു അവന്മാരെ തന്നെ തെറിവിളിക്കാനും നന്നാക്കനും നില്‍ക്കുന്നതല്ല എന്റെ പോളിസി. (ശരിയായിരിക്കണമെന്നില്ല) - മറിച്ച് കുഷ്ഠരോഗികള്‍ക്കിടയില്‍ ജീവിച്ച് അവരെ സുഖപ്പെടുത്താന്‍ ശ്രമിച്ചിരുന്ന മദര്‍ തെരേസയാണു കൈപള്ളിയുടെ റോള്‍ മോഡല്‍ എങ്കില്‍ ഓക്കേ.

കുശുമ്പും കണ്ണുകടിയും ഉള്‍ല ഒരു കൂട്ടര്‍ എന്നു പറഞ്ഞതിനു ഹേതു എന്താണെന്നു മനസ്സിലായില്ല. പോട്ടം ബ്ലോഗിന്റെ ആവിഭാവമോ അതിനു പുറകില്‍ പിന്നണി നാടകങ്ങള്‍ വല്ലതുമുണ്ടോ എന്നൊന്നും അറിയില്ല- താങ്കളുടെ അഭിപ്രായസ്വാതത്ര്യത്തെ ചോദ്യം ചെയ്തതല്ല ഞാന്‍.. മല്ലൂസിന്റെ പല ടിപിക്കല്‍ സ്വഭാവങ്ങളും പല തമാശകളായി വായിച്ചിട്ടുമുണ്ട്- പക്ഷേ ഒരു മല്ലുവായിരുന്നുകൊണ്ട് മുക്കിയതിനും മുള്ളിയതിനും ഒരു കമ്യൂണിറ്റിയെ മൊത്തം അവഹേളിക്കാന്‍ ശ്രമിക്കുന്ന കൈപള്ളിയെ ഒന്നും പറയാതെ ഇത്രയും കാലം സഹിച്ച, സഹിച്ചുകൊണ്ടേയിരിക്കുന്ന ഇനി സഹിക്കാന്‍ പോകുന്ന , ബ്ലഡി മല്ലൂസൊക്കെ എക്സ്റ്റ്രാ ഡീസന്റാന്നാ എന്റെ അഭിപ്രായം :) ജയ് ജയ് മല്ലൂസ്!

പെട്ടെന്നെഴുതിയതാണു- പെട്ടെന്നു തോന്നിയ കാര്യങ്ങള്‍- എന്റെ മാത്രം അഭിപ്രായങ്ങള്‍- മല്ലുവിനെ പറഞ്ഞാല്‍ നീയങ്ങു കയറി പ്രതികരിക്കാന്‍ നീയാണോ മല്ലുവിന്റെ പ്രതിനിധി എന്ന ചോദ്യത്തിനു- അല്ല- എങ്കിലും കേട്ടപ്പോ തോന്നിയത് എഴുതി എന്നു മാത്രം.

138 comments:

ബിജു കോട്ടപ്പുറം said...

അയ്യോ ഇടിവാളേ, അങ്ങേരെ വിട്ടേക്ക്. അല്പസ്വല്പം അഹങ്കാരം, പൊങ്ങച്ചം, വിവരക്കേട്, ജാഡ, ഇതൊക്കെയുണ്ടെങ്കിലും കൈപ്പള്ളി ആളൊരു പാവമാ.

അതുല്യ said...

ഇടീസ്, ഇത് ഭയങ്കര ഹോണസ്റ്റ് ആയീന്ന് വേണം പറയാന്‍. ഹൈറ്റ് ഓഫ് ഹോണസ്റ്റി! . ചാറ്റില്‍ അങ്ങോട്ടും ഇങ്ങോട്ടും പറഞ് (ഒളിഞും തെളിഞും ഒക്കെ) പറയുന്നതിനേക്കാള്‍ തല്ലത്, ഇടി ഈ കാണിച്ച ചങ്കുറ്റത്തിനു 10/10.

ഞാനും ഇന്ന് ഒരു ബസ്സിനു മറുപടിയായിട്ട് കൈപ്പിള്ളീയോട് പറഞിരുന്നു, ഒരാളേം ഒന്നിനും നമുക്ക് നമ്മടെ ഐഡിയ ഇമ്പോസ് ചെയ്യാന്‍ പറ്റില്ലാന്ന്. വായിച്ചുവോ ആവോ അങ്ങേരു, തമാശ രൂപത്തിലാണു പറഞതെങ്കിലും.

കൈപ്പിള്ളീയേ ഞാന്‍ കണ്ട കാലം മുതല്‍, കൈപ്പിള്ളി എപ്പോഴുമിങ്ങനെ തന്നെയാണു, ചുറ്റുമുള്ള മലയാളികള്‍, കൈപ്പിള്ളി ചിന്തിയ്ക്കുന്നത് പോലെ ചിന്തിയ്ക്കണം, അവര്‍ ലോകത്തേ ഇനിയും വിശാലമായ കാന്‍‌വാസില്‍ കാണണം എന്നൊക്കെ. ഒന്ന് - രണ്ട് - മൂന്ന്, ചിലരൊക്കെ അത് ശരി വച്ച് മുന്നോട്ട് പോകുന്നുണ്ടാവാം, പക്ഷെ അത് പോട്ട് പുല്ല് എന്ന് പറഞ അവരുടേതായ വഴിയിലൂടെ പോണവരെ നമുക്ക് കുറ്റം പറയാനൊക്കുമോ എന്ന് അങ്ങേരു ചിന്തിയ്ക്കുന്നുണ്ടാവില്ല. ബ്ലോഗിലെ മലയാളികള്‍ പല തരത്തിലും പല തട്ടുകളിലും പല വിദ്യഭ്യാസ മേഖലയിലുമുള്ളവര്‍ അല്ലേ? നമ്മള്‍ അഭിപ്രായത്തിനിട്ട ഒരു പോസ്റ്റ് എല്ലാരും ഒരേ സമയം കാണണമെന്നും, അതില്‍ തിര്‍ച്ചയായും തര്‍ക്കിക്കണമെന്നും ഒക്കെ നമ്മള്‍ വിചാരിച്ചാല്‍ നടക്കുമോ? അതിനു മുമ്പത്തേ ഏതെങ്കിലും ബ്ലോഗില്‍ മണ്ണ് മാന്തിയോ ദോശചുട്ടോ ആര്‍മാദിച്ചിരുന്നവര്‍ എന്ത് കൊണ്ട് ഈ വഴി വന്നില്ല, അവര്‍ക്ക് അവിടെ കോറി കുറിയ്ക്കാമെങ്കില്‍, ഇവിടേം ആയിയ്ക്കൂടേ എന്നൊക്കെ നമ്മള്‍ ആലോചിച്ചാല്‍, തല വെടിച്ച് പോവുകയേയുള്ളു. പെപ്സിയ്ക്കെതിരായിട്ട് സമരത്തിനിറങ്ങയവര്‍, വൃക്ക മോഷണമറിഞപ്പോള്‍ മിണ്ടാത്തതെന്തേന്ന്, രണ്ടും സമരമല്ലേന്ന് ഒക്കെ ചോദിച്ചാല്‍, നമുക്ക് ചോദിയ്ക്കാമെന്നല്ലാണ്ടെ, നമ്മടെ എനര്‍ജി ആവിയാവും, അത്രേയുള്ളു. ആവിയാക്കാന്‍ അത്രേം എനര്‍ജി ഉണ്ടെങ്കില്‍, അതിനെ അതിന്റെ വഴിയ്ക്ക് വിടുക എന്നാവും ഇടീ ഞാന്‍ പറയുക.

അല്ല ഇപ്പോഴെനിയ്ക്ക് സംശയം, ഇനി മല്ലൂസ് മാത്രമാണോ അങ്ങേരു പറഞാ കേള്‍ക്കാത്തേ?

(പഞ്ചാബി ഹൌസിലെ ഡയലോഗ്ഗ് പോലെയാണിത് കൈപ്പിള്ളി, ഞാനിതൊന്നും പറഞതല്ല, ഞാന്‍ ഊമയാണു, സ്വപ്നത്തില്‍ ഉറക്കെ വര്‍ത്തമാനം പറഞ് പോയതാണു. റ്റേക്ക് ഇറ്റ് ഈസി പ്ലീസ്..)

un said...

തിരുത്ത്: ബസ്സിലെ എന്റെ കമന്റു ഡിലീറ്റിയത് ഞാന്‍ തന്നെയാണ്. അത് കൈപ്പള്ളിയുടെ തെറ്റല്ല.

അതുല്യ said...

Biju, if you havent seen him or had a chance to be with him for a day like Vinod and me and any other dubai blogger, , u dont deserve it - to comment here. Idival, in this post ofcourse, didnt mean to discuss his ignorance or jada or vanity. Hope u atleast noted that. Cant tolerate hate speech.

-atulya

☮ Kaippally കൈപ്പള്ളി ☢ said...
This comment has been removed by the author.
ബിജു കോട്ടപ്പുറം said...

Atulya,
Has he seen all the mallu bloggers or had a chance to personally interact with them, that he often calls them a bunch of morons? then he also doesn't deserve it - to comment about them, that too a generalizing a community for its stupidity from a few personal experiences in Dubai.

If you don't find his comments as hate speech, then don't have the right to comment on my comment as well.

സാല്‍ജോҐsaljo said...

എല്ലാക്കാര്യത്തിലും സ്വന്തമായി അഭിപ്രായമുള്ള മനുഷ്യനാണ് കൈപ്പള്ളി. ചിലകാര്യങ്ങൾ പറഞ്ഞുകേട്ടുവരുമ്പോൾ കേൾക്കുന്നവർക്ക് രസിക്കണമെന്നില്ല. നേരിട്ടുകണ്ടപ്പോളാണ് അത് മനസിലായതെന്ന് മാത്രം. തമാശപറഞ്ഞുവരുന്നതിനിടയിലും, ചിലകാര്യങ്ങളിൽ വികാരഭരിതനാവുന്ന മനുഷ്യൻ.

ബ്ലോഗെഴുതുന്നവരിൽ ബഹുഭൂരിഭാഗവും, പോസ്റ്റും കമന്റും വിട്ട് (മലയാളത്തിനുവേണ്ടി) ഒന്നും ചിന്തിക്കാറില്ല എന്ന കാര്യത്തെപറ്റി അയാൾ പറഞ്ഞ അഭിപ്രായപ്രകടനമാണ് ആ പോസ്റ്റ്! പക്ഷേ വായിക്കുന്നവന് ഇടിച്ചുകൊല്ലാൻ തോന്നും!, ഓരോ ശൈലി.

ഫോട്ടോ അഗ്രഗേറ്ററിന്റെ ആവശ്യം തന്നെ ദഹിക്കാതെ കിടക്കുന്നതുകൊണ്ടാണ് (എനിക്ക്!) കമന്റുകൾ വരാതിരുന്നതെന്ന് തോന്നുന്നു. എന്തായാലും ബീറ്റവേർഷനല്ലേ, ഇനിയങ്ങോട്ട് ഉപയോഗിക്കുന്നവർ അഭിപ്രായം പറയട്ടെ...

വ്യക്തിഹത്യ അരുതേ.. അരുതേ... അരുതരുതേ...
ഡോൺ‌ട് ട്രൈ ടു ചെയ്ഞ്ച് സൃഷ്ടി, ട്രൈ ചെയ്ഞ്ച് ദൃഷ്ടി.

ബിജു കോട്ടപ്പുറം said...

hi Kaippally, What to do, these mallu morons wouldn't comment anything there, even if i write something.

Haree said...

ശെടാ! ആകെ ഗണ്‍ഫ്യൂഷനായല്ല്!
• പോട്ടം.കോം ഒരു ബ്ലോഗാണോ! എനിവേ, എനിക്കാ സംരംഭം വളരെ ഇഷ്ടമായി. ഫുള്‍ ഫീഡില്‍ താത്പര്യമില്ലാത്ത ഞാന്‍ അതില്‍ ബ്ലോഗ് ചേര്‍ക്കാന്‍ വേണ്ടി മാത്രം ഫോട്ടോ ബ്ലോഗ് ഫുള്‍ ഫീഡാക്കി. രാവിലെ പോട്ടം.കോമില്‍ കയറി നോക്കി പടങ്ങള്‍ കാണുന്നത് ശീലമായിട്ടില്ല, പതിയെ ആവുമായിരിക്കും. അങ്ങിനെ കുറേപ്പേര്‍ ശീലിച്ചാല്‍ പോട്ടം.കോം ഹിറ്റാവാന്‍ സാധ്യത കൂടുതലാണ്.
• അതുകൊള്ളാം! ബ്ലോഗില്‍ പോസ്റ്റിട്ടിട്ട് ഡുബായിയില്‍ കൈപ്പള്ളിയെ നേരിട്ട് കണ്ടിട്ടും പരിചയിച്ചിട്ടുമുള്ളവരേ കമന്റാന്‍ പാടുള്ളൂന്നോ! :-@ എനിവേ, ഹേറ്റ് സ്പീച്ചിനോട് താത്പര്യമില്ല, അതിവിടെയെന്നല്ല എവിടെയും. പക്ഷെ, ബിജു പറഞ്ഞതില്‍ അത്രയ്ക്ക് ഹേറ്റുണ്ടോ? കൈപ്പള്ളിയുടെ പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും അദ്ദേഹം പരിചയപ്പെട്ട കൈപ്പള്ളിയെക്കുറിച്ച് എഴുതി എന്നു കരുതിയാല്‍ പോരേ?

എനിക്കു തോന്നിയിട്ടുള്ളത്, കൈപ്പള്ളി പലതും നല്ല ഉദ്ദേശത്തോടെയാണ് പറയുന്നത്. ബട്ട്, പറഞ്ഞു വരുമ്പോള്‍ ഈ പരുവത്തിലാവും. എന്നാലും ഏത് ബസിലാണ് ഈ പറയുന്ന സംഭവമൊക്കെ എഴുതി പോസ്റ്റിയേ? ആ ബസൊന്നു കിട്ടിയിരുന്നേല്‍ അവിടേം കേറി കമന്റാരുന്നു! ;-)
--

☮ Kaippally കൈപ്പള്ളി ☢ said...
This comment has been removed by the author.
☮ Kaippally കൈപ്പള്ളി ☢ said...
This comment has been removed by the author.
☮ Kaippally കൈപ്പള്ളി ☢ said...
This comment has been removed by the author.
chithrakaran:ചിത്രകാരന്‍ said...

ഒരു നല്ല സുഹൃത്തിനു മുന്നില്‍ കണ്ണാടിയായി നിന്നുകൊടുക്കാന്‍ ധൈര്യപ്പെടുക എന്നത്
വളരെ റിസ്ക് പിടിച്ചതും നന്മനിറഞ്ഞതുമായ മനസ്സിന്റെ സ്നെഹപൂര്‍ണ്ണമായ തീരുമാനമാണ്.
ഇടിവാളിന്റെ ആത്മാര്‍ത്ഥമായ ഈ അഭിപ്രായപ്രകടനത്തെ
നിര്‍മ്മല സ്നേഹമായി തിരിച്ചറിയേണ്ടിയിരിക്കുന്നു.

കൈപ്പള്ളി നല്ലൊരു മനുഷ്യനും,
ക്രിയാത്മകതയുടെ നല്ലൊരു വിളനിലവുമാണ്.
എങ്കിലും, അതില്ലാത്തവര്‍ എന്നൊരു ഭേദവിചാരം
ഒരു പ്രത്യേക അവകാശമായി അയാള്‍ ദുരഭിമാനത്തോടെ കൊണ്ടുനടക്കുന്നത്
സഹതാപത്തോടെ നോക്കിനില്‍ക്കേണ്ടി വരാറുണ്ട്.
(അഹങ്കാരത്തിന്റെ അസ്ക്യത!!! ചിത്രകാരന്‍ തന്നെ ഇതു പറയണം :)) നമ്മള്‍ കുറച്ച് മുന്തിയതാണെന്ന് നമുക്കു തന്നെ തോന്നുന്നെങ്കില്‍ ആ മുന്തി നില്‍ക്കുന്ന ഭാഗം സമൂഹത്തിലെ ഇല്ലാത്തവന് സമര്‍പ്പിച്ച് സമത്വമുണ്ടാക്കാന്‍ യത്നിക്കാന്‍ നമുക്ക് ബാധ്യതയുണ്ടെന്നാണ്
ചിത്രകാരന്‍ മനസ്സിലാക്കിയിട്ടുള്ളത്.

കൈപ്പള്ളിയുടെ അഗ്രഗേറ്ററുകളും,ശബ്ദകോശങ്ങളും,
ബൈബിളോ ഖൊറാനോ പോലുള്ള സാധനങ്ങളുമൊക്കെ അത്തരമൊരു സാമൂഹ്യ സംഭാവനയുടെ ഭാഗമാകേണ്ടതാണ്.
പക്ഷേ, അതു സംഭാവനയല്ല, കക്ഷിയുടെ നിലവാരത്തിനു താഴെയുള്ളവരൊന്നും അതിന്റെ പരിസരത്ത് വന്നേക്കരുത് എന്നൊക്കെ
ഇടക്കിടക്ക് നടുറോഡ് വക്കാണത്തില്‍ ഏര്‍പ്പെട്ടാല്‍
സംഭവിക്കുന്ന അലര്‍ജ്ജി കൈപ്പള്ളിയോട്
തോന്നിപ്പോകുന്നതാണ്.

ഇത്രയും പറഞ്ഞതില്‍ നിന്നും ഈ വിഷയത്തില്‍
ചിത്രകാരന് താല്‍പ്പര്യമുണ്ടെന്ന് തെറ്റിദ്ധരിക്കരുത്.
വല്ലപ്പോഴുമാണ് നെറ്റില്‍ കയറുന്നത്. ആ സമയക്കുറവിനുള്ളില്‍ ഈ വ്യക്തിഗത ചര്‍ച്ചകളിലൊന്നും ഉടക്കി സമയം കളയാനില്ല.
അതുകൊണ്ടുതന്നെ, ഈ പോസ്റ്റുമായി/കമന്റുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലൊന്നും ചിത്രകാരന്റെ
പ്രതികരണങ്ങളില്ല.
ഇടിവാളും,കൈപ്പള്ളിയും ചിത്രകാരന് ബഹുമാന്യരായ ബ്ലോഗര്‍മാരാണ്.
ആശംസകള്‍ !!!
സസ്നേഹം.

ബിജു കോട്ടപ്പുറം said...

Don't you think your questions about 'hate speech' should be addressed to Atulya?

Haree said...

സോറി, ബസിലല്ല, പോട്ടത്തിന്റെ സപ്പോര്‍ട്ട് ബ്ലോഗിലാണ് ഈ പോസ്റ്റിനാസ്പദമായ പോസ്റ്റ് വന്നതെന്ന് ഇപ്പോള്‍ മനസിലാക്കുന്നു. ഇതിനു മുന്‍പ് പോട്ടം.കോം നോക്കിയപ്പോള്‍ (ഒരാഴ്ചയോ മറ്റോ മുന്‍പ്) സപ്പോര്‍ട്ട് ബ്ലോഗിന്റെ ലിങ്ക് ഉണ്ടായിരുന്നില്ല.
--

ബിജു കോട്ടപ്പുറം said...

my last comment.
i agree.i personally know very few mallus, (that too those only from Kottappuram panchaayath) compared to Kaippally who knows as many as 340 mallus across the globe. So he may have some point.

but on a serious note, Kaippally, will you please list the names of the countries that you have visited? don't get me wrong, am just being curious.

ഗോപാൽ ഉണ്ണികൃഷ്ണ said...

ഒരു ഫ്രോഡ് ആണ് എന്നു സ്വയം തെളിയിച്ച ആളാണ്. മുടിഞ്ഞ സാങ്കെതികനാണത്രേ.ശരിക്കു ഒരു വാചകം പോലും അക്ഷരത്തെറ്റില്ലാതെ എഴുതാനറിയില്ല,പക്ഷെ നിഘണ്ടു ഉണ്ടാക്കികളയുമത്രെ! കക്ഷി ഇംഗ്ലീഷിലും കാച്ചും. അതിന്റെ ഗുണത്തിനു ആ ഭാഷയിലെ വാക്ക് banal എന്നാണ്. ഇത്തരം പുങ്കന്മാരിൽ നിന്ന് തറ കുണം അല്ലേ വരൂ. പ്രതീക്ഷയ്ക്കൊത്ത താഴ്ച്ച കൂടിക്കൂടി തറ തുരന്ന് കുഴിയിലേക്കെന്നുമാത്രം

കാവലാന്‍ said...

കഥ/കവിത പോലെ സമയവും പ്രതിഭയും കൊണ്ടുമാത്രം എന്തെങ്കിലും ചെയ്യാവുന്നതല്ല ഫോട്ടോഗ്രഫി പോലെ ഒരു ഹോബി എന്നു തോന്നുന്നു.അതില്‍ അഭിപ്രായം പറയണമെങ്കിലും സാധാരണക്കാരനു അല്പം പരിമിതികളുണ്ട് അതുകൊണ്ടൊക്കെയാവും ഫോട്ടോകള്‍ക്ക് കമന്റു കുറയുന്നതും ഹായ്,പൂയ് കമന്റുകളില്‍ ഒതുങ്ങുന്നതും.എന്നാല്‍ അതൊക്കെ മലയാളി ബ്ലോഗേര്‍സിനു വിവരമില്ലാത്തതുകൊണ്ടാണ് എന്നൊക്കെ ധരിച്ചുവശായിരിക്കുന്നവരുടെയടുത്ത് എന്തുകമന്റിംഗ്? 2008 ലെ മീറ്റിനോടനുബന്ധിച്ചിട്ട പോസ്റ്റിലെ ഒരു കമന്റോടെയാണ് ഇദ്ധേഹത്തെ ശ്രദ്ധിക്കുന്നത്.വിര്‍ച്വല്‍ ഫലകങ്ങളില്‍ മലയാളികളുടേതായി എന്തെങ്കിലും സംഭാവനകള്‍ ചെയ്യുന്നവരെ അടച്ചാക്ഷേപിക്കാന്‍ തക്കം താന്‍പോരിമയുള്ളവരില്‍ നിന്നും ഒരല്പം അകലം പാലിക്കുന്നതു തന്നെയല്ലേ നല്ലത് എന്ന് മലയാളി ബ്ലോഗേര്‍സ് ചിന്തിച്ചുപോയാല്‍ അവരെ കുറ്റം പറയാനൊക്കില്ല.

☮ Kaippally കൈപ്പള്ളി ☢ said...
This comment has been removed by the author.
ബിജു കോട്ടപ്പുറം said...

:)
ദാറ്റ്സ് ആള്‍ യുവര്‍ ഓണര്‍!

☮ Kaippally കൈപ്പള്ളി ☢ said...
This comment has been removed by the author.
ദില്‍ബാസുരന്‍ said...

Onne parayanullu:
Krishnamoorthy enn parayaan MA vare padikkenda kaaryam onnum illa. Aa naakonn vadichaal mathi.

Annaa idee.. nammade pazhaya lineil thanna kaachi alle? God kai. Puli ennum puli thanne.

അഘോരി said...

ജ്ഞാനികൾ അജ്ഞാനികളോട് അവജ്ഞകാണിക്കുന്നുവെങ്കിൽ അവർ ജ്ഞാനികളല്ല അൽ‌പ്പന്മാരാണ്.അവരെ തിരുത്താൻ നോക്കുന്നവർ ഏർപ്പെടുന്നത് വ്യർത്ഥവ്യായാമത്തിലാണ്. അഹന്തയുള്ളിടത്തെ അറിവ് പൂശകരോമം ക്ഷുരകനെന്നോണം നിഷ്ഫലമാണ്.വിനയമില്ലാത്തിടത്തെ വിജ്ഞാനം,ശ്വാനന്റെ പുറകിൽ നിന്നും ഒഴുകുന്ന തേൻ വൈദ്യത്തിനു ഉപകാരപ്പെടാത്തതു പോലെ ഒന്നിനും കൊള്ളാത്തത്. ഇതൊക്കെ കേട്ടിട്ട് ഇത് എഴുതിയവൻ ആരെടേ എന്ന് ചൊദിച്ചാൽ അതിനെ മലയാളത്തിൽ അഹംകാരം എന്ന് വിളിക്കും.ഇതൊക്കെ മനസ്സിലാകാൻ കേംബ്രിഡ്ജിലോ ഓക്സ്ഫോർഡിലോ പഠിക്കേണ്ട ആവശ്യമില്ല. കേരളത്തിലെ ഏതെങ്കിലും സ്കൂളിൽ പത്താം ക്ലാസ്സ് വരെ പഠിച്ചാൽ മതി

തറവാടി said...

>>ഈ അഭിപ്രായപ്രകടനത്തെ നിര്‍മ്മല സ്നേഹമായി തിരിച്ചറിയേണ്ടിയിരിക്കുന്നു.<<

എന്ന് പറഞ്ഞ ചിത്രകരനോടും ,

>>ഇത് ഭയങ്കര ഹോണസ്റ്റ് << എന്ന് പറഞ്ഞ അതുല്യേച്ചിയൊടും ഇടിവാളിന്റെ മനസ്സ് ക്ഷമിക്കട്ടെ.

അതല്ല ഇതുപോലുള്ള പ്രവൃത്തിക്കാണ് നിര്‍മ്മല സ്നേഹമെന്നാണെങ്കില്‍ മുകളിലെ കമന്റിന് എന്നോട് ക്ഷമിക്കുക!


ഫോട്ടോഗ്രാഫിയില്‍ കൈപ്പള്ളി മിടുക്കനാണ്, പ്രസ്തുത അഗ്രിഗേറ്റര്‍(?) തുടങ്ങിയത് സദുദ്ദേശത്തോടെയാവാനാണ് സാധ്യത, അടിസ്ഥാനം എല്ലാവരും കരുതുന്നതുതന്നെ!

പ്രതീക്ഷിച്ച അത്ര റെസ്പോണ്‍സ് കിട്ടാതായപ്പോള്‍ സ്വാഭാവികമായും നിരാശ അതില്‍ സ്ഥിരം ശൈലിയില്‍ പ്രതികരിച്ചു.

ഇനി തികച്ചും വൈയക്തികം, ബ്ലോഗ് ലോകത്തിന് പുറത്തുനിന്നും ധാരാളം കേള്‍ക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്; ഈയിടെ എന്‍‍ജിനീയെഴ്സിനെ വരെ വിലയിരുത്തിക്കളഞ്ഞ ആളല്ലെ!

ജനറല്‍ മൈന്റനന്‍സ് കമ്പനിയില്‍ മുപ്പത് കൊല്ലം പണിയെടുത്ത് , ഏതെങ്കിലും നാല് വില്ല പ്രോജെക്ട് ചെയ്താല്‍ ചില സൂപ്പര്‍ വൈസര്‍മാര്‍ പറയുന്ന ഡയലോഗുണ്ട്, ' ദുബായിലെ എല്ലാ കമ്പനിയും മാനേജ് ചെയ്യുന്നതവരാണെന്ന്' അത് കേട്ടാല്‍ ഒന്ന് ചിരിക്കുക ; ഇത് കൈപ്പള്ളിയെ കുറിച്ചല്ല കേട്ടോ :)

തറവാടി said...
This comment has been removed by the author.
☮ Kaippally കൈപ്പള്ളി ☢ said...
This comment has been removed by the author.
☮ Kaippally കൈപ്പള്ളി ☢ said...

അയ്യോ ഇതു തരവാടിയെ പറ്റി പറഞ്ഞതല്ല കേട്ടോ

യൂസുഫ്പ said...

കൈപ്പള്ളിയെ നേരില്‍ പരിചയമില്ലാത്തത് കൊണ്ടാകാം ഈ കോലാഹലങ്ങളൊക്കെ.കപ്പയും മത്തിയും മൂക്കുമുട്ടെ കഴിക്കുന്ന കൈപ്പള്ളി എങ്ങനെ മല്ലു വിരുദ്ധനാകും?

:: VM :: said...

കൈപള്ളിയോടും, കമന്റിയവരോടും ഒരു വാക്ക്-
3-4 തവണ നേരില്‍ കണ്ട പരിചയമേ ഉള്ളൂ എങ്കിലും, ഒരു വ്യക്തി എന്ന നിലയില്‍, എന്നോടുള്‍ല ഇന്നേ വരെയുള്‍ല പെരുമാറ്റത്തില്‍ നിന്നും, കൈപള്ളിയോട് എനിക്ക് സ്നേഹമാണു ബഹുമാനമാണ്. അതിലിപ്പഴും മാറ്റമില്ല

പോട്ടം അഗ്രിഗേറ്റര്‍ എന്ന ഇദ്ദേഹത്തിന്റെ ആശയത്തെ ഒരു തരത്തിലും ഞാന്‍ എതിര്‍ത്തിട്ടില്ല, മാത്രമല്ല എനിക്കു താല്പര്യമുള്‍ലൊരു സംരഭമാണെങ്കില്‍ കഴിവതും ആക്റ്റീവായി പങ്കെടുക്കാനും ശ്രമിക്കും. ആ ബ്ലോഗില്‍ ചര്‍ച്ചകളൊന്നും നടക്കാത്തതിന്റെ കാരണം , നല്ല കാര്യങ്ങളോടു മല്ലൂസ് എന്നും പുറം തിരിഞ്ഞു നിലപ്പാണു, അസൂയ, കുശുമ്പ് മാത്രം കൈമുതലായുള്ള വര്‍ഗ്ഗമാണു എന്നൊക്കെ രീതിയില്‍ താങ്കള്‍ പറഞ്ഞതിനെയാണു ഞാന്‍ എതിര്‍ത്തത്. ഫോട്ടോഗ്രഫിയെക്കുറിച്ച് ഏതോ ഒരു ബ്ലോഗില്‍ കഴിഞ്ഞ ആഴ്ച നടന്ന കമന്റുകളില്‍, ഒരു ബ്ലോഗറോട് കൈപള്ളി പറഞ്ഞത് “സകല മല്ലു ഫോട്ടോ ബ്ലോഗിലും പോയി നിരങ്ങി കമന്റാന്‍ എനിക്കു സമയമില്ല, സൌകര്യവുമില്ല ” എന്നോ മറ്റോ അല്ലേ? ഒരു പക്ഷേ പുതിയ സംരഭം വന്നപ്പോഴും പലര്‍ക്കും ഇതു തന്നെയാവാം പ്രശ്നം- സമയക്കുറവ് സൌകര്യക്കുറവ് തുടങ്ങിയവ. അതിനെ “ലോകത്തുള്ള സകല മല്ലൂസിനെയും” സാമാന്യവല്‍ക്കരിച്ചതിനെയാണു ഞാനിവിടെ പ്രതികരിച്ചത്- പല ബ്ലോഗുകളിലും കമന്റുകള്‍ വഴി ചുട്ട മറുപടികളും വിമര്‍ശനങ്ങളും നടത്തുന്ന കൈപള്ളിക്ക് എന്റെയൊരു പരാമര്‍ശത്തില്‍ അലോസരം തോന്നേണ്ട കാര്യമില്ലെന്നാണു വിശ്വാസം. താങ്കള്‍ക്ക് ഏതു മല്ലുവിനെയും എന്തും പറയാം, തിരിച്ചൊന്നും മിണ്ടരുത് എന്നതും ന്യായമല്ലല്ലോ? വ്യക്തിപരമായ ഒരു അധിക്ഷേപവും പോസ്റ്റില്‍ ഉണ്ടെന്ന്നു തോന്നിയില്ല (ഉണ്ടെങ്കില്‍ മാറ്റാം) മുഖം നോക്കാതെ അഭിപ്രായം പറയണമെന്നതു തന്നെയല്ലേ കൈപള്ളിയുടേയും പക്ഷം?


ഇതര ഭാഷാ ബ്ലോഗര്‍മാരെ പോലെ സാമൂഹിക നന്മക്കായി/പരിവര്‍ത്തനത്തിനായി മല്ലു ബ്ലോഗര്‍മാര്‍ ഒരു ഉണ്ടയും ചെയ്യുന്നില്ല എന്ന കമന്റിനോട്- ചാരിറ്റി ബിഗിന്‍സ് അറ്റ് ഹോം- സാമൂഹിക നിലവാരം ബ്ലോഗിലൂടെ ഉയര്‍ത്താന്‍ ശ്രമിക്കും മുന്‍പ് നാമോരോരും സ്വയം നിലവാരമൊന്നു വിലയിരുത്തുന്നതും നന്നായിരിക്കും.

താങ്കളുടെ മുന്‍‌വിധികളും ശീലങ്ങളും മാറ്റാമെന്നോ മാറുമെന്നോ ലവലേശം പ്രതീക്ഷയിലായിരുന്നില്ല ഈ പോസ്റ്റ്. ബ്ലോഗര്‍മാരു തന്നെ പലരും വാതുറക്കാതെ അങ്ങോട്ടുമിങ്ങോട്ടും ചാ‍റ്റുകളില്‍ മാത്രം പറഞ്ഞും ചിരിച്ചും വിടുന്ന കാര്യങ്ങള്‍ തുറന്നു താങ്കളുടെ ശ്രദ്ധയില്‍ പെടുമെന്നു ആത്മാര്‍ത്ഥമായും സ്നേഹത്തോടുകൂടെത്തന്നെയും കരുതിയാണീ പോസ്റ്റിട്ടത്. സ്നേഹത്തിനും, ഹോണസ്റ്റിക്കുമൊക്കെ പല പല അര്‍ഥങ്ങളും, പുതിയ പുതിയ മാനങ്ങളും കാണുന്നവര്‍ക്ക് അത് മനസ്സിലായിക്കൊള്ളണമെന്നില്ല-

അത്ഭുതകരമായ ഒരു കാര്യം കൂടി- കൈപള്ളിയുടെ ഈ കമന്റ് അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരിക്കുന്നു- ഈ പോസ്റ്റിട്ടതോടെ കുറച്ചു പേരൊക്കെ ഈ ബ്ലോഗില്‍ വന്നു തുടങ്ങിയിട്ടുണ്ട്- പുതിയ വിസിറ്റര്‍മാരുടെ സ്റ്റാറ്റിറ്റിക്സ് ഞാന്‍ സാവകാശം പബ്ലിഷ് ചെയ്തോളാം :)

അഭിലാഷങ്ങള്‍ said...

ഇടിവാളേ / കൈപ്പള്ളീ....

3-4 തവണ പോയിട്ട് ഒരു തവണപോലും കണ്ടിട്ടില്ല എങ്കിലും 3-4 വര്‍ഷത്തെ പരിചയമുണ്ട് എനിക്ക് കൈപ്പള്ളിയുമായി. അന്നും ഇന്നും എന്നും ഞാന്‍ ബഹുമാനിക്കുന്ന, സ്നേഹിക്കുന്ന ബ്ലോഗ് വ്യക്തിത്വങ്ങളില്‍ ഒരാ‍ളാണ് കൈപ്പ്സ്. ഇത് കൈപ്പള്ളിയെ സുഖിപ്പിക്കാനായി പറയുന്നതല്ല, കൈപ്പ്സ്‌ന്‍ വ്യക്തമായി അറിയുന്ന കാര്യവും കൂടിയാണ്.

കൈപ്പള്ളിയ്യുടെ പഴയസംരംഭങ്ങളായ പദമുദ്രയും , സൂചികയുമൊക്കെ തുടങ്ങുമ്പോ വളരെ വളരെ ഉത്സാഹത്തോടെ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. പദമുദ്രയില്‍ ഇമേജ് കൈകാര്യം ചെയ്യലും, ബ്ലോഗ് പോസ്റ്റുകളില്‍ അഭിപ്രായങ്ങള്‍ വിശദമായി അറിയിക്കലും ഒക്കെയായിരുന്നു മെയിന്‍‌ പണി. “സൂചികയിലും“ മേക്സിമം ടെക്കനിക്കല്‍ കണ്‍സേണ്‍സ് ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സൂചികയെപറ്റിയുള്ള ഈ പോസ്റ്റില്‍ കൈപ്പള്ളി അത് വ്യക്തമായി എഴുതിയതും കാണാം. ഞാന്‍ പറഞ്ഞുവന്നത്, കൈപ്പള്ളിയുടെ എല്ലാ സംരംഭങ്ങളും വിജയിക്കണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കാറുണ്ട്. പക്ഷെ, ജോലി സംബന്ധമായ തിരക്കുകള്‍ കാരണം “പോട്ടം” എന്ന പരിപാടി ഒറ്റത്തവണ ഒന്ന് ഓടിച്ച് നോക്കാനേ ഇതുവരെ പറ്റിയിട്ടുള്ളൂ,. അതിനാല്‍ ഒരു അഭിപ്രായം പോലും പറയാനും പറ്റിയിട്ടില്ല.

ഞാന്‍ പറഞ്ഞത് എന്റെ പേഴ്സണല്‍ കാര്യമാണ്. മേല്‍ വിവരിച്ചിരിക്കുന്ന സിനാരിയോ വച്ച്, “ആ ബ്ലോഗില്‍ ചര്‍ച്ചകളൊന്നും നടക്കാത്തതിന്റെ കാരണം , നല്ല കാര്യങ്ങളോടു മല്ലൂസ് എന്നും പുറം തിരിഞ്ഞു നിലപ്പാണു“ അഥവാ, ഞാനടക്കമുള്ള മല്ലൂസ് ഇങ്ങനെയുള്ള നല്ല സംരംഭങ്ങളില്‍ പങ്കുചേരുന്നില്ല എന്ന് ജനറലൈസ് ചെയ്ത് സ്റ്റേറ്റ്മെന്റ് വരുമ്പോള്‍ നമുക്കുണ്ടാകുന്ന വികാരം ദുഖമല്ല, മറിച്ച് സഹതാപമാണ് എന്ന് ദേഷ്യത്തോടെ പറയേണ്ടിവരുന്നു.

ഒരോ ഫോട്ടോ പോസ്റ്റിലും ചര്‍ച്ചകള്‍ നടക്കണം എന്ന സംഗതികണ്ടപ്പോ സത്യത്തില്‍ ഞെട്ടി! “നൈസ്”, “കലക്കി”, “കിടിലം” പോലുള്ള ഒറ്റവാക്ക് അഭിപ്രായങ്ങള്‍ ഫോട്ടോ ബ്ലോഗുകളില്‍ വരുന്നതിനെ പരിഹസിച്ചപ്പോ വീണ്ടും ഞെട്ടി!! പിന്നെ ചിന്തിച്ചു, ഞാനെന്തിനാ ഞെട്ടിയത്??, ഞെട്ടേണ്ട ഒരാവശ്യവുമില്ലായിരുന്നു, കാരണം ഇങ്ങനെ ഒറ്റവാക്കില്‍ ഉത്തരം എഴുതിയ ഒരു കമന്റ് പോലും ഭൂമിയിലെ ഒരു ബ്ലോഗിലും ഞാന്‍ ജനിച്ചതിന് ശേഷം ഇന്നേവരെ ഇട്ടതായി ഓര്‍മ്മയില്ല. ഒരോ കമന്റിലും ഇന്‍ഫോര്‍മ്മേറ്റീവായി വല്ലതും വേണം അല്ലേല്‍ ചിരിക്കാന്‍ പറ്റിയ നര്‍മ്മമോ ചര്‍ച്ച ചെയ്യപ്പെടാനുള്ള സീരിയസ്സ് ടോപ്പിക്സോ വേണം എന്ന് വര്‍ഷങ്ങളായി നിര്‍ബന്ധമുള്ളയാളാണ് ഞാന്‍, എങ്കിലും ചുമ്മാ ഞെട്ടി!! കാരണം, ഒരോരാളുടെ സമയവും സൌകര്യവും അനുസരിച്ചല്ലേ അഭിപ്രായം പറയുന്നതും ചര്‍ച്ച നടത്തുന്നതും ഒക്കേ?? അതൊക്കെ കൈപ്പ്സ് ഒരു വിഷയമാക്കിയത് കണ്ടപ്പോ...... എന്താ പറയ്യ...!

കൈപ്പള്ളിയുടെ പ്രധാന പ്രശ്നം, അഥവാ ‘കൈപ്പള്ളിയുടെ പ്രശ്നം‘ എന്ന് മറ്റുള്ളവര്‍ക്കു തോന്നുന്ന പ്രശ്നം, “മല്ലൂസ്” എന്ന് കൈപ്പള്ളി പറയുന്ന ആളുകള്‍ പറയുന്നതോ പ്രവര്‍ത്തിക്കുന്നതോ ആയ എന്തിനോടും കൈപ്പ്സ് ഒരു കൈപ്പോടെ പുച്ഛഭാവത്തില്‍ ആദ്യം സമീപിക്കുന്നു എന്നത് തന്നെയാണ്. കൈപ്പള്ളി പറയുന്നതൊക്കെ ശരി, ബാക്കിയുള്ളവര്‍ പറയുന്നത് തെറ്റ്, ഇനി ശരിയാണേല്‍ കൂടി ഞാന്‍ സമ്മതിക്കില്ല എന്നരീതിയിലുള്ള ഒരു മനോഭാവം. ഈ ഒരു സംഗതി ഒഴിവാക്കിയാല്‍ കൈപ്പള്ളിയായിരിക്കും ബൂലോകത്തെ ഏറ്റവും തിളങ്ങുന്ന നക്ഷത്രം. നോ ഡൌട്ട് എബൌട് ഇറ്റ്.

പിന്നെ, നല്ല നല്ല പോയിന്റ്സ് ഒക്കെ പറഞ്ഞ് അവസാ‍നം നിയന്ത്രണം വിട്ടുപോകുന്ന ആ സംഗതിയും കൂടി ഇല്ലായിരുന്നേല്‍ എന്ന് ആശിച്ചുപോകുകയാണ്. ഉദാഹരണമായി ഇവിടെ ബ്ലോഗേസിനോട്/മല്ലൂസിനോട് കൈപ്പള്ളി പറഞ്ഞപോലെ “എന്റെ ജീവിതത്തിൽ ഇത്രയും അസൂയയും കുശുമ്പും, കണ്ണുകടിയും ഉള്ള ഒരു കൂട്ടം വേറെ ഒരിടത്തും ഇല്ല എന്നു വീണ്ടും വീണ്ടും നിങ്ങൾ തെളിയിച്ചു കൊണ്ടിരിക്കുകയാണു്. നന്ദി!”. . കഷ്ടം തോന്നി കൈപ്പള്ളി. താങ്കള്‍ വല്ലതും ചെയ്യുന്നതില്‍ മറ്റുള്ളവര്‍ക്കെന്തിനാണ് കുശുമ്പും കണ്ണുകടിയുമൊക്കെ? നല്ലതിനെ അംഗീകരിക്കാന്‍ ബൂലോകത്തിന് കഴിയില്ല എന്നത് ശരിക്കും താങ്കളുടെ മുന്‍‌വിധിതന്നെയാണ്‍. മനസ്സുകൊണ്ട് എല്ലാവരും അംഗീകരിക്കും, ചര്‍ച്ച ചെയ്യന്‍ സമയമുണ്ടാകുമോ എല്ലാര്‍ക്കും എന്നത് വ്യക്തിപരമായ കാര്യങ്ങളാണ്.....

പിന്നെ, ഇടിവാളിനെപറ്റി “സാങ്കേതികമായി ഒന്നും എഴുതാൻ ഇല്ലാ എന്നാൽ പിന്നെ അതുണ്ടാക്കിയവന്റെ തലക്കിട്ട് രണ്ടു് താങ്ങു് താങ്ങി കുറച്ചു് ഹിറ്റ് ഉണ്ടാക്കാം എന്നായിരിക്കണം അദ്ദേഹം കരുതിയതു്.“ എന്ന് താങ്കള്‍ എഴുതിയത് കണ്ടപ്പോള്‍, ഇത്ര തരം താണുപോയോ എന്നും ചിന്തിച്ചു, എന്തൊരു ബാലിശമാണ് ആ സ്റ്റേറ്റ്മെന്റ് ?, കൈപ്പള്ളിയെ താങ്ങിയിട്ടുവേണമല്ലോ ഇടിവാളിന് ബ്ലോഗ് ഹിറ്റ്സ് ഉണ്ടാക്കാന്‍ ....!!?

(തുടരും..., കഞ്ഞികുടിച്ചിട്ട്..) :)

അഭിലാഷങ്ങള്‍ said...
This comment has been removed by the author.
ഒരു സാദാ മല്ലു said...

ഇതിനിപ്പോ എന്തെങ്കിലും സൊലൂഷന്‍ ഉണ്ടാവാന്‍ സാധ്യത വളരെ കുറവാണല്ലോ ഇടിവാള്‍ജീ. കൈപ്പള്ളീടെ പരാമര്‍ശവിധേയമായ പോസ്റ്റ് കണ്ടു. ആ പരിഭവങ്ങള്‍ വായിച്ചാല്‍ കുറച്ചു കാലം ഈ ബൂലോകത്തൂടെ വായി നോക്കിയിട്ടുള്ള ഏതു ബ്ലോഗ്ഗര്‍ക്കും പിടികിട്ടും എന്താണ് കൈപ്പള്ളീടേം മല്ലൂ ബ്ലോഗ്ഗേഴ്സിന്റ്റേം കുഴപ്പം എന്ന്. ഒരേയൊരു കുഴപ്പമേയുള്ളൂ; രണ്ടു കൂട്ടരുടെയും മുന്‍‌ധാരണ. കൈപ്പള്ളിയെപ്പറ്റി ബ്ലോഗേഴ്സിനുള്ള (മുന്‍)ധാരണ ആന്‍‌ഡ് കൈപ്പള്ളിക്ക് മല്ലൂ ബ്ലോഗേഴ്സിനെപ്പറ്റിയുള്ള (മുന്‍)ധാരണ. ഇത് രണ്ടും ‘പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും നിവരാത്ത ... വാല്‍ പോലെ’യാണെന്ന് ഏവര്‍ക്കും അറിയാമല്ലോ (ഉപമയില്‍ വിരോധം അരുത്, ഇത് വ്യക്തിപരമായി കൈപ്പള്ളിയെയോ മല്ലൂ ബ്ലോഗ്ഗേഴ്സിനെയോ അപമാനിക്കാനായിട്ടല്ല, ഇതിലും നല്ല ഒരു ഉപമ എവിടുന്നു കിട്ടുമെന്ന് അറിയാഞ്ഞിട്ടാണ്). ഇരു പക്ഷത്തിന്റെയും അഭിപ്രായങ്ങള്‍ മാറില്ല. നോക്കി നോക്കിയിരുന്നാല്‍ ഒരു പക്ഷേ, പണ്ടത്തെ ചോപ്ര ആന്‍ഡ് ചോപ്രയുടെ പുണ്യ പുരാതന സീരിയലുകളിലെ പോലെ രണ്ടു വാദങ്ങളും അന്തരീക്ഷത്തിലേക്കു വന്ന് ‘ശൂം‘ എന്ന് ചിതറുന്നതു കാണാം, അത്ര തന്നെ

(ഈ ബ്ലോഗിന്റെയും കമന്റുകളുടെയും ഉടമസ്ഥന്‍ ഇടിവാള്‍ തന്നെയാണെന്ന വിശ്വാസത്തില്‍,
ആമേന്‍).

☮ Kaippally കൈപ്പള്ളി ☢ said...
This comment has been removed by the author.
☮ Kaippally കൈപ്പള്ളി ☢ said...
This comment has been removed by a blog administrator.
Haree said...

:-)
അഭിലാഷങ്ങള്‍ക്കു കൊടുത്ത മറുപടി എനിക്കങ്ങിഷ്ടമായി! ഏതായാലും ഇതൊന്നൊന്നര ഞെട്ടലായിരിക്കും അഭിലാഷങ്ങള്‍ക്ക്... :-D

“I only use FireFox. I have no Idea how this site appears on Internet Explorer !, or Google's sad excuse for a browser! ” എന്നു http://www.pottum.com/ ല്‍ കാണുന്നു. അപ്പോള്‍ പിന്നെ, ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ എന്തെങ്കിലും അഭിപ്രായം പറയുവോ? ഇനി ഇതു ഗൂഗിളിന്റെ ബ്രാന്‍ഡ് നെയിം ഗൂഗിളിന് അപകീര്‍ത്തികരമാം വിധം ഉപയോഗിച്ചു എന്നാരോപിക്കുവാന്‍ മതിയാവില്ലേ?
--

:: VM :: said...

/ഒരു സാദാ മല്ലു said... (ഈ ബ്ലോഗിന്റെയും കമന്റുകളുടെയും ഉടമസ്ഥന്‍ ഇടിവാള്‍ തന്നെയാണെന്ന വിശ്വാസത്തില്‍,/

Yes Saada Mallu- It's my blog, and you know who is the boss here - :)

Kaipally - I am deleting your last comment. Dont use threatening language in my comment box. If you have any issues with Abhilash settle with him directly thru email- I am sure you will have his email ID.

അഭിലാഷങ്ങള്‍ said...

അതെ, ഹരീ, ഞാന്‍ പിന്നേം ഞെട്ടി.... :)

കുറേ ലോ പോയിന്റ്സ് കൈപ്പള്ളിയില്‍ നിന്ന് പഠിച്ചത് കൊണ്ട്, എന്റെ അവസാന കമന്റെ എഡിറ്റ് ചെയ്യുന്നു. മൈക്രോസോഫ്റ്റിന് പേരുദോഷമോ, കൈപ്പള്ളിക്ക് പേഴ്സണല്‍ ഇഷ്യൂസോ, ഒന്നും ഉണ്ടാവേണ്ടല്ലോ....

*********

കഞ്ഞികുടിച്ചു, സോ, തുടരുന്നു...) :)

ഇനി ഒന്നൂടെ പറയാം, “എന്തുകൊണ്ട് അഭിപ്രായങ്ങള്‍ വരുന്നില്ല?” എന്ന പോസ്റ്റ് ടൈറ്റിലിന് കൂടി എന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ട് പോയേക്കാം. കൈപ്പള്ളിയുടെ ബ്ലോഗ്‌പോസ്റ്റുകളിലൊക്കെ വരുന്ന അഭിപ്രായങ്ങളെ കൈപ്പള്ളി സ്വീകരിക്കുന്ന രീതി അനുസരിച്ചായിരിക്കും അത്. എല്ലാത്തിനേയും, ഒരു പുച്ഛഭാവത്തില്‍ സമീപിച്ചാല്‍ പിന്നെ ഇങ്ങനെ ടൈറ്റില്‍-ക്വസ്റ്റ്യന്‍ ബോള്‍ഡാക്കി ഇട്ടിട്ടോന്നും കാര്യമില്ല. പുതിയ ബ്ലോഗേസിനോടൊക്കെ ഇയാളുടെ സ്വതസിദ്ധശൈലിയില്‍ മറുപടിപറഞ്ഞാല്‍ അവറ്റകള്‍ പേടിച്ചുപോകും.

ഒരു ഉദാഹരണം ഓര്‍മ്മിപ്പിക്കാം
Example ----------------- ഏഡിറ്റഡ് ഡ്യൂ റ്റു, യു.എ.ഇ/കൈപ്പള്ളി ലോ...:)

പിന്നെ ഞാന്‍ ഒന്നൂടെ ഞെട്ടിയത്, പോസ്റ്റില്‍ കൈപ്പള്ളി എഴുതിയ ഒരു ലൈന്‍ കണ്ടിട്ടാണ്: “എന്തു തന്നെ പറഞ്ഞാലും ഞാനും ഒരു മല്ലു ആണല്ലോ!!”. ഹെന്റമ്മേ... സത്യായിട്ടും അതൊരു പുതിയ അറിവാണ് എനിക്ക്. ഇത്രകാലവും, കൈപ്പള്ളിയൊഴികെ ബാക്കെയെല്ലാരും ആണു മല്ലൂസ് എന്നായിരുന്നു ധാരണ. ശരിക്കും ഞെട്ടിപ്പോയി കണ്ടപ്പോ... :)

ഈശ്വരാ...വളരെ ലേറ്റായിട്ട് ഓഫീസീന്ന് എത്തി, ഡിന്നറും കഴിച്ച് ഇവിടെ വന്ന് അഭിപ്രായം എഴുതാനിരുന്നപ്പോ സമയം നോക്കാന്‍ മറന്നുപോയി.. ക്ലോക്ക് നോക്കിയപ്പോ പിന്നേം ഞെട്ടി!! 2:10 AM!!

ഇടിവാളേ, കൈപ്പള്ളീ, ഞാന്‍ ഞെട്ടി ഞെട്ടി തട്ടിപ്പോകുന്നതിന്റെ മുന്‍പ് ഈ നോവല്‍ പൂര്‍ത്തിയാക്കട്ടെ..

രണ്ടാളോടും ഒന്നേ പറയാനുള്ളൂ.... “ചുമ്മ അലമ്പുണ്ടാക്കതെ, ഗോ റ്റു യുര്‍ ക്ല്ലാസസ്....!!”

സ്നേഹപൂര്‍വ്വം,
Dr.അഭിലാഷങ്ങള്‍...
[Phd in Malluvology]

un said...

ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് കൈപ്പള്ളിയെക്കുറിച്ച് ചില വ്യക്തിപരമായ അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതുകൊണ്ട് അദ്ദേഹത്തിന് വിഷമം തോന്നില്ല എന്നു വിശ്വസിക്കുന്നു. മലയാളം ബ്ലോഗര്‍മാരുടെ ഇടയില്‍ ഫോട്ടോഗ്രാഫിയില്‍ സാങ്കേതികമായി ഒരു പക്ഷേ ഏറ്റവും അറിവുള്ള ഒരു വ്യക്തിയാണ് കൈപ്പള്ളി‍. പോട്ടം പോലുള്ള ഒരു അഗ്രഗേറ്റര്‍ ഉണ്ടാക്കാനുള്ള ക്ഷമയും അധ്വാനവും അഭിനന്ദാര്‍ഹവുമാണ്. പക്ഷേ, ഒരു ഫോട്ടോഗ്രാഫര്‍ എന്ന നിലയ്ക് അദ്ദേഹത്തിന്റെ ഫോട്ടോകള്‍ ടെക്നികല്‍ ബ്രില്ല്യന്‍സിനപ്പുറം ഒന്നുമല്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍. ( തികച്ചും വ്യക്തിപരമായ നിരീക്ഷണം ആണ്) ഇങ്ങനെ ഒരഭിപ്രായം ഞാന്‍ ഇതുവരെ തുറന്നു പറയാതിരുന്നത്, തന്റെ അഭിപ്രായം ആരു ചോദിച്ചെടേയ്? താന്‍ ആരുവാ ഫോട്ടോഗ്രാഫിയെക്കുറിച്ച് അഭിപ്രായം പറയാന്‍? എന്നൊക്കെയുള്ള മറുചോദ്യം പ്രതീക്ഷിക്കുന്നതുകൊണ്ടു തന്നെയാണ്. കൈപ്പള്ളിയുടെ ഏയ്തെറ്റിക് സെന്‍സിബിലിറ്റിയെ ചോദ്യം ചെയ്യാന്‍ ഞാന്‍ ആരുമല്ല. എന്നിരുന്നാലും മറ്റു മല്ലു"എൻശിനീയര്‍” മാരുടെയും "ഗ്രാപിൿ ദിജൈനർ"മാരുടേയും “പോട്ടം പിടുത്തക്കാരേയും” വര്‍ക്കിനേയും അഭിപ്രായങ്ങളേയും പരമപുച്ഛത്തോടെ കാണുന്ന ഒരാളെന്ന നിലയ്ക് അദ്ദേഹത്തില്‍ നിന്നും മികച്ച വര്‍ക്കുകള്‍ ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്. തന്റെ ചിത്രങ്ങള്‍ മാത്രമാണ് മികച്ചതെന്ന് കരുതാന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ട്. എന്നാല്‍ താനൊഴിച്ച് മറ്റാര്‍ക്കും ഇതേക്കുറിച്ച് ആധികാരികമായി അഭിപ്രായം പറയാന്‍ അവകാശമില്ല എന്ന മനോഭാവത്തോടെ എന്തു ചെയ്താലും മറ്റുള്ളവര്‍ സംശയദൃഷ്ടിയോടെയേ നോക്കൂ. അതില്‍ അവരെകുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഈ പോസ്റ്റില്‍ തന്നെ നോക്കൂ. മറ്റേതു മല്ലു ബ്ലോഗര്‍മാരേക്കാളും ലോകരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള ആള്‍, റേസിസത്തിന്റെ പേരില്‍ ഏറ്റവും പീഠനമനുഭവിച്ച ആള്‍, ഇതൊക്കെ താനാണെന്ന രീതിയില്‍, താന്‍ മാത്രമാണെന്ന രീതിയില്‍ ആണ് ഓരോ അഭിപ്രായങ്ങളും. ഗ്രോ അപ് മാന്‍. നാലും മൂന്നും ഏഴ് രാജ്യങ്ങള്‍ കറങ്ങിയെന്ന് വീമ്പടിക്കുന്നതല്ല വിവേകിയുടെ ലക്ഷണം. ഓപ്പണ്‍ സോഴ്സിനുവേണ്ടി പ്രവര്‍ത്തിക്കുന്ന എത്രയോ പേരെ എനിക്കറിയാം. ഞാന്‍ അതു ചെയ്തു, ഇതു ചെയ്തു, എന്നു വിളിച്ചു കൂവി നടക്കാറില്ല അവരാരും. ഇത്തരം സേവനങ്ങള്‍ നടത്തുന്ന പലരുടെ പേരു പോലും പലര്‍ക്കുമറിയില്ല. അതാണ് യഥാര്‍ത്ഥ സേവനം. അല്ലാതെ സൂചികയും, പോട്ടവും ഒക്കെ ഉണ്ടാക്കിയിട്ട്, നിങ്ങള്‍ ഇതൊന്നും ഉപയോഗിക്കാന്‍ അര്‍ഹരല്ല എന്നു പറയുന്നത് അരോചകമാണ്. വൈകും വരെ വെള്ളം കോരിയിട്ട് ഒടുക്കം കുടം തല്ലിപ്പൊട്ടിക്കുന്നതെന്തിനാ സുഹൃത്തേ?

റിസ് കുവൈത്ത് said...
This comment has been removed by a blog administrator.
തറവാടി said...

ഇടിവാള്‍,

ഇതിപ്പോ സാധാരണ പോലെ ഒരു തറവാടി vs കൈപ്പള്ളി പോസ്റ്റാകുമെന്നാ എന്റെ പേടി :)

>>വല്ല അറബിയുടെയും കമ്പനിയിൽ റാൻമൂളി "എൻശിനീയറായി" നടക്കുന്ന ചില മലബാറികൾ ഉണ്ടാകും തറവാടി. എല്ലാവരും അതുപോലയവുല്ലല്ലോ, അയ്യോ ഇതു തരവാടിയെ പറ്റി പറഞ്ഞതല്ല കേട്ടോ <<

മലയാളം അറിയാത്തതിനാല്‍ വരുന്ന തെറ്റാണെങ്കിലും പേരൊക്കെ എഴുതുമ്പോളെങ്കിലും ശ്രദ്ധിക്കേണ്ടേ കൈപ്പള്ളി, 'ര' അല്ല 'റ' യാണ് ശെരിയായ അക്ഷരം, പദമുദ്രപോലുള്ളവയൊക്കെ നടത്തുന്ന(?) ആളല്ലെ?

എന്നെയായാലും ഒരു കുഴപ്പവുമില്ല കൈപ്പള്ളി :) കാരണം അറബികമ്പനിയായാലും അമേരിക്കനായാലും പാകിസ്ഥാനിയായാലും, ചൈനീസ് ആയാലും എനിക്ക് ഒരു വ്യത്യാസവുമില്ല.

ഈ ഇട്ടാവട്ടത്തുള്ള ബ്ലോഗ്സ്ഫിയറിലെ കുറച്ച് ബ്ലോഗേര്‍സല്ലാത്ത , എന്നാല്‍ ബ്ലോഗ് വായിക്കുന്ന, റിയല്‍ ലോകത്തുള്ള, പ്രൊഫെഷണലായും വ്യക്തിപരമായും എന്നെയും കൈപ്പള്ളിയേയും അറിയുന്ന, ആളുകള്‍ ഉണ്ടെന്ന കാര്യം കൈപ്പള്ളി മനസ്സിലാക്കുക ഒപ്പം ചിലരെ എനിക്കറിയുകയും ചെയ്യാം ഒരു പക്ഷെ കൈപ്പള്ളിക്കും അറിയാമായിരിക്കാം.

എനിക്ക് താങ്കളോടെന്നല്ല ഒരു ബ്ലോഗര്‍സിനോടും ഇഷ്ടവുമില്ല ഇഷ്ടക്കേടുമില്ല, സ്നേഹവുമില്ല വെറുപ്പുമില്ല , അതുകൊണ്ട് തന്നെ മൂന്നോ നാലോ പേര്‍ ചാറ്റിലുണ്ടെന്ന് തോന്നുന്നു, അവരോടും ചാറ്റൊന്നും കാര്യമായി ചെയ്യാറുമില്ല. ഇടിവാള്‍ ഈ പോസ്റ്റിട്ടതിന്റെ ഉദ്ദേശം(ശുദ്ധി) തീരുമാനിക്കേണ്ടത് അദ്ദേഹത്തിന്റെ സ്വന്തം മനസാക്ഷിയാണ്.

ഇടിവാള്‍ അമേരിക്കയിലും കൈപ്പള്ളീ ദുബായിലും ആയിരുന്നെങ്കില്‍ ഞാന്‍ ഈ കമന്റുകളൊന്നും ഇവിടെ ഇടില്ലായിരുന്നു. മിക്കവാറും ഒന്ന് കാണണമെങ്കില്‍ വിളിക്കണമെങ്കില്‍ തൊട്ടടുത്തുള്ള രണ്ടാളുകള്‍ അതും അടുപ്പമുള്ളവര്‍ ഇതുപോലെ പബ്ലിക്കായി പോസ്റ്റിട്ടതിനോട് യോജിപ്പോ വിയോജിപ്പോ ഇല്ല എന്നാന്‍ ഞാന്‍ ആദ്യം പറഞ്ഞ കമന്റ് ഒന്നൂടെ വായിക്കുക അത്രമാത്രം!


ഒന്ന് കൂടി,

അഭിലാഷിന് മറുപടി പറഞ്ഞതില്‍,

തൊട്ടതിനും പിടിച്ചതിനും യു.എ.യിലെ നിയമങ്ങളെ മുന്നിലിട്ട് സംസാരിക്കുന്ന താങ്കള്‍ ആദ്യം സ്വയം ചോദിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത് നന്നായിരിക്കും, നെജ്ചത്ത് കൈവെച്ച് പറയൂ കൈപ്പള്ളി ഇവിടെ യു.എ.യില്‍ താങ്കള്‍ ജീവിച്ച ഇത്രയും കാലം ലോ പൂര്‍ണ്ണമായി അംഗീകരിച്ചും അനുസരിച്ചുമാണോ ജീവിച്ചത്?

എന്നൊട് ചോദിക്കൂ, എനിക്ക് 100% confident ആയിട്ട് പറയാനാകും yes.

റിസ് കുവൈത്ത് said...
This comment has been removed by the author.
റിസ് കുവൈത്ത് said...

കൈപ്പള്ളിയുടെ അക്ഷരതെറ്റ് കാട്ടാന്‍ അത്യുത്സാഹം കൊണ്ട തറവാടിക്കും ഒരു മുട്ടന്‍ അക്കിടി പറ്റി. "'ര' അല്ല 'റ' യാണ് ശെരിയായ അക്ഷരം," ശരി അല്ലേ? ആ! എവിടെ? ആരോട്?

സാല്‍ജോҐsaljo said...

പോട്ടം എന്ന അഗ്രഗേറ്ററിനോടുള്ള മറ്റൊരു വെറുപ്പിന്റെ കാരണം പറയാം. ആ പേരു.
എന്റെ വല്യമ്മ ഫോട്ടോയെ 'ബോട്ടം' എന്നു പറഞ്ഞുകേട്ടിട്ടുണ്ട്. അക്ഷരാഭ്യാസമില്ലാത്ത ഗുരുകാരണവന്മാരോടും മലയാളത്തോടുമുള്ള അവഞ്ജയാൺ എനിക്കാ പേരുവായിക്കുമ്പോൾ തോന്നുക.
ഒട്ടും ഹാസ്യദ്യോതകമല്ലാ ആ പേരു. നൊസ്റ്റാൾജിക്കുമല്ല. ഫോട്ടോ അഗ്രഗേറ്ററിന്റെ ഉദ്ദേശ്യം എന്തൊക്കെയാൺ. അത് എത്രത്തോളം ഉപകാരപ്രദമാൺ. ഫോട്ടോഗ്രഫിയെ അത് എത്രകണ്ട് സഹായിക്കും എന്നൊക്കെ ആദ്യം ചിന്തിക്കേണ്ടിയിരിക്കുന്നു.

അസൂയയും കുശുമ്പും, കണ്ണുകടിയും ഉള്ള ഒരു കൂട്ടം വേറെ ഒരിടത്തും ഇല്ല എന്നു വീണ്ടും വീണ്ടും നിങ്ങൾ തെളിയിച്ചു കൊണ്ടിരിക്കുകയാണു്. നന്ദി!
ഒരു ബ്ലോഗിൽ കമന്റിട്ടില്ലെങ്കിൽ അതെങ്ങനെ ഈ പറഞ്ഞ കുറവുകളാകും? കെഇപ്പള്ളിയോട് ആർക്കെങ്കിലും അസൂയ കുശുമ്പ്, കണ്ണുകടി എന്നിവ തോന്നേണ്ട ഒരു കാര്യം പറയാമോ? ക്രിയേറ്റിവ്/ഗ്രാഫിക് ഡെസെഇനർ എന്ന പ്രൊഫഷനിൽ തന്നെ കഞ്ഞികുടിച്ചു ജീവിക്കുന്നവനാണു ഞാൻ. താങ്കൾ അധിക്ഷേപിച്ചത് എന്നെയുൾപെടെയല്ലേ? മാനനഷ്ടത്തിനു ഞാൻ ഏതുകോടതിയിൽ പോകണം?

(sorry for few spelling errors coz of mac os)

ശ്രീ (sreyas.in) said...

@ശ്രീ ഇടിവാള്‍:
വിവരക്കേട് ആരുടേയും തെറ്റല്ലല്ലോ, അതിനാല്‍ അവരോടു ക്ഷമിക്കുക.
എല്ലാവരും അംഗീകാരം കൊതിക്കുന്നു, താന്‍ ആഗ്രഹിച്ചത്ര അംഗീകാരം കിട്ടാതാവുമ്പോള്‍ തിരിഞ്ഞുനിന്ന് തെറിപറയുന്നു. അല്ലാതെ നിഷ്കാമകര്‍മ്മം ചെയ്ത് ഇന്റര്‍നെറ്റില്‍ മലയാളത്തെ പരിപോഷിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ എന്നൊക്കെ അവരെ മുദ്രകുത്താന്‍ കഴിയുമോ? മലയാളത്തോട് അത്രയ്ക്ക് ഇഷ്ടമുള്ളവര്‍ ആദ്യം സ്വന്തമായി മാതൃഭാഷയായ മലയാളം നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ പഠിക്കും, മലയാളത്തെയും മലയാളിയെയും സ്നേഹിക്കാനും ബഹുമാനിക്കാനും പഠിക്കും. മാത്രമല്ല, എത്രയൊക്കെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചാലും, എത്രത്തോളം കേമമായ സാങ്കേതികജ്ഞാനമുള്ളവനായാലും മാതൃഭാഷയെയും മാതൃരാജ്യത്തെയും സ്വന്തം അമ്മയോളം സ്നേഹിക്കാന്‍ യഥാര്‍ത്ഥ മലയാളിക്ക് കഴിയും. അങ്ങനെയല്ലാത്തവരെക്കുറിച്ച് പഴിപറഞ്ഞിട്ടും കാര്യമില്ലല്ലോ.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:അതേയ് ഒരു പോസ്റ്റ് ഇട്ടാല്‍ അതിനെപ്പറ്റിയല്ലേ കമന്റിടേണ്ടത് അതോ അതിലെ മറ്റ് കമന്റുകള്‍ക്ക് മറുപടി പറഞ്ഞ് കളിക്കുകയാണോ?
കൈപ്പ്സ് അണ്ണാ‍ ഈ പോസ്റ്റിനു കൊള്ളാവുന്ന ഒരു മറുപടി കമന്റായിട്ട് സ്കൂട്ടായേ. ഇനി ഒന്നും പറയാനില്ലേല്‍ അതും പറഞ്ഞ് സ്ഥലം വിട്ടേ.

അല്ലാതെ ഞാനിവിടുണ്ട് ഇതെല്ലാം കാണുന്നുണ്ട് എന്നറിയിക്കാനാണോ കമന്റുകള്‍ക്ക് മറുപടി കൊടുത്ത് മുഷിയുന്നത്?

ഓടോ:എങ്ങും തൊടാത്ത ഒരു ‘അഴകൊഴമ്പന്‍’ മറുപടി മാത്രം ഇടാന്‍ ചാന്‍സ് ഇട്ട് പോസ്റ്റിട്ട ഇടിമഹാന്‍ എന്റെ നമോവാകം

ഭായി said...

ഞാനൊരു മല്ലു അല്ലാത്തത് എല്ലാവരുടേയും ഭാഗ്യം!
(ഞാനൊരു മലയാളിയായത് ഹെന്റെ ഭാഗ്യം) :-)

☮ Kaippally കൈപ്പള്ളി ☢ said...
This comment has been removed by the author.
☮ Kaippally കൈപ്പള്ളി ☢ said...
This comment has been removed by the author.
ടി.രതികുമാരി said...

എന്താണീ പോട്ടം എന്നു മാത്രം മനസ്സിലായില്ല. ഇത്തരം നിസ്സാരകാര്യങ്ങളുടെ പുറകേ പോവാന്‍ എത്രപേര്‍ സമയം കളയുന്നു!

saptavarnangal said...

Saljo,

I would like to clarify one thing, we were thinking of this photo aggregator as a different aggregator. If you would have explored a little bit, you could see the potential of doing a lot of stuff with the current framework. For example, we could get the collection of photos posted for a time period. We were thinking of asking people to write review of the photos for a given time period. Another thing is organizing events/competition. We could organize a competition just by announcing the theme and the tag associated with. People could post photos in their blog and put the tag and the aggregator could pull all these things into a single page/location for easy viewing or judging. It takes a lot of effort to run a contest otherwise, of course this way too, but it will be little compared to the other one.

Is name a real issue? Can’t that be changed any time?

ഏറനാടന്‍ said...

നിഷാദ് കൈപ്പള്ളിയുടെ വില സ്വയം കളയുന്ന തരത്തില്‍ അയാള്‍ പെരുമാറുന്നത് ഇതാദ്യമൊന്നും അല്ല. ഇതാ എന്റെ ബസ്സ് ചാറ്റിലൂടെ അയാള്‍ എവ്വിധം എന്നെ കൊന്നു കൊലവിളിക്കാന്‍ പാഴ്ശ്രമം നടത്തിയെന്ന് താഴെയുള്ള പകര്‍പ്പിലൂടെ മനസ്സിലാക്കാം. ഞാന്‍ ഒരുവിധം പിടിച്ചുനിന്നതിനാല്‍ കൈപ്പള്ളിയുടെ കലിപ്പ് അടങ്ങി!

Nishad Kaippally - 1st Prize in English Story

"I appreciate your encouragements and these prizes are submitting to my dearest old parents."

ഇതു് വായിച്ചതുകൊണ്ടു തന്നെ എനിക്ക് ഇപ്പോൾ തന്നെ ആ കഥ വായിക്കണം, ആരെങ്കിലും അതു് എനിക്ക് അയച്ചു് തരൂ. please. ഇനി ഇം‌ഗ്ലീഷ് പറഞ്ഞാലെ മനസിലാവു എങ്കിൽ ഇത. അയാം ഒഫ് ദ റീഡിങ്ങ് യുവർ കഥ സ്റ്റോറി മസ്റ്റ് മസ്റ്റ് ഒൺളീ പ്ലീ നോ.4:53 pm

Ahmed Niyaz - എന്തിനാ കൈപ്പള്ളീ....5:13 pm

റിസ് കുവൈത്ത്/ riz kuwait - അത് വായിച്ചിട്ട് വേണം കൈപ്പള്ളിക്ക് കഥയില്‍ എങ്ങിനെയാണ് ട്വിസ്റ്റ് ഉണ്ടാകുന്നതെന്ന് കണ്ട്പിടിക്കാന്‍ ;)5:15 pmDeleteReport spam

Salih Eranadan - My Dear Kaippally, thanks for your appreciation. I know you are restless to hear about my winning English Story Prize.
Do not think that ENGLISH is your Personal Property. Its our tool too..
buhahahahaaaaa!!!!!Edit6:15 pm

Salih Eranadan - Dear Kaippally, thanks for your appreciation, but do not think ENGLISH is your Personal Property. Its a universal property can be used by any laymen too..
BuhahahahahEdit6:23 pm

Nishad Kaippally - ശെട ഈ നാട്ടിൽ ഒരു സമ്മാനം കിട്ടിയ കഥ വായിക്കാനും സമ്മതിക്കില്ലെ. ഇതെന്തൊരു കഷ്ടമാണു്. യെ ബഹുത് ബഹുത് കഷ്ട് ഹെ, ഹും, ഹം6:26 pm
Nishad Kaippally - അതെ അതെ പ്രോപർട്ടിയിൽ താങ്കൾ എങ്ങനെയെല്ലാം കയറി ഇറങ്ങി എന്നു കാണാനാണു് വായിക്കാൻ തരാൻ അഭ്യർത്ഥിച്ചതു്. തരൂലെ?6:27 pm

Salih Eranadan - സമ്മാനം അടിച്ച കഥ തിരികെ കിട്ടാന്‍ ഞാനും കൈപ്പള്ളി കണ്ണും നട്ട് കാത്തിരിക്കുമ്പോലെ കാത്തിരിക്കുകയാണ്. പൊന്നു ചെങ്ങായീ, ഒരാഴ്ച കൂടി വെയിറ്റൂ, ഉറങ്ങാന്‍ മറക്കേണ്ടാട്ടോ, പിടിച്ചാ കിട്ടൂല്ല. റിലാക്സ്.. ഡിയര്‍ കൈപ്പള്ളീ.. ഹിഹിഹിEdit6:28 pm

☮ Kaippally കൈപ്പള്ളി ☢ said...
This comment has been removed by the author.
സാല്‍ജോҐsaljo said...

ഉദ്യമത്തോടോ ഉദ്ദേശശുദ്ധിയോടോ പ്രത്യേകിച്ച് മമതയോ എതിർപ്പോ എനിക്കില്ല. ഇതിനോടെന്നല്ല ഒന്നിനോടും. ബൈബിളിനെയും പദമുദ്രയെയും പറ്റിയുള്ള കമന്റ് കൈപ്പള്ളിയുടെ പോസ്റ്റിലെവിടെയോ കിടപ്പുണ്ട്.

മുകളിലിട്ടിരിക്കുന്ന കമന്റ് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. പേരിനോടുപോലും മറ്റുള്ളവർക്ക് താല്പര്യക്കുറവ് കാണണമെന്നില്ല എനിക്കല്ലാതെ. ഒരു കവിത അഗ്രഗേറ്റർ, കഥ അഗ്രഗേറ്റർ, ഒരു ഫോട്ടോ അഗ്രഗേറ്റർ എന്നിങ്ങനെ വേണോ? എല്ലാം ചേർത്തുള്ള ഒരു മികച്ച ഒന്നല്ലേ ആവശ്യം? തമ്പ്‌നെയിൽ സഹിതം? അതിൽ ഫോട്ടോ അഗ്രഗേറ്റർ ഉൾക്കൊള്ളിക്കാവുന്ന ടാ‍ബ് പോരെ?

ഇതിനെപറ്റി സജഷൻ പറയാത്തവരെ വിലകുറച്ചുകാട്ടുന്ന കമന്റുകൾ കൈപ്പള്ളി ഇട്ടു കണ്ടു. ധാർഷ്ട്യം തനിക്കാകാം, മറ്റാരും അങ്ങനെയാവരുത്. എന്ന രീതിയിൽ.

☮ Kaippally കൈപ്പള്ളി ☢ said...
This comment has been removed by the author.
☮ Kaippally കൈപ്പള്ളി ☢ said...
This comment has been removed by the author.
☮ Kaippally കൈപ്പള്ളി ☢ said...
This comment has been removed by the author.
അനിൽ@ബ്ലൊഗ് said...

മലയാളം ബ്ലോഗിലെ പുലികളാത്ര !!
ഫൂ...
പുല്ലുകള്‍ !!

പോട്ടം എന്ന എന്ന പേര് ഫോട്ടോ എന്ന പദത്തിനെ വികലപ്പെടുത്തിയതാണെന്ന് ശരാശരി മലയാളിക്ക് തോന്നും, കൈപ്പള്ളി.

അതൊരു അഭിപ്രായമായി പറഞ്ഞ സാല്‍ജോയുടെ പുറത്ത് കുതിര കയറുന്നതെന്തിന്?
താങ്കള്‍ എന്താണ് എന്ന് സ്വയം വെളിപ്പെടുത്തുന്നതാണ് ഇത്തരം പ്രവര്‍ത്തികള്‍.

സാല്‍ജോҐsaljo said...

എനിക്കൊരു കലിപ്പുമില്ല. കലിക്കുന്നതു മുഴുവൻ താങ്കളാണ്. എന്തിനാണീ നിസാരകാര്യങ്ങൾ പോലും സംയമനത്തോടെ കാണാത്തത്? സജഷനുകളെ സ്വീകരിക്കാനുള്ള ഒരു ശതമാനം പോലും മനസ് താങ്കൾക്കില്ല മിസ്റ്റർ. ഉണ്ടായിരുന്നെങ്കിൽ താങ്കളുടെ കമന്റ് ഇങ്ങനെയേ ആവുമായിരുന്നില്ല. അഭിലാഷ് ചാറ്റിൽ പറഞ്ഞത് വായിച്ചിട്ടും അതുതന്നെയാണ് വെളിവാക്കുന്നത്. എന്നിട്ടും താങ്കൾ അഭിപ്രായങ്ങൾ ആരായുന്നു!? അത്ഭുതം തന്നെ.

☮ Kaippally കൈപ്പള്ളി ☢ said...
This comment has been removed by the author.
സാല്‍ജോҐsaljo said...

തിരുനക്കരയിൽ നിന്നും ഞാൻ തിരിച്ചുപോന്നു.

un said...

കണ്ടോ, കൈപ്പള്ളിയുടെ ഫോട്ടോഗ്രാഫി ഇഷ്ടമല്ലാ എന്നു പറഞ്ഞതിനുള്ള പ്രതികരണം! ചുമ്മാതല്ല, സൂചികേം പോട്ടവുമൊന്നും ഗുണം പിടിക്കാത്തത്. ഏതായാലും ഉത്തരം മുട്ടുമ്പോള്‍ മുണ്ടുപൊക്കി കാണിക്കുന്ന ഈ പരിപാടി കാണാന്‍ നല്ല ചേലുണ്ട്.

പിന്നെ, ഞാന്‍ ഫോട്ടോഗ്രാഫറാണെന്ന് നിങ്ങളോടാരാ പറഞ്ഞേ? ഗ്രാഫിക് ഡിസൈനറുമല്ല, ആണെന്ന് ഞാന്‍ പറഞ്ഞിരുന്നോ? ഉവ്വോ?

un said...

ചവിട്ടു നാടകം തുടരുമോന്നറിഞ്ഞിരുന്നേല്‍ വെയിറ്റ് ചെയ്യാം. ഇന്നിനി വേറെ പണിയൊന്നുമില്ല.

പൈങ്ങോടന്‍ said...

1. പോട്ടം എന്ന അഗ്രിഗേറ്റര്‍ നിര്‍മ്മിച്ചതിനു കൈപ്പിള്ളിയോട് നന്ദി പറയുന്നു.പോട്ടത്തിനു ഒരു സപ്പോര്‍ട്ടിങ്ങ് ബ്ലോഗ് ഉണ്ടെന്ന് അറിഞ്ഞത് ഈ പോസ്റ്റില്‍ കൂടിയാണ്. മുന്‍പ് അറിഞ്ഞിരുന്നെങ്കില്‍ ഈ നന്ദി അവിടെ പോസ്റ്റാമായിരുന്നു. ഫോട്ടോ ബ്ലോഗിങ്ങിലേക്ക് കൂടുതല്‍ പേര്‍ കടന്നുവരികയും അവരുടെയെല്ലാം ചിത്രങ്ങള്‍ ഒരേ സ്ഥലത്ത് കാണാന്‍ സാധിക്കുക എന്നതും വളരെ വലിയ ഒന്നാണ്. കൂടാതെ സപ്തന്‍ പറഞ്ഞതുപോലെ മറ്റു പല കാര്യങ്ങള്‍ക്കുമായി ഇത് ഉപയോഗിക്കാനും സാധിക്കും. ഒരിക്കല്‍ കൂടി നന്ദി കൈപ്പിള്ളി

2. സജഷന്‍ഷിനായി ഒരു ബ്ലോഗ് തുടങ്ങുകയും പോട്ടത്തിന്റെ പേര് മറ്റൊന്നാക്കാം എന്ന സാല്‍ജോയുടെ നിര്‍ദ്ദേശത്തിനു കൈപ്പിള്ളി കൊടുത്ത മറുപടി വളരെ തരംതാണതായിപ്പോയി.

3.നേരില്‍ കാണാത്തവരേയും നേരില്‍ സംസാരിക്കാത്തവരേയും കുറിച്ച് ബ്ലോഗില്‍ പറയാന്‍ പാടില്ലേ അതുല്യേ ? എങ്കില്‍ ഞാന്‍ ബ്ലോഗിങ്ങ് പണ്ടേ നിര്‍ത്തേണ്ടി വന്നേ. ഞാന്‍ ജീവിതത്തില്‍ ഇന്നുവരെ ആകെ രണ്ടു ബ്ലോഗര്‍മാരുമായേ നേരില്‍ കാണുകയും നേരിട്ട് സംസാരിക്കുകയും ചെയ്തിട്ടുള്ളൂ.. എന്റെ ചാറ്റില്‍ ആകെ ബ്ലോഗില്‍ നിന്നുള്ള ആകെ 5 പേരുമാത്രമേയുള്ളൂ. ബ്ലോഗില്‍ നിന്ന് മിനിമം 300 പേര്‍ ചാറ്റ് ലിസ്റ്റില്‍ ഇല്ലാത്തവര്‍ അഭിപ്രായം പറയരുതെന്ന നിയമം ഞാന്‍ അറിഞ്ഞില്ല

പൈങ്ങോടന്‍ said...

ട്രാക്കിങ്ങ്.

കാളിദോസന്‍. said...

ട്രാക്കിങ്ങ്... ഇവിടേ പലതും നടക്കും .....കാണട്ടേ ക്ലാപ്സ് ക്ലാപ്സ്

റോഷ്|RosH said...

ഈ പുതിയ അഗ്ഗ്രിഗേറ്ററിന്റെ പേര് 'പൊട്ടും'(Pottum) അഗ്ഗ്രിഗേറ്റര്‍ എന്നാക്കിയത് മനപൂര്‍വ്വമാണോ? :P

കാളിദോസന്‍. said...

ഇന്ന് എന്തെങ്കിലും നടക്കുമോ... എല്ലാ പരിപാടികളും ക്യാന്‍സല്‍ ചെയ്തിട്ടാണ്‌ F5 ഉം പിടിച്ചിരിക്കുന്നത്... കൊതിപ്പിച്ചിട്ട് ഒന്നു നടന്നില്ലെങ്കില്‍ ഉറക്കം വരൂലാ... അതോണ്ട് വേഗം...

:: VM :: said...

സാല്‍ജോ വിക്രമാദിത്യന്‍-വേതാളം കഥ കേട്ടിട്ടുണ്ടോ? തിരിച്ചു വല്ലതും ചോദിച്ചാല്‍ തലപൊട്ടിത്തെറിക്കുമെന്ന അവസ്ഥയില്‍ വേതാളത്തേയും ചുമന്നു നീങ്ങുന്ന വിക്രമാദിത്യന്റെ കഥ? എന്നാലോ എടുത്തുകൊണ്ട് മുരിക്കുമരം വരെ നടക്കുന്നതും പോരാ ഈ വേതാളത്തിന്റെ ഓരോ കൊനഷ്ടു കഥകളും കേള്‍ക്കണം- പാവം വിക്രമാദിത്യന്‍!

റോഷിന്റെ കമന്റു ചിരിപ്പിച്ചു

Truthaboutlies said...

ഇവിടെ പരാമര്‍ശിച്ച ഒരു കാര്യത്തെ കുറിച്ച് മുമ്പ് ഉമേഷേട്ടന്‍ ഈ പോസ്റ്റില്‍ ഏഴുതിയിട്ടുണ്ട്.
രസകരമായ പോസ്റ്റ്. പുതിയ ബ്ലോഗേര്‍സൊന്നും കാണാനിടയില്ലാത്തതു കൊണ്ട്‌ വായിക്കുക. ബ്ലോഗില്‍ ലിങ്ക് കൊടുക്കുന്നതും അതു വഴി ആളെ കൂട്ടുന്നതും ശരിയല്ലെങ്കിലും ചിലതൊക്കൊ മനസ്സിലാക്കാന്‍ ഈ പോസ്റ്റ് വഴി ഉപകാരപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.

:: VM :: said...

മല്ലൂസിന്റെ പ്രൈവസിയെക്കുറിച്ചു വേവലാതിപ്പെടുന്ന കൈപള്ളി മറ്റുള്ളവരുടെ പ്രൈവസിയെ ഹനിക്കാതിരിക്കാന്‍ കൂടി ശ്രദ്ധിക്കുമല്ലോ?

നാലു വര്‍ഷമായി ബ്ലോഗെഴുതുന്ന എന്റെ യഥാര്‍ത്ഥ പേരു, ബ്ലോഗോസ്ഫിയറില്‍ എനിക്ക് അടുത്തു പരിചയമുള്ള കുറച്ചു പേര്‍ക്കു മാത്രമേ അറിയാവൂ. എന്റെ പോസ്റ്റുകളുംകമന്റുകളും “ഇടിവാള്‍” അല്ലെങ്കില്‍ :: VM :: എന്ന ഏതെങ്കിലും ഒരു ഐഡിയില്‍ നിന്നു മാത്രമേ ഇടാറുള്ളൂ- ഈ ബ്ലോഗില്‍ ദിവസേന വരുന്ന എന്റെ ലക്ഷക്കണക്കിനു (അല്ലേ വേണ്ട അല്പം കുറക്കാം) ആയിരക്കണക്കന് വായനക്കാരുടെ മുന്നില്‍ , (ഈ ബ്ലോഗിലും താങ്കളുടെ സപ്പോര്‍ട്ട് ബ്ലോഗിലും എന്നെകുറിച്ച് താങ്കള്‍ ഇട്ട 4-5 കമന്റുകളില്‍) എന്റെ ബ്ലോഗ് ഐഡികളില്‍ ഏതെങ്കിലും ഉപയോഗിച്ചു സംബോധന ചെയ്യുന്നതിനു പകരം, വിനോദ് മേനോന്‍ എന്ന എന്റെ പേരു ഉപയോഗിച്ചത് എന്റെ പ്രൈവസിയിലേക്കുള്ള കടന്നുകയറ്റമാണെന്നു ഞാന്‍ പറഞ്ഞാല്‍ താങ്കള്‍ സമ്മതിക്കുമോ? അതോ ഇനി ഗൂഗിള്‍ പ്രൈവസി അനുവദിച്ചിരിക്കുന്നത് ചില വിശിഷ്യാ വ്യക്തിത്വങ്ങള്‍ക്കു മാത്രമാണോ?

കൂടാതെ, മലയാളം ബ്ലോഗും ആ ഇട്ടാവട്ടം സംബന്ധിച്ച ചര്‍ച്ചകള്‍ക്കും, എന്റെ പ്രൈവറ്റ് ഫോണ്‍ നമ്പര്‍ ഉപയോഗിക്കുന്നത് (ആരുതന്നെയായാലും) എനിക്കിഷ്ടമല്ല. അതും കൂടെ ശ്രദ്ധിക്കുമല്ലോ. അഭിപ്രായങ്ങള്‍ അറിയിക്കാന്‍ എനിക്ക് ഈമെയില്‍ അഡ്രസ്സുണ്ട്, കമന്റ് ബോക്സുണ്ട്, താങ്കള്‍ക്കു ബ്ലോഗുണ്ട്, ഇതിലേതെങ്കിലും ഉപയോഗിച്ചാല്‍ മതി. സമയവും സൌകര്യവും ഉണ്ടെങ്കില്‍ വായിച്ചോളാം.

☮ Kaippally കൈപ്പള്ളി ☢ said...

ഇടിവാളിന്റെ യധാർത്ഥ നാമം ഒരു രഹസ്യമാണെന്നുള്ള കാര്യം പുതിയ അറിവാനു്. പലയിടത്തും ഈ പേരു് കണ്ടിട്ടുള്ളതുകൊണ്ടാണു് ജാൻ അങ്ങനെ ഉപയോഗിച്ചതു്. തെറ്റാണെങ്കിൽ ക്ഷമ ചോദിക്കുന്നു. പല അവസരങ്ങളിൽ താങ്കൾ നമ്മൾ തമ്മിൽ ഫോണിൽ സംസാരിച്ചിട്ടുള്ളതു കൊണ്ടാണു് ഞാൻ താങ്കളെ ഫോനിൽ വിളിച്ചത്. ഇനി ഒരിക്കലും അതുണ്ടാകില്ല.

യൂസുഫ്പ said...

എല്ലാവര്‍ക്കും തിമിരം...എന്ന് കവി പാടിയത് വെറുതെ ആയില്ല.

അഭിലാഷങ്ങള്‍ said...

ഓഹോ. അങ്ങിനെയാണോ കൈപ്പള്ളീ?

എന്നാല്‍, താങ്കള്‍ ഈ രണ്ട് ബ്ലോഗിലും ഉപയോഗിച്ച “Abhilash Nair" എന്ന പേരു ഞാന്‍ എവിടെയാണ് ഉപയോഗിച്ചിട്ടുള്ളത് എന്ന് കാണിച്ചാല്‍ കൊള്ളാം. ഈ ബൂലോകത്ത് ഒരു സ്ഥലത്ത് പോലും അങ്ങിനെ കാണിക്കാന്‍ കൈപ്പള്ളിക്ക് കഴിയില്ല. 100% ഉറപ്പ് . ഓണ്‍ലൈന്‍ വെബ് സൈറ്റുകളിലോ, ബ്ലോഗുകളിലോ, സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലോ ഒന്നില്‍ പോലും അങ്ങിനെ ഇല്ല. എന്നിട്ടും കൈപ്പള്ളി അങ്ങിനെ ഉപയോഗിക്കുന്നു. അപ്പോ അത് എന്റെ പ്രൈവസിയെ ബാധിക്കില്ലേ?? ഞാന്‍ പേരിന് ശേഷം “അറ്റാച്ച്മെന്റുകളൊന്നും“ ഒരിക്കലും ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ ഉപയോഗിക്കാറില്ല, ഉപയോയിച്ചിട്ടില്ല, എന്നിട്ടും.....

അതിനൊന്നും ഞാന്‍ പരാതിയൊന്നും പറഞ്ഞില്ല, കാരണം കൈപ്പള്ളിക്കേ പ്രൈവസിയും മാങ്ങാത്തൊലിയും ഒക്കെ ഉള്ളൂ എന്നാണല്ലോ വെപ്പ്.... നടക്കട്ടെ....

ഓഫ്: പിന്നെ, കാണുന്നവരൊക്കെ ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു, നീ എന്താ പറഞ്ഞിരുന്നത്, എന്തുവാ കമന്റ് എഡിറ്റ് ചെയ്തത് എന്നൊക്കെ. സാധാരണ ബൂലോകത്ത് ഇത്തരത്തില്‍ പേഴ്സണലായി ചാറ്റില്‍ സംസാരിച്ച കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് വല്ല പരദൂഷണമോ, കുശുമ്പോ ഒക്കെ ആയിരിക്കുമല്ലോ. അത് പോലെ വല്ലതും ആയിരിക്കും എന്ന് കരുതിയാവും എല്ലാവര്‍ക്കും അറിയാന്‍ താല്പര്യം.!!! എന്നാല്‍ ഞാന്‍ സൈറ്റുമായി/ബ്രൌസറുമായി ബന്ധപ്പെട്ട ടെക്കനിക്കല്‍ ഡീറ്റേത്സ് ആയതുകൊണ്ട് മാത്രമാണ്‍ ആ 3 വാചകങ്ങള്‍ ഓര്‍മ്മിച്ചത്. അത് “പോട്ടം” എന്ന സൈറ്റ് നല്ലരീതിയില്‍ എല്ലാ ബൌസറുകളിലും കാണാന്‍ അതിന്റെ വായനക്കാര്‍ക്കു ബുദ്ധിമുട്ട് കൂടാതെ പറ്റണം എന്ന നല്ല ഉദ്ദേശത്തോട് കൂടി മാത്രം. . അല്ലാതെ സ്വകാര്യ സംഭാഷണത്തിലെ 3 വരിപോയിട്ട് ഒരു വരിപോലും (അത് ടെക്ക്നിക്കല്‍ ആയാലും നോണ്‍-ടെക്ക് ആയാലും) പബ്ലിക്കായി ഡിസ്കഷനു വെക്കാന്‍ എനിക്ക് യാതൊരുവിധ താല്പര്യവും ഇല്ല. മാത്രമല്ല, രണ്ട് തരത്തിലുള്ള അഭിപ്രായങ്ങള്‍ എനിക്കില്ലതാനും, പ്രൈവറ്റായി ഒന്ന്, പബ്ലിക്കായി ഒന്ന് എന്ന രീതിയില്‍.....

(തുടരും..., ചപ്പാത്തിക്ക് ശേഷം.., ഇന്ന് ചപ്പാത്തിയാ...) :P

അഭിലാഷങ്ങള്‍ said...

(ചപ്പാത്തി കഴിച്ചു, സോ, തുടരുന്നു....) :)

കൈപ്പള്ളീ, പിന്നെ “പോട്ടം” നെ പറ്റി അഭിപ്രായം പറയാനുള്ള അവകാശം ഫോട്ടോഗ്രാഫേസിനേ ഉള്ളൂ എന്നറിയില്ലായിരുന്നു. സത്യം. അഭിപ്രായങ്ങള്‍ പറയാന്‍ വന്നത് എന്റെ പേഴ്സണല്‍ എക്സ്പീരിയന്‍സില്‍ നിന്നും ആയിരുന്നു. ഈയിടെ ‘ചിത്രവിശേഷ‘ത്തില്‍ ചില നല്ല ഡിസ്കഷന്‍സ് നടന്ന ഹരീയുടെ പോസ്റ്റുകള്‍ (നീലത്താമരയും, പഴശ്ശിരാജയും പോലുള്ളവ) എന്റെ സുഹൃത്തുക്കള്‍ക്ക് കൈമാറിയപ്പോ ഒരാള്‍ക്ക് പോലും IE ല്‍ വായിക്കാന്‍ പറ്റിയില്ല. ഇവിടെ എന്നോട് കൈപ്പള്ളി പറഞ്ഞ മറുപടി ഇഷ്ടപ്പെട്ടു എന്ന് തമാശരൂപേണ പറഞ്ഞ ഹരിക്ക് ശരിക്കും അറിയാം, ചില ഇഷ്യൂസ് അദ്ദേഹത്തിന്റെ സൈറ്റില്‍ വന്നപ്പോ, ഞാന്‍ ഏതുരീതിയില്‍ പ്രതികരിച്ചിരുന്നു, (അന്ന് സ്ക്രീന്‍ഷോട്ടോടുകൂടി കാര്യങ്ങള്‍ മെയിലിലൂടെ വിവരിച്ചിരുന്നു) അതിന് ഹരി എത്ര ആത്മാര്‍ത്ഥമായാ മറുപടി പറഞ്ഞത് എന്നൊക്കെ. അദ്ദേഹത്താല്‍ ചെയ്യാന്‍ കഴിയുന്ന ടെക്കനിക്കല്‍ ചെയ്ഞ്ചസ് വരുത്തി പ്രശ്നം സോള്‍വ് ചെയ്ത് തിരിച്ച് മെയിലും അയച്ചു. എത്ര പ്രൊഡക്റ്റീവായിരുന്നു ആ ഡിസ്കഷന്‍സ്. കൈപ്പള്ളിയില്‍ നിന്നും അതുപോലുള്ള പോസറ്റീവ് മനോഭാവം പ്രതീക്ഷിച്ച എനിക്ക് തെറ്റുപറ്റി. ക്ഷമിക്കു. (പിന്നെ, ഹരീ ചോദിച്ച ചോദ്യത്തിന് കൈപ്പള്ളി മറുപടിയൊന്നും ഇതുവരെ പറഞ്ഞും കണ്ടില്ല....)

ഞാന്‍ നമ്മുടെ ടെക്ക്നിക്കല്‍ ഡിസ്കഷനിലെ വെറും മൂന്ന് മെയിന്‍ സ്റ്റേറ്റ്മെന്റുകളാണ് ഉപയോഗിച്ചിരുന്നത്. അത് ചില ഇന്റര്‍നേഷണല്‍ ബ്രാന്റ് നേമുകളും മറ്റും ഉപയോഗിച്ചതിനാലും, “കൈപ്പള്ളിയുടെ“-പ്രൈവസിയെ ബാധിക്കുമെന്ന് അറിയിച്ചതിനാലുമാണ്‍ പ്രസ്തുത ഭാഗങ്ങള്‍ എഡിറ്റ് ചെയ്തത് റിമൂവ് ചെയ്തത്. കൈപ്പള്ളിയുടെ ഭാഗത്ത് ന്യായം ഉണ്ട് എന്ന് തോന്നി. “പ്രൈവസിയുടെ” കാര്യമല്ലേ. അല്ലാതെ, മറ്റുള്ളവര്‍ “പ്രതീക്ഷിക്കുന്ന” ഭയങ്കരമായ സംഗതികളൊന്നും അതിലില്ല.

യു.എ.ഇ മീറ്റുകളില്‍ കൈപ്പള്ളിയെ ഫേസ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ആളുകളാണ് ചിലകാര്യങ്ങളില്‍ കൈപ്പള്ളിയോട് വിയോചിപ്പ് ഉണ്ടെങ്കിലും അവരുടെ അഭിപ്രായം തുറന്ന് പറയാന്‍ മടിക്കുന്നത് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എനിക്ക് പണ്ടേ ആ സൂക്കേട് ഇല്ലാത്തതിനാലും, സ്വന്തം അഭിപ്രായം തുറന്നുപറയാന്‍ മടിയില്ലാത്തതിനാലുമാണ് നട്ടപ്പാതിരക്ക് ഇല്ലാത്തസമയവും ഉണ്ടാക്കി മഹാഭാരതം എഴുതിയത്.

കാര്യങ്ങള്‍ കുറച്ചൂടെ വ്യക്തമാകാന്‍ വേണ്ടി പറഞ്ഞു എന്ന് മാത്രം. “പ്രൈവസി” ഒക്കെ എല്ലാവര്‍ക്കും ബാധകമാണ് കൈപ്പള്ളി...! കൈപ്പള്ളിയുടെ സൌഹൃദം എന്നും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്‍ ഞാന്‍. (അത് നിഷേധിക്കപ്പെടുകയാണെങ്കിലും) ഇപ്പോഴും അതെ....

പിന്നെ, ഇടിവാള്‍ സ്വന്തം കാര്യത്തില്‍ പറഞ്ഞ ഒരു പോയിന്റ്നോട് സ്നേഹപൂര്‍വ്വം വിയോജിക്കുവാണ്. . കമ്യൂണിക്കേഷന്‍ മീഡിയം ഏതായാലും, ബ്ലോഗോ, മെയിലോ, ഫോണോ എന്തായാലും, ഏറ്റവും വേഗത്തില്‍ പ്രശ്നപരിഹാരം ഉണ്ടാക്കാന്‍ കഴിയുന്ന മീഡിയം തിരഞ്ഞെടുക്കണം- “സാഹചര്യങ്ങള്‍ക്കനുസരിച്ച് “, എന്നാണ് എന്റെ അഭിപ്രായം. എന്റെ കാര്യത്തില്‍ അങ്ങിനെയൊരു മീഡിയം തിരഞ്ഞെടുത്തതില്‍ ഞാന്‍ ഏതായാലും കൈപ്പള്ളിയോട് നന്ദിയുള്ളവനാണ്.

[അത്മഗതം: ഓഫീസില്‍ നിന്ന് കമന്റ് ചെയ്യാന്‍ താല്പര്യമില്ലാത്തതിനാലാണ്‍ രാത്രി റൂമിലെത്തിയതിന്‍ ശേഷം വല്ലതും പറയുന്നത്....! അപ്പോഴേക്ക്, അതെന്താ ഒരു ശബ്ദം????? ഓ.. എല്ലാരും കൂര്‍ക്കം വലിക്കുന്ന ശബ്ദമാ.. എന്നാപിന്നെ ഞാനും പോയി ഉറങ്ങട്ടെ...! ഈ അനാവശ്യ സംവാദം അവസാനിപ്പിച്ചൂ‍ടേ ഇനി..? അതിന് സമയമായി എന്ന് തോന്നുന്നു....! ആരേയും കുറ്റം പറയാന്‍ പറ്റില്ല, പ്രതികരണശേഷിയുള്ളവര്‍ പ്രതികരിച്ചുപോകും....]

-അഭിലാഷങ്ങള്‍

Atul said...
This comment has been removed by the author.
Kiranz..!! said...

പ്ലീസ് ഇഡീ ഒരു കുഞ്ഞൻ ഓഫ്:- മിസ്റ്റർ അഭിലാഷങ്ങൾ,നാളെ ബൊറോട്ട കഴിക്കുന്നതിനു മുൻപും അതിനുശേഷവുമുള്ള കമന്റുകൾ കൂടി ഇന്നേ തർവോ :)

K.P.Sukumaran said...

ഇന്നലെ ചിത്രകാരന്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ പറഞ്ഞപ്പോഴാണ് ഈ പോസ്റ്റിനെ കുറിച്ചു അറിഞ്ഞത്.കമന്റുകള്‍ അടക്കം വിശദമായി വായിച്ചു. അഭിപ്രായം ഒന്നും എഴുതാനില്ലായിരുന്നു. എന്നാല്‍ ഒരു ഓഫ് ടോപ്പിക്ക് എഴുതാമെന്ന് കരുതുന്നു. അതിന് കാരണവുമുണ്ട്. പോസ്റ്റിന്റെ തുടക്കത്തില്‍ ഇങ്ങനെ കാണുന്നു: “ 10 മിനിറ്റലിധം കസേരയിലിരുന്നാല്‍ കാലിനിരു തരിപ്പാ. ആയുര്‍വേദം പരീക്ഷിക്കുന്നുണ്ട്.” ഞാന്‍ ഈ സ്റ്റേജ് കടന്നു വന്നവനാണ്. മേല്‍ പ്രസ്ഥാവിച്ചത് തമാശയ്ക്ക് ആണെങ്കില്‍ ഈ കമന്റ് ഡിലീറ്റ് ചെയ്യണം. കാലിന്റെ തരിപ്പ് herniated disk കൊണ്ടാണെങ്കില്‍ ആയുര്‍വ്വേദം ആത്യന്തികമായി ഫലം ചെയ്യില്ല. എനിക്ക് സ്പൈന്‍ സര്‍ജറിക്ക് വിധേയനാകേണ്ടി വന്നു. തുടക്കത്തില്‍ ആണെങ്കില്‍ ഉഴിച്ചില്‍ കൊണ്ട് ഭേദപ്പെടാന്‍ സാധ്യതയുണ്ട്. ശ്രദ്ധിക്കുമല്ലൊ.

:: VM :: said...

KPS :

കാലിന്റെ തരിപ്പ് ഉള്ളാതു തന്നെ- കുറെക്കാലമായി സീസണല്‍ കാലുവേദന ഇപ്പോഴാണു സത്യത്തില്‍ ചികിത്സിക്കാന്‍ തോന്നിയത്- കൂടുതല്‍ ഇരിപ്പും /ഡ്രൈവിങ്ങും ഒക്കെയാ- എക്സര്‍സൈസും കമ്മി- ഷാര്‍ജയില്‍ ആയുര്‍വേദ ചികിത്സയുണ്ട്. 2-3 കഷായങ്ങള്‍ ഒക്കെ പൂശുന്നുണ്ട്. 1 ആഴ്ചത്തെ തിരുമ്മല്‍ കോഴ്സുകൊണ്ട് സംഭവം മാറ്റിത്തരാമെന്നാ ഡോക്റ്റര്‍ ഏറ്റിരിക്കുന്നത്. ഇന്‍ഷാ കൃഷ്ണ :)

റിസ് കുവൈത്ത് said...

കഷായമടിക്കുമ്പോള്‍ വെള്ളമടി നിര്‍ത്തണം ഇടിവാളേ എന്നാലേ ഫലിക്കൂ!

:: VM :: said...

അതൊന്നുമില്ല റിയാസേ- ആകെയുള്ളൊരു സംശയം കഷായം ബിയറിനു മുന്‍പു കഴിക്കണോ, അതോ ശേഷം വേണോ എന്നാ. ബിയറില്‍ ഒഴിച്ചു കഴിച്ചപ്പോ നല്ല ടേസ്റ്റ്! :)

ടി.രതികുമാരി said...

സര്‍ജറിയേക്കാള്‍ കാലിലെ വേദനക്ക് മഹാനാരായണ തൈലമാണ് നല്ലത്. ആയുര്‍വേദത്തില്‍ പറയുന്നത് ദഹനക്കേട് കൊണ്ടാണ് കാല്‍ വേദനയുടെ മൂല കാരണമെന്നാണ്. ബ്രഹ്മി തൈലവും സഹചരാദി കുഴമ്പും ഉപയോഗിച്ചാലും തെറ്റില്ല. ത്രിപ്പല്ലി, ആടലോടകം ഇവ സമം ചേര്‍ത്തരച്ച് മൂന്നു നേരം തേനില്‍ ചേര്‍ത്ത് കഴിക്കുന്നതു കൊണ്ട് മലബന്ധം മാറികിട്ടും. കാല്‍ കഴപ്പ് അങ്ങനെ കുറയാനും സാധ്യതയുണ്ട്. മരുന്നുപയോഗത്തിനിടെ വെളുത്തുള്ളി, ആട്ടിന്‍ പാല്‍ ഇവയുടെ ഉപയോഗം കുറക്കുന്നതും നല്ലതാണ്.

അഘോരി said...

വലിയ നാരായണ തൈലം പോര.. സഹജരാദി വലിയ കുഴപ്പമില്ല. പിണ്ഡത്തൈലം കൊട്ടൻ ചുക്കാദി ഇത്യാദി ഒക്കെ തുടക്കത്തിലേ ഫലം ചെയ്യു.
ഒരു ചവുട്ടിയുഴിച്ചൽ കൊണ്ട് ഗുണം കിട്ടും

റെജി ആമ്പല്ലൂർ said...

എന്റമ്മോ.. ഇവിടെ എന്തൊക്കേയാ നടക്കുന്നത്? അപ്പൊ അണ്ണന്റെ നട്ടെല്ല് ആപ്പറേഷൻ ചെയ്തപ്പോ അവർ ഊരി എടുത്തോ?

ബിജു കോട്ടപ്പുറം said...
This comment has been removed by the author.
ബിജു കോട്ടപ്പുറം said...

ഗൌരവമായ വിഷയമായതുകൊണ്ട് മാത്രം വീണ്ടും കമന്റുന്നു. കാലു വേദനക്ക് സര്‍ജറിയേക്കാളും ആയുര്‍വേദ ചികിത്സയേക്കാളും ഫലപ്രദം യൂനാനി ആണ്.
മറ്റൊരു പൊടിക്കൈ പ്രയോഗമുണ്ട്. ബ്ലോഗു ചെയ്യുന്ന നേരത്ത് ചൂടുവെള്ളം നിറച്ച ബക്കറ്റില്‍ കാല് ഇറക്കി വെച്ചാല്‍ മതി. വേണമെങ്കില്‍ ഒരു നുള്ള് ഉപ്പും ചേര്‍ക്കാം.

അഘോരി,രതി ടീച്ചര്‍,
മൂത്രത്തിലെ കല്ലിന് മരുന്നെന്തെങ്കിലും അറിയാമോ?

ശ്രീ (sreyas.in) said...

നല്ല ടെന്‍ഷന്‍ അല്ലെങ്കില്‍ ജോലിതിരക്ക് ഉണ്ടെങ്കിലും, ആ സ്‌ട്രെസ് കാല്‍മുട്ട് വേദനയായി മാറ്റപ്പെടും എന്നൊരു അരവൈദ്യന്‍ പറഞ്ഞു കേട്ടിട്ടുണ്ട്! അതിനിപ്പോ എന്താ ഒരു മരുന്ന്?

റിസ് കുവൈത്ത് said...
This comment has been removed by the author.
സജി പറവൂര്‍ said...

ടെയ് ബിജു, മൂത്രക്കല്ലു കൂടുതലുണ്ടെങ്കില്‍ ഏതേലും മണല്‍ മാഫിയക്കാരനെ സമീപിക്ക്. മണലിനു ക്ഷാമമായതിനാല്‍ അവരിപ്പോ കല്ലെടുക്കുന്നുണ്ടത്രേ

desertfox said...

ബിജൂ,
അത്തി, ഇത്തി, ചെത്തി, ചെമ്പരത്തി, അരുത്‌, മരുത്‌, പെരുത്‌, തേങ്ങാ, കരയാമ്പൂ, കായാമ്പൂ, കല്‍ക്കണ്ടം, കദളിപ്പഴം - ഇവ സമം ചേര്‍ത്ത്‌ വെണ്ണ പോലെ അരച്ചു പഞ്ഞിയില്‍ മുക്കി കാലിന്റെ കുഞ്ഞുവിരലില്‍ വച്ചാല്‍ മൂത്രത്തില്‍ കല്ല് നിശേഷം മാറിക്കിട്ടും.

ബിജു കോട്ടപ്പുറം said...

മൂത്രക്കലിനു മരുന്നു കിട്ടിയുരുന്നേല്‍ പോകാമായിരുന്നു.

സിമി said...

മരുന്നു കിട്ടിയാലേ പോകത്തൊള്ളോ?
ആകാശത്തോട്ട് വെടി വെക്കഡേയ്. എല്ലാരും പിരിഞ്ഞുപോണം.

സജി പറവൂര്‍ said...

ടെന്‍ഷന്‍, ജോലിതിരക്ക് മൂലമുള്ള കാല്‍‌വേദന മാറാന്‍ ജോലി രാജിവച്ചാല്‍ മതി എന്നു ഒരു മുഴുവൈദ്യനും പറഞ്ഞു.

റൊമാന്‍സ് കുമാരന്‍ said...

മരണവീട്ടിലാണെടോ തമാശ പറഞ്ഞു കളിക്കുന്നത്? ഇവിടൊരുത്തന്‍ ചങ്കുപൊട്ടി കെടക്കുമ്പോഴാ അവന്റെ ഒരു മൂത്രത്തീ കുരുവും പൈത്സും..വീട്ടീ പോടേയ്...

അഘോരി said...

മൂത്രക്കല്ലിനു ഒരു ഒറ്റമൂലി ഉണ്ട്.
ഹിന്ദുപ്പ് കല്ലുപ്പ്,കന്മദം,കരിയാമ്പു,കൽക്കണ്ടം എന്നിവ ഒരു കഴഞ്ച് വീതം എടുത്ത് ഉണക്കി പൊടിച്ച് കോലാട്ടിൻപാലിൽ അലിയിക്കുക. പിന്നീട് നന്നാരി,മുത്താറി,ആടലോടകം,ചെന്നിനായകം,ഇരട്ടിമധുരം ദേവദാരം ഞെരിഞ്ഞൽ എന്നിവ ഒരോ കഴഞ്ച് വീതം പൊടിച്ച് ആ മിശ്രിതത്തിൽ ചേർക്കുക. ചെറുകൊട്ടവേര്,കാട്ടുഴുന്ന് വേര് കാട്ടു പയറുവേര് എന്നിവ ഇടിച്ച് പൊടിച്ച് അതിൽ ചേർക്കുക. ഈ മിശ്രിതം,രണ്ടിടങ്ങഴി വെള്ളത്തിൽ ഇട്ട് തിളപ്പിച്ച മുന്നാഴി ആക്കുക. വീണ്ടും കുറുക്കി ഖരരൂപത്തിലാക്കിയ ശേഷം അതിൽ നിന്ന് 10 ഗ്രാം എടുത്ത് ഒരു ഔൺസ് ഗോമൂത്രത്തിൽ പൊടിച്ചിട്ട് സേവിക്കുക. മൂത്രക്കല്ല് മാറും

രതികുമാരിക്ക് മറ്റൊരു ഔഷധം രഹസ്യമായി പറഞ്ഞുതരം

desertfox said...

ചങ്ക്‌ പൊട്ടിയതാണ്‌ വിഷയമെങ്കില്‍ പറഞ്ഞിട്ടു കാര്യമില്ല അലോപ്പതിയിലും ആയുര്‍വേദത്തിലുമൊന്നും രക്ഷയില്ല.
ഈ അസുഖത്തിനു നടീക്കല്‍ കുഞ്ഞന്‍ പത്മനാഭന്‍ വൈദ്യര്‍ (കാമിലാരി ദിവ്യ ഔഷധം കണ്ടു പിടിച്ച ആ അണ്ണന്‍ തന്നെ!) ഒരു ദിവ്യ ഔഷധക്കൂട്ട്‌ വികസിപ്പിച്ചു കൊണ്ടിരിക്കുകയാ... റെഡി ആയാല്‍ ഉടന്‍ മാര്‍ക്കറ്റിലെത്തും. അതു വരെ പിടിച്ചു നിന്നേ പറ്റൂ..

അതുല്യ said...

ഒരു നൂറൂ മില്ലി എനിക്ക്

ben10 said...

മലയാളത്തിൽ എഴുതുമ്പം തെറ്റുവരുന്നത് മാറ്റാൻ വല്ല മരുന്നും ഒണ്ടോ വൈദ്യന്മാരേ ?

അതുല്യ said...

ഡെസേര്‍ട്ട് ഫോക്സേ, ചങ്ക് പൊട്ടിയതാണെങ്കില്‍, Araldite 2015 ന്ന് പറഞ് ഒരു സാധനം ഇറങ്ങീട്ടൊണ്ട്, ഒരു പക്ഷെ ഒട്ടുമായിരിയ്ക്കും.

Jokes apart,റാഡിഷ്, (ഹിന്ദിയില്‍ മൂലിയെന്ന് പറയുന്ന പച്ചക്കറി (കാരറ്റ് വര്‍ഗ്ഗം, കാരറ്റ് ഓറഞ്ച് നിറമെന്നാല്‍ ഇത് വെളുത്ത് ഇരിയ്ക്കും അത്രേയുള്ളൂ), ഈ സാധന്‍ മൂത്രക്കലിനു കണ്‍കണ്ട ഔഷധമാണു. എന്നും അര ഗ്ലാസ്സ് മൂലി നിര് (ഒരു രണ്ട് മൂലി മിക്സിയില്‍ അരിഞിട്ടു, അല്പം വെള്ളം ചേര്‍ത്ത് കറക്കിയാല്‍ മതി) അല്ലെങ്കില്‍ ബാച്ചീസാണെങ്കില്‍, ചുമ്മാതെ അല്പം മഞപൊടിയിട്ടില്‍ ഹാല്ഫ് ബോയില്‍ഡ് ആയിട്ട് കഴിച്ചാലും മതി. ഒരു ബന്ധുവിന്റെ മൂത്രക്കല്ല് ഈ രീതിയിലുള്ള ഔഷധ സേവയില്‍ മാറിയിരുന്നു.

ഇടിവാളേ ഇത് എന്തോന്നിത്? പാചക ബ്ലോഗോ അല്ലാ മെഡിസിന്‍ ബ്ലോഗോ? അല്ല ഇപ്പോ എവിടാന്നാ പറഞേ?

ടി.രതികുമാരി said...

അഘോരീ,
തന്റെ അസുഖം എന്താന്നു മനസ്സിലായി. അതിനു വേറെ മരുന്നുണ്ട്.

റൊമാന്‍സ് കുമാരന്‍ said...

ആഹാ! നല്ല ആരോഗ്യകരമായ ചര്‍ച്ച!
ചക്കബിരിയാണി ഉണ്ടാക്കുന്നതിനെക്കുറിച്ച് ഒന്നുരണ്ട് അഭിപ്രായങ്ങള്‍ കൂടെ വന്നിരുന്നെങ്കില്‍ ഒരു സമ്പൂര്‍ണ്ണ പോസ്റ്റായേനെ.

റിസ് കുവൈത്ത് said...

Buzz - Public

ഇടിവാളിന്‍റെ ബ്ലോഗ്ഗില്‍ ചര്‍ച്ച നടക്കുന്നു, "മൂത്രക്കല്ലിന് ചികിത്സയുണ്ടോ"?

സുജിത് നെടുവന്നൂര്‍ said...

കൈപ്പള്ളിയുടെ അസുഖത്തിനു എന്തേലും മരുന്ന് പറഞ്ഞ് കൊടുത്തൂടെ ചേട്ടന്മാരേ .

ശ്രീ (sreyas.in) said...

ഇതാണ് ആരോഗ്യകരമായ ചര്‍ച്ച!
പാഷാണത്തില്‍ കൃമിക്ക് ഒറ്റമൂലി പ്രയോഗം ഉണ്ടോ എന്ന് പറഞ്ഞുകൊടുത്താല്‍ ബൂലോകത്ത് പലര്‍ക്കും ഉപയോഗം ഉണ്ടാകും!

കാളിദോസന്‍. said...

ആ ഹ ദുബായ് ടീമെത്തിയല്ലോ ...ഇനി എല്ലാരും കൂടി ഇത് സോള്വാക്കിയിട്ട് പോയാല്‍ മതി. അങ്ങനെയാണല്ലോ എന്നും.

ഇനി ഇവിടെ നില്‍ക്കുന്നില്ല. പോട്ടേ ..മഅസലാമ

കാളിദോസന്‍. said...

Truthaboutlies ഇട്ട ലിങ്ക് ഒരു ഒന്നന്നര ലിങ്ക് തന്നെയാണ്‌ കെട്ട ... എന്റമ്മോ ഇങ്ങനെയൊരു സംഭവം നടന്നത് അറിയിച്ചതിന്‌ പ്രത്യേകം നന്ദി പറയുന്നു.

കാവലാന്‍ said...

ദോശ ചുടുന്നതിന്റെ കൂട്ടത്തില്‍ അല്പം അണ്ടിപ്പരിപ്പ് അരച്ചു ചേര്‍ക്കുന്നത് കൃമികീടങ്ങള്‍ നശിക്കുന്നതിനും ശോധന വര്‍ദ്ധിക്കുന്നതിനും അത്യുത്തമം എന്ന് ദോശ സംഹിത 18:21ല്‍ പറയുന്നുണ്ട്.

ആ..... പറഞ്ഞിട്ടെന്തുകാര്യം ഇപ്പഴത്തെ അണ്ടിക്കൊക്കെയുണ്ടോ പരിപ്പ്?

ഇടിവാള്‍ said...

- Comment Box Closed -

( I don't know how to do it in Settings- So- No more comments in this post please )

സുജിത് നെടുവന്നൂര്‍ said...

ഇതെന്തോന്ന്, അങ്ങനെ പൂട്ടാനൊന്നും പറ്റൂല്ല.

തേങ്ങയെറിയണോ ? :)

Sachin said...

Oru blog hit aavan eettavum best vazhi athinte peril oru vivadam undakuka ennathanu..

Idivalum kaippsum koode chernnulla oru othukali alle ithu ? ;)
sathyam paranjal, njanum pottathil ethiyathu idiyude ee vivada post kndanu.. ;)

അരവിന്ദ് :: aravind said...

ഇടിയേ കമന്റ് പൂട്ടരുത്.
ചര്‍ച്ച ആരോഗ്യപരമായതും ചിരിച്ചതു കുറേയൊന്നുമല്ല.
ഇവന്മാരൊക്കെ രാക്ഷസന്മാരാ...ചിരിച്ചു കരഞ്ഞു!

വര്‍മ്മമാര് നാടു നീങ്ങിയതില്‍ പിന്നെ ഇപ്പഴാ.

ശ്രീലാല്‍ said...

എന്ത്...?? അരവിന്ദേട്ടൻ എന്താ പറഞ്ഞെ...? വർമ്മമാർ .... ??? എപ്പോ..?
ഈശ്വരാ.... ഞാനിതെങ്ങനെ സഹിക്കും..

അനോണിമാഷ് said...
This comment has been removed by the author.
അനോണിമാഷ് said...

Comment close ചെയ്യാന്‍ > പോസ്റ്റ് എഡിറ്റ് ചെയ്യാന്‍ വേണ്ടി തുറക്കുക. താഴെ Post options കാണാം. അവിടെ ക്ലിക്ക് ചെയ്യുക. അവിടെ Reader Comments 3 ഓപ്ഷന്‍സ് കാണാം.
1-Allow
2-Don't allow, show existing
3-Don't allow, hide existing
ഇതില്‍ രണ്ടാമത്തെ ഓപ്ഷന്‍ ചെക്ക് ചെയ്ത് പബ്ലിഷ് പോസ്റ്റ് ക്ലിക്ക് ചെയ്യുക.

kunjali said...

അനോണി മാഷേ അടി അടി! നല്ല രസം പിടിച്ചു വന്നപ്പോ ഇടിക്ക് വേണ്ടാത്ത ബുദ്ധി ഒക്കെ ഉപദേശിച്ചു കൊടുക്കാന്‍ വന്നിരിക്കുന്നു! ഇങ്ങക്ക് ബേറെ പണ്യൊന്നും ഇല്ലേ മാഷേ.

kunjali said...

ഓണ്‍ എ സീരിയസ് നോട്ട് .........
ഈ സംവാദം കുറേ നേരത്തെ വേണ്ടതായിരുന്നു എന്നാണ് എന്റെ പക്ഷം. ഇത് ആദ്യം ആയിട്ടല്ല കൈപ്പള്ളി മലയാളികളെ മൊത്തം അടച്ചാക്ഷേപിക്കുന്നതും 'മല്ലൂസ്' എന്ന ഓമനപ്പേരില്‍ വിളിക്കുന്നതും. മുന്‍പൊരിക്കല്‍ ഉമേഷ്ജിയുമായി ഇത് പോലെ ഒരു 'കൊടുക്കല്‍-വാങ്ങല്‍' നടത്തിയിട്ടുള്ളത് ഓര്‍മ്മ വരുന്നു. നേരില്‍ അറിയാവുന്നവര്‍ സൌഹൃദങ്ങളില്‍ ഉടവ് വരണ്ട എന്ന് കരുതി പലപ്പോഴും മിണ്ടാതിരിക്കുന്നതും കണ്ടിട്ടുണ്ട്. ഇനി മിണ്ടാതിരുന്നാലും വെറുതെ വിടില്ല എന്നാവുംപോഴാണ് ഇത് പോലെ 'അന്തം വിട്ട ഇടി എന്തും ചെയ്യും' എന്ന പോലുള്ള പോസ്റ്റ്‌ വരുന്നത്.
കമന്ട് ബോക്സ്‌ തുറന്നു തന്നെ കിടക്കട്ടെ ഇടീ.......... ആള്‍ക്കാര്‍ അറിഞ്ഞു വരുന്നതെ ഉള്ളൂ.
സസ്നേഹം
ഒരു പാഷാണത്തില്‍ കൃമി

ഏറനാടന്‍ said...

സോദരന്‍ന്മാരീമാരേ.. പകലു മുയുവനും പണിയുള്ളതിനാല്‍ ഇവിടെ വന്ന് പാളിനോക്കാന്‍ പോലും പറ്റൂല്ല. അതിനാല്‍ നട്ടപ്പാതിരായ്ക്കാണ് ഞമ്മള് നെറ്റ് വിരിച്ച് ഇരിക്കാറ് പതിവ്! ബൈ ദി ബായ്, ചര്‍ച്ച തുടരുന്നതല്ലേ പ്രിയ ഗഡി ഇടീ ഗുണപരം?

വാരിക്കുന്തം said...

മറ്റേതു മല്ലു ബ്ലോഗര്‍മാരേക്കാളും ലോകരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള ആള്‍, റേസിസത്തിന്റെ പേരില്‍ ഏറ്റവും പീഠനമനുഭവിച്ച ആള്‍, ഇതൊക്കെ താനാണെന്ന രീതിയില്‍, താന്‍ മാത്രമാണെന്ന രീതിയില്‍ ആണ് ഓരോ അഭിപ്രായങ്ങളും. ഗ്രോ അപ് മാന്‍. നാലും മൂന്നും ഏഴ് രാജ്യങ്ങള്‍ കറങ്ങിയെന്ന് വീമ്പടിക്കുന്നതല്ല വിവേകിയുടെ ലക്ഷണം. ഓപ്പണ്‍ സോഴ്സിനുവേണ്ടി പ്രവര്‍ത്തിക്കുന്ന എത്രയോ പേരെ എനിക്കറിയാം. ഞാന്‍ അതു ചെയ്തു, ഇതു ചെയ്തു, എന്നു വിളിച്ചു കൂവി നടക്കാറില്ല അവരാരും. ഇത്തരം സേവനങ്ങള്‍ നടത്തുന്ന പലരുടെ പേരു പോലും പലര്‍ക്കുമറിയില്ല. അതാണ് യഥാര്‍ത്ഥ സേവനം. അല്ലാതെ സൂചികയും, പോട്ടവും ഒക്കെ ഉണ്ടാക്കിയിട്ട്, നിങ്ങള്‍ ഇതൊന്നും ഉപയോഗിക്കാന്‍ അര്‍ഹരല്ല എന്നു പറയുന്നത് അരോചകമാണ്. വൈകും വരെ വെള്ളം കോരിയിട്ട് ഒടുക്കം കുടം തല്ലിപ്പൊട്ടിക്കുന്നതെന്തിനാ സുഹൃത്തേ?

സത്യം.
നാണമില്ലാത്തവന്റെ ആസനത്തില്‍ ആലുമുളച്ചാല്‍ അതും തണല്‍!!

വാരിക്കുന്തം said...

ഏറ്റവും കൂടുതല്‍
വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച മല്ലുവല്ലാത്ത മലയാളി ഏതെങ്കിലും രാജ്യത്തു വച്ച് തല്ലു മേടിച്ചാല്‍ എന്തു ചികിത്സ ചെയ്യണം?

സ്ഥിരം ചവിട്ടു കൊള്ളുന്നതു കൊണ്ട് ചവിട്ടി തിരുമ്മല്‍ വേണ്ട.

മോഹനം said...

ഹെന്താ ഇവ്‌ടെ നടക്കണേ...ഒരു പൊട്ടും അഗ്രിഗേറ്ററിനേപ്പറ്റിയുള്ള അടിയണോ..?

ഒരു സംശയം ഈ പൊട്ടും പുറത്തുവന്നപ്പോള്‍തന്നെ ഒരു പടം പിടുത്തക്കാരനല്ലാത്ത എന്റെ പടം ബ്ലോഗിന്റെ ഡീറ്റെയില്‍സ്‌ അവിടെ പറഞ്ഞതിന്‍ പ്രകാരം കൊടുക്കുകയും അവിടെനിന്നു കിട്ടിയ എന്തോ ഒരു സാധനം എന്റെ ബ്ലോഗിലും കൊടുത്തു, രണ്ടു ദിവസത്തിനു ശേഷം ഒരു നാള്‍ ഏകദേശം ഒരു മണിക്കൂറോളം (ഈ സമയം എങ്ങനെ കണ്ടുപിടിച്ചു എന്നുചോദിച്ചാ ഒരു ഊഹം മാത്രം) അവിടെ ഒരു പേരില്ലാ ബ്ലോഗായി ഞാന്‍ കണ്ടിരുന്നു, പിന്നീട്‌ നോക്കിയപ്പോള്‍ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍.

കാരണമെന്താണെന്നു ചോദിച്ചാ....?
ചിലപ്പോ ഞാന്‍ ഒരു പ്രൊഫഷണല്‍ പടം പിടുത്തക്കാരനല്ലാത്തതു കൊണ്ടോ, ആരേയും പ്രകീര്‍ത്തിക്കാന്‍ പോകാത്തതു കൊണ്ടോ ആണെന്നറിയില്ല ഈ അയിത്തം. മറ്റൊരു പടം ലിസ്റ്റു ചെയ്യുന്നയിടത്തും ഞാന്‍ ഔട്ട്‌. എന്നാല്‍ ഇന്നലെ വന്ന ബ്ലോഗുകള്‍ പോലും അവിടങ്ങളില്‍ ഉണ്ട്‌.

saptavarnangal said...

Mohanam,
Did you mean this blog http://tatwamasy.blogspot.com/ of yours? If this is the blog you are complaining about, then there is no widget on it.

If the complaint is about http://nerkaazchakal.blogspot.com/, then I can see the widget, but on that it says "Unregistered Site
Please Visit pottum aggr.." You may need to set the full feed of the photo blog and then join the aggregator as well. See http://pottum.com/AddBlog.php.

If you have done all these and then the images are not coming, let me know. Even if I am not technically involved in the pottum as of now, I can help to sort out the issue.

As far as I know, pottum doesn't distinguish between professional photographers or those who comment a lot or who doesn't comment.

കറുത്ത എഴുത്ത് said...

കൈപ്പള്ളി നല്ലൊരു മനുഷ്യനും,
ക്രിയാത്മകതയുടെ നല്ലൊരു വിളനിലവുമാണ്.

-പക്ഷേ, ഒരു ഫോട്ടോഗ്രാഫര്‍ എന്ന നിലയ്ക് അദ്ദേഹത്തിന്റെ ഫോട്ടോകള്‍ ടെക്നികല്‍ ബ്രില്ല്യന്‍സിനപ്പുറം ഒന്നുമല്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍.

-കൈപ്പള്ളി എന്ന ഈ ഞാൻ ഒരു അഹങ്കാരിയും, വായിൽ തോന്നുന്നതു് മുഖം നോക്കാതെ വിളിച്ചു പറയുന്ന ഒരുത്തൻ തന്നെയാണു്.

ക്രിയാത്മകതയുടെ വിളനിലം ഹ ഹിഹു ഹ
അതെന്തോന്ന്? ഇതെല്ലാം കൂടി എങ്ങനെ ശരിയാവും?

-10 മിനിറ്റലിധം കസേരയിലിരുന്നാല്‍ കാലിനിരു തരിപ്പാ. ആയുര്‍വേദം പരീക്ഷിക്കുന്നുണ്ട്.” ഞാന്‍ ഈ സ്റ്റേജ് കടന്നു വന്നവനാണ്. മേല്‍ പ്രസ്ഥാവിച്ചത് തമാശയ്ക്ക് ആണെങ്കില്‍ ഈ കമന്റ് ഡിലീറ്റ് ചെയ്യണം.
-സര്‍ജറിയേക്കാള്‍ കാലിലെ വേദനക്ക് മഹാനാരായണ തൈലമാണ് നല്ലത്. ആയുര്‍വേദത്തില്‍ പറയുന്നത് ദഹനക്കേട് കൊണ്ടാണ് കാല്‍ വേദനയുടെ മൂല കാരണമെന്നാണ്.
-മരുന്നു കിട്ടിയാലേ പോകത്തൊള്ളോ?
ആകാശത്തോട്ട് വെടി വെക്കഡേയ്.


-എന്തോന്നെടെയ്‌ മല്ലൂസ് ഇത്? വാക്കിന് വാക്കിന് വൈരുദ്ധ്യമാണല്ലോ..ആദ്യം നിങ്ങ യെല്ലാം കൂടെ ഒരു തീരുമാനത്തിലെത്ത് !എന്നിട്ട് പാവം നമ്മളെ നെഞ്ചത്തോട്ട് കേറ് ! അല്ല പിന്നെ !!

വെള്ളെഴുത്ത് said...

ഇക്കാര്യത്തിൽ കിച്ചു എന്തു പറയുന്നു എന്നറിയാനുള്ള ആഗ്രഹം ഉണ്ട് !!!

മോഹനം said...

സപ്തവര്‍ണങ്ങള്‍ - ഇങ്ങനെയൊരു വിവരം തന്നതിനു നന്ദി,
തത്വമസി എന്ന ബ്ളോഗിനേപ്പറ്റിയല്ല ഞാന്‍ പറഞ്ഞത്‌, നേര്‍ക്കാഴ്ചകള്‍ എന്ന ബ്ളോഗിനേപ്പറ്റിയാണ്‌ ഞാന്‍ അവിടെ പരാമര്‍ശിച്ചത്‌ (താങ്കളുടെ പടം ബ്ളോഗിണ്റ്റെ പേരും അതുതന്നെയെന്ന് അറിയാഞ്ഞിട്ടല്ല) ഞാന്‍ ആ അഗ്രിഗേറ്ററില്‍ രജിസ്റ്റര്‍ ചെയ്തപ്പോഴാണ്‌ html കോഡ്‌ ലഭിച്ചത്‌, കൂടാതെ നേരത്തേ പറഞ്ഞപോലെ ഒരു മണിക്കൂറോളം ഞാന്‍ പോസ്റ്റിയിരുന്ന പടങ്ങളെല്ലാം ഈ പോട്ടത്തില്‍ ഞാന്‍ കണ്ടതുമാണ്‌, ഈ പറഞ്ഞ സെറ്റിങ്ങുകള്‍ ഞാന്‍ ചെയ്തിട്ടില്ലായിരുന്നെങ്കില്‍ കുറച്ചു സമയം പോലും എണ്റ്റെ പടങ്ങള്‍ വരുകയില്ലായിരുന്നല്ലോ. എന്തായാലും ഈ കാര്യം പറഞ്ഞുകൊണ്ട്‌ ആരുടേയും പിറകേ കൂടാന്‍ ഞാനില്ല.

നന്ദി.

അളുപുളു said...

ഈ വര്‍മ്മക്കൂട്ടം എങ്ങ് പോയി തുലച്ചു ഒന്നിനേം കാണാനില്ലല്ലൊ പറശ്ശിനി മുത്തപ്പാ...

അളുപുളു said...

ഒറിജിനല്‍ വെള്ളെഴുത്ത് തന്നാണോ കിച്ചുവിനെ അന്വേഷിച്ച് മേലേ കമന്റ് ഇട്ടേ അതോ ഡ്യൂപ്ലിക്കേറ്റോ

പള്ളിക്കുളം.. said...

3:23 AM, February 16, 2010
☮ Kaippally കൈപ്പള്ളി ☢ said...
This post has been removed by the author.

7:23 AM, February 16, 2010
☮ Kaippally കൈപ്പള്ളി ☢ said...
This post has been removed by a blog administrator.
7:24 AM, February 16, 2010


ഇതിൽ ഒരെണ്ണം കൈപ്പള്ളി റിമൂവി..

മറ്റേത് ഇടിവാളും റിമൂവി.. (സമയവും കാലവും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു..)

‘ബാല്യകാല സഖി’ യുടെ അവസാനം മജീദ് സന്ദേഹിക്കുന്നതുപോലെ ഒരു ആകാംക്ഷ:
എന്തായിരിക്കും ഇവർ രണ്ടും റിമൂവിയത്?!!

യരലവ~yaraLava said...

ബ്ലഡി മല്ലൂസ്. മല്ലൂസ്. മല്ലൂസ്

K.P.S നു നന്ദി.

കാളിദോസന്‍. said...

ബ്ലഡി മല്ലൂസ്. മല്ലൂസ്. മല്ലൂസ്

ha ha ha

kunjali said...
This comment has been removed by the author.
saptavarnangal said...

Mohanam,
I checked with Kaippally, there was an issue with one of your photos. http://chullantelokam.googlepages.com/P1040031.JPG/P1040031-full;init:.JPG

That was causing some issue with the code and he is fixing it.

It is up to you to use pottum or not. But I just wanted to make it clear that the aggregator doesn't differentiate between a pro or amateur , or between one who comments or who doesn't comments!

Anoni Malayali said...

എന്റെ വീടിനടുത്ത്‌ ഒരു ചേട്ടനുണ്ട്‌. ആരെന്തുപറഞ്ഞാലും അനാവശ്യമായി അതില്‍ ഒരു പരിഹാസം ചേര്‍ത്ത്‌ തിരിച്ചു പറയും. ഫോട്ടോയ്ക്ക്‌ അങ്ങേര്‌ പോട്ടം എന്നേ പറയൂ. ഒരിക്കല്‍ ഒരാള്‍ അങ്ങേരോടു പറഞ്ഞു അയാള്‍ ഫോട്ടോ എടുക്കാന്‍ പോയതാണെന്ന്. അപ്പോള്‍ ചേട്ടന്‍ ചോദിച്ചു, " എന്നിട്ട്‌ പോട്ടം തിരിച്ചു കിട്ടിയോ?", ചൊറിച്ചുമല്ലിയതാണെന്നറിയാതെ അയാള്‍ പറഞ്ഞു, കിട്ടി നാന്നായിരിക്കുന്നു. എന്തു വേണ്ടൂ, പിന്നെപ്പോഴും പോട്ടം എന്ന വാക്കുകേട്ടാല്‍ എനിക്കാ -പോട്ടം തിരിച്ചത്‌- എന്നത്‌ മറിച്ചുചൊല്ലുന്നതേ ഓര്‍മ വരൂ. കൈപ്പള്ളിയുടെ -പോട്ടം- കണ്ടപ്പോഴും അതാ തോന്നിയത്‌.

തെച്ചിക്കോടന്‍ said...

ചര്‍ച്ചയുടെ ആരോഗ്യഭാഗം ഗംഭീരമായി, ശരിക്കും രസിപ്പിച്ചു.

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.