-- എ ബ്ലഡി മല്ലു --

നവീന ഫോട്ടോഗ്രാഫിക് രീതികള്‍

Monday, February 08, 2010

കണ്‍സെപ്ഷ്വല്‍ ഫോട്ടോഗ്രഫി, ഫൈനാര്‍ട്ട്സ് ഫോട്ടൊഗ്രഫി എന്നിവയില്‍ നിന്നും വ്യത്യസ്തമായ ചില ഫോട്ടോഗ്രാഫിക്ക് രീതികളും, ഈ രീതിയിലെടുത്തിരിക്കുന്ന ചില ഫോട്ടോകളുമാണിവിടെ വിശകലനം ചെയ്തിരിക്കുന്നത്. കലക്കി, കിടിലം, ഗ്രേറ്റ്, കൂള്‍, ഹോട്ട്, വാം, മുതലായ ചൊറിയല്‍ കമന്റുകള്‍ ഒഴിവാക്കി ഈ കലക്കന്‍ ഫോട്ടോകളുടെ ടെക്നിക്കല്‍ ആസ്പെക്റ്റ്സ് , ഫിലോസഫിക്കല്‍ എഡ്ജ് , സര്‍ക്കംഫറന്‍സ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകളാവാം നമുക്ക് ഈ പോസ്റ്റില്‍.ബൈ ദ ഭൈ, ഇന്നുമുതല്‍ ഇതൊരു ഫോട്ടോബ്ലോഗായി ബ്ലോഗബ്ലോഗാന്തരങ്ങളോളം അറിയപ്പെടും എന്നു കൂടി പറയാന്‍ ഞാനീ അവസരം വിനിയോഗിക്കുന്നു.

1- വിട്രിഫിഷ്യസ് ഫോട്ടോഗ്രഫി

വീട്ടിലെ /ഫ്ലാറ്റിലെ തറയില്‍ പതിച്ചിരിക്കുന്ന വര്‍ണ്ണാഭമായ ടൈലുകളുടെ ഫൊട്ടോകളെടുക്കുന്ന രീതി- എടുക്കുന്ന സമയത്ത് കാമറ അല്പം ചലിപ്പിച്ചാല്‍ ചിത്രങ്ങള്‍ക്ക് പ്രത്യേകമായൊരു മാനം കൈവരും എന്നതു തീര്‍ച്ച. വിട്രിഫൈഡ് ടൈലുകളാണ് ഈ രീതിയില്‍ ചിത്രീകരിക്കാറ്!.


2- ഹൈസ്പീഡ് ഫോട്ടോഗ്രഫി
അതിവേഗത്തില്‍ കാറോടിക്കുമ്പോള്‍ മൊബൈല്‍ കാമറ വച്ച് ട്രാഫിക്ക് വയലേഷന്‍സ് എടുക്കാന്‍ ശ്രമിക്കുന്ന ഫോട്ടോഗ്രഫിക്ക് ശാഖയാണിത്. 160 കി.മി/മണിക്കൂറീല്‍ ഡ്രൈവുചെയ്യുമ്പോള്‍, 80. കിമി/മണിക്കൂര്‍ വേഗതപരിമിതിയുള്ള ഒരു വാന്‍ 160 കി.മി/മണിക്കൂറില്‍ കത്തിച്ചുപോകുന്നതു കണ്ടപ്പോള്‍ എടുത്ത ഫോട്ടോ ആണിത്. ഈ മേഖലയില്‍ പ്രാവീണ്യം തെളിയിക്കാന്‍ ശ്രമിക്കുന്നവര്‍, കനത്തതുകക്ക് ഒരു ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നത് ആശ്രിതരുടെ ഭാവി സുരക്ഷിതമാക്കും.


3- റിക്ഷോമാറ്റിക് ഫോട്ടോഗ്രഫി
മുംബൈ തെരുവീധികളിലൂടെ റിക്ഷയില്‍ സഞ്ചരിക്കുമ്പോള്‍ പുറകില്‍ ഇരുന്നുകൊണ്ടുള്ള ഫോട്ടോഗ്രാഫിക്ക് രീതിയാണിത്. എടുക്കുന്നതിനു മുന്‍പ് ഡ്രൈവറോടൊന്നു ചോദിക്കുന്നത് ആരോഗ്യത്തിനു നന്നായിരിക്കും.


4 - ബാല്‍ക്കോണിക്ക് ഫോട്ടോഗ്രഫി
ഫ്ലാറ്റിലെ കിച്ച്ന്റെ ഒരു കോണില്‍ നിന്നും, ബാല്‍ക്കണിയിലേക്കൊരു ഡീജിറ്റല്‍ എത്തിനോട്ടമാണീ രീതികൊണ്ട് ഉദ്ദേസിക്കുന്നത്. അടുത്തവീട്ടിലെ ബാല്‍ക്കണിയിലേക്കു കാമറ തിരിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മാത്രമല്ല, പടമെടുത്ത ശേഷം, മുകളില്‍ അയയില്‍ തൂങ്ങിക്കിടക്കുന്ന തുളവീണ അണ്ടര്‍വെയറുകളുടെ ഭാഗം ഫോട്ടോഷോപ്പില്‍ ക്രോപ്പ് ചെയ്തു കളയുന്നതും ഈ ഫോട്ടോഗ്രഫിയില്‍ അനുവര്‍ത്തിച്ചു വരുന്നൊരു പരമ്പരാഗത രീതിയാണ്.


5) കള്ളോടിയന്‍ ഫോട്ടോഗ്രഫി
കുപ്പി, കള്ള്, ഷാപ്പ്, ബാര്‍ തുടങ്ങിയ മേഖലകളുടെ ചിത്രീകരണ രീതിയാണു കള്ളോടിയന്‍ ഫോട്ടോഗ്രഫി എന്ന നാമധേയത്തില്‍ അറിയുന്നത്. കൊലോക്വല്‍ ആയി കള്ളുകുടിയന്‍ ഫോട്ടോഗ്രഫി എന്നും കേരളത്തിന്റെ ചില ഭാഗങ്ങളില്‍ ഇതിനെ വിളിക്കാറുണ്ട്.. മുന്നിലിരിക്കുന്ന വിഭവങ്ങള്‍ അടിച്ചു തുടങ്ങുന്നതിനു മുന്‍പാണു ഈ രീതിയില്‍ ഫോട്ടോ എടുക്കേണ്ടത്. ഇല്ലെങ്കില്‍ ഷെയ്ക്ക് വരാന്‍ സാധ്യതയുണ്ട് , ഇനി ഷേയ്ക്കു വന്നാല്‍ തന്നെ , അദ്ദേഹത്തെ ഒരു സ്ഥലത്ത് ആനയിച്ചിരുത്തി, ഷട്ടര്‍ സ്പീഡ് കൂട്ടി, നിങ്ങള്‍ ട്രൈപോഡിന്റെ മുകളില്‍ കയറി ഇരുന്ന ശേഷം, ഫോക്കല്‍ ലെങ്ത് കുറച്ചു വച്ച് ക്ലിക്ക് ചെയ്താല്‍ ഷേക്ക് പരമാവധി കുറയ്ക്കാം. നിങ്ങള്‍ ട്രൈപോഡിന്റെ മുകളില്‍ കയറി ഇരിക്കുമ്പോള്‍ മേശപ്പുറത്തെ കുപ്പികള്‍ തട്ടി മറിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം-

6) ആക്സിഡെന്റല്‍ മാക്രോ ഫോട്ടോഗ്രഫി
അല്പം ആശയക്കുഴപ്പമുണ്ടാക്കിയേക്കാവുന്ന പേരാണെങ്കിലും, അപകടം പറ്റുമ്പോള്‍ എടുക്കുന്ന മാക്രോ ഫോട്ടോഗ്രഫി അല്ല ഇത്- മറിച്ച്, വേറേ എന്തിനെയെങ്കിലും എടുക്കുമ്പോള്‍, അറിയാതെ മറ്റേതെങ്കിലും വസ്തു ഫ്രെയിമില്‍ വരുന്ന ഫോട്ടോഗ്രാഫിക്ക് രീതിയാണിത്- (മറ്റൊന്നിന്‍ പിച്ചയോഗത്താല്‍ അതന്നല്ല്യേ ദിദ് എന്നു കേമറയിലാശങ്ക ആക്സിഡന്റല്‍ മാക്രോഫോട്ടോഗ്രഫിയാലംകൃതി എന്നു കന്നഡയില്‍ ഇതിനു പറയും )- സുന്ദരമായ ഒരു ബീച്ചിനെ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വിരലുകള്‍ ഫ്രെയിമില്‍ വന്ന ഒരു ഉദാഹരണമാണു മുകളില്‍. തുടക്കക്കാര്‍ക്ക് വളരേ എളുപ്പത്തില്‍ പരിശീലിക്കാവുന്നൊരു മേഖലയാണിത്. കൈകളില്‍ ചൊറി ചിരങ്ങ്, വട്ടച്ചൊറി, പാണ്ട്, അരിമ്പാറ എന്നീ മാരക രോഗങ്ങള്‍ ഉള്ളവര്‍ ഈ രീതി പരിശീലിക്കാതിരിക്കുന്നതാണു അഭികാമ്യം.


മുകളിലെ എല്ലാ ഫോട്ടോകളുടേയും ടെക്നിക്കല്‍ വിവരങ്ങള്‍ താഴെ:
കാമറ- നോകിയ എന്‍-97

64 comments:

☮ Kaippally കൈപ്പള്ളി ☢ said...

ഇതാണു്, ഇതാണു ഫോട്ടോഗ്രഫി,
ഉദാത്തം, അതി മനോഹരം, എന്നെ അങ്ങ് കൊല്ല്

:: VM :: said...

ഹെന്റെ പള്ളീ - ആദ്യ 2 കമന്റും പള്ളികളില്‍ നിന്നാണല്ലോ- കൈപള്ളി, വെമ്പള്ളി!

ഇനി “ഹൊ” എന്ന കമന്റു കൂടി നിരോധിക്കേണ്ടി വരുമോ?

ശ്രീ said...

അപാരം തന്നെ!

മണിക്കൂറില് 100 കിലോമീറ്ററിലേറെ വേഗതയില് വരുന്ന ഒരു ട്രെയിന്റെ എഞ്ചിനും ചക്രങ്ങളും വളരെ ക്ലോസ്‌ഡ് ഷോട്ട് ആയി എടുക്കാന്‍ എന്തു ചെയ്യണം എന്നും മറ്റും പറഞ്ഞു തരുമല്ലോ അല്ലേ? ;)

:: VM :: said...

ശ്രീമാന്‍ ശ്രീ- ഇതുപോലുള്ള കമന്റുകളാണു പ്രതീക്ഷിക്കുന്നത്. തികച്ചും സാദ്യമാണ്. പാളത്തില്‍ തലവച്ച ശേഷം, കാമറ 8 ഡിഗിയില്‍ വലത്തോട്ട് ചെരിച്ചു വച്ച് മാക്രോ ഓണ്‍ ചെയ്ത് എടുത്താല്‍ മതിയാകും.

(ബൈ ദ വേ, ഒരു ആംബുലന്‍സും സ്റ്റ്രെച്ചറൂം കൂടി കരുതിയാല്‍ നാട്ടുകാര്‍ക്ക് പണി കുറയും)

ഹരീഷ് തൊടുപുഴ said...

ഞാൻ നിർത്തീ ഈ പരിപാടി..:)

രഞ്ജിത് വിശ്വം I ranji said...

കി കി കി.. ഇതൊരു ഒന്നൊന്നര പണിയായിപ്പോയി.ബൈ ദി വേ പോസ്റ്റില്‍ പറഞ്ഞതു പോലെ കിടിലന്‍ കലക്കന്‍ എന്നൊന്നും പറയുന്നില്ല.ആദ്യ ചിത്രത്തിലെ ടൈലുകള്‍ തിരക്കുപിടിച്ച ജീവിതത്തിന്റെ ഒരു ക്ലോസ് ഷോട്ടാണെന്നു വേണമെങ്കില്‍ പറയാം. എല്ലാം കണ്ടും എന്നാല്‍ ഒന്നും വ്യക്തമായി കാണാതെയും ജീവിതം മുന്നോട്ടു പോകുന്നു എന്നതിനെ ഈ രീതിയിലുള്ള ചിത്രങ്ങള്‍ ദ്യോതിപ്പിക്കുന്നു(അമ്മേ അര്‍ത്ഥമെന്താണാവോ)
ഹൈസ്പീഡ് ഫോട്ടോയില്‍ വേഗത്തിന്റെ ഒരു ഇഫക്‍റ്റ് പ്രേക്ഷകനിലേക്ക് സംവദിക്കാന്‍ ഡാഷ് ബോര്‍ഡിലെ പറക്കുന്ന കടലാസു കഷണങ്ങള്‍ റോഡില്‍ കൂടി പോകുന്ന യാത്രക്കാരുടെ അന്തം വിട്ട നോട്ടം എന്നിവ കൂടി ഉള്‍പ്പെടുത്താമായിരുന്നു.
എനിക്കേറ്റവും ഇഷ്ടമായ ചിത്രം ഓട്ടോഫോട്ടോയാണ് ഒറ്റ നോട്ടത്തില്‍ അലക്ഷ്യമെന്നു തോന്നുമെങ്കിലും ഡ്രൈവറുടെ മുമ്പിലുള്ള കണ്ണാടിയിലൂടെ അദ്ദേഹത്തിന്റെ മുഖ ചലനങ്ങള്‍ പോലും വ്യക്തമായി ഒപ്പിയെടുത്തിരിക്കുന്നു. കൂലി പറയുമ്പോഴത്തെ പുച്ഛഭാവമാണതെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാകും.
ബാല്ക്കണി ഫോട്ടോയില്‍ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കള്‍ കുറച്ചു കൂടി വ്യത്യസ്തമാക്കാമായിരുന്നു എന്നു തോന്നി. എന്നാലും കളര്‍ കോംബിനേഷനില്‍ വളരെയധികം ശ്രദ്ധിച്ചിട്ടുണ്ടെന്ന് ചിത്രം കണ്ടാലറിയാം. ക്രോപ്പിംഗില്‍ ഇത്തിരി കൂടി ശ്രധിച്ചിരുന്നെങ്കില്‍ ബ്ലോഗിലെ മികച്ച ബാല്ക്കണി ചിത്രങ്ങളിലൊന്നാകുമായിരുന്നു അത്.
ഒറ്റ വാക്കില്‍ പറഞ്ഞാല്‍ കലക്കന്‍ കിടിലം ഗംഭീരം (അയ്യോ എന്നതൊക്കെ വിചാരിച്ചാലും അവസാനം ഇതേ വരൂ)

ശ്രീ said...

വളരെ നന്ദി.
ഇത് പരീക്ഷിച്ചു നോക്കുന്നതുമായി ബന്ധപ്പെട്ട്, റെയില്‍വേ ലൈനിനടുത്ത് താമസിയ്ക്കുന്നവരുമായി കണ്‍സല്‍ട്ട് ചെയ്തപ്പോള്‍ വെറുമൊരു പോളിത്തീന് കവര്‍ കൂടി പോക്കറ്റില്‍ കരുതുന്നത് നന്നായിരിയ്ക്കും എന്ന് അവര്‍ പറഞ്ഞതെന്തിനാവും? ;)

കൂതറHashimܓ said...

തകര്‍ത്തു!
പിന്നെ ഒരു കാര്യം, എല്ലാ ഫോട്ടോ ബ്ലോഗിലും കാണുന്ന കേമറ സ്പെസിഫിക്കേഷന്‍സ് ഒന്നും ഒട്ടും മനസ്സിലാകാറില്ലാ, പക്ഷെ ഇവിടെ പറഞ്ഞത് നന്നായി മനസ്സിലായി..!!

സുമേഷ് | Sumesh Menon said...

ഫോട്ടോബ്ലോഗിനു ഹെല്ലാ വിധ ആശംസകളും...

kichu / കിച്ചു said...

വിയെം..
പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല.
ഇതുവരെ ഉപയോഗിച്ചു മടുത്ത പദങ്ങളൊന്നും പൊരാ ഈ പോസ്റ്റിനെയും ഫൊട്ടൊകളെയും അഫിനന്ദിക്കാന്‍.
ഈ വിട്രിഫിഷ്യസ് പോട്ടൊഗ്രാഫിയുടെ സഹോദരസ്ഥാപനങ്ങളാണോ സര്‍ ഈ മാര്‍ബിളൊഷ്യസ്, ഗ്രനേറ്റോഷ്യസ് പോട്ടൊഗ്രാഫി എന്നിവ? അവ എടുക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങളില്‍ ശ്രധിക്കനം എന്നു ദയവായി പറഞ്ഞു തരണം.

ഹൈസ്പീഡ് ഫോട്ടോഗ്രഫിയില്‍ ആകാശത്തുകൂടി പറന്നു പോകുന്ന ഒരു വിമാനറാഞ്ചിക്കപ്പലിന്റെ പടമെടുക്കാന്‍ ഏതു തരം ക്യാമറയാ സാറെ ബെസ്റ്റ്?

ബാല്‍ക്കോണിക്ക് ഫോട്ടോഗ്രഫി പരിശീലിക്കുമ്പോള്‍.. ഈ അടുത്ത വീട്ടിലെ ബാല്‍ക്കണിയിലേക്കുള്ള ഡിജിറ്റല്‍ എത്തിനോട്ടത്തില്‍ എടുക്കേണ്ട മുങ്കരുതൌകളെപ്പറ്റി ഒന്നു മുന്‍ കൂട്ടി പറ്ഞ്ഞു തരാമോ..അതൊന്നു പരീക്ഷിക്കാന്‍ തയ്യാറായി ബൂലോകത്തുള്ള കുഞ്ഞുങ്ങള്‍ക്കൊരു മുതല്‍ക്കൂട്ടാവും അങ്ങയുടെ ആ സ്റ്റഡി ക്ലാസ്.

ഹൊ ഇതൊരു “ഇടിക്കട്ട“ സംഭവം തന്നെ:)

vinuxavier said...

ഈ ബാല്‍ക്കണി ഫോട്ടോഗ്രഫിയുടെ ഇച്ചിരീം കൂടി കൂടിയ ടൈപ്പ് ആയ ബാത്രൂം എത്തിനോട്ടിക് ഫോട്ടോഗ്രഫി,കുളക്കടവ് പോന്തകാടിഷ്യന്‍ ഫോട്ടോഗ്രഫി എന്നിവ ഉള്ള കൊറേ സൈറ്റുകള്‍ എനിക്കറിയാം..!!

ചെലക്കാണ്ട് പോടാ said...

ഒരെയൊരു സംശയം, 160കിമി സ്പീഡില്‍ പോണ നിങ്ങളെ 80 കിമി സ്പീഡില്‍ പോണ വണ്ടി എങ്ങനെ ഓവര്‍ടേക്ക് ചെയ്തു.

ഓ സോറി, അവര്‍ റൂള്‍ വയലേറ്റ് ചെയ്തത് ഞാന്‍ മറന്നു.

വിനു പറഞ്ഞത് അടുത്ത പോസ്റ്റില്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു.

:: VM :: said...

മിസ്റ്റര്‍ വിനു സേവ്യര്‍- വണ്ടര്‍ഫുള്‍- ഈ മേഖലകളെക്കുറിച്ചും വിശദീകരിക്കൂ.. കണ്ടോ ഉന്നത ബൌദ്ധികനിലവാരത്തിലുള്‍ല ചര്‍ച്ചകള്‍ മൂലം അനന്യമായ പല രീതികളും ജനിക്കുന്നതു കണ്ടില്ലേ?

“When legends debate, Innovations are concocted“ എന്നു പറഞ്ഞത് എത്ര ശരിയാണല്ലേ? (ഞാന്‍ തന്നെ ഇപ്പോ പറഞ്ഞതാ- ഓണ്‍ലൈന്‍ ഡിക്ഷ്നറി നോക്കി ഒരു വിധം ഒപ്പിച്ചതാ)


മിസ്റ്റര്‍ ചെലക്കാണ്ടു പോടാ- ശ്രദ്ധിക്കൂ. 80-100 കി.മീ ആണു ആ വാനിന്റെ മാക്സിമം അലവ്ഡ് സ്പീഡ് ലിമിറ്റ് (ആ റോഡില്‍) മാത്രമല്ല, വാന്‍/മിനിബസ്/പിക്കപ്പ് ട്രെയിലര്‍ എന്നിവക്കൊക്കെ 2 ട്രാക്കുകള്‍, (ഇവിടെ വലതു വശത്തെ 2 ട്രാക്ക്) മാത്രം ഉപയോഗിക്കാനാവൂ. 155 കി.മീ പെര്‍ അവറില്‍ ക്രൂസ്‌കണ്ട്രോളില്‍ പോവുന്ന (നേരത്തെ പറഞ്ഞതില്‍ നിന്നും 5 കി.മി സ്പീഡ് കുറച്ചു.. ഇനി കുറയില്ല) എന്നയാണു വാന്‍ ഓവര്‍ട്ടേക്ക് ചെയ്തു പോയത് ..അതായത് അവനനുവദിച്ച സ്പീഡിന്റെ ഓള്‍മൊസ്റ്റ് 2 ഇരട്ടിയില്‍. അതുകണ്ടപ്പോ എന്നിലെ ചാരം മൂടിക്കിടന്ന ഹൈ‌സ്പീഡ് ഫോട്ടോഗ്രഫി ഹൈസ്പീഡില്‍ ഉണര്‍ന്നതാണീ ചിത്രം - മനസ്സിലായിക്കാണുമല്ലോ? :)

യൂസുഫ്പ said...

ഈ വെറ്റ്രിഫൈഡ് റ്റൈലുകളില്‍ തെന്നി വീഴുമ്പോള്‍ കാമറ എവിടെ ഫോക്കസ് ചെയ്യും?എന്തായിരിക്കും ഷട്ടര്‍സ്പീഡ്?

കാവലാന്‍ said...

ബൂലോക കവികള്‍ ഇവിടുത്തെ കിര്‍യാല്‍മക ചര്‍ച്ചകള്‍ കണ്ടു പടിക്കട്ടെ!

ആകെ ഒരു വിമ്മ്ട്ടം അനോണിമാഷിന്റെ പീടികയ്ക്ക് നെരപ്പലക വീഴുമോ എന്നു മാത്രമാണ്.

ഞാനും എന്‍റെ ലോകവും said...

ഇതു ഇടിവാളല്ല ഇടിമിന്നൽ തന്നെ , എന്നാലും ഉദ്ഘാടനത്തിനു കൈപള്ളിയെ തന്നെ കിട്ടിയല്ലോ അതിനും വേണം ഭാഗ്യം , നടക്കട്ടെ ക്രീയാത്മക ചറ്ച്ചകൾ .എന്നിട്ടു വേണം ഒരു നൂറ് പേർക്കു ഇ മെയിൽ ഫോർവേർഡാൻ .

saptavarnangal said...

നിശ്ചല ഛായാഗ്രഹണ രംഗത്ത് നവീനമായ പാതകൾ വെട്ടിതെളിക്കുവാൻ പരിശ്രമിക്കുന്ന ഇടിവാളിന് ആശംസകൾ! മദ്യത്തിൽ മയങ്ങി ഒഴുകി നടക്കുന്ന മനസ്സിന്റെ ഒഴുക്കല്ലേ വിട്രിഫിഷ്യസ് ഫോട്ടോഗ്രഫി വഴി ഒപ്പിയെടുത്തിരിക്കുന്നത്. ഒരു മദ്യപാനിയുടെ കാഴ്ചപ്പാടിൽ നിന്നു കൊണ്ട് ഈ ചിത്രം ജനഹൃദയങ്ങളോട് സംവദിക്കുന്നു. നാലു ചിത്രങ്ങളിലും ക്യാമറ ഔ ഒളിഞ്ഞ് നിന്നെടുക്കുന്ന മോഡിൽ - ആ വ്യൂ വരുത്തിക്കുന്നതിൽ ഫോട്ടോഗ്രാഹർ വിജയം കണ്ടിരിക്കുന്നു. ആശംസകൾ! വിട്രിഫിഷ്യസ് ഫോട്ടോഗ്രഫി കണ്ടപ്പോൾ ‘വിച്ചു‘ ബ്രാഞ്ച് ഫോട്ടോഗ്രാഫിയാണോ എന്ന് സംശയിച്ചു.

Kalavallabhan said...

ഫോട്ടോഗ്രാഫിയെപ്പറ്റിയുള്ള ഈ ലേഖനം ആഴത്തിലുള്ള ഒരു പഠനത്തിന്ന് സഹായിക്കും. തീർച്ച.

ബിജു കോട്ടപ്പുറം said...

അതിന്യൂനത ഫോട്ടോഗ്രാഫിറ്റി http://patangal.blogspot.com/2007/12/blog-post_30.html

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:ഫോട്ടോഗ്രാഫിക്ക് ക്ലാസെടുക്കുന്ന അപ്പുമാഷ് വയറ്റത്തടിച്ച് പാടുന്ന പുതിയ പാട്ടുകള്‍ പഠിക്കാന്‍ പോയത്രെ. ക്ലാസ്സില്‍ ആളില്ലാന്ന്.
പിന്നെ ഇതൊരു പരമ്പരയാവുമോ പിഡി‌എഫ് ഫോര്‍മാറ്റില്‍ ആക്കി കിട്ടിയിരുന്നെങ്കില്‍ ഒരു ബുക്കിറക്കാമായിരുന്നു.

റെജി ആമ്പല്ലൂർ said...

വി എം ഗഡീ

നവീന ഫോട്ടോഗ്രാഫിക്ക് ടെക്നിക്കുകളുടെ അക്ഷയഖനിയാണ് താങ്കൾ എന്ന് അറിഞ്ഞതിൽ സന്തോഷിക്കുന്നു. പട്ടിയുടേയും ഓന്തിന്റേയും തെയ്യത്തിന്റേയും ഒക്കെ പടം പിടിച്ച് ഫോട്ടൊഷോപ്പിൽ ശരിപ്പെടുത്തി ബ്ലോഗിൽ ഇട്ട് ഞെളിയുന്ന കപടപടമ്പിടുത്തക്കാർക്ക് ഒരു വലിയ മറുപടിയാണ് ഇടിവാൾ എന്ന ഫോട്ടൊ ഗ്രാഫർ

Captain Haddock said...

ഇത് കമ്പ്ലീറ്റ്‌ കോപ്പി അടി ആണ്. റഷ്യ എന്ന രാജിയത്‌, മുല്ലക്കര ദാസപ്പവിസ്കി 70's കാലത്ത് എടുത്തു KGB മുക്കിയ ഒരു ഫോടോ എടുപ് രീതി ആണ് വിട്രിഫിഷ്യസ് ഫോട്ടോഗ്രഫി. അത് പൊക്കി ബ്ലോഗില്‍ ഇടുനത് വലിയ കാരിയം ആല്ല. ഇത് പോലെ ഉള്ള കള്ള നാണയങ്ങള്‍ പ്രബുദ്ധ മല്ലു ബ്ലോഗ്‌ സമൂഹം തിരിച്ച് അറിയണം.

ഹൈസ്പീഡ് ഫോട്ടോഗ്രഫി എന്ന വിഷയത്തെ കുറിച്ച് എഴുതിയതില്‍, സാങ്കേതിക തകരാര്‍ ഉണ്ട്. ഒരു തിരുത്ത ആവശ്യംപെടുന്നു. (Speed of your car=160 km/hr, Speed of that Van=160 km/hr. So, that van should be either side of your car.)

താന്‍ ഓടിയ്ക്കുനത് മിശ്തുബിശു എന്നാ കുത്തക ബൂര്‍ഷ്വാകാരുടെ വണ്ടി ആണ് എന്ന് കാണിക്കുക, വാന്‍ ഓടിയ്ക്കുന പാവപെട്ട താണ ജാതിയില്‍ പെട്ട ഒരുത്തന്‍ നിയമം തെറ്റിച്ചു എന്ന് ചിത്രീകരിയ്ക്ക്ക എന്നി ഗൂഡ ശ്രമം ആണ് ഈ ചിത്രത്തില്‍. സൂക്ഷിച്ചു നോക്കിയാല്‍, ഈ കാര്‍ എന്നാ ബൂര്‍ഷ വണ്ടി ഓടിയ്ക്കുന്ന ആള്‍, നിയമ തെറ്റിച്ചു എന്നും മനസിലാക്കും. (ആ വെള്ള വരയില്‍ കൂടെ ഓട്ടിയ്ക്കാന്‍ ആരാണ് അധിക്കാരം തന്നു ? പൈസ ഉള്ളവും എന്തും ആകാം !!! ഹും...

ഇത്തരം ജാതി കോമരങ്ങള്‍ മല്ലു ബ്ലോഗില്‍ വര്ഗീയത ആളികത്തിക്കുന്നു.

അന്ന് അന്നത്തെ അന്നം തേടുന്ന ഒരു പാവം ഓട്ടോ ഡ്രൈവറുടെ ശ്രദ്ധ ഒരു N71 കാണിച്ചു തെറ്റിച്ചു, താന്‍ ചെയ്ന്നുന പണിയില്‍ നിന്ന് ശ്രദ വെതിചലിപ്പിയ്ക്കാന്‍ ശ്രമിച് നടപടി ഒരു ഒരു വിധത്തിലും ന്യായികരിയ്ക്കാന്‍ പറ്റില്ല.

പിന്നെ, ബാല്‍ക്കോണിക്ക് ഫോട്ടോഗ്രഫി- വെള്ള അണ്ടര്‍വെയര്‍, ബാക്ക്ഗ്രൌണ്ട് ആയി ഒരു മാച്ച് ഇല്ല. ഇനി മുതല്‍, അണ്ടര്‍വെയര്‍ ഫ്രിടെണ്ട്ല്‍ി colors ഉള്ള സ്ഥലത്ത് ഫോടോ എടുക്കാന്‍ ശ്രമിയ്ക്ക.(ചുമ്മാ...കുറച്ച വിവാദം കൂടെ ഇല്ലെങ്ങില്‍, എന്തൂട് ബ്ലോഗ്‌?)

അബ്‌കാരി said...

ഉദാത്തം, അതി മനോഹരം :)

ഗുപ്തന്‍ said...

കവികളെ നന്നാക്കി ഒരറ്റം എത്തിച്ചിട്ട് കൈപ്പള്ളി അണ്ണന്‍ അടുത്തപണി ഫോട്ടോ ബ്ലോഗ് നന്നാക്കലാക്കി അല്ലേ. നടക്കട്ട്.

ആ നാലാമത്തെ പടത്തില്‍ വളയത്തില്‍ ഇടത്തേ അറ്റത്ത് തൂങ്ങിക്കെടക്കുന്ന സാധനത്തിന് ‘മജന്ത കൂടിപ്പോയി’. ഇടയ്ക്കിടയ്ക്ക് അലക്കീയാല്‍ ശരിയാവുമായിരിക്കും :)

കാക്കര - kaakkara said...

ഇഷ്ടപ്പെട്ടു

ഭായി said...

ചില കൊസ്റ്റിയന്‍ആന്‍സറുകളും,നിര്‍ദ്ദേഷങളും,
അഫിപ്രായങളും.

കൊസ്റ്റിയനാന്‍സര്‍ അക്കം 1)നവീന എന്ന പെങ്കുട്ടിയും താങ്കളുമായുള്ള ബന്ധം എന്താണ്? എനിക്കതറിയണം.കാരണം നവീന എന്റെ അമ്മാവന്റെ ഭാര്യയുടെ മകളാണ്.

നിര്‍ദ്ദേഷം ഫൊര്‍ വിട്രിഫിഷ്യസ് ഫോട്ടോഗ്രഫി:
ഇതിന് പ്രത്യേക മാനം വരുത്താന്‍ വേണ്ടി ക്യാമറ കുലുക്കാന്‍ മെനക്കെടേണ്ട കാര്യമില്ല.ക്യാമറ തനിയേ കുലുങാന്‍ ഒരു കെമിക്കല്‍ മെത്തേഡ്!
500 ml C2H6O, 250 ml H2O-യില്‍ മിക്സ് ചെയ്ത് ഫോട്ടോഗ്രാഫറുടെ ഉള്ളില്‍ സേവിക്കുക.
15 മിനിട്ട് കഴിഞ് റ്റൈലിന്റെ പോട്ടത്തിനായി ശ്രമിക്കുക.ഈ പറയുന്ന മാനം കൈ വരും!

നിര്‍ദ്ദേഷം ഫൊര്‍ ഹൈസ്പീഡ് ഫോട്ടോഗ്രഫി:
മുകളില്‍ കണ്ടില്ലേ പലരും ആശയക്കുഴപ്പത്തിലാണ്.
ഇതൊഴിവാക്കാന്‍ വയലേറ്റ് ചെയ്ത അതേ വേഗതയില്‍ 160/160 വണ്ടിയോടിച്ച് ഒപ്പമെത്തുക! നമ്മുടെ വണ്ടിയുടെ സ്ഫീഡോമീറ്റര്‍ കവറുചെയ്യുന്ന രീതിയില്‍ ചരിഞോ ഒടിഞോ ഇരുന്ന് രണ്ട് കൈകൊണ്ടും (വ്യക്തതക്കുവേണ്ടി)പടം പിടിക്കുക.
കൂട്ടിന് ശീമാന്‍.ശ്രീയേയും കൂട്ടാം.പുള്ളി ഈ ജീവിതം വെറുത്ത് നില്‍ക്കുകയാണെന്ന് തോന്നുന്നു.

കൊസ്റ്റ്യനാന്‍സര്‍ അക്കം2:താങ്കള്‍ റിക്ഷോമാറ്റിക് ഫോട്ടോ എടുത്ത മുംബായിലെ തെരുവിന്റെ കളര്‍ പാറ്റേണ്‍ ഏതാണെന്ന് വ്യക്തമാക്കണം.ആക്കിയേ പറ്റൂ..

അഭിപ്രായം:ബാല്‍ക്കോണിക്ക് ഫോട്ടോഗ്രഫി കുറചുംകൂടി വിപുലീകരിച്ച് പ്രശസ്ഥനാകാം.
ഈ ബാല്‍ക്കണിയില്‍ നിന്നും ഈ ബാല്‍ക്കണിയിലെത് ഗ്രാഫാതെ തൊട്ടപ്പുറത്തെ ബാല്‍ക്കണിയില്‍ തുണി വിരിക്കുന്ന യുവതിയുടെത് ഗ്രാഫുക.അങിനെ ഒരു പാപ്പരാസി ആവുക.അറബി നാടുകളിലാണ് ഇത് പയറ്റുന്നതെങ്കില്‍ പിടിക്കപ്പെടാവുന്ന സര്‍ക്കംഫറന്‍സ് ഒഴിവാക്കണം ഇല്ലെങ്കില്‍ അകത്ത് കിടന്ന് ജോലിയും കൂലിയുമില്ലാതെ പാപ്പരാകും.

ക്യാമറ നോക്കിയ-പ്പോള്‍ എന്‍-ന്റേത് തന്നെയാണ്!
സെക്യൂരിറ്റി നംബര്‍ പോലീസിലും എത്തിസ്സലാത്തിലും കൊടുത്തിട്ടുണ്ട്!

വിവരങള്‍ക്ക് കിടപ്പാടം: ഫോട്ടോഗ്രാഫര്‍ മലയാളം സില്‍മ.

krishnakumar513 said...

ആ എംബ്ലം മെര്‍സിഡസിന്റെയാണൊ???

chithrakaran:ചിത്രകാരന്‍ said...

നോകിയ എന്‍-97 ക്യാമറകൊണ്ട് ഹൈസ്പീഡില്‍ ഫോട്ടോ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കേ,
മണിക്കൂറില്‍ 160 കിലോ സ്പീഡില്‍ വിവരണം നടത്തിക്കൊണ്ടുള്ള ഇടിവാളിന്റെ ഇടിവണ്ടി നോകിയ എന്‍-97 ക്യാമറയെ ഓവര്‍ടേക്ക് ചെയ്യുന്ന
അസാധാരണമായ പ്രകടനമാണ് ഈ പോസ്റ്റ്
വായനക്കാര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്.
ആക്ഷേപഹാസ്യത്തിന്റെ കൊലച്ചിരിയായ ഈ പോസ്റ്റ്
ധന്യം തന്നെ !!!!!!!

Dinkan-ഡിങ്കന്‍ said...

:)))


ആരെ 'പട'മാക്കാനായിരുന്നു ഇത്?

OAB/ഒഎബി said...

പത്തൊന്പതാം നൂറ്റാണ്ടിലെ പ്രശസ്തമായ കണ്ടു പിടുത്തങ്ങളില് ഒന്നായ ഫോട്ടോഗ്രാഫി ഇന്ന് ലോകമൊട്ടുക്കെള്ള ഫോട്ടോ ക്രാപ്പന്മാരില്‍ വിരലിലെണ്ണാവുന്നവര്‍ക്കെ ഇത്തരം രീതികള്‍ കൈകാര്യം ചെയ്യാനറിയൂ!

ലെൻസ് അപ്പേർച്ചർ ഒരു എഫ് നോക്കിയാല്‍ എന്‍ 73 കൊണ്ട്, ഷട്ടർ വേഗം 2010 ല്‍
ലെൻസിന്റെ ഫോക്കസ് അനന്തതയിൽ ആക്കി ഐ എസ് ഓ ഏറ്റവും കുറച്ച് വച്ച് ഇത്രയും നല്ല ഫോട്ടോകള്‍ കൈകാര്യം ചെയ്യാമെന്ന് പറഞ്ഞ്/ കാണിച്ച് തന്ന നിങ്ങള്‍ ഞങ്ങളുടെ ‘കൈകാര്യം ചെയ്യല്‍’ അര്‍ഹിക്കുന്നു. :)

നന്ദിയോടെ..

പാട്ടോളി, Paattoli said...

മച്ചൂ,
‘അടി‘’യോടി’ക് ഫോട്ടോഗ്രഫി
കൂടി ഒന്നു വിശദീകരിക്കണം !!!

അങ്ങതിന്റെ ഉസ്താദാണെന്നു കേട്ടു.

യൂസുഫ്പ said...

വിസ്താരം ഗംഭീരമായി നടക്കുന്നതില്‍ തന്തോയം....

യൂസുഫ്പ said...
This comment has been removed by the author.
രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഞാനും ഫോട്ടോ ബ്ലോഗറാകാന്‍ തീരുമാനിച്ചു..
:)

mini//മിനി said...

ആകാശത്ത് പറക്കുമ്പോൾ ഫോട്ടോ എടുക്കുന്ന രീതി ഒന്നു പറഞ്ഞ് തരാമോ?

കുട്ടന്‍മേനൊന്‍ said...

ഇത് കൂടാതെ ഗട്ടരോഗ്രഫിക്ക് ( ഓടിക്കൊണ്ടിരിക്കുന്ന ഓടോരിക്ഷയില്‍ നിന്നും ഗട്ടരിന്റെ പടമെടുക്കുന്ന ആധുനിക രീതി), ലാത്തിയോഗ്രാഫിക്ക് ( ലാതിച്ചര്‍ജിനിടയില്‍ പോലീസുകാരുടെ സ്ലോ മോഷന്‍ പടങ്ങലെടുക്കുന്ന രീതി) തുടങ്ങി അത്യാധുനികമായ മറ്റു പടം പിടുത്തങ്ങളും അടുത്ത ലക്കങ്ങളില്‍ പ്രതീക്ഷിക്കുന്നു.. :)

പകല്‍കിനാവന്‍ | daYdreaMer said...

ഹഹഹ.. ഞാനെന്റെ ഗ്യാമെറ എറിഞ്ഞുടച്ച് പല പീസാക്കി ക്ലോസട്ടിൽ ഇട്ട് വെള്ളമൊഴിച്ചു കളഞ്ഞു.:):)

(ജിമ്മി) said...

ഹ..ഹ.. ഇടിവാളേ... ഇതു കൊടുവാളല്ലേ... നവീന രീതികളെ വായനക്കാർക്ക്‌ മനസ്സിലാവുന്ന ഭാഷയിൽ എത്ര അനായാസമായി കൈകാര്യം ചെയ്തിരിക്കുന്നു. പകലാ.. ഞാനും ക്യാമറ തല്ലിപ്പൊട്ടിച്ച്‌ പീസ്‌ പീസാക്കി...

"പാളത്തില്‍ തലവച്ച ശേഷം, കാമറ 8 ഡിഗിയില്‍ വലത്തോട്ട് ചെരിച്ചു വച്ച് മാക്രോ ഓണ്‍ ചെയ്ത് എടുത്താല്‍ മതിയാകും. "

ലിത്‌ ഗല ഗലക്കി....

:: VM :: said...

ഃഏയ് ഗൈസ് :) അടുത്തമാസം നടക്കുന്ന മോണ്ടേ കാര്‍ലോ ഇന്റെര്‍നാഷണല്‍ ഫോട്ടോഗ്രഫി ഫെസ്റ്റിവലില്‍ “ബംഗാളി സിനിമകളിലെ ബാല്‍ക്കോണിയന്‍ ഫോട്ടോഗ്രഫിയുടെ സ്വാധീനം” എന്ന വിഷയത്തെക്കുറിച്ച് ഒരു പ്രബന്ധം തയ്യാറാക്കുന്ന തിരക്കിലായിരുന്നു. ഇവിടെ നടന്ന ബൌദ്ധികപരമായ ചര്‍ച്ചകളില്‍ പല നല്ല സംവാദങ്ങളും നടന്നു എന്നറിഞ്ഞതില്‍ സന്തോഷം. ചില ആരാധകരുടെ ടെക്നിക്കല്‍ ആസ്പെക്റ്റ്ച്വല്‍ സര്‍ക്കംഫറന്‍ഷ്യന്‍ സംശയങ്ങള്‍ക്ക് ചുരുങ്ങിയ വാക്കുകളില്‍ എന്റെ അഗാധമായ അറിവില്‍ നിന്നും മറുപടി പറയാന്‍ ശ്രമിക്കാം-

ആദ്യം തന്നെ- ക്ര്&ഷണകുമാറിന്റെ 513 സംശയം തീര്‍ക്കാം (916 ഗോള്‍ഡ് എന്നൊക്കെ പറയുന്ന പോലത്തെ ഒരു ഫീലിങ്ങ്-

വണ്ടിയുടെ എംബ്ലം - അത് മിറ്റ്സുബിഷിയുടെ എംബ്ലം ആണ്‍ഊ- മലബാറിക്കലി ട്രാസ്ലേറ്റു ചെയ്താല്‍ “മിസ്‌തുബിഷി” എന്നും വേണമെങ്കില്‍ പറയാം. ബട്ട് പ്ലീസ് നോട്ട്- എംബ്ലം മിറ്റ്സുബിഷിയുടെ ആണെങ്കിലും, വണ്ടി ശരിക്കും മേഴ്സിഡസ് ബെന്‍സ് തന്നെ - ഒരു ചേയ്ഞ്ചിനു എംബ്ലം മാത്രം മാറ്റിയതാ- സത്യം!

സപ്തവര്‍ണ്ണങ്ങള്‍- ഒരു ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ വിട്രിഷ്യസ് ഫോട്ടോഗ്രഫിയെ ഈസിയായി തിരിച്ചറിഞ്ഞു- യെസ് ഇതിനെ വിച്ചു ബ്രാഞ്ച് ഓഫ് ഫോട്ടോഗ്രഫി എന്ന ഗണത്തിലാണു പെടുത്തിയിരിക്കുന്നത്.

കോട്ടപ്പുറം ബിജു- അതിന്യൂനതാ ഫോട്ടോഗ്രഫി പരിചയപ്പെടുത്തിയതിനു നന്ദി-

ചാത്തന്‍- അപ്പു റിക്ഷോമാറ്റിക്ക് ഫോട്ടോഗ്രഫിയില്‍ ശോഭിക്കുമെന്നാണു എന്റെ തോന്നല്‍- വയറ്റത്തടി പാട്ടിനേക്ക്കാള്‍ മെച്ചമാണിത്. തീര്‍ച്ച.

റെജി ആമ്പല്ലൂര്‍.- താങ്കളുടെ വീട് ആമ്പല്ലൂരു സൈറണ്‍ അടുക്കുന്ന സ്ഥലത്താണോ- ഫോട്ടോഗ്രഫി പോസ്റ്റുമായി ബന്ധമില്ലെങ്കിലും ചുമ്മാ ചോദിച്ചതാ :) അവിടത്തെ ജഡ്ജിക്കു സുഖം തന്നെയല്ലേ?

കാപ്റ്റന്‍ ഹാഡോക് -
160 കിമി സ്പ്പീശില്‍ പോകുന്ന ഒരു വാനും 160 കിമീ സ്പീഡില്‍ പോവുന്ന ഒരു വാനും തമ്മില്‍ കൂട്ടിമുട്ടുമെന്നാണോ ? തന്നെ ഫിസിക്സ് പഠിപ്പിച്ച മാഷിനെ എനിക്കൊന്നു കാണണം.. എന്തിനാണെന്നോ? ഹേയ് ചുമ്മാ ഒന്നു കാണാന്‍- പുള്ളിയെ വിട്രിഫിഷ്യസ് ഫോട്ടോഗ്രഫി പഠിപ്പിച്ചാല്‍ ആളു ശോഭിക്കും.

ഗുപ്താ- അലക്കാത്തതു മജന്ത :) കള്ളാ. അപ്[പോ ഒള്‍ലതു മുഴുവന്‍ മജന്തയാണല്ലേ? അടുത്ത വര്‍ക്കില്‍ കളര്‍ കോമ്പിനേഷന്‍ ശരിയാക്കാം. (കഴുകാന്‍ ഒരു 2 മാസം കൂടി താ മാഷേ)

ബൈ ദ ഭൈ- ഈ പോസ്റ്റു വായിച്ച് ബ്ലോഗിലെ പലര്‍ക്കും അവരുടെ പാരമ്പര്യ രീതിയിലുള്ള ഫോട്ടോബ്ലോഗുകള്‍ ഡീലിറ്റ് ചെയ്യാന്‍ തോന്നിയതില്‍ സന്തോഷം- പുതിയ രീതികളെ ഇവര്‍ ആലിംഗനം ചെയ്യട്ടേ- എല്ലാ ഫോട്ടോ ബ്ഭ്ലോഗന്മാരും ഇന്നൊവേറ്റിവ് ആവട്ടേ- ഈ നാലു രീതികളുമാവട്ടേ നാളെയുടെ പുത്തനുണര്‍വ്വ്!

ക്ലിക്ക് ക്ലിക്ക് ക്ലിക്ക് -- (ക്ലി എന്നു തന്നെയാണു- അക്ഷരം തെറ്റിയതല്ല)

അഗ്രജന്‍ said...

നന്ദി വിയെം ജി,

ഫോട്ടോഗ്രാഫിയെ കുറിച്ച് ഇത്രയും കാര്യങ്ങള്‍ വിശദീകരിച്ച് തന്നതിന്. ഞാനിതിന്റെ ലിങ്ക് എന്റെ ഫോട്ടോ ബ്ലോഗില്‍ കൊടുക്കുന്നതിന് താങ്കള്‍ക്ക് വിരോധമില്ലെന്ന് കരുതുന്നു. ഒരു എളിയ ഫോട്ടോഗ്രാഫറായ എന്റെ ഫോട്ടോകള്‍ കാണാന്‍ വരുന്നവര്‍ക്ക് അത് ഉപകാരപ്പെടുമെങ്കില്‍ അതൊരു നല്ല കാര്യമായിരിക്കും എന്ന് കരുതുന്നു. അതിനാല്‍ പറ്റില്ലെന്ന് പറയരുത്. ഒരിക്കല്‍ കൂടെ നന്ദി.

Kiranz..!! said...

അണ്ണാ ആത്മാർത്ഥമായിപ്പറഞ്ഞാൽ അവസാനം കിടക്കുന്ന ആ അണ്ട്രാവിയുടെ ആങ്കിൾ അപാരം.
ബൈദവേ അണ്ണാ അതെന്തോന്ന് ആ നീലടൈപോലെ കിടക്കുന്നത് ? അദ് തന്നേ ? തള്ളേ..:)

ശാരദനിലാവ്‌ (സുനില്‍ ‍‍‍പെരുമ്പാവൂര്‍) said...

ഒരു ചൊറിയല്‍ കമന്റ്‌ ചൊറിഞ്ഞു ചൊറിഞ്ഞു വരുന്നൂ ....

:: VM :: said...

- ഇമ്പോര്‍ട്ടന്റ് അപ്ഡേറ്റ് -
ആക്സിഡെന്റല്‍ മാക്രോ ഫോട്ടോഗ്രഫി

Vempally|വെമ്പള്ളി said...

അഞ്ചാമത്തെ ഫൊട്ടൊഗ്രാഫിക് രീതി കണ്ടിട്ട് വികാരാധീനനാകുന്നു.

ഭായി said...

Mr.ഫോട്ടോറൊസർച്ചർ, ഈ കാണുന്ന അഞ്ചാമത്തെ രീതി എന്റെ “നിര്‍ദ്ദേഷം ഫൊര്‍ വിട്രിഫിഷ്യസ് ഫോട്ടോഗ്രാഫി“ പരീക്ഷിക്കുന്നതിനിടയിൽ നിന്നും കിട്ടിയതാണെന്ന് തംശയിക്കുന്നു! അതുകൊണ്ടാണ് ആക്സിടെൻഷിയലി അതിന് താഴെ കാണുന്ന ഡിക്റ്ററ്റീവിയൽ ഫോട്ടോഗ്രാഫി താങ്കൾക്ക് ഫ്ലാഷിയതെന്നും തംശയിക്കുന്നു!
ആയതിനാൽ ഒരു ക്ലൈമോട്ടോഗ്രാഫിക്കിന്ചാൻസ് കാണുന്നുണ്ട്!!

ഭായി said...
This comment has been removed by the author.
kichu / കിച്ചു said...

ഹൊ ഇത്രയധികം ഗവേഷണകുതുകിയും അതിലുപരി ജീനിയസുമായ ഈ ബുദ്ധിരാക്ഷനാണ് ഞങ്ങളുടെ വീടിന്റെ ഒരു വിളിപ്പാടകലെ വാണരുളുന്നതെന്ന് അറിഞ്ഞില്ല. പുതിയപരീക്ഷണങ്ങള്‍ കഴിഞ്ഞ് ഒഴിവാകുമ്പോള്‍ ഒന്നറിയിക്കണേ. വെറ്റിലയും അടക്കയും തന്ന്,ഈ നവീന ബോട്ടൊഗ്രാഫിക് രീതികള്‍ പഠിക്കാനായി ഒന്നു ശിഷ്യപ്പെടാനാ:)

ഭായി said...

ഒരു ചെറിയ തംശിയവുംകൂടി,
J&B ഇപ്പോൾ മോര് ഫ്രീയായി തരുന്നുണ്ടോ?
അതോ ഇതിന് ഇനി ആൾക്കഹോൾ കൺ വെർഷൻ റ്റു സിട്രിക്കാസിഡോട്ടോഗ്രാഫി എന്ന അതി നൂതനമായ സാങ്കേതിക വിദ്യയാണോ താങ്കൾ ഉദ്ദേഷിച്ചത്????!!
ഒരു പിടിത്തവും കിട്ടിണില്ല്യ!!!

( കുപ്പി കണ്ടപ്പം വെംബള്ളിയണ്ണന്റ ചിരി കണ്ടാ...!!!)

ഭായി said...
This comment has been removed by the author.
അനില്‍ശ്രീ... said...

എന്നെങ്കിലും ഞാനും ഇതു പോലെയൊരു വലിയ ഫോട്ടോഗ്രാഫര്‍ ആകും എന്ന ആഗ്രഹത്തോടെ,,, ഭാവുകങ്ങള്‍..

അഭിലാഷങ്ങള്‍ said...
This comment has been removed by the author.
ശ്രീ said...

പുതുക്കിയിട്ടുണ്ടല്ലേ... ഗുഡ് ഗുഡ്

Vinod Nair said...

kaipally please forgive meee,
this is extremely good, kalakki

അതുല്യ said...

അപ്പോ ഇടിയ്ക്ക് പാനിങ്ങിനെ കുറിച്ച് ഒന്നുമറിയില്ലേ? ദുബായിലെ തണുപ്പൊക്കെ കുറയുമ്പോ, തല ശരിയാവുമായിരിയ്ക്കും, ബര്‍ദുബായി ഗണപതി കാത്തോളണേ.

ആചാര്യന്‍ said...

ഉറക്ക മധ്യേ പ്രത്യക്ഷപ്പെടുന്ന സുന്ദരികളുടെ ബോട്ടം പിടിക്കാന്‍ കേമറ ഓണ്‍ ചെയ്തു പിടിച്ചു കിടന്നുറങ്ങിയിട്ട് നേരം വെളുത്ത് നോക്ക്യപ്പോള്‍ മെമ്മറി മുഴുവന്‍ സീലിങ് ഫേനിന്‍റെ ബടം. എന്ത് ചെയ്യണം ഇടിവാള്‍ജി? കൂടാതെ ബോട്ടഷോപ്പ് ബോട്ടഗ്രഫിയെപ്പറ്റി പരാമര്‍ശിച്ച് കണ്ടില്ല.

ശ്രദ്ധേയന്‍ | shradheyan said...

ഞാനും പോട്ടോഗ്രാപ്പരായി..... :) :)

ശാശ്വത്‌ :: Saswath Tellicherry said...

അപ്പൊ നിങ്ങളെ ആദ്യം തല്ലണം... ഈ കണ്ട ബസ്സര്‍മാരായ ബസ്സര്‍മാരെല്ലാം ലോകോത്തര പോട്ടങ്ങള്‍ ഇട്ടു നാട്ടുകാരെ മനസമാധാനത്തോടെ നടക്കാന്‍ സമ്മതിക്കാത്ത പ്രവണതയ്ക്ക് വഴി തെളിച്ചത് സാര്‍ ആണല്ലേ?

കരീം മാഷ്‌ said...

ഡിജിറ്റൽ ക്യാമറയും ബ്ലോഗും ബസും പിക്കാസ്സയും പു.കാ.സയുമൊക്കെയുള്ളിടത്തോളം കാലം ഈ പോസ്റ്റിനു എന്നും നിത്യയവ്വനം തന്നെ!

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.