-- എ ബ്ലഡി മല്ലു --

ഇടിവാള്‍ ഓണ്‍ റെക്കോര്‍‌ഡ്

Sunday, November 14, 2010

നമസ്കാരം.- ഇടിവാള് ഓണ്‍ റെക്കോര്ഡിലേക്ക് സ്വാഗതം.

കേരളത്തെയാകമാനം പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന സൈബര്കേസുകളെപ്പറ്റിയാണിന്നത്തെ സംവാദം. നമ്മുടെ കൂടെ ഈ ചര്ച്ചയില് പങ്കെടുക്കുന്നത് ഇവരാണ്.

1) സഖാവ്. വിഷ്ണുദത്തന് നമ്പൂതിരി- ഇദ്ദേഹം കുന്നത്തുള്ളി മുന് സിപിയെം ബ്രാഞ്ച് സെക്രട്ടറിയും ഇപ്പോള് കുന്നത്തുള്ളി ഭഗവതീ ക്ഷേത്രത്തിലെ മേല്ശാന്തിയുമാണ്.
2) ശ്രീ. കൂരിക്കുഴി സദാനന്ദന്. പ്രസിദ്ധ കോങ്ക്രിസ് നേതാവും, ഈയിടെ പ്രമാദമായ കൂരിക്കുഴി വില്ലേജോഫീസ് ആധാരം കൈക്കൂലിക്കേസില് പ്രതി ചേര്‍‌ക്കപ്പെട്ട ശ്രീ ഗാന്ധിയന് സദാനന്ദന്
3) ഫാദര് ടോമിന് കുരിശിങ്കല്. മുല്ലത്തര കുരിശുപള്ളിയിലെ സര്വ്വ പ്രധാനിയായ വൈദികന്
4) ശ്രീ. കെ. ഗോപാലരാമന്, സയന്റിസ്റ്റും, ഐയെസാറോവില് ഒരു ജോലികിട്ടണമെന്ന ആഗ്രവുമായി നടക്കുന്ന മുല്ലശ്ശേരി പഞ്ചായത്തിന്റെ അഭിമാനവുമായ ശ്രീ.ഗോരാ എന്ന വിളിപ്പെരില് അറിയപ്പെടുന്ന പ്രശസ്ത പണ്ഢിതനും വാഗ്മിയും.
5) ജെയ്സണ് വെങ്കിടങ്ങ്. എന്നെങ്കിലും സ്മാര്ട്ട് സിറ്റി വന്നാല് അതിലേ ഏതെങ്കിലുമൊരു ഐറ്റി കമ്പനിയില് എന്തെങ്കിലുമൊരു ജോലി കിട്ടണേയെന്ന്നു പ്രാര്ഥിക്കുന്ന ഒരു ഐറ്റി മാസ്റ്റേഴ്സ് ബിരുധധാരി

പ്രേക്ഷകര്ക്കും, വേദിയിലെ സര്‍വ ശ്രേഷ്ഠര്ക്കും നമസ്കാരം.

നമസ്കാരം…( ലാത്സലാം എപ്പോഴും സ്തുതിയായിരിക്കട്ടേ, നമസ്തേ .. എന്നീ മറുപടികള് വേദിയിലെ സര്‍‌വശ്രേഷ്ഠരില് നിന്നും മൈക്കില് അലയടിക്കുന്നു)

മോഡറേറ്റര്- (മോ): ആദ്യമായി ശ്രീ സഖാവ്. ശ്രീ. നമ്പൂതിരിയില് നിന്നും തുടങ്ങാം.. സഖാവ് നമ്പൂതിരി, സൈബര് കേസുകളെക്കുറിച്ച് താങ്കളുറ്റെ അഭിപ്രായമെന്താണ്?


സഖാ.ന: ലാത്സലാം. ഈ സഖാവ് നമ്പൂതിരി സഖാവ് നമ്പൂതിരി എന്നു വിളിക്കുന്നത് താങ്കള്ക്കും പ്രേക്ഷകര്ക്കും അല്പം ബുദ്ധിമുട്ടാവില്ലേ.അതുകൊണ്ട് തിരുമേനീന്നൂ വിളിച്ചാല് മതി. ഈയിടെ അതു കേട്ടാ ശീലം.

മോഡ: ശരി തിരുമേനി.. എന്താണു തിരുമേനിക്ക് പറയാനുള്ളത്..?

തി.മേ: (തിരുമേനി) : സൈബര് കേസ് എന്നത് ഒരു ബിംബം മാത്രമാണ്. ഫാസിസ്റ്റ് സാമ്രാജ്യത്വ ശക്തികളെ ഛിന്നഭിന്നമാക്കുക എന്ന political stance ജനകീയ പ്രസ്ഥാനങ്ങളുടേയും ജനകീയ സംഘടനാധിഷ്ഠിതമായ പ്രസ്ഥാനങ്ങളുടേയും താത്വികമായ , ലിംഗിസ്റ്റിക്കലായ ഒരു സെക്വ്യൂലിറിസ്റ്റിക് ആവശ്യകതയാണെന്നു പൌരാധിഷ്ഠമായ ഒരു സമൂഹത്തിലെ സാംക്രമികതളെക്കുറിച്ച്….

മോഡ: തിരുമേനീ.. .. ഈ പരിപാടി കേരളത്തില് മാത്രമേ ചര്ച്ച ചെയ്യുന്നുള്ളൂ.. ചൈനീസില് പറയണമെന്നില്ല.. മലയാളം മതി..

തി.മേ: ശരി.. ആത്യന്തികമായി, സൈബര് നിയമങ്ങള് കരിനിയമങ്ങള് തന്നെയാണു. ഭഗവതിക്കു ഞാന് അര്‍‌പ്പിക്കുന്ന കരിം കൂവളപ്പൂ മാലകള് പോലെ കരി പിടിച്ചവയാണിവ. പക്ഷേ, ഞങ്ങടെ സഖാവിനെ കരി തേച്ചു കാണിക്കാന് ഈ നിയമങ്ങള് ഉപയോഗപ്പെടുത്തുന്നു എന്നത് തികച്ചും ആശ്ചര്യ ജനകമാണ്. ഇതിനു പിന്നില് ഇസ്രയേലിന്റെ കറുത്ത ഫാസിസ്റ്റ് കരങ്ങളോ, അമേരിക്കന് സാമ്രാജ്യത്വ താല്പര്യങ്ങളോ ആവാനേ വഴിയുള്ളൂ.

മൊഡേ: തിരുമേനി.. ശരി സമ്മതിച്ചു. പക്ഷേ ഇതുപൊലൊരു സില്ലി കേസിനെ കുത്തിപ്പൊക്കേണ്ട ആവശ്യമുണ്ടോ എന്നു ചോദിച്ചാല് തിരുമേനി എന്തു പറയും?

തിമേ: യധാ യധാ ഹി ധര്മ്മ്യസ്യ ഗ്ലാനിര്ഭതി ഭാരതി എന്നല്ലേ… കര്മ്മം ചെയ്യുക..ഫലം ഇച്ചിക്കരുത്. കേസു കൊടുക്കുക എന്നത് ഒരു ആവശ്യമായിരുന്നു. ഈ ഡേഷുകളെ ഒന്നു പേടിപ്പിക്കണം. ഇനിയെങ്കിലും ലവമ്മാര്‍ ഇതുപോലൊന്നു ചെയ്യില്ലല്ലോ?

മോഡ: അല്ല തിരുമെനീ.. പാര്‍ട്ടി തോറ്റതുകൊണ്ടല്ലേ ഇങ്ങനെ ആള്ക്കാര് കളിയാക്കുന്നത്?

തി.മേ: അങ്ങനെ ചിന്തിക്കുന്നവര്ക്ക് എന്റെ നല്ല നമസ്കാരം (ഉത്തരം മുട്ടുമ്പോള് ഞങ്ങള് ഈ സ്റ്റൈലാ) പക്ഷെ, സത്യത്തിന്റെ മുഖം സൈബര് കേസിനേക്കാള് ഭീകരമാണു. ഓരോ ഇലക്ഷന് കഴിയുമ്പോഴും, ഇതുപോലെ പാര്ട്ടിയെ താറടിക്കാന് നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കേണ്ടത് ഒരു ഗിമ്മിക്ക് എന്നതിലുപരി അനിവാര്യതയിലേക്കാണു വിരല് ചൂണ്ടുന്നത്. അഭിപ്രായം പറയണമെന്നു ശതിക്കുന്നവരെ ഇരുമ്പുലക്കക്ക് അടിക്കണമെന്നാണല്ലോ ചൈനീസ് പ്രമാണം. ഞങ്ങളത് ഇടക്ക് സ്റ്റേജില് നിന്നും വീഴ്ത്തിച്ച് ചെയ്യുന്നതില് നിന്നും രക്ഷപ്പെടാനാണീ നാറികള് സൈബര് ലോകത്തിലൂടെ പ്രതികാരം ചെയ്യുന്നത്. സത്യത്തില് ചൈന ഇറാന് എന്നീ രാജ്യങ്ങളെപ്പോലെ ട്രാന്സ്പെരന്റായ ഒരു ഓണ്ലൈന് ലോകമാണു നമുക്ക് വേണ്ടത്.. എന്തഭിപ്രായവും തുറന്നു പറയരുത്.. കിണ്ണു വീഴും എന്നു ജനത്തിനൊരു പേടി വേണം. അതു കൊണ്ടു തന്നെ സൈബര് കരി നിയമങ്ങള് ഒന്നു കൂടി കര്‍ശനമാക്കണം എന്നാണെനിക്കു പറയാനുള്ളത്. വര്ഗ്ഗീയപരമായ് ഒരു കണ്സോളിഡേഷന് തടയാന് സൈബര് നിയമങ്ങള് അനിവാര്യം തന്നെയെന്നേ പരയാനുള്ളൂ.

മോഡ: ശരി തിരുമെനി..അല്പം ഗ്യാപ്പു തരാം… ശ്രീ കൂരിക്കുഴി സദാനന്ദന് ..സൈബര് കേസുകളെക്കുറിച്ച് താങ്കള് എന്തു പറയുന്നു?

കൂ.സ: സൈബര് കേസുകള് വളരെ പ്രഫുല്ലവും, പ്രാജ്ജ്വലികവും പ്രായോഗികവും തന്നെയാണെന്ന അഭിപ്രായക്കാരനാണു ഞാന്. സത്യത്തില് പ്രതിപക്ഷം ചെയ്യേണ്ടതിനേക്കാള് ആക്റ്റീവായി, ഭരണപക്ഷത്തിന്റെ ഇമേജിനെ താറടിക്കാന് ഈ സൈബര് കേസുകള് ഒട്ടൊന്നുമല്ല സഹായകരം. സൈബര് കേസ് (ഐ) എന്ന് വേണമെങ്കില് ഇതിനെ നാമീകരിക്കാം എന്നുകൂടി എനിക്ക് അഭിപ്രായമുണ്ട്… കാലാനുസൃതമായി, സൈബര് കേസ് (ഏ) സൈബര് കേസ് (തിരുത്തല് വാദ്), സൈബര് കേസ് (പന്നിത്തല) എന്നീ ഉപനിയമങ്ങള് കൂടി കൂട്ടിച്ചേര്ക്കേണ്ടതാണ്. ഈ നിഷ്ക്ക്രിയത്വത്തിലും പ്രതിപക്ഷത്തിനു പ്രോത്സാഹനമേകുന്ന , മാധ്യമ ബൂര്ഷ്വകളെ തടിച്ചു കൊഴുപ്പിക്കുന്ന (സോറീ..ഞാന് പണ്ടു എസ്സെഫൈ ആയിരുന്നു..അതാ) ഭരണപക്ഷത്തിന്റെ സെല്ഫ് ഗോളുകള് എന്നു വേണമെങ്കില് സൈബര് കേസുകളെ വിശേഷിപ്പിക്കാം. തത്വത്തില്, ഓരോ അഞ്ചു വര്ഷത്തിലും സൈബര് കേസുകള് ജയിക്കുമ്പോള് നമ്മള് തോല്ക്കുന്നു..നമ്മള് തോല്ക്കുമ്പോള് സൈബര് കേസുകള് ജയിക്കുന്നു എന്നും പറയാം.

മോഡ : ഫാദര് കുരിശിങ്കല്..എന്താണ് അങ്ങേക്കു പറയാനുള്ളത്?

ഫാ.കു: സത്യത്തില് ഇതു കെട്ടപ്പോള് ഞാന് അത്ഭുത സ്തബ്ദ്ധനായി.. ഈ വേളയില്..ഈ അവസരത്തില് സാന്ദര്‍ഭികമായി ഞാന് സിസ്റ്റര് മരിയയെ ഓര്ത്തു പോകുന്നു. ഒരു ഈ-മെയില് നെതിരെ പരാതി കൊടുക്കാം എന്നു അവര്ക്ക് അറിയാമായിരുന്നില്ല എന സത്യത്തെ ഞാന് ഒരു നെടുവീര്പ്പോടെ ആശ്വാസപൂര്വ്വം അംഗീകരിക്കുന്നു. ഒരുപാടു ഈമെയിലുകള് അയച്ച് ക്ഷമ കെട്ട്, സിസ്റ്റര് മരിയക്കെതിരെ , അവഗണനക്കെതിരെ വല്ല സൈബര് കേസും കൊടുക്കാന് സ്കോപ്പുണ്ടോ എന്നാണു ഞാനിപ്പോള് ആലോചിക്കുന്നത്. പക്ഷേ രാഷ്ട്രീയക്കാര് ഈ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നത് കണ്ടുനില്ക്കാന് എനിക്കാവുന്നില്ല. അടുത്ത ഇടയ ലേഖനത്തില് തീര്ച്ചയായും ഇതേക്കുറിച്ച് പ്രതിപാദിക്കണമെന്നു അരമനയിലേക്ക് ശ്രദ്ധ ക്ഷണിക്കും.

മോഡ: ഫാദര്.. താങ്കളുടെ സമൂഹത്തെ ഈ ബാധയില് നിന്നും എങ്ങനെ രക്ഷിക്കുമെന്നാണ് താങ്കള് പ്രതീക്ഷിക്കുന്നത്?

ഫാ.കു: കര്ത്താവു ചുമന്നതിനേക്കാള് വലിയൊരു കുരിശാണിത് എന്നു പറയാതിരിക്കാനാവുന്നില്ല. ഇടയലേഖനങ്ങള് മാത്രം മതിയാവില്ലെന്നാണ് എന്റെ മനസാക്ഷി പറയുന്നത്. പാവറട്ടി മഠത്തിലെ ഓരോ സിസ്റ്റര്മാരെയും പ്രത്യേകം പ്രത്യേകം ക്ഷണിച്ചു വരുത്തി ഇതിന്റെ സൈഡ് എഫക്റ്റുകളെക്കുറിച്ച് ഒരു സ്റ്റഡി ക്ലാസ് നടത്താനും ഞാന്‍ തയ്യാറാണെന്ന ആവശ്യം അടുത്തു തന്നെ രൂപതായില്‍ ഉന്നയിക്കും . കൂടാതെ, ഇന്റെര്നെറ്റ് എടുക്കാന് ഉദ്ദേശിക്കുഇന്ന ഓരോ കുടുംബവും പള്ളിയില് അതു റജിസ്റ്റര് ചെയ്യണമെന്നു ഞാന് അപേക്ഷിക്കുന്നു. ഇതിലെ നൂലാമാലകളെപ്പറ്റി പ്രീമാരിറ്റല് കോഴ്സിനെപ്പോലെ, ഒരു പ്രീ-ഇന്റെര്നെറ്റ് ഇന്റെര്-കോഴ് സ് കൂടി നടത്തണം എന്നും എനിക്ക് ആഗ്രഹമുണ്ട്..

മോഡ്: നന്ദി..ഫാദര്.. ശ്രീ..ഗോപാലരാമന്..അങ്ങേക്കിതിനെപറ്റി എന്താണു പറയാനുള്ളത്?

ഗോ.രാ: ഭാരതീയ സനാതന് ധര്മ്മധാരകളില് അചിന്തൈകവമായ പൌരാണിക സംശ്ലേഷണകളുടെ ഒരു ചിന്തനീയമായ ബഹിര്സ്ഫുരണങ്ങലില്, ഉത്തേജിതമായ കാന്തികവലയങ്ങളില്, അഭൌമമായ…

മോഡ: സാര്..സംസ്കൃതം വേണമെന്നില്ല മലയാളം മതി..

ഗോരാ: സത്യത്തില് ഇന്റെര്നെറ്റു തന്നെ ഒരു അധികപറ്റല്ലേ. കാന്തിക പ്രഭാവങ്ങളുറ്റെ ഒരു വയര്ലെസ്സ് ശ്രേണിയല്ലേ ഈ നെറ്റ് വര്ക്ക്? വൈഫൈ കണക്ഷനെടുത്ത് , അതേ കണക്ഷനിലൂറ്റെ തന്നെ ബ്ലോഗറില് ലോഗിന് ചെയ്ത്, എന്റെ സനാതന സിദ്ധാന്തങ്ങളായ കാന്തിക പ്രഭാവത്തിനെതിരെ തെറി വിളിച്ച് പിഡിയെഫ് ഇറക്കുന്ന കാപാലികര് ഉണ്ടെന്നു ശ്രദ്ധിക്കുമല്ലോ? സനാതന പൌരാണിക ചിന്തകളുടെ (SPC- Act 506) നഗ്നമായ ലംഘനമല്ലേ ഇത് ? ഇവന്മാരെ സൈബര്‍ കേസു കൊടുത്ത് അമ്പെയ്ത് കൊല്ലേണ്ടതല്ലേ? യൂറ്റ്യൂബ് മാത്രമാണു എല്ലാം തികഞ്ഞ ഇന്റെര്നെറ്റ് സൈറ്റ് എന്റെ അഭിപ്രായം.. പിഡിയെഫ് എന്ന ഫോര്‍മാറ്റു തന്നെ നിരോധിക്കണം. ബ്ലോഗിലെ ചെല കൂതറകളൊക്കെ അനുഭവിക്കണം!

മോഡ: അതെന്ത്ണു സാര്..യൂറ്റ്യൂബ് മാത്രം ന്നു പറഞ്ഞത് ?

ഗൊരാ: അല്ല, എന്റെ സനാതനപൌരാണിക ചിന്തകളുടെ വീഡിയോ അപ്ലോഡ് ചെയ്യാന്‍ തന്റെ പിതാമഹന് സൈബര്‍ സ്പേസു തരുമോടോ?

മോഡ: സോറി സര്.. അതോര്ത്തില്ല .. ശ്രീ. ജെയ്സണ് വെങ്കിടങ്ങ്… അങ്ങയുടെ അഭിപ്രായം എന്താണു സൈബര് കേസില്?

ജെ.വെ: ഹെന്റെ ചേട്ടാ.. 4 കൊല്ലമായി ഒരു പണിയുമില്ലാണ്ടെ, പല ബ്ലോഗിലും കമന്റിട്ട്, അതിനൊക്കെ പല അനോണിക്കമന്റ് തെറിയും കേട്ട് ചെവി തഴമ്പിച്ച എനിക്കു പോലും സൈബര് കേസ് എന്നൊരൈഡിയ തോന്നിയിട്ടില്ല. അയാം ബിമ്യൂസ്ഡ്..സത്യം! ഈ കേസ് കൊടുത്തവനും, ഇതേപറ്റി ന്യായീകരിക്കുന്നവനും, വിമര്ശിക്കുന്നവനുമൊക്കെ വേറേ പണിയില്ലേ?… ഫോര്‍വേഡ് ചെയ്യുന്ന മെയിലിനല്ലേ പ്രശ്നം? കൊച്ചീലു സ്മാര്ട്ട് സിറ്റി തുടങ്ങി , ഞാനതിന്റെ സി.ഇ.ഓ ആയിത്തീര്ന്നാല്, ഗൂഗിളിലെ “forward” എന്ന ഓപ്ഷന് ഞാനങ്ങു കാന്സല് ചെയ്യും.. പോരേ? പോകിനെടാ മ..മ..മ*&^%$^*)(^&*!

(മോഡ: (തലകറങ്ങി വീണതിനാല് പരിപാടി ശുഭം)

Read more...

IPL സ്പെഷല്‍ ബുള്ളറ്റിന്‍

Sunday, March 21, 2010

മാര്‍ച്ച് 21 , കൊച്ചി:
സ്പെഷല്‍ ലേഖകന്‍- മലയാളിക്കു മാര്‍ച്ചില്‍ വസന്തം. നാളുകളുടെ കാത്തിരിപ്പിനു ശേഷം സ്വന്തമായൊരു ഐ.പി.എല്‍ ടീം എന്ന കേരളത്തിന്റെ സ്വപ്നം മാര്‍ച്ച് 21 നു ചെന്നയില്‍ നടന്ന ലേലത്തില്‍ സാക്ഷാല്‍ക്കരിച്ചു. സ്വന്തമെന്നു പറയാന്‍ ഗള്‍ഫിലും അമേരിക്കയിലും കുറേ ബ്ലഡി മല്ലൂസും, മദ്രാസി എന്ന വിളിപ്പേരും, സ്വന്തം നാട്ടുകാര്‍ക്കു പോലും മനസ്സിലാവാത്ത ഒരു “കഥകളി”യും മാത്രം കൈമുതലായിരുന്ന കേരളീയനിതാ ലോകത്തിന്റെ നെറുകയില്‍ അഭിമാനപൂര്‍വ്വം വിഹരിക്കാന്‍ സ്വന്തമായൊരു ഐ.പി.എല്‍ ടീമും. 1533 കോടി മുടക്കിയാണു കൊച്ചി IPL ടീമിനെ സ്വന്തമാക്കിയത്. വിലകുറഞ്ഞ മലബാറികള്‍ എന്ന പേരു മാറ്റിക്കുറിച്ച നാള്‍ ആയി മാര്‍ച്ച് 21 നെ നമുക്കു കണക്കാക്കം, ഓരോ വര്‍ഷവും മാര്‍ച്ച് 21 എന്നത് മല്ലൂസ് വാല്യൂ ഡേ” ആയി കൊണ്ടാടാനും പദ്ധതികളുണ്ട്.

കൊച്ചിയെ, ഐപിയെല്‍ ലോകത്തേക്കു ആനയിച്ചത് രണ്ടര കോടി മല്ലൂസില്‍ രണ്ടു പേരു പോലും കേട്ടിട്ടില്ലാത്ത രെന്റേവൂ ഗ്രൂപ്പാണെങ്കിലും, ട്വിറ്ററിലൂടെ പ്രശസ്തനായ ഒരു കേന്ദ്രമന്ത്രിക്ക് ഓരോ ബ്ലഡി മല്ലുവും അകൈതവമായ നന്ദി രേഖപ്പെടുത്തേണ്ടതുണ്ട്. കാബിനെറ്റ് മീറ്റിങ്ങുകള്‍, എന്തിനധികം തന്റെ ട്വീറ്റുകള്‍ വരെ ഒഴിവാക്കിയാണിദ്ദേഹം ഐപിയെല്‍ രൂപീകരണത്തിനായി പ്രവര്‍ത്തിച്ചിരുന്നതെന്നും അദ്ദേഹത്തിന്റെ അനുയായികള്‍ (ഫോളോവേഴ്സ്) പറയുന്നത്. ഓരോ മലയാളിയുടെയും വില 1533 കോടിയാണെന്നോര്‍ത്ത് “തിളക്കണം ചോര ഞരമ്പുകളില്‍” ഓരോ കേരളീയനും.

2011 ഐപിയെല്‍ സീസണില്‍ കേരള ടീം ആദ്യകളി കളിക്കുമെന്നാണു പ്രതീക്ഷ. മലബാറി മച്ചാന്‍സ്, കൊച്ചി കൊഞ്ഞാണന്‍സ്, ക്ണാപന്‍സ് ഇലവന്‍ കൊച്ചി, കോടാലീസ് ഇലവന്‍, കേരല ഹര്‍ത്താല്‍ ഹീറോസ്, ലുങ്കി ഇലവന്‍ കൊച്ചി, ടോഡി ഡാഡീസ്, ജാക്കിസ് ഇലവന്‍ കൊച്ചി എന്നിങ്ങനെ പലവിധ പേരുകളും ആരാധകര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും കേരല ടസ്കര്‍, കേരല കോബ്രാസ് എന്നിവയിലേതെങ്കിലുമായിരിക്കും ടീമിന്റെ പേരെന്നു സൂചനയുണ്ട്. ടസ്കര്‍ കേരളയെ, ഒരു വെബ് മാഗസിന്‍ തസ്കര്‍ ഇലവന്‍ കേരള എന്നു ടൈപ്പ് ചെയ്തതില്‍ പ്രതിഷേധിച്ച് ഓള്‍ കേരല തസ്കര തൊഴിലാളി യൂണിയന്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. സ്വന്തമായി ഒരു സ്റ്റേഡിയം തയ്യാറായില്ലെങ്കില്‍ അടുത്ത സീസണില്‍ കളി തല്‍ക്കാലത്തേക്ക് തൃശ്ശൂര്‍ തേക്കിങ്കാട് മൈതാനിയിലോ, പാലക്കാട് കോട്ടമൈതാനത്തോ മലപ്പുറം ഓട്ടോ സ്റ്റാന്‍ഡിലോ വച്ചു നടത്താമെന്നാണു പ്രതീക്ഷയെന്നു സംഘാടകര്‍ പറഞ്ഞു. തൃശ്ശൂര്‍ തേക്കിന്‍ കാടു മൈതാനിയാവുമ്പോള്‍, സ്വരാജ് റൌണ്ടിലൂടെ രണ്ടു തവണ കറങ്ങിയാല്‍ ആവശ്യത്തിനുള്ള “ചിയര്‍ ഗേള്‍സിനേയും” സംഘടിപ്പിക്കാന്‍ എളുപ്പമാകുമെന്ന കാരണത്താല്‍ തൃശ്ശൂരിനു മുന്‍‌ഗണന കിട്ടാനും സാധ്യതയുണ്ട്.

1533 കോടി എന്ന ഫിഗര്‍ കേട്ടതോടെ കേരളത്തിലെ സാമുദായിക, സാംസ്കാരിക വര്‍ഗീയ മേഖലകളിലെ പല സംഘടനകളും അതീവ താല്പര്യത്തോടെ ഐ.പി.എല്‍ നു പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. 2011 സീസണ്‍ കഴിഞ്ഞാല്‍ പിന്നെ 5 കൊല്ലത്തേക്ക് തങ്ങള്‍ക്ക് ഈ ചക്കരക്കുടം നോക്കി വെള്ളമിറക്കാനേ കഴിയൂ എന്നു തീര്‍ച്ചയുള്ളതിനാല്‍ ഭരണമുന്നണി നേതാക്കള്‍ 2011 സീസണില്‍ തന്നെ ഐപിയെല്‍ ഇല്‍ വളരെ ആക്റ്റീവ് ആകാനാണു സാദ്ധ്യത. കേരള ടീമിന്റെ പേരു എന്തു തന്നെയായാലും ടീമിന്റെ ഐകണ്‍ പ്ലയറെ തീരുമാനിക്കുന്നതിനു മുന്‍പേ സംസ്ഥാന കമ്മിറ്റിയുമായി കൂടിയാലോചിച്ച് വേണമെന്നും,പിബിയില്‍ സമര്‍പ്പിച്ച ഈ ഐകോണ്‍ പ്ലയറിന്റെ പേരു സഖാവ്.യച്ചൂരി അപ്രൂവ് ചെയ്യണമെന്നും ഭരണമുന്നണി എം.എല്‍.എ മാര്‍ കൊച്ചി ടീമിന്റെ അമരക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതേ ഓരോ ടീമിലും കളിപ്പിക്കാവുന്ന 4 വിദേശ കളിക്കാരെ ചൈന, പോളണ്ട് , ക്യൂബ എന്നീ രാജ്യങ്ങളില്‍ നിന്നേ ലേലത്തിലെടുക്കാവൂ എന്നും , തദ്ദേശീയ കളിക്കാരെ തെരെഞ്ഞെടുക്കുമ്പോ, ബംഗാള്‍, ത്രിപുര, കണ്ണൂര്‍ എന്നിവിടങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്നും പാര്‍ട്ടി കര്‍ശനമായി ആജ്ഞ നല്‍കിയിട്ടുണ്ട്. ടീമിന്റെ ജഴ്സി കടും ചുവന്ന നിറവും, ടീമിന്റെ ലോഗോ “ചുരുട്ടിയ മുഷ്ടി” ആക്കണമെന്നും, കാപ്റ്റന്‍ ബെങ്കാളില്‍ നിന്നും തന്നെ വേണമെന്നും വിവിധ പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഐ.പി.എല്‍ കേരളത്തിലേക്കു ഇറക്കിയതിനു തങ്ങള്‍ക്ക് മതിയായ നോക്കുകൂലിയും വിവിധ തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലാവ്ലിന്‍ കേസില്‍ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള ഗവണ്മെന്റിന്റെ ഗൂഢ ശ്രമമാണിതെന്നും, 2011 നു ശേഷമുള്ള സീസണുകളിലേക്കാണു തങ്ങളുടെ പാര്‍ട്ടി ഉറ്റുനോക്കുന്നത് എന്നു പ്രതിപക്ഷനേതാവ് പത്രസമ്മേളനത്തില്‍ പറഞ്ഞു. മത്സരങ്ങളുടെ പരസ്യ ഹോര്‍ഡിങ്ങുകളില്‍ 50% തെരെഞ്ഞെടുപ്പ പരസ്യങ്ങള്‍ക്കായി അനുവദിക്കണമെന്നു വിവിധ പാര്‍ട്ടികള്‍ ഐകകണ്ഠേന ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടയില്‍ പഴവങ്ങാടി ഗണപതിക്ക് താന്‍ നേര്‍ന്ന വഴിപാടുകളുടെ ഫലമായാണു കേരളത്തിനു ഐപിയെല്‍ കിട്ടിയതെന്നു ഒരു താരമാതാവ് ഒരു പത്രത്തിനു നല്‍കിയ ഇന്റര്‍വ്യൂവില്‍ പറഞ്ഞു.

ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ടീമില്‍ കേരള ജനസംഖ്യാനുപാതികമായ സംവരണം നല്‍കിയേ മതിയാവൂ എന്നു ന്യൂനപക്ഷെ മത നേതാക്കള്‍ മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ക്രിക്കറ്റ് തൊപ്പി ധരിച്ചുള്ള കളിയാണെന്നതു തന്നെ അത് ന്യൂനപക്ഷങ്ങളുടെ പാരമ്പര്യ കളിയാണെന്നതിനു തെളിവാണെന്നും അദ്ദേഹം സമര്‍ത്ഥിച്ചു. ടീമില്‍ അഞ്ചു പേരെങ്കിലും തങ്ങളുടെ സമുദായത്തില്‍ നിന്നുണ്ടാവും എന്നാണു പ്രതീക്ഷയെന്നും ടിയാന്‍ കൂട്ടിച്ചേര്‍ത്തു.

കോട്ടയം രൂപതയിലെ പള്ളികളില്‍ ഞായറാഴ്ച ഉച്ചതിരിഞ്ഞു ക്രിക്കറ്റ് പരിശീലന ക്യാമ്പുകള്‍ അടുത്ത ഞായറാഴ്ചമുതല്‍ ഉണ്ടായിരിക്കുമെന്നു ഇന്നു രാവിലെ പുറത്തിറക്കിയ എമര്‍ജന്‍സി ഇടയലേഖനത്തില്‍ വ്യക്തമാക്കി. ക്രിക്കറ്റില്‍ 20/20 യില്‍ മികവു പുലര്‍ത്തുന്ന കുട്ടികള്‍ക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍, കാപിറ്റേഷന്‍ ഫീസില്‍ 20% വരെ ഇളവു നല്‍കുന്ന കാര്യം പരിഗണനയിലുന്റെന്നും, ഈ ഇളവ് ഫീസിനത്തില്‍ ബാധകമല്ലെന്നും ഇടയലേഖനത്തില്‍ പരാമര്‍ശിച്ചു. മാര്‍ഗം കളിയെ ഒഫീഷ്യല്‍ ഫോം ഓഫ് ഡാന്‍സ് ആയി പരിഗണിക്കണമെന്നും കൂടി ആവശ്യമുണ്ട്.

ചങ്ങനാശ്ശേരിയിലെ, തെക്ക്, വടക്ക്, കിഴക്ക്, പടിഞ്ഞാറു എന്‍.എസ്.എസ് കരയോഗങ്ങളിലെ എല്ലാ നായര്‍/മേനോന്‍/പിള്ള/കൈമള്‍/നമ്പ്യാര്‍ വീടുകളിലെക്കും സൌജന്യമായി ഓരോ ക്രിക്കറ്റ് ബാറ്റ് വിതരണം ചെയ്യാനായി 6 ലക്ഷം രൂപ അടിയന്തിരമായി വകയിരുത്തിയതായി കരയോഗം സെക്രട്ടറി അറിയിച്ചു. തമ്മില്‍ തമ്മില്‍ പാര മാത്രം വച്ചു കളിക്കുന്ന നായര്‍ സമുദായ അംഗങ്ങള്‍ ഇനി ക്രിക്കറ്റിലേക്കു തിരിയുമെന്നാണു തന്റെ പ്രതീക്ഷ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐപിയെല്‍ ടീമില്‍ മിനിമം ആറു സ്ഥാനങ്ങളെങ്കിലും ഇല്ലാതെ ഒരു ഒത്തുതീര്‍പ്പിനും തങ്ങളില്ലെന്നാണു ശിവഗിരിയില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ‍. തങ്ങളുടെ നിലപാടുകളെ എതിര്‍ക്കുന്ന കക്ഷികളുമായി യാതൊരു വിധ നീക്കുപോക്കുകളും അടുത്ത തെരെഞ്ഞെടുപ്പില്‍ ഉണ്ടാകില്ലെന്നു അവര്‍ തറപ്പിച്ചു പറഞ്ഞു. പിന്നോക്ക ഹിന്ദു വിഭാഗങ്ങള്‍ക്ക് ഐ.പി.എല്‍ ടീമിലെ സ്ഥാനങ്ങളുടെ ശതമാനക്കണക്കിന്റെ കാര്യത്തില്‍ ഗവണ്മെന്റു അടിയന്തിരമായി നിലപാടു വ്യക്തമാക്കണമെന്നു ഗോത്രമഹാസഭ, ആദിവാസി ക്ഷേമസമിതി എന്നീ സംഘടനകള്‍ ആവശ്യപ്പെട്ടു. പ്രതിഷേധസൂചകമായി ഈ വരുന്ന ഏപ്രില്‍ ഒന്നിനു സെക്രട്ടേറിയേറ്റില്ലേക്ക് , പുരുഷന്മാര്‍ കയ്യില്‍ സ്റ്റമ്പുകളും, സ്ത്രീകള്‍ ബോള്‍സുകളും ഏന്തിയ റാലി സംഘടിപ്പിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. തന്റെ മകന്റെ കോണ്‍‌ഗ്രസ് പ്രവേശനം സംബന്ധിച്ചുള്ള തര്‍ക്കപരിഹാരത്തിനു മുന്‍പ് ഐപിയെല്‍ കേരളത്തിനു നല്‍കിയത് തന്നോടുള്ള അവഹേളനമാണിതെന്നു ലീഡര്‍ പരിതപിച്ചു.വ്നിതള്‍ക്ക് പ്രതിനിധ്യം നലകണമെന്നാവശ്യപ്പെട്ട് മഹിളാസമാജം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും 20/20 യില്‍ മിക്സഡ് ഗെയിം ഐ.സി.സി അപ്രൂവ് ചെയ്തിട്ടില്ലെന്നും, വനിതാ ടീമില്‍ സ്തീകളെ എടുക്കുന്ന കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നുമുള്ള മന്ത്രിയുടെ ഉറപ്പില്‍ മറ്റന്നാള്‍ പ്രഖ്യാപിച്ചിരുന്ന ക്ലിഫ് ഹൌസ് ധര്‍ണ്ണ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായി ഭാരാ-വാഹിണികള്‍ അറിയിച്ചു.

കളിയുടെ സീസണില്‍ ബസ്ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്നു പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രിക്ക് നിവേദനം നല്‍കി. നിലവിലെ നിരക്കില്‍ ബസ്സുകള്‍ ഓടിക്കുന്നതു തന്നെ കഷ്ടമാണെന്നും, ഇനി കേരളത്തില്‍ ഐ.പി.എല്‍ കൂടി വന്നാല്‍ ഇത് ഒന്നുകൂടി ദുസ്സഹമാകുമെന്നും പ്രസിഡന്റിന്റെ നിവേദനത്തില്‍ പ്രസ്താവിക്കുന്നുണ്ട്. ഐപിയെല്‍ വരുന്നതോടെ സോഡ സര്‍വത്ത് ഇളനീര്‍ എന്നിവക്കു വിലയേറാന്‍ സാധ്യതയുണ്ടെന്നും, ബീവറേജസ് കോര്‍പ്പറേഷന്റെ വിറ്റു വരവില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാവുമെന്നുമാണു സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മാര്‍ച്ച് പരീക്ഷാ സീസണില്‍ തന്നെ ആയതിനാല്‍, പിള്ളേരുറ്റെ പഥിത്തത്തെ ബാധിക്കുമെന്നും ആത്മഹത്യാനിരക്കു കൂടുമെന്നും , അതുകൊണ്ടു തന്നെ, കയര്‍, ഉരക്കഗുളിക, പാഷാണം എന്നിവക്കും വില കൂടാന്‍ സാധ്യതയുണ്ടെന്നു സൂചനകളുണ്ട്.

ഐപിയെല്‍ കേരളത്തില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്, കെ.സി.ഡി.ബി, കെ.പി.എല്‍.ആര്‍, കെ.എഫ്.ടി.യു.ബി, കെ.സി.യു.സി.ഐ, കെ.എഫ്.ആര്‍.ഐ.പി, കെ.സ്.ടി.ഗി.ബി, കെ.ആര്‍.ബി.യു.അര്‍, കെ.പി.എല്‍.വി, കെ.ഡബ്ലിയു.ജി.ആര്‍, കെ.എം.എം.ആര്‍, കെ.കെ.യു.റ്റി, കെ.യു.ട്ടി.ട്ടി.ഐ, കെ.ഓ.സി.എച്.ഐ, കെ.ആര്‍.എം.ബി.ഐ, കെ.എലെഫ്.ടി.ബി എന്നീ സംഘടനകള്‍ പ്രതിഷേധമാര്‍ച്ചുകള്‍ക്ക് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും, കെ.സി.വി.ആര്‍.പി, കെ.കെ.എല്‍.ഐ.യു, കെ.എന്‍.ഡി.ആര്‍.എന്‍, കെ.അര്‍.വൈ.പിസി, കെ.സി.വൈ.എന്‍.സി, കെ..ഇസഡ്,കെ.ആര്‍.ടി. , കെ.പി.സി.യു.സി, എന്നീ സംഘടനകള്‍ ഐപിയെല്ലിനു പരിപൂര്‍ണ്‍ന പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

എന്തായാലും, വരുന്ന ഒരു വര്‍ഷത്തിനിടക്ക് മലയാളിയുടെ ഭാവിയെ മൊത്തം മാറ്റിമറിക്കാന്‍ പോവുന്ന ഐ-പി-എല്‍ നെ നമുക്ക് അല്പം അന്തിക്കള്ളു നല്‍കി വരവേല്‍ക്കാം! ചിയേഴ്സ്- ചിയര്‍ ഗേള്‍സ്!

Read more...

എന്റെ മുഴുവന്‍ പ്രൊഫൈല്‍!

Thursday, February 18, 2010

പ്രിയരേ- അനോണീ ശല്യം കൂടുന്നതോടെ ഭാവിയില്‍ ഗൂഗിള്‍ ഉപഭോക്താക്കളുടെ മുഴുവന്‍ വിവരങ്ങളും പ്രസിദ്ധീകരിക്കേന്റി വരും എന്ന അവസ്ഥയെ മുങ്കൂട്ടി കണ്ടുകൊണ്ട് ഞാനെന്റെ ഫുള്‍ പ്രൊഫൈല്‍ പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നു- എല്ലാവരും ശ്രദ്ധിച്ചു വായിക്കുമല്ലോ?

Name: VanDeppan Mat'Eppeon ( :: V M ::) (വണ്ടപ്പന്‍ മാത്തപ്പന്‍ എന്നു ചില തെണ്ടികളു വിളിക്കും- ഐ ഡോണ്ട് കെയര്‍)

Nationality - INDIAN (But have travel led to many European countries)
Race: ബ്ലഡി മല്ലു
Sex: Yes- Yes- Very Much Interested
Age: 26 Only ( DOB 30- 02 - 1984 )
Color: Very Fair ( ഫൊട്ടോഷോപ്പ് ഉപയോഗിച്ച് വെളുപ്പിക്കുന്നതാ)

Languages Known:
Enlish, Hindi, Tamil, Bloody Malayalam, Arabic (working knowledge), German ( Only 2 -3 Words), കൂടാതെ കന്നട, തെലുങ്ക്, പഞ്ചാബി, ഒറിയന്‍, വിയറ്റ്നമീസ്, പോളിഷ്, ആഫ്രിക്കന്‍ എന്നീ ഭാഷകളിലെ നല്ല കട്ട തെറികളും

Passport Details- 3 Passports (Jumbo - 72 പേജുകള്‍) & 2 കള്ളപാസ്പോര്‍ട്ടുകള്‍ ( ഉഗാണ്ട- ഉസ്ബെക്കിസ്ഥാന്‍- പെറു എന്നീ രാജ്യങ്ങളില്‍ )

Education: Polytechnic Diploma in Keyboard Typing , BSc Engg. In Rocket Science,
MBA in Human പുച്ഛോളജി , Now pursuing PhD in Internet Legal Affairs from Dehradun-Assam Open University- (തപാല്‍ വഴിയുള്ള കോഴ്സ്)


Projects Done: പൊട്ടിയ സിനിമ, പൊട്ടുമെന്നുറള്ള പപ്പടം (വറുത്തത്)


The Countries I Visited:
Germany - / Leipzig, Dusseldorf, Frankfurt, Munich
Italy/ Florence , Rome + Vatican
Belgium/ Brussels
Holland/ Amsterdam
France: Paris
UK/ London
Switzerland/ Zurich
India/ Kerala, Andhra, Tamilnadu, Karnadaka + 20 Other states


Places Of my Interest:
Italy - Colosseum-Rome
India- Vega Land ( കാക്കനാട്ട് സരളയുടെ വീടിനരികില്‍)
Toddy Shop - ലൈസന്‍സീ നമ്പ്ര XII/234-C ലൈസന്‍സീ നെയിം-അശോകന്‍ ചാമക്കാല )
തൃശ്ശൂര്‍ മൃഗശാല
പൂവത്തൂര്‍ ബീവറേജസ് കോര്‍പ്പറേഷന്‍
സിദ്ധാര്‍ത്ഥ / കാസിനോ ബാര്‍ - തൃശ്ശൂര്‍
കൊടുങ്ങല്ലൂര്‍ ( ബ്ലോഗില്‍ ആരും തെറി വിളിക്കാതിരിക്കുമ്പോ ഭരണിപ്പാട്ട് കേള്‍ക്കാന്‍ )
Germany: Alt Town ( Famous for German Old Beer )
USA: White-house (അല്ല ചുമ്മാ ഒന്നു കാണാന്‍ ആഗ്രഹം

ഇഷ്ടപ്പെട്ട പ്രാചീന കലാരൂപങ്ങള്‍
കഥകളി, ബെല്ലി ഡാന്‍സ്, ബ്രേക്ക് ഡാന്‍സ്, മാര്‍ഗ്ഗം കളി, ബാലെ

Professional Experience:
1984 - 2004 ചുമ്മാ പുട്ടടിച്ചു നടക്കല്‍
2004 -2008 ചുമ്മ ആള്‍ക്കാരുടെ തെറി കേള്‍ക്കല്‍
2008 - 2009 ഒരു ഗൈനക്കോളജിസ്റ്റിന്റെ അസിസ്റ്റന്‍റ്റ് ആയി കുറെ പണിയെടുത്തു -Rocket Science എക്സ്പീരിയന്‍സ് ഗുണം ചെയ്തു.


Cars I have Driven:
- Hummer-H3 ( ഫ്രണ്ടിന്റെ വണ്ടി)
- Land Cruiser Prado GX- 2.7 Liter, 2Door- Full Option
- മിറ്റ്സുബിഷി മോണ്ടെറോ/ പജീറോ - (മിസ്തു‌ബിഷി എന്നു ബ്ലഡി മല്ലൂസ് പറയും)
- ഇന്‍ഫിനിറ്റി- എഫ്.എക്സ്.35 (കസിന്റെ വണ്ടി)
- മെര്‍സിഡസ് SL320 - (അളിയന്റെ വണ്ടി)
- ഫിയറ്റ് പാലിയോ- ( ഇന്‍ ഇന്ത്യാ)
- മാരുതി 800 ( ഇന്‍ ഇന്ത്യ)
- മിറ്റ്സുബിഷി 3 ടണ്‍ പിക്കപ്പ് ( പണ്ടു ഞാന്‍ പിക്കപ്പ് ഡ്രൈവറായി ജോലി ചെയ്തിരുന്നപ്പോള്‍)


The Most Expensive Vehicles I have ever Traveled in:
Emirates Airbus 380- Dubai- London - Dubai
Eurostar Train- Firenze- Rome (Italy)
Sheeja Bus- ( Venkitangu-Thrissur ( on ST Ticket 35 Paise)


The most expensive Dinner I ever had
Emirates Palace Hotel - Abu Dhabi
Jumeirah Beach Hotel- Dubai
Hotel Aliya- Near KSRTC Bus Stand Trichur- Biriyani
Sheraton- Germany
പഞ്ചമം ഹോട്ടല്‍- മുല്ലശ്ശേരി (പൊറോട്ട ബീഫ്)

And many more- ( Food cost more than $ 500 per person not listed here)


Favorite Movies- ( International Level) എല്ലാം കള്ള സിഡി എടുത്ത് കണ്ടതാ
- A tail of 2 monkeys ( English- Color)
- A Tale of two spinsters English-ഈസ്റ്റ്‌മാന്‍ Color )
- The Table ( English Religious)
- ലാല്‍‌സലാം ( Chinese)
- സന്ദേശം (Utopian)
- Labiduosh Pariforifakka ( Polish Film - Black &White)
- പാലക്കാട്ടു കോമന്‍ ( ബ്ലഡി മലയാളം)
- കുന്നംകുളം കൊച്ചുണ്ണി (റീമേക്ക്)


Favorite Novel:
Five Beautiful Ladies
( 5 സുന്ദരികള്‍ എന്നു ഇതു മലയാളത്തിലേക്ക് തര്‍ജമ ചെയ്തിട്ടുണ്ടത്രേ- ഹും- )

My Hobbies :
Putting a dog's tail in a pipe for 12 years
ബാലരമ, മുത്ത്ച്ചിപ്പി, പൂമ്പാറ്റ വായിക്കുക
വെറുതെ ചുമരില്‍ നോക്കിയിരുന്നു ചിരിക്കുക, മേക്കപ്പിടുക, കണ്ണാടി നോക്കി ചിരിക്കുക , കക്കൂസിലിരുന്നു പ്രസംഗിക്കുക മുതലായവ
Searching Internet for Hot Mallu Aunties pictures


Favorite Sports:
Rummy , Flash, ബില്യാഡ്സ്, ഗോള്‍ഫ്, ഗോലി കളി

Favorite Attire
- കോട്ട് സൂട്ട് കൂളിങ്ങ് ഗ്ലാസ്
- ലുങ്കി, വിത്തൌട്ട്, തോര്‍ത്ത് തലേക്കെട്ട്
- ബര്‍മുഡ , കയ്യില്ലാത്ത ബെനിയന്‍, തുള വീണത്


ഇതോടെ നിങ്ങക്ക് എന്നെപറ്റി ഏകദേശം ഒരു ഐഡിയ കിട്ടിക്കാണും എന്നു കരുതുന്നതോടൊപ്പം തന്നെ നാളെ മുതല്‍ എന്നെ കുറെക്കൂടി അധികം ബഹുമാനിക്കുമെന്ന പ്രതീക്ഷയോടെ-
നിങ്ങടെ സൊന്തം-
VanDeppan Mat'Eppeon ( :: V M ::)

Read more...

എങ്കിലും എന്റെ കൈപള്ളീ-

Monday, February 15, 2010

എനിക്കു നേരിട്ടറിയാവുന്നൊരു ബ്ലോഗറും വിവിധ മേഖലകളില്‍ വിദഗ്ദ്ധനുമാണു താങ്കള്‍. പണ്ടു ഉം-അല്‍- കോയിന്‍ മീറ്റില്‍ താങ്കള്‍ നടത്തിയ വെബ്-2.0 പ്രസംഗം കണ്ട് ഞാന്‍ തരിച്ചിരുന്നിട്ടുണ്ട്. കാരണം 10 മിനിറ്റലിധം കസേരയിലിരുന്നാല്‍ കാലിനിരു തരിപ്പാ. ആയുര്‍വേദം പരീക്ഷിക്കുന്നുണ്ട്. ഞാന്‍ ആ പ്രസംഗം കേട്ട ശ്രദ്ധയോടെ ക്ലാസ്സില്‍ സാറീനെ ശ്രദ്ധിച്ചിരുന്നെങ്കില്‍ എനിക്കു റാങ്ക് കിട്ടിയേനേ, റാങ്ക്! യാതൊരു സ്റ്റേജ് ഫിയറുമില്ലാതെ, കയ്യും കാലും എട്ടു ദിശകളിലേക്കും വലിച്ചെറീഞ്ഞു കൊണ്ടുള്ള ആ പ്രസംഗം കണ്ട്, അതുപോലൊരെണ്ണം അവതരിപ്പിക്കാന്‍ എന്നെനിക്കു സാധിക്കും എന്നോര്‍ത്ത് അത്ഭുതപ്പെട്ടിട്ടുണ്ട്. സത്യം.

സമയവും മെനക്കെടുത്തി കൈപ്സിനു ഇങ്ങനൊരു എഴുത്തെഴുതാന്‍ തോന്നാനുള്ള കാരണം, താങ്കളുടെ പുതിയ പോട്ടം ബ്ലോഗും- അതിന്റെ സപ്പോര്‍ട്ട് ബ്ലോഗില്‍ താങ്കളിട്ട ഒരു പോസ്റ്റുമാണ്. ചില ബ്ലോഗു സുഹൃത്തുക്കള്‍ ചാറ്റിലൂടെ ലിങ്ക് തന്ന് “ഇങ്ങേര്‍ക്കിതന്തിന്റെ കഴപ്പാ” എന്നു ചോദിച്ചപ്പോഴാണു ഞാനൊന്നു നോക്കിയത്. ഇതു നേരിട്ടു കൈപ്സിനു ഈമെയില്‍ അയച്ചാല്‍ മതിയോ എന്നു കരുതിയെങ്കിലും, പലര്‍ക്കും ഇതില്‍ സ്വന്തമായ അഭിപ്രായമുണ്ടാകാമെന്നു കരുതിയാണു ഞാനിത് ബ്ലോഗില്‍ തന്നെ ഇടുന്നത്. ഗൂഗിള്‍ ബസില്‍ ഉന്മേഷ് ഇട്ട “സൂചിക പോലെ ഇതും ഡീലിറ്റിയാലോ” എന്ന ഒരു കമന്റ് ഡീലിറ്റ് ചെയ്യപ്പെട്ടതായി കണ്ടതിനാല്‍ അവിടെയും ഇടേണ്ടെന്നു കരുതി.

ബൈ ദ ഭൈ- കൈപള്ളിയുടെ സ്വഭാവം നന്നാക്കാനുദ്ദേശിച്ചുള്ളൊരു അക്ഷീണ പരിശ്രമത്തിനല്ല ഞാന്‍ മുതിരുന്നത്.. താങ്കള്‍ക്കു ശരിയെന്നു തോന്നിയത് താങ്കളും, എന്റെ ശരികള്‍ ഞാനും എഴുതുന്നുവെന്നു മാത്രം.

ബ്ലോഗിലെ പരാ‍മര്‍ശങ്ങളാണു വിഷയം/ താങ്കളുടെ വാക്കുകള്‍ താഴെ

1 /ഏതൊരു web സംരംഭം മെച്ചപ്പെടുത്തുന്നതിനും ചർച്ചകളും, അഭിപ്രായങ്ങളും അത്യന്താപേക്ഷികമാണു്. അങ്ങനെ ഒരു കൂട്ടായ ചർച്ച ഈ സംരഭത്തിൽ കണ്ടില്ല. ബ്ലോഗ് മലയാളികളിൽ നിന്നും അതു് പ്രതിക്ഷിച്ചിട്ട് കാര്യമില്ല/

2 /ഈ അഴകൊഴമ്പൻ നയം മലയാളം ബ്ലോഗിൽ മാത്രമാണോ അതോ പൊതുവെ മല്ലുസ് ഇങ്ങനെയാണോ എന്നും അറിയില്ല. പോരായ്മകൾ ചൂണ്ടിക്കാണിക്കുന്നതിനു പകരം "എന്തിനാണെടോ കോപ്പെ വീണ്ടും ഒരു aggragator?/

3 /എന്റെ ജീവിതത്തിൽ ഇത്രയും അസൂയയും കുശുമ്പും, കണ്ണുകടിയും ഉള്ള ഒരു കൂട്ടം വേറെ ഒരിടത്തും ഇല്ല എന്നു വീണ്ടും വീണ്ടും നിങ്ങൾ തെളിയിച്ചു കൊണ്ടിരിക്കുകയാണു്. നന്ദി./

1 & 2
മുന്വിധികളുടെ ആശാനാണു താങ്കള്‍ (ഇതെന്റെ മുന്‍‌വിധിയാകാം ) - എന്തിനെപറ്റിയും സ്വന്തമായൊരു വീക്ഷണമുള്ളതു നല്ലതു തന്നെ, പക്ഷേ അത് മാത്രമേ ശരി, ബാക്കിയുള്ളവന്മാരു അഴകൊഴന്‍പന്മാരാണെന്നുള്ള ധാരണ നന്നല്ല. പോട്ടം എന്ന അഗ്രിഗേറ്റര്‍ ഞാന്‍ ഇന്നാണു കാണുന്നത്- അതില്‍ ഒരു ചര്‍ച്ചക്ക് താങ്കള്‍ ആരെയൊക്കെ വിളിച്ചിരുന്നു എന്നൊന്നും അറീയില്ല- അഞ്ചോ ആറോ കമന്റുകള്‍ മാത്രമേ അതില്‍ കണ്ടിരുന്നുള്ളൂ. ബ്ലോഗിലെ പ്രശസ്തരായ 10 - 20 ഫൊട്ടോഗ്രാഫര്‍മാരെയാകാം താങ്കള്‍ ചര്‍ച്ചക്കു പ്രതീക്ഷിച്ചത്. (അല്ലെങ്കിലും “കൊള്ളാം” നല്ല ഐഡിയ” “ അതുപോലുള്ള കമന്റുകളൊന്നുമല്ലല്ലോ താങ്കള്‍ അവിടെ പ്രതീക്ഷിക്കുന്നത്- പ്രത്യേകിച്ചു അഭിപ്രായങ്ങളൊന്നും ഇല്ലാത്തതുകൊണ്ടാവാം അധികമാരും കമന്റാത്തത്- അപ്പോഴേക്കും താങ്കള്‍ കയറി ഫോര്‍വേഡു കളിച്ച് മല്ലൂസ് മൊത്തം അഴകൊഴ്ന്‍പന്മാര്‍ എന്ന ടാഗും നല്‍കി കൊടുത്തു. താങ്കള്‍ ഒരു സംരംഭവും ആയി ബ്ലൊഗില്‍ വന്നാല്‍ എല്ലാവരും ഉടന്‍ തന്നെ ബാക്കി ജോലികളെല്ലാം മാറ്റി വച്ച് ചര്‍ച്ച തുടങ്ങണം, അല്ലെങ്കില്‍ നിന്നെയൊക്കി അഴകൊഴമ്പന്മാരാക്കിക്കളയും എന്ന ലൈനായി ഇത്! ബ്ലോഗ് മലയാളികളില്‍ നിന്നും അതു പ്രതീക്ഷിച്ചിട്ടു കാര്യമില്ല എന്നു ഒരനുഭവം ഉള്ള താങ്കള്‍ എന്തിനു വീണ്ടും ഈ കുരിശെടുത്തു ചുമക്കുന്നു,. സ്റ്റാന്‍ഡേഡു പോരാത്തവരായ ഈ കച്ചറ, കൂതറ മല്ലൂസിന്റെ ഇടയില്‍ കിടന്നു മറിയാന്‍ ശ്രമിക്കുന്നു., എന്തിനിവരെ വ്യര്‍ത്ഥം ബോധവല്‍ക്കരിക്കാന്‍ പാടു പെടുന്നു? തക്കം കിട്ടിയാല്‍ “ബ്ലഡി മല്ലൂസ്” എന്നു വിളിച്ച് പുച്ഛിക്കുന്നു.. താങ്കള്‍ നിലവാരമുള്ള ഫോട്ടോഗ്രഫി സൈറ്റുകളില്‍, താങ്കളുടെ ബൌദ്ധിക നിലവാരത്തിലുള്‍ലവരുമായി സംവദിക്കൂ-

ബ്ലഡി മല്ലൂസും ജീവിക്കട്ടേന്നേ- ബെര്‍ളിയുടെ ബ്ലോഗില്‍ ഒരിക്കല്‍ ഗൂഗിള്‍ ആഡ്‌സെന്‍സിന്റെ പരസ്യത്തില്‍ കണ്ടു- ഹോട്ട് മല്ലു ആന്റീസ്- എക്സോട്ടിക്ക് മല്ലു സെക്സ് എന്നൊക്കെ- കണ്ടാ.. ഗൂഗിളിനു വരെ അറിയാം മല്ലൂസ് തറകളാണെന്നു- ഒരു ഗ്രൂപ്പു ശരിയല്ലെന്നു തോന്നിയാല്‍, സാധാരണ ഞാന്‍ അതില്‍ നിന്നും കഴിവതും ഒഴിഞ്ഞുമാറി നില്ക്കാനാണു ശ്രമിക്കാറു, അല്ലാതെ അതിനിടയില്‍ കിടന്നു അവന്മാരെ തന്നെ തെറിവിളിക്കാനും നന്നാക്കനും നില്‍ക്കുന്നതല്ല എന്റെ പോളിസി. (ശരിയായിരിക്കണമെന്നില്ല) - മറിച്ച് കുഷ്ഠരോഗികള്‍ക്കിടയില്‍ ജീവിച്ച് അവരെ സുഖപ്പെടുത്താന്‍ ശ്രമിച്ചിരുന്ന മദര്‍ തെരേസയാണു കൈപള്ളിയുടെ റോള്‍ മോഡല്‍ എങ്കില്‍ ഓക്കേ.

കുശുമ്പും കണ്ണുകടിയും ഉള്‍ല ഒരു കൂട്ടര്‍ എന്നു പറഞ്ഞതിനു ഹേതു എന്താണെന്നു മനസ്സിലായില്ല. പോട്ടം ബ്ലോഗിന്റെ ആവിഭാവമോ അതിനു പുറകില്‍ പിന്നണി നാടകങ്ങള്‍ വല്ലതുമുണ്ടോ എന്നൊന്നും അറിയില്ല- താങ്കളുടെ അഭിപ്രായസ്വാതത്ര്യത്തെ ചോദ്യം ചെയ്തതല്ല ഞാന്‍.. മല്ലൂസിന്റെ പല ടിപിക്കല്‍ സ്വഭാവങ്ങളും പല തമാശകളായി വായിച്ചിട്ടുമുണ്ട്- പക്ഷേ ഒരു മല്ലുവായിരുന്നുകൊണ്ട് മുക്കിയതിനും മുള്ളിയതിനും ഒരു കമ്യൂണിറ്റിയെ മൊത്തം അവഹേളിക്കാന്‍ ശ്രമിക്കുന്ന കൈപള്ളിയെ ഒന്നും പറയാതെ ഇത്രയും കാലം സഹിച്ച, സഹിച്ചുകൊണ്ടേയിരിക്കുന്ന ഇനി സഹിക്കാന്‍ പോകുന്ന , ബ്ലഡി മല്ലൂസൊക്കെ എക്സ്റ്റ്രാ ഡീസന്റാന്നാ എന്റെ അഭിപ്രായം :) ജയ് ജയ് മല്ലൂസ്!

പെട്ടെന്നെഴുതിയതാണു- പെട്ടെന്നു തോന്നിയ കാര്യങ്ങള്‍- എന്റെ മാത്രം അഭിപ്രായങ്ങള്‍- മല്ലുവിനെ പറഞ്ഞാല്‍ നീയങ്ങു കയറി പ്രതികരിക്കാന്‍ നീയാണോ മല്ലുവിന്റെ പ്രതിനിധി എന്ന ചോദ്യത്തിനു- അല്ല- എങ്കിലും കേട്ടപ്പോ തോന്നിയത് എഴുതി എന്നു മാത്രം.

Read more...

നവീന ഫോട്ടോഗ്രാഫിക് രീതികള്‍

Monday, February 08, 2010

കണ്‍സെപ്ഷ്വല്‍ ഫോട്ടോഗ്രഫി, ഫൈനാര്‍ട്ട്സ് ഫോട്ടൊഗ്രഫി എന്നിവയില്‍ നിന്നും വ്യത്യസ്തമായ ചില ഫോട്ടോഗ്രാഫിക്ക് രീതികളും, ഈ രീതിയിലെടുത്തിരിക്കുന്ന ചില ഫോട്ടോകളുമാണിവിടെ വിശകലനം ചെയ്തിരിക്കുന്നത്. കലക്കി, കിടിലം, ഗ്രേറ്റ്, കൂള്‍, ഹോട്ട്, വാം, മുതലായ ചൊറിയല്‍ കമന്റുകള്‍ ഒഴിവാക്കി ഈ കലക്കന്‍ ഫോട്ടോകളുടെ ടെക്നിക്കല്‍ ആസ്പെക്റ്റ്സ് , ഫിലോസഫിക്കല്‍ എഡ്ജ് , സര്‍ക്കംഫറന്‍സ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകളാവാം നമുക്ക് ഈ പോസ്റ്റില്‍.ബൈ ദ ഭൈ, ഇന്നുമുതല്‍ ഇതൊരു ഫോട്ടോബ്ലോഗായി ബ്ലോഗബ്ലോഗാന്തരങ്ങളോളം അറിയപ്പെടും എന്നു കൂടി പറയാന്‍ ഞാനീ അവസരം വിനിയോഗിക്കുന്നു.

1- വിട്രിഫിഷ്യസ് ഫോട്ടോഗ്രഫി

വീട്ടിലെ /ഫ്ലാറ്റിലെ തറയില്‍ പതിച്ചിരിക്കുന്ന വര്‍ണ്ണാഭമായ ടൈലുകളുടെ ഫൊട്ടോകളെടുക്കുന്ന രീതി- എടുക്കുന്ന സമയത്ത് കാമറ അല്പം ചലിപ്പിച്ചാല്‍ ചിത്രങ്ങള്‍ക്ക് പ്രത്യേകമായൊരു മാനം കൈവരും എന്നതു തീര്‍ച്ച. വിട്രിഫൈഡ് ടൈലുകളാണ് ഈ രീതിയില്‍ ചിത്രീകരിക്കാറ്!.


2- ഹൈസ്പീഡ് ഫോട്ടോഗ്രഫി
അതിവേഗത്തില്‍ കാറോടിക്കുമ്പോള്‍ മൊബൈല്‍ കാമറ വച്ച് ട്രാഫിക്ക് വയലേഷന്‍സ് എടുക്കാന്‍ ശ്രമിക്കുന്ന ഫോട്ടോഗ്രഫിക്ക് ശാഖയാണിത്. 160 കി.മി/മണിക്കൂറീല്‍ ഡ്രൈവുചെയ്യുമ്പോള്‍, 80. കിമി/മണിക്കൂര്‍ വേഗതപരിമിതിയുള്ള ഒരു വാന്‍ 160 കി.മി/മണിക്കൂറില്‍ കത്തിച്ചുപോകുന്നതു കണ്ടപ്പോള്‍ എടുത്ത ഫോട്ടോ ആണിത്. ഈ മേഖലയില്‍ പ്രാവീണ്യം തെളിയിക്കാന്‍ ശ്രമിക്കുന്നവര്‍, കനത്തതുകക്ക് ഒരു ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നത് ആശ്രിതരുടെ ഭാവി സുരക്ഷിതമാക്കും.


3- റിക്ഷോമാറ്റിക് ഫോട്ടോഗ്രഫി
മുംബൈ തെരുവീധികളിലൂടെ റിക്ഷയില്‍ സഞ്ചരിക്കുമ്പോള്‍ പുറകില്‍ ഇരുന്നുകൊണ്ടുള്ള ഫോട്ടോഗ്രാഫിക്ക് രീതിയാണിത്. എടുക്കുന്നതിനു മുന്‍പ് ഡ്രൈവറോടൊന്നു ചോദിക്കുന്നത് ആരോഗ്യത്തിനു നന്നായിരിക്കും.


4 - ബാല്‍ക്കോണിക്ക് ഫോട്ടോഗ്രഫി
ഫ്ലാറ്റിലെ കിച്ച്ന്റെ ഒരു കോണില്‍ നിന്നും, ബാല്‍ക്കണിയിലേക്കൊരു ഡീജിറ്റല്‍ എത്തിനോട്ടമാണീ രീതികൊണ്ട് ഉദ്ദേസിക്കുന്നത്. അടുത്തവീട്ടിലെ ബാല്‍ക്കണിയിലേക്കു കാമറ തിരിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മാത്രമല്ല, പടമെടുത്ത ശേഷം, മുകളില്‍ അയയില്‍ തൂങ്ങിക്കിടക്കുന്ന തുളവീണ അണ്ടര്‍വെയറുകളുടെ ഭാഗം ഫോട്ടോഷോപ്പില്‍ ക്രോപ്പ് ചെയ്തു കളയുന്നതും ഈ ഫോട്ടോഗ്രഫിയില്‍ അനുവര്‍ത്തിച്ചു വരുന്നൊരു പരമ്പരാഗത രീതിയാണ്.


5) കള്ളോടിയന്‍ ഫോട്ടോഗ്രഫി
കുപ്പി, കള്ള്, ഷാപ്പ്, ബാര്‍ തുടങ്ങിയ മേഖലകളുടെ ചിത്രീകരണ രീതിയാണു കള്ളോടിയന്‍ ഫോട്ടോഗ്രഫി എന്ന നാമധേയത്തില്‍ അറിയുന്നത്. കൊലോക്വല്‍ ആയി കള്ളുകുടിയന്‍ ഫോട്ടോഗ്രഫി എന്നും കേരളത്തിന്റെ ചില ഭാഗങ്ങളില്‍ ഇതിനെ വിളിക്കാറുണ്ട്.. മുന്നിലിരിക്കുന്ന വിഭവങ്ങള്‍ അടിച്ചു തുടങ്ങുന്നതിനു മുന്‍പാണു ഈ രീതിയില്‍ ഫോട്ടോ എടുക്കേണ്ടത്. ഇല്ലെങ്കില്‍ ഷെയ്ക്ക് വരാന്‍ സാധ്യതയുണ്ട് , ഇനി ഷേയ്ക്കു വന്നാല്‍ തന്നെ , അദ്ദേഹത്തെ ഒരു സ്ഥലത്ത് ആനയിച്ചിരുത്തി, ഷട്ടര്‍ സ്പീഡ് കൂട്ടി, നിങ്ങള്‍ ട്രൈപോഡിന്റെ മുകളില്‍ കയറി ഇരുന്ന ശേഷം, ഫോക്കല്‍ ലെങ്ത് കുറച്ചു വച്ച് ക്ലിക്ക് ചെയ്താല്‍ ഷേക്ക് പരമാവധി കുറയ്ക്കാം. നിങ്ങള്‍ ട്രൈപോഡിന്റെ മുകളില്‍ കയറി ഇരിക്കുമ്പോള്‍ മേശപ്പുറത്തെ കുപ്പികള്‍ തട്ടി മറിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം-

6) ആക്സിഡെന്റല്‍ മാക്രോ ഫോട്ടോഗ്രഫി
അല്പം ആശയക്കുഴപ്പമുണ്ടാക്കിയേക്കാവുന്ന പേരാണെങ്കിലും, അപകടം പറ്റുമ്പോള്‍ എടുക്കുന്ന മാക്രോ ഫോട്ടോഗ്രഫി അല്ല ഇത്- മറിച്ച്, വേറേ എന്തിനെയെങ്കിലും എടുക്കുമ്പോള്‍, അറിയാതെ മറ്റേതെങ്കിലും വസ്തു ഫ്രെയിമില്‍ വരുന്ന ഫോട്ടോഗ്രാഫിക്ക് രീതിയാണിത്- (മറ്റൊന്നിന്‍ പിച്ചയോഗത്താല്‍ അതന്നല്ല്യേ ദിദ് എന്നു കേമറയിലാശങ്ക ആക്സിഡന്റല്‍ മാക്രോഫോട്ടോഗ്രഫിയാലംകൃതി എന്നു കന്നഡയില്‍ ഇതിനു പറയും )- സുന്ദരമായ ഒരു ബീച്ചിനെ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വിരലുകള്‍ ഫ്രെയിമില്‍ വന്ന ഒരു ഉദാഹരണമാണു മുകളില്‍. തുടക്കക്കാര്‍ക്ക് വളരേ എളുപ്പത്തില്‍ പരിശീലിക്കാവുന്നൊരു മേഖലയാണിത്. കൈകളില്‍ ചൊറി ചിരങ്ങ്, വട്ടച്ചൊറി, പാണ്ട്, അരിമ്പാറ എന്നീ മാരക രോഗങ്ങള്‍ ഉള്ളവര്‍ ഈ രീതി പരിശീലിക്കാതിരിക്കുന്നതാണു അഭികാമ്യം.


മുകളിലെ എല്ലാ ഫോട്ടോകളുടേയും ടെക്നിക്കല്‍ വിവരങ്ങള്‍ താഴെ:
കാമറ- നോകിയ എന്‍-97

Read more...
© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.