കാണാപ്പാഠം
Wednesday, December 09, 2009
KG1 ലെ അന്നത്തെ പഠനവും കഴിഞ്ഞു തളര്‍ന്ന് വീട്ടിലെത്തിയാല്‍ വൈകീട്ടു വിച്ചുവിനൊരു ഹോം വര്‍ക്കുണ്ട്. ആശാനു ഹോം വര്‍ക്കു ചെയ്യാന്‍ മടിയൊന്നുമില്ല. 1 മുതല്‍ 10 വരെ എഴുതണം. എല്ലാം കഴിഞ്ഞപ്പോള്‍ വിച്ചുവിന്റെ അമ്മൂമ്മ ചോദിച്ചു.
ഇപ്പോ നിനക്ക് എല്ലാം നോക്കാതെ എഴുതാന്‍ പറ്റുമോ?
ഉം.. വിച്ചു മൂളുന്നു.
എന്നാല്‍ കാണട്ടേ .. . ഒരു പേപ്പറും പെന്‍സിലും കൊടുത്ത് അമ്മൂമ്മ നിര്‍ദ്ദേശിച്ചു.
ഇടത്തേ കൈയില്‍ പെന്‍സിലും (ആശാന് ഇടങ്കയ്യനാ) വച്ച് എതൊക്കെയോ എഴുതുന്നുണ്ട്. നോട്ടം മുകളിലെ സീലിങ്ങ് ഫാനിലേക്കാണു.
മര്യാദക്കു പേപ്പറില്‍ നോക്കി എഴുതു കുട്ടീ.. അമ്മൂമ്മ ഉപദേശിച്ചു..
അപ്പോ അമ്മൂമ്മയല്ലേ പറഞ്ഞേ നോക്കാതെ എഴുതാന്‍? അതല്ലേ ഞാന്‍ പേപ്പറീലേക്കു നോക്കാത്തെ!
ഒരു കവിള് കാപ്പി എന്റെ തൊണ്ടയില്‍ തടഞ്ഞു!
22 comments:
അല്ലാണ്ട് പിന്നെ!!
പണ്ട് അച്ഛന്റെ അടുത്തിറക്കിയ നമ്പരൊന്നും ഇവിടെ പോവൂല്ലാ അമ്മാമേ....
:)
ചാത്തനേറ്: :):):) ആ കാപ്പിയങ്ങ് ഇറക്കിയേരെ.ഇക്കണക്കിനാണേല്‍ വിച്ചൂനെ സ്കൂളില്‍ വിടാണ്ട് ഇനി കാപ്പിയേ കുടിക്കാന്‍ പറ്റൂന്ന് തോന്നുന്നില്ല.
അവനാള് പുലിയാ... ഇനിയുമെന്തൊക്കെ കാണാന്‍ കിടക്കുന്നു..
:)
ങും.. ബെസ്റ്റ്... :)
പിന്നെ ഇടീ.. വിച്ചൂന്റെ ചില വിശേഷംസ് ഞാന്‍ കിരണുമായി ഇവിടെ ഷേര്‍ ചെയ്തിട്ടുണ്ടേ... എല്‍.കെ.ജി യില്‍ പഠിക്കുന്ന സമയത്ത് തന്നെ Phd ക്ക് ട്രൈ ചെയ്യുന്ന വിച്ചൂനെ എല്ലാരും ഒന്നറിയട്ടെന്ന്.. :) :)
പുള്ളിയെ ഒന്ന് കാണാന്‍ പറ്റുമോ..?
അനുഗഹം വാങാനായിരുന്നു!!
:-))
ഹഹ..ഇപ്പോഴത്തെപ്പിള്ളേരുടെയൊരു കാര്യം..!
ഹ.ഹ ഇടതു കയ്യനാണോ.കലക്കി.വളരുമ്പോ തിരിഞ്ഞു നിന്ന് നല്ല പോന്ത് പോന്തി വിടാം കാംബ്ലിയേപ്പോലെ :)
ഇടി കാപ്പിയാക്കിയത് കാര്യമായി.വല്ല കരിമീനോ വല്ലതുമായിരുന്നെങ്കിൽ മലയാളം ബ്ലോഗിങ്ങിനു വിച്ചുവിന്റെ വക ഒരു കോണ്ട്രിബ്യൂഷൻ ആയെനെം :)
പേരു വിച്ചു എന്നു തന്നെയാണോ അതോ ടിന്റുമോനോ
great !!!!
ഹ ഹ. വിച്ചു കൊള്ളാം
ഇതിലിപ്പൊ എന്തു അത്ഭുത്മ് ഇരിക്കുന്നു!!
അച്ചന്റെ അല്ലേ മോന്..കയ്യിലിരിപ്പ് പിന്നെ കിട്ടാതിരികുമോ :)
പിന്നെ, ഞങ്ങളുടെ നാട്ടിലെ ചൊല്ലിപ്പൊ ഞാന്‍ പറയണില്ല :) :)
ഹഹഹ വിച്ചു :)
:)
മത്തൻ കുത്തിയിട്ടാൽ കുമ്പളങ്ങ വിളയുമോ
വിത്ത് ഗുണം പത്ത് ഗുണം
നഞ്ചെന്തിനു നാനാഴി
വിച്ചൂനൊരുമ്മ..
:)
തഥാ
ഞാന്‍ പറയാണ്ടു പോന്ന ചൊല്ലുകളൊക്കെ ഇങ്ങനെ പരസ്യമായി പറഞ്ഞ് എന്തിനാ മാഷേ ആ ഇടിയെ വെള്ളം കുടിപ്പിക്കുന്നേ.. പാാാാാാാാാവം ബീയര്‍ മാത്രേ കുടിക്കൂന്ന് ബംഗളൂരു യാത്ര വായിച്ചപ്പോ ഇങ്ങക്ക് പുടി കിട്ടിയതല്ലേ.. പിന്നെ ഒന്നുകൂടി കുടിക്കും 65 രൂപയുടെ ചക്കരക്കാപ്പി :) :)
:):)
ഹഹ :-) കൊള്ളാലോ കുഞ്ഞിടി!
:D
ഇത്രയും അനുസരണയുള്ള കുട്ടിയെ വേറെ എവിടെ കാണാന്‍ കിട്ടും?... ഹ ഹ ഹ..
Post a Comment