-- എ ബ്ലഡി മല്ലു --

മോണോ ആക്റ്റര്‍

Monday, December 14, 2009

സെന്റജോസഫ്സഹൈസ്കൂളില്‍ ഏഴാം തരത്തിലേക്കപാസായ എനിക്കപഠിത്തഎന്നതില്‍ കവിഞ്ഞപ്രത്യേക ഹോബികളൊന്നുമുണ്ടായിരുന്നില്ല, വീടിനടുത്തുള്ള എക്കക്ലബ്ബില്‍ അച്ഛന്‍ ആപ്പീസവിട്ടു വരും വരെയുള്‍ല ക്രിക്കറ്റകളിയൊഴികെ. എന്നില്‍ അങ്ങനെയുള്ള അനാവശ്യ ഹോബികളൊന്നും വരാതിരിക്കാനും അച്ഛനും, തല്ലഅച്ഛനൊരഹോബിയാക്കാതിരിക്കാന്‍ ഞാനും പ്രത്യേകശ്രദ്ധിച്ചിരുന്നുവെന്നതും ശ്രദ്ധേയമായിരുന്നു. ഒരമ്യൂച്ചല്‍ അണ്ടര്‍സ്റ്റാന്‍ഡിങ്ങ്.

ഏഴാം തരത്തില്‍ ക്ലാസലീഡറായിരുന്നഞാന്‍ സ്കൂളില്‍ പോവുക, ക്ലാസില്‍ അലമ്പുണ്ടാക്കുന്ന പിള്ളേരുടപേരെഴുതി ജോസമാഷവന്നാല്‍ പറഞ്ഞകൊടുക്കുക, ലഞ്ചബ്രേക്കിനു “വടിവേല്‍” ഐസ്ക്രീമുകാരന്റകയ്യില്‍ നിന്നും മാഷമ്മാരകാണാതഐസ് ക്രീം വാങ്ങി പൂശുക (ഫൈനാന്‍ഷ്യല്‍ അവസ്ഥയനുസരിച്ച്), തിരിച്ചവീട്ടില്‍ വരിക, അല്പകളി, ഹോര്‍ളിക്സകുടി, വീണ്ടും പഠിത്തം, ഇങ്ങനെയൊക്കആവര്‍ത്തനവിരസമായി പോകുന്ന സ്കൂള്‍ ജീവിതത്തിനിടക്കാണഎനിക്കൊരവ്യത്യസ്തമായ ഉത്തരവാദിത്വലഭിച്ചത്.

സ്കൂളില്‍ യുവജനോത്സവത്തിനു 4 ഹൌസുകളായി മൊത്തക്ലാസ്സുകളേയും തിരിച്ചതില്‍ ഞങ്ങള്‍ റെഡഹൌസിലായിരുന്നു. ഹൈസ്കൂളായതിനാല്‍, പരിപാടികളുടആസൂത്രണങ്ങളെല്ലാം 8-10 വരെയുള്ള ചേട്ടമ്മാരാണനടത്തുന്നത്, എങ്കിലും, 7-സി ക്ലാസലീഡര്‍ എന്ന നിലക്ക്, റെഡഹൌസിന്റപ്രോഗ്രാം പ്ലാനിങ്ങിനായി ഒരദിവസപോകേണ്ടി വന്നു. ക്ലാസ്സിലെ 10 മികച്ച വിദ്യാര്‍ത്ഥികളതിരഞ്ഞെടുത്തവേണം ഈ പ്രോഗ്രാം പ്ലാനിങ്ങിനപോകാന്‍. ഏതൊക്കകലാപരിപാടികളില്‍ ആരൊക്കപങ്കെടുക്കണമെന്നഅവിടവച്ചതീരുമാനിക്കും. തുടര്‍ന്നറിഹേഴ്സല്‍, മുതലായ പരിപാടികള്‍.

ഇമ്മടഗാങ്ങിലഒരു 10 െഡീസുമായി ഞാന്‍ മീറ്റിങ്ങില്‍ ചെന്നിരുന്നു. ഓരഹൌസിനും ഒരഹൌസലീഡറുണ്ട്. 2-3 ാഷുമ്മാരും സഹായിയായി ഉണ്ട്. റെഡഹൌസ് ലീഡര്‍ 10 ലെ സ്വാമിനാഥന്‍. മികച്ച പ്രാസംഗികന്‍, ലളിതഗാനം, തുടങ്ങി, അത്യാവശ്യത്തിനു സകല നമ്പരുകളും സ്വാമിനാഥന്റകയ്യിലുണ്ട്. അദ്ധ്യാപക സഹായിയായി ബേബി മാഷ.. കരടി.. പിള്ളേരുടഫീകരസ്വപനം. പറഞ്ഞാല്‍ പറഞ്ഞമാതിരി കേട്ടോളണ.. ഇല്ലേല്‍ ചൂരല്‍ കഷായകട്ടായം!

കലയുമായി ഒരടുപ്പവുമില്ലാത്ത ഞാന്‍ മീറ്റിങ്ങിനഎന്റശിങ്കിടികളേയും കൊണ്ടചെന്നപ്പോഴാണസംഗതി അത്ര ഈസിയല്ലെന്നമനസ്സിലായത്. നമ്മള്‍ എന്തെങ്കിലും ഒരപരിപാടിയില്‍ pങ്കെടുത്തേ തീരൂ. നീയൊന്നപാടി നോക്കിയഎന്നസ്വാമിനാഥന്‍ എന്നോടാവശ്യപ്പെട്ടപ്പോള്‍, സഭാകമ്പത്തോടെ “ജനഗണമനപാടി- ഭാഗ്യത്തിനഎന്റശബ്ദമാധുരിയിലലിഞ്ഞാണോ, അതപാട്ടിന്റസെലെക്ഷനില്‍ തൃപ്തനായഎന്തസ്വാമി പറഞ്ഞു.. നിര്‍ത്ത്! – നീ മോണആക്റ്റില്‍ പങ്കെടുത്താല മതി” ഞാന്‍ ഞെട്ടി- ഒരു മോണോ ആക്റ്ററുടെ രൂപമാണോ എനിക്ക് ? അന്നേവരെ, സ്കൂളിന്റആനുവല്‍ റിപ്പോര്‍ട്ടവായനക്കും, സമ്മാനസ്വീകരിക്കാനുമല്ലാതസ്റ്റേജില്‍ കയറാത്ത എന്നോടാണകുരിപ്പമോണോ-ആക്റ്റചെയ്യാന്‍ പറയുന്നത്. വല്ല സംഘ നൃത്തത്തിനുമായിരുന്നേല്‍ സ്റ്റേജിന്റപുറകിലെങ്ങാന്‍ നിന്നചാടിത്തുള്ളിയാല്‍ മതിയായിരുന്നു. അടുത്തയാഴ്ചയുള്ള ഹൌസമീറ്റിങ്ങിനമോണആക്റ്റപഠിച്ചവരണമത്രേ- പെട്ടപോയല്ലസ്വാമിന്‍!

കൂട്ടുകാര്‍ പ്രോത്സാഹിപ്പിച്ചു. ഡേയ് ഈ മോണോ-ആക്റ്റഅത്ര വല്യ കാര്യമൊന്നുമല്ല. ചുമ്മസ്റ്റേജില്‍ ഒറ്റക്കകയറി ഏതെങ്കിലും ഒരതമാശ പറഞ്ഞാല്‍ മതി- പ്രൈസഅടിച്ചാല്‍ ജില്ലതലത്തില്‍ പോവാം. അവിടെങ്ങാനും നിനക്കപ്രൈസടിച്ചാല്‍, നീ തിലകമമോനേ കലാ തിലകന്‍! സ്ക്കൂള്‍ വക 50 മാര്‍ക്കബോണസ്, പള്ളിവക സമ്മാന, ോ, ഇതൊക്കകേട്ടഞാനാകകോരിത്തരിച്ചു- ഇന്‍സ്റ്റന്റ്‌ലി ഒരമോണആക്റ്ററായി തീര്‍ന്നു.

പക്ഷപ്രശനമതല്ല- അവതരിപ്പിക്കനുള്ള തമാശ എവിടന്നകിട്ടും. ഞാന്‍ വീട്ടില്‍ പോയി പഴയ മനോരം/മംഗളം/മനോരാജ്യതുടങ്ങി സകലപ്രസിദ്ധീകരണങ്ങളും എടുത്തഅതിലഫലിത ബിന്ദുക്കളും മറ്റും വായിച്ച് , അതില്‍ 2-3 എണ്ണനോട്ടുബുക്കിന്റഒരപേജില്‍ എഴുതിയെടുത്തു. പിറ്റേന്നസ്കൂളില്‍ ചെന്നിട്ടകൂട്ടുകാരന്‍ ഷൈജനോടചോദിച്ചുഇ വേണഫൈനലായി ഒന്നതീരുമാനിക്കാന്‍. തമാശ കേട്ടതും ഷൈജനമനസ്സിലായി ഇതമനോരമയിലഫലിതബിന്ദഅല്ലെടഎന്നു! ഇതല്ല, സ്വയഉണ്ടാക്കിയ ഒരതമാശ- അതാണഒറ്റക്കവതരിപ്പിക്കേണ്ടത്. ഷൈജന്റവിദഗ്ദ്ധോപദേശത്തിനമുന്നില്‍ ഞാന്‍ തലകുലുക്കി. പിന്നീടുള്ള ദിവസങ്ങളില്‍ കിഴക്കാകത്തെ മരാലമാരിയുടെ മുന്നിലുള്ള നിറം മങ്ങിയ കണ്ണാടിക്കു മുന്നില്‍ നിന്നു ഞാന്‍ മോണോ ആക്റ്റിന്റെ ബാലപാഠങ്ങള്‍ സ്വയം അഭ്യസിച്ചു..ആരും കാണാതെ-

അടുത്ത ഹൌസമീറ്റിന്റതലേദിവസമായിട്ടും അവതരിപ്പിക്കേണ്ട തമാശ ഐറ്റത്തിനെക്കുറീച്ചഒരൈഡിയയുമില്ല. എന്റെ ജീവിതത്തിലെന്തതമാശ.! പഠനം, ഹോം വര്‍ക്ക, അച്ചന്റേന്നു പെട മേടിക്കാതിരിക്കുക,. ഇതിനൊക്കെയിടയില്‍ തമാശക്കെന്തസ്ഥലം- ഞാന്‍ ഒരതമാശയെത്തേടി കുറനടന്നു, കാലിലെ ചെരിപ്പു തേഞ്ഞു, തമാശയാവട്ടഎനിക്കൊരമരീചികയുമായി.

അന്നഞായര്‍.. രാവിലഎഴുന്നേറ്റ പല്ലുതേക്കുന്നതിനിടയില്‍ എന്റചിന്തകള്‍ ഒന്നമാത്രം- നാളതിങ്കളാഴയാണഹൌസമീറ്റിങ്ങ്- നാളസ്വാമിക്കമുന്നില്‍ തമാശ മോണആക്റ്റആയി അവതരിപ്പിക്കണം.. ഇല്ലെങ്കില്‍ അവന്‍ വല്ല ചീത്തയും പറയും.. അഭിമാനത്തിനക്ഷതമാണു- ഇന്നൊരതമാശ ഒപ്പിച്ചമതിയാവ.. വാരികയെങ്കില്‍ മ വാരിക- അവരവേണേല്‍ സെലക്റ്റചെയ്താല്‍ മതി. ഞാന്‍ മനസ്സിലുറപ്പിച്ചു.

പല്ലതേച്ചപേസ്റ്റിന്റപത മുറ്റത്തകൊച്ചുമാവിന്റകടയ്ക്കലേക്കതുപ്പുമ്പോഴാണവടക്കഇറയത്തനിന്ന അച്ഛന്റവിളി – “ഒന്നിങ്ങവന്നേടമോനേ”.. ചെന്നനോക്കുമ്പോള്‍ അച്ഛന്‍ ഒരമണ്‍ കലവുമായി നില്‍ക്കുന്നു. അമ്മക്കശ്വാസമുട്ടിന്റഅസുഖമുണ്ട്, ആയിടയ്ക്കാണ ആയുര്‍വേദപരീക്ഷിച്ചതുടങ്ങിയത്. . കുറപച്ചമരുന്നുകളൊക്കചേര്‍ത്തകഷായമുണ്ടാക്കണം- അച്ഛനാണഅന്നകഷായമുണ്ടാക്കിയത്. ബാക്കി വന്ന കഷായത്തിന്റഅടിയില്‍ ഊറിയതും ഒക്കകളയുവാനാണഅച്ഛന്‍ എന്നവിളിച്ചത്.

ഇതകറിവേപ്പില ചെടിയുടഅടിയിലേക്കൊഴിച്ചേക്ക്” എന്നും പറഞ്ഞഅച്ഛന്‍ ആ കലഎന്റകയ്യില്‍ തന്നതിരിഞ്ഞനടന്നു. ങേ! കഷായമല്ലേ . കറിവേപ്പിലച്ചെടിയുടകടയ്ക്കല്‍ ഒഴിക്കണഅച്ഛഎന്നന്യായമായൊരു സംശയം ഞാന്‍ ചോദിച്ചു.

സാരമില്ല, നീയതങ്ങ്ട്ടഒഴിച്ചോ- കറിവേപ്പിലക്കവല്ല ശ്വാസമുട്ടും ഉണ്ടെങ്കില്‍ മാറിക്കോട്ടേ”

ഒരനിമിഷഞാന്‍ ഒന്നചിരിച്ചെങ്കിലും, എന്തഓര്‍ത്തപ്പോള്‍ എന്റചിരി മാഞ്ഞു- കണ്ണുകള്‍ തിളങ്ങി. നാളെ, തിങ്കള്‍.. എന്തമനസ്സിലിറപ്പിച്ചുകൊണ്ട്, മേശപ്പുറത്തറെഡിയാക്കി വച്ച ദോശകളശാപ്പിടാന്‍ ഞാന്‍ കൈ കഴുകി.

പിറ്റേന്നരാവിലതന്നഹൌസമീറ്റിങ്ങില്‍ സ്വാമി എന്നോടമോണആക്റ്റചെയ്യാന്‍ ആവശ്യപ്പെട്ട.. ഒരക്ലാസമുറിയില്‍, മീറ്റിങ്ങിനവന്ന 40-50 പിള്ളേര്‍, പിന്നഅദ്ധ്യാപക സപ്പോര്‍ട്ടര്‍മാരായി 2-3 പേര്‍ ഇവരുടമുന്നിലാണപെര്‍ഫോം ചെയ്യേണ്ടത്. തികഞ്ഞ ആത്മവിശ്വാസത്തോടഞാന്‍ ടീച്ചര്‍മര്‍ പഠിപ്പിക്കുവാന്‍ നില്‍ക്കുന്ന ചെറിയ സ്റ്റേജപോലുള്ള തട്ടില്‍ കയറി ഒന്നമുരടനക്കി..ശേഷം ഇടത്തേ കൈ കോളറീലും, വലംകൈ വയറ്റിലും വച്ച് ഒരു പ്രേം‌നസീറീയന്‍ ശൈലിയില്‍ ഞാന്‍ തുടങ്ങി


അമ്മക്കശ്വാസമുട്ടിനുള്ള മരുന്നുണ്ടാക്കി ബാക്കി വന്ന മരുന്നകളയാന്‍ വിളിക്കുന്ന അച്ചനോടമകന്‍
.. എന്നതുടങ്ങി തലേന്നത്തഅതിഭീകരമായ തമാശമോണോ-ആക്റ്റായി അവതരിപ്പിച്ചു..

ഇടക്കൊന്നഇടക്കണ്ണിട്ടനോക്കിയപ്പോള്‍ എന്റെ നടനത്തികവിന്റെ സര്‍ഗാത്മകതയില്‍ മതിമറന്നു സ്വാമിനാഥനും, ബേബിമാഷുമൊക്കെ വാ പൊളിച്ചിരിപ്പുണ്ട.. എന്റസ്കിറ്റിനഅധിക നീളമില്ലാത്തതുകൊണ്ട് പെട്ടെന്നു തന്നെ അവസാനിപ്പിച്ചു തിരികെ ബെഞ്ചില്‍ ചെന്നിരിക്കുമ്പോള്‍ എനിക്കനല്ല ആത്മവിശ്വാസമായിരുന്നു- 50 ഗ്രേസമാര്‍ക്ക്, സമ്മാനങ്ങള്‍ , പള്ളി വക കാഷവാര്‍ഡ് ഒക്കമനസ്സില്‍ ഡിസ്കകളിച്ചു!

ഞാന്‍ ജില്ലതലത്തിലൊന്നും മത്സരിച്ചകൂമ്പടയേണ്ട പ്രതിഭയല്ല എന്നവര്‍ക്കതോന്നിയതിനാലോ, അതോ, ജില്ലാതലത്തില്‍ മത്സരിച്ചഎനിക്കസമ്മാനമടിച്ചാല്‍ രൂപതായില്‍ നിന്നും രൂപ തരേണ്ടി വരുമെന്നു ഭയന്നാണഎന്തോ, സ്വാമിയും ബേബിമാഷും എന്നോടു പറഞ്ഞു, നീ മോണോ-ആക്റ്റല്ല ഒന്നും അവതരിപ്പിക്കേണ്ട, ചുമ്മാതിരുന്നാല്‍ മതി- എട്ടാം ക്ലാസ്സിലശ്രീജിത്തിനെക്കൊണ്ടായിരുന്നു ആ വര്‍ഷത്തറെഡഹൌസിന്റമോണആക്റ്റ്! ഒരബാലമനസ്സിന്റകലാസ്വപ്നങ്ങളെ, ഗ്രേസമാര്‍ക്കിനെ, കാഷവാര്‍ഡിന, തല്ലിക്കെടുത്തിയതിനാലാവാം, 4 ഹൌസുകളില്‍ ഏറ്റവും അവസാന സ്ഥാനത്താണു റെഡ്-ഹൌസഫിനിഷചെയ്തതും!

12 comments:

കോറോത്ത് said...

Thenga eriyunnilla enthaayalum...
Kalakkan post ayathukondu :)

ജയരാജന്‍ said...

" എന്നെക്കണ്ടാ ഇത്തറേം വൃത്തിലെട്ടവനായിട്ടു തോന്നിയോ? അന്നേവരെ, സ്കൂളിന്റെ ആനുവല്‍ റിപ്പോര്‍ട്ടു വായനക്കും, സമ്മാനം സ്വീകരിക്കാനുമല്ലാതെ സ്റ്റേജില്‍ കയറാത്ത എന്നോടാണീ കുരിപ്പ് മോണോ-ആക്റ്റ് ചെയ്യാന്‍ പറയുന്നത്. വല്ല സംഘ നൃത്തത്തിനുമായിരുന്നേല്‍ സ്റ്റേജിന്റെ പുറകിലെങ്ങാന്‍ നിന്നു ചാടിത്തുള്ളിയാല്‍ മതിയായിരുന്ന" :) ഇടീ :):)

raveesh said...

ഓരോരോ ഓർമ്മകളേയ് !

പെട്ടന്ന് തീർന്ന് പോയപോലെ തോന്നി.

ഭായി said...

ഹലോ.... സ്കൂളില്‍ നിന്നും സമ്മാനം കിട്ടിയില്ല എന്നല്ലേയുള്ളൂ..
ഈ വിവരം അഛനറിഞിരുന്നെങ്കിലോ...സമ്മാനം ഉറപ്പായിരുന്നു :-))

സുമേഷ് മേനോന്‍ said...

എവെര്‍ഗ്രീന്‍ പോസ്റ്റുകളില്‍ ഒരെണ്ണം അങ്ങോട്ട്‌ കാച്ചായിരുന്നില്ലേ?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“സമ്മാനം സ്വീകരിക്കാനുമല്ലാതെ സ്റ്റേജില്‍ കയറാത്ത“ -- ഓഹോ അക്കാലത്ത് തല്ലു കൊടുത്തിരുന്നത് പേര് വിളിച്ച് സ്റ്റേജില്‍ കയറ്റിയായിരുന്നോ?

ഓടോ:“എന്നെക്കണ്ടാ ഇത്തറേം വൃത്തിലെട്ടവനായിട്ടു തോന്നിയോ”-- അതെന്താ സെന്‍സര്‍ബോര്‍ഡ് കയ്യിട്ടാ ഇപ്പളവിടെ കാണാനില്ലാലോ?

അഗ്രജന്‍ said...

അച്ഛന്റെ ആ കൊച്ചു തമാശയിൽ നിന്നും മോണോആക്ടിനുള്ള വഹ കണ്ടെത്തിയ ഗഡി അന്നു തന്നെ ഒരു കുട്ടിപ്പുലിയായിരുന്നു അല്ലേ :)

രഞ്ജിത് വിശ്വം I ranji said...

ലതു കലക്കി.. ഈ സ്റ്റേജില്‍ കയറാന്‍ പേടിച്ച് നടന്ന ആളാരുന്നു ഞാനും. ഒന്നു കയറിപറ്റിയപ്പോളോ പിന്നെ ഇറക്കാനാരുന്നു പാട്

കുമാരന്‍ | kumaran said...

സമ്മാനം കിട്ടുമെന്നാ ഞാന്‍ കരുതിയെ...

മ്യൂച്ചര്‍= മ്യൂച്ച്വല്‍ ആയിരിക്കുമല്ലെ?

ചെലക്കാണ്ട് പോടാ said...

എങ്ങനെ നാലാം സ്ഖാനം ആവാതിരിക്കും...തിരുവന്തോരം ഭാഷയില്‍ പറഞ്ഞാല്‍ അണ്ണന്‍ അന്യായ കെരവലായിരുന്നു കാണും....

kichu / കിച്ചു said...

"ഞാന്‍ ജില്ലാ തലത്തിലൊന്നും മത്സരിച്ച് കൂമ്പടയേണ്ട പ്രതിഭയല്ല"
അതോണ്ടാണല്ലോ അന്തരാഷ്ട്രതലത്തില്‍ മത്സരിക്കാന്‍ കൊടുവാളുമായി ഇവിടെ എത്തിയത് :):)

അഭിലാഷങ്ങള്‍ said...

ഇടീ, എനിക്ക് പറയാനുള്ള കാര്യങ്ങള്‍ കുറേയുണ്ട്. ഒരു കമന്റായി എഴുതിയിട്ട് ഇവിടെ കൊള്ളുന്നില്ല. അതോണ്ട് കമന്റില്‍ അല്പം മാറ്റങ്ങള്‍ വരുത്തി ഒരു പോസ്റ്റായി ബാച്ചിലേഴ്സ് ക്ലബ്ബിലേക്ക് കയറ്റിവിടുകയാണ്....

-അഭിലാഷങ്ങള്‍..
:)

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.