-- എ ബ്ലഡി മല്ലു --

ഇടിവാള്‍- പുസ്തകപ്രകാശനം - ആമുഖം

Thursday, December 17, 2009

സഹൃദയരെ,

അങ്ങനെ ഞാനും ബുക്കിറക്കാന്തീരുമാനിച്ചു. ബ്ലോഗില്പുസ്തകപ്രകാശനത്തിന്റെ വസന്തകാലമാണല്ലോ ഇപ്പോള്‍? കുറേക്കാലമായി ആരെങ്കിലുമൊക്കെ വന്ന് “ഈ ബ്ലോഗ് ബുക്കാക്കട്ടേ സര്‍ ” എന്നൊരു ചോദ്യം ചോദിക്കുമെന്നു മഴകാത്തിരിക്കുന്ന ഒരു വേഴാമ്പലിനെ പോലെ പ്രതീക്ഷിച്ചിരിപ്പായിട്ടു വര്‍ഷങ്ങളായി.. യെവടേ! എന്നാപ്പിന്നെ ബുക്ക് റിപ്പബ്ബ്ലിക്കുകാരെക്കൊണ്ട് എറക്കാം എന്നു കരുതിയപ്പോള്‍ ലവന്മാരു പറയുന്നു, ദിതിനു സ്റ്റാന്‍ഡേഡ് പോരാഎന്നു! ശോ. ഞാന്‍ എഴാം സ്റ്റാന്‍‌ഡേഡ് കഴിഞ്ഞപ്പോ ടെക്ക്നിക്കല്‍ ഹൈസ്കൂളില്‍ പോയതോണ്ടാവും ഇമ്മടെ സ്റ്റാന്‍‌ഡേഡ് കുറഞ്ഞത്. ബുക്ക് റിപ്പബ്ബ്ലീക്കല്ല.. ചെക്ക് റിപ്പബ്ബ്ലിക്ക് തഴഞ്ഞാലും ഇമ്മള്‍ക്ക് തേങ്ങാക്കൊല !

അതുകൊണ്ട്..ഞാനുംകടും കൈ ചെയ്യാന്തീരുമാനിച്ചു.. ബുക്ക് ഞാന്തന്നെ ഇറക്കുന്നു. ദാ കാണുന്നതാണു ബുക്കിന്റെ ഡിസൈന്, ഞാന്‍ തന്നെ ഡിസൈന്‍ ചെയ്തതാ- .. ഒരു ബാലചന്ദ്രമേനോന്‍ സ്റ്റൈലില്‍, കവര്ഡിസൈന്‍, കഥകള്‍, പ്രിന്റിങ്ങ്, ഡിസ്റ്റ്രിബ്യൂഷന്‍, കാശ് മേടിക്കല്എന്നീ സകല എടവാടുകളും സ്വയം ചെയ്യാനാണു ഇപ്പോഴത്തെ തീരുമാനം. എസ്.ബി.ടി. യില്നിന്നും ലോണിനു അപേക്ഷ പാസായ ഉടന്തന്നെ ബുക്കിറക്കാനാവും എന്ന പ്രതീക്ഷയിലാണു ഞാന്‍. ബുക്കിറക്കിയാല്‍ ഉടന്‍ തന്നെ അടിയന്തിരമായി ഒരു ബ്ലോഗ് മീറ്റും , പ്രകാശനകര്‍മ്മവും പുസ്തകച്ചന്തയും , നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം..എല്ലാം ദൈവത്തിന്റെ, സോറീ, എസ്.ബി.ടി. മാനേജരുടെ കയ്യില്‍..നമുക്ക് പ്രാര്‍ത്ഥിക്കാം.

ബുക്കിറക്കുന്നതിലെ വളരേ പ്രാധാന്യ്മുള്ളൊരു കാര്യമാണല്ലോ ആമുഖം. ചരിത്രപ്രധാന്യമര്‍ഹിക്കുന്നസംഗതി ആരെക്കൊണ്ടു ചെയ്യിക്കും>?? കൂലങ്കഷമായ ചിന്തക്കൊടുവില്‍ ഞാന്‍‍ റ്റി.വി. യിലേക്കു നോക്കി.. രാജമാണിക്യം സിനിമയാണു റ്റി.വി.യില്ഓടുന്നത്. ഓഹ്.. മമ്മൂട്ടിയെക്കൊണ്ടു തന്നെ എഴുതിക്കാം. ഞാന്മൊബൈലെടുത്തു ഡയല്ചെയ്യാന്നോക്കിയപ്പോഴാണു രണ്ടു കാര്യങ്ങള്മനസ്സിലായത്.. 1 മൊബൈലില്കാശില്ല.. 2 മമ്മൂട്ടിയുടെ നമ്പരില്ല. മാത്രമോ, അങ്ങേരു ഓള്രെഡി ബെര്‍ളിക്ക് ആമുഖം എഴുതി കൊടുത്ത്- ഞാന് ്വയം മനസ്സില്പറഞ്ഞു ..ബീ ഇന്നൊവേറ്റിവ് മാന !

ഇനി ആരു? ലോക്കല്കോള്വിളിക്കാന് 60 ഫിത്സ് ബാക്കി കാണ- യുയേയിയില്നിന്നും ആരെക്കൊണ്ട് .. ഒരു തെണ്ടിയേയും ഓര്‍മ്മ വരുന്നില്ല- പിന്നെയാണെനിക്കാ വെട്ടിത്തിളങ്ങുന്ന കഷണ്ടീസഹിത സുന്ദര മുഖം മനസ്സില്‍ തെളിഞ്ഞത് . എന്റെ കഥാപാത്രം തന്നെ- ശ്രീ- വേലായുധന്‍! ഞാന്അടുത്ത ഗ്രോസറിയിലേക്കു പോയി, ഫോണ്‍ കാര്‍ഡു വാങ്ങിനാട്ടില്വിളിച്ചു.. എന്റെ പുതിയ പുസ്തകത്തിനു ശ്രീ. വേലു തന്നെ എഴുതട്ടെ ആമുഖം!

ദാ താഴെ കാണുന്നതാണു അദ്ദേഹത്തിന്റെ ആമുഖം

ആ..പൂയ്.. പോസ്റ്റ്..

ഒരു പോസ്റ്റ് മാന്അവതാരികയെഴുതുന്ന ആദ്യ പുസ്തകമായിരിക്കും ഇത് .ഇങ്ങനൊരാവശ്യവുമായീ ശ്രീ.ശ്രീ. ഇടിവാള്ആദ്യം എന്നെ സമീപിച്ചപ്പോള് ാന്അത്ഭുതപരതന്ത്രനും, അതോടൊപ്പം തന്നെ ആശ്ചര്യ കഞ്ചുകനും ആയെന്നുള്ളതാണു പരമാര്‍ത്ഥം- സത്യത്തില് ഗൂഗിളിന്റെ ബ്ലോഗര് സര്‍വീസ് എന്നത് ഒരു പോസ്റ്റാപ്പീസു പോലെയാണല്ലോ? ‍, ഒട്ടനവധി പോസ്റ്റുകള്കെട്ടിക്കിടക്കുന്ന ഒരിടം. ഞങ്ങള്പോസ്റ്റുകള്തെരഞ്ഞു വിലാസക്കാരനെത്തിക്കുമ്പോള്‍, ബ്ലോഗറില്‍, വായനക്കാരന്തന്നെ പോസ്റ്റുകള്തെരയുന്നു എന്നൊരു വ്യത്യാസം മാത്രം.

യുഗത്തിന്റെ സാങ്കേതിക കുതിച്ചു ചാട്ടമാണു ബ്ലോഗ് എങ്കില്‍, ശ്രീ.ശ്രീ. ഇടിവാള്എന്നത് ചാടിക്കൊണ്ടേയിരിക്കൊന്നൊരു കുതിരയാണ്. ‍. ബ്ലോഗൊരു പോസ്റ്റാപ്പീസാണെങ്കില്അവിടത്തെ കസേരയില്‍ ചാരിയിരുന്നുറങ്ങുന്ന പോസ്റ്റുമാഷാണി ശ്രീ ശ്രീ ഇടിവാള്‍. മെയിലിനായി ദിവസവും രാവിലെ കാത്തിരിക്കുന്ന ഞങ്ങളുടെ മുന്നില്വന്നു നില്‍ക്കുന്ന കെ.കെ മേനോന്‍ മെയില്‍ ബസ്സുപോലെയാണു ശ്രി. ശ്രീ. ഇടിവാളിന്റെ ഓരോ പോസ്റ്റുകളും. അതിഭയാനകമായ പേടിപ്പെടുത്തുന്ന, രോമാഞ്ചമണിയിക്കുന്ന, വാളുവപ്പിക്കുന്ന ഓര്‍മ്മകളും. വായനക്കാരനെ നിദ്രാവിഹീനമാക്കുന്ന ഭാഷയുമാണു ശ്രീ. ഇടിവാളിന്റെ പ്രത്യേകത . കാല്പനികതയുടെ, സാംക്രമികത്വത്തിന്റെ , കാലികമായ രജത രേഖകള്താരുണ്യമണിയുന്ന , ചിതാഭസ്മം തൂകുന്ന ഈ നിലാപ്പൊയ്കയില്‍, ഇദ്ദേഹത്തിന്റെ ഓരോ പോസ്റ്റും ഒരു ഹൊറര്ഫിലിം പോലെ വായനക്കാരനെ ഒരു വിഭ്രാന്ത തലത്തില്‍ എത്തിക്കുന്നു എന്നു നിസ്സംശയം പറയാം. ഹാസ്യം, വളിപ്പ്, ഓര്‍മ്മക്കുറിപ്പ്, തെണ്ടിത്തരം, എന്ന് തുടങ്ങി, ഇദ്ദേഹം കൈ വക്കാത്ത, ഇദ്ദേഹത്തിന്റെ പോസ്റ്റുകള്സഞ്ചരിക്കാത്ത േഖലകള്തന്നെ വളരേ വിരളം, (അടുത്തു തന്നെ ഇദ്ദേഹത്തേയും ഇക്കണക്കിനു പോയാല്‍ ആരെങ്കിലും കൈവക്കും എന്നു കട്ടായം) ഒരു പക്ഷേ അതാവാം ഒരിക്കല്‍ വന്ന വായനക്കാരനെ ഒരിക്കല്പോലും തിരിച്ചാ ബ്ലോഗിലെത്തിക്കാത്തതിന്റെ രഹസ്യവും. പട്ടിയെ കോമ്പസ്സിനിട്ടു കുത്തിയതും, കുട്ടിയെ ലൈനടിക്കാന്‍ നടന്നതും, ചട്ടി തല്ലിപ്പൊട്ടിച്ചതും തുടങ്ങിയ നൊസ്റ്റാള്‍ജിക്കായ സംഭവങ്ങള്‍ ഇദ്ദേഹത്തിന്റെ കീബോ‌റ്‌ഡില്‍ നിന്നും സാഹിത്യത്തിന്റെ തേന്തുള്ളികളായി അനുവാചകരെ തേടി വയര്‍ലെസ്സായി ലോകത്തിന്റെ നാനാഭാഗത്തേക്കും യൂണിക്കോഡിലൂടെ അനര്‍ഗ്ഗളം പ്രവഹിച്ചുകൊണ്ടേയിരിക്കയാണല്ലോ? ഇദ്ദേഹത്തിനു സമീപഭാവിയില്‍ തന്നെ ഒരു ബ്ലുക്കര്‍ പുരസ്കാരം ലഭിക്കുമാറാകട്ടേ എന്നു ആത്മാര്‍ത്ഥമായി ആശംസിച്ചുകൊണ്ടും സര്‍വ്വശ്രീ. ഇടിവാളിന്റെപുസ്തകത്തിന്റെ ആമുഖം എഴുതാന്അവസരം ലഭിച്ചതില്ഞാന് ചാരിതാര്‍ത്ഥ്യത്തില്‍ നനഞ്ഞൊരു നന്ദി അദ്ദേഹത്തിനു രേഖപ്പെടുത്തിക്കൊള്ളുന്നു. കൂടാതെ എല്ലാവരും, ഇതിന്റെ 5 കോപ്പികള്വച്ച് വാങ്ങി പ്രിന്റിങ്ങിനു ചിലവായ സാമ്പത്തികഭാരം ലഘൂകരിക്കാന്‍അദ്ദേഹത്തെ സഹായിക്കുമെന്നും aഭ്യര്‍ത്ഥിക്കുന്നു.

ആശംസകളോടെ
ശ്രീ
. വേലായുധന്പോസ്റ്റ്മാന്‍-

=====

ഡാ- കൊച്ചുകഴുവേറി..
ഇത്രേം ഭാഗം നീ എഴുതി തന്നതു ഞാന്എഴുതി. ഇനി നിന്നോടു പേഴ്സണലായിട്ടു ചിലതു പറയാനുണ്ട്. നീ എന്നെക്കുറിച്ച് കഥയെഴുതും അല്ലേ? ഡാ കൂവേ, എന്റെ സിനിമാ അഭിനയത്തെ നീ പരിഹസിച്ചു, നമ്മുടെ നാട്ടില്ഒരു സിനിമയില്ഒരു സീനില്മുഖം കാട്ടിയ എത്രപേരുണ്ട്രാ ശവീ? അതുപോലെ ജാനകീ ജാനെ എന്നു വിളിച്ച് നീയെന്നെ കളിയാക്കി. പണ്ടു നിന്റനിയനെ ഞാന്തന്തക്കു വിളിച്ചതാ.. അതും നീ പോസ്റ്റാക്കി! എവിടന്നു കിട്ടിയെടാ നിനക്കി പേര ? ഇടിവാള്. ബെസ്റ്റ് പേര്.. നീ നാട്ടില്വരുമ്പോ നമുക്ക് കാണാം… വേട്ടൈക്കാരനിലെ പാട്ടൈ കേട്ടിട്ടുണ്ടോ? നാനടിച്ചാല്‍ താങ്കമാട്ടെന്‍, നാലുമാസം ബ്ലോഗമാട്ടേന്‍. അതുപോലെയാക്കി തരാം ട്ടാ! നീയൊക്കെ റിസഷന്എന്നും പറഞ്ഞ് വീട്ടിലേക്ക് ഡ്രാഫ്റ്റയക്കാറില്ലല്ലോ, വോയിപ് വഴി ആയതോണ്ടു കത്തുമില്ല- അതുകൊണ്ട് രക്ഷപ്പെട്ടു.. അല്ലെങ്കില്ഒരൊറ്റ കത്ത് ഞാന്അവിടെ എത്തിച്ചേനീല്ല. എന്തായാലും, നിന്റെ തലേല ഇടിവാളു തന്നെ വീഴുമെടാ *&&^%%$$$

==== ====

പ്രിയരേ-

എന്റെ ഈ പുസ്തകം തികച്ചും “അസംസ്കൃത” രൂപത്തിലുള്ള പുസ്തകമാണെന്നു ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു. അതായത് സംസ്കൃത പദങ്ങള്‍ ഒട്ടും ഉപയോഗിക്കാതെ സാധാരണക്കാരനു മനസ്സിലാവുന്ന രൂപത്തിലാണിത്. മലയാളത്തിലെ ആദ്യ അസംസ്കൃത പുസ്തകം കൂടിയാണിതെന്നും ഓര്‍ക്കുമല്ലോ?

എന്റെ അന്താരാഷ്ട്ര തലത്തിലുള്ള ആരാധകരെ പരിഗണീച്ച് ഈ പുസ്തകത്തിന്റെ ഇന്റര്‍നാഷണല്‍ പ്രൈസ് ലിസ്റ്റ് കൂടി ഞാനിവിടെ പ്രസിദ്ധീകരിക്കുന്നു:

 1. UAE Dirhams 24.99 ( മീറ്റുകള്‍ക്ക് സ്പെഷല്‍ ഓഫറുകള്‍ ഉണ്ടായിരിക്കുന്നതാണ്)
 2. US Dollars 14.99
 3. Euros. 9.99
 4. Swiss Franks 16.99
 5. Qatar Riyal- 24.99
 6. Omani Riyal 2.45
 7. Kuwaiti Dinar 1.99
 8. Bahraini Dinar 2.49
 9. Saudi Riyal 24.99
 10. Japanese Yen- 899.99
 11. Ugandan Shilling 19999.99
മേല്‍പ്പറഞ്ഞ തുകകളുടെ കൂടെ വാറ്റ് (VAT ), മൂലവെട്ടി, തപാല്‍ ചാര്‍ജ്ജ് എന്നിവ കൂടി ചേര്‍ക്കണം
ബാക്കി കറന്‍സിയിലെ വിലവിവര പട്ടികയ്ക്കായി നേരിട്ട് ഈമെയില്‍ വഴി ബന്ധപ്പെടുക -
*
itival@gmail.com

32 comments:

kichu / കിച്ചു said...

അഭിവാദ്യങ്ങള്‍ അഭിവദ്യങ്ങള്‍ ആയിരമായിരം അഭിവാദ്യങ്ങള്‍........
ഇടീ..ഗഡീ.. കലക്കീട്ട്ടാ‍ാ‍ാ‍ാ‍ാ‍ാ‍ാ

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എട്ടുവീട്ടില്‍ ഭഗീരഥന്‍ പിള്ള (ബോയിങ് ബോയിങ് ഫേം) വേലായുധന്‍ ചേട്ടന്റെ അത്രേം വരുമോ?

കുട്ടന്‍മേനൊന്‍ said...

ചരിത്രപ്രധാന്യമര്‍ഹിക്കുന്ന ഈ സംഗതി ആരെക്കൊണ്ടു ചെയ്യിക്കും>??

നപുംസകമാണെങ്കില്‍ സാഹിത്യ അക്കാദമിയില്‍ ഇഷ്ടമ്പോലെ ആളെക്കിട്ടും.


ബുക്കിറക്കിയാല്‍ ഉടന്‍ തന്നെ അടിയതിരമായി ഒരു ബ്ലോഗ് മീറ്റും പുസ്തകച്ചന്തയും...

പ്ലീസ് ബ്ലോഗ് മീറ്റിനു എന്നെ വിളിക്കരുത്. അന്നത്തെ തൃശ്ശുര്‍ മീറ്റിനു ശേഷമാണ് സിദ്ധാര്‍ത്ഥ റീജന്‍സി പൂട്ടിയതും ഗുണ്ടകള്‍ (ചില ബ്ലോഗര്‍മാരും പോലീസുകാരും) അഴിഞ്ഞാടിത്തുടങ്ങിയതും ( സീക്രട്ട്....:) )

നീ നാട്ടില്‍ വരുമ്പോ നമുക്ക് കാണാം… .. അതന്ന്യ എനിക്കും പറയാനുള്ളൂ... നാട്ടിവരുമ്പോ കാണാം :)

:: VM :: said...

മിസ്റ്റര്‍ കുട്ട്സ് മേനോന്‍..
ബീ സിരിയസ്.,. ഒരാലുടെ ജീവിത പ്രശ്നമാണ് ! :)

മദനിക്കും തന്‍ ഭാര്യ പൊന്‍ ഭാ‍ര്യ എന്നല്ലേ?

Namaskar said...

തലേക്കെട്ട് ഇത് പോര, താഴെ പറയുന്നവ നിര്‍ദ്ദേശിക്കുന്നു

1. വൈബ്രേറ്റര്‍ - യൂസര്‍ മാന്വല്‍ (പരിപ്പെടുത്ത എഡിഷന്‍)

2. ജ്വാലികള്‍ ഇല്ല ശമ്പളം ഇല്ല,

ബാക്ഗ്രൌണ്ടിലെ മിന്നലിന് ഇത്തിരീങ്കൂടെ വെട്ടമാകാമായിരുന്നു :)

അഗ്രജന്‍ said...

congrats... njangal kaathirikkukayaayirunnu eeyoru vaaartha shravikkaan vendi... daivam njangale kaathu rakshikkatte

[ nardnahc hsemus ] said...

ഇടിവാള്‍ പുസ്തകമായതോണ്ട് പ്രകാശിപ്പിയ്ക്കേണ്ട ആവശ്യമില്ല... അതിടയ്ക്കിടെ തന്നെത്താന്‍ പ്രകാശിച്ചോളും... ഇടയ്ക്കിത്തിരി കാറും കോളും ണ്ടാവും ന്നല്ലേ ള്ളൂ....

(ശേടാ.. ഇവന്മാരെകൊണ്ട് തോറ്റല്ലാ... മനുഷ്യന്മാര്‍ക്ക് തന്നത്താന്‍ ഒരു സാധനം ഇറക്കാന്‍ പറ്റാണ്ടായി....)
:P

[ nardnahc hsemus ] said...

ഇടിവാള്‍ പുസ്തകമായതോണ്ട് പ്രകാശിപ്പിയ്ക്കേണ്ട ആവശ്യമില്ല... അതിടയ്ക്കിടെ തന്നെത്താന്‍ പ്രകാശിച്ചോളും... ഇടയ്ക്കിത്തിരി കാറും കോളും ണ്ടാവും ന്നല്ലേ ള്ളൂ....

(ശേടാ.. ഇവന്മാരെകൊണ്ട് തോറ്റല്ലാ... മനുഷ്യന്മാര്‍ക്ക് തന്നത്താന്‍ ഒരു സാധനം ഇറക്കാന്‍ പറ്റാണ്ടായി....)
:P

:: VM :: said...
This comment has been removed by the author.
ശ്രീ said...

ഈ സാഹസം സോറി, സംഭവം ഏതായാലും ഗംഭീരമായി ഇടിവാള്‍ജീ... ഒരു പത്ത് ബുക്ക് ഞാന്‍ തന്നെ വാങ്ങിയേക്കാം. (അത്രയും പേര്‍ കുറച്ച് വായിച്ചാല്‍ പോരേന്ന്... യേത്)

പിന്നെ, ഫ്രണ്ട് പേജില്‍ തന്നെ 99 രൂ 99 പൈസ എന്ന് കണ്ട ശേഷമായതു കൊണ്ടാണോന്നറീല്യ ബാക് സൈഡ് മുഴുവനും മങ്ങിയ പോലെ ഒരു തോന്നല്‍...

അപ്പ ക്യാഷ് ചെക്കയക്കണോ അതോ അക്കൌണ്ടിലേയ്ക്കോ? ;)

G.manu said...

ഹഹ..
ഒരു ചെയ്ഞ്ചിനു പ്രകാശനം നമുക്ക് മധ്യധരണ്യാഴിയില്‍ ആക്കിയാലോ ഇടീ... :)

Kiranz..!! said...

കലക്കൻ ബുക്കുകവറാണിടീ.ജീവിതപ്രശ്നങ്ങൾ കണക്കിലെടുത്ത കവറ്.ബുക്കിറക്കുമ്പോൾ ഇതു തന്നെ വേണം :)

Cartoonist said...

ഇടിവാളെ, ബാക്കീള്ളോരേ,

ഞാനെന്റെ “ഭക്ഷണാനുഭവങ്ങള്‍” പുസ്സാക്കാമ്പോണൂ.

ആകെ 20 കഥകള്‍. ഒരു കഥ ഊണേശ്വരത്തുണ്ട്. ബാക്കി 19കദേം എങ്ങനെ വരുന്നാണ് ?

ഞാനെന്റെ “ഭക്ഷണാനുഭവങ്ങള്‍” എന്നെങ്കിലും പുസ്സാക്കാമ്പോണൂ.

(ഒരു കവിതേനെപ്പോലില്യേ? )

ചെലക്കാണ്ട് പോടാ said...

ഈസ് ഇറ്റ് ട്രൂ....

പറഞ്ഞ രീതി കണ്ടിട്ട് ഒരു ബിശ്വാസം വറണില്ല...

സുമേഷ് മേനോന്‍ said...

ഇതെന്നതാ, ബാറ്റായുടെ വില പോലെ ഒരു 99 പൈസാ.. (ചെരിപ്പിന്റെ മൂല്ല്യമാണോ പുസ്തകത്തിനും)...

ഞാന്‍ ഇവിടെ വന്നതുമില്ല, ഒന്നും പറഞ്ഞുമില്ലാ....
(ഞാനോടിയേയ് ....:)

Manoraj said...

edivale,

entha book republik karirakkiyale bokkirangu.. pinne, namukku pandu namute pavam gandhi sir chora nirakki oru mutayi vangi thanantha..athivanmarkkonnum ariyilla ketto.. swathanda midayi.. dyrayi erakku mashe.. kure pusthakam njan therthu tharam.. athenthu kundamengilumakate, etival erakkan chelavaya thuka velipetuthanam.. kure nalayi njan oru kavarum design cheyth kathakal vallathum ezhuthan patumao ennu nokkunnath.. rakshayilla mashe.. ezhuth angottu varunnilla.. nammal ezhuthi kazhiyumbol veetukari parayum chetta ethu matte marichupoya thakazhi mash chetantt kayinnu copy adichittundalle enn.. pinnengane..

പുള്ളി പുലി said...

കലക്കീറ്റ്ണ്ട്ട്ടാ ഇടിയെ

::: അഹങ്കാരി ::: said...

ഇടിയേട്ടോ,

വീണ്ടും ആക്ടീവായതില് സന്തോഷം

പക്ഷേ ഫോണ്ട് പ്രശ്നം വായനയുടെ സുഖം കളയുന്നല്ലോ....തപ്പിപ്പെറുക്കി “തറ...പറ” എന്ന് വായിക്കേണ്ടി വരുന്നു...

കീമാന്‍ മാറ്റി ഇപ്പോ ഏതിലാ പരീക്ഷണം?

ഏതായാലും അതൊന്ന് ശരിയാക്കണേ...

::: അഹങ്കാരി ::: said...

അല്ല ഇടിയേട്ടാ,

ഇപ്പോഴാ ഒര് കാര്യം ഓര്‍ത്തത്...

ഈ ഇടിവാളേന്നു വച്ചാ, പണ്ട് വെള്ളാമടിച്ച് വണ്ടിയോടിച്ചേന് പോലീസിടിച്ചപ്പം വാളുവച്ചതിന്റെ ഓര്‍മ്മയ്ക് ഇട്ട പേരാ?

എന്കില്‍ ആ ചിത്രമാകും ബുക്കിനു ചേരുക...

:: VM :: said...

അല്ല അഹങ്കാരി ഗെഡീ,
ഫോണ്ടിനു എന്താ പ്രശ്നം? കീമാനില്‍ തന്നെയാണു സര്‍ക്കസ്. പക്ഷേ വേഡീല്‍ ടൈപ്പ് ചെയ്ത് ബ്ലോഗറിലേക്കു പേസ്റ്റ് ചെയ്യുമ്പോ പലപ്പോഴും ഫോര്‍മാറ്റിങ്ങ് ശരിയാവാറില്ല.

ഇവിടെ പോസ്റ്റ് എനിക്ക് ഫയര്‍ ഫോക്സിലും, എക്സ്പ്ലോററിലും കൃത്യമായി വായിക്കാനാവുന്നുണ്ട്. ഇനി തന്റെ പിസിയിലെ ഫോണ്ടു പ്രശ്നം വല്ലതുമാണോ എന്നു നോക്കുമല്ലോ>?

Captain Haddock said...

കലക്കി ട്ടൊ ....

ദില്‍ബാസുരന്‍ said...

പുസ്തകത്തിന്റെ മുകളിലേക്ക് ടോർച്ചടിച്ചിട്ടുള്ള ടൈപ്പ് പ്രകാശനമാവും എന്നാ ഞാൻ കരുതിയത്. :)

തഥാഗതന്‍ said...

ഇടി ഗഡി

ബെംഗളൂരു ഡിസ്ട്രിബ്യൂഷനു നമ്മ ഉണ്ട്.

22.29% കമ്മീഷൻ . പിന്നെ ലീലയിൽ ഒരു പ്രകാശനം, ബ്ലാക്ക് ലേബൽ,ബ്ലാക്ക് ഡോഗ്, അബ്സല്യൂട്ട് വോഡ്ക അടങ്ങുന്ന് കോഴിവാൽ ഡിന്നെർ ദെൻ‌ആഫ്ടർ..

എല്ലാം അറേൻജ്ജ് ചെയ്യാം.. ചിലവിലേക്ക് അഡ്‌വാൻസായി അമേരിക്കൻ ഡാളർ 2000 എന്റെ അക്കൌണ്ടിലേക്ക് ട്രാൻസ്ഫറാൻ വൈകരുത്

Captain Haddock said...

ഇത് ബെംഗളൂരു പ്രകാശം നടത്താന്‍ ഞാന്‍ റെഡി..എനിക് ഒരു അമേരിക്കൻ ഡാളർ 19൦൦ മതി... :D :D :D തഥാഗതന്‍ പറഞ്ഞ അതെ സെടപ്പില്‍, അതിലും ജിം ജില് എന്ന് നടത്തി തരാം...കാശ് വേഗം വരട്ടെ ...

krish | കൃഷ് said...

അപ്പൊ ഇടിയും പൊസ്തകം ഇറക്കീട്ട്, ബ്ലോഗിലെ എഴുത്ത് നിര്‍ത്താനാണോ ഫാവം. സമ്മതിക്കൂല്ലാ.

(പുസ്തകം പ്രകാശിപ്പിക്കുമ്പം പാര്‍ട്ടിയുണ്ടേ വിളിക്കണേ!!)

അരവിന്ദ് :: aravind said...

അബുദാബിയില്‍ ആയത് കൊണ്ട് എന്തുമാകാമല്ലോ!
:-)

ദേവദാസ് വി.എം. said...

ഇതിനൊരു നിരൂപണം എഴുതാന്‍ എന്റെ കൈകള്‍ തരിക്കുന്നു.
(നല്ല സാന്‍ഡ് പേപ്പര്‍ കിട്ടിയാലും മതി)

കുമാരന്‍ | kumaran said...

വെട്ടി നിരത്തിയല്ലേ.... കലക്കന്‍ പോസ്റ്റ്.

അമീന്‍ വി സി said...

നന്നായിരിക്കുന്നു
നല്ല ഒരു ബ്ലോഗ്ഗര്‍ ആവാന്‍ ദൈവം തുണക്കട്ടെ
ഒരുപാട് ഇഷ്ടങ്ങള്‍ നേരുന്നു

മുസ്ലിം രാജ്യത്തില്‍ ക്ഷേത്രങ്ങള്‍ക്ക് അനുവാദമുണ്ടോ?
പ്ലീസ് വിസിറ്റ്
http://sandeshammag.blogspot.com

Jo जो جو ജോ said...

ഹ ഹ ഹ കൊള്ളാം... ഒത്തിരി ചിരിപ്പിച്ചു :))))))

Noufal Pulari said...

ആശംസകള്‍......

ഒരു യാത്രികന്‍ said...

ആശംസകള്‍ . ഇനിയും ഇനിയും കാനാനുള്ളതെല്ലെ, അത് കൊണ്ട് ഒരു കോപ്പി വാങ്ങാം എന്ന് കരുതുന്നു.

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.