-- എ ബ്ലഡി മല്ലു --

ഗാന്ധിജിയുടെ കൈ

Monday, December 14, 2009


രാഹുല്‍ മിടുക്കനായൊരു 12 വയസ്സുകാരന്‍ കുട്ടിയാണ്. ഇങ്ങനെ എഴുതിയില്ലെങ്കില്‍ സൌദിയില്‍ നിന്നും ടിക്കറ്റെടുത്ത് വന്നു തല്ലും എന്നാണു ഭീഷണി. ഭീഷണികള്‍ക്കു മുന്നില്‍ ഞാനൊരിക്കലും പതറിയിട്ടില്ല, ആവശ്യപ്പെട്ട കാര്യം പതറാതെ ചെയ്തുകൊടുക്കലാണ് എന്റെ ശീലം. വിച്ചുവിന്റെ കാണാപ്പാഠം പോസ്റ്റു വായിച്ച ശേഷം ഗെഡിക്ക് പുള്ളിയുടെ ഒരു തമാശ പോസ്റ്റണം- ആയതിലേക്ക്, ആശാന്‍ സ്റ്റൈലന്‍ രണ്ടു ഫോട്ടോ ഒക്കെ അയച്ചു തന്നു. ഷോക്കു കിട്ടിയപോലെ മുടിയൊക്കെ കുത്തനെ എഴുന്നേറ്റു നില്‍ക്കുന്ന സ്റ്റൈലില്‍ - എന്തു ചെയ്യാം, ആ ഫൊട്ടോ ഇപ്പോ കാണാനില്ല, അതുകൊണ്ട് ഉള്ളൊരെണ്ണം വച്ച് അഡ്ജസ്റ്റു ചെയ്യുന്നു


അപ്പോള്‍ സംഭവം ഇതാണു!

രാഹുല്‍ യു.കെ.ജി യില്‍ പഠിക്കുമ്പോഴാണി അതി ഭയാനകമായ സംഭവം നടക്കുന്നത്. അന്നൊരു ഗാന്ധിജയന്തി ആയിരുന്നു. സൌദിയിലായതിനാല്‍ ആ അവധി നഷ്ടപ്പെട്ട രാഹുല്‍ സ്കൂളില്‍ നിന്നും തിരിച്ചെത്തുമ്പോള്‍ അച്ഛനും അമ്മയും ചേച്ചിയും ഊണു കഴിക്കുന്നു. ഭക്ഷണത്തില്‍ താല്പര്യക്കുറവില്ലാതിരുന്ന രാഹുലും ഉടന്‍ തന്നെ അവര്‍ക്കൊരു കമ്പനി നല്‍കി. ഊണിനിടയില്‍ രാഹുലിനൊരു സംശയം

“അമ്മാ, ഈ ഗാന്ധിജിയുടെ കൈ‌ എന്തു വലുപ്പം വരും?”

ഉണ്ടുകൊണ്ടിരുന്ന കൈ ഉയര്‍ത്തിക്കാട്ടി അമ്മ പറഞ്ഞത്രേ, “ദാ ഏകദേശം ഇത്രേം വരും”..
“ഇത്രേ ഒള്ളൂ”? രാഹുലിനു വീണ്ടും സംശയം

ഇത്തവണ അച്ഛന്‍ ഇടപെട്ടു.. അല്പം കൂടി വലിയ സ്വന്തം കൈ ഉയര്‍ത്തി അതി സമര്‍ത്ഥമായി അദ്ദേഹം പറഞ്ഞു, “അല്ല മോനേ, ദാ ഇത്രേം വരും”..

ഷുവര്‍?
ഷുവര്‍ മോനേ.. നീ ഊണു കഴിക്ക്.. അച്ഛന്‍ സമാധാനിപ്പിച്ചു

ഇതോടെ രാഹുലിന്റെ സംശയങ്ങള്‍ അവസാനിച്ചു- നിശബ്ദനായി അല്പനേരം പ്ലേറ്റിലേക്കു നോക്കിയിരുന്നു കൊണ്ട് ടിയാന്‍ അച്ഛനോടും അമ്മയോടുമായി പറഞ്ഞു.. “ഹും.. മൈ ടീച്ചര്‍ ഈസ് എ ലയര്‍”! ഗാന്ധിയുട

ഉണ്ടൊണ്ടിരുന്ന കൊച്ചിനു പെട്ടെന്നൊരു ലയര്‍ വിളിവരാന്‍ എന്താ കാര്യമെന്നത്ഭുതപ്പെട്ട് അച്ഛന്‍ ചോദിച്ചു “എന്താ മോനേ കാര്യം?”

മൈ ടീച്ചര്‍ ഈസ് എ ലയര്‍! ഷി ടോള്‍ഡ് ദ ഹോള്‍ ഇന്‍ഡ്യ വാസ് ഇന്‍ ഗാന്ധിജീസ് ഹാന്‍ഡ്!

4 comments:

അഭിലാഷങ്ങള്‍ said...

രാഹുലേ.... ഇങ്ങനെ ഡൌട്ടടിച്ചിരിക്കാതെ വിച്ചൂനെപ്പോലെ ഇതൊക്കെ “കാണാപ്പാഠം” പഠിച്ചാ മതി. ഗാന്ധിജിയുടെ കൈയ്യില്‍ ഇന്ത്യയായിരുന്നോ, വടിയായിരുന്നോ, കൈരേഖയായിരുന്നോ എന്നൊക്കെ... ഇനി എന്ത് കുന്തമായിരുന്നാലും ടീച്ചര്‍ പറഞ്ഞുതരുന്നത് കാണാപ്പാഠം പഠിച്ചാല്‍ മതി. ഓകേ? :)

പിന്നെ, ഈ ജുബ്ബയൊക്കെ ഇട്ടിരിക്കുന്ന രാഹുലിനെ കാണാന്‍ പഴയ രാഹുല്‍ ഗാന്ധിയെപ്പൊലെ ഉണ്ട് ന്നാ തോന്നുന്നേ...! നോക്കൂ ! പിന്നെ ഭാവിയില്‍ ഈ രാഹുല്‍ ഇപ്പോഴത്തെ രാഹുല്‍നെ പോലെ ആകുമായിരിക്കും. അല്ലേ? അപ്പോ പ്രധാനമായി രാഹുല്‍ പഠിക്കേണ്ടത് രാഹുല്‍ ഗാന്ധി എങ്ങിനെയുണ്ടായി എന്നതാണ്. അത് പഠിക്കാന്‍ ഇവിടെ നോക്കിയാ മതി. ഇത് വിച്ചൂനെ പോലെ കാണാപ്പാഠം പഠിക്കേണ്ട... കാണാപ്പാഠം പഠിച്ച് തീരുമ്പോഴേക്ക് 27 വര്‍ഷം എടുക്കും.. അപ്പോഴേക്ക് രാഹുല്‍മോന്, രാഹുല്‍ ഗാന്ധിയുടെ ഇപ്പോഴത്തെ പ്രായമായിപ്പോകും...39 വയസ്സ്! അതോണ്ട് വേണ്ട ട്ടാ... ജസ്റ്റ് *നോക്കിയാ മതി :)

(“നോക്കിയാ മതി“ ന്ന് പറഞ്ഞത് ‘നോക്കിയ‘ മൊബൈല്‍ നെ പറ്റിയല്ല... ഇനി അതിനും ഡൌട്ടടിക്കണ്ട.. ങാ‍...) :)

ശ്രീ said...

അച്ഛനും അമ്മയും പറഞ്ഞത് കേള്‍ക്കണ്ട... മാര്‍ക്ക് കിട്ടണ്ടേ... ടീച്ചര്‍ പറഞ്ഞത് മാത്രം കേട്ടാല്‍ മതി.

കുമാരന്‍ | kumaran said...

രാഹുല്‍ കൊള്ളാല്ലോ..!

ചെലക്കാണ്ട് പോടാ said...

ഫയങ്കരം അതി ഫയങ്കരം

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.