-- എ ബ്ലഡി മല്ലു --

ബെങ്കലൂരു ട്രാവലോഗു - പാര്‍ട്ട്- 2

Sunday, December 06, 2009

അങ്ങനെ എമിഗ്രേഷനും കഴിഞ്ഞു പുറത്തേക്കു നടന്ന്നു. ലഗേജൊന്നുമില്ലാത്തതിനാല് ഇനിയും കൂടുതല് കാത്തു നില്ക്കണ്ട. ഞാന് വാച്ചിലേക്കു നോക്കി.2.30 പുലര്ച്ചേ.. അപ്പോള് 4 മണി ഇന്ത്യന് സമയം. സമയം അഡ്ജസ്റ്റു ചെയ്ത ശേഷം എക്സിറ്റിലേക്കു നീങ്ങി. രാജാജി നഗറിലാണു ഹോട്ടല് പാരിജാത് ഗേറ്റ് വേ. 40 കിലോമീറ്ററോളമുണ്ട്. കഴിഞ്ഞതവണ ബാങ്ലൂരില് വന്നപ്പോള് അയര്പോര്ട്ട് പ്രീപെയ്ഡ് ടാക്സിക്കാരു കഴുത്തറുത്തു.950 രൂപയാണു വാങ്ങിയത്. തിരിച്ചൊരു പ്രൈവറ്റു ടാക്സിക്കാരന് 600 രൂപയേ വാങ്ങിയുള്ളൂ. അതുകൊണ്ട് ഇത്തവണ പ്രൈവറ്റ് ടാക്സി പുറത്തു നിന്നു വിളിക്കാമെന്നോര്ത്തതും, ദാ ഒരു ഏജന്റ് വന്നു- എയര്പോര്ട്ട് ടാക്സിയുടെ തന്നെ ആളാണു. റേറ്റു ചോദിച്ചതും പുള്ളി പറഞ്ഞു 950 റുപീ എന്നു. ഓകെ താങ്ക്യൂ എന്നും പറഞ്ഞ് ഞാന് വെളിയിലോട്ടിറങ്ങി. അവിടെ അതാ ഒരു കൊടവയറന് പ്രൈവറ്റ് ടാക്സിക്കാരന് .. ആശാന് എന്റെ കയ്യിലെ ബാഗു കടന്നു പിടിച്ചു പ്ലീസ് കം സാര്, എന്നു പറഞ്ഞ് എന്നെ വെളിയിലോട്ടാനയിച്ചു, പുള്ളീടെ അങ്കം കണ്ടപ്പോള് യുഗങ്ങളായി ആ എയര്പോര്ട്ടില് എന്നെയും കാത്ത് കണ്ണില് എണ്ണയും, കാറീല് ഡീസലുമടിച്ചു എനിക്കായി കാത്തുനില്ക്കയായിരുന്നു എനിക്കു തോന്നി.

രാജാജി നഗറിലേക്കു റേറ്റു ചോദിച്ചപ്പോള്, വി വില് അഡ്ജസ്റ്റ് സാര്, എന്നൊക്കെ പറഞ്ഞു പുള്ളീ നടന്നു.
ഞാന് ആശാനെ വിളിച്ചു..എന്നിട്ടു പറഞ്ഞു നില്ല്.. റേറ്റ് ഉറപ്പിച്ച് പോവാം..
അവന് പറഞ്ഞു 40 കി.മി ആണു സര്..

ഏകദേശം?
ഒരു 700 ആവും സര്- ഞങ്ങള്ക്ക് റേറ്റ് ചാര്ട്ടുണ്ട്.. കാണിച്ചു തരാം

ഓക്കെ. നട.. അവനു എന്റെ കയ്യിലെ ഡ്യൂട്ടിഫ്രീ ബാഗു കൂടി പിടിക്കണം.. ഞനതും കൊടുത്തു.
യു വാണ്ട് ഏ കോഫീ സര്?
ഗുഡ്.. ഒരെണ്ണം ആവാം .. എയര്പോര്ട്ടിനു വെളിയിലെ കോഫീഷോപ്പിലേക്കു ഞാന് നടന്നു,
നിനക്കു വേണ്ടേ ?
വേണ്ട സര്.. ഞാനിവിടെ നിന്നോളാം. (ബാഗുയ്മെടുത്ത് അവന് കടന്നു കളയുന്നില്ലല്ലോ എന്നുറപ്പു വരുത്തുന്ന ആംഗിളില് നിന്നു ഞാനൊരു കോഫിക്ക് ഓര്ഡര് ചെയ്തു..

ഏത് കോഫി?
ഏതെലും എടടേ എന്നു മനസ്സില് പറഞ്ഞു ഒരു ബ്ലാക്ക് കോഫി

ഐറിഷ്?
പണ്ടാരം, ഐറീഷോ, ഉഗാണ്ടിഷോ , നൈജീരിയനോ..എന്തേളുമാവട്ട്.. ഒരു നോര്മല് ബ്ലാക്ക് കോഫി താ..
65 റുപീ സര്..

ഞാന് 100ന്റെ ഒരു പെടക്കണ ഗാന്ധിയെക്കൊടുത്തു.
സാര് ചേഞ്ചില്ല..കാന് ഐ ഗെറ്റ് ഏന് ഓര്ബിറ്റ് ഫോര് യു?

ഓ- ആ കാളയുടെ പല്ലു വെളുപ്പിക്കുന്ന സാധനമല്ലേ..എട്.. ഇറ്റ്സ് എ ഗുഡ് സെല്ലിങ്ങ് ട്രിക്ക് എന്നു ഞാനവനോടു ചിരിച്ചുകൊണ്ടു പറഞ്ഞു.

നോ സര്.. പ്ലീസ് ഡോണ്ട് മിസണ്ടര്സ്റ്റാന്ഡ്..
ഓകെ ഓകെ .. കോഫിയും വാങ്ങി ഞാന് നടന്നു.

ടാക്സിക്കാരന് ബാഗെല്ലാം കാറീല് വച്ച് ഡോറ് തുറന്നു തന്നു. ശേഷം റേറ്റ് ചാര്ട്ട് എടുത്തു നോക്കി എന്നോടു പറഞ്ഞു .സര്, രാജാജി നഗര് 700 റുപീസ് വണ് ഏന്ഡ് ഹാഫ്
ബാഗെല്ലാം സീറ്റില് പ്രോപ്പറായി എടുത്തുവക്കുന്നതിനിടയില് ഞാന് പറഞ്ഞു.. ഓകെ-
അവന് വണ്ടിയെടുത്തു. പാര്ക്കിങ്ങില് നിന്നും പുറത്തോട്ടിറങ്ങുമ്പോള് അവന് പറഞ്ഞു..സര്.. ഒരു 100 റുപീസ് വേണം ഫോര് പാര്ക്കിങ്ങ്

ഞാന് 100 രൂപ കൊടുത്ത് പറഞ്ഞു.. ഇതു ഞാന് തരേണ്ടിവരുമോ?
ഇല്ല സര്, മീറ്റര് ഫെയറില് അഡ്ജസ്റ്റു ചെയ്യാം.. വണ്ടി നല്ല സ്പീഡില് വെളിയിലേക്കെടുത്ത് അവന് പറഞ്ഞു.. നിങ്ങള് ഇനി 950 റുപീ പേ ചെയ്താല് മതി

വാട്ട്?? എന്റെ തലകറങ്ങി.. ടേയ് മണ്ടങ്കൊണാപ്പീ.. 700 ഇല് നിന്നും 100 പോയാല്, ബാങ്കളൂരില് 950 ആണോടേയ് എന്നു ഞാന് ചോദിച്ചു
അല്ല സര് 1050 ഇല് നിന്നും 100…
ങേ? 700 അല്ലേ റേയ് .. 350 നിന്റെ അമ്മായമ്മക്കു സ്ത്രീധനം കൊടുക്കാനുള്ള വകുപ്പിലാ?
അല്ല സര്.. ഞാന് പറഞ്ഞത് 700 വണ് ഏന്ഡ് ഹാഫ് എന്നല്ലേ?


എന്നു വച്ചാല്??
സര് നൈറ്റ് ഫെയര് 1 ½ ആണു. 700 ന്റെ 1 ½ 1050 ! രാത്രി 10 മുതല് രാവിലെ 5 വരെ.
ഞാന് സമയം നോക്കി- 4.30. നീ എന്നെ ഹോട്ടലില് ഡ്രോപ്പ് ചെയ്യുമ്പോള് 5 മണി കഴിയില്ലേ? അപ്പോ ഞാന് നോര്മല് റേറ്റേ തരൂ..


ഇല്ല സാര്.. ഞാന് 5 മണിക്കു മുന്നേ ഹോട്ടലിലെത്തിക്കും.. കാലമാടന് സ്പീഡു കൂട്ടി…
ഡേയ്, അക്ബര് ട്രാവലുകാരു എല്;ലാം ചേര്ത്ത് 950 പറഞ്ഞതാടേയ്, ആ എന്നെയാണോ നീയിങ്ങനെ പീഡീപിക്കുന്നേ? ഞാന് ദീനദയാലുവായി ചോയ്ച്ചു.

സാര്..ഇതും ട്രാവത്സിന്റെ ടാക്സി തന്നെ.. ഇതു താന് റേറ്റ്.. അല്ലെല് എന്റെ കയ്യില് നിന്നും കാശ് പോകും. പാര്ക്കിങ്ങ് എക്സിറ്റ് ടിക്കറ്റില് ടൈമുണ്ട്.


എന്റെ ടൈം! ഞാന് വീണ്ടും മനസ്സില് പറഞ്ഞു…

4-55 നു ടാക്സിക്കാരന് എന്നെ ഹോട്ടലിലെത്തിച്ചു. റിസപ്ഷനില് ബുക്കിങ്ങ് എല്ലാം പറഞ്ഞു. ഫുള് അഡ്വാ‍ാന്സ് കാര്ഡു വഴി പേ ചെയ്തു. അവനെനെറ്റെ പാസ്പോര്ട്ട് കൌണ്ടറില് വക്കണമെന്നു. ഡേയ്, ഞാനൊരു ഇന്ത്യനാ..പിന്നെന്തിനാ നിനക്ക് പാസ്പോര്ട്ട്.. ഫോറീനേഴ്സിന്റെ പാസ്പോര്ട്ടല്ലേ സാധാരണ ചോദിക്കാറുള്ളൂ എന്നൊക്കെ പറഞ്ഞെങ്കിലും, ലവന് പറയുന്നത് എന്റെ ബുക്കിങ്ങ് അബു ദാബിയില് നിന്നാണു. നീ കൊണ്ട് പുഴുങ്ങിത്തിന്നരുത് എന്നു പറഞ്ഞ് ഞാനെന്റെ സ്താവര ജംഗമ പാസ്പോര്ട്ട് അവനു നേരെ നീട്ടി.
നല്ല റൂം- ചെന്നതും ഒന്നു കുളിച്ചു. ബിയറിന്റെ കാനിലേക്കു നോക്കി..ഒരു നാരഞ്ഞാവെള്ളം അങ്ങട്ട് പൂശ്യാലോ എന്ന ടെന്ഡന്സി ഉണ്ടായെങ്കിലും, ഉറക്കം, ബാഡി പെയിന്, പനി എന്നിവ എതില് നിന്നും പിന്തിപ്പിച്ചു, സമയം 5 കഴിഞ്ഞു., നാളെ 10 നാണു അപ്പന്റോയിന്റ്മെന്റ്.- 1 ബിയറടിച്ചാല് ചെലപ്പോ അത് രണ്ടാവും, പിന്നെ മൂന്നവും, പിന്നെ നാലാവും, പിന്നെ ഞാന് പാമ്പാവും, പിന്നെ 9 മണിക്ക് എനിക്കാണ്ടാവും- ഞാന് നേരെ കട്ടിലിലേക്കു ചാടി.. അതേ ഓര്മ്മയുള്ളൂ—


എട്ടരക്ക് റിസപ്ഷനില് വേക്കപ്പ് കോള് അറേഞ്ചു ചെയ്തിരുന്നു. കൃത്യം എട്ടരക്കു തന്നെ വിളി വന്നു. കിളിപോലൊരു ശബ്ദം. ഷിഫ്റ്റ് മാറിയിരിക്കുന്നു. ഞാന് ചാറ്റിയെനീറ്റ് ഒന്നുകൂടി കുളിച്ചു. പേസില്ല.. ചീപ്പില്ല.. അതു രണ്ടും കൊണ്ടു വരാന് റൂംസര്വീസില് വിളിച്ചു. 2 മിനിറ്റില് ബോയ് വന്നു.. പേസ്റ്റ്ം ഷേവിങ്ങ് കിറ്റുമായി. കോപ്പ്..മുടി ചീകാന് എന്തു ചെയ്യും ? കൈ താന് ചീപ്പ് ആക്കാം.. ഞാന് മനസ്സിലോര്ത്തു. മൊബൈല് ഫോണ് എടുത്തു നോക്കി.. “ഇന്വാലിഡ് സിം എന്ന മെസേജ്ജ്.. ഞാന് ഞെട്ടി.


ഇങ്ങോട്ടിറങ്ങുമ്പോള്, സാധാരണ ഉപയോഗിക്കുന്ന നോകിയ ഫോണ് മാറ്റി ഈയിടെ ഓഫീസില് വന്ന ചൈനക്കാരിയുടെ കയ്യില് നിന്നും വാങ്ങിയ ഡബില്-സിം ഫോണ് ആണു കൊണ്ടു വന്നത്. യു.ഏ.ഇ നമ്പരിന്റെ കൂടെ നാട്ടിലെ എയര് ടെല് നമ്പര് കൂടി ഉപയോഗിക്കാമല്ലോ, 2 ഫോണ് കരുതണ്ടല്ലോ എന്നൊക്കെയായിരുന്നു മനസ്സില് (അമ്മച്ചിയാണേ ഞാന് സ്ഥിരമായി ചൈനാഫോണാല്ല ഉപയോഗം  ) അപ്പോഴാണോര്ത്തത്, ഈയിടക്ക് ബെര്ളിയുടെ പോസ്റ്റില് ചൈനാ ഫോണ് ഇന്ത്യയില് വര്ക്കു ചെയ്യില്ല എന്നു സൂചിപ്പിച്ച കാര്യം.. ബെങ്കലൂരു ഇന്ത്യയുടെ ഭാഗം തന്നെ.. ഞാന് ഫോണ് എടുത്ത് ക്ലോസറ്റിലിട്ടാലോ എന്നോര്ത്തു.
ഫ്രഷായി താഴെ ചെന്നപ്പോള് അവര് എന്റെ പാസ്പോര്ട്ട് തിരികെ തന്നു.. യുവര് കോമ്പ്ലിമെന്ററി ബ്രേക്ക്ഫാസ്റ്റ് ഈസ് റെഡി സാര്.. റിസപ്ഷനിസ്റ്റ്..( കാണാന് തരക്കേടില്ല- ക്ലാസ് ബി- കിളി)


രണ്ട് ഇഡ്ഡലിയും, വടയും, പിന്നൊരു ഗ്രേപ്ഫ്രൂട്ട് ജ്യൂസും, പിന്നൊരു കാപിയും അടിച്ച് ഫാസ്റ്റിങ്ങിനൊരു ബ്രേക്കു നല്കി. 2 ബോയില്ഡ് എഗ്ഗ് ചോദിച്ചപ്പോള് സോറില് ഇല്ല സര് എന്നു പറഞ്ഞതുകൊണ്ടു മാത്രം ഞാനവയെ വേണ്ടെന്നുവച്ചു..


എല്ലാം കഴിഞ്ഞു..തിരികെ ഹോട്ടലില് എത്തിയത് വൈകീട്ട് 6 മണിക്ക്. കസിന്/ഫാമിലി 6.30 മണിക്കു വരാമെന്നാണു പറഞ്ഞിരിക്കുന്നത്. വളരേ വേണ്ടപ്പെട്ട 2 ബ്ലോഗു ഫ്രണ്ട്സിനെ ഹോട്ടല് ഫോണില് നിന്നും വിളിച്ചു. അവരും അല്പം തിരക്കിലാണെന്നു തോന്നിയതിനാല്, പിന്നെക്കാണാം എന്നു പറഞ്ഞു .(അണ്ണാ അല്ലാണ്ടു ബിയറിന്റെ കാര്യമോര്ത്തല്ല  )


ഒന്നുകുളിച്ചു ഫ്രഷായി, ടിവിയില്, ഇന്ഡ്യ്യ-ശ്രീലങ്ക മാച്ച് ഹൈലൈറ്റ്സ് കണ്ടു.. ഹെന്നാലും എന്റെ ഷെവാഗേ, .. താനാ മുരളീതരന്റെ പരിപ്പെടുത്തില്ലെ…


അതിനിടക്കു കസിന്റെ ഫോണ് വന്നു അവര് ലേറ്റാവും..7/30 ആവും. ഓകെ. 6 ബിയറുണ്ട്.. എനിക്കു പനിയുണ്ട്.. അതുകൊണ്ട് തണുക്കാത്ത ബിയര് തന്നെ ആവാം. പൊട്ടിച്ചടി തുടങ്ങി. പുതിയ ഒരു ജര്മന് ബ്രാന്ഡാണു..ടേ്സ്റ്റി…


ഏഴരക്ക് അവര് വന്നതും 6 ബിയറൂം തീര്ത്തിരുന്നു. കുറച്ചു നേരം സംസാരത്തിന് ശേഷം ഞാന് പറഞ്ഞു.. നമുക്ക് പുറത്തു ഡീന്നറിനു പോവാം..


റിസപ്ഷനില് വിളിച്ച് പരിസരത്തുള്ള നല്ല റസ്റ്റോറന്റുകള് തിരക്കിയപ്പോള് “നന്ദിനി “ നല്ലതാ എന്ന അഭിപ്രായം കിട്ടിയിരുന്നു. എന്നാല് നമുക്ക് നന്ദിനിയില് പോകാം എന്നു പറഞ്ഞപ്പോള് അരുണ് ഓകെ, എനിക്കറിയാം സ്ഥലം എന്നും പറഞ്ഞു.


എല്ലാവരും ചേര്ന്നൊരോട്ടോയില് കയറി- അരുണ് കന്നഡയില് പി-എച്-ഡി ആയതിനാല് ഓട്ടോക്കാരനോടു സംസാരിക്കാന് എളുപ്പമായിരുന്നു. 20 മിനിറ്റ് യാത്രക്കു ശേഷം ഓട്ടോക്കാരന് പറഞ്ഞു.. ദാ ആ കാണുന്നതാണു നന്ദിനി, നിങ്ങള് ഇവിടെ ഇറങ്ങിയാല് എനിക്കെളുപ്പമാവും, അല്ലെങ്കില് പാലം ചുറ്റി വരാന് ഇനിയും 20 മിനിറ്റെടുക്കും.. ഓക്കെ.


അരുണ് മുന്നിലും, ഞാനും രാധിയും മോള്ഊം സംസാരത്തോടെ പുറകിലുമായി നടന്നു. ഒരു റസ്റ്റോറന്റിലേക്ക് അരുണ് നടന്നു കയറി കൂ‍ൂടെ ഞാനും രാധിയും കുഞ്ഞും. കൂടെ ഒരു ലോക്കലുള്ളപ്പോള് എന്തിനു ഭയക്കണം?
കയറിയതു ബേറര് വന്നു – ഞങ്ങളെ ഫാമിലി റൂമിലോട്ടനയിച്ചു.. അവിടെയൊരിടത്തിരുന്നു. ഞാനെന്റെ ചൈനാ ഫോണും (ഇ-72 നോക്കിയ്സ്യുടെ ഡ്യൂപ്പ് ചുമ്മാ ഒരു സ്റ്റൈലിനു) കയ്യിലെ മാള്ബറോ സിഗരറ്റും ടേബിളില് വച്ചു..


ഉടന് തന്നെ സൂപ്പര്വൈസര് വനു എന്നോട് ഗൌരവത്തില് പറഞ്ഞു..സര് യു കാണ്ട് സ്മോക്ക് ഹിയര്..
യവനേതു കോത്താഴത്തുകാരന് കന്നഡക്കാരനാണടേയ്യ് എന്നു മനസ്സില് കരുതി ഞാന് മറുപടി പറഞ്ഞു – ഓകെ. ബട്ട് ഐ ഹോപ്പ് ഐ കാന് കീപ് തിസ് പാക്കെറ്റ് ഓണ് ദിസ് ടേബിള്?
ഒരു ചമ്മലോടെ അവന് സോറി പറഞ്ഞു..ബേറര് മെനു കൊണ്ടു വന്നു..


ഞാനൊരു ബിയറും, അരുണൊരു ബക്കാഡി ബ്രീസറൂം പൂശി.. ഭക്ഷണം പറഞ്ഞു.. സ്റ്റാര്ട്ടേഴ്സ് തരക്കേടില്ലാരുന്നു. മെയിന് കോഴ്സ് തനി തല്ലിപ്പൊളി.. പകുതി ഭക്ഷണം കഴിച്ച് നാപ്കിനെടുത്ത് തുടക്കുന്ന എന്നെ കണ്ടപ്പോള് ബേറര് വന്നു ചോദിച്ചു?

ഫിനിഷ്ഡ് സര്?
യാ, യുവര് ഫുഡ് ഈസ് ക്രാപ്.. ബഹുമാനപുരസ്സരം മറുപടിച്ചു/ (അല്ലേലും കാര്യങ്ങളൊക്കെ ചൂടോടെ നടക്കണം എന്ന പക്ഷമാ എനിക്ക്)


ഒന്നും മിണ്ടാതെ അവന് പ്ലേറ്റുമായി പോയി, ബില്ലെടുക്കാന് ഞാന് ആംഗ്യം കാണിച്ചു. ബില്ലുവന്നപ്പോള് ആരു പേ ചെയ്യുമെന്നു അടിപിടി. ഇപ്പോള് ഞാന് ചെയ്തേക്കാം നിങ്ങള് അടുത്ത ട്രിപ്പിനു ദുബായില് വരുമ്പോള് ഞാന് ചാന്സുതരാമെന്നു പറഞ്ഞു ഞാന് അതു തട്ടിപ്പറിച്ചു. ഇതിനിടക്ക് ടേബിളിന്റെ സൈഡിലിരുന്ന മെനു (അവന്മാര് അത്രേം നേരമായിട്ടും അതെടുത്ത് കൊണ്ടുപോയിരുന്നില്ല) അരുണ് നോക്കി എന്നോടു പറഞ്ഞു.. ഒരബദ്ധം പറ്റി..
ഉം? ഞാന് ചോദിച്ചു


ഇതു നന്ദിനി അല്ല.. മധുര ആന്ധ്ര റെസ്റ്റോറന്റ് ആണ്
ബെസ്റ്റ്!@ അപ്പോ നന്ദിനിക്കെന്തു പറ്റി?
തഴെ ഇറങ്ങി നോക്കിയപ്പോള് നന്ദിനി തൊട്ടടുത്ത ബില്ഡീങ്ങാണ്. തിരക്കിനിടയില് ബോര്ഡ് നോക്കിയില്ല അരുണ്.. ആ പോട്ട്..


10.30 മണിയോടെ ഹോട്ടലില് തിരിച്ചെത്തി. ശുഭരാതി നേര്ന്നു അരുണും രാധിയും മോളും യാത്രയായി. 4-40 നാണു ഫ്ലൈറ്റ്. 2 മണിക്ക് എയര്പോര്ട്ടിലേക്കൊരു ടാസ്കിയും, 1 മണിക്കൊരു വേക്കപ്പ് കോളും അറേഞ്ച് ചെയ്തു. ഞാന് എല്ലാം ഭംഗിയായി പാക്കു ചെയ്തു. എല്ലം കഴിഞ്ഞപ്പോള് സമയം 11.30 ഇനി ഒന്നര മണിക്കൂര് എന്ത് ഉറക്കം? പൊടിപൂരം തിരുനാള് ബാക്കി വായിച്ചു തുടങ്ങി. 12 മണിയായതും കണ്ണടഞ്ഞു തുടങ്ങി- ഒന്നു മയങ്ങി.. 1 മണിക്കു വേക്കപ്പ് കോള്..ടാസ്കി താഴെ റെഡി.. ഞാന് ഒന്നു ഫ്രഷായി.. എല്ലാം റീകണ്ഫേം ചെയ്തു , താഴെ ചെന്നു ബില് സെറ്റില് ചെയ്തു, എക്സല്ലന്റ് സെര്വീസ് എന്നു അവരുടെ ഫീഡ്ബാക്ക് ഫോമില് മാര്ക്ക് ചെയ്തു ( തമാശയല്ല- നല്ല ഹോട്ടല്) ടാസ്കിയില് കയറി ഒനു ചരിഞ്ഞു.


അര മണിക്കൂറില് എയര്പോര്ട്ടു പൂകി. ചെക്കിന് ചെയ്ത ശേഷം എമിഗ്രേഷന് കൌണ്ടറില് ഫില് ചെയ്യാനുള്ള ഫോമിനായൊരു പേന പരതുന്നനിടയില് എനിക്ക് കിട്ടിയത് ഒരു ഇന്‍ഡ്യന്‍ പാസ്പോര്ട്ട്!


ഏതു മന്ദയാണടേയ് പാസ്പോര്ട്ടും മറന്നു വച്ചിരിക്കുന്നേ എന്നു കരുതി ഞാന് അതു തുറന്നു നോക്കി.. പാസ്പോര്ട്ട് മാത്രമല്ല, ബോര്ഡിങ്ങ് കാര്ഡ്, എമിഗ്രേഷന് ഫോം എല്ലാമുണ്ട്. കൂടൂതല് നോക്കിയപ്പോള്, പേരു ഃരിഷികേശ് ജയന്.കെ ഡേറ്റ് ഓഫ് ബര്ത്തിലേക്കു നോക്കിയപ്പോള് 1998..അയ്യോ കൊച്ചു പയ്യനാ..ഞാന് സീരിയസ്സായി.. പ്ലേസ് ഓഫ് ബര്ത്ത് നോക്കി.. തൃശ്ശൂര്..കേരള !! ഓഹ് ഗോഡ്.. ഞാന് മുന്നിലെ ക്വൂവിലേക്കു നോക്കി..എന്നിട്ട് വശം ചേര്ന്നു നടന്നു.. 4 ലൈനാണുള്ളത്..അതില് ആകെ ഒരു 20—22 പേര് നില്പ്പുണ്ട്. 10-11 വയസ്സു തോന്നിക്കുന്ന ഒരൊറ്റ പയ്യന് മാത്രമേ ഒള്ളൂ.. ആ ലൈനിന്റ്റ്റെ വശം ചേര്ന്നു നടന്നു ഞാന് അവന്റെ അരികിലെത്ത് ഉറക്കെ ആരോടെന്നില്ലാതെ ചോദിച്ചു..


“ഹൂ ഈസ് ഹ്രിഷികേശ്?”
പയ്യനും, കൂടെ നിന്നിരുന്ന ഒരു ചേട്ടനും പെട്ടെന്നു ഞെട്ടി, എന്നെ നോക്കി. പയ്യന് പറഞ്ഞു.. ഇറ്റ്സ് മീ..
അധികാര ഭാവത്തില് ഞാന് ആവശ്യപ്പെട്ടു: ഗിവ് മീ യുവര് പാസ്പോര്ട്ട്..


(യവനേതടേ കറുത്ത ടി-ഷര്ട്ടിട്ടും പോലീസുകര് ഇറങ്ങിയോ ബെങ്കലൂരുവില് എന്നു പയ്യന്റെ അച്ഛന് സംശയിച്ചു കാണണം..അത്രക്കും ഖനഗംഭീരമായിരുന്നു എന്റെ ചോദ്യം)


അച്ചാ, എന്റെ പാസ്പ്പോര്ട്ടെവിടെ എന്ന ലൈനില് പയ്യന് അച്ചനെയും, മോനേ നിന്റെ പാസ്പ്പോര്ട്ടെവിടെ എന്നു അച്ഛന് പയ്യനേയ്യും ചോദ്യഭാവത്തില് നോക്കി.. ഐ ഗേവ് യു ദ പാസ്പോര്ട്ട് എന്നു അച്ചാനും, നോ ഇറ്റ്സ് വിത് യു എന്നു പയ്യനും പ്രോസ്ക്യൂഷന്-സാക്ഷി സിസ്താരത്തിനിടയില്, ഞാന് പാസ്പോര്ട്ടെടുത്ത് പയ്യനു നേരെ നീട്ടി പറഞ്ഞു.. “ഡോണ്ട് ലീവ് യുവര് പാസ്പോര്ട്ട് ലൈക് തിസ്” എന്നിട്ട് പയ്യനെ പുറത്തു തട്ടി തിരികെ നടക്കുന്നതിനിടയില്, മെനി താങ്ക്സ് എന്നും പറഞ്ഞു അച്ഛന് കൈ നീട്ടി.. കൈ കൊടുത്ത് ഇറ്റ്സ് ഓക്കെ എന്നു പറയുന്നതിനിടയില് പയ്യന്റെ അച്ഛന്റെ പോക്കറ്റിലെ പേന ഞാന് കണ്ടു.. കാന് ഐ ബോറോ യുവര് പേന എന്നു ചോദിച്ചപ്പോള്, പേനയല്ല, പേഴ്സുവേണേല് തരാം എന്ന മുഖഭാവത്തൊടെ പുള്ളീ പേന എനിക്കു നേരെ നീട്ടി.


തിരിച്ച് ഫോം ഫില് ചെയ്യാന് നടക്കുന്നതിനിടയില്, അച്ഛന് മകനെ അതിഭീകരമായി ക്രിട്ടിസൈസ് ചെയ്യുന്നതു കേട്ടു. പാവം പയ്യന് എല്ലാം കേട്ടു നിക്കുന്നു. ഇതേ സമയം , ഇതു സംഭവിച്ചത് എനിക്കും വിച്ചുവിനുമാണെങ്കിലത്തെ സ്ത്ഥിതി ഞാനോര്ത്തു..“അച്ഛന് ഇങ്ങനെ ഉത്തരവാദിത്വമില്ലാതായാല് ഞാന് എന്താ ചെയ്യാ..ഇറസ്പോണ്സിബിള് ഫെല്ലോ .. ഇനിയുമിതാവര്ത്തിച്ചാല്, ഒരാഴ്ച മുഴുവനും എനിക്കു കെ.എഫ്.സി വാങ്ങി തരേണ്ടി വരും ” എന്നൊക്കെ പറയുന്ന വിച്ചുവിന്റെ മുന്നില് ചൂളി നില്ക്കുന്ന എന്നെ ഞാന് സ്വയം ചിത്രീകരിച്ചു. ഞാന് തിരിച്ചു അച്ഛന്റെയും മകന്റെയും അടുത്തേക്കു നടന്നു.. എന്നിട്ടു പച്ച മലയാളത്തില് പറഞ്ഞു.. “പോട്ടേ മാഷേ, കൊച്ചു കുഞ്ഞല്ലേ, വിട്ടു കളയാം .. നിങ്ങള് തൃശ്ശൂര്ക്കാരാണെനു കണ്ടതോണ്ടല്ലേ ഞാനതെടുത്ത് ഭദ്രമായി കൊണ്ടത്തന്നത്?


പയ്യന്റെ അച്ഛന് ഹോ മലയാളിയാണോ? തൃശ്ശൂരാണോ? ഞങ്ങള് കൂടുതല് പരിചയപ്പെട്ടു. ഫോം ഫില് ചെയ്തു പെന് തിരിച്ചു നല്കി ഞാന് ഹ്രിഷികേശിന്റെ പുറത്റ്റൊന്നു തട്ടി ക്വൂവില് പുറകില് ചെന്നു നിന്നു. എമിഗ്രേഷം/സെക്യൂരിറ്റി കഴിഞ്ഞു ലോഞ്ചില് ചെന്നു.. ഡ്യൂട്ടിഫ്രീ ഷോപ്പിങ്ങ്.. കിങ്ങ്ഫിഷറിന്റെ കൌണ്ടറില് നിനും 2 ബിയര്, ഫ്രഞ്ച്ച് ഫ്രൈസ്, ഇന്ത്യന് രൂപ ഉണ്ടായിരുന്നതൊക്കെ ചിലവായിലാക്കി തീര്ത്തു. 15 ആം ഗേറ്റീനു മുന്നിലെ ലോഞ്ച്ചില് ഒരു സീറ്റില് ചെന്നിരുന്നു,.. ബോര്ഡിങ്ങിനിനിയും 45 മിനിറ്റുണ്ട്.. 3 ദിവസമായി ശരിക്കൊന്നു ഉറങ്ങിയിട്ട്.. പനി ഇപ്പോഴുമുണ്ട്.. .. ചെറുതായൊന്ന്നു മയങ്ങി


പോരുന്നില്ലേ, എന്നു മലയാളത്തില് ആരോ തോളില് തട്ടി ചോദിച്ചപ്പോഴാനു ഞാന് ഞെട്ടിയുണര്ന്നത്.. ഞെട്ടിയുണര്ന്ന ഞാന് അത് ചോദിച്ച ആളെ നോക്കി..ഇല്ല..ആരെയും കാണാനില്ല. ഹ്രിഷികേശിന്റെ അച്ഛനായിരുന്നോ.. ഓര്മ്മയില്ല.. എല്ലാവരും ബോര്ഡിങ്ങ് ചെയ്തു കഴിഞ്ഞു ..ഞാന് മെല്ലെ ഫ്ലൈറ്റിലേക്കു നടന്നു. 11 ഡി- എയില് സീറ്റ്. ആ റോവില് തൊട്ടടുത്തിരിക്കുന്നതൊരു അറബി. അവന് ഇപ്പഴേ മയക്കത്തിലാ.. ഒരു നല്ല ഉറക്കം പ്രതീക്ഷിച്ച് ഞാന് സീറ്റിലേക്കു ചാഞ്ഞിരുന്നു..


ലാന്ഡിങ്ങിനായി സീറ്റ് അപ്-റൈറ്റ് പൊസിഷനിലാകാന് എയര് ഹോസ്റ്റസ് എന്നെ തട്ടിവിളിച്ചപ്പോഴാണു ഞാന് പിന്നെ ഉണര്ന്നത്. എമിഗ്രേഷനെല്ലാം കഴിഞ്ഞ് ഷാര്ജ എയര്പോര്ട്ടിനു വെളിയിലേക്കിറങ്ങുമ്പോള് നല്ല തണുത്ത ശീതക്കറ്റടിച്ചു..എനിക്കൊരുണവ്വു തോന്നി..ഞാന് കഴുത്തില് കൈ വച്ചു നോക്കി..പനി അശേഷമില്ലായിരുന്നു!

27 comments:

:: VM :: said...

"ബെങ്കലൂരു ട്രാവലോഗു - പാര്‍ട്ട്- 2"-അവസാനിപ്പിച്ചിട്ടുണ്ട്

raveesh said...

ഇടിവാൾസ്,

നല്ല രസത്തിൽ എഴുതി. ഇടക്കിടെ ഇങ്ങനെ എഴുതി രസിപ്പിക്കൂ..

പള്ളിക്കരയില്‍ said...

വായനാസുഖമുള്ള എഴുത്ത്.

Haree said...

അതേ, കാപ്പിക്ക് അതും ബ്ലാക്കിന് അറുപത്തിയഞ്ചോ!!!

സംഭവം രസായിട്ടുണ്ട് കേട്ടോ... പക്ഷെ, രാവിലെ മുതല്‍ വൈകിട്ടു വരെ എന്താണ് നടന്നതെന്നു പറഞ്ഞില്ല! :-) അതു ട്രേഡ് സീക്രട്ടാണോ? എങ്കില്‍ പോട്ട്...
--

കുഞ്ഞൻ said...

മാഷെ..

രണ്ടാം ഭാഗം കിക്കിടലൻ..എന്നാലും രാമൻ സിതയുടെ ആരാന്ന് ചോദിക്കുമ്പോലെ എന്തിനാ ബാഗ്ലൂരിൽ പോയത്..? എന്തായാലും ഒരു അഭിനന്ദൻസ്..പാസ്പോർട്ട് കൊടുക്കുനുണ്ടായ വികാരം, ഇത് നല്ലൊരു സന്ദേശമാണ്, ഈയൊരവസ്ഥ നമുക്കാണ് സംഭവിക്കുന്നതെന്ന് ചുമ്മാ ഒന്ന് ഇമാജിൻ ചെയ്താൽ ഈ ലോകത്ത് ഒരു പ്രശ്നങ്ങളും ഉണ്ടാകില്ലായിരുന്നു..

പുലികളെ കണ്ടൊ..? അതൊ പുലികൾ തിരക്കിലായിരുന്നൊ..? മൊത്തം ചോദ്യങ്ങളാണ്..!

Anonymous said...

പയ്യന്റെ അച്ഛന് ഹോ മലയാളിയാണോ? തൃശ്ശൂരാണോ? :P

സുമേഷ് മേനോന്‍ said...

വളരെ ലളിതമായി എഴുതിയിരിക്കുന്നു...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇന്നലെ പാതിരാത്രി ആദ്യ പകുതി വായിച്ചിട്ടു കിടന്നതാ 2ആം ഭാഗം ഇത്രെം പെട്ടന്ന് വന്നതില്‍ പെരുത്ത് സന്തോഷം. കലക്കന്‍ വിവരണം. എഴൂതിയത് മൊത്തം കലക്കീറ്റുണ്ടെങ്കിലും എന്തൊക്കെയോ എഴുതാതെ വിട്ടെന്ന് തോന്നുന്നു. ആദ്യം സീറ്റ് ചോദിച്ച മലയാളി പയ്യന്‍സ് അവനെ പിന്നെ കണ്ടില്ലേ? തിരിച്ച് ടാക്സിക്ക് കാശെന്തായി? അടുത്ത തവണ എയര്‍ ലിഫ്റ്റ് എന്ന ഒരു ഇന്നൊവാ പരിപാടിയുണ്ട് അതൊന്നു നോക്കു.(ഞാന്‍ പോയിട്ടില്ല പോയവരു വല്ലോം അഭിപ്രായം പറയുവായിരിക്കും) കണ്ണിലു ഡീസലും കാറിലു മണ്ണെണ്ണയും ഒഴിച്ച് ഇനിയും കാത്തിരിക്കുന്നു.. അടുത്തപോസ്റ്റിനു വേണ്ടി....

തഥാഗതന്‍ said...

ഹ്ഹഹ

ഇടിയെ ശരിക്ക് പറ്റിച്ചു ടാക്സിക്കാരൻ

എയർപോർട്ടിൽ നിന്ന് രാജാജി നഗറിലേക്ക് പരമാവധി 27-28 കിലോമീറ്റർ. 30 എന്നു തന്നെ വെച്ചൊ. ഏത് നട്ടപ്പാതിരയിലും പ്രീ പേയ്ഡ് ടാക്സി വിളിച്ചാൽ മാക്സിമം 500 രൂപ. പിന്നെ വൺ അന്റ് എ ഹാഫ് വാങ്ങാൻ ഇതെന്താ ഓട്ടോയാണൊ?. ഞാൻ രാവിലെ 5 മണീക്കുള്ള ഫ്ലൈറ്റിനു പോകുകയാണെങ്കിൽ മൂന്നര മണിക്ക് വരാൻ സിറ്റി ടാക്സിക്കാരനെ വിളിച്ച് ഏർപ്പാടാക്കും. എന്റെ വീട്ടിൽ നിന്ന് എയർപോർട്ട് 33 കിലോമീറ്റർ. രൂപ 500 ചാർജ്ജും(കിലോമീറ്ററിനു 15 രൂപ) ടിപ്പ് 50 രൂപയും. തിരികെ വരുമ്പോൾ ഞാൻ ടാക്സി വിളിക്കില്ല. എയർപോർട്ട് സർവീസ് വോൾവോ ബസ്സ് പിടിക്കും. എല്ലാം 10 മിനുട്ടിലും ഉണ്ട്(പകൽ) രാത്രി എല്ലാ അര മണിക്കൂറിലും. രൂപ 125 കൊടുത്താൽ എന്റെ വീട്ടിനു മുൻപിൽ ഇറക്കി വിടും

അരവിന്ദ് :: aravind said...

എന്നാലും ബാംഗ്ലൂരില്‍ വന്നിട്ട് എന്നെ വിളിക്കാഞ്ഞത് മോശമായിപോയി ഇടിവാളേ! ശരിക്കും മോശമായിപ്പോയി!
(ഞാന്‍ ദക്ഷിണാഫ്രിക്കയില്‍ ആണെങ്കിലും ഇപ്പോഴും ബാംഗ്ലൂര്‍ ലോക്കലാ)

സുരേഷ് ഗോവി സ്റ്റൈല്‍ ആണല്ലോ...ഹോ!

ചായകുടിക്കാന്‍ നൂറു റുപപ്യേ!?! ടേയ് ബാംഗ്ലൂര്‍ ഗഡീസ്, എയപോര്‍ട്ടില്‍ ഗള്‍ഫ് മലയാളികള്‍ ഇറങ്ങുന്ന സൈഡില്‍ ഒരു ചായക്കട ഇടാന്‍ എന്ത് ചെലവു വരും? :-)

:: VM :: said...

ഹും! തഥാ അണ്ണാ..
ബെങ്കലൂരു മൊത്തം തട്ടിപ്പുകാരാണല്ലേ? :)

തിരിച്ച് എയര്‍പോര്‍ട്ടിലേക്ക് 625 രൂപക്ക് ഹോട്ടലുകാരു തന്നെ നല്ലൊരു ടാക്സി അറേഞ്ചു ചെയ്തു. നിങ്ങളു ലോക്കത്സിനു ബസ്സേലൊക്കെ പോവാം, പരിചയമ്മില്ലാതെ വല്ല ഗുദാമിലൊക്കെ പോയി പെട്ടാല്‍ പോരേ പൂരം ?

ബാങ്കളൂരില്‍ എന്തിനു പോയി എന്ന ചോദ്യങ്ങള്‍ക്ക്: തികച്ചും വ്യക്തിപരം, അതില്‍ പ്രത്യേകിച്ച് എഴുതാന്‍ കാമ്പുള്ള ഒന്നുമുണ്ടായില്ല:)

മറ്റേ 3 ബി പയ്യനെ പിന്നെ കണ്ടതേയ്യില്ല- അവന്‍ ചിലപ്പോ ഫോണില്‍ പടം സൂം ചെയ്തു കളിക്കുന്നുണ്ടായിരിക്കാം

:: VM :: said...

സുരേഷ് ഗോവി സ്റ്റൈലോ ? അതെന്താന്നു മനസ്സിലായില്ല അരവിന്ദാ!

തഥാഗതന്‍ said...

ഇടി

കഫേ കോഫീ ഡേയിൽ 35 രൂപയ്ക്ക് കോഫി കിട്ടും(നല്ലാതാണൊ മോശമാണോ എന്നൊന്നും ഞാൻ പറയില്ല). പുറത്തുള്ള ആ നീളമുള്ള കടയിൽ 15 ഉറുപ്പികയുടെ കാപ്പിയും കിട്ടും.

അരവിന്ദേ, ഇടീ അർദ്ധരാത്രി ഫുൾ സ്യൂട്ടിൽ വന്നു കാണും അതാ നാട്ടുകാർ പറ്റിച്ചത്.. കുടയും ഒണ്ടായിരുന്നോ അണ്ണാ (അല്ല മഴ പെയ്യാറുണ്ട് ഇടയ്ക്കിടെ)

:: VM :: said...

ഹതു തന്നെ- കഫേ കോഫിയില്‍ തന്നെ.
35 നു പകരം 65 വാങ്ങി എന്നു മാത്രം- ഐറിഷ് ഫ്ലേവറെടുക്കട്ടേ എന്നൊ മറ്റോ ചോദിച്ചു. സെയ്താലിക്കാന്റെ കടേലെ കട്ടന്‍ കാപ്പി മാത്രമേ ഓര്‍ഡര്‍ ചെയ്തു കുടിക്കാന്‍ അറീയൂ.. അതോണ്ട് അവന്‍ ചോദിച്ചതിനൊക്കെ ഓക്കെ എന്നാ ഉത്തരം..

ഇനി കാപ്പിക്കുപകരം ഗോള്‍ഡ് പൌഡര്‍ വല്ലോം ആണോ ഇട്ടത്??
എന്തായാലും, ആ ഡ്രൈവര്‍ക്കു കമ്മിഷന്‍ കാണും അവിടന്നും.. അവന്‍ നിര്‍ബന്ധിച്ചാന്‍ കഫേ കോഫിയില്‍ കൊണ്ടു പോയത് :) 15 രൂപയുടെ കടയൊന്നും കണ്ടില്ല.

ഫുള്‍ സൂട്ടിനൊപ്പം ഗോള്‍ഡന്‍ ഫ്രെയിം റേബാന്‍ സണ്‍ ഗ്ലാസ്സും , അരക്കിലോവിന്റെ കൈ ചെയ്യിനും, ഇടക്കെടക്കെടുത്തടിക്കാന്‍ വലതു കയ്യില്‍ ഒരു ബ്രൂട്ട് സ്പ്രേ കൂടി ഉണ്ടായിരുന്നു അണ്ണേയ്.. കുട കോണ്‍‌കോര്‍ഡിന്റെയായിരുന്നു.

ഇതൊക്കെ കണ്ടാവാം പറ്റിച്ചത്. ഞങ്ങള്‍ ഗള്‍ഫന്മാരുടെ ഒരു വിധിയേ! :(

kaithamullu : കൈതമുള്ള് said...

ഫുള്‍ സൂട്ടിനൊപ്പം ഗോള്‍ഡന്‍ ഫ്രെയിം റേബാന്‍ സണ്‍ ഗ്ലാസ്സും , അരക്കിലോവിന്റെ കൈ ചെയ്യിനും, ഇടക്കെടക്കെടുത്തടിക്കാന്‍ വലതു കയ്യില്‍ ഒരു ബ്രൂട്ട് സ്പ്രേ കൂടി....

വെറുതേയല്ല.
മാന്ദ്യമില്ല എന്ന് നാട്ടുകാരെ അറിയിക്കാനാ അല്ലേ ഗഡീ....

അരവിന്ദ് :: aravind said...

ഇനി മുതല്‍ ആ ചായക്കട (കഫേ കോഫി എന്നൊക്കെ ചുമ്മാ ജാഡക്ക് പേരിട്ടിരിക്കുന്നതല്ലേ) 'ഇടി നൂറുപ്പ്യക്ക് കട്ടനടിച്ച സ്ഥലം' എന്ന പേരില്‍ കാലാകാലം അറിയപ്പെടും.
എയര്‍പോര്‍ട്ട് വഴി പോകുന്ന എല്ലാ മലയാളികളും ഇനി മുതല്‍ ആ ചായക്കടയയുടെ മുന്നില്‍ ഒരു മിനിട്ട് നിന്ന്, ഒരു നിശ്വാസത്തോടെ ഇടിയെ ഓര്‍ക്കും. എന്നിട്ട് സ്വന്തം പോക്കറ്റിലേക്ക് ഒന്നു നോക്കി, തല കുനിച്ച് മെല്ലെ നടന്നു നീങ്ങും.
ഇത് എന്റെ ഒരു വരദാനമായി കണ്ടാല്‍ മതി ഇട്യേ.
:-)

യുവര്‍ ഫുഡ് ഈസ് ക്രാപ്പ്, ജസ്റ്റ് ഡിസംബര്‍ ദാറ്റ് എന്ന് പറയാമായിരുന്നു!

(ഇന്ന് ഇടിയുടെ തെറീ കിട്ട്യേ ഞാനടങ്ങൂ)

jayanEvoor said...

thakarppan ezhuthu!

Enjoyed it very much!

പുള്ളി പുലി said...

ഒന്നാം ഭാഗം കഴിഞ്ഞ് അതികം കാത്തിരിക്കേണ്ടി വന്നില്ല. സംഭവം രസകരമായി ഷെരിക്കും സൂപ്പർ.

നന്ദകുമാര്‍ said...

ഒന്നാം ഭാഗം നെരത്തെ വായിച്ചിരുന്നു. രണ്ടാം ഭാഗവും കൊള്ളാം. രസകരമായി വായിച്ചിരിക്കുന്നു,. അവസാനം നല്ല രസകരമായി എഴുതിയിട്ടുണ്ട്.

Prasanth - പ്രശാന്ത്‌ said...

എഴുത്തിന്റെ ശൈലി ഇഷ്ടായി :-)

ഭായി said...

തകര്‍ത്തു!ശരിക്കും രസിപ്പിച്ചു! ഇഷ്ടപെട്ടു! :-)

Anonymous said...

BORE!

kichu / കിച്ചു said...

ഹൊ
ആ ടാക്സിക്കാരനെ കണ്ടാല്‍ ഒരു അനുമോദന്‍സ് കൊടുക്കായിരുന്നു, നമ്മുടെ ഇടിക്കടുവയെ പറ്റിച്ച കിടുവ :) :)

കാപ്പിക്കാരനും പറ്റിച്ചു :) ശൊ :)

കുമാരന്‍ | kumaran said...

രസായിട്ടുണ്ട് വായിക്കാന്‍... ഉടനെ അടുത്തത് പ്രതീക്ഷിക്കാലൊ?

വശംവദൻ said...

വായിച്ച് തീർന്നതറിഞ്ഞില്ല. കിടു എഴുത്ത്.

ആശംസകൾ

ചെലക്കാണ്ട് പോടാ said...

മോറല്‍ ഓഫ് ദി സ്റ്റോറി...

പനി വന്നാല്‍ ഒന്നു ബാംഗ്ലൂര്‍ വരെ പോയി വന്നാല്‍(ഫ്ലൈറ്റില്‍), തിരികെ എത്തുന്പോള്‍ അശേഷം ഉണ്ടാകില്ല....

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.