-- എ ബ്ലഡി മല്ലു --

Zurich ബ്ലോഗ് മീറ്റ്- 2009 - പാര്‍ട്ട്- 2

Tuesday, July 14, 2009

മീറ്റിനു ഞാന്‍ താമസിച്ച നൊവോറ്റല്‍

അങ്ങനെ മദാമ്മയുടെ പുറകില്‍ ട്രെയിനില്‍ കയറുമ്പോള്‍ ആ ബ്ലീകരവാദി താടിക്കാരനും കൂടെ കയറിയതായി ഞാന്‍ ശ്രദ്ധിച്ചു. എനിക്ക് അല്പം പേടി തോന്നാതിരുന്നില്ലെങ്കിലും അതു പുറത്തു കാണിച്ചില്ല. ട്രെയിന്‍ ഒരു ടണലിലേക്ക് കയറിയതും ആകെ ഇരുട്ടായി. പൊടുന്നനെ, ചില പക്ഷികളുടെ ചിലക്കലും, കുത്തിച്ചൂടാന്റേതു പോലെയുള്ള ഭയാനക ശബ്ദങ്ങളും, ഇടക്കൊരു സിംഹ ഗര്‍ജനവും. ഭയം മനസ്സിലൊതുക്കിക്കൊണ്ട് ഞാന്‍ ഒരരുകില്‍ ഒതുങ്ങി നിന്നു. മദാമ്മ മറ്റാരോടോ ഇംഗ്ലീഷില്‍ പറയുന്നതു കേട്ടപ്പോഴാണു ഇത് ട്രെയിനില്‍ നിന്നും റെക്കോഡ് ചെയ്ത ശബ്ദമാണെന്നു മനസ്സിലായത്.

3 മിനിറ്റില്‍ ട്രെയിന്‍ മെയിന്‍ ടെര്‍മിനലിന്റെ മുന്നിലെത്തി വാതില്‍ താനെ തുറന്നു. എല്ലാവരും ഇറങ്ങി , മദാമ്മക്കു പുറകേ ഞാനും. എമിഗ്രേഷന്‍ പരിശോധന ഉദ്യോഗസ്തന്‍ എന്നോടു യാത്രയുടെ ഉദ്ദേശങ്ങള്‍ തിരക്കി. ബ്ലോഗു മീറ്റ് എന്ന് കേട്ടതിനാലോ എന്തോ അയാള്‍ ഭവ്യതയോടെ പാസ്പോര്‍ട്ടില്‍ എന്റ്രി സീലടിച്ച് മടക്കിത്തന്നു. കണ്വെയര്‍ ബെല്‍റ്റിലൂടെ എന്റെ ലഗേജു വരുവാനായി കാത്തുനില്‍ക്കുന്നതിനിടയില്‍ മദാമ്മ അവളുടെ ട്രോളിയും തള്ളിപ്പോവുന്നതു കണ്ടു. നിരാശാപൂര്‍വ്വം ഞാനവളോട് കാമറ കൊടുത്ത്െന്റ്എ ഒരു ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെട്ടു, അതനുസരിച്ച അവളോടെ “തേങ്ക്സേ” എന്ന് ഉപചാരം പറഞ്ഞു. മനസ്സിലെ പ്രതീക്ഷകള്‍ക്കു മുകളില്‍ ചാരം മൂടി. ഈ ഫോട്ടോ എന്തയാലും ബ്ലോഗിലിടണം.. മീറ്റിനായി ഇറങ്ങുന്നു എന്ന അടിക്കുറിപ്പില്‍ .

കുറച്ചു സമയം കഴിഞ്ഞ് എന്റെ ലഗേജ് വരുന്ന കണ്ടപ്പോഴാണ് എനിക്കു സമാധാനമായത്. ഹാന്‍ഡ് ബാഗിനകത്തു നിന്നും മീറ്റ് ബ്ലോഗില്‍ ഇട്ടിരുന്ന മീറ്റ് ലൊക്കേഷന്റെ ഗൂഗിള്‍ മാപ്പും, അഡ്രസ്സുമെല്ലാം ഞാന്‍ കയ്യില്‍ കരുതി. എയര്‍പോര്‍ട്ട് നൊവോറ്റലിന്റെ തൊട്ടരികിലുള്ള റെയില്‍ പാളത്തിനോടു ചേര്‍ന്ന പുല്‍ത്തകിടിയിലാണല്ലോ മീറ്റ് പ്ലാന്‍ ചെയ്തിരിക്കുന്നത്. യാത്രാ ക്ഷീണം ഒഴിവാക്കാന്‍ ഞാന്‍ നൊവോറ്റലില്‍ തന്നെയാണു മുറി ന്ബുക്ക് ചെയ്തത്. 300 സ്വിസ് ഫ്രാങ്ക് പോട്ടേന്നേ.

ട്രോളിയും തള്ളി ടെര്‍മിനല്‍ ബില്‍ഡിങ്ങില്‍ നിന്നും പുറത്തിറങ്ങാന്‍ ശ്രമിക്കുമ്പോഴാണു ഞാനാ കൊച്ചു കട ശ്രദ്ധിച്ചത്. ശംഖും പവിഴപ്പുറ്റും പോലെ തോന്നിക്കുന്ന കൊച്ചു മണികള്‍ കോര്‍ത്തെടുത്ത പലവിധത്തിലുള്ള മാലകള്‍ വില്‍ക്കുന്ന ആ ചെറിയ കടയിലേക്കു ഞാന്‍ കയറി ചെന്നു. ഒരു ചൈനക്കാരിയാണാ കടയില്‍ നില്‍ക്കുന്നത്. അഭിവാദ്യം ചെയ്ത ശേഷം ഞാന്‍ അവളോടു കുറച്ചു പഞ്ചാരയടിക്കാന്‍ ശ്രമിച്ചെങ്കിലും, ഭാഷാ വ്യതിയാനങ്ങള്‍ മൂലം ഞാന്‍ ആശ്രമം ഉപേക്ഷിച്ചു (അവളും ഇംഗ്ലീഷില്‍ വീക്കാണന്നേ-) മാലകള്‍ തിരയുന്നതിനിടെ ഒരെണ്‍നം എന്റെ കണ്ണില്‍ പതിഞ്ഞു.. കൊള്ളാം അമ്മുക്കുട്ടി ചേച്ചിക്ക് ഇത് നന്നായി ചേരും..അമ്മൂട്ടിയുടെ ലോകം എന്ന പേരില്‍ ബ്ലോഗെഴുതുന്ന അമ്മൂട്ടി ചേച്ചി എന്ന കത്രീന പൌലോസല്ലേ ബ്ലോഗിലെ എന്റെ ഏറ്റവും വലിയ അഭ്യുദയകാംക്ഷി. വെറും കയ്യോടെ എങ്ങനെ മീറ്റിനു പോയി ചേച്ചിയെക്കാണും.. ചേച്ചിയുടെ പ്രൊഫൈല്‍ ഫോട്ടോയും, മാലയും മനസ്സില്‍ ചേര്‍ത്തു വച്ച് ഞാന്‍ കണ്ട ചേച്ചി സുന്ദരിയായിരുന്നു.

ഹൌ മച്ച് ദിസ് എന്നു ഞാന്‍ ആ ചൈനാക്കാരിയോടു ചോദിച്ചു. 150 ഫ്രാങ്ക് സര്‍ എന്നു കേട്ടതും മാല എന്റെ കയ്യില്‍ നിന്നും താനെ താഴെ വീണു. കാര്യം ചേച്ചി എന്റെ ബ്ലോഗിലെ തേങ്ങാക്കമന്റ് അടിക്കുന്നതാണേലും, ഒരൊറ്റ പൊസ്റ്റിലും വിടാതെ കമന്റുന്നതാണേലും, 150 ഫ്രാങ്ക് ഒക്കെ, ഹോ, ഞാന്‍ മൊബൈലെടുത്ത് അതിലെ കാല്‍ക്കുലേറ്ററില്‍ കൂട്ടി നോക്കി ഹോ, പത്താറായിരം ഉര്‍പ്യ! മെല്ലെ കടയില്‍ നിന്നും തിരിച്ചിറങ്ങുമ്പോള്‍, യു ഡോണ്ട് വാണ്ട് ദിസ് സര്‍ എന്നൊക്കെ ആ ചൈനക്കാരി വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു. തിരിഞ്ഞു നോക്കാതെ നോ എന്നും പറഞ്ഞ് ഞാന്‍ ട്രോളി തള്ളി വെളിയിലിറങ്ങി.

വല്ലാത്ത തണുപ്പ്, ബാഗു തുറന്നു മറൈന്‍ ഡ്രവിലെ വഴിയോര കച്ചവടക്കാരനില്‍ നിന്നും വാങ്ങിയ ജാക്കറ്റെടുത്ത് ധരിച്ചു. എന്നിട്ട് ഞാന്‍ ടാക്സി സ്റ്റോപ്പിലേക്കു നടന്നു. ഹോട്ടല്‍ അഡ്രസ്സും ഗൂഗിള്‍ മാപ്പും ഒക്കെ ഞാനവനു കൈമാറീയപ്പോള്‍ തീവ്രവാദിയെ നോക്കുന്ന പോലെ അവനെന്നെ ഒരു നോട്ടം. അപ്പോഴാണു ഞാന്‍ എന്നെ പിന്തുടര്‍ന്ന താടിക്കാരനെ ഓര്‍ത്തത്. ചുറ്റും നോക്കി , അവനെ കാണാനില്ല. ഭാഗ്യം, .

ഡ്രൈവര്‍ റഷ്യക്കാരനായിരുന്നു. അന്ന കുര്‍ണിക്കോവയുടെ കളര്‍. ടാക്സിയില്‍ കയറി അവന്‍ മീറ്റര്‍ ഓണ്‍ ചെയ്ത് വണ്ടിയെടുത്തു. അവനോട് കുശലം പറഞ്ഞിട്ടു കാര്യമില്ലെന്നു മനസ്സിലാക്കിയ ഞാന്‍ വണ്ടിയുടെ ഗ്ലാസ്സിലൂടെ പുറത്തേക്കു നോക്കി, അതിവേഗത്തില്‍ പുറകിലോട്ടോടി മറയുന്ന അക്കേഷ്യാ മരങ്ങള്‍, അതിലും വേഗം മുന്നോട്ടോടുന്ന ടാക്ല്സിയിലെ മീറ്റര്‍, ഇതു കണ്ട്, അതിലും വേഗതയില്‍ മിടിക്കുന്ന എന്റെ ഹൃദയവും . ടാക്സി ഹോട്ടലിന്റെ മുന്നിലെത്തി.

എന്റെ ലഗേജെല്ലാം ഇറക്കി, 45 ഫ്രാങ്ക് വാങ്ങി തിരിച്ച് ടാക്സിയില്‍ കയറി പുറപ്പെടാനൊരുങ്ങിയ അവനെ ന്‍ജാന്‍ കൈ കാട്ടി വിള്‍ഇച്ചു. എന്റെ കാമര അവനു കൊടുത്ത് രണ്ടു ഫോട്ടോയെടുക്കാന്‍ പറഞ്ഞു. അവന്‍ പിറുപിറുത്തുകൊണ്ട് ഫോട്ടോ എടുത്തു ത്അന്നു, ഹും.. അവനിതങ്ങു ദഹിച്ചില്ലെന്നു തോന്നുന്നു.. ബ്ലോഗിലിടാനുള്ള ഫോട്ടോയാണെന്നു ഈ അലവലാതിക്കറിയാമോ!

ഈ ഫോട്ടോക്കെന്ത് അടിക്കുറിപ്പിടും എന്നാലോചിച്ച്, ലഗേജുമെടുത്ത് ഞാന്‍ ഹോട്ടല്‍ റിസപ്ഷനിലേക്കു നീങ്ങി. ചെക്കിന്‍ ചെയ്തു നല്ല മുറി. വാള്‍മൌണ്ട് എല്‍.സി ഡി ടിവിയൊക്കെയുണ്ട്. റൂമിലെ മിനിബാറ് തുറന്നു നോക്കിയ എനിക്ക് സന്തോഷമായി. റം, സോഡ, വിസ്കി, ബിയര്‍, എന്നീ സകലമാന സാധനഗ്ങളുമുണ്ട്. ഞാന്‍ സമയം നോക്കി.

ങേ, രാത്രി 12 മണിയോ.. വെളിയിലൊക്കെ നല്ല പ്രകാശം. പിന്നെയാ ഓര്‍ത്തത് ഇവിടെ അഞ്ചു മണിക്കൂറോളം പുറകിലല്ലേ. വാച്ച് അഡ്ജസ്റ്റ് ചെയ്തു വച്ച് ഞാന്‍ നന്നായൊന്നു കുളിച്ചു. മിനി ബാറിലെ സകലമാന മിനി ബോട്ടിലുകളും ഒരുമിച്ചു തുറന്നു ഒരു കോക്ക്റ്റെയിലായി ഒര് പിടി പിടിച്ചപ്പോള്‍ ഒരു ഉണര്‍വ്വു തോന്നി.

കുറേ നേരമായി എന്തെങ്കിലും ഭക്ഷണം കഴിച്ചിട്ട്. താഴത്തെ നിലയിലെ റസ്റ്റോറന്റില്‍ പോയി നോക്കാം. ഹോട്ടലിനകത്തെ അരണ്ട വെളിച്ചത്തില്‍ ഒരു കോണിലെ മേശമേല്‍ ഞാന്‍ ചെന്നിരുന്നു. ബെയറര്‍ വന്നു മെനു വച്ചിട്ടു പോയി, ദൈവം സഹായിച്ച് ഒരു സാധനം മനസ്സിലാവുന്നതു ആ മെനുവിലില്ല. ചിത്രം നോക്കി, ചിക്കന്‍ ആണെന്നു തോന്നിയ എന്തോ ഓര്‍ഡര്‍ ചെയ്തു ഒരു ബിയറും.

മൂന്നും നാലും ബിയര്‍ കഴിഞ്ഞതും ഭക്ഷണം വന്നു. മീറ്റു പ്രമാണിച്ച് നാട്ടില്‍ വച്ചുതന്നെ , കത്തിയും മുള്ളും ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്ന രീതികള്‍ ഇഡ്ഡലി/മസാലദോശ/ഉപ്പുമാവ് എന്നീ പലഹാരങ്ങളില്‍ ഉപയോഗിച്ച് പരിശീലനം നേടിയുരുന്നെങ്കിലും, ചിക്കന്‍ കഴിക്കുന്നത് അല്പം ശ്രമകരമായിരുന്നു. ആരും ശ്രദ്ധിക്കുന്നില്ല എന്നുറപ്പുവരുത്തി ഒരു ചിക്കന്‍ പീസെടുത്ത് മേശക്കടിയിലേക്കു കുനിഞ്ഞ് വായിലേക്കു തിരുകികയറ്റി. ഞാന്‍ കത്തിയും ഫോര്‍ക്കും വച്ചാണു കഴിക്കുന്നതെന്നു മറ്റുള്ളവര്‍ക്കു മനസ്സിലാവാന്‍, ഇടക്ക് ഇതെല്ലാം പ്ലേറ്റിലിട്ട് ഉരച്ചും തട്ടിയും ഒരു ഇഫക്റ്റ് വരുത്തി. ഭക്ഷണശേഷം ബില്ലു വന്നു. 76 ഫ്രാങ്ക് ആയിരുന്നു ബില്ല്. ഞാന്‍ ക്രെഡിറ്റ് കാര്‍ഡെടുത്ത് അതില്‍ വച്ചു. മീറ്റിനു വരാന്‍ ടിക്കറ്റും ലാപ്ടോപ്പും വാങ്ങാനായി സ്റ്റേറ്റ് ബാങ്കില്‍ നിന്നും 2 ലക്ഷം ലോണെടുത്തപ്പോള്‍ അവരു കോമ്പ്ലിമെന്ററി ആയി തന്നതാണു ഈ കാര്‍ഡ്. ആദ്യമായാണു ഉപയോഗിക്കുന്നത്. ബില്ലെടുത്ത് പോയ വെയ്റ്റര്‍ ശരം വിട്ട പോലെ തിരിച്ചെത്തി. കാര്‍ഡ് ഡിക്ലൈന്‍ഡ് ആണത്രേ. കാര്യമെന്താണെന്നു മനസ്സിലായില്ലെങ്കിലും, കാശു കൊടുക്കേണ്ടി വരും എന്നു മനസ്സിലായതോടെ പേഴ്സില്‍ നിന്നും നോട്ടുകളെണ്ണി അവനു നല്‍കി.

നാളെ മീറ്റിനുള്ള ഐസ് ബ്രേക്കിങ്ങ് പ്രസംഗം ഒന്നുകൂടി വായിച്ച് ഹൃദിസ്ഥമാക്കണം . തിരിച്ച് മുറിയിലെത്തി. നല്ല ക്ഷീണം റ്റി.വി. ഓണ്‍ ചെയ്തപ്പോള്‍ അതാ ഡിസ്പ്ലേയില്‍ സെലക്റ്റ് ദ പാക്കേജ് എന്നു. കൂടുതല്‍ മെനു ഓപ്ഷനുകള്‍ തിരഞ്ഞപ്പോള്‍ അതാ അഡല്‍ട്ട് എന്റര്‍റ്റെയിന്മെന്റ് പാക്കേജ്.. കൊള്ളാം.. ഞെക്കി നോക്കിയപ്പോള്‍ 24 മണിക്കൂറിനു 25 ഫ്രാങ്ക്. ഞെക്കി പാസ്വേഡും റൂം നമ്പറും അടിച്ചു. പിന്നെ സമയം പെട്ടെന്നു തന്നെ പോയി. ഐസ് ബ്രേക്കിങ്ങും പ്രസംഗവും പോട്ട് പുല്ല്!

പുലര്‍ച്ചെ മൂന്നുമണിയോടെ ഉറങ്ങാന്‍ കിടന്നു. മീറ്റിനെക്കുറിച്ചുള്ള ബോധം അപ്പോഴാണുദിച്ചത്. കൃത്യം 9 മണിക്ക് ഓര്‍ഗനൈസിങ്ങ് കമ്മറ്റി വന്നു മീറ്റ് ലൊക്കേഷം എല്ലാം പരിശോധിച്ച് ബ്ലീകരവാദി ശല്യം ഇല്ലെന്നുറപ്പു വരുത്തി 10 മണിക്കാണു തുടങ്ങുന്നത്. ഇത്രയും സീനിയര്‍ ബ്ലോഗറായ താന്‍ വൈകി ചെന്നാല്‍ മോശമല്ലേ. 10 മണിക്കു തന്നെ ചെല്ലണം . അലാം വച്ച് കിടന്നതേ ഓര്‍മ്മയുള്ളൂ. രാവിലെ എട്ടുമണിക്ക് മൊബൈല്‍ നിര്‍ത്താതെ അടിക്കുന്നതു കേട്ടാണു എനീറ്റത്. ഓര്‍ഗനൈസര്‍മാര്‍ ആരെങ്കിലുമാണോ എന്നോര്‍ത്ത് നോക്കിയപ്പോള്‍, അത് അലാം അടിച്ചതാണെന്നു മനസ്സിലായി. ധടുതിയില്‍ എഴുന്നേറ്റു കുളിച്ചു , പുതു വസ്ത്രങ്ങളുമണിഞ്ഞു കണ്ണാടിക്കു മുന്ന്നില്‍ നിന്നുകൊണ്ട് ഐസ് ബ്രേക്കിങ്ങ് പ്രസംഗം ഒന്നു കൂടി പരിശീലിച്ചു.

ലഗേജില്‍ നിന്നും കുറേ സാധനങ്ങള്‍ എടുത്ത് ഒരു ചെറിയ ബാഗിലാക്കി, തന്റെ നേരെ താഴെ വന്നു . സമയം 9-30 ഇനി ബ്രേക്ക്ഫാസ്റ്റിനുള്ള നേരമില്ല. വേഗം തന്നെ റെയില്പാത മുറിച്ചു കടന്നു മീറ്റു സ്ഥലത്തെത്തി. ബാഗിനു നല്ല ഭാരമുണ്ടായിരുന്നു. പറഞ്ഞ സ്ഥലത്ത് ആരെയും കണ്ടില്ല. ഞാന്‍ സംശയിച്ചു. ഇനി ലൊക്കേഷന്‍ മാറിപ്പോയോ.. ഗൂഗിള്‍ മാപ്പെടുത്ത് ഒന്നുകൂടി പരിശോധിച്ച. ഇല്ല സ്ഥലം ഇതു തന്നെ. കുറച്ചു വെയ്റ്റ് ചെയ്യാം. വാക്കിനുവിലയില്ലാത്ത പരട്ടകള്‍ 10 മണിയെന്നു പറഞ്ഞാല്‍ സമയത്തിനു വരണം. ഞാന്‍ അവിറ്റെ കണ്ട ഒരു ബഞ്ചിലിരുന്നു.

രാവിലെയായതിനാല്‍ അധികമാരുമില്ല അവിടെ. പലരും അതിലൂടെ കടന്നു പോകുന്നു, ഓരോരുത്തരേയും ഞാന്‍ പ്രതീക്ഷയോടെ നോക്കി.. ഇല്ല ഇവരൊന്നും ബ്ലോഗര്‍മാരല്ല, മുഖം കണ്ടാലറിയാം. സമയം 12 മണിയാവുന്നു. എനിക്കു ടെന്‍ഷനേറി,ഞാനറിയാതെ ഇനി മീറ്റു മാറ്റിവച്ചോ, കുറച്ചു ദൂരെ മാറിയിരിക്കുന്ന ഒരാളെ ഞാന്‍ ശ്രദ്ധിച്ചു. എവിടെയോ കണ്ട പരിചയം. സൂക്ഷിച്ചു നോക്കിയപ്പോള്‍ മനസ്സിലായി, ഏതോ ബ്ലോഗിലെ പ്രൊഫൈല്‍ പടത്തിനു ഇദ്ദേഹവുമായി സാമ്യമുണ്ട്. അദ്ദേഹത്തിന്റെ കയ്യിലും ഒരു ബാഗുണ്ട്. ഒരുപക്ഷേ നാട്ടില്‍ നിന്നും നേരെ വന്നതാവാം. ഞാന്‍ സംശയിച്ച് അദ്ദേഹത്തോട് ചോദിച്ചു, യൂ ബ്ലോഗന്‍ ? യെസ് യെസ്, ഞാന്‍ ബ്ലോഗനാണു, എന്ന്നും പറഞ്ഞ് സന്തോഷപൂര്‍വ്വം അദ്ദേഹം ചാടിയെഴുന്നേറ്റു.

എന്റെപേരു മാത്തപ്പന്‍ കണ്ണോലി, മത്താപ്പു കവിതകള്‍ എന്ന ബ്ലോഗിന്റെ ഉടമസ്ഥന്‍ എന്നു പറഞ്ഞ് അദ്ദേഹം ബ്ലോഗും ബ്ലോഗിന്റെ ലിങ്കും പരിചയപ്പെടുത്തി. ഞാന്‍ എന്റെ ബ്ലോഗ് ലിങ്ക് അദ്ദേഹത്തിനും കൈമാറി. ഞങ്ങള്‍ ഒരുമിച്ച് ബഞ്ചിലിരുന്നു മലയാളം ബൂലോഗത്തെ നിലവാരത്തകര്‍ച്ചയെക്കൂറിച്ചും, ബ്ലോഗ് വര്‍ഗീയത, വിഭാഗീയത, എന്നിവയെക്കുറീച്ചും ഒരുപാടു നേരം സംസാരിച്ചു. അദ്ദേഹം ഇടക്ക് ബാഗ് തുറന്നു ഒരു പുസ്തകമെടുത്ത് എനിക്കു നീട്ടിക്കൊണ്ടു പറഞ്ഞു, എന്റെ ബ്ലോഗ് കവിതകളുടെ സമാഹാരമാണിത്, കണ്ണോലിയിലെ 10 സെന്റു പറമ്പു വിറ്റ് “വാട്ടര്‍ മെലന്‍ ബുക്ക്സ്” പ്രസിദ്ധീകരിച്ച സമാഹാരമാണിത്. ഉടനെ ഞാന്‍ എന്റെ ബാഗു തുറന്നു എന്റെ ഏറ്റവും പുതിയ 500 യാത്രാക്കുറിപ്പുകള്‍ എന്ന “ഡ്രംസ്റ്റിക്ക് ബുക്ക്സ് “ പുറത്തിറക്കിയ സമാഹാരമെടുത്ത് അദ്ദേഹത്തിനും നല്‍കി.

കൂടുതല്‍ സംസാരിച്ചപ്പോള്‍, മീറ്റിനിടയില്‍ പുസ്തകചന്തകൂടി നടത്താം എന്നുദ്ദേശിച്ചെത്തിയ ഒരേ തൂവല്‍ പക്ഷികളാണു അദ്ദേഹവും ഞാനുമൊക്കെ എന്നും കൂടി മനസ്സിലായി. അദ്ദേഃഅത്തിന്റെ സമാഹാരത്തിനു 15 ഫ്രാന്‍ക് ആണത്രേ ഉദ്ദേശിക്കുന്നത്. അപോള്‍ ബ്ലോഗ് പുലിയായ എന്റെ പുസ്തകം മിനിമം 25 ഫ്രാങ്ക് കിട്ടുജ്, 200 കോപ്പി ബാഗിലുണ്ട്. 5000 ഫ്രാങ്ക്..ഹോ, ഞാന്‍ മൊബൈലെടുത്ത് കറന്‍സി കണ്വെര്‍ട്ട് ചെയ്തു നോക്കി രണ്ടു ലക്ഷം..ഉം!

മീറ്റിനു എന്താ ആള്‍ക്കാര്‍ വരാത്തതെന്നോര്‍ത്ത് ഞങ്ങള്‍ ഉല്‍ക്കണ്ഠാകുലരായി.സമയം 1 മണിയായി. ഇനിയിപ്പോള്‍ ലഞ്ച് ഉണ്ടാവില്ലേ മീറ്റിനു? പല ചോദ്യങ്ങള്‍ ഞങ്ങളുടെ മനസ്സില്‍ തികട്ടി വന്നു. ഞാന്‍ ലാപ്ടോപ്പെടുത്ത് ഗിമെയിലില്‍ ലോഗിന്‍ ചെയ്തു. അതാ ഒരു പാടു ബ്ലോഗ് ഫ്രണ്ട്സ് ലൈനിലുണ്ട്. ലോഗിന്‍ ചെയ്തതും അശോകന്‍ കുരുവിപ്പാടം അയാളുടെ പുതിയ പോസ്റ്റിന്റെ ലിങ്ക് ജി-ടാക്കിലൂടെ അയച്ചു തന്നിട്ടു പറഞ്ഞു, വായിച്ചു കമന്റണേ.. ! മനുഷ്യന്‍ ഇവിടെ ടെന്‍ഷനടിച്ചിരിക്കുന്ന നേരത്താ അവന്റമ്മൂമ്മേടെ ലിംഗ്! കമന്റാം എന്നു മറുപടി കൊടുത്തു..ഉടക്കാന്‍ പറ്റില്ലല്ലോ, എന്റെ അടുത്ത പോസ്റ്റിനു അവന്‍ കമന്റില്ല. അല്ലെങ്കില്‍ അനോണി കമന്റിടും.

വേഗം, ഓണ്‍ലൈനില്‍ കണ്ട അടുത്ത ഫ്രണ്ടായ ഞണ്ണപ്പനോട് ഒരു ജി-ടോക്ക് മെസേജ് അയച്ചു ചോദിച്ചു താന്‍ വരുന്നില്ലേ മീറ്റിനു? ങേ, മീറ്റോ ഏതു മീറ്റ്, ഞണ്ണപ്പന്‍ അറിഞ്ഞിട്ടില്ല.. സൂറിക്ക് മീറ്റിനെക്കുറിച്ചും ഷിബു കുന്നം കുളത്തിന്റെ പോസ്റ്റിനെക്കുറിച്ചുമൊക്കെ വിശദീകരിച്ചുകൊടുത്തപ്പോള്‍ ഞണ്ണപ്പന്‍ ചിരിയോട് ചിരി. ഞാന്‍ അത്ഭുതത്തോടെ കാര്യം തിരക്കി. അപ്പോഴാണറീയുന്നത് ഷിബു കുന്നംകുളമല്ല പോസ്റ്റിട്ടത്, മറിച്ച് ഷിബു താമരക്കുളം ആണത്രേ, പോസ്റ്റു വായിക്കതെ ചുമ്മാ കമന്റടിച്ചാണു ശീലം പണ്ടേ, എന്നതിനാലാണു ഞാനതു ശ്രദ്ധിക്കാതെ പോയത്! എന്റെ തല പെരുക്കുന്നതു പോലെ തോന്നി..

സ്റ്റേറ്റ് ബാങ്കിലെ ലോണ്‍, ലാപ് ടോപ്പിന്റെ ലോണ്‍ അടവ്, ടിക്കറ്റിന്റെ കാശ്, സമാഹാരം അടിച്ചിറക്കിയ കാശ്.. അതൊക്കെ പോട്ടേ.. ഇപ്പോ നൊവോട്ടലില്‍ കൊടുക്കാനുള്ള റൂം റെന്റ്? അഡള്‍ട്ട് എന്റര്‍ട്ട്റ്റെയ്ന്മെന്റ് പാക്കേജിന്റെ കാശ്,,, ഈ ബുക്കു വിറ്റിട്ട് കൊടുക്കണമെന്നു കരുതിയതാ... സൂറിക്കിനു മുകളിലെ ആകാശം ഇടിഞ്ഞു എന്റെ തലയില്‍ വീഴുന്ന പോലെ എനിക്കു തോന്നി.

ഒന്നുമറിയാതെ വാപൊളിച്ചിരിക്കുന്ന മാത്തപ്പനെ കാര്യം പറഞ്ഞു മനസ്സിലാക്കി. ഞെട്ടിത്തെറിച്ച് മാത്തപ്പന്‍ പറഞ്ഞു, തനിക്ക് തിരിച്ചു പോവാന്‍ ടിക്കറ്റേലുമുണ്ട്... ഞാന്‍ ഇതു വിറ്റിട്ടുവേണം റിട്ടേണെടുക്കാന്‍ എന്നും കരുതിയാ വന്നത്.

അല്പ നേരത്തെ ചിന്തക്കു ശേഷം രണ്ടു പേരും കൂടി കുറച്ചു നീങ്ങി റോഡരികിലേക്കിരുന്നു, ഒരു പത്രത്താളെടുത്ത് തറയില്‍ വിരിച്ച് പുസ്തകങ്ങള്‍ അടുക്കി വച്ചു, ആ വഴി നടന്നു പലരും ഇതും നോക്കി കടന്നു പോയി. ഓരോ വഴിപോക്കനും പോകുമ്പോള്‍ അന്തരീക്ഷത്തില്‍ സന്തോഷിന്റേയും മാത്തച്ചന്റേയും സ്വരങ്ങള്‍ ഉയര്‍ന്നു കേട്ടു

‘സന്തോഷ്’സ് ലേറ്റസ്റ്റ് ബ്ലോഗ് ട്രാവലോഗ്- ഓണ്‍ലി 1 ഫ്രാങ്ക്..”..
അല്‍ട്രാ മോഡേണ്‍ പോയംസ് ബൈ മാത്തച്ചന്‍ - ഓണ്‍ലി 1 ഫ്രാങ്ക്...
ബൈ വണ്‍ ഗെറ്റ് ഫൈ ഫ്രീ!! സ്പെഷല്‍ ഓഫര്‍ -


ഇതേസമയം , അങ്ങ് ദൂരെ മരോട്ടിച്ചാലിലെ നെറ്റ് കഫേയില്‍ ഒരു പിസിയുടെ മുന്‍പില്‍ തന്റെ ഇന്‍ബോക്സിലേക്കു നോക്കി ഞണ്ണപ്പന്‍ പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു, അവന്‍ സന്തോഷ് ഈപ്പന്‍ കുളങ്ങര അല്ല.. സന്തോഷ് ഊ*&^% കുളങ്ങരയാ.. ഹഹഹ!

26 comments:

ഇടിവാള്‍ said...

"Zurich ബ്ലോഗ് മീറ്റ്- 2009 - പാര്‍ട്ട്- 2" കുറച്ചു മെനക്കെട്ടാലും, കുത്തിയിരുന്നു അവസാനിപ്പിച്ചു കേട്ടാ-

ജയരാജന്‍ said...

ഇടിഗഡീ... :) :)

കോറോത്ത് said...

kalakki ennu paranjaaaal kalakki katu varathu :)

avasaaanathe aa book vilapana athikramam ayippoyi :):)

ശ്രീ said...

അങ്ങനെ സൂറിച്ച് മീറ്റിന് പരിസമാപ്തി ആയി അല്ലേ?

ചിരിപ്പിച്ചു. :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: മീന്‍ മാര്‍ക്കറ്റില്‍ മത്തി വില്‍ക്കുന്ന സ്വരത്തിലാ അല്ലേ അവസാനത്തെ പുസ്തകവില്‍പ്പന.

ഓടോ: കമ്പ്യൂട്ടര്‍ പ്രിന്റ് ഔട്ട് ബുക്കാക്കി വില്‍ക്കാന്‍ പറ്റുമോ?

Helper | സഹായി said...

ഇടീ,

ഒടുക്കത്തെ സ്പീഡാണല്ലാ. (പോസ്റ്റ്‌ ശൈഖ്‌ ശാഹിദ്‌ റോഡിലെ സ്പീഡ്‌ ട്രക്കിലൂടെ പോവുന്ന പോലീസുകാരെ ഓർമ്മപ്പെടുത്തി)

ഒന്നെടുത്താൽ രണ്ട്‌മൂന്നെണ്ണം ഫ്രീയെന്ന് പറഞ്ഞ്‌, പുസ്തകം വിൽക്കാൻ ശ്രമിക്കുന്നവന്റെ ചിത്രം, ഹാവൂൂൂ...

അവസാനം, ഈ ഹോട്ടലിൽ ഹസ്‌ കീപ്പർമാർക്ക്‌ ഡിഗ്രിവേണ്ടല്ലോ, എനിക്കെതായാലും അതില്ല, എന്ന് പറഞ്ഞ്‌, ബക്കറ്റും വെള്ളവുമായി നടക്കുന്ന ഗഡീഡെ ചിത്രം.....

ബെസ്റ്റ്‌ കണ്ണാ, ബെസ്റ്റ്‌.
(ആരെലും പ്രകടനവുമായി വരുന്നതിന്‌ മുൻപെ മുങ്ങിഷ്ടാ)

kaithamullu : കൈതമുള്ള് said...

ഇടീ,
ശെരിക്കും ബോധിച്ചൂ.
സബീല്‍ മീറ്റില്‍ വച്ച് പ്രിയ ഉണ്ണികൃഷ്ണന്റെ ബുക്ക് ‍ വിറ്റത് ഏതാണ്ട് ഈ സ്റ്റൈലില്‍ വിളിച്ച് പറഞ്ഞായിരുന്നു.(പക്ഷെ അന്ന് ഇടിഗഡി നേരത്തേ സ്ഥല വിട്ടിരുന്നല്ലോ?)

സൂറിക്ക് വിവരണം കുറച്ച് കൂടി ആകാമായിരുന്നു. “ലൈവ് ഷോ’ കണ്ടില്ല, ല്ലേ?

അബ്‌കാരി said...

ഇടിഗഡീ കലക്കന്‍.. ചിരിച്ചു മറിഞ്ഞു ..

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഹോ....സൂപ്പർ പരിസമാപ്തി.

ഇനിയും എഴുതുക

Captain Haddock said...

കലക്കന്‍.. !!!!

yetanother.softwarejunk said...

ഇടിവാള്‍‌, ഒരു ഓഫ് ടോപ്പിക്ക്.

മഷിത്തണ്ടിന്റെ ഭാഗമായി ഞങ്ങള്‍ മലയാളത്തില്‍ പദപ്രശ്നം കളിക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നു. താങ്കളുടേയും ഈ ബ്ലോഗിന്റെ വായനക്കാരുടേയും ശ്രദ്ധ http://crossword.mashithantu.com/ ലേക്ക് ക്ഷണിക്കുന്നു.

Kochans said...

ഇടിവാളേ കലക്കി,തിരിച്ചു വരവ് ഗംഭീരം
കുറെ നാളായി ഒരു കിടിലന്‍ ബ്ലോഗ്‌
വായിച്ചിട്ട്.പുതിയത് പോരട്ടെ

കുട്ടന്‍മേനൊന്‍ said...

ഇതേസമയം , അങ്ങ് ദൂരെ മരോട്ടിച്ചാലിലെ ... :) :) kalzkkiyittundu.

ബഷീര്‍ Vallikkunnu said...

ആദ്യമായി ഗയറുഗയാണ് ഇവിടെ. ഗൊള്ളാം. സംഗതികള്‍ എല്ലാം ഉണ്ട്.. ശ്രുതിയും തെറ്റില്ല.
ബെര്‍ളിച്ചായന് ഒരു തുറന്ന കത്ത് ഇവിടെയുണ്ട്.

കിലുക്കാംപെട്ടി said...

Zurich ബ്ലോഗ് മീറ്റ്- 2009 - പാര്‍ട്ട്- 2" കുറച്ചു മെനക്കെട്ടാലും, കുത്തിയിരുന്നു വായിച്ചു കേട്ടാ-


അവന്‍ സന്തോഷ് ഈപ്പന്‍ കുളങ്ങര അല്ല.. സന്തോഷ് ഊ*&^% കുളങ്ങരയാ.. ഹഹഹ

പാക്കേജ്.. കൊള്ളാം.. ഞെക്കി നോക്കിയപ്പോള്‍ 24 മണിക്കൂറിനു 25 ഫ്രാങ്ക്. ഞെക്കി പാസ്വേഡും റൂം നമ്പറും അടിച്ചു. പിന്നെ സമയം പെട്ടെന്നു തന്നെ പോയി. ഐസ് ബ്രേക്കിങ്ങും പ്രസംഗവും പോട്ട് പുല്ല്

അസ്സലായിരിക്കുന്നു

ആനക്കാട്ടില്‍ ചാക്കോച്ചി said...

idivalji... ivide vannittu onnu parayandu poyathu moshamayi poyi ketto...

മാനസ said...

ഹമ്മേ ..!! കുറെ ചിരിച്ചു ....

haroonp said...

നര്‍മം കൊള്ളാം,ഇവിടെത്താന്‍ വൈകി.

രഞ്ജിത് വിശ്വം I ranji said...

എന്റെ മാഷെ ഞാനാദ്യമായിട്ടാ ഈ വഴിക്ക്..അതെങ്ങിനെയാ ആ വഴിക്കു വന്നപ്പോഴല്ലേ ഇങ്ങനെയൊരു ഇടിവാള്‍ ഉണ്ടെന്നറിഞ്ഞത്. കുറെ പോസ്റ്റ് വായിച്ചു..
കിടിലം അടിപൊളി എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ ഔട്ട് ഓഫ് ഫാഷനായതിനാല്‍
എനിക്കങ്ങട് പെരുത്തിഷ്ടമായി എന്നറിയിക്കുന്നു.
ഇനിയും വരാം.. ഇടയ്ക്കിടെ ആ വഴിയിലെ തട്ടുകടവഴികൂടി വരണേ

jayanEvoor said...

ഇതൊരു ഒന്നൊന്നര മീറ്റായിപ്പോയി!

തകര്‍പ്പന്‍!

പകല്‍കിനാവന്‍ | daYdreaMer said...

സന്തോഷ് ഊ*&^% കുളങ്ങരയാ.. ഹഹഹ!
:):)

ഭായി said...

നമിച്ചിരിക്കുന്നു!..........
:-)

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.