-- എ ബ്ലഡി മല്ലു --

Zurich ബ്ലോഗ് മീറ്റ്- 2009 - പാര്‍ട്ട്-1

Tuesday, July 14, 2009

-നമസ്കാരം-

എന്നെ അറീയാമല്ലോ ? ഞാന്‍ സന്തോഷ് ഈപ്പന്‍ കുളങ്ങര. സന്തോഷിന്റെ ബ്ലഞ്ചാര ലോകം എന്ന ബ്ലോഗിന്റെ ഉടമസ്ഥനും എഴുത്തുകാരനും കമന്റ് മോഡറേറ്ററും കൂടിയാണു ഞാന്‍. 12, 32, 223 ഹിറ്റുകളും (മുഖത്തല്ല) 988 ഫോള്ളോവേഴ്സും 500 ഇല്‍ അധികം പോസ്റ്റുകളും ഓരോ പൊസ്റ്റിനും നൂറ്റമ്പതോളം കമന്റുകളുമുള്ള എന്നെ, നിങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നതുതന്നെ വിരൊധാഭാസമാണെന്നറിയാം, പക്ഷേ എന്തു ചെയ്യാം.. നാലാളും ഒരു ക്യാമറയും കണ്ടാല്‍ എന്റെ പേരും, ബ്ലോഗിന്റെ പേരും ലിങ്കുമടക്കം പരിചയപ്പെടുത്തുന്നത് ശീലമായിപ്പോയി. (ഇതൊരു രോഗമാണോ ഡോക്റ്റര്‍?- ആവണക്കെണ്ണ, ഒതളങ്ങ, മഞ്ചാടിക്കുരു എന്നി ബ്ലോഗുകള്‍ സമം ചേര്‍ത്ത് വായിച്ചാല്‍, സോറി, എന്നീ ഒറ്റമൂലികള്‍ സമം ചേര്‍ത്തു കഴിച്ചാല്‍ ഇതിനൊരു ശമനമുണ്ടാകുമെന്നു ബ്ലോഗിലെ പ്രശസ്ത ഭിഷഗ്വരനായ അനോണി മാഷിന്റെ ഒരു പോസ്റ്റില്‍ കണ്ടിരുന്നു)

അത് പോട്ടെ. ഞാനിപ്പോള്‍ നില്‍ക്കുന്നത് കൊച്ചിന്‍ ഇന്റെര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ്. എന്റെ ചുറ്റിലും യാത്രക്കാരുടെ തിരക്ക്. പല ദേശങ്ങളിലേക്കു പോകുന്ന യാത്രക്കാര്‍, കുഞ്ഞുങ്ങളെയുമെടുത്ത അമ്മമാര്‍. ഞാന്‍ എവിടെ നില്‍ക്കുന്നു എന്നല്ല, എങ്ങാട്ട് പോകുന്നു എന്നതാണു പ്രധാനം. ഡൈജസ്റ്റ് എയര്‍വേസിന്റെ BP-212 കൊച്ചിന്‍-സൂറിക് (ബോംബേക്കാരു ജൂറിച്ച് എന്നും ജൂറിക്ക് എന്നും പറയും) വിമാനത്തിനായി കാത്തു നില്‍ക്കുകയാണു ഞാന്‍. അതി പ്രശസ്ത ബ്ലോഗറും സംഘാടകനുമായ ഷിബു കുന്നംകുളം സംഘടിപ്പിക്കുന്ന "സൂറിഖ് ഇന്റര്‍നാഷണല്‍ ബ്ലോഗ് മീറ്റ് 2009"ഇല്‍ പങ്കെടുക്കാനായി സ്വിറ്റ്സര്‍ലാന്‍ഡിലേക്ക് പോകയാണു ഞാന്‍. ഈ ബ്ലോഗ് മീറ്റിന്റെ അറിയിപ്പും തുടം കോലാഹലങ്ങളും, ആയിരുന്നല്ലോ ഈയടുത്ത് വര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നത്.

ബോര്‍ഡിങ്ങ് പാസും പിടിച്ച് വായും പൊളിച്ചുള്ള നില്പ് കുറേ നേരമായി. അത്യാവശ്യം കളറുകളെയൊക്കെ കണ്ട് മതിയായപ്പോള്‍ ഞാന്‍ മെല്ലെ ഇമിഗ്രേഷനിലേക്കു നടന്നു. എന്റെ മുന്നില്‍ നില്‍ക്കുന്നത് ഒരു അര്‍ജന്റീനക്കാരനാണെന്നു തോന്നുന്നു മറഡോണയുടെ ഒരു ലുക്ക്. ക്വൂവില്‍ നിന്നും ഓഫീസര്‍ എന്നെ വിളിച്ചു "എന്നാ കോപ്പിനാടാ എരപ്പാളി നീയാ ക്വ്യൂവില്‍ നിക്കുന്നേ, അത് ഫോറിനേഴ്സിനുള്ള ക്വ്യൂവാ" അല്ല സാറേ ഞാനും ഒരു ഫോറിന്‍ കാരനാ, പണ്ടു അഞ്ചു വര്‍ഷം ഗള്ഫില്‍ ഉണ്ടായിരുന്നു എന്നു പറഞ്ഞതൊന്നും അയാള്‍ സമ്മതിച്ചില്ല. എന്റെ പാസ്പോര്‍ട്ട് വാങ്ങി പാസ്സ്പോര്‍ട്ടും വിസയുമൊക്കെ പരിശോധിച്ച് യെന്നാ പുഴുങ്ങാനാ സൂറിക്കിലേക്ക് എന്ന ഭാവേന നോക്കി., ശേഷം പാസ്സ്പോര്‍ട്ടില്‍ ഒരു സീല്‍ ആഞ്ഞടിച്ചു. ആ അടി അങ്ങേരെന്റെ മുഖത്തടിച്ചിരുന്നെങ്കില്‍ താടിയെല്ലു തകര്‍ന്നു ഞാന്‍ സമാധിയായേനേ എന്നു ഞാനോര്‍ത്തു.

കസ്റ്റംസുകാരന്‍ ചേട്ടന്‍ എന്നെ ഒരു പലകപ്പുറത്ത് കയറ്റി നിര്‍ത്തി ദേഹത്ത് പലയിടത്തും പരതി നോക്കി, എനിക്ക് ഇക്കിളിയായെങ്കിലും ഡെല്‍ഹി ഹൈക്കോടതി വിധി മുന്‍പ് കേട്ടിരുന്നതിനാല്‍ പ്രശ്നമൊന്നും തോന്നിയില്ല. എന്നാലും പോലീസുകാരിലും ഇമ്മാതിരി ടീമുകളുണ്ടല്ലോ എന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെട്ടു- കസ്റ്റംസു പരിശോധനക്കുശേഷം ഞാന്‍ നേരെ ലോഞ്ചിലേക്കു നടക്കുന്നതിനിടയില്‍ വിവിധ രീതിയില്‍ മദ്യക്കുപ്പികള്‍ ആലങ്കാരികമായി നിരത്തി വച്ചിരിക്കുന്ന ഒരു ചെറിയ കട കണ്ടു. ഡ്യൂട്ടി ഫ്രീ ഷോപ്പ് എന്നാണത്രേ ഇതിനു പറയുന്നത്. മദ്യക്കുപ്പികളുടെ ആകര്‍ഷണീയതയില്‍ മയങ്ങിയ ഞാന്‍ അകത്തു കയറി ഒരു ജാക്ക് ഡാനിയേലെടുത്ത് കാശു കൊടുത്ത ശാഷം കവര്‍ ഊരിയെറിഞ്ഞ് അരയില്‍ തിരുകി ലോഞ്ചില്‍ വന്നിരുന്നു. ഇതിനിടയില്‍ അനൌണ്‍സ്മെന്റു വന്നു ഡൈജസ്റ്റ് എയര്‍വേസിന്റെ ബജറ്റ് വിമാനം 14 മണിക്കൂര്‍ ലേറ്റാണത്രേ. യാത്രക്കാരില്‍ ചിലര്‍ ഗ്രൌന്റ് സ്റ്റാഫിനോട് തര്‍ക്കിക്കുന്നതും ശ്രദ്ധിച്ചു കൊണ്ട് ഞാന്‍ അരയിലെ കുപ്പി പുറത്തെടുത്ത് രണ്ടു കവിള്‍ മോന്തി. 12 മണിക്കൂറ് കാത്തിരിപ്പ്.. ഇനി 2 കുപ്പി കൂടി വാങ്ങേണ്ടി വരുമല്ലോ കര്‍ത്താവേ എന്നു ചിന്തിച്ചു.

ഇതിനിടക്ക് ഞാന്‍ എന്റെ ഡെല്‍ ഇന്‍സ്പിരേഷന്‍ 1450 ( കോര്‍-2 ഡുവോ 2.2 ജി.ഹേട്ട്സ്, 2 ജി.ബി റാം) ലാപ്പ്ടോപ്പെടുത്ത് മടിയില്‍ വച്ചു. ചുറ്റുമിരുന്ന പലരും എന്നെ സാകൂതം അത്ഭുതത്തോടെ വീക്ഷിക്കുന്നു.. ഞാനൊരു പുലി തന്നെ എനിക്കും തോന്നിത്തുടങ്ങി. ഫ്രീ വയര്‍ലെസ് കണക്ഷന്‍ ഉണ്ടായിരുന്നതിനാല്‍ വേഗം ഇന്റര്‍നെറ്റു കണക്റ്റ് ചെയ്ത് എന്റെ ബ്ലോഗ് അഡ്രസ്സ് തുറന്നു. എന്റെ 534 ആമത്തെ പോസ്റ്റായ അട്ടപ്പാടിയിലേക്കൊരു വനയാത്ര"എന്ന പോസ്റ്റു നോക്കി. 98 കമന്റേ ആയിട്ടുള്ളൂ, ഏതെങ്കിലും ഒരു എരപ്പാളി കൂടി കമന്റിട്ടാല്‍, നന്ദി കമന്റ് ഇട്ട് ഇത് 100 തികക്കാം.. ഞാന്‍ പ്ജ് റിഫ്രഷ് ചെയ്തുകൊണ്ടേയിരുന്നു, മണിക്കൂറുകള്‍ നീങ്ങി, ആരു വരാന്‍. ഇതിനിടക്ക് ഡൈജസ്റ്റ് എയര്‍വേസിന്റെ വിമനം വന്നു പണ്ടാരമടങ്ങി എന്നു അനൌണ്‍സ്മെന്റ് വന്നതും ഞാന്‍ പോസ്റ്റില്‍ ഒരു അനോണി കമന്റിട്ടു "കലക്കി സന്തോഷേ !" ശേഷം, എന്റെ ഐഡിയില്‍ നിന്നും ലോഗിന്‍ ചെയ്ത് 95 മുതല്‍ 99 വരെയുള്ള കമന്റുകള്‍ക്കെല്ലാം നന്ദി പ്രകാശിപ്പിച്ചു. ഓരോ 5 കമന്റു കഴിയുമ്പോഴാണല്ലോ ഞാന്‍ നന്ദിപ്രകാശനം നടത്താറുള്ളത്. ആര്‍ക്കെങ്കിലും നന്ദി പറയാന്‍ മറന്നോ എന്നു രണ്ടാമതൊന്നുകൂടി വിശദമായി പരിശോധിച്ചുറപ്പു വരുത്തി ഞാന്‍ വേഗം വിമാനത്തിലേക്കു നടന്നു.

കൊള്ളാം, നല്ല കിണ്ണന്‍ മൊതലുകള്‍, എയര്‍ ഹൊസ്റ്റസ്.. എന്തായാലും എന്റര്‍ടെയിന്മെന്റിനു കുറവുണ്ടാവില്ല.. കൌണ്ടറില്‍ നിന്നും ഇരന്നു വാങ്ങിയ വിന്‍ഡോ സീറ്റില്‍ ചെന്നിരുന്നു ഞാന്‍ ചുറ്റും വീക്ഷിച്ചു. യാത്രക്കാര്‍ അവരുടെ ബാഗെല്ലാം മുകളിലെ ലോക്കറില്‍ വക്കുന്നു. ഞാനും ഒരെണ്ണം തുറന്നു ബാഗ് അങ്ങോട്ടു വച്ചു. ആദ്യമായുള്ള ആകാശയാത്രയാണെന്നുള്ള ടെന്‍ഷനൊന്നും ഞാന്‍ കാണിച്ചില്ല. കൈ ചെറുതായി വിറക്കുന്നുണ്ട്.. അത് ടെന്‍ഷന്‍ മൂലമല്ല, മറിച്ച് മദ്യപിക്കാത്തത്തിന്റേയാ. എന്റെ കൈ അരയിലെ കുപ്പിയിലേക്കു നീണ്ടു.

വിമാനം മെല്ലെ നീങ്ങി തുടങ്ങി. എയര്‍ ഹോസ്റ്റസ് മുന്നില്‍ അന്നു നിന്നു എന്തോ ചേഷ്ടകള്‍ കാണിക്കുന്നുണ്ട്. ഞാന്‍ അവളേ ശ്രദ്ധിച്ചതേയില്ല, കാരണം അവളുടെ അപ്പുറത്ത് കുറച്ചു നീങ്ങി കാണാന്‍ കുറച്ചുകൂടി മെച്ചപ്പെട്ട ഒരുത്തി നില്‍ക്കുന്നുണ്ടായിരുന്നു. എന്റെ സീറ്റിന്റെ നിരയില്‍ ഞാന്‍ മാത്രം , എതിര്‍ വശത്ത് ഒരു മദാമ്മയും. വിമാനം സ്പീഡു കൂടുന്തോറും എന്റെ നെഞ്ചിടിപ്പും കൂടി, അവസാനം ആകാശത്തേക്കുയര്‍ന്ന നിമിഷത്തില്‍ എന്റെ അന്തരാളങ്ങളില്‍ നിന്നൊരു ടര്‍ക്കിക്കോഴി ചിറകടിച്ചു പറന്നുപോയി.. ഞാന്‍ ആം റെസ്റ്റില്‍ ബലമായി പിടിച്ചിരുന്നു.

അല്പസമയത്തിനകം തന്നെ ഹോസ്റ്റസ് ഉന്തുവണ്ടിയും തള്ളി വന്നു എന്നോടു ചോദിച്ചു, യു ലൈ റ്റു ഡ്രിങ്ക് സംതിങ്ങ് സര്‍? ചൂടല്ലേ, ഷുഗര്‍ പേഷ്യന്റല്ലേ, ഞാന്‍ പറഞ്ഞു ബ്രാണ്ടി. അവള്‍ ഒരു ഗ്ലാസ്സില്‍ അടി നനയും വിധം മാത്രം അല്പം ബ്രാന്റിയൊഴിച്ച് എനിക്കുനേരെ നീട്ടി. ഒറ്റ വലിക്ക് അകത്താക്കും മുന്‍പ് ഞാന്‍ ആ ശബ്ദം കേട്ടു. 6 ഡോളര്‍ സര്‍. ഭാഗ്യം.. കുടിച്ചിരുന്നേല്‍ വെവരമറിഞ്ഞേനേ.. ബ്രാണ്ടിയടിച്ചാല്‍ ഐ വൊമിറ്റ് എന്നും പറഞ്ഞ് ഞാന്‍ ഗ്ലാസ് അവള്‍ക്ക് തിരികെ നല്‍കി.. 6 ഡോളറേ.. 300 രൂപക്ക് എത്ര ഫുള്ളു വാങ്ങാം ബീവറേജസീന്നു..ക്വൂ നില്‍ക്കണമെന്നല്ലേയുള്ളൂ.. ഞാനങ്ങു സഹിച്ചു. അവള്‍ പോയതും ഞാന്‍ അരയില്‍ നിന്നും കുപ്പിയെടുത്ത് 2 കവിള്‍ മോന്തി. എതിര്‍വശത്തെ മദാമ്മ എന്നെ തന്നെ ശ്രദ്ധിക്കുന്നു. അവള്‍ക്കു വേണമോ എന്തോ? കുപ്പിയില്‍ ഇനി അധികം ബാക്കിയില്ല, അല്ലെങ്കില്‍ ഒരു പെഗ് ഓഫര്‍ ചെയ്ത് അവളെ മടിയില്‍ സോറി, അരികില്‍ ഇരുത്താമായിരുന്നു.


ഞാന്‍ കാമറ ഓണാക്കി വിന്‍ഡോയിലൂടെ രണ്ടു ഫോട്ടോ എടുത്തു. ബ്ലോഗിലിടണം, മേഘപാളികളിലൂടെ മീറ്റിലേക്ക് എന്ന അടിക്കുറിപ്പോടെ-

മേഘപാളികള്‍ക്കിടയിലൂടെ മീറ്റിലേക്കൊരു പ്രയാണം


നല്ല വിശപ്പ്. ആര്‍ത്തിയോടെ ഞാന്‍ എയര്‍ ഹോസ്റ്റസുമാരെ നോക്കിയെങ്കിലും, ഭക്ഷണം കിട്ടുന്ന ലക്ഷണമില്ല. കാശുകൊടുത്ത് ഇതിനകത്തൂന്നു കഴിക്കാനും വയ്യ. മെല്ലെ ഉറക്കത്തിലേക്കു ഞാന്‍ വഴുതിവീണു...അനൌണ്‍സ്മെന്റ് കേട്ടിട്ടാണ് ഞെട്ടിയെഴുന്നേറ്റത്. വിമാനം സൂറിക്കിനു മുകളില്‍ എത്തിയിരിക്കുന്നു വല്ലാത്തൊരു ശബ്ദത്തോടെ അത് ലാന്റു ചെയ്തു. ഞാന്‍ സീറ്റു ബെല്‍റ്റു വിടുവിച്ച് കുപ്പിയിലെ ബാക്കികൂടി അവസാനിപ്പിച്ച് കാലിക്കുപ്പി സീറ്റിനടിയിലേക്കിട്ടു.

വിമാനം റണ്വേയിലൂറ്റെ നീങ്ങിക്കൊണ്ടിരിക്കയാണ്, ആദ്യം തന്നെ ഇറങ്ങാന്ആയി ഞാന്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് ഓവര്‍ഹെഡ് ലോക്കര്‍ തുറന്നു എന്റെ ബാഗെടുത്തു. പോയി സീറ്റിലിരിക്കടാ പരട്ടേ എന്നലറി വിളിച്ച് ഒരു എയര്‍ ഹൊസ്റ്റസ് ഓടി വന്നു. എന്തു നല്ല കൊച്ചാണെന്നാ ഞാന്‍ കരുതിയത്, ഇവളിത്രക്കു ഭദ്രകാളി ലൈന്‍ ആണോ, ഞാന്‍ തിരിച്ചു സീറ്റിലിരുന്നു. വിമാനം നിന്നതും ഓടി മുന്‍ വശത്തെ ഡോറിനരുകില്‍ ചെന്നപ്പോഴാണറിയുന്നത്, ഇറങ്ങേണ്ടത് പുറകിലെ ഡോറിലൂടെയാണെന്നു. ക്വൂവില്‍ നിന്ന് ഏറ്റവുമവസാനം വിമാനത്തില്‍ നിന്നിറങ്ങി ഞാന്‍ ടെര്‍മിനലിലേക്കു നടന്നു.

ചുറ്റും യാത്രക്കാര്‍ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് നടക്കുന്നുണ്ട്. എസ്കലേറ്റര്‍ ഇറങ്ങി ചെന്നത് ഒരു വലിയ ഹാളികേക്കാണു. അവിടെ ഒരു റെയില്വേ സ്റ്റേഷന്റെ കെട്ടും മട്ടും. വേറേ യാതൊന്നുമില്ല. ഇവിടെ എമിഗ്രേഷനും കസ്റ്റംസും ഒന്നുമില്ലേ, ഞാന്‍ സംശയിച്ചു ഇത്ര ഈസിയാണോ? ചുമ്മാതല്ല ഷിബു സൂറിക്കില്‍ തന്നെ ബ്ലോഗ് മീറ്റ് അറേഞ്ച് ചെയ്തത്, എല്ലാവര്‍ക്കും പങ്കെടുക്കാമല്ലോ.. അപാരം തന്നെ ഷിബൂ ഒന്നൊന്നര ബുദ്ധി തന്നെ!.. ഉഗ്രന്‍, അസ്സലായി, കലക്കി കട്ടിലൊടിച്ചു,

ഇതിനിടക്ക് ഒരു ട്രെയിന്‍ വന്നു നിന്നു, ഹാളിന്റെ ആ വശത്തെ വാതില്‍ തുറന്നു , പല യാത്രക്കാരും അതില്‍ കയറീ. എനിക്കങ്ങനെ കയറാനാവില്ലല്ലോ.. എന്റെ ലഗേജ് ഇല്ലാതെ എങ്ങനെ പോവും? അതിലല്ലേ, മീറ്റിനിടാനായി വാങ്ങിയ പുതിയ ജീന്‍സും ടീഷര്‍ട്ടും ജട്ടിയുമൊക്കെ? അതിലുപരി, മീറ്റിന്റെ ഐസ് ബ്രെയ്ക്കിങ്ങിനായി"ഉള്ള 6 പേജ് പ്രസംഗവും അതിലല്ലേ ? ജട്ടിയില്ലേലും പോട്ട്, മീറ്റിനു പ്രസംഗിച്ചില്ലേല്‍ പോയില്ലേ കാര്യം!

സംശയത്തോടെ ഞാന്‍ അടുത്തു കണ്ട മദാമ്മയോട് ഇംഗ്ലീഷില്‍ ചോദിച്ചു..

ഐ കമിങ്ങ് ഹിയര്‍, മൈ ബേയ്ഗ് നോട്ട് കമിങ്ങ് ഹിയര്‍ ..വൈ?

"വാട്ട്? അവള്‍ക്കൊന്നും മനസ്സിലായില്ലെന്നു തോന്നുന്നു, പാവം.. മീറ്റു പ്രമാണിച്ച് ഞാന്‍ പതിച്ച് റാപ്പിഡെക്സ് ഇംഗ്ലീഷ് സ്പീക്കിങ്ങ് ക്രാഷ് കോഴ്സ് ഇന്‍ 7 ഡേയ്സ് എന്ന കോഴ്സിന്റെ നിലവാരം എന്നെ അത്ഭുതപ്പെടുത്തി, മനസ്സാ പഠിപ്പിച്ച് ജോഷി സാറീനു നന്ദി പറഞ്ഞു എന്നിട്ട് കുറച്ചു കൂടി സിമ്പിളാക്കി കയ്യും കാലും ഒക്കെ ചേര്‍ത്ത് ആംഗ്യഭാഷയില്‍ ചോദിച്ച ഇംഗ്ലീഷ് അവള്‍ക്ക് മനസ്സിലായി, മറുപടി വന്നു..

"യു വെയ്റ്റ് ഹിയര്‍, റ്റേക് ദ നെക്സ്റ്റ് റ്റ്രെയ്ന്‍, കലക്റ്റ് ദ ബാഗേജ് ഫ്രം ദ മെയിന്‍ റ്റെര്‍മിനല്‍". ഹോ അത്ഭുതം തന്നെ.. . മൈ ബേയ്ഗ് കമിങ്ങ് ഇന്‍ ട്രെയിന്‍? ഞാന്‍ സംശയം തീര്‍ക്കാന്‍ വീണ്ടും ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു. "വെയ്റ്റ് ഏന്റ് ഫോളോ മീ.." ( ഹീശ്വരാ.. വല്ലതും തരാവ്വോ! ചുമ്മാ ആഗ്രഹിച്ചു)

പിന്നെ മനസ്സിലായി, ഇവിടന്നു ട്രെയിനെടുത്ത് മെയിന്‍ ടെര്‍മിനലില്‍ പോയാല്‍ അവിടെയാണു എമിഗ്രേഷനും ബാഗേജ് ക്ലെയിമും ഒക്കെ.. ഹോ മെനക്കേട്! ചുറ്റും നോക്കി, എന്റെയരുകില്‍ ഒരു താടിക്കാരന്‍.. വല്ല ബ്ലീകരവാദിയുമാണോ രെന്തോ.. മീറ്റു തകര്‍ക്കാന്‍ ഭീകരവാദികള്‍ വരാന്‍ സാധ്യതയുണ്ടെന്നു ഏതോ പോസ്റ്റില്‍ വായിച്ചതോര്‍ത്തു. താടിക്കാരന്റെ മുഖം മനസ്സില്‍ വരച്ചിട്ടു. വല്ല തെളിവെടുപ്പിനുമായി ആവശ്യം വന്നാലോ. ഇരമ്പലോടെ ട്രെയിന്‍ വന്നു നിന്നു.. മദാമ്മ ട്രെയിനിലേക്കു നടന്നതും, അവളുടെ പുറകേ , പുറകുവശം സസൂക്ഷ്മം വീക്ഷിച്ചു കൊണ്ട് ഞാനും നടന്നു.

(സമയം കിട്ടിയാല്‍ തുടരും)

25 comments:

::: VM ::: said...

"Zurich ബ്ലോഗ് മീറ്റ്- 2009 - പാര്‍ട്ട്-1" -

കിട്ടാത്ത മുന്തിരി പുളിക്കും എന്നും, പോകാന് പറ്റാത്ത മീറ്റ് കലക്കും എന്നുമാണല്ലോ പ്രമാണം ! ഈ പോസ്റ്റ് ചേറായ്യി മീറ്റിനു സമര്‍പ്പിക്കുന്നു -

പണ്ടാരം, എഴുതിതുടങ്ങിയപ്പോ, കാളമൂത്രമല്ല, ഏനാമാവു കായല് പോലെയാ പോസ്റ്റ് നീണ്ടു പോവുന്നത്- അടുത്ത ഭാഗം തീര്ക്കാം.. മിക്കവാറും ഞായര്.. അന്നു അവധിയാണെന്നു കേട്ടു- ആണെങ്കില് !

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:ബാക്കി എഴുതണമെങ്കില്‍ മീറ്റ് കഴിയണം എന്നാവരുത്.
മീറ്റിനു മുന്‍പുള്ള കാലുവാരല്‍, പുസ്തകപ്രകാശനം, രാജി, എന്നീ സംഭവങ്ങള്‍ ഇനി നായകന്‍ ഫ്ലാഷ് ബാക്കില്‍ ആലോചിക്കുമോ?

Visala Manaskan said...

മറ്റേ കുളങ്ങര സന്തൊഷ് ചുള്ളന്‍ തന്നീ!

മെടഞ്ഞാച്ച്. മെടഞ്ഞാച്ച്!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇതൊരു ഇടിവാൾ സാധനം തന്നെ..ഇങ്ങനെ ഒന്നു ഈ അടുത്ത കാലത്തൊന്നും വായിച്ചിട്ടില്ല.

ചില ഇടിവാൾ തിളക്കങ്ങൾ:

പണ്ടാരമടങ്ങി എന്നു അനൌണ്‍സ്മെന്റ് വന്നതും ഞാന്‍ പോസ്റ്റില്‍ ഒരു അനോണി കമന്റിട്ടു "കലക്കി സന്തോഷേ !" ശേഷം, എന്റെ ഐഡിയില്‍ നിന്നും ലോഗിന്‍ ചെയ്ത് 95 മുതല്‍ 99 വരെയുള്ള കമന്റുകള്‍ക്കെല്ലാം നന്ദി പ്രകാശിപ്പിച്ചു.

വിമാനം സ്പീഡു കൂടുന്തോറും എന്റെ നെഞ്ചിടിപ്പും കൂടി, അവസാനം ആകാശത്തേക്കുയര്‍ന്ന നിമിഷത്തില്‍ എന്റെ അന്തരാളങ്ങളില്‍ നിന്നൊരു ടര്‍ക്കിക്കോഴി ചിറകടിച്ചു പറന്നുപോയി.

വിമാനം നിന്നതും ഓടി മുന്‍ വശത്തെ ഡോറിനരുകില്‍ ചെന്നപ്പോഴാണറിയുന്നത്, ഇറങ്ങേണ്ടത് പുറകിലെ ഡോറിലൂടെയാണെന്നു. ക്വൂവില്‍ നിന്ന് ഏറ്റവുമവസാനം വിമാനത്തില്‍ നിന്നിറങ്ങി ഞാന്‍ ടെര്‍മിനലിലേക്കു നടന്നു.


ഹോ അടുത്ത ഭാഗം എത്രയും വേഗം ഒന്നു വന്നാൽ മതിയായിരുന്നു.ആ മദാമ്മയുടെ കൂടെ പോയിട്ട് “വല്ലതും“ കിട്ടിയോ ആവോ?

ചാണക്യന്‍ said...

"കസ്റ്റംസുകാരന്‍ ചേട്ടന്‍ എന്നെ ഒരു പലകപ്പുറത്ത് കയറ്റി നിര്‍ത്തി ദേഹത്ത് പലയിടത്തും പരതി നോക്കി, എനിക്ക് ഇക്കിളിയായെങ്കിലും ഡെല്‍ഹി ഹൈക്കോടതി വിധി മുന്‍പ് കേട്ടിരുന്നതിനാല്‍ പ്രശ്നമൊന്നും തോന്നിയില്ല. എന്നാലും പോലീസുകാരിലും ഇമ്മാതിരി ടീമുകളുണ്ടല്ലോ എന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെട്ടു-"

ഹാ...അത് കലക്കി.....:)

കോറോത്ത് said...

" ഞാന്‍ സീറ്റു ബെല്‍റ്റു വിടുവിച്ച് കുപ്പിയിലെ ബാക്കികൂടി അവസാനിപ്പിച്ച് കാലിക്കുപ്പി സീറ്റിനടിയിലേക്കിട്ടു"

he he he..ithenthaa KSRTC busilaano iti zuric lekku poyathu ?

ശ്രീ said...

ആഹാ. കലക്കി.
വല്ലപ്പോഴുമൊക്കെയേ എഴുതൂ അല്ലേ? ഇനി ബാക്കി എപ്പോഴാണോ ആവോ?

ശ്രീഇടമൺ said...

കലക്കി കടുവറുത്തു മാഷേ...
"Zurich ബ്ലോഗ് മീറ്റ്- 2009 - പാര്‍ട്ട്-2" നായി കാത്തിരിക്കുന്നു...

:)

Helper | സഹായി said...

ഇടിഗഡീ,

എന്നോട്‌ ട്രയിനിൽ മോണിച്ച്‌ക്ക്‌ പോവാമെന്ന് പറഞ്ഞിട്ട്‌, ഇയാൾ വിമാനം കയറി അല്ലെ.

എമിഗ്രേഷനിൽനിന്നും പാസ്പോർട്ട്‌ ചോദിച്ചപ്പോൾ, ഏയ്യ്‌, അത്‌ ഞാൻ എടുത്തിട്ടില്ല, ഞാൻ ആ ടൈപ്പല്ല എന്ന് പറഞ്ഞത്‌ ആരും അറിയില്ലെന്ന് കരുതരുത്‌.

കൊള്ളം, ബാക്കികൂടെ പോരട്ടെ.

kichu said...

idivaleee

ithoru idivalu thanne randu tharam :)

കുഞ്ഞന്‍ said...

ഇഡിജീ..

ഒരു കുളങ്ങര സ്റ്റൈല്‍..തകര്‍ത്തു മാഷെ

സൂറിക് മീറ്റ് അടിപൊളിയാകട്ടെ, കൂടുതല്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.

അനില്‍@ബ്ലോഗ് said...

ഹ ഹ!!!
കലക്കന്‍ വിവരണം.

ചെലക്കാണ്ട് പോടാ said...

അപ്പോള്‍ ഇവിടൊക്കെത്തന്നെയുണ്ടായിരുന്നു അല്ലേ...

ഇടയ്ക്കിടയ്ക്ക് വറണേ......

കാന്താരിക്കുട്ടി said...

വിമാനം റണ്വേയിലൂറ്റെ നീങ്ങിക്കൊണ്ടിരിക്കയാണ്, ആദ്യം തന്നെ ഇറങ്ങാന്ആയി ഞാന്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് ഓവര്‍ഹെഡ് ലോക്കര്‍ തുറന്നു എന്റെ ബാഗെടുത്തു.

എവിടെപ്പോയാലും മലയാളിയുടെ സ്വഭാവം കാണിക്കും ല്ലേ.നല്ല രസികൻ വിവരണം.അടുത്ത പാർട്ടും ഉടനെ വരട്ടെ!

ശ്രീവല്ലഭന്‍. said...

athu sari. ivitem vannu meet samghatippicho :-)

aan said...

ഉഗ്രന്‍, അസ്സലായി, കലക്കി കട്ടിലൊടിച്ചു !!!

കിലുക്കാംപെട്ടി said...

സത്യമായിട്ടും ചിരിച്ചൂട്ടോ.. നല്ല അവതരണം. “അവള്‍ പറഞ്ഞു. "വെയ്റ്റ് ഏന്റ് ഫോളോ മീ.." ( ഹീശ്വരാ.. വല്ലതും തരാവ്വോ! ചുമ്മാ ആഗ്രഹിച്ചു‘. ആഗ്രഹിക്കുന്നതു ഫ്രീ ആയത് നന്നായി,അല്ലേല്‍ നമ്മടെ ബ്രാന്‍ഡി ബിസിനസ്സ് പോലെ ആയേനേ..

പോരട്ടേ പോരട്ടേ ബാക്കി വേഗം പോരട്ടേ...............

വെള്ളത്തിലാശാൻ said...

ക്രൂമാന്റെ യൂറോപ്പ് സ്വപ്നത്തിന്റെ വഴിക്കാണല്ലോ പോകുന്നത്. പുസ്തകമാക്കുമോ

അഭിലാഷങ്ങള്‍ said...

ഇതിനിടക്ക് ഞാന്‍ എന്റെ ഡെല്‍ ഇന്‍സ്പിരേഷന്‍ 1450 ( കോര്‍-2 ഡുവോ 2.2 ജി.ഹേട്ട്സ്, 2 ജി.ബി റാം) ലാപ്പ്ടോപ്പെടുത്ത് മടിയില്‍ വച്ചു.

ഇടീ, ലാപ്റ്റോപ്പിലെ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഏതാണെന്ന് പറഞ്ഞില്ലല്ലോ...? പണ്ട് ജാമ്പവാന്‍ കാലത്തുള്ള ‘വിസ്ത‘യല്ലല്ലോ, ലേറ്റസ്റ്റ് ‘വിന്റോസ് 7‘ തന്നെയാണല്ലോ അല്ലേ?

വിമാനം നിന്നതും ഓടി മുന്‍ വശത്തെ ഡോറിനരുകില്‍ ചെന്നപ്പോഴാണറിയുന്നത്, ഇറങ്ങേണ്ടത് പുറകിലെ ഡോറിലൂടെയാണെന്നു. ക്വൂവില്‍ നിന്ന് ഏറ്റവുമവസാനം വിമാനത്തില്‍ നിന്നിറങ്ങി ഞാന്‍ ടെര്‍മിനലിലേക്കു നടന്നു.

ഓ..! പെട്ടന്ന് നാട്ടിലെ ബസ്സാണെന്ന് കരുതീട്ടുണ്ടാവും, അല്ലേ? അവിടെയാണല്ലോ, പിറകിലാണേലും ബസ്സ് നിര്‍ത്തിയാല്‍ ഉന്തിത്തിരക്കി മുന്നിലൂടെ ഇറങ്ങാന്‍ തോന്നാറ്?

ഏതായാലും വായിക്കാന്‍ ലേറ്റായി... പക്ഷെ വായിക്കുമ്പോള്‍ ലേറ്റാകാതെ ചിരിക്കുന്നുണ്ടായിരുന്നു... ഇടീ... തുടരു.... :)

സ്നേഹപൂര്‍വ്വം
അഭിലാഷങ്ങള്‍...

ഭായി said...

പല സഞ്ചാര സാഹിത്യവും ഞാന്‍ വായിച്ചിട്ടുണ്ട്!
പക്ഷെ ഇതുപോലൊന്ന് ആദ്യമാ...
ഇതെവിടെ ഒളിച്ചിരിക്കുകയാ‍ായിരുന്നു ഞാന്‍ കണ്ടിലായിരുന്നു! ഇതിന് ഇടിവാളെന്നല്ല പറയേണ്ടത്
ഇടിവെട്ട് വാളെന്നാ :-)

ആ ത്രീകൈ ഛെ! റ്റൂകൈകൊണ്ട് എന്നെയൊന്ന് അനുഗ്രിഹി...!!

ചിരിച്ച് പണ്ടാരമടങി!
പാര്‍ട്ട് 2 ആയതിനാല്‍ അടുത്തത് ഉച്ചക്ക് ശേഷമേ വായിക്കൂ...പാ‍രംബര്യമായിട്ട് ഞാനങിനെയാ :-)

സാഗര്‍ പണ്ടാരമടങ്ങാന്‍ said...

എന്റെ ഗുരുവിനു സമര്‍പ്പണം. പ്രോത്സാഹിപ്പിക്കുകാ... ആദ്യപോസ്റ്റ് ആണ്... ക്ഷമിക്കുക... !

സാഗര്‍ പണ്ടാരമടങ്ങാന്‍ said...

എന്റെ ഗുരുവിനു സമര്‍പ്പണം. പ്രോത്സാഹിപ്പിക്കുകാ... ആദ്യപോസ്റ്റ് ആണ്... ക്ഷമിക്കുക... !

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.