-- എ ബ്ലഡി മല്ലു --

റഷ്യന്‍ മീഡിയേഷന്‍

Monday, February 23, 2009

ബാങ്കില്‍ നിന്നിറങ്ങി, വണ്ടിയില്‍ കയറി സ്റ്റാര്‍ട്ട് ചെയ്തു. ഏ.ടി.എം കാര്‍ഡും, കാഷും പോക്കറ്റില്‍ തന്നെയില്ലെ എന്നൊന്നുകൂടി ഉറപ്പു വരുത്തി, റേഡിയോ ഓണ്‍ ചെയ്തപ്പോള്‍ എഫ്.എം നിലയത്തില്‍ നിന്നുള്ള ഗോള്‍ഡന്‍ ഹിറ്റ് കാതില്‍ ഒഴുകിയെത്തി..

"സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ, സ്വപ്നം പീലി നീര്‍ത്തി വന്നതോ..
ഈശ്വരന്റെ ചിന്തയില്‍ അഴകെഴുന്നതത്രയും, ഇവിടെയൊന്നു ചേര്‍ന്നു വന്നതോ.."

യേശുദാസിന്റെ മനോഹര ശബ്ദത്തില്‍ , അതും ആസ്വദിച്ച്, ഗിയര്‍ "ഡി"യിലേക്കിട്ട്, പാര്‍ക്കിങ്ങില്‍ നിന്നും എടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഞാനൊന്നു നോക്കി..

ഹോ, പാട്ടിനു ചേര്‍ന്ന ഒരു സീന്‍ അതാ മുന്നില്‍..
അതി സുന്ദരിയായൊരു റഷ്യന്‍ യുവതി വണ്ടിക്കു മുന്നിലൂടെ സര്‍വീസ് റോഡ് കുറുകെ കടന്നു മെയില്‍ റോഡിലെ ടാക്സി സ്റ്റോപ്പിലേക്ക് നടക്കുന്നു. എങ്ങനെ വര്‍ണ്ണിക്കും..സ്വര്‍ഗ്ഗത്തില്‍ നിന്നുമിറങ്ങി വന്നതു തന്നെ, സോറി, സ്വര്‍ഗ്ഗത്തിലെ ഏതോ ഡിസ്കോ ക്ലബ്ബില്‍ നിന്നും..


5.5 അടിയോളം ഉയരം, കേറ്റ് വിന്‍സ്ലറ്റ് ഫോട്ടോഷോപ്പിലെ റെഡ് ഫില്റ്ററിലൂടെ ഒന്നു കയറിയിറങ്ങി, അല്പം കൂടി ഒന്നു തടിച്ച പോലെയുള്ള ശരീരം, പെര്‍ഫക്റ്റ് ബോഡി ഷേപ്പ്..ആകെക്കൂടി ഒരു കുറവെന്നു പറയാനുള്ളത് തുണിയാണ്. സീത്രൂ ടോപ്പ്, അടിച്ചപ്പോ തുണി തികയാഞ്ഞതാണോ, അതോ പാവം ഒരു 10 കൊല്ലം മുന്‍പ് ഉപയോഗിച്ചതാണോ.. തീര്‍ച്ചപ്പെടുത്താനാവില്ല..

ഓണം/ വിഷു പോലുള്ള വിശേഷദിവസങ്ങളിലൊക്കെ നാട്ടിലെ സോമേട്ടന്റെ 1210 ലോറിയുടെ ബമ്പറിന്റെ ഫ്രണ്ടില്‍ മാല തൂക്കിയിട്ട പോലെ കൊച്ചു ഷാളു പോലെ എന്തോ കഴുത്തിലൂടെ തൂക്കിയിട്ടിട്ടുണ്ട്,അതുകൊണ്ട് സംഗതികളൊക്കെ ഇന്‍‌ടാക്റ്റ് ആയിട്ടു നിക്കുന്നുണ്ട്. കഷ്ടി 12 ഇഞ്ച് നീളത്തില്‍ വച്ച് പഴയൊരു ജീന്‍സ് മുറിച്ചിരിക്കുന്നു..അതാണെങ്കിലോ ഫുള്‍ ടൈറ്റും, മൊത്തം ശരീരത്തിന്റെ 85% ഏരിയാവും ഷാര്‍ജയിലെ മന്ദമാരുതന്‍ വാരിപ്പുണര്‍ന്നുകൊണ്ടേയിരുന്ന ആ റഷ്യന്‍ വെണ്ണക്കല്‍ ശില്പത്തിനെ കണ്ടാല്‍ നയന്‍ താര/മമത മാരു വരെ "ശ്ശോ"ന്നും പറഞ്ഞ് നാണിച്ച് മൂക്കത്ത് വിരല്‍ വയ്ക്കും.. ആരു കണ്ടാലും, ഒന്നല്ല, പലവട്ടം നോക്കിപ്പോകും, എന്നു മാത്രമല്ല.. ഒരേസമയം എങ്ങോട്ടൊക്കെ നോക്കും എന്നൊരു കണ്‍ഫ്യൂഷനുണ്ടാകുമെന്നു മാത്രം.

ആ സൌന്ദര്യ ധാമത്തെ ഒന്നു നോക്കിയ ഞാന്‍ ഗിയര്‍ ഡി- യില്‍ നിന്നും മാറ്റി ന്യൂട്രലിലേക്കു തന്നെയിട്ടു. അവളാണെങ്കില്‍ ടാക്സി സ്റ്റോപ്പില്‍ ചെന്നു ടാക്സിക്കോ, അതോ അതിലേ പോകുന്ന ഏതെങ്കിലുമൊരു "റേഞ്ച് റോവറോ" കാത്ത് നില്‍പ്പായി. ഞാന്‍ ചുറ്റുമൊന്നു കണ്ണോടിച്ചു ആ പരിസരത്തുള്ളവര്‍ മുഴുവന്‍ ലവളേയാണു നോട്ടം, എന്തിനധികം ടാക്സിക്കു നില്‍ക്കുന്ന ഒന്നു രണ്ടു മല്ലു ചേച്ചിമാരടക്കം, അസൂയക്ക്കണ്ണോടെ... പോരാത്തതിനോ, മെയിന്‍ റോഡില്‍ ട്രാഫിക്കില്‍ കുരുങ്ങിക്കിടക്കുന്ന പലരുടേയും കണ്ണുകളുടേയും ഫൈനല്‍ ഡെസ്റ്റിനേഷന്‍ ഈ റഷ്യന്‍ സുന്ദരി തന്നെ. ഇത്രയും സുന്ദരിയായൊരുവളെ പട്ടാപ്പകല്‍ പൊതുജന മധ്യത്തില്‍ ഒറ്റക്കിട്ടു പോവുന്നതെങ്ങനെ, അവള്‍ക്കൊരു ടാക്സി കിട്ടിയിട്ടു പോയാല്‍ മതിയെന്നു ഞാനും നിരീച്ചു, ഒരു 10 മിനിറ്റ് നേരത്തേക്ക് ഏതെങ്കിലും ടാക്സി ആ പരിസരത്തു വന്നിരുന്നെങ്കില്‍, അവളതില്‍ കയറി പോയിരുന്നെങ്കില്‍, ഞാനടക്കം അവിടെയുള്ള സകലവനും ആ ടാക്സിക്കാരന്റെ തന്തക്കു വീളിച്ചേനേയെന്നതു മൂന്നരത്തരം.

മതി, എന്തായാലും പോയേക്കാം എന്നോര്‍ത്ത് വീണ്ടും വണ്ടിയെടുക്കാനായി മിററില്‍ നോക്കുയപ്പോഴാണു, ദാ, മദീന സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും രണ്ടു ഡെലിവറി ബോയ്സ്,2 സൈക്കിളില്‍ വരുന്നു, പുറകിലെ കാരിയറില്‍ ഡെലിവറി ഐറ്റംസ്, രണ്ടു പേരുടായും കൈകള്‍ സൈക്കിള്‍ ഹാന്‍ഡിലിലും, കണ്ണുകള്‍ റഷ്യക്കാരിയിലും. രണ്ടു പേരും ഇടക്കെന്തോ രഹസ്യം പറയുന്നുമുണ്ട്.. "നോക്കിയേടാ ഒരു മൊതല്‍" എന്നാവുമെന്നുറപ്പ്.. സൈക്കിള്‍ നേരെ പോവുന്നുണ്ട്..റഷ്യക്കാരിയെ കടന്നു പോകുന്നതും രണ്ടു പേരുടേയും തലകളും ഇടത്തോട്ട് തിരിയുന്നുമുണ്ട്. ഇവരെ ശ്രദ്ധിച്ചിരുന്ന എനിക്ക് രസം കയറി.. വീണ്ടും വണ്ടി ന്യൂട്രലാക്കിയിട്ടു. ആ സമയത്താനു ദാ വലതു വശത്തൂന്നു രണ്ടു പച്ചകള്‍ (പാക്കിസ്ഥാനികള്‍) വരുന്നത്. രണ്ടു പേരുടേയും ശ്രദ്ധ അതീവ ജാഗ്രതയോടെ റഷ്യന്‍ യുവതിയിലോട്ടാണു.. മല്ലു പിള്ളാരെപ്പോലെ അവര്‍ അങ്ങോട്ടുമിങ്ങോട്ടും കമന്റുപറയുന്നില്ല, മറിച്ച് ഒറ്റക്ക് സൌന്ദര്യാസ്വാദനം നടത്തുന്നു.. രണ്ടു പേരും കൈകള്‍കൊണ്ട് ശ്രീമൂലനഗരം റേഡിയോ സ്റ്റേഷന്റെ ടവറില്‍ ഫൈന്‍ റ്റ്യൂണിങ്ങ് നടത്തുന്നുമുണ്ട്. വൃത്തികെട്ടവന്മാര്‍ എന്നു മനസ്സില്‍ പറഞ്ഞ് ഞാന്‍ റോഡിലേക്കു ശ്രദ്ധിച്ചതും, പിന്നെയവിടെ കേട്ടത് പതക്കോം എന്ന ഒരു ശബ്ദമാണ്. മുന്നിലോട്ട് നോക്കിയതും മലയാളി ഡെലിവറി ബോയ്സിനേയും, പച്ചകളേയും കാണാനില്ല.. നിന്ന നില്‍പ്പില്‍ ഇവന്മാരെവിറ്റെപ്പോയി എന്നു വണ്ടറടിച്ച് താഴോട്ട് നോക്കിയപ്പൊഴാണു കണ്ടത്..

ഏറ്റവും താഴെ ആദ്യ ഡെലിവറി ബോയി, അതിന്റെ മുകളില്‍ സൈക്കിള്‍, പിന്നെ, രണ്ടാമത്തെ മല്ലു, അവന്റെ മുകളില്‍ സൈക്കിള്‍ അതിനെ മുകളില്‍ രണ്ടു പച്ചകള്‍ , ബിഗ്-മാക്ക് ബര്‍ഗറുപോലെ അട്ടിയട്ടിയായി വീണു കിടക്കുന്നു, അതും എന്റെ വണ്ടിയുടെ തൊട്ടു മുന്നില്‍. റഷ്യന്‍ സൌന്ദര്യത്തില്‍ മയങ്ങിയ നാലു തലകള്‍ നടക്കുന്ന ഡയറക്ഷനില്‍ നിന്നും വ്യതിചലിച്ചതിന്റെ പരിണിതഫലമായുണ്ടായൊരു കൂട്ടയിടിയാണു കാരണമെന്നു പറയേണ്ടല്ലോ. ഒരുത്തന്‍ വീഴുന്നതും കണ്ടു ചിരിക്കുന്നത് അത്ര ശരിയല്ലെങ്കിലും, ആ വീഴ്ചക്കുണ്ടായ കാരണമോര്‍ത്തപ്പോള്‍ ചിരി നിയന്ത്രിക്കാനായില്ല.. സ്റ്റോപ്പില്‍ നില്ക്കുന്നവരുടെയും അവസ്ഥ ഇതു തന്നെ, അത്രേം നേരം റഷ്യന്‍ കൊച്ചിനേയും കണ്ട് വെള്ളമിറക്കി നിന്നവര്‍ തന്നെ പൊട്ടിച്ചിരിച്ചും പുച്ഛച്ചിരിയോടെയും ആ സീന്‍ ആസ്വദിച്ചു. നിനക്കൊക്കെ ഇതു തന്നെ വേണമെടാ എന്ന മട്ടില്‍ നാലിനേയ്യും നോക്കി റഷ്യക്കാരിയും ഒന്നു ചിരിച്ചു.

ഒരു വിധത്തില്‍ തപ്പിപ്പിടിച്ചെഴുന്നേറ്റ നാലുപേരും ചുറ്റും നോക്കി ചമ്മലൊതുക്കി. ഏതു കോപ്പില്‍ നോക്കിയാടാ നടക്കുന്നത് ഡേഷേ"എന്നു മലയാളത്തില്‍ ഡെലിവറി ബോയ്സും, അതുതന്നെ ഉറുദുവില്‍ പച്ചകളും ചോദിച്ച് ഒരു സ്റ്റണ്ട് സീനും പ്രതീക്ഷിച്ച് കാറിലിരുന്നു രംഗം വീക്ഷിക്കുകയായിരുന്ന ഞാന്‍ അടുത്ത രംഗം കണ്ട് വണ്ടറടിച്ചു..

സൈക്കിളിന്റെ വളഞ്ഞ ഹാന്‍ഡിലുകള്‍ പിടിച്ചു നേരയാക്കുന്ന ഒരു പച്ച.. താഴെ വീണ സാധനങ്ങള്‍ പെറുക്കിയെടുക്കുന്ന മല്ലു ഡെലിവറി ബോയ്സിനെ സഹായിക്കുന്നു രണ്ടാമത്ത പച്ച. എല്ലാം സൈക്കിള്‍ കാരിയറില്‍ വച്ച് ആ ആക്സിഡെന്റില്‍, ഏറ്റവും താഴേത്തട്ടില്‍ വീണു കിടന്ന മല്ലുവിന്റെ മുട്ടില്‍ ചോര പൊടിയുന്നതു കണ്ട്, മുശ്കില്‍ നയി ഹേ ഭായ്, ചോടോ എന്നു പറഞ്ഞ് സമാശ്വസിപ്പിക്കുന്ന പച്ചകള്‍ !

എല്ലാം കഴിഞ്ഞ് രണ്ട് മല്ലുകളും പച്ചകളും സലാമലൈക്കും പറഞ്ഞ് , ഒരോ ഗാഢ ആലിംഗനങ്ങളും നല്‍കി (പാവം മല്ലു ബോയ്സ്) കൈയും കൊടുത്ത് എല്ലാവരും പിരിയുന്ന കണ്ടപ്പോള്‍ എനിക്കോര്‍മ്മ വന്നത് മറ്റൊന്നാണ്..


"ഇന്‍‌ഡോ -പാക് "പ്രശ്നം പരിഹരിക്കാന്‍ ഒരു റഷ്യന്‍ മീഡീയേഷനാണ് ഏറ്റവും ഉചിതം

43 comments:

::: VM ::: said...

"റഷ്യന്‍ മീഡിയേഷന്‍"

..:: അച്ചായന്‍ ::.. said...

ഇന്ന പിടി 101 തേങ്ങ

{{{{{{ ട്ടോ }}}}}}

മലയാളി ഏത് നാട്ടില്‍ പോയാലും ഇങ്ങനെ തന്നെ ആണ് അല്ലെ ... :D സൂപ്പര്‍ അപ്പൊ നമ്മുക്ക് നമ്മുടെ പാക് ഇന്ത്യ യുടെ നടുക്ക് ഒരു റഷ്യ നിര്‍ത്തിയാലോ മാഷേ .. ലാസ്റ്റ് ലവന്മാര് വീണപോലെ ഇവരും മൂക്കും കുത്തി വീഴുമോ :D

അരവിന്ദ് :: aravind said...

എന്താ ഇടി ഇത്?
ഇങ്ങനെയൊന്നുമല്ല ഞാന്‍ കരുതിയത്.
ഇത്...ചേ. നാണക്കേടായി. ഇന്ത്യക്ക് തന്നെ അപമാനം.

ഒരു ഗ്രാമീണ ശാലീന റഷ്യക്കാരി അങ്ങനെ തന്നെ നില്‍ക്കുന്നത് കണ്ട് ചൂ ചൂ...ഒരു ലിഫ്റ്റ് വേണോ എന്ന് ചോദിക്കാതെ പോരാന്‍ ഇന്ത്യക്കാരനായ ഇടിക്ക് എങ്ങനെ കഴിഞ്ഞൂ ഇടീ?
റഷ്യക്കാര്‍ ഇന്ത്യക്കാര്‍ക്ക് എത്ര മിസൈലും കപ്പലും ഒക്കെ തന്നാതാ? സ്മരണ വേണം സ്മരണ.

kichu said...

അരവിന്ദേ..
കലക്കീട്ടോ..

ഇടിവാളേ..

തന്നെ തന്നെ..ഇവളും മതി മീഡിയേഷന്, പിന്നെ നമ്മുടെ സര്‍ദാരി സാഹിബ് എവിടെയും തുല്യം ചാര്‍ത്തിത്തരും. വട്ടമേശ ഒന്നും ആവശ്യമില്ല.

ശ്രീ said...

ഹ ഹ. അതു കലക്കി.
:)

Chullan said...

അന്യായം അണ്ണാ :D ഹാഹാ :)

The Common Man | പ്രാരാബ്ധം said...

ഖുഷ്‌വന്ത് സിംഗിന്റെ The Company of Women എന്ന നോവലില്‍ പാക്കിസ്താന്‍കാരിയായ യാസ്മീന്‍, ഇന്ത്യക്കാരനായ മോഹനോട് പറഞ്ഞ ഒരു നേരമ്പോക്കു ഈ അവസരത്തില്‍ ഞാന്‍ ഓര്‍ത്തുപോവുകയാണ്‌.


അതെന്താന്നോ? ആ.... ഞാന്‍ ഈ ടൈപ്പു പൈങ്കിളി ഒന്നും വായിക്കാറില്ല.!

ചാര്‍ളി[ Cha R Li ] said...

അങ്ങനെ എല്ലാരും പോയിക്കഴിഞ്ഞെന്നുറപ്പായപ്പോള്‍ ഇടി ഹോണ്‍ നീട്ടിയടിച്ചു..
ആ ഗ്രാമീണ റഷ്യന്‍ സുന്ദരി(കട:അരവിന്ദ്) തിരിച്ചു നോക്കി മധുരമായി പുഞ്ചിരിച്ചു..
അവള്‍ മെല്ല ഇടീയുടെ കാറിനെ നേരേ നടക്കാന്‍ തുടങ്ങവേ..
പെട്ടന്ന് ....
(തുടരും..)

ചാര്‍ളി[ Cha R Li ] said...

തിരിച്ചു നോക്കി...
ഹാ ഹാ..മലയാളം തെറ്റിയേ..

അനില്‍ശ്രീ... said...

നേരത്തെയൊക്കെ ഷോപ്പിങ് ഫെസ്റ്റിവലിന്റെ സമയത്ത് റഷ്യയില്‍ നിന്ന് കണ്ടയിനറില്‍ ഇറക്കിയിരുന്ന ഇനമല്ലേ ഇടീ ഷാര്‍ജയില്‍ കണ്ടത്? അതൊക്കെ ഒരു കാലം...:) ഇന്നിപ്പോള്‍ കഷ്ടിച്ച് വിരലിലെണ്ണവുന്നത് മാത്രം ബാക്കിയായി... അപ്പോള്‍ പിന്നെ ആ ബോയ്സിനെയും പച്ചകളേയും പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

Radheyan said...

ഇടി,

നാണമില്ലേ ഇതൊക്കെ എഴുതി വിടാന്‍?

ബൈ ദ വേ റഷ്യക്കാരിയെ എവിടെ കണ്ടെന്നാണ് പറഞ്ഞത്?

ഏത് സ്റ്റേഷനാണ് പച്ചകള്‍ ട്യൂണ്‍ ചെയ്യുന്നത്?കിട്ടാന്‍ പാടുള്ള ഏതോ സ്റ്റേഷനാണ്. എന്ത് കഷ്ടപ്പെട്ടാണ്‍ ട്യൂണിങ്ങ്.

തഥാഗതന്‍ said...

ഹൊ ഇങ്ങേരൊക്കെ മീശയും വെച്ച് ആണാണെന്ന് പറഞ്ഞ് നടക്കുന്നു. അവൾക്കൊരു ലിഫ്റ്റ് കൊടുത്ത് അടുത്ത ടാക്സി സ്റ്റാന്റ്റ്റിൽ കൊണ്ട് ഇറക്കി വിട്ടാൽ ഇയാൾക്കെന്താ മുത്ത് കൊഴിയുമോ?(വല്ല്ല അനാവശ്യവും ചെയ്യാൻ നിന്നാൽ ചിലപ്പോൾ ദന്തം കൊഴിയും എന്നല്ലാതെ)

teepee | ടീപീ said...

മീഡിയേറ്റര്‍ ആശയം കൊള്ളാം.
ഈ ടൈപ്പ് സാധനങ്ങളെയൊക്കെ നമുക്ക് വാഗാ അതിര്‍ത്തിയില്‍ കൊണ്ടുപോയി നിര്‍ത്താം. ഇന്തോ-പാക് പ്രശ്നം അതോടെ തീര്‍ക്കാം.

ഓ.ടോ) വെറുതെയല്ല, അവീടെ ട്രാഫിക് ബ്ലോക്ക് കൂടുന്നത്

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ആ ഗിയര്‍ “ഡി” ഇല്‍ ഇട്ട് കുറച്ചൂടെ മുന്നോട്ട് പോയിരുന്നെങ്കില്‍.. ഡെലിവറി ബോയ്‌സും പച്ചകളും രണ്ട് വശത്തൂന്നായി ഒരു ഗ്രേ പജറോയുടെ ബോണറ്റിനു ഉമ്മ കൊടുത്തേനെ...

തോന്ന്യാസി said...

ച്ഛെ ഒരു പാവം പെണ്ണിന് തുണിയിത്തിരി കുറഞ്ഞു എന്ന ഒറ്റക്കാരണം കൊണ്ട് വയലാറിന്റെ താടക രാമനെ നോക്കിയ പോലെ നോക്കിനിന്നിരിയ്ക്കുന്നു..
വായ് നോട്ടത്തില്‍ ഞാന്‍ താങ്കളെ എന്റെ ഗുരുവാക്കിയിരിയ്ക്കുന്നു...

ഓഫ്:എനിക്കുള്ള ആ വിസിറ്റിംഗ് വിസ എന്നു അയച്ചു തരും? ആണ്ടിപ്പട്ടീല്‍ മഷിയിട്ടാല്‍ പോലും ഇങ്ങനൊന്നിനെ കാണാത്തോണ്ടാ പ്ലീസ്.....

ചാളിപ്പാടന്‍ | chalippadan said...

ഇടിവാളേ,
തത്കാലം നാട്ടില്‍ ഒരു അതിര്‍ത്തി തര്കത്തിന് ഒരാളെ തപ്പി നടക്കുയായിരുന്നു. സമാദാനമായി. ഇനിയിപ്പോ അവളുടെ ടെലിഫോണ്‍ നമ്പര്‍ ഇടിയുടെ കയ്യില്‍ നിന്നും കിട്ടുമല്ലോ. ഇനി അത് വാങ്ങിയില്ല എന്ന് നുണ പറയണ്ട.

ആര്യന്‍ said...

ആഭാസാ! വൃത്തികെട്ടവനെ!
എന്തു ബെര്‍ളിത്തരമാടോ താന്‍ കാണിച്ചത്?
ആ റഷ്യക്കാരി പാവം നാണം കുണുങ്ങി പെണ്ണിന് ഒരു ലിഫ്റ്റ് വേണോ എന്ന് പോലും ചോദി‌ക്കാത്ത തന്നെ... മുക്കാലിയേല്‍ കെട്ടി ഇട്ടിട്ടു... ചാട്ടവാറു കൊണ്ട്... ങ്ഹാ...
"കേറ്റ് വിന്‍സ്ലറ്റ് ഫോട്ടോഷോപ്പിലെ റെഡ് ഫില്റ്ററിലൂടെ ഒന്നു കയറിയിറങ്ങി"
"ആരു കണ്ടാലും, ഒന്നല്ല, പലവട്ടം നോക്കിപ്പോകും, എന്നു മാത്രമല്ല.. ഒരേസമയം എങ്ങോട്ടൊക്കെ നോക്കും എന്നൊരു കണ്‍ഫ്യൂഷനുണ്ടാകുമെന്നു മാത്രം"
സങ്ങതി കലക്കീ ട്ടാ...

സങ്കുചിതന്‍ said...

ഷാര്‍ജ്ജയില്‍? ഏതു മദീനാ? അരേ ദുഷ്ട്, ഒന്നു ഫോ‍ാണ്‍ ചെയ്താല്‍ ഞാന്‍ ബാല്‍ക്കണിയില്‍ വന്നേന്നേ.

...പകല്‍കിനാവന്‍...daYdreamEr... said...

സംഭവം കലക്കി... അടുത്ത ലക്കം പ്രതീക്ഷിക്കുന്നു... ഹഹ .. പിന്നെ സാര്‍ എന്ത് ചെയ്തു എന്നറിയണമല്ലോ... ?ടോപ്പ് ഗിയര്‍ ഇട്ടോ ? കൊച്ചു ഗള്ളന്‍ !

പാവപ്പെട്ടവന്‍ said...

മനോഹരമായ കാഴ്ച ആയിരുന്നന്നു മനസ്സിലായി . ഗിയര്‍ മാറി നൂട്ടര്‍ ആകിയപ്പോളെ തോന്നി വീട്ടില്‍ ചെന്നാല്‍ ജോലി ആകുമെന്ന്
നന്നായിട്ടുണ്ട്
അഭിനന്ദനങ്ങള്‍

യൂസുഫ്പ said...

റഷ്യന്നാരീമണികള്‍ സ്വന്തം വിലയറിഞ്ഞത് ദുബായില്‍ വന്നിട്ടാ ഇടിവാളെ.......

പിന്നെ ആ‍ ഫൈന്‍ ട്യൂണിംഗ് പച്ചകളുടെ സ്ഥിരം ഇടപാടല്ലേ...?
നാര്‍മ്മത്തില്‍ പൊതിഞ്ഞ സംവാദനം നന്നേ ഇഷ്ടപ്പെട്ടു.

പോങ്ങുമ്മൂടന്‍ said...

"ഇന്‍‌ഡോ -പാക് "പ്രശ്നം പരിഹരിക്കാന്‍ ഒരു റഷ്യന്‍ മീഡീയേഷനാണ് ഏറ്റവും ഉചിതം.

കലക്കി ഇടീ :)

കുമാരന്‍ said...

നിങ്ങള്‍ ലിഫ്റ്റ് കൊടുക്കുമെന്നാണു ഞാന്‍ കരുതിയത്.
പഞ്ച് കലക്കി.

പള്ളിക്കരയില്‍ said...

All are naked in this bathroom...

A well written one. Good humer. congrats

PHEONIX said...

Idivaale, Next time if you meet the Russian girl, offer her a lift to the next destination. And you sketched the mind of an average Mallu magnificiantly. And the Pacha description is also excellent. Hats off!

hAnLLaLaTh said...

ഞാന്‍ കരുതി വണ്ടീല്‍ ‍ വിളിച്ചു കേറ്റിക്കാണുമെന്നു...
മോശമായി വിട്ടേച്ചു പോന്നത് കേട്ടോ...

പുള്ളി പുലി said...

എന്നാലും കണ്ട നിലക്ക് വിശേഷം ചോദിച്ചു കൂടെ കൊണ്ട് പോരായിരുന്നു. സാരമില്ല അടുത്ത പ്രാവശ്യം ആകട്ടെ അല്ലെ. യേത്?

ഷമ്മി :) said...

എന്തൂട്ട്‌ മനുഷ്യനാ.. ഇടിവാളെ താന്‍... മല്ലൂസിന്റെ മാനം കളയുമല്ലോ.. ഞാന്‍ കരുതി അവളെ ട്യൂണ്‍ ചെയ്തു ലിഫ്റ്റ് കൊടുക്കും എന്ന്
കലക്കീട്ടോ

Kochans said...

ഇടിവാളെ ഇതു വേണ്ടായിരുന്നു.പ്രായം
ഇത്രയൊക്കെ ആയില്ലേ?പറ്റിയ അമളി
പച്ചകളുടെ തലയില്‍ വെച്ചു അല്ലെ.
നമുക്ക് നല്ലത് ഷീജ ബസ്സും,അതിനോട്
ചുറ്റിപറ്റിയുള്ള സഗതികളും,കൊച്ചു കൊച്ചു
പ്രണയങളും,തമാശകളും,അങിനെ അങിനെ

വിന്‍സ് said...

hahaha...ippol aanithu kandathu. kalakkan

സൂര്യോദയം said...

ഇടീ... വായിക്കാന്‍ അല്‍പം ലേറ്റായിപ്പോയി.... എന്തായാലും റഷ്യന്‍ മീഡിയേഷന്‍ ഇനിയും വേണ്ടിവരും ;-)

തെന്നാലിരാമന്‍‍ said...

ഇടിയണ്ണാ...കലക്കി... :-)

നരിക്കുന്നൻ said...

അല്ല.. ഇതിപ്പോൾ സൈക്കിളേ മുട്ടിയുള്ളൂ, വണ്ടി ന്യൂട്ടറിലല്ലായിരുന്നെങ്കിത്തെ സ്ഥിതിയെന്തായേനേ..

ശാരദനിലാവ് said...

മാഷെ ഇവിടെ ഈ ദോഹയിലും വായില്‍ നോട്ടം ഒട്ടു കുറവല്ല കേട്ടോ ..ഞാനടക്കം

usmaan dubai said...

റേഡിയോ ടൂണിങ്ങ്‌ മനസിലായി മഹനേ........... കലക്കി

Sureshkumar Punjhayil said...

Theerchayayum ithonnu pareekshikkavunnathuthanne. Nannayirikkunnu. Ashamsakal...!!!

ശ്രീഇടമൺ said...

"ഇന്‍‌ഡോ -പാക് "പ്രശ്നം പരിഹരിക്കാന്‍ ഒരു റഷ്യന്‍ മീഡീയേഷനാണ് ഏറ്റവും ഉചിതം..

ശരിയാ എനിക്കും തോന്നുന്നു...

പക്ഷേ അണ്ണാ അവള് റഷ്യന്‍ ആണെന്ന് എങ്ങനെ മനസ്സിലാക്കി....കൊച്ചുകള്ളന്‍ ഒറ്റനോട്ടം കൊണ്ട് (സോറി) തുണിയുടെ അളവുകണ്ടിട്ട് ഏത് രാജ്യക്കാരിയാണെന്ന് വരെ കണ്ടുപിടിച്ചിരിക്കുന്നു...
അതൊക്കെ പോട്ടെ സംഭവമെല്ലാം കഴിഞ്ഞ് ലവള് എങ്ങോട്ട് പോയി...

കലേഷ് കുമാര്‍ said...

എനിക്കും അത് തന്നെ പറയാനുള്ളത്...
സ്മരണ വേണം സ്മരണ.

ㄅυмα | സുമ said...

പെണ്ണുംപിള്ളേടെ സ്കാന്‍ റിപ്പോര്‍ട്ട്‌ കലക്കി... :D :D

അന്നാള് ഞാന്‍ തിരോന്തരം സാഫല്യം കൊമ്പ്ലെക്സിന്ടെ മുന്നില്‍ നിക്കുംപളും ഇതുപോലെ ഒരു ക്ലാഷ്‌ ഇണ്ടായി...അപ്പൊ അദ്ദാണ് കാര്യം ല്ലേ... B-)

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.