-- എ ബ്ലഡി മല്ലു --

ഒരു ബാലന്റൈന്‍ ഓര്‍മ്മക്കുറിപ്പ്

Friday, February 13, 2009

മുറിയിലെത്തി വലിച്ചു വാരിക്കിടന്ന പത്രത്താളുകളും, ഡ്രസ്സുകളും എടുത്തൊന്നു ഒതുക്കി വച്ച്, ജനല്‍ തുറന്നു താഴേക്കു നോക്കി. നല്ല തണുത്ത കാറ്റടിക്കുന്നു. ഒരു സിഗരറ്റിനു തീ കൊളുത്തി ആ കാറ്റും ആസ്വദിച്ച് താഴേ ഒരു ഫിലിപിനി കപ്പിള്‍സ് കൈ കോര്‍ത്തു പോകുന്നതും നോക്കി നിന്നപ്പോള്‍ ഇന്നു വലന്റൈന്‍സ് ഡേ ആണെന്ന കാര്യം ഓര്‍ത്തു.

ജനല്‍ അടച്ച് മുറിയില്‍ ഒന്നു കണ്ണോടിച്ചു. ഈ വലന്റൈന്‍സ് ഡേ അബുദാബിയിലെ ഈ ഒരു മുറീയില്‍ ഞാന്‍ ഒറ്റക്ക്. പെട്ടെന്നാണു ഷെല്‍ഫിലിരിക്കുന്ന ആ കുപ്പി കണ്ടത്. ബലന്റൈന്‍!

ഹഹ്! വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ ഇതില്‍ പരം എന്തു വേണം..ഈ വലന്റൈന്‍ ഡേ ബാലന്റൈനോടൊപ്പം.

മൂന്നാമത്തെ പെഗ്ഗില്‍ രണ്ടാമത്തെ ഐസ്ക്യൂബ് വീണതോടെ ലഹരിയുടെ നേര്‍ത്ത ചരടുകള്‍ ഇബടെ വാടാ കന്നാലീന്നും" പറഞ്ഞ് എന്നെ ഒരു 15 വര്‍ഷം പുറകിലോട്ട് കെട്ടിവലിച്ചുകൊണ്ടു പോയി.

1993 ഇല്‍ പഠനം ഒരു ഫഷ്ക്ലാസോടെ വിധത്തില്‍ അവസാനിപ്പിച്ചെങ്കിലും, പഠിക്കുന്ന കാലത്തേതിനേക്കാള്‍ അറ്റന്‍ഡന്‍സോടെ ഞാന്‍ കോളേജില്‍ തന്നെ വീണ്ടും പോയിരുന്നതിനു ആദ്യ കാരണം, എന്റെ ജൂനിയര്‍ പ്രാണസഖി ഒരു വര്‍ഷം കൂടെ അവിടെക്കാണുമെന്നും, രണ്ടാമത്തെത് വേറേ പണിയൊന്നും കിട്ടിയില്ല എന്നുമായിരുന്നു.

വടക്കേസ്റ്റാന്‍ഡിലെ കല്യാണ്‍ സില്‍ക്സ് ബില്‍ഡീങ്ങിന്റെ മുന്നില്‍, 7-30 ഓടെ തന്നെ എത്തുന്ന ഞാന്‍ , "താമസമെന്തേയണയാന്‍ പ്രാണസഖീ" എന്ന പാട്ടും പാടി നില്‍ക്കുമ്പോഴേക്കും പത്തു മിനിറ്റിനല്‍കം അവളുടെ ബസ്സ് ഹോണുമടിച്ചു വരും. ശേഷം രണ്ടു പേരും, നവഗ്രഹ ക്ഷേത്രത്തില്‍ ഒന്നു തൊഴുത് , ഓരോ കിലോ പഞ്ചാരച്ചാക്കുമെടുത്ത് തലയിലേറ്റി, 15 മിനിറ്റോളം ദൂരമുള്ള കോളേജിലേക്കു നടക്കും, 9 മണിക്ക് ക്ലാസ് തുടങ്ങുന്ന വരെ അവിടെയൊക്കെതന്നെ പഞ്ചാര വിതറി, ശേഷം ഞാന്‍ തിരിച്ച്, ഒന്നുകില്‍ വീട്ടിലേക്കോ, അല്ലെങ്കില്‍ ഏതെങ്കിലും മോണിങ്ങ് ഷോക്കോ കയറും എന്നതായിരുന്നു റുട്ടീന്‍.

അമ്മയുടെ കസിന്‍ കുട്ടേട്ടന്റെ കൂടെ കോയമ്പത്തൂരിലേക്ക് പോകണമെന്ന ഉത്തരവ് വീട്ടില്‍ നിന്നും കിട്ടിയത് ആയിടക്കാണു . അതോടെ ഈ പഞ്ചാരച്ചാക്കുമെടുത്ത് ഞാനൊരു പെര്‍മനന്റ് സി.ഐ.ടിയുക്ക്ക്കാരനായി ഐഡെയിലി അവളെക്കാണാന്‍ തൃശ്ശൂരു വന്നു തുടങ്ങി . ആ വലന്റൈന്‍സ് ഡേ എന്റെ പ്രണയിനിക്കൊരു സമ്മാനം കൊടുക്കണമെന്നു തീര്‍ച്ചപ്പെടുത്തിഅന്നു ഞാന്‍ നേരത്തെ തന്നെ തൃശ്ശൂര്‍ റൌണ്ടിലെത്തി. ഒരു റോസപൂ വാങ്ങി കടലാസില്‍ പൊതിഞ്ഞ് ബാഗില്‍ വച്ചു.

കടലാസില്‍ പൊതിഞ്ഞത് അവള്‍ക്കൊരു സര്‍പ്രൈസ് ആയിക്കോട്ടേന്നു കരുതിയൊന്നുമല്ല, മറിച്ച്, രാവിലെ തന്നെ ഒരുത്തന്‍ റോസപൂവും കയ്യിലേന്തി ബസ്റ്റോപ്പില്‍ നില്‍ക്കുന്നത് ആ എസ്.ഐ.ശശിധരന്‍ എങ്ങാന്‍ കണ്ടാല്‍.. കൊടുക്കാന്‍ റോസാ പൂ പോയിട്ട്, അതൊന്നു അവള്‍ക്കു നേരെ നീട്ടാന്‍ എന്റെ കൈ പോലുമുണ്ടാവില്ല, പൂവാലന്മാരെ ഓടിച്ചിട്ടു പിടിക്കുന്നത് ടിയാന്റെ അന്നത്തെ ഒരു ഹോബിയായിരുന്നു.

കോളേജിലെത്തി ആളൊഴിഞ്ഞ ഒരു കോണില്‍ വച്ച് ഞാന്‍ ബാഗ് തുറന്ന് അവളുടെ കണ്ണില്‍ മാത്രം നോക്കി ആ പൂവ് അവള്‍ക്ക് കൊടുത്തുകൊണ്ടു പറഞ്ഞു.. :ഈ പ്രണയദിനത്തില്‍, ഇതാ എന്റെ ഈ ഹൃദയം നിനക്കുമാത്രം.."
നീട്ടിയ റോസപൂ വാങ്ങാതെ ഒന്നു നോക്കി എന്നെ തന്നെ അവള്‍ നോക്കുന്ന കണ്ടതോടെ ഞാന്‍ പൂവിലേക്കു നോക്കി, ബാഗില്‍ വച്ച് 1 മണിക്കൂറോളം നടന്നതിന്റെ ക്ഷീണത്തില്‍, ഇതളുകള്‍ കുറേ കൊഴിഞ്ഞിരിക്കുന്നു.. ഉള്ളവയോ വാടിയിരിക്കുന്നു.. തണ്ടിലെ മുള്ളിനു മാത്രം ഒരു കൊഴപ്പോമില്ല... ഇമ്മാതിരി ഒരു ഒണക്ക ഹൃദയമാണോടേയ് തന്റേത് എന്ന ചോദ്യം അവളുടെ നോട്ടത്തില്‍ നിന്നും ഞാന്‍ വായിച്ചെടുത്തു..".."തല്‍ക്കാലം ഇത് വച്ച് അഡ്ജസ്റ്റ് ചെയ്യ് മോളൂ"എന്ന റിക്വസ്റ്റില്‍ അവളാ പൂവാങ്ങി ബാഗിലേക്കു വച്ചു.


അങ്ങനെ എന്റെ ഒണക്ക ഹൃദയം അവളുടെ ബാഗിലേക്കു തിരുകുന്നതുംനോക്കി, ഇനിയെന്താണു അടുത്ത സ്റ്റെപ് എന്നാലോചിച്ചു നില്ക്കുമ്പോഴേക്കും കുറേ മുദ്രാവാക്യ ശബ്ദങ്ങള്‍ കാതില്‍ വീണു." സമരം..സമരം..ഹായ്"!

മോളൂ, ഇന്നു സമരമല്ലേ, ഞാനിനി ഈ ലോകത്ത്, സോറി ഈ നാട്ടില്‍ അധികകാലം കാണൂല്ല, കോയമ്പത്തൂരില്‍, അവിടന്നു വിസ കിട്ട്യാല്‍ ഗള്‍ഫില്‍, ഇനി മനസ്സു തുറന്നു സംസാരിക്കാന്‍ എന്നു കഴിയും എന്നൊക്കെയുള്ള സെന്റി ചേര്‍ത്തു കലക്കിയ നമ്പരുകളില്‍ വീണു, റൌണ്ടിലെ വുഡ്ലാന്‍ഡ്സ് റെസ്റ്റോറന്റില്‍ പോയി കോഫി കഴിക്കാമെന്നവള്‍ സമ്മതിച്ചു.

അവളേയും കൊണ്ട് റസ്റ്റോരന്റിലേക്കു വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ കയറുമ്പോ, ഞാന്‍ ചുറ്റുമൊന്നു നോക്കി, വല്ല നാട്ടുകാരോ, പരിചയക്കാരോ, മുത്തലിക്കുമാരോ, വാനരസേനക്കാരോ ഉണ്ടോ?.. ഇല്ല..ഭാഗ്യംഅവളാണെങ്കില്‍ പേടിച്ച് താഴോട്ടും നോക്കിയാണു നടപ്പ്. ആളൊഴിഞ്ഞ ഒരു കോണില്‍ ഇരുന്നതും മെനു കൊണ്ടു വന്നു വച്ച് വെയ്റ്റര്‍ പോയി.


ഇങ്ങനെയങ്ങു പേടിച്ചാലോ.. ഞാനില്ലേ.. സമാധാനിപ്പിക്കാന്‍ ഞാന്‍ ചോദിച്ചു.

അതല്ലേ എന്റെ പേടി, ആരെങ്കിലും കണ്ട് വീട്ടില്‍ പറഞ്ഞാന്‍, പിന്നെ അച്ഛന്‍ അങ്ങോട്ടു കയറ്റില്ല. അവളുടെ മറുപടി പെട്ടെന്നു തന്നെ.

ഹോ, എന്റെ അച്ഛന്‍ അങ്ങനെയൊന്നുമല്ല. വെല്‍ഡണ്‍ മൈ ബായ് എന്നും പറഞ്ഞ് ചെകളേമ്മെ രണ്ടു കിണ്ണും കൂടി തന്നിട്ടേ അങ്ങേരു എന്നെ വീട്ടീന്നു പുറത്താക്കൂ, മനസ്സിലെ പേടി അല്പം ഞാനും കാണിച്ചു. ഞങ്ങള്‍ കുറേ നേരം കണ്ണില്‍ കണ്ണില്‍ നോക്കി ഒന്നും മിണ്ടാതെയിരുന്നപ്പോള്‍ ആ പേടിയൊക്കെ എങ്ങോ പോയ്മറഞ്ഞു.


വെയിറ്ററുടെ "സാര്‍" എന്ന കര്‍ണ്ണകഠോര ശബ്ദമാണു ഞങ്ങളെ ആ മൂഡില്‍ നിന്നുണര്‍ത്തിയത്. ഒരോ മസാല ദോശക്കും വട സെറ്റിനും ഓര്‍ഡര്‍ ചെയ്ത ശേഷമാണു അരികിലെ ഫ്രിഡ്ജിലിരിക്കുന്ന തൈരുവടകള്‍ ഞാന്‍ കണ്ടത്.. പണ്ടേ ഫേവറിറ്റ്, രാവിലെയാണേല്‍ ഒന്നും കഴിച്ചിട്ടില്ല, പോരട്ടേ രണ്ടു പ്ലേറ്റ് ഞാന്‍ ഓര്‍ഡര്‍ ചെയ്തു. അന്നു എന്റെ കയ്യില്‍ ഒരു പാടു കാശുണ്ടായിരുന്നു. കഷ്ടി 60 ഉര്‍പ്യ . വാലന്റൈന്‍സ് ഡേ ലാവിഷ് തന്നെയാവട്ടേ, ഞാന്‍ മനസ്സിലോര്‍ത്തു.


വടകള്‍ വന്നതും, സംസാരമൊക്കെ നിര്‍ത്തി എന്റെ ശ്രദ്ധ വടയിലേക്കായി.
അതു ശരി, പ്രണയദിനത്തില്‍ ഒരു കാമുകന്‍ ആക്രാന്തം മൂത്ത് എത്ര വട വരെ തിന്നും എന്നു കാണിക്കാനാ എന്നെ ഇങ്ങോട്ടു വിളിച്ചത്? അവളുടെ ന്യായമായ ചോദ്യം.ഒരഞ്ചുമിനിറ്റ് ഡോണ്ട് ഡിസ്റ്റര്‍ബ് മീ മോളേ, നമുക്കിനി എത്ര സമയം കിടക്കുന്നു.. ഞാന്‍ അപേക്ഷിച്ചു.


ഒരു വിധത്തില്‍ ഭക്ഷണമെല്ലാം ശാപ്പിട്ട് വീണ്ടും അലപം പഞ്ചാരവര്‍ത്തമാനത്തിലേക്കു നീങ്ങിയ ഞങ്ങളുടെ പ്രണയസല്ലാപങ്ങള്‍ക്ക് വീണ്ടും വെയ്റ്ററുടെ ശബ്ദം വിഘാതമായി.. 'സാര്‍ കുടിക്കാന്‍'...

ഞാന്‍ മുഖമുയര്‍ത്തി നോക്കി.. "സാര്‍"എന്നാണവന്‍ വിളിച്ചതെങ്കിലും, "കൊറേ നേരമായല്ലടേയ്, വണ്ടി വിട് &^%#$%# എന്നാണവന്‍ മനസ്സില്‍ പറഞ്ഞത് എന്ന് മുഖഭാവത്തില്‍ നിന്നും എനിക്കു മനസ്സിലായി.

എന്തുണ്ട്..?
ജ്യൂസ്..
ആ, പോരട്ടേ രണ്ട് ജ്യൂസ്..

അങ്ങനെ കുറച്ചു നേരത്തേക്കെങ്കിലും ഈ മാരണമൊന്നു ഒഴിയട്ടേയെന്നു കരുതി ഞാന്‍ രണ്ടു ജ്യൂസിനു ഓര്‍ഡര്‍ ചെയ്തു. അയാള്‍ പോയ ശേഷമാണു എനിക്കൊരു ശങ്ക. ടേബിളിലെ വലതു വശത്ത് വച്ച മെനു കാര്‍ഡില്‍ നോക്കി.. ജ്യൂസ്-12 രൂപ., 2 ജ്യൂസ്=24!! ങേ..

എന്റെ നെഞ്ചിങ്കൂട്ടില്‍ നിന്നും ഒരു ഡസന്‍ കുളക്കോഴികള്‍ ശടപടാന്നു ശബ്ദമിട്ട് ചിറകടിച്ചു പോയി. ഇതുവരെ കഴിച്ചതു തന്നെ കഷ്ടി 30 രൂപയോളം കാണും.60 ക യും കൊണ്ട് കുബേരനായി വീട്ടീന്നു ഇറങ്ങി, റോസപൂ വാങ്ങിയതോടെ എന്റെ ബാലന്‍സ് 50 ആയ കാര്യം പ്രണയസല്ലാപത്തിനിടയില്‍ ഞാന്‍ വിട്ടു പോയിരുന്നു ..

എനിക്കിനി ജ്യൂസ് വേണ്ടാ, വയറിളക്കമാണു, ഒരെണ്ണം മതി എന്നു ആ വെയിറ്റര്‍ ചേട്ടനോട് പറഞ്ഞാലോ എന്നോര്‍ത്തു ആദ്യം.. പിന്നെ കരുതി, വലന്റൈന്‍ ഡേക്ക് വയറിളകിയ കാമുകനെ എനിക്കു വേണ്ടെന്നെങ്ങാന്‍ ഇവളു പറഞ്ഞാലോ?

ഞാന്‍ ടേബിളിലിരുന്നു വിയര്‍ത്തൂ നല്ലൊരു വാലന്റൈന്‍ ഡേ ആയിട്ട്, ഇന്നു ആട്ടുകല്ലുമായി ഗുസ്തിപിടിക്കേണ്ടി വരുമോ? ദൈവമേ, വെയ്റ്റര്‍ ജ്യൂസ് കൊണ്ടു വന്നു വച്ചു. അവള്‍ മെല്ലെ സ്റ്റ്രോയിലൂടെ വലിച്ചു കുടിക്കുമ്പോള്‍ ഞാന്‍ രണ്ടും കല്പിച്ച് ചോദിച്ചു..

"ഡീ, നിന്റെ കയ്യില്‍ പൈസ വല്ലോം കാണുമോ?"
"ആ ഉണ്ട്"
ഹോ! ദൈവമേ.. രക്ഷപ്പെട്ടു..

നേരത്തെ ചിറകടിച്ചു പോയ ഒരു ഡസന്‍ കുളക്കോഴികള്‍ തിരിച്ച് ചേക്കേറി..ഞാന്‍ ആശ്വാസപൂര്‍വം രണ്ടു കവിള്‍ ജ്യൂസ് അകത്താക്കി അവളോട് ചോദിച്ചു

"എത്ര കാണും? ഞാന്‍ നാളെ തരാം.."

ഉവ്വ, തരും തരും.. കഴിഞ്ഞ വര്‍ഷം എനിക്ക് കെ.പി.സി.ആര്‍ സ്റ്റൈഫന്റ് കിട്ടിയത് മുഴോനും വാങ്ങിച്ചിട്ട് സെന്റ്രല്‍ ഹോട്ടലില്‍ പോയി ബിയറടിച്ചു., എന്നിട്ട് അത് തന്നോ? അവള്‍ വാചാലയായി.

"ശവത്തില്‍ കുത്താതെടീ.. 250 ഇല്‍ താഴെയുള്ള പ്രണയ കടങ്ങള്‍ എഴുതി തള്ളണം, അല്ലെങ്കില്‍ നിന്റച്ചനോട്, സ്ത്രീധനത്തില്‍ നിന്നും ആ എമൌണ്ട് കുറച്ചോളാന്‍ പറഞ്ഞേക്ക്..

ഉം ഉം..ഇപ്പോ ആളു സി.പി.ഐ മാത്രമാ, ഇതൂടെ കേട്ടാ അങ്ങേരു സി.പി.ഐ (എം.എല്‍) ആവും..

ആട്ടേ അത് വിട്, ഇപ്പോ കയ്യില്‍ എത്ര രൂപയുണ്ട് അതു പറ?
4-5 രൂപ കാണും. ഞാന്‍ സ്റ്റുഡന്‍സ്റ്റ് ടിക്കറ്റിലല്ലേ വന്നേ, പോകാന്‍ അതൊക്കെ മതി..

കവിളില്‍ നിന്നും ജ്യൂസ് നേരെ എന്റെ മൂക്കിലോട്ടാണോ കയറിയത് എന്തോ, ഞാന്‍ വീണ്ടും ഞെട്ടി, (കുളക്കോഴികള്‍ വീണ്ടും സ്ഥലം വിട്ടു എന്നു വ്യംഗ്യം)

അതല്ലടീ, കാര്യത്തിന്റെ ഗൌരവം ഞാന്‍ അവളെ ബോധിപ്പിച്ചതും, അവളുടെ മുഖം വിളറി.. എങ്കിലും ധൈര്യം സംഭരിച്ച് അവള്‍ പറഞ്ഞു,

"2 സെറ്റ് തൈരുവട, ഞാനോര്‍ത്തു എന്താ ഇത്ര ലാവിഷെന്നു.. ഒരു കാര്യം ചെയ്യ്, ഇന്നു മുഴോന്‍ ഇവിടിരുന്നു ഉഴുന്നാട്ടി തീര്‍ന്നാല്‍, സമയമുണ്ടെങ്കില്‍ നാളെ കാണാം .."

ദുഷ്ടേ, കാപാലികേ.. എന്നെയീ ആട്ടുകല്ലുകള്‍ക്കിടയിലേക്ക് തള്ളിവിട്ട് നീ പോവുമോ?

ഞാന്‍ പോക്കറ്റില്‍ മുഴുവന്‍ തിരഞ്ഞു. ആകെ 47 രൂപയുണ്ട്. 2-3 ക ദുരിതാശ്വാസക്കടമായി ഇവള്‍ടെ കയ്യേന്നു വാങ്ങിയാലും 50 കയില്‍ ബില്ലു നില്‍ക്കണം. കൃഷ്ണാ, ഗുരുവായൂരപ്പാ.. കാത്തോണേ..

വെയ്റ്ററെ വിളിച്ച് ബില്ലു പറഞ്ഞ് മിടിക്കുന്ന ഹൃദയവുമായി ഞാന്‍ ടേബിളില്‍ ഇരുന്നു. അയാള്‍ ഒരു പ്ലേറ്റില്‍ നിരയെ ജീരകവും, അതിനടിയില്‍, ബില്ലുമായി വന്നു. ബില്ലിന്റെ ടോട്ടല്‍ എമൌണ്ട് , അതിനു മുകളില്‍ ജീരകം ഇട്ടതു കാരണം ഒറ്റ നോട്ടത്തില്‍ കാണാനാവുന്നില്ല. വിറക്കുന്ന കൈകളോടെ ഞാന്‍ പ്ലേറ്റില്‍ നിന്നും ജീരകം മാറ്റി, ബില്ലിലേക്ക് നോക്കീ....


ഹോ........44 രൂപ മാത്രം

ദൈവമേ.. മനസ്സില്‍ തികട്ടി വന്ന വികാരങ്ങളെല്ലാമൊളിപ്പിച്ച് ഞാന്‍ അവളെ നോക്കി.. പാവം ടെന്‍ഷന്‍ മൂലം വിറച്ചിരിക്കുകയാണു.. അവള്‍ മെല്ലെ എന്റെ കയ്യില്‍ നിന്നും ബില്ലു വാങ്ങി നോക്കി.ശേഷം കുറേ നേരം ഒന്നും മിണ്ടാതെ നോക്കിയിരുന്നു... പിന്നീട് ഞാന്‍ പരിസരം മറന്നു ചിരിച്ചു.. കൂടെ അവളും

കയ്യിലെ ആകെയുള്ള 47 കയും ആ പ്ലേറ്റില്‍ വച്ച് ( 3 ക ടിപ്സേ.. തെണ്ടീട്ടായാലും ടിപ്സ് കൊടുക്കുന്ന ഒരു പാവം ) വച്ച് പുറത്തേക്കിറങ്ങി. ബസ്റ്റോപ്പില്ലേക്ക് നടക്കുമ്പോ ഞാന്‍ അവളോട് പറഞ്ഞു.. "നിന്റെ കയ്യില്‍ കാശൂണ്ടെന്നല്ലേ പറഞ്ഞേ.. ഒരു 3 രൂപാ എട്".. എനിക്ക് ഫുള്‍ ടിക്കറ്റ് കൊടുക്കണം ബസ്സിനു"

പഴ്സിലെ അറകളില്‍ നിന്നും ആ 3 ഒറ്റനാണയ തുട്ടുകള്‍ അവളെന്റെ കൈ വെള്ളയില്‍ വച്ചു തന്നു.


ഷീജ ബസ്സിലെ കണ്ടക്റ്റര്‍ കരുണന്‍, യാതൊരു കരുണയും കൂടാതെ, എസ്.ടി റേറ്റ് കൊടുത്ത എന്നോട് കണ്‍സഷന്‍ കാര്‍ഡ് ചോദിച്ചതുകൊണ്ടു മാത്രം, അവള്‍ തന്ന ആ മൂന്നു ഒറ്റനാണയതുട്ടുകള്‍ ഇന്നെന്റെ കയ്യിലില്ല.. അല്ലെങ്കില്‍ ഒരു സ്മാരകമായി ഇന്നും അവ ഞാന്‍ സൂക്ഷിച്ചേനേ... വിലപ്പെട്ടൊരു വാലന്റൈന്‍സ് ഡേ സമ്മാനമായി!


ബാലന്റൈന്റെ മൂന്നാം പെഗ്ഗും തീര്‍ന്നു. ഈ വാലന്റൈന്‍സ് ഡേയുടെ അന്ത്യയാമങ്ങള്‍,.... മരിച്ചുവീഴാന്‍ പോകുന്ന ഒരു പ്രണയദിനം കൂടി.. വര്‍ഷത്തില്‍ ഒന്നല്ല, എല്ലാ ദിനങ്ങളും പ്രണയ സുരഭിലമാവട്ടേ, സുന്ദരമായ ഓര്‍മ്മകളുണ്ടായിരിക്കട്ടേ..

എല്ലാവര്‍ക്കും ആശംസകള്‍

47 comments:

::: VM ::: said...

"ഒരു ബാലന്റൈന്‍ ഓര്‍മ്മക്കുറിപ്പ്"

Dinkan-ഡിങ്കന്‍ said...

കൊള്ളാം ഇടീ,
ഇത്തരം “ചില്ലറ” അനുഭവങ്ങളാണല്ലോ ജീവിതമെന്ന ഈ വൃത്തികെട്ട ഉരുപ്പടി തുടർന്നും ചുമക്കാൻ പ്രേരിപ്പിക്കുന്നത്.

അഗ്രജന്‍ said...

അതെ, ഇതൊരസ്സലനുഭവം തന്നെ... :)

“മൂന്നാമത്തെ പെഗ്ഗില്‍ രണ്ടാമത്തെ ഐസ്ക്യൂബ് വീണതോടെ ലഹരിയുടെ നേര്‍ത്ത ചരടുകള്‍ ഇബടെ വാടാ കന്നാലീന്നും“പറഞ്ഞ് <<< ഇതു വാസ്തവം... വാക്കുകളൊന്നും അങ്ങട്ട് ഒറയ്ക്കണില്ല...‌

തളത്തില് ദിനേശനാണോ എന്നാണെന്റെ ഓർമ്മ... ഇതേപോലെ ഇതളഴിഞ്ഞ ഒരു റോസാപ്പൂ കെട്ട്യോൾക്ക് ആദ്യ രാത്രിയില് കൊടുക്കുന്നത് ;)

തെന്നാലിരാമന്‍‍ said...

"ഷീജ ബസ്സിലെ കണ്ടക്റ്റര്‍ കരുണന്‍, യാതൊരു കരുണയും കൂടാതെ, എസ്.ടി റേറ്റ് കൊടുത്ത എന്നോട് കണ്‍സഷന്‍ കാര്‍ഡ് ചോദിച്ചതുകൊണ്ടു മാത്രം, അവള്‍ തന്ന ആ മൂന്നു ഒറ്റനാണയതുട്ടുകള്‍ ഇന്നെന്റെ കയ്യിലില്ല.. അല്ലെങ്കില്‍ ഒരു സ്മാരകമായി ഇന്നും അവ ഞാന്‍ സൂക്ഷിച്ചേനേ"

കണ്ടക്ടറ്‍ കരുണണ്റ്റെ അഴിമതി അവസാനിപ്പിക്കുക...ഇടിവാളിണ്റ്റെ പ്റണയസ്മാരകം തിരിച്ചുകൊടുക്കുക... ഇറങ്ങണോ ചുള്ളാ?
എയിമായിണ്ട്‌ട്ടാ...

അനില്‍ശ്രീ... said...

ഞാനും തൊണ്ണൂറ്റി മൂന്നിന്റെ പ്രോഡക്റ്റ് ആണ് .പക്ഷേ അന്നൊന്നും വാലന്റൈന്‍ ഡേ-ക്ക് അത്ര പ്രാധാന്യം കൊടുത്തിരുന്നില്ല... ഒരു പക്ഷേ എന്നും വാലന്റൈന്‍ഡേ ആയതിനാലാവും.. :)

പഠിച്ചിറങ്ങിയ വര്ഷം നാട്ടകം പോളിയുടെ മുമ്പില്‍ ഒരു കുളം ഉണ്ടാക്കി, താമരയും നട്ട്, അതിന് ചുറ്റും കുറെ ചെടിയും വച്ചിരുന്നു,,,, അതില്‍ വിരിയുന്ന റോസാപൂക്കള്‍ ഇപ്പോള്‍ ചിലപ്പോള്‍ ചിലര്‍ക്കെങ്കിലും ഉപകാരപ്പെടുന്നുണ്ടായിരിക്കും...

ഓ.ടോ...
അപ്പോള്‍ അബുദാബിയില്‍ താമസമാക്കിയോ? പോയി വരുന്നു എന്ന് ഒരു കമന്റില്‍ കണ്ടിരുന്നു...

വല്യമ്മായി said...

വടക്കെ ബസ്റ്റാണ്ട്,മധുരിമ ഹോട്ടല്‍,മസാലദോശ.........

മധുരിക്കുന്ന ഓര്‍മ്മകളെയുണര്‍ത്തിയതിനു നന്ദി.

(അഗ്രജാ,സ്വന്തം ഓര്‍മ്മകളൊക്കെ വെച്ച് കൊടുക്കാന്‍ ഒരു തളത്തില്‍ ദിനേശന്‍ ഉണ്ടായത് നന്നായി)

ശ്രീ said...

സംഭവം വളരെ രസകരമായി, മാഷേ...

44 രൂപയില്‍ ഒതുങ്ങിയില്ലായിരുന്നെങ്കില്‍ ആ വാലന്റൈന്‍‌സ് ഡേ ഒരു കാലത്തും മറക്കാത്ത ഒന്നു തന്നെ ആയേനെ അല്ലേ?

തറവാടി said...
This comment has been removed by the author.
തറവാടി said...

ഇട്യേ, തല താഴ്ത്തിയുള്ള നടത്തം ഹ ഹ.

ഇതോണ്ടാ പറേണെ , പഞ്ചാര തൃശൂരിടാന്‍ പാലക്കാട് കാര്‍ക്കാണ് ധൈര്യം കൂടുതല്‍ ;)

സന്തോഷ് said...

ഇതാ പറയുന്നതു് പറ്റുവരവുള്ള കടയില്‍ കൊണ്ടുപോകണമെന്നു്...

Siju | സിജു said...

ശശിധരന്‍ തൃശൂരുണ്ടാരുന്നോ.. ഞാന്‍ പഠിക്കുമ്പോള്‍ അങ്ങേര്‍ ആലുവയില്‍ സി‌എയാണ്‌. ഒരിക്കല്‍ സീനത്തിന്റെടുത്ത് ഒരു മതിലിന്റെ മുകളില്‍ ചുമ്മാ കേറിയിരുന്നെന്ന് പറഞ്ഞ് എന്നെ ചീത്ത പറഞ്ഞതാ..
(സീനത്ത് ആലുവയിലെ തീയറ്റര്‍, തെറ്റി ധരിക്കരുത്)

ഷമ്മി :) said...

ഞാനിനി ഈ ലോകത്ത്, സോറി ഈ നാട്ടില്‍ അധികകാലം കാണൂല്ല, :D :D :D kollaam

കുഞ്ഞന്‍ said...

ബാലന്റൈന്‍ നിനക്കു നന്ദി..

എത്രയൊ നാളായി ഒരു ഇടിമുഴക്കം കേട്ടിട്ട്..!

എനിക്കറിയേണ്ടത് ആ കക്ഷി ഇപ്പോള്‍ യക്ഷിയായൊന്നാണ്. ഐ മീന്‍ ജീവിതത്തില്‍ ബാധയായൊന്ന്. (ചുമ്മാ..)

തൃശ്ശൂര്‍ ജില്ലയിലുള്ള ബ്ലോഗേഴ്സെല്ലാം പഞ്ചാരക്കുഞ്ചുകളും കുഞ്ചികളുമാണൊ എന്ന് ന്യായമായും സംശയം തോന്നുന്നുണ്ട് ഗഡ്യേ..

കുറുമാന്‍ said...

വാലന്റൈന്‍ ദിനത്തിലെ ബാലന്റൈന്‍ ഓര്‍മ്മകുറിപ്പ് രസായി. എന്നാലും ആ ബില്ല് 44 ഇല്‍ ഒതുങ്ങിയില്ലായിരുന്നെങ്കില്‍ തിന്ന വട ദഹിപ്പിച്ചേനെ അവര്‍ :)

മാണിക്യം said...

കാശ് ചിലവുള്ള ഐറ്റമാണ് പ്രണയം
പ്രണയം വിജയിച്ചാല്‍ പിന്നെ ചിലവില്ലല്ലോ!
ഇതിപ്പോ എഴുതി തള്ളിയൊ?
250 ഇല്‍ താഴെയുള്ള് പ്രണയകടങ്ങള്‍ കടവുളേ!!

ബഹുവ്രീഹി said...

:)‌

ഇത് രസായി.

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

വാലന്റൈന്‍റ്റെ സഹോദരന്‍ ബാലന്റൈന്‍ വാലന്റൈന്‍റ്റെ ഓര്‍മ്മക്കായ് തുടങ്ങിയതാണ് ഈ ഛഷകം!എന്നാണ് അറിയാന്‍ കഴിഞ്ഞത്

ജയരാജന്‍ said...

കഥയും പറഞ്ഞ് പോകാൻ വരട്ടെ ഇടിഗഡീ, ഇതിന്റെ പരിണാമഗുപ്തി കൂടി പറയൂ - കുഞ്ഞന്റെ ചോദ്യത്തിനുള്ള ഉത്തരം? :)

Bindhu Unny said...

ബില്ല് 44 രൂപയിലൊതുങ്ങിയതുകൊണ്ട് സുഖമുള്ള ഓര്‍മ്മയായല്ലോ. :-)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:ഒരു സ്റ്റോപ്പ് മുന്നേ ഇറങ്ങി ഒരു രൂപയെങ്കിലും ബാക്കി വച്ചൂടായിരുന്നോ?

തഥാഗതന്‍ said...

ഇടി

സംഭവം തമാശരൂപത്തിലുള്ളതാണെങ്കിലും എനിക്ക് എവിടേയൊക്കേയൊ കൊണ്ടു

::: VM ::: said...

ഫയങ്കര തെരക്കാരുന്നൂ. കമന്റടിക്കാരെ നന്ദി.

ചില മറുപടികള്‍:
ഡിങ്കന്‍-യെസ് അദന്നെ

അഗ്രജന്‍- ആരാധനമൂത്ത് താന്‍ ദിനേശേട്ടനെ ആദ്യരാത്രിയില്‍ അനുകരിച്ചോ?

തെന്നാലി: കരുണന്‍ ഏതോ തല്ലുകേസില്‍ പെട്ട് പിന്നെ ഇടികിട്ടി ഡീസന്റായി.. വിട്

അനില്‍: അബുദാബിയില്‍ താമസം ഒറ്റക്ക്..ആഴ്ചയില്‍ 2-3 ദിവസം.. ബാക്കി ഷാര്‍ജയില്‍ കുടുംബസമേതം.

വല്യമ്മായി/തറവാടി: നിങ്ങളു രണ്ടും ഇവിടെ വരുമെന്നൂഹിച്ചൂ ;)

സിജു: ഹഹ! ആ സീനത്തിനെ മോളില്‍ കയറിയത് .. കലക്കന്‍


ശ്രീ,സന്തോഷ്ജീ, ഉമേഷണ്ണാ, ഷമ്മി, കുറു മാണിക്യം, ബഹു, ആഷ്ലി ബിന്ദു, നന്ദി


കുഞ്ഞനും ജയരാജനും: ആ കക്ഷിയല്ല ഇപ്പോ യക്ഷി ;;) ആണേല്‍ ഇതൊക്കെ ആരേലും ഓര്‍ക്കുവോ?

സഗീറേ? സത്യം..? ഒള്ളതാണോ? ;)\\

ചാത്താ: എന്റെ സ്റ്റോപ്പിന്റെ 3 സ്റ്റോപ്പു മുന്‍പ് ആയിരുന്നു ബസ്സീന്റെ ഫെയര്‍സ്റ്റേജ്.. എന്നാലും 30 പൈസയേ ലാഭിക്കാനാവൂ..നടന്ന് കാലിന്റ്നെ നട്ടും ബോള്‍‍ട്ടും എളകൂം ചെയ്യും ;)

തഥാ അണ്ണാ... ;(
ഫ്യൂരിയസ് പോയറ്റ് ആ പൊസ്റ്റ് ഡീലിറ്റ് ചെയ്യരുതായിരുന്നു ;)

സാജന്‍| SAJAN said...

അല്ല ഇട്യേ, തൊണ്ണൂറ്റിമ്മൂന്നിലൊക്കെ വാലന്റൈന്‍സ് ഡേ ഒണ്ടാര്‍ന്നോ?

സെലെബ്രിറ്റി മുത്തലിക്ക് ഒക്കെ അന്നൊന്നും ഇതിന്റെ ബ്രാന്‍ഡ് അംബാസിഡറല്ലാത്തത് കൊണ്ട് എന്തായാലും ഇത്ര ഫേയ്മസാല്ലാരുന്നു,:(

എന്തായാലും 44ല്‍ നിന്നത് കഴിഞ്ഞ ജന്‍‌മത്തില്‍ ചെയ്ത പുണ്യത്തിന്റെ ഫലമാണെന്ന് കരുതിക്കോളൂ
പോസ്റ്റ് നന്നായെന്ന് പറയേണ്ടതില്ലല്ലൊ:)

ചാര്‍ളി[ Cha R Li ] said...

ഫയങ്കരമണ്ണാ ഫയങ്കരം..!!
വാലന്റൈന്‍ ദിനത്തിലു തന്നെ തൈരുവട സാപ്പിടാന്‍ തോന്നിയല്ല്.
*****
96 കാലഘട്ടത്തിലേക്ക് എന്റെ ഓര്‍മമകളെ കൈപിടിച്ച് നടത്തിയേനു ഒരായിരം നന്ദി.!
ഹാ ഹാ.. എഴുതിത്തള്ളിയ പ്രണയകടങ്ങളൊക്കെ പെണ്ണാച്ചി അവളുടെ ബുക്കില്‍ എഴുതിയിട്ടിട്ടുണ്ടാവുമോ ആവോ..?

::സിയ↔Ziya said...

ചിരിയല്ല, സങ്കടമാണ് വന്നത് :(

nardnahc hsemus said...

:) ഉം.. കൊള്ളാം!

..................
ഡാ, സിയാ.. കരച്ചില്‍ നിര്‍ത്തെഡാ

ചെലക്കാണ്ട് പോടാ said...

ഇങ്ങനെയങ്ങു പേടിച്ചാലോ.. ഞാനില്ലേ.. സമാധാനിപ്പിക്കാന്‍ ഞാന്‍ ചോദിച്ചു.

അതല്ലേ എന്റെ പേടി, ആരെങ്കിലും കണ്ട് വീട്ടില്‍ പറഞ്ഞാന്‍, പിന്നെ അച്ഛന്‍ അങ്ങോട്ടു കയറ്റില്ല. അവളുടെ മറുപടി പെട്ടെന്നു തന്നെ.


ഇടിവാള്‍ജീ.. വുഡ് ലാന്‍ഡ്സിന്‍റെ അടുക്കള ജസ്റ്റിന് മിസ്സായി അല്ലേ....

ബെറ്റര്‍ ലക്ക് നെക്സ്റ്റ് ടൈം...

kaithamullu : കൈതമുള്ള് said...

ഇടീ,
നൊസ്റ്റാല്‍ജിയാ......!

ഒഴി ഒരു പട്യാല ബലന്റൈന്‍.....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

3 ഐസ്ക്യൂബ് ഒരുമിച്ചിടാഞ്ഞത് നന്നായി. കുരുത്തക്കേടൂകളൊക്കെ പുറത്തായേനെ

ആ കൂളിങ് ഗ്ലാസ്സ് ഫോടോ എവടെ?

ArjunKrishna said...

വി എം: എന്‍റെ ബ്ലോഗില്‍ ചില അവന്മാര്‍ കാണിച്ച തെമ്മടിത്തരത്തിന് ഞാന്‍ ക്ഷമ ചോദിക്കുന്നു

::: VM ::: said...

ഹ;) വിടെന്നേയ് അര്‍ജ്ജുന്‍ കൃഷ്ണ ;)
എന്റെ പെര്‍ഫോമന്‍സും അല്പം ഓവറായെന്നു തോന്നി ;(
ആ പോട്ട്/

പ്രിയ: കൂളിങ്‌ഗ്ലാസ് ഫോട്ടോ ഇട്ടാല്‍ യുയേയി ബ്ലോഗീന്നു പേരുവെട്ടുമെന്നു ചിലര്‍ ഭീഷണി പെടുത്തി!

വേണു venu said...

മധുരിക്കും ഓര്‍മ്മകളേ....
വി.എം.ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം...:)

ആചാര്യന്‍... said...

'വടകള്‍ വന്നതും, സംസാരമൊക്കെ നിര്‍ത്തി എന്റെ ശ്രദ്ധ വടയിലേക്കായി.
അതു ശരി, പ്രണയദിനത്തില്‍ ഒരു കാമുകന്‍ ആക്രാന്തം മൂത്ത് എത്ര വട വരെ തിന്നും എന്നു കാണിക്കാനാ എന്നെ ഇങ്ങോട്ടു വിളിച്ചത്?'

ഹഹഹ

...പകല്‍കിനാവന്‍...daYdreamEr... said...

വല്ലാത്ത ഓര്‍മ്മകള്‍ നോവിച്ചു.. ആശംസകള്‍..
പിന്നെ ബാലന്റൈന്‍ .. ഉള്ള വാലന്റൈന്‍ .. ഹഹ്...

Anonymous said...

A good one!!

kochan said...

ഇടിവാളേ കലക്കി,വളരെ അവിചാരിതമായിട്ടാണ് നിങളുടെ ബ്ലോഗില്‍
എത്തിപെട്ടത്.അന്ന് മുതല്‍ നിങ്ങളെ തപ്പി നടക്കുകയായിരുന്നു.
ഞാന്‍ ഒരു അന്തിക്കാട്‌ വാസിയാണ്.കഥകളിലെ നിങളുടെ
വിഹാര കേന്ദ്രങ്ങള്‍ എനിക്കും വളരെ പ്രിയപെട്ടതാണ്.ഒരു കാര്യം
കൂടി ഷീജ ബസിന്റെ മുതലാളി കുടുംബത്തിലെ ഒരുവനാണ് അടിയനും.
പതിനഞ്ചു വര്‍ഷമായി ദുബായ് ,ഷാര്‍ജ,അബുദാബിയില്‍ തുടരുന്നു.
കൂടുതല്‍ അറിയാന്‍ ആഗ്രഹം ഉണ്ട്.

Shravan said...

kalakki mashe kalakki :) cheers

kochan said...

kochans
sunilkochath@gmail.com

രഘു said...

"എന്റെ അച്ഛന്‍ അങ്ങനെയൊന്നുമല്ല. വെല്‍ഡണ്‍ മൈ ബായ് എന്നും പറഞ്ഞ് ചെകളേമ്മെ രണ്ടു കിണ്ണും കൂടി തന്നിട്ടേ അങ്ങേരു എന്നെ വീട്ടീന്നു പുറത്താക്കൂ"

കിടിലോല്‍ക്കിടിലന്‍!

മൊത്തം വായിച്ച് അസൂയ തോന്നുണൂ ട്ടോ!!
ഹഹഹ

വെള്ളത്തിലാശാൻ said...

കോളേജിലെത്തി ആളൊഴിഞ്ഞ ഒരു കോണില്‍ വച്ച് ഞാന്‍ ബാഗ് തുറന്ന് അവളുടെ കണ്ണില്‍ മാത്രം നോക്കി ആ പൂവ് അവള്‍ക്ക് കൊടുത്തുകൊണ്ടു പറഞ്ഞു.. :ഈ പ്രണയദിനത്തില്‍, ഇതാ എന്റെ ഈ ഹൃദയം നിനക്കുമാത്രം.." അസ്സലായി.

ശ്രീ said...

പണ്ട് വായിച്ചതാണ്. ഒന്നൂടെ വായിച്ചു.

സുമേഷ് | Sumesh Menon said...

മുമ്പേ വായിച്ചതാണ്, പിമ്പേ ഒന്നുകൂടി വായിച്ചു..

കൂതറHashimܓ said...

ഇതിനൊന്നും എനിക്കു വയ്യാ അതോണ്ട് ഞാനും എടുത്തു ഒരു മുന്‍കരുതല്‍

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.