-- എ ബ്ലഡി മല്ലു --

മേരിക്കുട്ടിയുടെ വ്യകുലതകള്‍ [ പശ്ചിമ പ്രാചീന കവിത ]

Monday, July 28, 2008

എന്റെ പേര് മേരിക്കുട്ടി ഐസക്
നിന്റെപേര് "രേ വില്യംസ്( Ray Williams )
നിനക്കാ പേരിട്ടവരെ ഞാന്‍ വെറുക്കുന്നു
കാരണം

ഒരു മല്ലുവായ ഞാന്‍ സായ്പായ നിന്നെ പ്രണയിക്കുമെന്ന്
അവര്‍ ഓര്‍ക്കേണമായിരുന്നു

പ്രണയ പാരവശ്യത്തിന്റെ മൂര്‍ദ്ധന്യ നിമിഷങ്ങളില്‍
എന്റെ രേ, എന്നതിനു നിന്റെ ഭാഷയില്‍
എങ്ങനെ ഞാന്‍ മൈ.. രേ... എന്നു വിളിക്കും?

എന്റെ ഭാഷയിലെ മുട്ടന്‍ തെറിയല്ലേ അത്?
മല്ലൂ ബ്ലോഗ് കവികളില്‍ മാത്രമാണെന്റെ പ്രതീക്ഷ,
അവരതു സഭ്യമാക്കുമെന്നു!

എന്നാല്‍ തമിഴില്‍ എന്‍ റേ എന്നു വിളിച്ചാലോ..
കാമുകനെ എന്തറേ എന്നു വിളിച്ച എന്നെ അവര്‍ ഫെമിനിസ്റ്റാക്കില്ലേ?

ആദ്യമായി നിന്നോടു മേരി ഐസക്ക് എന്നു ഞാന്‍ പറഞ്ഞപ്പോള്‍
പേരു മാത്രം പറഞ്ഞാല്‍ മതി
പണി ചോദിച്ചില്ലല്ലോ എന്നു നീ കളിയാക്കി
ഇനിയും കാക്കാന്‍ എനിക്കാവില്ല,

മൊസാംബിക്കിന്റെ 13 കി.മി വടക്കു പടിഞ്ഞാറെ
ജലപ്പാ ദ്വീപിലെ 2000 ആദിവാസികളുളെ ജലപ്പാളി ഭാഷ (എരപ്പാളിയല്ല)
ഞാന്‍ പഠിച്ചു , ഓണ്‍ലൈന്‍ കോഴ്സു വഴി..

അവര്‍ "എന്റെ" എന്നതിനു പറയുന്നത് "കോ" എന്നാണ്‍~
എനിക്കും അതാണിഷ്ടം,

പണ്ട് പ്രീഡിഗ്രിക്ക് കോരസാര്‍ പലതും പഠിപ്പിച്ചു
മനസ്സമാധാനത്തോടെ നിന്നെ ഞാന്‍ വിളിച്ചോട്ടേ!

കോരേ.. "കോരേ" .. "കോരേ"..

അവലംബം:
1- കവിതയിലെ പ്രയോഗങ്ങള്‍
2. ബെര്‍ള്ത്തരങ്ങള്‍ [ ഈ പോസ്റ്റ് വായിച്ചപ്പഴാ മറ്റു വിവാദ പോസ്റ്റൊക്കെ കണ്ടത്]

====== ====== ========

ഇനി ഈ കവിതയെപറ്റി, എന്റെ സോള്‍ഗെഡി സങ്കുചിതന്‍ എഴുതിയ അവതാരിക വായിക്കാം (ഞാന്‍ തന്നെ എഴുതിക്കൊടുത്തതാണ് ‍! )

മലയാള കവിതാ ശാഖയെ പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുന്ന തെറിപദ പ്രയോഗങ്ങളുടെ സാങ്കേതികതയെ ഭാഷാ പരിമിതികളുടെ ചോണനുറുമ്പുകള്‍ എത്ര സ്വാധീനിക്കും എന്നതിന് മകുടോദാഹരണമാണ് ശ്രി.ശ്രീ. ഇടിവാളിന്റെ "മേരിക്കുട്ടിയുടെ വ്യാകുലതകള്‍" എന്ന കവിതാ സമാഹാരം വിരല്‍ ചൂണ്ടുന്നത്. രേ സായ്പിനെ പ്രണയിച്ച് അവനെ ആത്മാര്‍ത്ഥമായി എന്റെ രേ ( My Ray) എന്നു സായിപ്പിന്റെ ഭാഷയില്‍ വിളിക്കാന്‍ തന്റെ മാതൃഭാഷ സമ്മതിക്കാത്തതിലെ വീര്‍പ്പുമുട്ടലുകള്‍ അനുവാചകരുമായി പങ്കുവക്കുകയാണു കവിതയിലെ നായിക. (കവിതയില്‍ നായികയുണ്ടോ എന്നു ചോദിക്കരുത്, അത് ജീവിതമാണ് , അതില്‍ നായകനും, നായികയും, എന്തിനു നായ പോലും ഒണ്ടാവും!)

അതു പോലെ തന്നെ, സ്വന്തം പേരിലെ, ഐസക്ക് എന്ന സര്‍ നെയ്മിനെ ഐ-സക്ക് എന്നാക്കി കളിയാക്കുന്ന കാമുകനെതിരെ പരിഭവങ്ങള്‍ ചൊരിയുന്നതിലെ തിവ്രത വായനക്കാരിലേക്കിറങ്ങി ചെല്ലും എന്നതില്‍ സംശയലവലേശമില്ല. പൊതുവേ, ഒറ്റ നോട്ടത്തില്‍,ഉത്തരാധുനിക കവിത"എന്ന ചട്ടക്കൂടിലാണിതിന്റെ രചന എന്നു സംശയം ജനിപ്പിക്കുമെങ്കിലും, അതീവ രചനാപാടവവും ശ്രദ്ധയും അവശ്യം വേണ്ട പശ്ചിമ പ്രാചീന ചട്ടക്കൂടിലാണ് ഈ കവിത. ആദ്യ വരികളില്‍ തന്നെ ശ്രദ്ധിക്കൂ..

എന്റെ പേര് മേരിക്കുട്ടി ഐസക്
നിന്റെ പേര് "രേ വില്യംസ്( Ray Williams )

ഇത്രയും പ്രാസഭംഗിയോടെ അടുത്ത കാലത്ത് ഒരു കവിത, മലയാളത്തില്‍ മാത്രമല്ല, മറ്റേതെങ്കിലും ഭാഷയില്‍ ഇറങ്ങിയിട്ടുണ്ടോ എന്നു തന്നെ സംശയമാണ് . തന്റെ ഭാഷയിലെ ആ തെറി പദത്തെ ബ്ലോഗു കവികളെല്ലാം ഉപയോഗിച്ച് ഉപയോഗിച്ച് സഭ്യമായൊരു വാക്കാക്കി തീര്‍ക്കും എന്ന പ്രതീക്ഷയും പൂണ്ടിരിക്കുന്നൊരു പ്രണയിനിയുടെ ശുഭാപ്തി വിശ്വാസമാണീ വരികളില്‍ പ്രതിഫലിക്കുന്നത്. പ്രണയത്തിന്റെ പുതിയ മുഖങ്ങളും, അതിനായി ഏതറ്റം വരെ പോകാനുള്ള മനുഷ്യ മനസ്സീന്റെ അഭിനിവേശങ്ങളുമാണു, മൊസാംബിക്കിനരികിലെ ജലപ്പാളി ഭാഷ ഓണ്‍ലൈനായി നായിക പഠിച്ചു എന്നതു കൊണ്ട് കവി ഉദ്ദേശിക്കുന്നത്. കൂടാതെ കോരസാറിന്റെ കൂടെയുള്ള ആ പഴയ ദിനങ്ങളെയും നൊസ്റ്റാള്‍ജിക്കായി ഇവിടെ അവതരിപ്പിക്കുന്നു.

ഈയടുത്തിറങ്ങിയവയില്‍, ഒരു പാടു കാലം അനുവാചകന്റെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കാന്‍ സാധ്യതയുള്ളൊരു കവിതയാണിതെന്നു തറപ്പിച്ചു പറയാം., ഇതു പോലുള്ള അനതിസാധാരണമായ അസംബന്ധ രചനകള്‍ ബ്ലോഗിലും, അതിന്റെ പരിമിതികള്‍ക്കു പുറത്തും ജനിക്കേണ്ടത് ഭാഷയുടെ നിലനില്‍പ്പിനു തന്നെ അത്യാവശ്യമാണ് !

ആശംസകള്‍

63 comments:

ഇടിവാള്‍ said...

"മേരിക്കുട്ടിയുടെ വ്യകുലതകള്‍ [ പശ്ചിമ പ്രാചീന കവിത ]"

പൊറാടത്ത് said...

ഇടിവാളേ.. കിടിലന്‍ :)

കൊച്ചുത്രേസ്യ said...

പ്രണയം ഭാഷകള്‍ക്കതീതമാണ്‌ എന്ന് വിശ്വാസത്തെ കീഴ്‌മേല്‍ മറിയ്ക്കുന കവിത!! ഇടീ... പ.പ്രാ.കവിതകളുടെ ഉപജ്ഞാതാവ്‌ എന്ന നിലയില്‍ ചരിത്രത്തിന്റെ ഇടനാഴികളില്‍ താങ്കളുടെ നാമം കരിക്കട്ട കൊണ്ട്‌ കോറിയിടപ്പെടും..ഉറപ്പ്‌..

അലിഫ് /alif said...

കവിതാ ലോകത്ത് പുത്തൻ താരോദയം; ഇത്തരം കാലിക പ്രാധാന്യമുള്ള കവിതകൾ വഴി മലയാള ബ്ലോഗ് ഭാഷ ധന്യയാകുമണ്ണാ, ധന്യയാകും (അറ്റ്ലീസ്റ്റ് അവളുടെ അനിയത്തി രമ്യയെങ്കിലുമാകും, ഉറപ്പ്..!!) ഒരു ജലപ്പാളി ഭാ‍ഷാ അവാർഡ് പ്രതീക്ഷിക്കാം.
ഓഫ് ചായക്കട:
കോവാലാ കൊട് നമ്മുടെ ഇടിവാളണ്ണനു ഒരു ഡബിൾ സ്റ്റ്രോങ്ങ് കട്ടൻ കാപ്പി , എന്തരടേ ചുറ്റിക്കറങ്ങണത്, അപ്പുറത്തിരിക്കുന്ന അമ്മായീടെ പാലപ്പത്തിൽ പഞ്ചാരയിടടേയ്...!!

ഇത്തിരിവെട്ടം said...
This comment has been removed by the author.
ഇത്തിരിവെട്ടം said...

ഭാഷ വൈശിഷ്ട്യവും പ്രാസഭംഗിയും ഒത്തിണങ്ങിയ വരികള്‍... പ്രണയത്തിന്റെ അസുലഭ മുഹൂര്‍ത്തങ്ങള്‍ അതിവിദഗ്ദമായി സന്നിവേശിപ്പിച്ച കവിത... വരികള്‍കിടയിലെ മൌനത്തില്‍ നിന്ന് ഭാവതീവ്രമായ ആശയങ്ങള്‍ പെറുക്കിയെടുക്കാന്‍ കാലിച്ചക്കുമായി വരി നില്‍ക്കേണ്ട കവിത... സങ്കൂന്റെ അവ തരികയും ഈ കവിതയ്ക്ക് മാറ്റ് കൂട്ടുന്നു... ചുരുക്കത്തില്‍ എപ്പോഴും രണ്ട് പണത്തൂക്കാം മുമ്പിലുള്ള 916 മുദ്രയുള്ള അസ്സല്‍ കവിത...

ഈ കവിയുടെ പേര് ചരിത്രത്തിന്റെ ഇടനാഴികളില്‍‍ കരിക്കട്ട കൊണ്ടെഴുതി നശിപ്പിക്കേണ്ടതല്ല... പകരം ചരിത്രത്തിന്റെ വരാന്തയില്‍ രേഖാചിത്രമായി തൂക്കിയിടേണ്ടതാണ്.


ഇടീ എന്നെ ഓടിച്ചിട്ട് അടിക്കരുത്... :) :) :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കവികളെ മുട്ടി വഴി നടയ്ക്കാന്‍ മേലെന്നായിരുന്നു. വിഷ്ണുമാഷെയൊക്കെ നമ്മള്‍ക്കു സഹിക്കാം. ഒന്നൊതുങ്ങി നിന്നാല്‍ ആ വഴി പിന്നേം പത്താള്‍ക്ക് നടക്കാം.
പക്ഷേ ഇത്രേം വല്യ ശരീരോം വച്ച് വാളേട്ടന്‍ കവിയായേക്കരുത്..
ആ... പോട്ട് പിന്നെ ചീമുട്ടയേറൊക്കെ ഉന്നം തെറ്റാണ്ടെറിയാലോ...
ഓടോ: മുട്ടത്തോട് കൊണ്ട് പെയിന്റുണ്ടാക്കുന്ന ഫാക്ടറീടെ ഉല്‍ഘാടനം കഴിഞ്ഞാ?

smitha adharsh said...

ഇതൊക്കെ ഇത്രക്കും ചിന്തിച്ചു തല പുന്ണാക്കാനുണ്ടോ?ധൈര്യമായിട്ടങ്ങു കയറി വിളിക്കെന്നെ....മൂപ്പര്‍ക്ക് മനസ്സിലാവില്ലല്ലോ...
സംഭവം കൊള്ളാം കേട്ടോ.

ശ്രീ said...

“ഇതു പോലുള്ള അനതിസാധാരണമായ അസംബന്ധ രചനകള്‍ ബ്ലോഗിലും, അതിന്റെ പരിമിതികള്‍ക്കു പുറത്തും ജനിക്കേണ്ടത് ഭാഷയുടെ നിലനില്‍പ്പിനു തന്നെ അത്യാവശ്യമാണ് !”


അതു തന്നെ.
:)

തഥാഗതന്‍ said...

ഇടിവാളിന്റെ ഈ കവിത വായിച്ച് ഞാന്‍ സ്തംഭിച്ചു നിന്നു.

ദ്വയാര്‍ത്ഥപ്രയോഗങ്ങളില്‍ ഇക്കാവമ്മയേ പോലും താഴെയാക്കുന്ന ഈ കവിത മലയാള കവിതാ സാഹിത്യത്തിന് ഒരു മൊതല് തന്നെ.

Rare Rose said...

ഈ വഴി ഇതാദ്യമാണു...വായിച്ചിട്ടെന്റമ്മോ കിടിലം തന്നെ...‍ഇത്തരം രചനകള്‍ ഒരു കൊടുവാള്‍ പോലെ അനുവാചകരുടെ തലക്കു മുകളില്‍ ഊയലാടിക്കിടന്നു അവരെ ചിന്തിപ്പിച്ചു കൊണ്ടേയിരിക്കും എന്നതില്‍ തര്‍ക്കമേയില്ല......:)

കുട്ടന്‍മേനൊന്‍ said...

മലയാള സാഹിത്യത്തിനു മുതല്‍ക്കൂട്ടായ ഈ കവിതയെ അടുത്ത അക്കാദമി(ഏത് ?) അവാര്‍ഡിനെങ്കിലും പരിഗണിക്കണം. :)

::സിയ↔Ziya said...

മൈരേ എന്ന് പ്രിയകാമുകനെ വിളിക്കാനാവാത്ത ആത്മതാപത്താല്‍ വ്രണിതമാകുന്ന മേരി ഹൃദയത്തിന്റെ ആകുലതകള്‍ അസാധാരണാം വിധം ഉജ്ജ്വലവും ഭാവതീവ്രവുമായ വരികളില്‍ കോറിയിട്ട ഇടിവാള്‍ മലയാള കവി നപുംസകരില്‍ സോറി നിപുണരില്‍ അഗ്രഗണ്യരിലൊരുവനാവാന്‍ യോഗ്യന്‍ തന്നെ താനെന്ന് തെളിയിച്ചിരിക്കുന്നു.

ശ്ലീലാശ്ലീലങ്ങളുടെ ബെര്‍ലിന്‍ മതില്‍ തകര്‍ക്കുവാന്‍ ആധുനിക കവി കുലോത്തമന്മാര്‍ മത്സരിച്ച് ആര്‍മ്മാദിക്കുന്ന കവിതയുടെ ഈ സുവര്‍ണ്ണ കാലഘട്ടത്തില്‍, പശ്ചിമപ്രാചീന കവിതാസൌഭഗത്തിന്റെ മുഗ്‌ധസൌന്ദര്യവും മാസ്മരലഹരിയുമായി ഇടിവാള്‍ അനുവാചക ഹൃദയങ്ങളില്‍ അഗ്നി പടര്‍ത്തുകയാണ്.

തീര്‍ച്ചയായും ഇത് മലയാള തെറിപ്പാട്ട് പ്രസ്ഥാനത്തിന്‌ ഒരു മുതല്‍ക്കൂട്ടാണ്. മേരിക്കുട്ടിയുടെ ജാള്യതകളെല്ലാം മാറി അവള്‍ ഒരു ഫെമിനിസ്റ്റിന്റെ ഉശിരോടെ കവിതകള്‍ എഴുതുകയും അവളുടെ പേരിനോട് അവള്‍ നീതി കാണിക്കുകയും ചെയ്യട്ടെ എന്നാശംസിച്ചു കൊണ്ട്,
എന്‍ ബി:-

ഈയടുത്ത് ഞാന്‍ പോസ്റ്റ് ചെയ്ത തെറിക്കവിതകള്‍ക്ക് ഒരു മസാല നിഘണ്ടു എന്ന പോസ്റ്റ് കവിതാരചനയില്‍ താല്പര്യമുള്ളവര്‍ നോക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കിനാവ് said...

പ. പ്രാ കവിതകളുടെ പുത്തന്‍ കാലഘട്ടത്തിലേക്ക് ആദ്യചുവടെടുത്തുവെച്ച ഇടിവാളണ്ണന് സലാം. ആ മറ്റേ കാലുകൂടിയങ്ങ് എടുത്തുവെച്ചേര് പിന്നെ എല്ലാം ശുഭസ്യ...

മിന്നാമിനുങ്ങ്‌ said...

ആധുനിക മലയാള കവിത്രയങ്ങളുടെ മുന്‍നിരയിലേക്ക്(ബാക്കി “നാലു ത്രയങ്ങള്‍” ആരെന്ന് ചോദിക്കരുത്, സത്യായിട്ടും ഞാന്‍ പറയൂലാ..)രണ്ടുകാലും നീട്ടികയറി നിന്നിരിക്കുന്നു, ഈ ഒരൊറ്റ
കവിതയിലൂ‍ടെ ഡബിള്‍ ശ്രീ ഇടിവാള്‍.

ഇത് മലയാള കാവ്യശാഖക്കൊരു മുതല്‍ക്കൂട്ടാണ്.
കേട്ടുതഴമ്പിച്ച കവിതാശകലങ്ങള്‍ കാതുതുളച്ച് നിര്‍ത്താതെ പാഞ്ഞുപോകുന്ന സൂപ്പര്‍ഫാസ്റ്റ് ബസ്സിനെപ്പോലെ ആര്‍ത്തുല്ലസിച്ചും വായില്‍ വന്നത് വിളീ‍ച്ചുപറഞ്ഞും ഓരിയിട്ടുകൊണ്ടിരിക്കുന്ന സമകാലീന കാവ്യലോകത്ത് ഈ കവിതയും പുതുകവിയും വരും നാളുകളില്‍ നമ്മുടെ കാവ്യസങ്കല്‍പ്പത്തെ തിരുത്തിയെഴുതുമെന്ന കാര്യത്തില്‍ മറിച്ചൊരഭിപ്രായത്തിന് സാധ്യതയില്ല.ആധുനികോത്തര സാഹിത്യത്തിന്റെ കൊടുമുടിയില്‍ കയറി നിന്ന് ആസ്ഥാന കവികളെ
വെല്ലുവിളിക്കുന്ന ഈ വരികള്‍ നാളത്തെ കുട്ടികള്‍
അവരുടെ എഴാം ക്ലാസ്സിലെ സാമൂഹ്യപാഠത്തില്‍
മലയാള കവിതയുടെ ടേണിംഗ് പോയിന്റ് എന്ന
തലക്കെട്ടില്‍ വായിക്കുമെന്ന് കവിതാനിരൂപകര്‍
നിരീക്ഷിക്കുന്നു.

Sharu.... said...

മലയാള കവിതയ്ക്ക് കിട്ടിയ മുതല്‍ക്കൂട്ട്.. :)

:: VM :: said...

ആധുനിക മലയാള കവിത്രയങ്ങളുടെ മുന്‍നിരയിലേക്ക്(ബാക്കി “നാലു ത്രയങ്ങള്‍” ആരെന്ന് ചോദിക്കരുത്, സത്യായിട്ടും ഞാന്‍ പറയൂലാ..)

അല്ലാ മാഷേ, ഈ കവിത്രയങ്ങള്‍ എന്നുപറഞ്ഞാന്‍ ആകെ മൊത്തം കൂടി എത്ര എണ്ണം കാണും? മൂന്നോ, നാലോ , അഞ്ചോ? അതോ ഇന്നേ വരേക്കും തീരുര്‍മാനമായിട്ടില്ലേ?

-------
smitha adharsh said...
ഇതൊക്കെ ഇത്രക്കും ചിന്തിച്ചു തല പുന്ണാക്കാനുണ്ടോ?ധൈര്യമായിട്ടങ്ങു കയറി വിളിക്കെന്നെ....മൂപ്പര്‍ക്ക് മനസ്സിലാവില്ലല്ലോ...
സംഭവം കൊള്ളാം കേട്ടോ.
------

അയ്യോ! അതു ശരിയാണല്ലോ ;) ഞാനതങ്ങ് ഓര്‍ത്തില്ല. കവിതയെഴുതിയത് വേസ്റ്റായി.. സ്മിതക്കു നന്ദി! ;)


കര്‍ത്താവേ, എന്നെയങ്ങ് എടുത്തോളെണമേ..ഇതൊന്നും കാണേണ്ടല്ലോ!

അഗ്രജന്‍ said...

പശ്ചിമ പ്രാചീന കവിതകള്‍ക്ക് നേരേയുള്ള താങ്കളുടെ
ആജവനം എന്ന രീതിയിലോ അല്ലെങ്കില്‍ പശ്ചിമ പ്രാചീന കവികളുമായി താങ്കള്‍ ആജിക്രിയ പ്രഖ്യാപിച്ചതായോ മാത്രമേ എനിക്കീ കവിതയില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയുന്നുള്ളൂ :)

കണ്ണൂസ്‌ said...

കവിത വായിച്ച് എനിക്ക് കോള്‍”കോര” വന്നു!

ഗുപ്തന്‍ said...

മേരി ഐസക്ക് !!!

ഈ മനുഷ്യനെക്കൊണ്ട് ജയിച്ചു :))

::സിയ↔Ziya said...

അഗ്രജന്‍ ചെയ്യുന്നത് ഒട്ടും ശരിയല്ല.
ആധുനികോത്തര കവികളോടൊപ്പം തോളോട് തോളോട് ഞങ്ങള്‍ പശ്ചിമപൂര്‍വ്വപ്രാചീന കവികള്‍ മലയാള ഭാഷയേയും കവിതയും സ‘മുദ്ധരിക്കാന്‍’ ശ്രമിക്കുമ്പോള്‍ അതിസംസ്കൃത പദങ്ങള്‍ സംഭാവന ചെയ്തും ലിങ്ക് കൊടുത്തും താങ്കള്‍ ഭാഷയെ പന്തീരാണ്ട് പിന്നോട്ടടിക്കരുത്.

ഇന്ന് മലയാള ഭാഷക്ക് വേണ്ടത് അലക്കിത്തേച്ച് ഉജാല മുക്കിയ സംസ്കൃതപദങ്ങളല്ല. അത്തരം വാക്കുകളൊക്കെ അങ്ങ് പരണേല്‍ വെച്ചാല്‍ മതി. ആ വാക്കുകളുമായി ഞങ്ങളെങ്ങനെ ചീട്ടു കളിക്കാന്‍ പോകും? കൈ കേറുമ്പോ തുറുപ്പെടുത്തടി മൈരേ എന്നു പറയും?
ഷാപ്പിലെ കവിയരങ്ങില്‍ ഈ വാക്കുകള്‍ പ്രയോഗിക്കുന്നതില്‍പ്പരം ദുര്യോഗമെന്താണുള്ളത്?
ആ വാക്കുകള്‍ വല്ലതും, കാര്യം കഴിഞ്ഞു കടം പറയുമ്പോ ജാനുവിനോ സരസുവിനോ മനസ്സിലാകുമോ?
അതു കൊണ്ട് പീഡനം, ബലാത്സംഗം, മാനഭംഗം, സ്വയംഭോഗം, വേഴ്‌ച, സ്വവര്‍ഗ്ഗരതി, യോനി, ലിംഗം തുടങ്ങിയ ഓമനപ്പേരുകള്‍ ഇന്നാട്ടിലെ പത്രങ്ങള്‍ ഉപേക്ഷിക്കേണ്ടതാകുന്നു എന്നൊരഭിപ്രായവും ഞങ്ങള്‍ക്കുണ്ട്. കേള്‍ക്കാന്‍ സുഖമുള്ള ഗ്രാമ്യപ്രയോഗങ്ങള്‍ സോറി പുളിച്ച തെറികള്‍ എന്തോരം ഞങ്ങള്‍ ഭാഷക്കു കൊടുക്കുന്നുണ്ട്. അതൊക്കെ ഈ മോന്റെമോന്മാര്‍ക്ക് ഉപയോഗിച്ചാലെന്താ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എനിയ്ക്കിപ്പൊ ശിഷ്യയാകണം ഇടിവാള്‍ ജീയുടെ

നമിച്ചു

തമനു said...

ഓരോ മനുഷ്യന്റേം ആവാസ സ്ഥലങ്ങള്‍ അവരുടെ സാഹിത്യ/ബൌദ്ധിക നിലവാരങ്ങളില്‍ സ്വാധീനം ചെലുത്തും (പിന്നേ ..പുളുത്തും) എന്നു പറയുന്നതു് എത്ര ശരിയാ അല്ലേ.. !!!

ദുബായില്‍ താമസിച്ചപ്പോ എന്നാ നല്ല ആളാരുന്നു. അബുദാബിയിലോട്ടു കാലുവച്ചതില്‍ പിന്നെയുണ്ടായ രണ്ടു രചനകളും ... ഹോ .. ഗംഭീരം. ഒന്നു സാ‍ഹിത്യ നിരൂപണം, രണ്ടാമത്തേതു കവിത. ഇനി അടുത്തതെന്താ ആര്‍ട്ട് ഫിലിമിന്റെ തിരക്കഥയാ..?

തഥാഗതന്‍ പറഞ്ഞതു പോലെ ഈ സൃഷ്ടി ഒരു ‘മൊതല്‘ തന്നെ. :)

ഓടോ : സിയയുടെ ആവാസസ്ഥലം എവിടാ, ഗ്വാണ്ടനാമോയാണോ ...?

::സിയ↔Ziya said...

അത്യുത്‌‌കൃഷ്‌ടമായ സാഹിത്യ സൃഷ്ടികളെ ആവാസവ്യവസ്ഥകളെ കൂട്ടു പിടിച്ചു ചോദ്യം ചെയ്‌ത് പശ്ചിമാതിപ്രാചീന കവിതാശാഖയുടെ കൂമ്പടക്കാമെന്ന് തമനു കരുതിയെങ്കില്‍ തെറ്റി.

താങ്കളെപ്പോലെയുള്ള ഇടന്തലക്കാരെ സോറി ഇലന്തൂര്‍ക്കാരെ (രണ്ടും ഒന്നാണെന്നോ പ്ലീസ് ദ്വയാര്‍ത്ഥം വായിക്കരുത്) നിലക്കു നിര്‍ത്താനും വേണ്ടി വന്നാല്‍ ആ മൊട്ടത്തലക്കിട്ട് രണ്ട് പൊട്ടിക്കാനും തന്നെയാണ് അക്കാദമിക്ക് വെള്ളവും വളവും കൊടുത്ത് ഞങ്ങള്‍ ബ്ലോഗേഴ്സ് വളര്‍ത്തുന്നത്. കളിക്കുന്നത് സൂക്ഷിച്ച് വേണം. ഏതു ക്ലബ്ബിലാ വന്നു വീഴുക എന്ന് നീശ്ചയണ്ടാവില്യാലോ?

:: VM :: said...

സിയ,
ഈ ബ്ലോഗില്‍ കമന്റിടുന്നവരെ അക്കാദാമിക്കാരെ വിട്ടു തല്ലിക്കും എന്നൊക്കെയുള്ള നമ്പരുകള്‍ ‍ ഇവിടെ വേണ്ടാ!

അധികം കളിച്ചാല്‍ സിയക്കെതിരെ കരിവാരം പ്രഖ്യാപിക്കും! ബീ‍വേര്‍!

::സിയ↔Ziya said...

ഇടിവാള്‍,
കരിവാരം, പിന്നേ ഞാനങ്ങ് പേടിച്ചു.
അങ്ങനെ പേടിക്കാനല്ല ഇടിവാളേ ഞാന്‍ അക്കാദമി ഒണ്ടാക്കീത്.
ഇടിയെപ്പോലെയും ബെര്‍ളിയെപ്പോലും ഉള്ള മുണ്ടന്മാരെ പേടിപ്പിക്കാന്‍ തന്നേണ്.
നമുക്ക് കാണാല്ലോ ആരാ പേടിക്കാന്ന്.
ന്ത്?
ന്റെ അക്കാദമിയെ ഒരു ചുക്കും ചെയ്യാന്‍ നിങ്ങളേക്കൊണ്ടോന്നും ആവൂല.
അതേ ഇതെന്റെ സൊന്തം അക്കാദമിയാ.
എന്റെ അക്കാദമിക്ക് രെജിസ്ട്രേഷന്‍ ഇല്ല,
അഡ്രസ് ഇല്ല, ബൈലോ ഇല്ല,സീലില്ല, ലെറ്റര്‍ഹെഡില്ല...എന്തിന് ഒരു ലേഡി സെക്രട്ടറി പോലും ഇല്ല.
പിന്നെന്തോ ഒണ്ടെന്നോ?
അത് കണക്കിനു കിട്ടുമ്പം നിങ്ങളൊക്കെ അറിഞ്ഞോളും.

അഭിലാഷങ്ങള്‍ said...

ശ്ശ്ശ്ശ്ശ്ശ്ശ്....

ആരടാ ഇവിടെക്കെടന്ന് അലമ്പുണ്ടാക്കുന്നത്?

സിയേ, ഇയാൾ ‘തെറിക്കവിതകൾക്ക് ഒരു മസാല നിഘണ്ടു’ എന്നും പറഞ്ഞ് അവിടെയിട്ട ലിങ്കിൽ ഞാൻ പോയിനോക്കുംന്ന് സ്വപ്നത്തിൽ പോലും കരുതേണ്ട! അയ്യഡ..അല്പം തെറിപ്രയോഗങ്ങൾ അപ്പ്‌ഡേറ്റ് ചെയ്യാം എന്ന് കരുതി പോയിട്ട് “പോഡേയ് പോഡേയ് , പോയ് വേറെ വല്ല പണിയും നോക്കഡേയ്..” എന്ന് എഴുതിയത് കണ്ട് ബ്ലിങ്കസ്യയായി തിരിച്ചുവന്നവരുണ്ടാകം. ബട്ട്, ഞാനാക്കൂട്ടത്തിൽ പെടൂല്ലാന്ന് ഇവിടെ ഉറക്കെ ഉറക്കെ പ്രഖ്യാപിക്കുന്നു. ങാ ഹാ അത്രക്കായോ…

ഇടീ… അടി.. അടി..! ങും, ബട്ട്, സംഗതി ഇടിവെട്ട..ട്ട..ട്ട..ഠോ!! അഠിബൊളി ആശാനേ…. !

പിന്നെ, ഈ കവിത്രയങ്ങൾ എന്നുപറഞ്ഞാൽ ആകെ മൊത്തം കൂടി എത്ര എണ്ണം കാണും? മൂന്നോ, നാലോ , അഞ്ചോ? അതോ ഇന്നേ വരേക്കും തീരുമാനമായിട്ടില്ലേ?

ആയല്ലോ… മൂന്നാണു ശരിയുത്തരം. ത്രീ… ത്രീ..! രണ്ടാളെ പിടികിട്ടി. ബട്ട്, മൂന്നാമത്തെയാൾ ആരാന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഒന്ന് ട്രൈ ചെയ്തേ….

ആധുനീക കവിത്രയങ്ങൾ:

1) വള്ളത്തോൾ കുമാരനാശാൻ
2) ഉള്ളൂർ എസ് പരമേശ്വരയ്യർ
3) ------------------?

ആരാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ?

:-)

അഹങ്കാരി... said...

ന്റെ ദൈവേ

ഈ പുള്ളാ ചത്തില്ലാരുന്നോ???

ഒരു മാസായിട്ട് അനക്കോന്നോണ്ടാര്‍ന്നില്ലല്ലാ!!!

എന്നാ പറ്റിയെന്നെ???

ഏതായാല്‍lം കവിത (എന്റത്രേം വരില്ല , എന്നാലും ) കൊശ്ഴപ്പമില്ല ഗഡീ!!!!

ജിഹേഷ് said...

ഒറ്റയ്ക്കു പറഞ്ഞാല്‍ തെറിയും നാലുവരികള്‍ക്കിടയില്‍ ഒട്ടിച്ച് ചേര്‍ത്താല്‍ സഭ്യവും :)

krish | കൃഷ് said...

ഇടിയേ..ദെന്തൊരു ഇടിയാ..
ലവളു കോരി‘ത്തരിച്ചുപോയി.
“രേ” വിളിക്കാന്‍ സായിപ്പിനെത്തന്നെ കെട്ടണമെന്നില്ല. ബംഗാളിയെ കെട്ടിയാലും മതി. അവവരിലുമുണ്ട് “രേ”, കേട്ടിട്ടില്ലേ.

ഈ മഹാകാവ്യത്തിന് അക്കാ-ഡമ്മിക്കാര്‍ വല്ല അവാര്‍ഡും തരുമോ. ഈ ലോകത്തെ ആകെയുള്ള ഒരു ആക്കാ-ഡമ്മിയല്ലേ.
:)

ശിവ said...

ഇതൊക്കെ പ്രണയ പാരവശ്യത്തിന്റെ മൂര്‍ദ്ധന്യ നിമിഷങ്ങളില്‍ എന്ന് പറഞ്ഞിരിക്കുമ്പോള്‍ അതെന്തായാലും ആള്‍ക്കൂട്ടത്തിനിടയില്‍ വച്ചാവില്ലല്ലോ...അതു കൊണ്ട് ധൈര്യമായി വിളിക്കൂ...ആള്‍ക്കൂട്ടത്തില്‍ വച്ച് വിളിച്ചാല്‍ ബഹു ജന പിന്തുണ കിട്ടും...കാരണം ഈ സായിപ്പന്മാര്‍ ഒരിക്കല്‍ ഭരിച്ചു മുടീച്ചതിന്റെ ദേഷ്യം ഇനിയും തീര്‍ന്നിട്ടില്ലല്ലോ...

അനൂപ്‌ കോതനല്ലൂര്‍ said...

ഇടിവാളണ്ണാം ഒന്നും നോക്കണ്ടെന്നെ ധൈര്യമായ്യിട്ട് വിളിച്ചോ

നവരുചിയന്‍ said...

ഇങ്ങനെ ഒരു ഭാഷ പ്രശ്നം ഉണ്ടല്ലെ ...... പാവം മേരി കുട്ടി ..പിന്നെ കല്യാണം കഴിഞ്ഞു അങ്ങനെ വിളികുമ്പോള്‍ മനസ്താപം തോന്നാന്‍ ചാന്‍സ് ഇല്ല ...... അതിലും വലുത് എത്രയോ വിളിക്കാന്‍ ഇരിക്കുന്നു

Sarija N S said...

എന്തിനാ പുതിയ പോസ്റ്റ് ഡിലീറ്റിയെ?

ഇടിവാള്‍ said...

സരിജ
അത് വായിച്ചിരുന്നോ? ഇല്ലല്ലോ?

നന്നായി ട്ടോ ;)

Sharu.... said...

ഞാനും ആ പോസ്റ്റ് നോക്കിയാ വന്നെ... :(

kaithamullu : കൈതമുള്ള് said...

ഇടീ, അങ്ങട്ട് എട്‌ക്ക്..
എന്ത്?
വാളേയ്...
എന്നിട്ട്?
-തൊടങ്ങ്, വെട്ട്!!

Babu Kalyanam | ബാബു കല്യാണം said...

:-))
അടുത്തിടെ ദിവസം കണ്ട ഒരു മിമിക്സ് നാടകത്തില്‍ നിന്നു..
മൈഥിലീ... രാജേട്ടാ...
മൈഥൂ ... രാജൂ...
മൈ... രാ...

സൂര്യോദയം said...

ഇട്യേ.. ദെവിട്യാര്‍ന്നൂ... ഹോ.. ഉത്തരാധുനികം തന്നെ.. ഈ സൈസ്‌ ഇനിയും ഉണ്ടോ സ്റ്റോക്ക്‌ :-))

അനൂപ്‌ കോതനല്ലൂര്‍ said...

പുതിയ പോസ്റ്റ് തേടിയാ വന്നെ എവിടെ ഇടിവാളണ്ണാ

പോങ്ങുമ്മൂടന്‍ said...

ഇന്ന്‌ കരയുംന്നാ തോന്നുന്നത്‌...
അത്രമാത്രം ചിരിച്ചു. രസിച്ചു.

മഴത്തുള്ളി said...

പശ്ചിമ പ്രാചീന കവിതയും അതിന്റെ അവതാരികയും വായിച്ച് തല കറങ്ങിപ്പോയി ;) ഇനി അടുത്ത കവിതയും പോരട്ടെ മാഷേ, ഹഹഹ. മഹാകവി ഇടിവാളാശാന്‍ മൂന്നാമത്തെ കവി ഹി ഹി..

നന്ദകുമാര്‍ said...

തന്റെ ഭാഷയിലെ ആ തെറി പദത്തെ ബ്ലോഗു കവികളെല്ലാം ഉപയോഗിച്ച് ഉപയോഗിച്ച് സഭ്യമായൊരു വാക്കാക്കി തീര്‍ക്കും എന്ന പ്രതീക്ഷയും പൂണ്ടിരിക്കുന്നൊരു പ്രണയിനിയുടെ ശുഭാപ്തി വിശ്വാസമാണീ വരികളില്‍ പ്രതിഫലിക്കുന്നത്.

അവതാരികയും ഏറെ രസിപ്പിച്ചു :) :)

ഇടിവാളെ താനൊരു കിടുവാളാ...

നന്ദപര്‍വ്വം-

Babu Kalyanam | ബാബു കല്യാണം said...
This comment has been removed by a blog administrator.
ഇടിവാള്‍ said...

ബാബു കല്യാണം,
ഡീലിറ്റ് ചെയ്ത പോസ്റ്റൊക്കെ ഇങ്ങനെ തപ്പിയെടുക്കാന്‍ വകുപ്പുണ്ടല്ലേ? ഹോ!

അതല്പം അലമ്പായി തോന്നി, അതാ ഡീലിറ്റിയത്. നിങ്ങളതു പൊക്കി പബ്ലിക്കായി ഇട്ടില്ലേ?ഇനിയെന്തു കാര്യം ;) ഞാന്‍ മെല്ലെ പബ്ലിഷ് ചെയ്തോളാം സാവകാശം.

വാല്‍മീകി said...

എന്റെ പുന്നാര കവിയെ...
നിങ്ങളെ ഞാന്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിന് ശുപാര്‍ശ ചെയ്യുന്നു.. (അക്കാദമി എന്ന് കേട്ട് എന്നെ തല്ലാന്‍ വരല്ലേ..)

G.manu said...

:D:D:D
enikku vayya itivale....

:)

Kichu & Chinnu | കിച്ചു & ചിന്നു said...

പശ്ചിമ പ്രാചീന കവിത കലക്കി...
ഐസകിന്റെ കിടപ്പു വശം അവതാരിക വായ്ച്ചപ്പോളാ മനസ്സിലായത് :)
അല്ല ഹിന്ദില്‍ മേരാരേ എന്നു വിളിച്ചാല്‍ പോരായിരുന്നോ ജലപ്പാളി ഭാഷ പഠിക്കുന്ന നേരത്ത്...! :)

സിമി said...

ശ്രീദേവിച്ചേച്ചിയെയും സഗീറിനെയും ശ്രീ. വെള്ളെഴുത്തിനെയും അനോണിമാഷ് ക്രൂരമായി കളിയാക്കിയതില്‍ പ്രതിഷേധിച്ച് ഞാന്‍ എന്റെ ബ്ലോഗ് കറുപ്പിക്കുന്നു. ഇനി ബൂ‍ലോകത്ത് ആരും ആരെയും വേദനിപ്പിക്കാതിരിക്കട്ടെ.

പ്രിയപ്പെട്ടവരെ, നിങ്ങളും ഈ പ്രതിഷേധത്തില്‍ പങ്കുചെരാന്‍ ഞാന്‍ അപേക്ഷിക്കുന്നു.

സിമി said...

ശ്രീദേവിച്ചേച്ചിയെയും സഗീറിനെയും ശ്രീ. വെള്ളെഴുത്തിനെയും അനോണിമാഷ് ക്രൂരമായി കളിയാക്കിയതില്‍ പ്രതിഷേധിച്ച് ഞാന്‍ എന്റെ ബ്ലോഗ് കറുപ്പിക്കുന്നു. ഇനി ബൂ‍ലോകത്ത് ആരും ആരെയും വേദനിപ്പിക്കാതിരിക്കട്ടെ.

പ്രിയപ്പെട്ടവരെ, നിങ്ങളും ഈ പ്രതിഷേധത്തില്‍ പങ്കുചെരാന്‍ ഞാന്‍ അപേക്ഷിക്കുന്നു.

Sarija N S said...

പറയാന്‍ മറന്നു. ഞാന്‍ ആ പോസ്റ്റ് വായിച്ചിരുന്നു :) . കയ്യില്‍ കോപ്പിയുംണ്ട്

സാജന്‍| SAJAN said...

സോറി ഇടി ഞാനിപ്പോഴായിരുന്നു അത് വായിക്കുന്നത്, (കൈപ്സിന്റെ ഗോമ്പി കൊണ്ട് ഇങ്ങനേം ചില ഗുണങ്ങള്‍ ഉണ്ടായി!)ഇടിയുടെ കവി എന്ന നിലയെ ഒത്തിരിയൊത്തിരി തെറ്റായി ഞാന്‍ ധരിച്ചുപോയി.
എന്തൊരു മഹാനുഭാവന്‍ ആണ് അങ്ങെന്ന് എനിക്കിപ്പോഴാണ് മനസിലായത്!
ഈ ഒറ്റ കവിതയോടെ ഞാന്‍ അങ്ങയുടെ ഒരു കട്ട ഭാന്‍ ആയി.

ഒരു കവിത കൊണ്ട് നിര്‍ത്തിയത് ഒട്ടും ശരിയായില്ല എന്ന് കൂടെ ആവര്‍ത്തിക്കുകയാണ്, അങ്ങ് ഇനിയും എഴുതണം എഴുതിക്കൊണ്ടേ ഇരിക്കണം മലയാള ഭാഷ അങ്ങയുടെ വരികള്‍ക്കായി കാതോര്‍ത്തിരിക്കുന്നു....
ബാക്കി മറന്നു പോയി (സഗീര്‍ ഭണ്ടാരത്തിന് എഴുതി ഇടാന്‍ വെച്ച കമന്റായിരുന്നു, ഞാന്‍ ചെന്നപ്പോഴേക്കും അദ്ദേഹം ബ്ലോഗില്‍ ആരാധകരുടെ ശല്യം കാരണം കമന്റിനൊരു കണ്ട്രോളൊക്കെ വച്ചു , ഇപ്പൊ എന്തായാലും ഞാന്‍ എഴുതിയത് വെറുതെ ആയില്ല. അര്‍ഹതയുള്ളയിടത്ത് ഇടാന്‍ കഴിഞ്ഞല്ലോ ... ശോകം, ഗത്ഗത കണ്ടനാവുന്നു)

സുനില്‍ പണിക്കര്‍ said...

ഹൊ...അപാരം...
അണ്ണാ ഞാൻ ധന്യനായി..

തെച്ചിക്കോടന്‍ said...

മലയാള കവിതാ ശാഖക്കൊരു മുതല്‍ക്കൂട്ട് !
തകര്‍പ്പന്‍

ജിപ്പൂസ് said...

ഇടിവാള് തന്നെ :(

ഗുരോ ശിഷ്യഗണങ്ങളില്‍ ആരെങ്കിലും റിസൈന്‍ ചെയ്യുന്നുണ്ടോ?ആരെയെങ്കിലും ടെര്‍മിനേറ്റ് ചെയ്തെങ്കിലും ഈയുള്ളവനൊരു വേക്കന്‍സി തരപ്പെടുത്തിത്തന്ന് അനുഗ്രഹിക്കണേ...

KURIAN KC said...

പശ്ചിമ പ്രാചീന കവിത :)

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.