-- എ ബ്ലഡി മല്ലു --

സമ്പൂര്‍ണ്ണ ബ്ലോഗുചൊല്ലുകള്‍

Monday, April 14, 2008

മാന്യരേ..
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഞങ്ങളവതരിപ്പിച്ച സമ്പൂര്‍ണ്ണ ബ്ലോഗു ചൊല്ലുകള്‍ ഈ ബ്ലോഗില്‍ പുനപ്രസിദ്ധീകരിക്കയാണ്! നേരത്തെ ഇതു പ്രസിദ്ധീകരിച്ച ഓഫു യൂണിയന്‍ എന്ന ബ്ലോഗില്‍ ഇപ്പോ അന്തോണിപോയിട്ട് ഒരു അനോണിപോലും തീരിഞ്ഞു നോക്കുന്നില്ല, മാത്രമല്ല, പല പുതിയ ബ്ലോഗര്‍മാര്‍ക്കും ഓഫുയൂണിയന്‍ എന്താണെന്നു പോലും അറീല്യ. (പാവങ്ങള്‍). ആയതുകൊണ്ടാണ് ഇതിവിടെ ഇടുന്നത്. അന്നു വായനക്കാരില്‍ ല്‍നിന്നും ലഭിച്ച കമന്റുകളൂം അവരുടെ ബ്ലോഗുചൊല്ലു സംഭാവനകളും കൂടി ഇതില്‍ ചേര്‍ക്കുന്നുണ്ട്. പുതിയ വായനക്കാര്‍ക്ക് അവരുടെ സ്വന്തം ചൊല്ലുകള്‍ ഇവിടെ കമന്റായി ചേര്‍ക്കാവുന്നതാണ്!

എന്തായാലും ഞാന്‍ അല്പം പേടിയോടെയാണ് ഈ പോസ്റ്റ് ഇവിടെ പുന പ്രസിദ്ധീകരിക്കുന്നത്. എന്റെ മറ്റൊരു ബ്ലോഗിലെ (ഡീലിറ്റു ചെയ്ത) പോസ്റ്റ് ഇവിടെ എടുത്തിട്ടതും കഴിഞ്ഞ വര്‍ഷം, സനോജ് കിഴക്കേമുറി എന്നോ നാളികേരമുറി എന്നോ പേരുള്ള എന്റെ ഒരാരാധകന്‍ വിളിച്ച് പറഞ്ഞു..”ഇടിവാളേ, നാണമില്ലേ വളിച്ചതും പുളിച്ചതും എടുത്ത് ബ്ലോഗിലിടാന്‍”എന്നു! ഹോ ഞാന്‍ അന്നു 2 ദിവസം പേടിച്ച് വിറച്ച്, പനിയടിച്ച് ഒരു പരുവമായി.. 3 ‍കോഴ്സ് ആന്റിബയോട്ടിക്ക്കഴിച്ച ശേഷമാ അതു ഭേദമായത്!!

അതേ സംശയം ഇപ്പോള്‍ ആര്‍ക്കെങ്കിലും ഉണ്ടേങ്കില്‍ ദേ, അഡ്വാന്‍സായി തന്നെ ചോദ്യത്തിന്റെ ഉത്തരം പിടിച്ചോളൂ.. “നാണമില്ല!!“ നാണിക്കാന്‍ ഞാനാരു നാണു നായരോ??


എല്ലാവര്‍ക്കും വിഷു ആശംസകള്‍!
======================== =========================


ആദ്യ പ്രസിദ്ധീകരണം: മാര്‍ച്ച്-13 , 2007
======================== =========================

സമ്പൂര്‍ണ്ണ ബ്ലോഗു ചൊല്ലുകള്‍ വാല്യം-1 ഇവിടെ പ്രസിദ്ധികരിക്കുന്നതില്‍ അത്യധികമായ സന്തോഷമുണ്ട്.

ഈ പരിപാടിയുടെ പ്രായോജകര്‍:
ഇടിവാള്‍, ദില്‍ബാസുരന്‍, സാന്റോസ്, ദേവദാസ് എന്ന ലോനപ്പന്‍.

[ പണിയില്ലാതെ ചൊറിയും കുത്തിയിരിക്കുന്ന നാലൂപേര്‍ ജീ-ടോക്ക് കവലയില്‍ ഒരുമിച്ച് കൂടുന്നു.. ചീട്ടുകളിക്കാന്‍ കാശില്ലാത്തതിനാല്‍ ബ്ലോഗു ചൊല്ലുകള്‍ എന്ന മത്സരം നടത്തുന്നു. ഇത്രയേ ഉള്ളൂ സംഭവം! ]ഈ പുസ്തകത്തിന്റെ പ്രസാധകര്‍: കരളാത്ത ബുക്ക്സ് (കരണ്ട ബുക്ക്സ് അല്ല)

പ്രകാശനം : ആദ്യ കോപ്പി ശ്രീ ഷവര്‍മ്മ ശ്രീ ന്യൂബോണ്‍ വര്‍മ്മക്കു നല്‍കി ഔദ്യോഗികമായി പ്രകാശിപ്പിച്ചു. (4 കട്ട ടോര്‍ച്ചടിച്ച്)

======================== =========================


സമ്പൂര്‍ണ്ണ ബ്ലോഗുചൊല്ലുകള്‍ - വാല്യം 1

1.ഒന്നുകില്‍ ബ്ലോഗില്‍ അല്ലെങ്കില്‍ ബോസിന്റെ നെഞ്ചത്ത്
2.ബ്ലോഗോ ബ്ലോഗറോ ആദ്യമുണ്ടായത്?
3.എന്തായാലും പോസ്റ്റി ഇനി ബ്ലോഗിക്കേറാം
4.പോസ്റ്റ് പേടിച്ച് പന്തളത്ത് ചെന്നപ്പൊ അവിടെ പന്തളവര്‍മ്മയുടെ പോസ്റ്റ്
5.കമന്റില്‍ തോറ്റതിന് പോസ്റ്റിനോട്
6.അനോണിക്ക് പ്രാന്തായാല്‍ കാണാന്‍ നല്ല ചേല്
7.വല്ലോന്റേം പോസ്റ്റ്, അനോണിയുടെ കമന്റ്, കൊരട്ടിയിടെടാ കൊരട്ടി
8.മൂത്തോര്‍ ചൊല്ലും മുതുക്കമന്റ് ആദ്യം മോഡറേറ്റും, പിന്നെ ഡിലീറ്റും
9.കമന്റ് തെറ്റിയാല്‍ പിന്മൊഴിയും വീഴും
10.പിന്മൊഴിയോളം വരുമോ പിന്മൊഴിയിലിട്ടത്?
11.കൊടുത്താല്‍ ബൂലോഗ ക്ലബ്ബിലും കിട്ടും
12.ഗ്രഹണസമയത്ത് പച്ചാളത്തിന്റെ കമന്റും വിഷമാകും
13.പോസ്റ്റിട്ടവന്‍ പോസ്റ്റാല്‍..
14.ഏവൂരാന്റെ സെര്‍വര്‍, ബോസിന്റെ കാശ്, ബ്ലോഗെടാ ബ്ലോഗ്..
15.ബ്ലോഗര്‍ തന്നെ കമന്റ് ഇട്ടാല്‍..
16.ബ്ലോഗസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം കമന്റ്
17.പിന്മൊഴിയില്‍ കമന്റിയാലും അളന്ന് കമന്റണം
18.ഐഡിക്കമന്റോളം വരുമോ അണോണിക്കമന്റ്?
19.ബ്ലോഗാത്തോന്‍ ബ്ലോഗിയാല്‍ നന്ദി പ്രകടനം കൊണ്ട് ആറാട്ട്
20.അനോണിക്കുഞ്ഞനും തന്നാലായത്
21.പിന്മൊഴിയില്‍ കുരുത്തത് ആള്‍ട്ട്മൊഴിയില്‍ വാടുമോ?
22.അനോണി വേലി ചാടിയാല്‍ വര്‍മ്മ മതില് ചാടും
23.അനോണിയെ തെറിവിളി പഠിപ്പിക്കണോ
24.കമന്റുന്നവരെല്ലാം അനോണിയല്ല
25.പുത്തന്‍ ബ്ലോഗര്‍ ഉമേഷിനേയും വിമര്‍ശിക്കും
26.വര്‍മ്മപ്പോസ്റ്റില്‍ അനോണിക്കമന്റിടല്ലേ
27.അനോണിക്കുള്ളത് അനോണിക്ക്, വര്‍മ്മയ്ക്കുള്ളത് വര്‍മ്മയ്ക്
28.ഇഷ്ടമല്ലാത്ത ബ്ലോഗര്‍ കമന്റുന്നതൊക്കെ കുറ്റം
29.പല നാള്‍ വര്‍മ്മ ഒരു നാള്‍ പിടിയില്‍
30.ഉമേഷിനക്ഷരമൊന്ന് പിഴച്ചാല്‍ ബ്ലോഗന്മാര്‍ക്കക്ഷരമാറ് പിഴയ്ക്കും
31.ബ്ലോഗ് ഏതായാലും ബ്ലോഗര്‍ നന്നായാല്‍ മതി
32.ജോസ് ചെറിയാനെന്തിനാ നാനാഴി?
33.തേടിയ കമന്റ് ബ്ലോഗില്‍ കിട്ടി
34.വേലിയിലിരുന്ന അനോണിയെ എടുത്ത് പോസ്റ്റില്‍ വെച്ച മാതിരി
35.കമന്റ് കുത്തിയാല്‍ പോസ്റ്റ് മുളയ്ക്കുമോ?
36.വേണമെങ്കില്‍ ചരിത്രകാരന്‍ പിന്മൊഴിയിലും കമന്റും
37.പിന്മൊഴിയില്‍ പോയ കമന്റ് ഏവൂരാന്‍ പിടിച്ചാലും തിരിച്ച് വരില്ല
38.പോസ്റ്റ് പോയാല്‍ യാഹൂവിലും തപ്പണം
39.പോസ്റ്റ് ഇട്ടാല്‍ പോരെ കമന്റ് എണ്ണണോ?
40.കമന്റ് പേടിച്ച് പോസ്റ്റ് ഡിലീറ്റുക
41.വര്‍മ്മ പോലെ വന്നത് അനോണിയെ പോലെ പോയി
42.അല്ലെങ്കിലേ ബ്ലോഗിണി പോരെങ്കില്‍ അനോണിയും
43.ബ്ലോഗുണ്ടായാല്‍ പോരാ പോസ്റ്റിടണം
44.യാഹുവിന് വെബ്ദുനിയ കൂട്ട്
45.100 കമന്റുള്ള പോസ്റ്റായാലും അനോണി നിരണ്‍ഗിയാല്‍ ഡിലീറ്റണം
46.മലയാളിക്ക് ബ്ലോഗ് കിട്ടിയാല്‍ ഓഫീസിലിരുന്നും ബ്ലോഗും
47.വര്‍മ്മയ്ക്കും തന്‍ പോസ്റ്റ് പൊന്‍ പോസ്റ്റ്
48.ഡ്രാഫ്റ്റീന്ന് പോവുകയും ചെയ്തു പോസ്റ്റൊട്ട് ആയതുമില്ല
49.ബ്ലോഗ് ബീറ്റയായവന്റെ പോസ്റ്റില്‍ അനോണിയിറങ്ങിയത് പോലെ
50.ആറ്റ് നോറ്റൊരു പോസ്റ്റിട്ടപ്പോള്‍ അന്ന് വര്‍മ്മ മഴ
51.ക്ലബ്ബില്‍ കയറി ഇരിക്കേം വേണം അനോണിയായി തെറി പറയ്യേം വേണം
52.അനോണി വര്‍മ്മയോട് പരാതി പറഞ്ഞ പോലെ
53.ബ്ലോഗ്സ്പോട്ടില്‍ നില്‍ക്കുമ്പോള്‍ വേഡ്പ്രസ്സ് പച്ച
54.പോസ്റ്റിട്ടിട്ട് പോരേ തേങ്ങയുടയ്ക്കല്‍?
55.ഒത്ത് പിടിച്ചാല്‍ പിന്മൊഴിയും വീഴും
56.കമന്റ് കണ്ടാലറിയാം പോസ്റ്റിന്റെ ഗുണം
57.ബ്ലോഗും ചത്തു കമന്റിലെ പുളിയും പോയി..
58.ബീറ്റ ചവിട്ടിയാല്‍ ബ്ലോഗര്‍ക്ക് കേടില്ല
59.വര്‍മ്മയുടെ കൈയ്യില്‍ ഐപ്പി കിട്ടിയ പോലെ
60.ബ്ലോഗ് മറന്ന് പോസ്റ്റ് ഇടരുത്.

=========== ==================ഈ പോസ്റ്റിനു കമന്റുകളായി ലഭിച്ച ചില ചൊല്ലുകള്‍

അരവിന്ദ് :: aravind
1 എന്തായാലും കമന്റി. ഇനി ബ്ലോഗിയേക്കാം.
2 അനോണിയായവന്‍ വര്‍മ്മമാരാല്‍..
3 ബ്ലോഗര്‍‌.കോം മഹാശ്ചര്യം, എനിക്കും കിട്ടണം കമന്റ്
4ബ്ലോഗാത്തോന്‍ ബ്ലോഗിയാല്‍ കമന്റും കൊണ്ടാറാട്ട്.
5 വര്‍മ്മകളെല്ലാം അനോണികളല്ല.
6 അനോണിക്ക് വിളി കേള്‍‌ക്കരുത്
7 പോസ്റ്റ് ഗുണം കമന്റ് ഗുണം
8 ഗതി കെട്ടാല്‍ പുലി സ്വയം കമന്റും
9 വര്‍മ്മക്കും അനോണിക്കും ഇടക്ക്
10 അനോണിക്കറിയുമോ ബ്ലോഗര്‍ ഐഡി
11- വര്‍മ്മക്ക് ഗുരുകുലത്തിലും കമന്റാം
12-- അനോണിയേം വര്‍മ്മയേം ഒരുമിച്ചു കെട്ടരുത്
13 ബ്ലോഗിയോനേക്കാള്‍ വലിയ ബ്ലോഗ് ഭക്തി
14 വര്‍മ്മക്കമന്റ് കിട്ടിയ ബ്ലോഗറുടെ പോലെ...(ഇഞ്ചി തിന്ന...)
15 അനോണിക്കമന്റ് ബ്ലോക്കിനു മേലെ വര്‍മ്മയും കമന്റില്ല
16 പുലി ബ്ലോഗേര്‍‌സ് കമന്റില്ല (നിറകുടം..)
17 വര്‍മ്മക്കെന്തിനാ അനോണിക്കമന്റ്! (പൊന്നും കുടത്തി...)
18 വര്‍മ്മക്ക് വെച്ചത് ബ്ലോഗര്‍‌ക്കു കൊണ്ടു
19 പോസ്റ്റോളം വരുമോ കമന്റിലിട്ടത്?
20 പോയത് പോസ്റ്റെങ്കില്‍ എടുത്തത് യാഹൂ തന്നെ.
21 തല്ല് അനോണിക്കും കമന്റെല്ലാം ബ്ലോഗര്‍‌ക്കും
22 ബ്ലോഗിയാല്‍ കമന്റേണ ശാന്തി
23 ഒരുമയുണ്ടെങ്കില്‍ വര്‍മ്മസമ്മേളനം നടത്താം
24 കമന്റ് കണ്ടാലറിയാം ബൂലോഗത്തിലെ പഞ്ഞം
25 അധികം പോസ്റ്റുകള്‍ , നോ കമന്റുകള്‍ (അധികം ചിത്രം, ഓട്ടപ്പാത്രം)
26 പോസ്റ്റിയാല്‍‍ പിന്നെ ഡ്രാഫ്റ്റാക്കരുത്. (കതിരിന്മേല്‍ വളം)
27 ബ്ലോഗറെ അനോണി നാറ്റിച്ചാല്‍ അനോണിയെ വര്‍മ്മ നാറ്റിക്കും (പൊട്ടനെ ചെട്ടി ചതിച്ചാല്‍...)
28 കോമഡിപോസ്റ്റിലേ കമന്റോടൂ (താണനിലത്തിലേ നീരോടൂ)
29 ബ്ലോഗും ചെയ്യാം ശമ്പളോം വാങ്ങിക്കാ
ഒരൈപ്പി തപ്പിയപ്പം രണ്ട് അനോണി!
30 വര്‍മ്മബ്ലോഗില്‍ അനോണി (ആനവായില്‍)
31 പന്തീരാണ്ട് കൊല്ലം അനോണിയെ തെറി വിളിച്ചാലും അനോണി നേരെയാവില്ല.
32 ബ്ലോഗറിച്ഛിച്ചതും കമന്റേര്‍സ് ഉണ്ടാക്കിയതും വിവാദം
33 വര്‍മ്മ‌കേറാബ്ലോഗ്
34 അനോണിയെ പിടിച്ച വര്‍മ്മ


::സിയ↔Ziya
1.അനോണിക്കു ബ്ലോഗു കിട്ടിയാല്‍ അര്‍‌ദ്ധരാത്രീലും കമന്റിടും (ബ്ലോഗു ചൊല്ല്)
2പുത്തന്‍ ബ്ലോഗ്ഗര്‍ പോസ്റ്റു മൊത്തോം വായിക്കും
3ദാനം കിട്ടിയ അനോണിക്കമന്റിന്റെ ഐപി നോക്കരുത്
4 അനോണിക്കമ്മന്റിടാന്‍ പോകുന്നോനെന്തിനു ബ്ലോ‍ഗൈഡി ! (വെള്ളത്തില്‍ ചാടിച്ചാകാന്‍ കുട)
5 അനോണീം ബ്ലൊക്കി, പിന്മൊഴീം ബ്ലോക്കി, പിന്നെയും വര്‍മ്മക്ക് മുറുമുറുപ്പ്.
6 വേണമെങ്കി വര്‍മ്മ പോര്‍ട്ടലും തുടങ്ങും
7. അനോണിയിട്ടാലും അളന്നിടണം (ആറ്റിക്കളഞ്ഞാലും)
8. വര്‍മ്മയെപ്പേടിച്ച് ബ്ലോഗ് പൂട്ടുകയോ?
9. വര്‍മ്മയോട് വേദമോതരുത്പിന്മൊഴി ബാന്‍ ചെയ്തപ്പോള്‍ വര്‍മ്മക്കമന്റു മഴ


അഗ്രജന്‍
1- ഒരു അനോണി കമന്‍റിയാല്‍ ബ്ലോഗു പൂട്ടില്ല.
2- കട്ടെഴുതിയ പോസ്റ്റിന് കമന്‍റ് കൂടും.
3- ലിങ്ക് കൊടുക്കുന്ന ബ്ലോഗര്‍ക്കേ കമന്‍റുള്ളു.
4- ബ്ലോഗര്‍മാര്‍ പ്രവേശിക്കാന്‍ മടിക്കുന്ന പോസ്റ്റില്‍ അനോണികള്‍‍ കൂസലന്യേ ഓടിക്കയറുന്നു.
5- കമന്‍റിടൂന്നവന്‍റെ പോസ്റ്റിലേ കമന്‍റൂറൂ.
6- വര്‍മ്മകള്‍ വരുമ്പോള്‍ കൂട്ടത്തോടെ.
7- ഗുരുകുലത്തില്‍ ശ്ലോകം ചൊല്ലല്ലേ.
8-പോസ്റ്റ് കക്കാന്‍ ദുനിയ, തെറി കേക്കാന്‍ യാഹു... (അടി വാങ്ങാന്‍ ചെണ്ട...)


അലിഫ് /alif
1. പോസ്റ്റും തിന്ന് കമന്‍റുമടിച്ചു, എന്നിട്ടും ബ്ലോഗര്‍ക്ക് മുറുമുറുപ്പ്
2. ഒന്നുകില്‍ പോസ്റ്റിന്‍റെ നെഞ്ചത്ത്, അല്ലെങ്കില്‍ കമന്‍റിന്‍റെ പുറത്ത്
3. അനോണിക്കെന്താ കമന്‍റുരുക്കുന്നിടത്ത് കാര്യം.
4. അനോണികേറിയ ബ്ലോഗ് പോലെ.
5. അനോണിപിടിച്ച ബ്ലോഗര്‍ വര്‍മ്മേകണ്ടാലും പേടിക്കും
6. പോസ്റ്റിംഗ് ദു:ഖമാണുണ്ണീകമന്‍റല്ലോ സുഖപ്രദം.
7. പോസ്റ്റുള്ളപ്പോള്‍ കമന്‍റില്ലകമന്‍റുള്ളപ്പോള്‍ നെറ്റില്ലഎല്ലാമുള്ളപ്പോള്‍ ബ്ലോഗ്‍‍സ്പോട്ട് പണിമുടക്കില്‍ദേവന്‍
1. ബ്ലോഗ്ഗെഴുതിന്നടത്ത്‌ ബോസ്സിനെന്തുകാര്യം? ( പാഠഭേദം - ബോസ്സറിയുമോ ബൂലോഗ കൂട്ടായ്മ?)
2. ബ്ലോഗറില്‍ നില്‍ക്കുമ്പോ വേഡ്‌ പ്രസ്സില്‍ പച്ച.
3. പോസ്റ്റിട്ട്‌ കമന്റ്‌ വാങ്ങിക്കെട്ടിയപോലെ ആയി! (വടി കൊടുത്ത്‌..)
4. ഞെളിയാന്‍ ബ്ലോഗ്ഗിയത്‌ പാരയായി.
5. അനോണിയെത്ര ബ്ലോഗ്ഗുകണ്ടു, ബ്ലോഗ്ഗെത്ര അനോണിയെക്കണ്ടു (... എത്ര കുളം കണ്ടു..)
6. പോസ്റ്റും വായിക്കാം, ഓഫും അടിക്കാം (അങ്കോം കാണാം..)
7. കമന്റും പോസ്റ്റോളമായാല്‍ അതിന്റെ പോസ്റ്റാക്കിയിടണം (മകന്‍ തന്നോളം വളര്‍ന്നാല്‍..)
8. ബ്ലോഗ്‌ നന്നായിരിക്കുമ്പോഴേ പോസ്റ്റ്‌ നിര്‍ത്തണം
9.ബ്ലോഗ്ഗെഴുതി തീര്‍ന്നിട്ട്‌ ജോലിചെയ്യാമെന്ന് വച്ചതുപോലെ ആയി (അലക്കു തീര്‍ന്നിട്ട്‌)
10. പോസ്റ്റ്‌ ഇട്ടവനെയേ സ്പാം ബോട്ട്‌ പിടിക്കൂ (തെങ്ങില്‍ക്കയറിയവനെയേ..)Inji Pennu
1. വര്‍മ്മ പെറ്റെന്നും കരുതി ബ്ലോഗ് ഡിലീറ്റരുത്
2. വര്‍മ്മകളെ പിടിച്ച് ബ്ലോഗിലിട്ടാല്‍ കിടക്കുമൊ?
3. വര്‍മ്മമാര്‍ക്കും തന്നാലായത്
4. പുലികളോട് ഇടയുമ്പോള്‍ കമന്റിന്റെ പുളിയറിയും
5. ഒരു വട്ടം ഐ.പി പിടിക്കപ്പെട്ടാല്‍, എല്ലാ പ്രാവശ്യവും പിടിക്കപ്പെടുമൊ?
6. ബ്ലോഗില്‍ പോസ്റ്റിനുള്ള കമന്റും വേണം, ഉത്തരത്തിലുള്ള വിമര്‍ശനവും പാടില്ല
7. വേണമെങ്കില്‍ കമന്റ്സ് വരമൊഴി പിതാവിന്റെ ബ്ലോഗിലും കായ്ക്കും
8. മലയാള വേദിയില്‍ കുരുത്തത് , ബ്ലോഗില്‍ വാടുമൊ?
9. ഏത്ര അനോണിയുടെ വാ മൂടിക്കെട്ടും?
10. ഒന്നില്ലെങ്കില്‍ പിന്മൊഴിയുടെ നെഞ്ചത്ത്,അല്ലെങ്കില്‍ അള്‍ട്ട്മൊഴിക്കും പുറത്ത്.
11. യാഹുവിനു വെച്ചത് വെബ് ദുനിയക്ക് കൊണ്ടു
12. വിമര്‍ശിക്കുന്ന ബ്ലോഗര്‍ പോസ്റ്റില്ല
13. ബൂലോഗര്‍ പോര്‍ട്ടലില്‍ കണ്ടത്, ദുനിയ ബ്ലോഗില്‍ കണ്ടു.
14. ബ്ലോഗിന്റെ വില കട്ടെടുക്കുമ്പോഴെ അറിയൂ
15. വര്‍മ്മയായിരുന്നു കല്ലെറിയരുതേ
16. അനോണിയുടെ വില, ഐപി പിടുക്കുമ്പോഴെ അറിയൂ
17. ബ്ലോഗേ ഇല്ലാത്തവന്‍‍ കമന്റില്ലാത്ത പോസിനെ പരിഹസിക്കരുത്RajeshRVarma രാജേഷ്‌ ആര്‍. വര്‍മ്മ
വര്‍മ്മയോളം വരുമോ അനോണി വര്‍മ്മ?Peelikkutty!!!!!
1.ബ്ലോഗേതായാലും‌ പോസ്റ്റ് നന്നായാല്‍‌ മതി.
2.നിന്നെപോലെ നിന്റെ ബ്ലോഗിനെയും‌ സ്നേഹിക്കുക.
3.വേണമെങ്കില്‍‌ എലി, പുലിപോസ്റ്റിലും‌ കമന്റും!
4.തേടിയ കമന്റ് പിന്‍‌മൊഴിയില്‍‌ തട്ടി.
5.കമന്റില്ലെങ്കിലേ കമന്റിന്റെ വിലയറിയൂ.
6.പബ്ലിഷടിച്ച കമന്റും‌ ഡിലീറ്റടിച്ച പോസ്റ്റും‌ തിരിച്ചെടുക്കാന്‍‌ പറ്റില്ല
7.നെറ്റിലുള്ളത് ഡൌണ്‍‌ലോഡ്‌ ചെയ്യുകയും‌ വേണം‌ അനോണി കേറാനും‌ പാടില്ല!
8.പോസ്റ്റ് പോയാല്‍‌ യാഹൂലും‌ തപ്പണം‌.
9.ആരാന്റെ ബ്ലോഗില്‍‌ ബീറ്റ കേറിയാല്‍‌ കാണാന്‍‌ നല്ല ചേല്
10.അനോണിയെ പേടിച്ച് കമ്പ്യൂട്ടര്‍‌ കത്തിക്കുക.
11.ബ്ലോഗെന്നത് ഞാനറിയും‌ സീഡി പോലെ ഉരുണ്ടിരിക്കും‌!
12.ബ്ലൊഗുണ്ടായാല്‍‌ പോര, പോസ്റ്റാന്‍‌‌ പഠിക്കണം‌!
13.പണം‌ കായ്ക്കുന്ന പോസ്റ്റായാലും‌ ബോറായാല്‍‌ നശിപ്പിക്കണം‌.14.ആരാന്റെ ബ്ലോഗിലെ ട്രാഫിക് കണ്ട് സ്വന്തം‌ ബ്ലോഗില്‍‌ കവിതയിടുക.
15.പാരകമന്റായി വന്നത് മാപ്പായി പോവുക!


കുറുമാന്‍ said...
1 ബ്ലോഗിലെ ശീലം ചുടലവരെ
2 പല പോസ്റ്റ്, ഒരു ബുക്ക് (പല തുള്ളി)
3 ബ്ലോഗില്ലാത്തവനെ ബ്ലോഗിന്റെ വിലയറിയൂ
4 പുതിയ ബ്ലോഗറും തന്നാലായത് .
5 പണിയൊഴിഞ്ഞിട്ട് ബ്ലോഗാന്‍ നേരമില്ല (അലക്കൊഴിഞ്ഞിട്ട് കാശി)6 6 ബ്ലോഗോളമെത്തുമോ, വേര്‍ഡ്പ്രെസ്.
7ബ്ലോഗ് ബീറ്റയായ ബ്ലോഗറെപോലെ (കുരങ്ങന്‍ ചത്ത)
8 അകലെയുള്ള പുലി ബ്ലോഗറേക്കാള്‍ നല്ലത്, അടുത്തുള്ള എലി ബ്ലോഗര്‍ (അകലെയുള്ള ബന്ധുവിനേക്കാള്‍ )
9. ബ്ലോഗറെ ദുനിയ ചതിച്ചാല്‍, ദുനിയയെ യാഹു ചതിക്കും (ചട്ടനെ പൊട്ടന്‍ ചതിച്ചാല്‍)
10-പണി മറന്ന് ബ്ലോഗ് ചെയ്യരുത് (തലമറന്ന് എണ്ണ)
11- ഇല നക്കി ബ്ലോഗറുടെ, ചിറി നക്കി ബ്ലോഗര്‍
12പണ്ടത്തെ ബ്ലോഗറും ബീറ്റയില്‍ തന്നെ (ശങ്കരന്‍ തെങ്ങുമ്മെ)
13-ബ്ബ്ലോഗെഴുതുന്നവരുടെ നാട്ടില്‍ പോയാല്‍, കവിതയെങ്കിലും എഴുതണം (ചേരയെ തിന്നുന്നവന്റെ
14- ബ്ലോഗേഴ്സ് കൂടുമ്പോള്‍ ഒപ്പം കൂടണം (നാടോടുമ്പോള്‍ നടുവെ)
15-ബ്ലോഗില്ലാത്തവന്‍ പിണം (പണമില്ലത്തവന്‍)


വേണു venu
1-അനോണിയുടെ കൈയ്യിലെ ബ്ലോഗു പോലെ.(.....പൂമാല)
2-വര്‍മ്മയില്ലാ പോസ്റ്റില്‍ അനോണി രാജാവു്. (മൂക്കില്ലാ..)
3‍-സ്വാഗത പോസ്റ്റിനു കിട്ടിയ കമന്‍റിനേയും മാമ്പൂവിനേയും കണ്ടഹങ്കരിക്കരുതു്. (മക്കളേയും..)
4‍-കമന്‍റെഴുതി തെറി കമന്‍റു വാങ്ങി.(വടി..)
5-അനോണി കുളിച്ചാല്‍ വര്‍മ്മയാകുമോ.(കാക്ക)
6‍-വര്‍മ്മയെ പേടിച്ചു് ബ്ലോഗു ചുടുമോ.? (എലിയെ..)
7-അനോണിയ്ക്കു് ഭ്രാന്തു വന്നാല്‍ വര്‍മ്മയാക്കാം, വര്‍മ്മയ്ക്കു വന്നാലോ..(ചങ്ങലയ്ക്കു്)
8-ബ്ലോഗു കണ്ടാലറിയാം കമന്‍റിന്‍റെ പഞ്ഞം.(ഉണ്ണിയെ)
9-എഴുതാനിരുന്ന പോസ്റ്റു് കമന്‍റുകൊണ്ടു പോയി.(മണ്ണും ചാരി)
10-ഉശിരന്‍ കമന്‍റെഴുതാന്‍‍ നോക്കിയപ്പം ഗൂഗിളിനു് ബീറ്റാപനി.(ആലിന്‍ പഴം പഴുക്കുമ്പോള്‍‍..)

26 comments:

ഇടിവാള്‍ said...

"സമ്പൂര്‍ണ്ണ ബ്ലോഗുചൊല്ലുകള്‍"

പുനപ്രസിദ്ധീകരണം: നമ്പ്ര: 1233/1408

അഗ്രജന്‍ said...

RajeshRVarma രാജേഷ്‌ ആര്‍. വര്‍മ്മ
വര്‍മ്മയോളം വരുമോ അനോണി വര്‍മ്മ?

ഇത് കിടു... നഞ്ചെന്തിനാ നാനാഴി :)

സാബു പ്രയാര്‍ said...

------ഒരു മുന്നറിയിപ്പ്-------
ഈ പുസ്തകത്തിന്റെ കോപ്പികള്‍ ലോകത്ത് ഒരിടത്തും കിട്ടുവാന്‍ സാധ്യത തീരെയില്ല. കാരണം
പുസ്തകം മൊത്തമായി വിലയ്ക്കു വാങ്ങുവാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. (എനിക്കിത്തിരി കാശ് നഷടമായാലും സാരമില്ല..വെറുതെ ഈ പഴഞ്ചൊല്ലൊക്കെ വായിച്ച് നാട്ടുകാരെന്തിനാ പിഴയ്ക്കുന്നെ)

കുഞ്ഞിക്ക said...

ബോസ് കണ്ടാലും വേണ്ടില്ല ബ്ലോഗര്‍ക്ക് പോസ്റ്റിയാല്‍ മതി ( മകന്‍ മരിച്ചിട്ടായാലും)

തെറ്റിയോ ആവോ.

സാജു said...

ബ്ലോഗുണ്ടായാല്‍ പോര ബ്ലോഗണം.
ബ്ലോഗീനു മറുബ്ലോഗ്
മിന്നുന്നതെല്ലാം പോസ്റ്റല്ല

ശാലിനി said...

“നാണമില്ല!!“ നാണിക്കാന്‍ ഞാനാരു നാണു നായരോ??

ശരിക്കും ചിരിച്ചുപോയി. :) :) :)

ജിഹേഷ് said...

ഇടിവാളെ... ഇന്നാ എന്റെ വഹ ....

1) പോസ്റ്റാന്‍ വച്ചത് ഡിലിറ്റായി (വെളുക്കാന്‍ ..)

2) ബ്ലോഗര്‍ക്ക് തന്‍ പോസ്റ്റ് പൊന്‍പോസ്റ്റ്

3) അല്‍പന്‍ അര്‍ദ്ധരാത്രിയിലും പോസ്റ്റും

4) ബ്ലോഗാത്തോന്‍ ബ്ലോഗിയാല്‍ പോസ്റ്റ്കൊണ്ട് ആറാട്ട്

5) ബ്ലോഗര്‍ മൂത്താലും പോസ്റ്റിങ്ങു മറക്കുമോ ..


അലമ്പായാ?

രിയാസ് അഹമദ് said...

1) കമന്റില്‍ തോറ്റതിനു ബ്ലോഗറോട്.
2) പോസ്റ്റെന്ത്? കമന്റഞ്ഞാഴി.
3) അടി തെറ്റിയാല്‍ അനോനിയും വീഴും.
4) ആരാന്റെ പോസ്റ്റില്‍ അനോനി വന്നാല്‍ കാണാന്‍ നല്ല ചേല്.
5) ഇരിക്കേണ്ടവന്‍ ഇരിക്കേണ്ടിടത്തിരുന്നില്ലെങ്കില്‍ അവിടെ അനോനി കേറിയിരിക്കും.
6) അനോനിയെ കണ്ടാലറിയാം ബ്ലോഗിലെ പഞ്ഞം.
7) കമന്റു കൊണ്ടു വയറു നിറയുകയില്ല.
8) കരയുന്ന ബ്ലോഗര്ക്കേ കമന്റുള്ളൂ.
9) പുകഞ്ഞ പോസ്റ്റ് പുറത്ത്.
10) ചിത്രകാരന്റെ കണ്ടത്തില്‍ വെള്ളം തിരിക്കണ്ട.
11) ഗുരുകുലത്തിനും വാതം.
12) ഒരുമയുണ്ടെങ്കില്‍ ബൂലോഗ ക്ലബിലും കിടക്കാം.

വാല്‍മീകി said...

ബ്ലോഗ്ഗെഴുതിന്നടത്ത്‌ ബോസ്സിനെന്തുകാര്യം?

അതു കലക്കി.

ഇടിവാള്‍ said...

ഹെന്റെ പ്രയാര്‍ സാബു സാറേ..
അങ്ങ് കഥാപ്രസംഗം ഒക്കെ നിര്‍ത്തി ബ്ലോഗില്‍ കമന്റടിയും മുന്നറിയിപ്പും പീന്നറിയിപ്പും ഒക്കെ തുടങ്ങിയ കാര്യം ഈ ആരാധകന്‍ അറിഞ്ഞില്ല്യ..

കാട്ടു കുതിര എന്ന ഫിലിമില്‍ ഒരു ഡയഗോല്‍ ഉണ്ട്..

രണ്ടു പഴനി സ്വാമിമാരു തിലകനോട് ഭിക്ഷ തെണ്ടിവരുന്ന സീനുണ്ട്... “100 വീട് തെണ്ടിക്കൊള്ളാമേ എന്നു വഴിപാടുണ്ടേ എന്നു:

അപ്പോ തിലകന്റെ ഒരു ഡയഗോല്‍ : തന്നോട് ഞാന്‍ പറഞ്ഞോ തെണ്ടിക്കോളാന്‍? തെണ്ടിക്കല്ലേ ദൈവമേ എന്നു പ്രാര്‍ത്ഥിച്ചാ ഇവിടെ ഞാന്‍ നടക്കുന്നേ..” എന്നു ;)

അതുപോലെ,
ചെലവാകാത്ത പുസ്തകം ഒക്കെ വാങ്ങിക്കൊള്ളാമെന്നു എന്റെ ബാബു തൃപ്രയാര്‍..സോറി സാബു പ്രയാര്‍ വല്ല നേര്‍ച്ചയും എടുത്തിട്ടുണ്ടോ?


മോനേ, പ്രയാറേ.. ആറ്റുകാല്‍ രാധാകൃഷ്ണനെ നീ ജ്യോതിഷം പഠിപ്പിക്കല്ലേ.. അപേക്ഷയാണ്!

പാലാ അങ്ങാടിയിലെ അച്ചായനെ നീ തൃശ്ശൂരു അരിയങ്ങാടീലെ നസ്രാണീടെ ത്രാസിലിട്ട് തൂക്കല്ലേ.. മച്ചാ.. പിടി വിട് ;)

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഇടിവാളുണ്ടെങ്ക്കില്‍ കൊടുവാളെന്തിനു
വടിവാളിനെക്കാള്‍ മൂര്‍ച്ച ഇടിവ്വാളിനു തന്നെ

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഇതു മമ്മൂട്ടി പറഞപ്പോലെയായല്ലൊ സാബുവിനോട് രാജസ്ഥാന്‍ മരുഭൂമിയിലേക്കു മണലു കയറ്റി അയക്കല്ലെ അച്ചായോ

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഇരിക്കേണ്ടവന്‍ ഇരിക്കേണ്ടിടത്തിരുന്നില്ലെങ്കില്‍ അവിടെ അനോനി കേറിയിരിക്കും.

അതു കലക്കി.

രിയാസ് അഹമദ് said...

വര്‍മ്മക്കെന്ത് ദേവരാഗം!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വേണമെങ്കില്‍ കമന്റ് ഡ്രാഫ്റ്റിലും വരും

ജോലി കളഞ്ഞും ബ്ലോഗ് തുടങ്ങണം

കമന്റാന്‍ വന്നവനെ വേഡ്‌വേരി കാട്ടി പേടിപ്പിക്കല്ലേ

എന്തായാലും അനോണിയായി, ഇനി വലിഞ്ഞുകേറാം


ബ്ലൊഗാനറിഞ്ഞാപ്പോര കമന്റാനും അറിയണം

ഓസിയാറടിക്കാനറിഞ്ഞാപ്പോര പപ്പൂസിനെപ്പോലെ വീശാനും അറീയണം

മരമാക്രിക്കെന്തിനാ ഹിറ്റ്കൌണ്ടര്‍

പോസ്റ്റിയാല്‍ അഗ്രീല്‍ കെടക്കണം

സെറ്റിങ്സ് മാറി ലേയൌട്ടില്‍ പോയാലും ലേയൌട് മാറി സെറ്റിങ്സില്‍
പോയാലും ദോഷം പോസ്റ്റിനു
തന്നെ

ബ്ലോഗാന്‍ പോകുമ്പോ എഡിറ്റാന്‍ പറയരുത്

അനോണി നന്നായാ മോഡറേഷന്‍ വേണ്ട

കൊടകരേല്‍ കേറി പാലാക്കൂത്ത് കളിക്കല്ലേ

ശ്രീവല്ലഭന്‍. said...

1. കമെന്റ്റിനെടേലാ പോസ്റ്റു കച്ചവടം!

2. അനോണിയെക്കൊണ്ടെടുക്കേണ്ടത് വര്‍മ്മേ കൊണ്ടെടുപ്പിക്കും (സൂചി കൊണ്ട്.........)

3. ബ്ലോഗര്‍ക്കൊത്ത കമന്റ്റര്‍!

4. വര്‍മ്മ പിടിച്ച പുലിപ്പോസ്റ്റ്

5. വര്‍മ്മയ്ക്കെന്താ പോസ്റ്റിടുന്നിടത്ത് കാര്യം?

6. ബ്ലോഗര്‍ക്കിഞ്ചിപക്ഷം, കമന്‍റ്റര്‍ക്ക് കൊഞ്ചു പക്ഷം!

7. ബ്ലോഗര്‍ക്ക് വച്ചത് കമന്‍റ്റര്‍ക്ക് കൊണ്ടു!

8. മൂത്ത വര്‍മ്മ ചൊല്ലും മുതുനെല്ലി കമന്റ് ആദ്യം കയ്ക്കും, പിന്നെ മധുരിക്കും!

9. ബ്ലോഗ് വിറ്റും ഓണം ഉണ്ണണം

10. കമെന്റ്റര്‍ കേറാ ബ്ലോഗ്

കിഷോര്‍:Kishor said...

ഉഗ്രന്‍ പോസ്റ്റ്!

എന്റെ സംഭാവനകള്‍:

1. അനോണി കമന്റിയവനെ സ്പൈവെയര്‍ ബാധിച്ചതു പോലെ (ഇടിവെട്ടിയവനെ പാമ്പു കടിച്ചതു ..)

2. പ്രൊഫൈലു കണ്ടാലറിയാം പോസ്റ്റിന്റെ ഗുണനിലവാരം (ഉണ്ണിയെക്കണ്ടാലറിയാം ഊരിലെ പഞ്ഞം)

3. പോസ്റ്റോളം വരുമോ കമന്റുകള്‍? (ഉപ്പോളം വരുമോ ഉപ്പിലിട്ടത്?)

അയല്‍ക്കാരന്‍ said...

പുതിയ കമന്റുകളിലെങ്കിലും വര്‍മ്മയെ വെറുതെ വിട്ടുകൂടെ. ഇതൊരുമാതിരി തൊഴുത്തേലച്ചന്‍ പറഞ്ഞപോലെ
"കാലാഹിനാ പരിവര്‍ത്തിതര്‍ ബ്ലോഗരും ആലോലചേതസ്സാ വര്‍മ്മയെ കീറുന്നു"
മലയാളത്തില്‍ പറഞ്ഞാല്‍ 'കാലം മാറിയപ്പം ബ്ലോഗന് യാഹൂ വെറും കറിവേപ്പില"

അപ്പു said...

ഇടിവാള്‍....!! :-)

കുറുമാന്‍ said...

അനോണി നന്നായാ മോഡറേഷന്‍ വേണ്ട

പ്രിയ ഉണ്ണികൃഷ്ണന്റെ ഈ കമന്റിനു 100 മാര്‍ക്ക്

ശ്രീ said...

പണ്ട് വായിച്ചിരുന്നു.
:)

എന്തായാലും പുനര്‍പോസ്റ്റ് നന്നായി

കുഞ്ഞന്‍ said...

അനോണിയെ പേടിച്ച് വേഡ് വെരിഫിക്കേഷന്‍ വച്ചപ്പോള്‍ പോസ്റ്റില്‍ നൊ കമന്റ് ..!

ഇന്നു കമന്റ് നാളെ പോസ്റ്റ്..!

വായിച്ച പോസ്റ്റ് മനസ്സില്‍ തട്ടി..!

കമന്റില്‍ ഓഫ് ടോപ്പിക്കടിച്ചാല്‍
ഓഫ് ടോപ്പിക്കിനെ അനോണി ചോദിക്കും..!

എന്റെ മനസ്സില്‍ത്തട്ടിയ ഒരു ചൊല്ല്... പോസ്റ്റിടാന്‍ എല്ലാവരും എന്നാല്‍ കമന്റാനൊ ആരുമില്ല...!

G.manu said...

ബ്ലുറ്റത്തെ പോസ്റ്റിനു കമന്‍‌റില്ല

അയല്‍ക്കാരന്‍ said...

ബ്ലോഗീദേവി പുഷ്പനോണിയായി

ചേര്‍ത്തലക്കാരന്‍ said...

ബ്ലോഗില്‍ തോറ്റാല്‍ ഇടിവാളിന്റെ നെഞ്ചത്ത്.

കാ, കാ, ഇടിവാള്‍ തിരിഞ്ഞുനോക്കി, ബ്ലോഗില്‍ ഒരു റിപ്ലേ....

ബെര്‍ളി ബ്ലോഗിയാല്‍ സുനീഷ് ആവില്ല.

ബെര്‍ളി സാറിന്റെ ബ്ലോഗിന്‍ ചരിതം പണ്ടേ പോലെ ഫലിക്കുന്നില്ല.

കമന്റു പേടിച്ഛു ബ്ലോഗിഗ് നിര്‍ത്താന്‍ പറ്റുമോ?

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.