-- എ ബ്ലഡി മല്ലു --

ഓപ്പറേഷന്‍ ചാര്‍ളി

Monday, April 07, 2008

നേരം പരപരാവെളുക്കുന്നു. പാലാ കോത്താഴം വീട്ടില്‍ തൊമ്മിച്ചന്‍ ഒരു ജഗ്ഗില്‍ വെള്ളവുമെടൂത്ത് വീടിനു പുറത്തീറങ്ങുമ്പോള്‍ മനസ്സില്‍ രണ്ടു നിഗൂഢ ലക്ഷ്യങ്ങളായീരുന്നു..

1-ഒന്നിനു പോണം
2- രണ്ടിനു പോണം.


കനത്ത മഴയില്‍ വീടിന്റെ സെപ്റ്റിക് ടാങ്ക് ചില പാലാ ബ്ലോഗന്മാരുടെ ക്രീയേറ്റിവിറ്റി പോലെ നിറഞ്ഞ് കവീഞ്ഞതിനാലാണ് ആശാനിപ്പോ പ്രാധമികാവശ്യങ്ങളെല്ലാം ലാവിഷായി ഔട്ട്ഡോറില്‍ നടത്താന്‍ തീരുമാ‍ാനിച്ചത്.. കുറ്റി ബീഡി ആഞ്ഞുവലിഛ്ച്ന്നട്റ്റക്കുമ്പോ‍ാ പാലാ ജന്ക്ഷനീല്‍ കടല, ഗ്യാസ്സ് മിട്ടായി പെട്ടിക്കട നടത്തുന്ന ലൂക്കോച്ചന്‍ വിളിച്ചു ചോദിച്ചു..


എങ്ങോട്ടാ അച്ചായാ രാവിലെ ജഗ്ഗുമായീട്ട്?


ചോദ്യത്തിലെ പരിഹാസം മണത്ത തൊമ്മിച്ഛന്‍പറഞ്ഞു:“പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ പോകുവാ, എന്നാ നീ പോരുന്നോ?”


ലൂക്കോച്ചന്‍ ആരാ മോന്‍.. വിടുമോ? വോ, ഈ അച്ചായന്റെ ഒരു കാര്യം, അവരിപ്പോ ഇതൊക്കെ സംഭാവനയായി സ്വീകരിച്ചു തുടങ്ങിയോ?


സംസാരത്തിനിടക്ക് എവിറ്റെ നിന്നോ “ടക് ടക്..ടക് ടട്ടടക്” എന്ന ശന്ബ്ദം കേട്ട് തൊമ്മിച്ചന്‍ സംശയഭാവത്തില്‍ ലൂക്കോസിനെ നോക്കി ചോദിച്ചു.. “ എന്നതാടാ കൂവേ ഒരു ശബ്ദം, പാലാ ജങ്ക്ഷനില്‍ ഈ തൊമ്മിച്ചനറിയാത്തെ ഒരു ടൈപ്പിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടോ?


ഓ, അതു ടൈപ്പിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടൊന്നുമല്ലെന്നേ, ആ ചാര്‍ളീടെ വീട്ടീന്നാ ആ ശബ്ദം, എന്നാ പറയാനാ അച്ചായാ, ആ ചെക്കനെക്കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതായി, അവന്‍ സെമിനാരീന്നു ചാടിപ്പോന്നതില്‍ പിന്നെ ബ്ലോഗിങ്ങോ അങ്ങനെ എന്തോ ഒരു കോഴ്സിനു പഠിക്കുവാന്നേയ്, കംപ്യൂട്ടറിന്റെ ആ സുനാപ്പിയുണ്ടല്ലോ, കീ ബോര്‍ഡ് , അതേല്‍ അവനിരുന്നു ഉകൊട്ടുന്ന ശബ്ദമാ.. റ്റൊന്റി ഫോര്‍ അവേഴ്സും ഈ ടൈപ്പിങ്ങിന്റെ ശബ്ദമാ..


കര്‍ത്താവേ, ബ്ലോഗിങ്ങ് കോഴ്സോ, അതെന്തുവാടേയ് ലൂക്കോസേ..


അതറിയത്തില്ല്യോ, മലയാളത്തില്‍ കഥ എഴുതുവാണത്രേ, ഇവന്റെ തമാശക്കഥ വായിച്ച് പാലാക്കാരൊക്കെ പൊട്ടിച്ചിരിച്ചല്ലേ ഇപ്പം നടപ്പ്.. നമ്മുടെ എസ്.ഐ ജോര്‍ജ്ജിന്റെ ഭാര്യയെപറ്റി ഇവന്‍ നല്ലൊരു കഥ എഴുതി ബ്ലോഗിലിട്ടത്രേ, അതിനു ജോര്‍ജ്ജു സാറു ഇവനെ ഫയങ്കരമായി പുറത്ത് തട്ടി അഭിനന്ദിച്ചു. അതിനു ശേഷം ചെറുക്കന്റെ നടപ്പിനു അല്പം കൂനുണ്ട്.


അല്ലാ, അതിപ്പം ഇവനു മലപ്പുറത്തോ, കോഴിക്കോടോ മറ്റോ ആയിരുന്നില്ലേ ജോലി? കൂനു വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ


ങാ, അതും ശരിയാണല്ലോ അച്ചായാ.. എന്നാ അച്ചായന്‍ സമയം കളയാതെ ചെല്ല്... സംഭാവനകള്‍ കൂമ്പാരമായാലെ പരിപാടി ഗംഭീരമാവൂ...അല്ല്യോ?


സെമിത്തേരിയുടെ പുറകിലെ കുറ്റിക്കാട്ടില്‍ പച്ചിലകളോടു ചാറ്റു ചെയ്തുകൊണ്ട് ദ്വിതീയ ക്രയവിക്രയങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന തൊമ്മിച്ചന്‍ ഇലകള്‍ അനങ്ങുന്ന ശബ്ദംകേട്ട് കാതോര്‍ത്ത് അങ്ങോട്ട് മുഖം തിരിച്ചപ്പോള്‍, കണ്ട കാഴ്ച!


ഇലകള്‍ക്കിടയിലൂ‍ൂടെ തിളങ്ങുന്ന രണ്ടു കണ്ണുകള്‍!


അയ്യേ! ആരുവാടേ ഞാന്‍ വെളിക്കിരിക്കുന്നത് എത്തിനോക്കുന്നേ? എന്നാണു ആദ്യം തോന്നിയത്.. ആശാനല്പം നാണവും വന്നു. പിന്നെ എവിടെനിന്നാണെന്നറീയില്ല, മൃഗയ എന്ന മമ്മൂട്ടിചിത്രവും, പപ്പുവിന്റെ മുഖവുമെല്ലാം തൊമ്മിച്ചന്റെ റ്റ് മനസ്സിലേക്ക് പറന്നു വന്നു ....


അയ്യോ..പുലിയാവുമോ .. അതിനു മുന്‍പേ ആ കണ്ണൂകളുടെ ഉടമ കുറ്റിക്കാട്ടില്‍ നിന്നും പുറത്തു ചാടി


ഹെന്റമ്മച്ചിയേ എന്നും പറഞ്ഞ് ഓടുന്നതിനിട്റ്റയില്‍, ഒരു കൌഒതുകത്തിനു തിരിഞ്ഞു നോക്കിയ തൊമ്മിച്ചനു മനസ്സിലായി..അയ്യേ, പുലിയല്ല..പട്ടി..ഒരു ചൊക്ലിപ്പട്ടി! ഇതിനെ പേടിച്ചാണോ താന്‍ ജഗുമിട്ട് ഓടിയത്.. നാണക്കേട്.. ചായ്, ഒരു പട്ടിയെക്കണ്ടോടിയ ആദ്യത്തെ പാലാ അച്ചായന്‍ ഞാനാവും.. സഡന്‍ ബ്രേക്കിട്ട് തൊമ്മിച്ചന്‍ തിരിഞ്ഞു ന്നടന്നു... ജഗ്ഗെടുക്കാന്.. പട്ടിക്കിട്ടൊരു ഏറു കൊടുക്കാന്‍ ഒരു കല്ലും കരുതി.. ഇതൊക്കെ നോക്കി നിര്‍നിമേഷഷനായി നോ‍ാക്കി നിന്ന പട്ടിയുടെ ആക്രമണം, ഓള്‍ ഓഫ് എ സഡണ്‍ ആയിരുന്നു.... പട്ടി തന്റെ നേരെ കുതിച്ചു വരുന്നതു കാണ്ട തൊമ്മിച്ചന്‍ എന്തു ചെയ്യണമെന്നറിയാതെ കണ്ണടച്ചു...


കണ്ണു തുറന്നതും തൊമ്മിച്ചന്‍ കാണുന്നത് ഒരു ഫാന്‍ കറങ്ങുന്നതാണ്. ങേ? കുറ്റിക്കാട്ടീല്‍ എവിടന്നു ഫാന്‍ എന്നു കരുതി ചുറ്റും നോക്ക്യപ്പഴാണു കാര്യം പിടികിട്ടിയത്. താണ്‍ നാശൂത്രിക്കെടക്കിയിലാണെന്നു, ചുറ്റും ചില ബന്ധുക്കാരും നാട്ടുകാരും ഒക്കെയുണ്ടന്നു..


വായ് തുറക്കാന്‍ വയ്യ്യാത്തതിനാല്‍ ബെഡിനടുത്ത് നിന്നിരുന്ന ലൂക്കോച്ചണോട് “എന്തുവാടെ കൂവേ എനിക്കു പറ്റിയേ” എന്നു തൊമ്മിച്ചന്‍ കണ്ണുകൊണ്ടൊരു ചോദ്യമെറിഞ്ഞു.


അച്ചായാ, പാലാ ജങ്ക്ഷനില്‍ പേപ്പട്ടിയിറങ്ങി, ദേ അച്ചായന്റെ മേത്ത് ഇനാഗുരേഷന്‍ കടി നടത്തി ദേ, 3 മണിക്കൂറില്‍ ല്‍ 15 പേരേയാ അവന്‍ കടിച്ചത്..ഈ ആശൂത്രി നെറയേ ഇപ്പോ ഒകടി കിട്ടിയവരാ.


ഇതു കേട്ട് തൊമ്മിച്ചായനു സങ്കടം തോന്നിയില്ല.. സങ്കടിക്കുന്നതിനു മുന്‍പേ വീണ്ടും ബോധം പോയിരുന്നു.പാലാ ഞെട്ടി വിറച്ചു! ചങ്കൂറ്റന്മാരായ പാലാക്കാര്‍ എന്തു ചെയ്യണമെന്നറിയാതെ വെറുങ്ങലിച്ചു നിന്നു.. ധൈര്യമായിട്ടൊന്ന്നു ഷാപ്പില്‍ പോ‍ാവാന്‍ ആണുങ്ങള്‍ ‍ഭയന്ന്നു.. ഷാപ്പില്‍ കള്ളിന്റെ ഓവര്‍ സ്റ്റോക്കു വന്നു. ഭരണങ്ങാനം വളരേ ദൂരെയല്ലാത്തതിനാല്‍, കള്ളു ചീത്തയായി പോയില്ല. പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു.. ബാവമാര്‍ പട്ടിക്ക് വാണിങ്ങ് നല്‍കി.. പേപ്പട്ടിക്കെതിരെ ഇടയ ലേഖനം വായിച്ചു.


കണ്ടിനുവസ് ബ്ലോഗിങ്ങിനൊരു ബ്രേക്കു നല്‍കി, ലിസിക്കുട്ടിയുടെ കുളിക്കടവിലേക്ക് എത്തി നോക്കി ബയോളജിയും അനാട്ടമിയും പഠിച്ചുകൊണ്ടിരിക്കുന്നതിനിടെ ചാര്‍ളിയേയും പട്ടി കടിച്ചു. ആശുപത്രിയിലാ‍ായ ചാര്‍ളിയുടെ പോസ്റ്റുകള്‍ വായിക്കാതെ കമ്പ്ലീറ്റ് പാലാക്കാരും ചിരി എന്ന വികാരം മറന്നു.. പലര്‍ക്കും ഡിപ്രഷന്‍ എന്ന മാരകരോഗം പിടീ പെട്ടു. മഹാ നഗരം ശോകമൂകമായി. സംഗതികള്‍ ‍കൈവിട്ട് പോകുന്നു എന്നു മനസ്സിലാക്കിയ പാലാ മേയര്‍ ചാര്‍ളിക്ക് ആശുപത്രിക്കിടക്കയില്‍ ഒരു ലാപ്ടോപ്പ് അടിയന്തിരമായി അനുവദിച്ചു നല്‍കുകയും കര്‍ത്താവിന്റെയും മേയറൂടെയും കൃപയാല്‍ ചാര്‍ളി ബ്ലോഗിങ്ങ് തുടരുകയും ചെയ്തു... പാലാക്കാര്‍ വീണ്ടും ചിരി തുടങ്ങി.


അടുത്ത 2 ദിവസങ്ങളിലും പട്ടിക്ക് നല്ല കോളായിരുന്നു.. പലരേയും കടിച്ചു.. പട്ടിയെ കണ്ടാലുടന്‍ വെടി വക്കാന്‍ എസ്.ഐ ജോര്‍ജ്ജ് ഉത്തരവിട്ടു.. പക്ഷേ നാട്ടുകാരെല്ലാം, പട്ടിയെ കണ്ടാലുടന്‍ തിരിഞ്ഞോടാന്‍ തുടങ്ങി. ചില ചെറുപ്പക്കാര്‍ സംഘം ര്‍ന്നു ഗൂഢാലോചിച്ചു.. എങ്ങനേയും പേപ്പട്ടിയെ പൊക്കണം. ചാര്‍ളിയുടെ ഒരു ബ്ലോഗര്‍ ഫ്രണ്ട് ഭരണങ്ങാനത്തു നിന്നും ഒരു സജഷന്‍ വച്ചു! പട്ടി പിടുത്തത്തിനായി ഒരു ബ്ലോഗു തുടങ്ങണം! അതില്‍ വായനക്കാരുടെ കമന്റുകളും സജഷന്‍സും വരട്ടേ.. എല്ലാരും കയ്യടിച്ചു പാസാക്കി.. പട്ടികടിയേറ്റവര്‍ കുരച്ചുകൊണ്ട് സപ്പോര്‍ട്ട് ചെയ്തു


അങ്ങനെ പുതിയൊരു ബ്ലോഗ് ഉദിച്ചുയര്‍ന്നു! http://www.pattipidutham.blogspot.com/ പാലാക്കാരെ പേപ്പട്ടികളില്‍ നിന്നും സംരക്ഷിക്കാനുള്ള ഐഡിയകളെപ്പറ്റി കൂലങ്കഷമായി ബ്ലോഗില്‍ ചര്‍ച്ച നടന്നു. അതിനിടക്കാണു അമേരിക്കയില്‍ നിന്നും കുരിയച്ചന്‍ ഈ ബ്ലോഗില്‍ ഒരു കമന്റിടുന്നത്. ചിക്കാഗോ കവലയില്‍ പേപ്പട്ടി ശല്യം കൂടിയിരുന്ന 1980 കളില്‍ എല്ലാ വഴികളും അടഞ്ഞതോടെ അന്നത്തെ ഗവര്‍ണ്ണര്‍ ഡയറക്റ്റായി ഇടപെട്ട് ഒരു ഡിപ്ലോമാറ്റിക്ക് വിസയെടുത്താണ് കുരിയച്ചനെ അമേരിക്കയില്‍ കൊണ്ടു പോവുന്നത്. അമേരിക്കന്‍ പട്ടികളെ മുയോനും തല്ലിക്കൊന്നു തന്റെ പ്രാഗത്ഭ്യം തെളിയിച്ചതും കുരിയച്ചനെ ഗവര്‍ണ്ണര്‍ APPCI Chicago (American Patti Pidutha Cell Inc. )യുടെ ഡയക്റ്റര്‍ ആക്കി നിയമിക്കയാണുണ്ടായത്..


കുര്യച്ചന്റ്റെ കമന്റ് ഇപ്രകാരമായിരുന്നു.

ചിക്കാഗോയിലൊക്കെ പേപ്പട്ടികളില്ലാത്തതിന്റെ കാരണം, അവിടത്തെ ഒരു പുതിയ തരം മെഷീന്‍ ഉള്ളതാണ്. ഈ മെഷീന്റെ പേര് “ഡോഗ്മിനേറ്റര്‍” എന്നാണ്. 500 ഗിഗാ ഹേട്സ് ഫ്രീക്വന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം സാറ്റലൈറ്റുമായി ഡയറക്റ്റ് കണക്റ്റ് ചെയ്തിരിക്കുന്നു. 1500 കി.മീ ചുറ്റളവില്‍ ഏതെങ്കിലും പട്ടിക്ക് പേയിളകിയാല്‍ യന്ത്രം അത് തിരിച്ചറിയുകയും, കമ്പ്യൂട്ടറീന്റെ സഹായത്തോടെ പട്ടിയുടെ ലൊക്കേഷന്‍ കൃത്യമായി കണ്ടു പിടിച്ച്, മെഷീനോടു ഘടിപ്പിച്ചിരിക്കുന്ന സ്കഡ് മിസൈല്‍ ഓട്ടോമാറ്റിക്കായി പേപ്പട്ടിയുടെ തലയില്‍ പതിക്കുകയും ചെയ്യും.. ഷിക്കാഗോവില്‍ മാത്രം ഇതിനോടകം തന്നെ 3000 ഇല്‍ അധികം പേപ്പട്ടികളില്‍ പരീക്ഷിച്ച് വിജയിച്ച ഈ യന്ത്രം പാലായിലേക്ക് ഇറക്കുമതി ചെയ്താന്‍ വലരേ നന്നായിരിക്കും! സംഭവം കുറച്ച് വിലകൂടുതലാണു, 5.30 ലക്ഷം അമേരിക്കന്‍ ഡോളറാണു വില.. (0.30 ലക്ഷം ഡോളര്‍ അച്ചായന്റെ കമ്മിഷനാവും) പക്ഷേ പാലാക്കാരെല്ലാം ഒന്നിച്ചു കൂടിയാല്‍ നടക്കാവുന്നതേയുള്ളൂ.. അച്ചായന്‍ എല്ലാ വിധ സഹായ സഹകരണങ്ങളും പ്രഖ്യാപിച്ചു.


കുര്യച്ചന്റെ കമന്റ് പാലാക്കാര്‍ക്ക് വരള്‍ച്ചക്കിടയിലെ വന്ന വേനല്‍ മഴ പോലെ, (ഈ കഴിഞ്ഞ വേനല്‍ മഴ പോലെ അല്ല)..ഉഗാണ്ടക്കാര്‍ക്ക് ഭക്ഷണപ്പൊതിപോലെയായിരുന്നു. എന്തായാലും പട്ടിപിടുത്തം ബ്ലോഗില്‍ അടുത്ത പോസ്റ്റിറങ്ങി.. ഡോഗ്മിനേറ്റര്‍ മെഷീന്‍ ഇമ്പോര്‍ട്ട് ചെയ്യാനുള്ള ഫണ്ടിലേക്ക് സംഭാവനകള്‍ ക്ഷണിച്ചുന്നു എന്നു പറഞ്ഞ്. ഇതിനിടക്ക് ഡോഗ്മിനേറ്റര്‍ മഷീന്റെ ഇന്‍സ്റ്റലേഷനും മെയ്ന്റനന്‍സും ഒക്കെ ആരു നടത്തും എന്നു സംശയമുയര്‍ന്നെങ്കിലും ഗള്‍ഫില്‍ ഈ മെഷീനില്‍ പരിചയമുള്ള ഇടിക്കുള അച്ചായന്‍ അക്കാര്യം ഏറ്റെടുത്തു.


ഫണ്ടു പിരിവു ബ്ലോഗില്‍ കമന്റുകളുടെ കൂമ്പാരമായിരുന്നു. പാലാക്കാരു അതൊരു ആഘോഷമാക്കി കമനടി തുടങ്ങി.. പാലാ ഏരിയാവിലെ എയര്‍ടെല്ലിന്റെ ടവര്‍ ലോഡു കൂടി കത്തിപ്പോയി. ബ്ലോഗിലെ ഡാറ്റാ ട്രാന്‍സ്ഫര്‍ ലിമിറ്റു കൂടിപ്പോയി ഗൂഗിള്‍ സെര്‍വറുകള്‍ ചൂടു പിടിച്ചു. ഗൂഗിളിന്റെ ഇന്ത്യാ ഓപ്പറേഷന്‍ ഹെഡ് പാലാ മേയറെ ഫോണില്‍ വിളിച്ച് തെറി പറഞ്ഞു. പാലാക്കാരു വിടുമോ? അവരു വയര്‍ലെസ്സായി കമന്റടി തുടര്‍ന്നു. ആ ബ്ലോഗിലെ ഓരോ കമന്റിനും ഒരു രൂപാ വച്ച് മൂല്യം നിശ്ചയിച്ചാല്‍ 2 ഡോഗ്മിനേറ്ററ്റ് ഇമ്പോര്‍ട്ട് ചെയ്യാം എന്ന അവസ്ഥയായി.. അബ്കാരി മത്തായി സാറ്, കോര സാറ്‌, തുടങ്ങിയ പ്രമുഖര്‍ മുതല്‍, കപ്പലണ്ടി കച്ചവടക്കാരന്‍ ലൂക്കോസു വരെ സംഭാവനകളും, ഫുള്‍ സഹായ സഹകരണങ്ങളും ഓഫര്‍ ചെയ്തു...


ദിവസങ്ങള്‍ കടന്നു, ബ്ലോഗിലെ തിരക്കു കുറഞ്ഞു.. കമന്റുകള്‍ നിലച്ചു. പിന്നെ ഒരുത്തന്‍ പോലും തിരിഞ്ഞു നോക്കാതായി ഇടക്കൊക്കെ ആരെങ്കിലും വന്ന് “എന്തായി കാര്യങ്ങള്‍ “ എന്നു ചോദിച്ചാലായി.. ക്രമേണാ പാലാക്കാരു ആ ബ്ലോഗു മറന്നു. കുര്യച്ചനേയും ഡോഗ്മിനേറ്റര്‍ മെഷീനെ പറ്റിയും മറന്നു.പട്ടിയെക്കണ്ടാല്‍ വീണ്ടും തിരിഞ്ഞോടാന്‍ തുടങ്ങി.


ബ്ലോഗില്‍ കമന്റ് കുറഞ്ഞെന്നു കരുതി പട്ടിക്ക് അതിന്റെ ഫണ്ടമെന്റല്‍ റൈറ്റ് ആയ കടി വേണ്ടാന്നു വക്കാന്‍ ആവില്ലല്ലോ? ഡെയ്ലി 3-4 പേരു വച്ച് ആശൂത്രിയില്‍ പുതിയ അഡ്മിഷനായി വന്നു തുടങ്ങി. സഭാ നേതൃത്വത്തിലുള്ള ഈ ആശുപത്രിയുടെ ഒരു ബ്രാഞ്ച് കൂടി തുടങ്ങുന്ന കാര്യം ബിസിന്‍സ മൈന്‍ഡഡ് ആയ ചില അച്ചന്മാര്‍ ആലോചിച്ചു.


കടിയേറ്റു ആശുപത്രിക്കിടക്കയില് കിടന്നലറുന്നവരുടെ കരച്ചില്‍ നിര്‍ത്താന്‍ ചാര്‍ളിയുടെ ബ്ലോഗിലെ എല്ലാ പോസ്റ്റിന്റെയും ഓരോ പ്രിന്റെടൂത്ത് രോഗികള്‍ക്ക് നല്‍കാന്‍ മേയര്‍ ഉത്തരവിട്ടു. ചാര്‍ലിത്തരങ്ങള്‍ വായിച്ച ചിലര്‍ക്ക് പേ കൂടിയെന്നും റിപ്പോര്‍ട്ടുണ്ട്. പൊക്കിളിനു ചുറ്റും 14 ഇഞ്ചക്ഷനടിച്ചു പുളയുന്നവര്‍ വരെ ചാര്‍ളിത്തരങ്ങള്‍ വായിച്ച് പൊട്ടിച്ചിരിച്ചു. ആശുപത്രി പരിസരം പൊട്ടിച്ചിരികളാല്‍ മുഖരിതമായി.. തന്റെ പോസ്റ്റുകള്‍ വായിച്ച് രോഗികള്‍ വരെ തലയറഞ്ഞ് ചിരിക്കുന്ന കണ്ട ചാര്‍ളിടെ മനസ്സില്‍ ഒരു ഐഡിയ മിന്നി!


യുറേക്കാ... ആശൂത്രിക്കെടക്കയില്‍ നിന്നും ചാടിയെനീറ്റ്, സമീപത്തിരുന്ന ഐ.വി സ്റ്റാന്റും തട്ടിത്തെറിപ്പിച്ച് ചാര്‍ളി വെറും കൈലി മാത്രം എടുത്ത് കൊണ്ട് ഓടി.. പാലാ ജങ്ക്ഷനില്‍ സഡന്‍ ബ്രേക്കിട്ട ചാര്‍ലിയെ നാട്ടുകാരെല്ലാം അത്ഭുതത്തോറ്റെ നോക്കി.. “എന്തുവാ കാര്യം ചാര്‍ളീ..? “ എല്ലാവരും ഒന്നിച്ചു ചോദിച്ചു..


പട്ടിയെ പിടിക്കാനുള്ള ഐഡിയ എനിക്ക് കിട്ടി... ബാ.. ഞാന്‍ പറഞ്ഞു തരാ‍ാം..


ചാര്‍ളിയുടെ വായില്‍ നിന്നും ഐഡീയ കേട്ട പാലാക്കാര്‍ സന്തോഷം കൊണ്ട് ചാര്‍ളിയെ പൊക്കി അന്തരീക്ഷത്തിലേക്കെറിഞ്ഞു . ഹെന്റമ്മച്ചീ എന്നും പറഞ്ഞ് താഴേക്കു വരുന്ന് വരവില്‍ ചാര്‍ളിയുടെ വയറ്റില്‍ മുട്ടുകാലു കേറ്റി! ശേഷം എല്ലാവരും കൂടി സംഗതികള്‍ പ്ലാന്‍ ചെയ്തു.. ഓപ്പറേഷന്‍ ചാര്‍ളി എന്നു നാമകരണം ചെയ്തു


അതായത്.. ചാര്‍ളി പട്ടിയുടെ നേരെ നടന്നു ചെല്ലുന്നു.. തന്റെ പുതിയ ഒരു പോസ്റ്റ് പ്രിന്റെടുത്ത് പട്ടിയുടെ നേരെ എറിയും. പട്ടി പോസ്റ്റു വായിച്ച് ചിരിച്ചു ക്ഷീണിക്കുമ്പോള്‍ ആരെങ്കിലും കുരുക്കെറിയുക.. സംഗതി ക്ലീന്‍!


അന്നു രാത്രിതന്നെ ചാര്‍ളി പുതിയ പോസ്റ്റെഴുതാന്‍ ആരംഭിച്ചു.


പിറ്റേന്നു കൃത്യം 9 മണിക്ക് ചാര്‍ളി പാലാ ജങ്കഷനില്‍ എത്തി നെഞ്ചും വിരിച്ച് നിന്നു. ജനങ്ങള്‍ അടുത്ത വീടുകളിലും ബാല്‍ക്കണികളിലും റബ്ബര്‍ മരങ്ങളുടെ മുകളിലുമെല്ലാം നിന്ന് “ഓപ്പറേഷന്‍ ചാര്‍ളി” രംഗം വീക്ഷിച്ചു. കവല വിജനമായിരുന്നു!!! ആകെ ചാര്‍ളി മാത്രം .. സമയം കടന്നു പോയി.. സെക്കന്‍ഡുകള്‍ മിനിറ്റുകളും, മിനിറ്റുകള്‍ മണിക്കൂറുകളുമായി.. പട്ടിയെ കാത്തിരുന്ന ചാര്‍ളിക്ക് ബോറടിച്ചു. ആരോ വലിച്ച് താഴെഴെക്കിടന്ന ഒരു പനാമയുടെ കുറ്റിയെടുത്ത് ചാര്‍ളി ചുണ്ടില്‍ വച്ച് കത്തിച്ചു. മണിക്കൂറുകളോളം വിമന്‍സ് കോളേജിന്റെ ബസ്റ്റോപ്പില്‍ വായി നോക്കി നിന്നുരുന്ന ചാര്‍ളിക്കാണോ മണിക്കൂറുകളും നിമിഷങ്ങളും ഒരു പ്രശ്നം??


അവസാനം പട്ടി വന്നു.. എന്റെ മുന്നില്‍ ആരാണ്ട്രാ ഇത്രേം ധൈര്യത്തില്‍ നില്‍ക്കുന്നേ എന്ന ഭാവത്തില്‍ ചാര്‍ളിയെ നോക്കിയ പട്ടിയുടെ മുന്നിലേക്ക് പോക്കറ്റില്‍ നിന്നും നീറ്റായി മടക്കിയ ഒരു കടലാസെടുത്ത് പട്ടിയുടെ നേരെ എറിഞ്ഞു.. അപ്രതീക്ഷിതമായ ഈ ചെയ്ത്ത് കണ്ട് പട്ടി ഞെട്ടി..


ഇവന്‍ പെമ്പിള്ളേര്‍ക്കു പ്രേമലേഖനം കൊടുത്തതൊക്കെ നാട്ടാരു പറഞ്ഞ കേട്ടിട്ടുണ്ട്. ഈശ്വരാ പേപ്പട്ടിയെപ്പോലും ഇവന്‍ വെറുതെ വിടില്ലേ? ഹെന്റെ ചാരിത്ര്യം....പട്ടി മനസ്സിലോര്‍ത്തു! സംശയത്തോടെ ആ കടലാസു തുറന്നു നോക്കി... ആദ്യ വരികള്‍ വായിച്ച പട്ടി ചിരി തുടങ്ങി.. “ചാര്‍ളിത്തരങ്ങള്‍” !!


കാര്യങ്ങള്‍ വിചാരിച്ച മാതിരി നടക്കുന്നുവെന്നറിഞ്ഞ ചാര്‍ളിയും, ഒളിഞ്ഞു നിന്നു രംഗം വീക്ഷിക്കുന്നവരും ആഹ്ലാദിച്ചു. കുരുക്കെറിയാന്‍ ചാണ്ടിക്കുഞ്ഞാശാണ്‍ റെഡിയായി നിന്നു...പെട്ടെന്നാണു അതു സംഭവിച്ചത്....


കാഴ്ചക്കാരെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് ചാര്‍ളിയുടെ ബ്ലോഗ് പോസ്റ്റിന്റ് പ്രിന്റ് വായിച്ചുകൊണ്ടിരുന്ന പട്ടിയുടെ മുഖത്തെ ചിരി മാഞ്ഞു.. വായിക്കും തോറും മുഖം വലിഞ്ഞു മുറുകി, വാല്‍ ആടിക്കൊണ്ടിരുന്നു.. ശരീരം വിറച്ചു... പോസ്റ്റു വായിച്ചു തീര്‍ന്ന പട്ടിയുടെ കണ്ണീല്‍ നിന്നും രണ്ടു തുള്ളി കണ്ണീര്‍ പൊടിഞ്ഞു... ദയനീയമായി ചാര്‍ളിയെ നോക്കി ആ പട്ടി ഒന്നു മോങ്ങി...


പിന്നെയെല്ലാം നാടകീയമായിരുന്നു. ഒരു ജിംനാസ്റ്റിക്കിന്റെ മെയ്‌വഴക്കത്തോടെ വില്ലു പോലെ വളഞ്ഞ പട്ടി, സ്വയം വയറിലും, അതിന്റെ ശരീരം മുഴുവനും കടിച്ചു കീറി.. ഭ്രാന്തമായ ഒരാവേശമായിരുന്നു അതിനു.. ശരീരമാസകലം ചോരയൊലിപ്പിച്ചുകോണ്ട് അല്പ സമയത്തിനകം തന്നെ അത് പാലാ ജങ്ക്ഷനില്‍ തളര്‍ന്നു വീണു.. ജീവന്റെ അവസാന ശേഷിപ്പും അവസാനിച്ചതോടെ ഒരു പിടച്ചിലില്‍ ആ ശരീരം നിശ്ചലമായി..


മരത്തിന്‍ മുകളില്‍ നിന്നും ബാല്‍ക്കണികളില്‍ നിന്നും ജനം ആര്‍പ്പുവിളികളോടെ ചാടിയിറങ്ങി.. ചാര്‍ളിയെ അവര്‍ അന്തരീക്ഷത്തിലേക്കെറിഞ്ഞു.... ഇതിനിടയില്‍ ആരോ ചാര്‍ളിയുടെ ആ ബ്ലോഗ് പോസ്റ്റിന്റെ പ്രിന്റ് എടുത്ത് വായിച്ചു . അവിടെകൂടിയിരുന്ന എല്ലാവരുടെ കൈകളിലേക്കും ആ കടലാസു കഷണം മാറി മാറി നീങ്ങി.. വായിച്ചവ്രെല്ലാം അവിശ്വനീയതയോടെ ചാര്‍ളിയെ നോക്കി...


പിറ്റേന്നു ദേശഭൂമി പത്രത്തിന്റെ പാലാ എഡീഷന്റെ ഒന്നാം പേജിലെ വാര്‍ത്ത ഇതായിരുന്നു.

ചാര്‍ളിത്തരങ്ങളില്‍ എസ്.ഐ ജോര്‍ജിന്റെ ഭാര്യയേയും പേപ്പട്ടിയേയും ചേര്‍ത്ത് അവിഹിത പോസ്റ്റ്! വായിച്ച് പേപ്പട്ടി മനംനൊന്ത് സ്വയം കടിച്ചു കീറി ആത്മഹത്യ ചെയ്തു!

35 comments:

ഇടിവാള്‍ said...

"ഓപ്പറേഷന്‍ ചാര്‍ളി"

ചാര്‍ളിച്ചായന്റെ വീര കഥകളായതിനാലാവും, പേജ് അലൈന്മെന്റ് എന്തു ചെയ്തിര്രും ശരിയാവുന്നില്ല.. ഒരു വിധം ഒപ്പിച്ചെടുത്തു!

പാമരന്‍ said...

ഹൊഹൊഹോ! കലക്കി! :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കലക്കിമറിച്ച് മൊത്തം ഫോര്‍മാറ്റ് ചെയ്തല്ലോ ഇടിവാളണ്ണാ!!!

ഇതിനാണ് അവസരോചിതമായ പോസ്റ്റ് എന്നൊക്കെ പറയുക...

Manoj എമ്പ്രാന്തിരി said...

സര്‍വ്വമാന ലോകത്തേയും contemporary വാര്‍ത്തകളെടുത്ത് ഇങ്ങനെ പോസ്റ്റിട്ടാല്‍ ഞങ്ങള്‍ വലഞ്ഞുപോവ്വേ ഉള്ളൂ.. ആഫീസിലിരുന്ന് അണ്ണന്റെ പോസ്റ്റ് വായ്യിക്കുരുതെന്നുവീണ്ടും ശപധം ചെയ്യേണ്ടി വന്നു!! too good :))))

വാല്‍മീകി said...

ഇതാണ് ശരിക്കുള്ള കൊടുവാള്‍. കലക്കന്‍ പോസ്റ്റ്.

എതിരന്‍ കതിരവന്‍ said...

ഡോഗ്മിനേറ്റര്‍’ഇന്റെ കാര്യത്തില്‍ ചില ഫാക്ച്വല്‍‍ മിസ്റ്റേക് ഉണ്ട്.510 ഗിഗ ഹട്സ് ആണ്. പിന്നെ 1500 കി. മി. അല്ല 1550 കി.മി. ആണ്. ഇതിന്റെ ഓണ്‍ സൈറ്റ് റ്റെസ്റ്റ് നടത്തിയത് കേരളത്തിലെ വെങ്കിടങ് എന്ന ഒരു സ്ഥലത്തു വച്ചാണ്. മെഷീന്റെ തീവ്രപ്രവര്‍ത്തനം ആവശ്യമായ ഒരേ ഒരു സ്ഥലം അതാണെന്നു സ്റ്റാറ്റിറ്റിക്സ് ഉണ്ടായിരുന്നത്രേ.

അല്ഫോന്‍സക്കുട്ടി said...

അയ്യോ, നാട്ടുകാരെ ഓടി വായോ, ബൂലോകരെ ഓടി വായോ, ഇവിടെ ഒരാള് പേപ്പട്ടിയെ കടിച്ചേ!!!!!!!!!! അല്ല പേപ്പട്ടി ഒരാളിനെ കടിച്ചേ!!!ഛേ, ഇടിവാളും ചാര്‍ളി ചേട്ടനും സെറ്റായി പേപ്പട്ടിയെ പിടിച്ചേ!!!!!!!.

ഇതിനെയാണ് കാലികപ്രസക്തിയുള്ള വിഷയം എന്നു പറയണതല്ലേ. കലക്കീട്ടുണ്ട് കേട്ടോ.

പൊറാടത്ത് said...

ഇതിനാല്ലേ ഇടിവെട്ട് ഏറ്റവനെ പട്ടി കടിച്ചൂന്ന് പറയണത്...!!??

പോങ്ങുമ്മൂടന്‍ said...

ഇടിവെട്ട്‌. :)

"അല്ലാ, അതിപ്പം ഇവനു മലപ്പുറത്തോ, കോഴിക്കോടോ മറ്റോ ആയിരുന്നില്ലേ ജോലി? കൂനു വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ" - മനസ്സിലായി.:)

ചിരിയോടെ
മറ്റൊരു പാലാ ബ്ളോഗ്ഗര്‍

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഹോ പേപ്പട്ടീപീഡനം!!!!

“ഇവനു മലപ്പുറത്തോ, കോഴിക്കോടോ മറ്റോ ആയിരുന്നില്ലേ ജോലി? കൂനു വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ”

ഇനീം കോഴിക്കോട് വിമാനമിറങ്ങണ്ടതാണെന്നുള്ള ഓര്‍മ്മകളുണ്ടായിരിക്കണം.

തോന്ന്യാസി said...

ബാവമാര്‍ പട്ടിക്ക് വാണിങ്ങ് നല്‍കി.. പേപ്പട്ടിക്കെതിരെ ഇടയ ലേഖനം വായിച്ചു.


നമിച്ചു.........

കാവലാന്‍ said...

ഇടിവാളൊ,കൊടുവാളോ,ഈര്‍ച്ചവാളോ യെന്തരു വാളായാലും ശരി തലേക്കെട്ട് മാറ്റിയേതീരൂ കൊച്ചനേ.......
ഓപ്പറേഷന്‍ ചാര്‍ളി എന്നത് പോസ്റ്റ്നോട്ടം(സ്വാറീ)പോസ്റ്റ്മോര്‍ട്ടം ബാര്‍ളി (വീണ്ടും പിശാശ്)ചാര്‍ളി എന്നാക്കിയേതീരൂ,കട്ടായം.

നന്ദകുമാര്‍ said...

"പാലാ ഏരിയാവിലെ എയര്‍ടെല്ലിന്റെ ടവര്‍ ലോഡു കൂടി കത്തിപ്പോയി. ബ്ലോഗിലെ ഡാറ്റാ ട്രാന്‍സ്ഫര്‍ ലിമിറ്റു കൂടിപ്പോയി ഗൂഗിള്‍ സെര്‍വറുകള്‍ ചൂടു പിടിച്ചു. ഗൂഗിളിന്റെ ഇന്ത്യാ ഓപ്പറേഷന്‍ ഹെഡ് പാലാ മേയറെ ഫോണില്‍ വിളിച്ച് തെറി പറഞ്ഞു."
ഹഹഹഹ!!! രസകരമായിട്ടുണ്ട് വിവരണം. മറുപടി പോസ്റ്റ് വരുമ്പോളും ഇവിടെ കാണൂലോ ല്ലേ?!? :-) എന്തായാലും സാധനം കലക്കി.

pirikkutty said...

hello idivaallllll
kalakkan.............

കാലമാടന്‍ said...

ആ ചാര്‍ളിക്ക് ഒരു കൊട്ടിന്റെ കുറവുണ്ടായിരുന്നു, ഈയിടെയായിട്ട്...

തമനു said...

കണ്ണു തുറന്നതും തൊമ്മിച്ചന്‍ കാണുന്നത് ഒരു ഫാന്‍ കറങ്ങുന്നതാണ്. ങേ? കുറ്റിക്കാട്ടീല്‍ എവിടന്നു ഫാന്‍ ....?

:)

നല്ല താങ്ങാണല്ലൊ ... മെഷീന്‍ വാങ്ങിക്കാന്‍ ഉത്സാഹം കാണിച്ചവര്‍ക്കു വരെ...:)

സൂര്യോദയം said...

ഇടിവാളേ... എന്തായിരുന്നു ഉദ്ദേശം.... വലിച്ച്‌ കീറിയല്ലോ... തകര്‍പ്പന്‍.. :-)

SUNISH തോമസ് said...

ഇടിവാളേ...

ഞാനെഴുതി പകുതിയാക്കി വച്ച രാരിച്ചന്റെ പട്ടികള്‍ എന്ന പുതിയ പോസ്റ്റിലും ഏതാണ്ട് ഇതുതന്നെയായിരുന്നു വിഷയം. അതു കലങ്ങിപ്പോയല്ലോ... സാരമില്ല, ഇതു കലക്കി.

ബെര്‍ളി ഡോസു കൂട്ടാനിടയുണ്ട്. ആരെഴുതിയാലും അടിച്ചില്ലിനിടയില്‍ വീണ പന്നിയെലി പോല ഞാന്‍....!!!!

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

അച്ചായോ ഈ പാലാക്കാരെ കോണ്ടു തോറ്റു അതവിടെ അച്ചായോ ആ പെട്ടിക്കട കോട്ടാരമറ്റം സ്റ്റാന്റിന്റെ അടുത്തു വല്ലോ ആണോ.

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

കിടിലന്‍--കിടുകിടിലന്‍=കിക്കിടിലന്‍-കിടിലോകിടിലന്‍..

G.manu said...

ഹഹ എനിക്കു വയ്യ

ഇടിവാള്‍സ്.കൊടുവാള്‍സ്..സോറി കൈ.

ചിരിച്ചപ്പാ..പട്ടിപിടുത്തം
:)

ശ്രീ said...

പാവം പേപ്പട്ടി.
:)

കലക്കി ഇടിവാളണ്ണാ...

കുറുമാന്‍ said...

ഇടിവാളെ തന്റെ അടുത്ത കാലത്തിറങ്ങിയതില്‍ ഏറ്റവും രസിച്ച പോസ്റ്റിത് തന്നെ.

ഇത്തരം ഇനിയും പോരട്ടെ

Jishad said...

പണി കൊടുക്കുമ്പോള് മിനിമം ഇത്രയെന്കിലും വേണം

Paarthan said...

എസ്.ഐ ജോര്‍ജിന്റെ ഭാര്യയെപ്പറ്റി ഇതില്‍ കമന്റിട്ടിട്ട് വായിക്കാമെന്നാണ് കരുതിയത്. പക്ഷേ ക്ലൈമാക്സ് എത്തിയപ്പോള്‍ പിന്നെ അതുകൂടി വായിച്ചിട്ട് കമന്റാമെന്ന് കരുതി. എന്തായാലും അടിപൊളി..!!!!!

..::വഴിപോക്കന്‍[Vazhipokkan] said...

പാലാക്കിട്ട് കോന്തല്ലണ്ണാ...

:)
ചിരിച്ചുപോയി ഇടിവാ‍ള്‍

ഇടിവാള്‍ said...

((അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...
അച്ചായോ ഈ പാലാക്കാരെ കോണ്ടു തോറ്റു അതവിടെ അച്ചായോ ആ പെട്ടിക്കട കോട്ടാരമറ്റം സ്റ്റാന്റിന്റെ അടുത്തു വല്ലോ ആണോ))

യ്യോ അനൂപേ, ഈ പോസ്റ്റു വായിച്ച് അണ്ണന്‍ തെറ്റിദ്ധരിച്ചൂലേ?

ഒന്നാമത്, ഞാന്‍ ഒരു അച്ചായനല്ല..
രണ്ടാമത്.. പാലാക്കാരനുമല്ല... തൃശ്ശൂരാണേ..

പാലാ എന്ന പുണ്യനഗരം ഞാന്‍ കണ്ടട്ടുങ്കൂടില്ല്യഷ്റ്റാ ;) കൊട്ടാരമറ്റം സ്റ്റാന്‍ഡെന്നൊക്കെ പറഞ്ഞാല്‍ ഞാന്‍ ല്കൊഴഞ്ഞുപോവും!

ആകെ കണ്ടിട്ടുള്ള പാല, വീട്ടുപറമ്പിലെ സര്‍പ്പക്കാവിനോടു ചേര്‍ന്നു നില്‍ക്കണ പാല മരമാ!

ജിഹേഷ് said...

ഇടിവാളേ...ഇടിവെട്ട്!!! :)

BERLY THOMAS said...

ഈ പോസ്റ്റില്‍ വന്ന് കൊള്ളാം, കലക്കി, ഉഗ്രന്‍,ചിരിച്ചു,തകര്‍ത്തു,ഉഷാര്‍,ഗംഭീര്‍..തുടങ്ങിയ കമന്റുകള്‍ ഇട്ട എല്ലാവരോടുമായി ഒരു കാര്യം- ചെവിയില്‍ നുള്ളിക്കോ !

പോസ്റ്റ് എഴുതിയ ഇടിവാളേ - മൊത്തത്തില്‍ അങ്ങ് നുള്ളിക്കോ !!

പപ്പൂസ് said...

യെന്‍റമ്മേ!!! പറയാന്‍ വന്നതൊക്കെ ബെര്‍ളീടെ കമന്‍റ് കണ്ടപ്പോ വിഴുങ്ങി....

ഈ പോസ്റ്റില്‍ ഇടിവാള് വേറേതോ ഫോണ്ടാണോ ഉപയോഗിച്ചത്? "പട്ടി, കുട്ടി, ഞെട്ടി" എന്നിങ്ങനെ ചില വാക്കുകള് മാത്രമേ എനിക്കു കാണാന്‍ പറ്റുന്നുള്ളല്ലോ. ഞാന്‍ വയറു കലങ്ങി ചിരിച്ചതു മുഴുവന്‍ ആ വാക്കുകള് വായിച്ചിട്ടാ... വേറൊന്നും ഞാന്‍ വായിച്ചിട്ടില്ല. ചാര്‍ളീന്നെഴുതീതൊന്നും ഞാന്‍ കണ്ടില്ല, സത്യം! :)))

ക്ലൈമാക്സ്.... എന്‍റണ്ണാ... ;-)

പാരസിറ്റമോള്‍ said...

ഇഡിവാളിണ്റ്റെ കൊടുവാളിനു ചാര്‍ളിച്ചണ്റ്റെ അരിവാള്‍ പ്രതീക്ഷിക്കുന്നു

ഇടിവാള്‍ said...

എല്ലാ വായനക്കാര്‍ക്കും നന്മയുടെയും സമൃദ്ധിയുടേയും ഒരു പുതുവത്സരം ആശംസിക്കുന്നു..


ഐശ്വര്യപൂര്‍ണ്ണമായ വിഷു ആശംസകള്‍!!!

സസ്നേഹം

സുധി അറയ്ക്കൽ said...

ഹാ ഹ്‌ അഹാ.സുഹിച്ചു .ട്ടാ!!!!
ഇതിനു മറുകടി ബെർളിതോമസ്‌ ഇട്ടത്‌ നോക്കിയിട്ട്‌ വരട്ടെ.
അല്ല പിന്നെ!!!

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.