-- എ ബ്ലഡി മല്ലു --

സ്വാമിക്കൊരു തുറന്ന കത്ത്

Wednesday, January 23, 2008

From: [mailto:itival@gmail.com]
Sent: Wednesday, January 23 2008 10:05 PM
To: ayyappa_swami@gmail.com
Subject: സ്വാമിക്കൊരു തുറന്ന കത്ത്
Importance: ഒടുക്കത്തെ High

സ്വാമിശരണം.

എന്റെ എത്രയും പ്രിയപ്പെട്ട അയ്യപ്പ സ്വാമി അറിയാന്‍ അബലനും അലമ്പനും ചപലനും അതിലുപരി ഒരു ബ്ലോഗനുമായ ഈ ഞാന്‍ എഴുതുന്ന തുറന്ന കത്ത് അങ്ങു വായിക്കുമെന്നു പ്രതീക്ഷിക്കുന്നു.

ഞാന്‍ അങ്ങയുടെ അടിയുറച്ച ഒരു ഭക്തനാണെന്ന കാര്യം ഒരു അണ്ഡിസ്പ്യൂട്ടഡ് ഫാക്റ്റാണെന്ന അങ്ങോര്‍ക്കുമല്ലോ? ഡെയ്‌ലി അരമണിക്കൂര്‍ വച്ച് അങ്ങയെ പ്രാര്‍ത്ഥിക്കാറില്ലെങ്കിലും, എന്തെങ്കിലും പ്രശ്നങ്ങള്‍ വരുമ്പോള്‍ ഞാന്‍ ആദ്യം വിളിക്കുന്നത് സ്വാമിയേയാണല്ലോ, ആ ഒരു പരിഗണനയെങ്കിലും വച്ച് അങ്ങീ കത്ത് റീസൈക്കിള്‍ ബിന്നിലേക്ക് ഇടരുതെന്നു അപേക്ഷിക്കുന്നു.

കാര്യം എല്ലാ വര്‍ഷവും മണ്ഡലകാലത്ത് വൃതമൊക്കെ എടുക്കണമെന്നു തോന്നാറുണ്ടെങ്കിലും, എന്തു ചെയ്യാം , എന്റെ പുന്നാരപ്പുത്രന്‍ വിച്ചു ചിക്കന്‍ സാന്‍ഡ്വിച്ചിന്റെ ഒരു കടുത്ത ആരാധകന്‍ ആയിപ്പോയതെന്റെ കുറ്റമാണോ? അവന്‍ സാന്‍ഡ്വിച്ചിനു വാശിപിടിക്കുമ്പോ വാങ്ങിക്കൊടുക്കാതിരിക്കുന്നതെങ്ങനെ? അവനത് കടിച്ചു ചവച്ചു തിന്നുമ്പോ ചുമ്മാ കയ്യും കെട്ടി നോക്കി വായില്‍ വെള്ളമിറക്കി നില്‍ക്കാന്‍ എനിക്കെങ്ങനെ സാധിക്കും? പോരാത്തതിനു താമസിക്കുന്ന ഫ്ലാറ്റിന്റെ താഴെ ഒരു സാന്‍ഡ്വിച്ച് കടയും! മനപൂര്‍വമല്ല… സാധിക്കാഞ്ഞിട്ടാണു സ്വാമീ….. അതുകൊണ്ട്, ഇക്കാര്യത്തിലൊന്നു കണ്ണടക്കേണമേ

മകരവിളക്കു കഴിഞ്ഞ് ലക്ഷക്കണക്കിനു ഭക്തരുടെ ഹരജികള്‍ പരിഗണിക്കുന്ന തിരക്കിലാണു അങ്ങെന്നറിയാമെങ്കിലും, പണ്ട് കന്നി സ്വാമിയായിരിക്കുമ്പോ തീണ്ടാരിയായ പെണ്ണിനെ വെറുതെയൊന്നു കാണാനിടയായ മച്ചുനന്‍ അജിയെ കൂട്ടിത്തൊട്ടു എന്ന് സിമ്പിള്‍ കാരണത്തിനുപോലും ചാണകവെള്ളത്തില്‍ കുളിച്ച പാരമ്പര്യമുള്ള ഈ ഭക്തന്റെ എഴുത്ത് പരിഗണിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാനു ഞാനിപ്പഴും.

അങ്ങേക്ക് CPI (M)‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് തന്നെന്ന് ഈയിടക്കൊരു കിംവദന്തി കേട്ടു, ഹെന്റെ പൊന്നുസ്വാമി… അരുത്, 2 കോടി തരാമെന്നു പറഞ്ഞാലും (അതാണല്ലോ ഇപ്പോ കമ്മ്യൂണിസ്റ്റുകാരുറ്റെ റേറ്റ്) അങ്ങ് ആ പാര്‍ട്ടിയില്‍ ചേരരുത്, അവരുടെ പാര്‍ട്ടിയിലെ ഒരോരുത്തന്മാരുറ്റെ അഴിമതി കണ്ടാല്‍ ആര്‍ക്കും അഴിമതി ചെയ്യാന്‍ തോന്നിപ്പോകും, അങ്ങു ഏതെങ്കിലും കുംഭകോണത്തില്‍ പെട്ടാല്‍ ഈ ഇന്ത്യാ മഹാരാജ്യത്തെ ലക്ഷക്കണക്കിനു അയ്യപ്പഭക്തന്മാരുടെ കാര്യം എന്താവും എന്ന കാര്യം ഒരിക്കലെങ്കിലും അങ്ങോര്‍ത്തിട്ടുണ്ടോ? അങ്ങില്ലാത്ത ശബരിമലയില്‍ നടവരവു നിലച്ചാല്‍ എത്രയെണ്ണത്തിന്റെ ശമ്പളം ബ്ലോക്കാവും, എത്ര ബിസിനസ്സുകള്‍ പൂട്ടും എന്നോര്‍ത്തിട്ടുണ്ടോ? അതൊക്കെ പോട്ടേ, ആ പാര്‍ട്ടിയിലെ ചില മന്ത്രിമാരു പറയുന്ന തെറി കേട്ടാല്‍.. ഹോ കൊടുങ്ങലൂര്‍ ഭഗവതി പോലും ചെവി പൊത്തും.,. അതോണ്ടു പൊന്നു സ്വാമി.. സൂക്ഷിക്കണേ!

പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ അങ്ങ് എന്റെ ഒപ്പീനിയന്‍ ചോദിക്കുവാണേല്‍ ഞാന്‍ അങ്ങയോട് BJP യില്‍ ചേരാനെ പറയൂ, കാരണം, അധികാരം കിട്ടിയാലല്ലേ കറപ്റ്റഡ് ആവൂ. ബി.ജെ.പി കാര്‍ക്ക് കേരളത്തില്‍ അടുത്തൊന്നും അതു കിട്ടില്ല. ഭരണം ഇല്ലാഞ്ഞിട്ട് ഇത്രേം തമ്മില്‍ തല്ല്! വേറേ ഏതു സിംഗിള്‍ ‍ എം.എല്‍.ഏ ഡ്യൂക്കിലി പാര്‍ട്ടിയായാലും ഇടതോ വലതോ മുന്നണികളില്‍ ചേരും. പിന്നെ ബി.ജെ.പി അങ്ങേക്കിഷ്ടമില്ലെങ്കില്‍ പിന്നെ ഞാന്‍ റെക്കമെന്റ് ചെയ്യുക NCP ആണു.. കാരണം മുരളീധരന്‍ വന്നതോടെ അവന്മരെ ഇനി രണ്ടു മുന്നണിക്കാരും അടുപ്പിക്കില്ല. ആള്‍ടെസ്വഭാവം അറിയാല്ലോ, സ്വന്തം തന്തയെവരെ തള്ളിപ്പറയുന്ന ടീമാ!

അപ്പോള്‍ പറഞ്ഞുവന്നത്, അങ്ങയുടെ സീരിയലിനെ പറ്റിയാണു, 2006 ഇല്‍ തുടങ്ങിയ ആ സീരിയല്‍, 2007 ജനുവരി മണ്ഡലകാലത്ത് നല്ല വെടിപ്പായി അവസാനിപ്പിക്കാമായിരുന്നെങ്കിലും, ഇക്കാലത്തെ സീരിയല്‍ “മെഗാ”ലമേനിയ മൂലം 2008 മകരവിളക്കിനു ശേഷവും തീര്‍ന്നിട്ടില്ലെന്ന കാര്യമോര്‍ത്ത് എനിക്ക് ഉല്‍ക്കണ്ഠയുണ്ട് പ്രഭോ, .. ഈ പോക്കു പോയാല്‍ 2010 മകരവിളക്കിന്റെയന്നും ഇതുപോലൊക്കെ ത്തന്നെയങ്ങു തുടരുമെന്ന് അങ്ങോര്‍ക്കുമല്ലോ?

എന്തായാലും, ആ മഹിഷിയുടെ ആപ്പീസു പൂട്ടിച്ചതു നന്നായി, ആ രണ്ടു കൊമ്പു വച്ച ഐശ്വര്യയെ കാണാന്‍ ഒരു ഗുമ്മില്ല. മാത്രമല്ല, മഹീഷീമര്‍ദ്ദന സമയത്ത് മഹിഷിയുടെ കുറേ സപ്പോര്‍ട്ടേഴ്സ്, അങ്ങയെ പേടിപ്പിക്കാനായി, കരടിയെപ്പോലെ, കറുത്ത കളറിലെ വെല്‌വറ്റ് കവറോള്‍ ഡ്രസ്സ് എല്ലാം ഇട്ട് ഡാന്‍സ് കളിക്കുന്ന കണ്ട്, പ്രഭോ.. ചങ്കു പറിഞ്ഞു പോയി..ചിരിച്ചിട്ട്..

ഭക്തസീരിയല്‍ എന്നതിനു പകരം “കോടാലിപ്പറമ്പില്‍ കുരിയാക്കോസ്” കാണിക്കുന്ന മാതിരി ഒരു കോമഡീ സീരിയലായിപ്പോയി ഈയിടക്കു കാണിച്ച ചില എപ്പിഡോസുകള്‍. ഇക്കണക്കിനു ഈ സീരിയലിന്റെ “ലേബല്‍“ മാറ്റി കോമഡി എന്നാക്കേണ്ടി വരും.. ഇന്നത്തെ മാധ്യമമായ ബ്ലോഗില്‍ അങ്ങനെയല്ലേ? എന്തേലുമൊക്കെ എഴുതി വച്ച് “കവിത” , “കഥ എന്നൊക്കെ ഓരോ ലേബലിട്ടാല്‍ അതു കഥയും കവിതയുമായിത്തീരുന്ന ചെപ്പടിവിദ്യയെപറ്റി അങ്ങു കേട്ടുകാണുമല്ലോ?

അതുപോലെ, മഹിഷീ മര്‍ദ്ദന സമയത്ത് എരുമയുടെ രൂപം പ്രാപിക്കുന്ന ഐശ്വര്യ പുറം തിരിഞ്ഞു നില്‍ക്കുമ്പോള്‍, ആ വെല്‍‌വറ്റ് കവറോള്‍ ഡ്രസ്സിന്റെ പുറകിലത്ത് സിബ്ബ് വരെ കാണാമായിരുന്നു എന്നകാര്യവും ചിരിക്ക് വക നല്‍കി! പല എരുമകളേയും കണ്ടിട്ടുണ്ട് പ്രഭോ, ബട്ട് പുറത്തു സിബ്ബു വച്ച് എരുമയെ ആദ്യമ്മായിട്ടാ!

അതു പോലെ ഈ സീരിയലിന്റെ തിരക്കഥയെഴുതിയവനെക്കൊണ്ട് പാറ്റാ വീണ അരവണ തീറ്റിക്കണം, ഹല്ലാ പിന്നേ. ഇവനാരു അഭിനവ എം.ടി വാസുദേവന്‍ നായരോ? അങ്ങയുടെ വളര്‍ത്തമ്മയും വൈദ്യനും കൂടി ഗൂഡാലോചന നടത്തി പുലിപ്പാലിനായി അങ്ങയെ കാട്ടില്‍ പറഞ്ഞയക്കുന്നതായല്ലേ ഐതിഹ്യം? അതിനെ ഈ കോപ്പന്മാരെല്ലാം ചേര്‍ന്നു അങ്ങയുടെ വളര്‍ത്തമ്മയായ സുകന്യ എക്സ്റ്റ്രാ ഡീസന്റും, കുറ്റം മുഴുവന്‍ പാവം ആ രാജന്‍.പി.ദേവിന്റെ തലയില്‍ കെട്ടിവച്ചതും തികച്ചും അപലപനീയം തന്നെ! തിരക്കഥാകൃത്ത് ഇനി അങ്ങയെക്കോണ്ടു പോയി ശബരിമലക്കു പകരം, മുല്ലശ്ശേരിക്കടുത്ത മാനനക്കുന്നില്‍ പ്രതിഷ്ഠിക്കില്ലെന്നു ആത്മാര്‍ത്ഥമായും പ്രതീക്ഷിക്കുന്നു.

അല്ലാ, ആ കോമാളി നന്ദു കാര്യസ്ഥനെ എന്തിനാ ഈ സീരിയലില്‍ എടുത്തേ? ഇമ്മാതിരി അലവലാതികളുടെ ഒരു പാപങ്ങള്‍ക്കും മാപ്പു കൊടുക്കരുത് ട്ടോ? അതുപോലെ ശനീശ്വരനും, അഗ്നിദേവനുമൊക്കെ അങ്ങയെ പ്രകീര്ത്തിക്കുന്ന വാക്കുകള്‍ തരംഗിണി സ്റ്റുഡിയോക്കാരു പണ്ടിറക്കിയ അയ്യപ്പഭക്തി ഗാനത്തിന്റെ കാസറ്റില്‍ ‍നിന്നും മുക്കിയതായേ തോന്നു. കാര്യം യേശുദാസ് അല്പം ഡീസന്റാണേലും ആള്‍ടെ രണ്ടു പിള്ളേരും കമ്പ്ലീറ്റ് ബിസിനസ് മൈന്‍ഡഡ് ആണേ... കോപ്പിറൈറ്റ് വയലേഷനു കേസുകൊടുക്കാനും സാധ്യതയുണ്ട്.

മറ്റൊന്ന്, , അങ്ങയുടെ വളര്‍ത്തമ്മ സുകന്യയെ ചാമരം വീശുന്ന ചില പരിചാരികമാര്‍ ഹൈലി ഫാഷനബിള്‍ ആയ ഹെയര്‍ പിന്നുകള്‍ ധരിച്ചിരിക്കുന്ന്തും അടിയന്റെ ശ്രദ്ധയില്‍ പെട്ടു. അന്നത്തെക്കാലത്തും ഹെയര്‍പിന്നുകള്‍ ഫാഷനായിരുന്നുവെന്നത് ചരിത്രപ്രാധാന്യമര്‍ഹിക്കുന്ന വസ്തുത തന്നെ! ഇടക്കൊരു ഷോട്ടില്‍ ഒരു ടാറിട്ട റോഡും കണ്ടതായി ഓര്‍മ്മവരുന്നു. അങ്ങു പുലിയുമായി കാനനത്തില്‍ നിന്നും തിരിച്ചു വരുമ്പോള്‍, ഒരു ടാറ്റാ നാനോ കാര്‍ നിങ്ങളെ ഓവര്‍ടേക്ക് ചെയ്തു പോകുന്ന രംഗം കാണാന്‍ പ്രേക്ഷകര്‍ക്ക് ദുര്‍ഗതി വരുത്തല്ലേ മഹാപ്രഭോ! അതോണ്ട് എത്രേമ്ം പെട്ടെന്നു ആ സീരിയലൊന്നു തീര്‍ത്തുതരണേയെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

അപ്പോള്‍ ഇനി ഈ തിരക്കിട്ട വേളയില്‍ കൂടുതലെഴുതി അങ്ങയെ ബുദ്ധിമുട്ടിക്കുന്നില്ല,

എന്തായാലും ഇത്രേം എഴുതിയ സ്ഥിതിക്ക് ഒരു കാര്യം കൂടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മലയാളികളു മുഴുവന്‍ ദാഹ ശമനത്തിനായി ഇപ്പോള്‍ ബീവറേജസ് കോര്‍പറേഷനില്‍ അഭയം പ്രാപിക്കുന്നതിനാല്‍, ശാന്തിമഠം കമ്പനിക്കാരു “ദാഹ ശമനി” എന്ന പ്രൊഡക്റ്റ് വിട്ട്, റിയല്‍ എസ്റ്റേറ്റ് ഇന്‍ഡസ്റ്റ്രിയിലേക്കു കടന്ന വിവരം, ഈയിടക്ക് റ്റി.വി യില്‍ പരസ്യം കണ്ടു, അങ്ങാണല്ലോ അവരുടെ ബ്രാന്‍ഡ് അമ്പാസഡര്‍‍? ഗുരുവായൂരില്‍ ശാന്തിമഠം വില്ലാ പ്രൊജക്റ്റുകളില്‍ ഒരു വില്ല വാങ്ങൂ എന്നു അങ്ങ് ആ പരസ്യത്തില്‍ പറഞ്ഞ കണ്ടു.

പൊന്നു സ്വാമീ… ഞാനൊരു ഗുരുവായൂര്‍ പരിസരനിവാസിയാണേ.. അവിടെ ഒരു വില്ലയോ ഫ്ലാറ്റോ വേണമെന്ന ഒരു ചില്ലറ ആഗ്രഹവും അടിയനുണ്ടേ… ബട്ട്.. ഫുലൂസ് മാഫി ..അയ്യോ അങ്ങേക്ക് അറബി അറീല്ല്യല്ലോ ല്ലേ.. കാശില്ല പ്രഭോ…

അതുകൊണ്ട്, ഗുരുവായൂരില്‍ നല്ലൊരു 3 ബെഡ്രൂം വില്ല വാങ്ങാന്‍ തക്കവണ്ണം അടിയനെ ഇന്‍സ്റ്റന്റ്ലി ഒരു ലക്ഷപ്രഭുവാക്കൂ.. ലക്ഷങ്ങള്‍ക്കൊന്നും ഇന്നു നാട്ടില്‍ വിലയില്ലെന്നറിയാം, എന്നാലും ചുമ്മാ കിട്ടിയാല്‍ ഞാന്‍ ലക്ഷവും വാങ്ങും…. ഞാന്‍ ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവലിന്റെ ലെക്സസ് കാര്‍ ഡ്രോയ്ക്കായി ഞാന്‍ ഒരു ടിക്കറ്റെടുക്കാം.. അതൊന്നു അടിക്കാന്‍ അങ്ങു മനസ്സു വച്ചാല്‍ മതി.
ഇന്‍ഷാ അയ്യപ്പാ ..

അപ്പോള്‍ ബാക്കിയെല്ലാം പറഞ്ഞ പോലെ…

ഭക്തിപുരസ്സരം

അങ്ങയുടെ വിനീത ഭക്തന്‍..
ഇടിവാള്‍

70 comments:

ഇടിവാള്‍ said...

"സ്വാമിക്കൊരു തുറന്ന കത്ത്" ഒരു പുതിയ പോസ്റ്റ്!


എന്തേലും ഒക്കെ എഴുതിഷ്ടാ എന്നു പറഞ്ഞു നിര്‍ബന്ധിപ്പിച്ച വിശാലനും കുട്ടമേനോനും ഈ പോസ്റ്റ് വെടിക്കേറ്റ് ചെയ്തു..വര്‍ഗ്ഗീയവാദികള്‍ തെറീകളൊക്കെ അവരെ വിളിച്ചോ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആരേലും പോയി അയ്യപ്പനിപ്പോഴും അവടെതന്നെ ഉണ്ടൊ എന്നൊന്നു നോക്കൂ...

കുതിരവട്ടന്‍ :: kuthiravattan said...

ഞാന്‍ വിവരാവകാശ നിയമപ്രകാരം ദേവസ്വം ബോര്‍ഡിന് ഒരു കത്തെഴുതിയാലോ എന്നാലോചിച്ച് തുടങ്ങിയിട്ട് കുറച്ചു നാളായി. മണ്ഡലം നടവരവില്‍ എത്ര രൂപ അയ്യപ്പനു കൊടുക്കുമെന്നും എത്ര രൂപ ബാക്കിയുള്ളവര്‍ പങ്കിട്ടെടുക്കുമെന്നും. അയ്യപ്പന് ഒരു പാട് കാശു കിട്ടുന്നുണ്ടെങ്കില്‍ ഗുരുവായൂരോരു ഫ്ലാറ്റ് എനിക്കും ചോദിക്കാലോ.

എന്തായാലും ഇടി അയ്യപ്പന് തുറന്ന കത്തെഴുതിയ സ്ഥിതിക്ക് എന്റെ ചോദ്യം ഇവിടെക്കിടക്കട്ടെ.

ഗോപന്‍ - Gopan said...

ഹ ഹ ഹ,
പാര്‍ട്ടി മെമ്പര്‍ഷിപ്പ് മുതല്‍ ദുബായ് ഫെസ്ടിവല്‍ ലെക്സസ് ഡ്രോ വരെ..
കലക്കി.. ഇതു സാന്‍ടാ ക്ലോസിനെഴുതിയ മെയില് പോലെയായി..
സ്വാമി ശരണം..

വാല്‍മീകി said...

എന്തായാലും കത്ത് ഇഷ്ടപെട്ടു.
മറുപടി വല്ലതും വന്നാല്‍ ഒന്നു പോസ്റ്റ് ചെയ്യണേ..

ശ്രീ said...

ഇടിവാള്‍‌ജീ...

തുറന്ന കത്ത് കലക്കീട്ടോ...

അയ്യപ്പന്റെ ഒരു കാര്യം! എന്തെല്ലാം കേള്‍‌ക്കണം?

:)

എതിരന്‍ കതിരവന്‍ said...

ഇന്നത്തെ മലയാളിക്ക് വേണ്ടതും അവന്റെ/അവളുടെ പ്രതീക്ഷ/മനോഭാവം/അഭിലാഷം എന്നിവയോടെല്ലാം ചേര്‍ന്നു പോകുന്നതുമായ അയ്യപ്പചരിതമാണത്. കാലം തെറ്റി വരുന്ന വേഷഭൂഷ/ആഭരണങ്ങള്‍, ചരിത്രത്തിനോ ഐതിഹ്യത്തിനോ നിരക്കാത്ത സംഭവപരമ്പരകള്‍, യുക്തിക്ക് നിരകാത്ത സന്ധി-പ്രതിസന്ധികള്‍ ഇവയൊക്കെ സീരിയല്‍ കാണിയുടെ കണ്ണും മനവും നിറയ്ക്കുന്നു. യൂത് ഫെസ്റ്റിവല്‍ വിജേതാവായ (അയ്യപ്പന്റെ ആ ഭരതനാട്യം വേഷവും ആഭരണങ്ങ്നളും) ഒരു സൌമ്യ മന‍സ്കന്‍ ചെറുപ്പക്കാരന്‍ സമത്വ സുന്ദര സാഹോദര്യം വിളങ്ങി വിലസുന്ന രാജ്യം സൃഷ്ടിയ്ക്കുമെന്ന സ്വപ്നമോ ഇത്? സോഷ്യലിസ്റ്റ്/കമ്മ്യൂണിസ്റ്റ് ചായ്‌വുമുണ്ട് ഈ പയ്യന്റെ പ്രവൃത്തികള്‍ക്ക്.

പ്രതിസ്ഥാനത്ത് കൊമ്പുള്ള ഒരു പെണ്ണു ധാരാളം മതി. അതുകൊണ്ടായിരിക്കണം സുകന്യയുടെ അമ്മക്കഥാപാത്രം രക്ഷപെട്ടത്.

ഈ സീരിയല്‍ ഒരു ചരിത്ര രേഖയായി അവശേഷിക്കട്ടെ. മലയാളിയുടെ ഇന്നത്തെ സ്വപ്നത്തിന്റെ തിരുശേഷിപ്പും.

അയ്യപ്പനെ മാര്‍കെറ്റ് ചെയ്ത് ഇത്രടമാക്കി രാഷ്ട്രീയം, സാമ്പത്തികം, സാമൂഹ്ഹികം എന്നിവയിലൊക്കെ വന്‍സ്ഥാനം കിട്ടിയ വേറേ ദൈവമില്ല . ഗവണ്മെന്റ് ഉദ്യോഗസ്ഥന്മാര്‍ക്ക് ശമ്പളം കൊടുക്കാന്‍ അയ്യപ്പന്‍ കനിയണം.

സ്വാമി ശരണം.

G.manu said...

അയ്യപ്പന്റെ റിപ്ലേ വന്നോ സ്വാമീ

വിന്‍സ് said...

ഹഹഹ...ഇടിവാളിന്റെ അടുത്ത പോസ്റ്റിനായി വെയിറ്റ് ചെയ്യുകയയിരുന്നു ഇത്രയും നാളും. കത്തു ഏതായാലും നന്നായി. സ്വാമി അയ്യപ്പന്റെ അവസാനം ഉള്ള ‘ഹരിവരാസനം’ കേക്കാന്‍ ആയി തീരാറാവുമ്പോള്‍ കാണാന്‍ ശ്രമിക്കാറുണ്ട്.

കത്തിനു മറുപടി വരുമ്പോള്‍ ഞങ്ങളെ അറിയിക്കുമല്ലോ അല്ലേ?

ഇക്കസോട്ടോ said...

ഇതിനാണോ ഇടിവാളേ ‘മകരജ്യോതീ’ന്നു പറയണെ? ഹഹഹഹ

കുട്ടന്‍മേനൊന്‍ said...

ഇടിവാളെ.. ഒന്നുകൂടി ചോദിക്കാമായിരുന്നു. പറ്റിയാല്‍ ആ സോപാനത്തിന്റെ തൊട്ടടുത്തു തന്നെ കിട്ടിയാലെന്ന്. ശാന്തിമഠക്കാരുടെ പുതിയ ഓഫര് ഗുരുവായൂരില്‍ ഒരു ഫ്ലാറ്റ് എടുക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള ആമ മാര്‍ക്ക് തിരി ഫ്രീ.

അതുല്യ said...

ഇഡിഗദ്ദി, പരമാര്‍ത്ഥം (ഇത് ഒരു സ്കിറ്റാക്കൂ, എന്നിട്ട് മീഡിയയ്ക് അയയ്കു)! മാദക തിടമ്പുകളായ പെണ്ണുങ്ങളെ കൊണ്ട് നിറഞ സീരിയലുകള്‍. ചീപ്പ് ഡയലോഗ്ഗ് പ്രെസന്റേഷന്‍. അഞ്ചാറ് മാസം മുമ്പുള്ള ഒരു സീനില്‍, കാട്ടിലെന്തോ, രാത്രിയില്‍ അലഞ് തിരിഞ് നടക്കുന്ന എപ്പിസോഡില്‍, പൊരി വെയിലും, നടീനടന്മാരുടെ ദേഹത്തേ വിയര്‍പ്പും ഒക്കെ തെളിഞ് കാണാമായിരുന്നു. അതും പോരാഞിട്ട് കുറെ കുടവയറന്മാരുടെ കൂത്തും, ചുക്കി ചുളിഞ കോസ്റ്റൂമും, ഒന്നര അണയുടേ മുത്ത് മാലേം, നടിമാരുടെ കെകയ്യിലെ പകുതി അടര്‍ന്ന ക്യൂട്ടക്സും, പിന്നേം ഏതോ , കൊട്ടാരത്തിലെന്തോ ഒരു സീനിലു, ക്ലോസപ്പ് കാട്ടിയപ്പോ, നടന്റെ (സഹ മന്ത്രിയോ മറ്റോ) കാലിലെ നഖവും അതിലെ ചെളിയും ഒക്കെ കണ്ടപ്പോ...അയ്യപ്പാന്ന് ഞാനും വിളിച്ച് പോയി.

പിന്നെ, സെക്കന്റ് തോട്ട്, വരുമ്പോ കരുതും, കുറെ ആളുകള്‍ ജീവിയ്കുന്നുണ്ടല്ലോ ഈ സീരിയലു കാരണം, കുറെ റ്റെക്ക്നീഷിയന്‍സ്, നടീ നടന്മാര്‍, അങ്ങനെ കുറെ ആളുകള്‍. അതൊണ്ട്, നടന്നോട്ടെ. ശംബരിമലേം അത് പോലെ തന്നെ, മുണ്ട് വ്യാപാരോം, മാലയും, പൂജാ സാധനത്തിന്റ് കച്ചോടവും ഒക്കെ കോടികളുടെ കളിയാണെങ്കിലും, കുറെ പേര്‍ക്ക് തൊഴിലേകുകയും, കുറെ അടുപ്പ് പുകയുകയും ചെയ്യുന്നുണ്ട് ഇത് പോലെ. നടക്കട്ടെ. ഒരു പ്രതീകം/വിശ്വാസം എന്നിനെ ഒക്കെ മുന്‍-നിര്‍ത്തി, ഇത്രമാത്രം ഈക്കാര്യങ്ങള്‍ ഒക്കെ കച്ചവടവല്‍ക്കരിയ്കുന്ന ഒരേ ഒരു രാജ്യം നമ്മുടേത് മാത്രമാവും.

അത് മറന്ന്, ഒരു കൃഷ്ണ ലീല യുണ്ടല്ലോ ഏഷ്യാനെറ്റില്‍, അതിലെ വല്യമാമ ചെറിയമാമ, മാങാതൊലി.. എന്നുള്‍ല വിളിയൊക്കെ കേള്‍ക്കേണ്ടി വരുന്ന എത്ര കാണികള്‍? ഇതൊക്കെ ആരെങ്കിലും കാണുന്നുണ്ടോ വിടാണ്ടേ? ഈയ്യിടെ ഈ സീരിയലില്‍ തന്നെ ഫ എരണംകെട്ടവളേ എന്നൊക്കെയുള്ള ഒരു ഡയലോഗ്ഗ് കേട്ടു.

സുല്‍ |Sul said...

ഇടിഗഡീ ഇതു കലക്കീലോ. ആ സീരിയല്‍ ഇന്നു തീരും നാളെ തീരുമെന്നു പറഞ്ഞു കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. എന്നെങ്കിലും തീരുമായിരിക്കും. ഇന്‍ഷാ അയ്യപ്പാ കലക്കീട്ടൊ :)
-സുല്‍

അരവിന്ദ് :: aravind said...

വീട്ടില്‍ ഫോണ്‍‍ വിളിച്ചാല്‍ അമ്മ പറയും സ്വാമി അയ്യപ്പന്‍ കാണുവായിരുന്നു, ഇത്തിരി കഴിഞ്ഞിട്ട് വിളിയെടാ ന്ന്. അപ്പോ തുടങ്ങിയതാ ഇത് കാണാന്‍ ഉള്ള മോഹം. ഈയിടെ ഒരു വീട്ടില്‍ വിരുന്നു പോയപ്പോളാ ഇതിന്റെ പരസ്യം‍ കണ്ടത്. ഹൈശ്....സ്വാമി അയ്യപ്പനായി അഭിനയിക്കുന്ന പയ്യന്റെ ഒരു കോലം..
സ്ത്രൈണതയില്ലാത്ത ഒരുത്തനേം കിട്ടിയില്ലേ ആവോ..കണ്ണെഴുതി, പൊട്ട് തൊട്ട്, മുടി നീട്ടി, പിള്ന്ത് തടി...സംസാരമോ? ഇദെന്ത് കം‌പ്ലീറ്റ് ചാന്ത്പൊട്ട് സ്റ്റൈലോ?
ചിത്രത്തിലെ അയ്യപ്പന് ഇത്തിരി വെളുപ്പ് കൂടുതലാന്നേയുള്ളൂ, പെണ്ണത്തം ഇത്രേം ഇല്ല.

പിന്നെ വളേം മാലേം ടെക്നിക്കല്‍ എഫെക്റ്റ്സും..ബെസ്റ്റ്..ആശിക്കുന്നതിനൊരു പരിധി വേണ്ടേ ഇടീ? ലോക്കല്‍ കമ്പനിസ് സ്പോണ്‍സര്‍ ചെയ്യുന്ന സീരിയലുകളില്‍ പിന്നെ ഇന്‍ഡസ്ട്രിയല്‍ ലൈറ്റ്സ് ആന്റ് സൊഉണ്ട്സിനെക്കൊണ്ട് എഫക്റ്റിടാന്‍ പറ്റ്വൊ?

ഒരേയൊരു ഗുണം ഞാന്‍ കണ്ടത്, നുമ്മടെ കൊച്ചു അനന്തരവന്‍/അനന്തിരവള്‍മാര്‍, മലയാളം എഴുതാനും വായിക്കാനും അറിഞ്ഞുകൂടാത്ത, സായിപ്പ് പിള്ളേരുടേ കൂടെ വളര്‍ന്നു വരുന്നവര്‍, ഈ സീരിയല്‍ ഒട്ടും വിടാതെ കാണും എന്നതാണ്. ഭയങ്കര ഇന്റ്‌റസ്റ്റ്, ഭയങ്കര ഭക്തി...

ഫെരാരിയില്‍ ഇറ്റാലിയന്‍ സ്യൂട്ട് ഇട്ടോണ്ട് ഒരു യുവ മലയാളി കയറിയിട്ട്, സ്റ്റിയറിംഗ് തൊട്ട് നെറ്റീല്‍ വയ്ക്കുമ്പോള്‍ നമുക്കൊരു സന്തോഷം തോന്നില്ലേ? അത് എനിക്ക് തോന്നി.

ടെക്നിക്കാലിറ്റി പ്രശ്നമല്ലാത്ത കൊച്ചു പിള്ളേര്‍/വൃദ്ധജനങ്ങള്‍ക്ക് അറ്റ്‌ലീസ്റ്റ് കഥയറിയാനെങ്കിലും സഹായകമായാല്‍ അത്രയും നന്ന്.

മുരളി മേനോന്‍ (Murali Menon) said...

എന്താ ഇടിവാളിന്റെ ഒരു തെളക്കം. കസറീട്ട്‌ണ്ട് ട്ടാ..

തഥാഗതന്‍ said...

ഇടീ ഗഡീ

സൂര്യയില്‍ വരുന്ന സ്വാമി സീരിയലാണ് എറ്റവും ചവറ്. ഏഷ്യാനെറ്റുകാര്‍ ജന്മനാ തട്ടിപ്പുകാരായതിനാല്‍ ശരാശരി മലയാളിക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ കുറേ ഒക്കെ ഒപ്പിച്ചിട്ടുണ്ട്. രാത്രി 8 മണിക്ക് ഉറങ്ങാന്‍ പോകുന്ന മലയാളികള്‍ ഇപ്പോള്‍ 10 മണിവരെ ഉണര്‍ന്നിരിക്കുന്നു ഇതു കാണാന്‍.
പക്ഷെ ഉള്ളത് പറയാമല്ലൊ,വാവര്‍ ആയി അഭിനയിച്ച ആള്‍ നന്നായി ചെയ്തിട്ടുണ്ട് ആ വേഷം.ബാക്കി ഒക്കെ കണക്കാ..

അതു പോലെ പന്തള രാജാവിന്റെ പത്നി മണികണ്ഠനോട് സംസാരിക്കുമ്പോള്‍ അവരുടെ മുഖത്ത് വാത്സല്യത്തേക്കാളുപരി പ്രേമമോ കാമമൊ ഒക്കെയാണ് മിന്നിക്കളിക്കുന്ന വികാരം

സൂര്യയിലെ ഗുരുവായൂര്‍ മാഹാത്മ്യം മോശമില്ല


(ഓ ടോ:കാര്യമൊക്കെ ശരി അതിനിടെ സി പി എം നെ ഒന്നു കൊട്ടിയതെന്തിനാണെന്ന് മനസ്സിലായില്ല.കിട്ടുന്ന ഒരു ചാന്‍സും വിടരുത്..ചാഞ്ഞു കിടക്കുന്ന മരമല്ലെ)

കാവലാന്‍ said...

മഹനേ......... അയ്യപ്പന്റെ മുമ്പീ പ്പുലിക്കളിയെറക്കല്ലേ.

കാനനവാസന്‍ said...

സ്വാമിയേ ശരണമയ്യപ്പ..........

മാഷേ ഇതു കലക്കി.. ഈപ്പറഞ്ഞ സീരിയല്‍ ഇങ്ങനെ നീണ്ടുപോകുന്നതില്‍ ഞങ്ങള്‍ക്കും ആശങ്കയുണ്ട്...................
ഇത്രയൊക്കെ സംഭവങ്ങള്‍ പന്തളത്തു നടന്നതായി പന്തളത്തുകാരുപോലും കേട്ടിട്ടില്ല.നന്ദുവിന്റ്റെ കഥാപാത്രത്തെ വെറുതെ കുത്തിത്തിരുകിയിരിക്കുകയാണ്.
വെറുതെ ഓരോ കഥകള്‍ കാണിച്ചു വലിച്ചുനീട്ടുകയാണ്‍് ഈ സീരിയല്‍...

ആകപ്പാടെ വളരെക്കുറച്ചുമാത്രമുള്ള അയ്യപ്പ കഥകള്‍ ഇങ്ങനെ വലിച്ചുനീട്ടാന്‍ തുടങ്ങിയ ഇവന്മാരു മഹാഭാരതം സീരിയലാക്കാതിരുന്നത് നമ്മുടെയൊക്കെ ഭാഗ്യം...............:)

കണ്ണൂസ്‌ said...

ഇടിയേ... :)

മേന്‍‌നേ, എനിക്കും വേണം ഗുരുവായൂരില്‍ ഒരു ഫ്ലാറ്റ്. പക്ഷേ മൂത്രപ്പുര ഇതുവരെ നന്നാക്കിയിട്ടില്ലെങ്കില്‍ സോപാനത്തിനടുത്ത് വേണ്ട.. :)

അനാഗതശ്മശ്രു said...

ഒരു ദിവസം ചാനല്‍ മാറ്റിയപ്പോള്‍ അയ്യപ്പന്‍ പറഞ്ഞതു കേട്ടു
'സമയം ഉണ്ടെങ്കില്‍ മൂകാം ബികയിലും ഒന്നു പോയി വരൂ'''..
തിരക്കഥാകാരനെ നമിച്ചു പോയി..
സമയം ഉണ്ടെങ്കില്‍ ദില്ലിയില്‍ പോയി ശോണിയയെം ഒന്നു കണ്ടേക്കൂ
എന്നു പറഞില്ലല്ലൊ എന്നു സമാധാനിച്ചു

ഇടിവാളെ ഇതു അടിച്ചു പൊളിച്ചു...
ഇതു കൂടെ നോക്കണേ...
?ഇതു കൂടെ നോക്കണേ...

അഗ്രജന്‍ said...

ഹോ ഇടിയേ തകര്‍ത്തു... (കലക്കി ഇപ്പോ ഔട്ടാ)
ഈ പാവം ഭക്തന്‍റെ പ്രാര്‍ത്ഥനകള്‍ ചാനലുസ്വാമിമാര്‍ കേട്ട് കനിയണമേ - ആമേന്‍

ഇന്‍ഷാ അയ്യപ്പാ ... :))

പ്രയാസി said...

ഇടിവെട്ട്..:)

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

കത്ത് നന്നായി ... ചുളുവില്‍ ലക്ഷപ്രഭുവാക്കുമ്പോള്‍ അയ്യപ്പന് കിട്ടുന്നതില്‍ പാതി കൊടുക്കുമല്ലോ അല്ലേ ?

അഭിലാഷങ്ങള്‍ said...

ഇടിവാളേ..

ലെറ്റര്‍ ഇടിവെട്ട്! അയ്യപ്പന്‍ ഞെട്ടും!

"അങ്ങു പുലിയുമായി കാനനത്തില്‍ നിന്നും തിരിച്ചു വരുമ്പോള്‍, ഒരു ടാറ്റാ നാനോ കാര്‍ നിങ്ങളെ ഓവര്‍ട്ടേക്കു ചെയ്തു പോകുന്ന രംഗം കാണാന്‍ പ്രേക്ഷകര്‍ക്ക് ദുര്‍ഗതി വരുത്തല്ലേ!"


അപ്പ്ഡേറ്റഡ് വിറ്റാണല്ലോ ആശാനേ..

കലക്കി!!

ഓഫ്: അപ്പോ ഇതാണല്ലേ അയ്യപ്പന്റെ ഈ മെയില്‍ ഐഡി? ഞാനും കുറേ ട്രൈ ചെയ്തു. കിട്ടിയില്ല. ഇയാളെവിടുന്നൊപ്പിച്ചു?

ഏതായാലും എനിക്കും ഒരു മെയില്‍ അയക്കണം, അയ്യപ്പന്റെമ്മ പണ്ട് നെയ്യപ്പം ചുട്ടു എന്ന ഒരു കഥ എന്നു കേട്ടിരുന്നു. (അതില്‍ തന്നെ എനിക്ക് മുഡിഞ്ഞ ഡൌട്ടുണ്ട്. സുകന്യ അങ്ങിനെ ചെയ്യാന്‍ വഴിയില്ല!). മാത്രമല്ല ബാക്കി കഥയുടെ സത്യസന്ധാവസ്ഥ ഒന്നറിയണമെന്നുണ്ട്. ആളോള് അതിന്റെ ബാക്കി അതുമിതും പറയുന്നതൊന്നും വിശ്വസിക്കാനൊന്നും എന്നെ കിട്ടില്ല..!

:-)

ശ്രീവല്ലഭന്‍ said...

സ്വാമിയെ ശരണമയ്യപ്പാ!
ശബരിമലയില്‍ ഇന്‍റര്‍നെറ്റ് കണെക്ഷന്‍ കാണുമോ? അല്ലെന്കില്‍ ഒരു തപാലില്‍ അയച്ചു കൊടുക്ക്‌....
ഇഷ്ടപ്പെട്ടു, ഈ തമാശ...

kumar © said...

കണ്ട ചില എപിസോഡുകള്‍ വച്ചുനോക്കുമ്പോള്‍ ഇടിവാള്‍ പറഞ്ഞത് പതിനെട്ടാം പടിപോലെ സത്യം.

കൃഷ്‌ | krish said...

ചിരിച്ച് ഊപ്പാട് വന്നു ന്റെ ഇടിയേ.. ഇടിവെട്ട് പോസ്റ്റ്, ഇതാണിപ്പഴത്തെ സ്റ്റൈല്‍!!

ശബരിമല അയ്യപ്പന്‍ കമ്മ്യൂണിസ്റ്റ് ദൈവാന്ന് പറഞ്ഞതല്ലേ ഒരു മന്ത്രി..ന്നിട്ട് ഇതുവരേം പാര്‍ട്ടി മെംബര്‍ഷിപ്പ് കിട്ടിയില്ലേ.

ഏഷ്യാനെറ്റ് സീരിയല്‍ കോപ്രായങ്ങളെ ശരിക്കും അടുക്കിപ്പൊളിച്ചു.. അയ്യപ്പന്‍ സീരിയലും ഐഡിയ സ്റ്റാര്‍ സിംഗര്‍ പോലെ നീണ്ട് നീണ്ട് പോകും സംശയം വേണ്ട. ആകെയുള്ളത് അവസാനത്തെ ‘ഹരിവരാസനം’ പാട്ടാണ് കേള്‍ക്കാന്‍ സുഖം. സൂര്യ-യിലെ ശ്രീഗുരുവായൂരപ്പനും കൊള്ളാം. ഏഷ്യാനെറ്റിലെ, ശ്രീകൃഷ്ണലീലയും, സൂര്യയിലെ വാവരും അയ്യപ്പനും സീരിയലുകള്‍ക്ക് നിലവാരം പോരാ.

ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ പരിപാടിക്കെതിരെ കോടതിയില്‍ കേസ് കൊടുത്തതുപോലെ ‘അയ്യപ്പനെ’ കോലം കെട്ടി
വലിച്ചുനീട്ടുന്നതിനെതിരെ ആരെങ്കിലും കേസു
കൊടുക്കുമായിരിക്കും, അപ്പഴേ ഇത് നിര്‍ത്തൂ.. അതുവരെ സഹിക്ക്യാ..
സ്വാമി ശരണം!!

::സിയ↔Ziya said...

അതിനിശിതമായ ആക്ഷേപഹാസ്യത്തിന്റെ മകുടോദാഹരണമാണ് ഇടിവാളിന്റെ ഈ പോസ്റ്റ്...

നാം ജീവിക്കുന്ന ചുറ്റുപാടിലെ ഒരൊറ്റ അരുതായ്‌മയെ പോലും വിടാതെ പിടികൂടുന്ന രൂക്ഷപരിഹാസ ശരങ്ങള്‍ അയ്യപ്പന്‍ സാക്ഷിയായി ഏല്‍ക്കേണ്ടിടത്ത് ഏല്‍ക്കുക തന്നെ ചെയ്യും...

ഒന്നില്‍ മറ്റൊന്നിലേക്ക് ഞൊടിയിടയില്‍ ചുവടുമാറ്റുന്ന ആ ‘ മാജിക് ’ ഏറെ ഇഷ്‌ടമായി.

(ഏല്‍ക്കേണ്ടിടത്ത് ഏല്‍ക്കുന്നതു കൊണ്ടാകുമോ തഥാഗതന്‍ ചാഞ്ഞകൊമ്പിനെ പൊക്കിക്കൊണ്ടു വന്നത്!!!)

Dinkan-ഡിങ്കന്‍ said...

കത്ത് കലക്കനും കാലികനും :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
അയ്യോ അതു ഭക്തി സീരിയലായിരുന്നോ? കോമഡിസീരിയലാന്നാ ഇന്നലെ വരെ കരുതീത്!!!

കൊച്ചുത്രേസ്യ said...

ഇടിവാളേ കലക്കി..ഈ സീരിയല്‍ സംഭവം ശരിക്കും നല്ല കോമഡിയാണ്‌..ഞങ്ങള്‌ കൃസ്ത്യാനികളും ഒട്ടും പിന്നിലല്ല കേട്ടോ..ഹിന്ദുക്കളെ പോലെ അങ്ങനെ ഒരുപാടു ദൈവങ്ങളൊന്നുമില്ലെങ്കിലും ഒരു വിധത്തില്‍ പിടിച്ചു നില്‍ക്കാന്‍ നോക്കുന്നുണ്ട്‌.വേളാങ്കണ്ണി മാതാവ്‌ എന്നൊരു പരമ്പര ഉണ്ട്‌..ചിരിച്ചു ചിരിച്ചു മരിയ്ക്കും..ഇനീപ്പൊ മുസ്ലീങ്ങള്‌ ആരെ ഇറക്കുമോ എന്തോ..ടെന്‍ഷനായി ടെന്‍ഷനായി :-)

ശ്രീവല്ലഭന്‍ said...

അതിനല്ലിയോ കൊച്ചുത്രേസ്സിയേ, ഞമ്മള് വാവരെ നേരത്തെ അങ്ങ് ഒതുക്കിയത്, ഏത്?

കേട്ടിട്ടല്ലേ "അയ്യപ്പനും വാവരും......അയ്യപ്പനും വാവരും......"

അതുല്യ said...

കൊച്ച് ത്രേസ്യേം ശ്രീവല്ലഭനും കൂടെ... തീ തീ...

kaithamullu : കൈതമുള്ള് said...

ഇടീഗഡീ,
തൊപ്പി ധാരിയല്ലെങ്കിലും പറയട്ടേ:
hats off to you!

അയ്യപ്പന്‍ കാണുമ്പൊഴൊക്കെ തല ചുമരിലിടിച്ച് ആത്മഹത്യ ചെയ്യാന്‍ തോന്നിപ്പോകും!
(പുലിപ്പുറത്തുള്ള വരവില്‍ പേടിച്ച് വിറച്ച ആ പയ്യന്റെ മുഖം ഒന്ന് കാണേണ്ടതായിരുന്നൂ)

അഭിലാഷങ്ങള്‍ said...

പക്ഷെ ചാത്താ, കൈതമുള്ളേ,

അങ്ങിനെ കളിയാക്കുകയൊന്നും വേണ്ട.

ചില എപ്പിഡോസുകള്‍ക്ക് ഒഡുക്കത്തെ സ്റ്റാന്റേഡ് ആയിരുന്നു. അതൊക്കെ ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. പഷ്..കേ, നല്ല തടിയും വെയ്റ്റുമൊക്കെയുള്ള അയ്യപ്പ ഗഡി നല്ല ജിംകിജിംകി വേഷഭൂഷാധികളോടെ പുലിപ്പുറത്ത് വരുന്നത് കാണിച്ച എപ്പിഡോസില്ലേ, അതാ എന്റെ ഹൃദയത്തില്‍ കൊണ്ടത്. കൊണ്ടത് എന്നല്ല പറയേണ്ടത്, ഹൃദയം മാന്തിപ്പറിച്ചത്. നല്ല ഫുള്‍ഡ്രസ്സില്‍ കുട്ടപ്പനായി തിരിച്ച് വരുന്ന അയ്യപ്പന്‍ വീട്ടിലെത്തിയപ്പൊ അയ്യപ്പന്റെ ഡ്രസ്സൊക്കെ പകുതിയായി പോയി. അത് പോട്ടേ, പുലിതിന്നതാന്ന് വെക്കാം!.പക്ഷെ, അയ്യപ്പന്‍ 2 വര്‍ഷം ചെറുപ്പമായിപ്പൊയി. അതാ അസഹനീയമായി തോന്നിയത്. അതും പോട്ടേ, തടിയുള്ളവര്‍ തടികുറയുന്നത് ന്യായീകരിക്കാം, പഷ്..കേ നീളം കൂടിയ ആള്‍ ഒറ്റ ദിവസം കൊണ്ട് നീളം കുറഞ്ഞത് ഈ ജമ്മത്ത് വിശ്വസിക്കാന്‍ പറ്റുവോ?

പിന്നീടാണ് സംഗതിയുടെ കിടപ്പ് വശം മനസ്സിലായത്. അത് 1 വര്‍ഷം മുന്‍പേ ഷൂട്ട് ചെയ്ത് വച്ചതാ.. ! സംഗതി ഹിറ്റായപ്പോ ഏഷ്യാനെറ്റ്കാര്‍ അയ്യപ്പനെ വിട്ട് അങ്ങേരുടെ നാട്ടുകാരുടെയും വീട്ടുകാരുടെയുമൊക്കെ കഥകള്‍ പറഞ്ഞ് പറഞ്ഞ് 1 വര്‍ഷം ലാവിഷായി അടിച്ചുപൊളിച്ചു!. ഈ സന്ദര്‍ഭം വന്നപ്പോ പണ്ട് ഷൂട്ട് ചെയ്ത് പെട്ടീലാക്കിയ സാധനം അങ്ങ് കാച്ചി!

അടുത്ത എപ്പിസോഡാവുമ്പോഴേക്ക് അയ്യപ്പന്‍ നല്ല തടിയൊക്കെയായി ചെത്ത് കുട്ടപ്പനായി!

ഓഫ്: ഈ സംഭവത്തെക്കുറിച്ച് ചേദിച്ചപ്പോ ആ സീരിയലിന്റെ പണ്ടാരഫാനായ എന്റെ മുത്തശ്ശിപറഞ്ഞതാ അതിലും വലിയ വിറ്റ്:

“എല്ലാം ഭഗവാന്റെ മായയല്ലേഡാ..” ന്ന്.

ഞാന്‍ പിന്നെ ഒന്നും പറയാന്‍ പോയില്ല!

:-)

പപ്പൂസ് said...

ഹ ഹ! സ്വാമി പാര്‍ട്ടിക്കാരനുമായി, നടനുമായി, റിയല്‍ എസ്റ്റേറ്റുകാരനുമായി! ഇടിവാളണ്ണാ, എന്നാലും ആ സീരിയല് മൈന്യൂട്ട് ഡീറ്റൈല്‍സു പോലും വിടാതെ കാണുന്നുണ്ടല്ലേ...

-സുകന്യയെ ചാമരം വീശുന്ന ചില പരിചാരികമാര്‍ ഹൈലി ഫാഷനബിള്‍ ആയ ഹെയര്‍ പിന്നുകള്‍ ധരിച്ചിരിക്കുന്ന...-

എന്തായാലും കോമഡി സീരിയലായ സ്ഥിതിക്ക് ഞാനും ഒന്നു കാണുന്നുണ്ട്. ഇടിവാളു പറഞ്ഞ സ്ഥിതിക്ക് ഒരു ഒന്നൊന്നരക്കൊല്ലത്തേക്ക് ഓടാനുള്ള വകുപ്പുണ്ട്!

അഭിലാഷങ്ങളേ,, ഹ ഹ! പുതിയ കഥ നെയ്യപ്പമല്ല, ’ഇടി’യപ്പമാ... കണ്ടില്ലേ?

സംഗതി നല്ല ആക്ഷേപമായി, കൊള്ളേണ്ടവനു കൊള്ളും! :)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്തായാലും ഒരു ഒന്നൊന്നര കത്ത് ആയിപ്പോയി കെട്ടാ..
അയ്യപ്പ സ്വാമികള്‍ റീപ്ലേ തന്നൊ ആവൊ..?

Visala Manaskan said...

"പല എരുമകളേയും കണ്ടിട്ടുണ്ട് പ്രഭോ, ബട്ട് പുറത്തു സിബ്ബു വച്ച് എരുമയെ ആദ്യമ്മായിട്ടാ!"

എനിക്ക് വയ്യായേ...... :))

ഏ.ആര്‍. നജീം said...

ശരിക്കും ഒരു വെടിക്കെട്ട് കത്ത്..
അവസാനം കലാശകൊട്ട് പോലെ ഒന്ന് "ഇന്‍ഷാ അയ്യപ്പാ .." എനിക്ക് വയ്യ.... :)

സൂര്യോദയം said...

ഇടിവാള്‍ജീ... വായിയ്ക്കാന്‍ അല്‍പം വൈകിപ്പോയി... (ഞാന്‍ ഈ പോസ്റ്റ്‌ വായിയ്ക്കാന്‍ വൈകി എന്നാ ഉദ്ദേശിച്ചത്‌.. അയ്യപ്പന്‍ തുറന്ന 'കുത്ത്‌' നേരത്തേ വായിച്ച്‌ നടപടി സ്വീകരിച്ച്‌ തുടങ്ങിക്കാണും)...

ഇപ്പോഴും ആളുകള്‍ ഈ സീരിയല്‍ കാണുന്നു എന്നറിഞ്ഞ്‌ കുറച്ച്‌ എപ്പിഡോസുകള്‍ കണ്ട അടിയന്‌ അല്‍ഭുതം... എല്ലാവരും കണ്ട്‌ കണ്ട്‌ അവശരായി എന്നാണ്‌ കേള്‍വി... അയ്യപ്പന്റെ കഥ സൈഡും മറ്റു പല കഥകളും മെയിന്‍ സ്റ്റ്രീമിലുമാണെന്നാണ്‌ അറിഞ്ഞത്‌....

പോസ്റ്റ്‌ പതിവുപോലെ കലക്കിട്ടോ...

Jishad said...

മൊത്തത്തില്‍ അടിപൊളി.
ഇന്ഷാ അയ്യപ്പാ ആണ് കൂടുതല്‍ ഇഷ്ടമായത്

നിരക്ഷരന്‍ said...

കലക്കി മാഷേ.
അയ്യപ്പന്‍ ഈ കത്ത് വായിച്ച് തലകുത്തി നിന്ന് ചിരിക്കുന്നുണ്ടാകും. എത്രയും പെട്ടെന്ന് അങ്ങേര് പഴയരൂപത്തില്‍ ഇരിപ്പുറപ്പിച്ചില്ലെങ്കില്‍ അടുത്തകൊല്ലം ചിലപ്പോള്‍ നട തുറന്നെന്ന് വരില്ല.

ചെറുപ്പത്തില്‍ സ്വാമി അയ്യപ്പന്‍ സിനിമ കണ്ടിട്ടുണ്ട്. അതില്‍ അയ്യപ്പന്‍ പുലിപ്പുറത്ത് വരുന്ന സീന്‍ എങ്ങിനെയായിരുന്നെന്ന് എത്ര ആലോചിട്ടും ഓര്‍മ്മ വന്നില്ല. സാങ്കേതികത്വം ഇത്രയും പുരോഗതി പ്രാപിച്ച സ്ഥിതിക്ക് സീരിയലില്‍ അയ്യപ്പന്‍ പുലിപ്പുറത്ത് വരുന്ന സീന്‍ കലക്കിക്കാണുമെന്ന് കരുതി. സ്ഥിരമായി സീരിയല്‍ കാണുന്ന ഒരു കക്ഷിയോട് വിവരം തിരക്കിയപ്പോള്‍ പറഞ്ഞത്,
“ മാഷേ അയ്യപ്പന്‍ കഴുതപ്പുറത്ത് വന്നിരുന്നെങ്കില്‍പ്പോലും ഇത്രേം വിഷമമില്ലായിരുന്നു.” എന്നാണ്.

കലേഷ് കുമാര്‍ said...

കലക്കി മേന്നേ!

Inji Pennu said...

ഹഹഹ. ഇത് കലക്കി! നല്ല ഉഗ്രന്‍ ആക്ഷേപ ഹാസ്യം! എനിക്ക് സീരിയിലിനേക്കാളും രണ്ടു കോടിയും ബിജിപിയില്‍ ചേരാന്‍ പറഞ്ഞതൊക്കെ ശരിക്കും ഇഷ്ടമായി. പിന്നെ ഫ്ലാറ്റിന്റെ കാര്യവും..ഹഹ

ദില്‍ബാസുരന്‍ said...

പരമസത്യം ഇടീ.. പിന്നെ ജീവിച്ച് പൊയ്ക്കോട്ടെ എന്നേ. ഈ സംഭവം രണ്ട് മൂന്ന് എപ്പിസോഡ് കണ്ടതില്‍ അല്പം ‘ബക്തി’ തോന്നുന്നത് അവസാനം യേശുദാസിന്റെ ഹരിവരാസനം കേള്‍ക്കുമ്പോള്‍ മാത്രമാണ്.

അഭിലാഷങ്ങള്‍ said...

ഇടിവാളേ, വെറുതെ ഈ വഴി പോയപ്പോ ഒന്നൂടെ കയറിനോക്കാം എന്ന് വച്ചു. :-)

നിരക്ഷരാ,

“സാങ്കേതികത്വം ഇത്രയും പുരോഗതി പ്രാപിച്ച സ്ഥിതിക്ക് സീരിയലില്‍ അയ്യപ്പന്‍ പുലിപ്പുറത്ത് വരുന്ന സീന്‍ കലക്കിക്കാണുമെന്ന് കരുതി.“
....

ങും! ബെസ്റ്റ്..! മാഷേ, ടെക്നോളജി ഇത്രമുന്നേറിനില്‍ക്കുന്ന ഈ കാലത്ത് വളരെ മനോഹരമാക്കാമായിരുന്ന സീന്‍ “കലക്കുക” തന്നെ ചെയ്‌തു. കലക്കി കൊളമാക്കി എന്നതാ സത്യം. :-)

കൈതമുള്ളേ, ഇയാള്‍ എഴുതിയത് കണ്ട് സത്യത്തില്‍ എനിക്കൊന്നും മനസ്സിലായില്ല.

“പുലിപ്പുറത്തുള്ള വരവില്‍ പേടിച്ച് വിറച്ച ആ പയ്യന്റെ മുഖം ഒന്ന് കാണേണ്ടതായിരുന്നൂ.." എന്നോ? ഏയ് അങ്ങിനെയൊന്നും ഉണ്ടായിട്ടില്ല. മാ‍ത്രമല്ല, ആ സീനൊക്കെ IT യുടെ സാധ്യതകള്‍ വച്ച് ചെയ്തതാണെന്ന് താങ്കള്‍ക്ക് മനസ്സിലായില്ലേ?

പണ്ട് ഇതേ ഏഷ്യാനെറ്റില്‍ (വര്‍ഷങ്ങള്‍ക്ക് മുന്‍പ് )സം‌പ്രേഷണം ചെയ്‌ത മറ്റൊരു ‘സ്വാമി അയ്യപ്പന്‍’ പരമ്പരയില്‍ അയ്യപ്പനായി വേഷമിട്ടത് സിനിമാനടന്‍ വിനീത് കുമാര്‍ ആയിരുന്നു. എന്റെ അടുത്ത ഫ്രന്റും, ക്ലാസ്‌മേറ്റും ആണവന്‍. അവനോട് ഞാന്‍ ഒരിക്കല്‍ പറഞ്ഞു:

“എടാ നീ പുലിപ്പുറത്ത് വരുന്ന സീനുകളൊക്കെ കലക്കി.. എത്രപുലിയായിരുന്നു നിന്റെ കൂടെ.. നിന്റെ ധൈര്യം സമ്മതിച്ചെഡാ..”.

IT കൊണ്ട് ചെയ്യാവുന്ന കുന്ത്രാണ്ടങ്ങളെ പറ്റി വലിയവിവരം എനിക്ക് ഇല്ലായിരുന്ന ആ കാലത്ത് എന്റെ ചോദ്യത്തിന് അവന്‍ തന്ന മറുപടി എന്നെ ഞെട്ടിച്ചിരുന്നു.

“എടാ, ഞാന്‍ ഇതുവരെ പുലിയെ നേരിട്ട് കണ്ടത് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ പ്രദര്‍ശ്ശിപ്പിച്ച ജംബോ സര്‍ക്കസ്സിലും ജമനി സര്‍ക്കസ്സിലും മാത്രമാണ്...അതും ദൂരെ ഗാലറിയിലിരുന്ന് .!! ”

അപ്പോ ഞാന്‍ പറഞ്ഞ് വന്നതെന്താണെന്ന് മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു...
:-)

[ഇടിവാളേ, ഈ പോസ്റ്റില്‍ ഞാനിടുന്ന മൂന്നാമത്തെ കമന്റാണിത്. ഇതില്‍ നിന്ന് തന്നെ പോസ്റ്റ് ഇഷ്ടമായി എന്ന് വ്യക്തമാണല്ലോ? ഹി ഹി]

Abhi said...
This comment has been removed by a blog administrator.
ഇടിവാള്‍ said...
This comment has been removed by the author.
ഇടിവാള്‍ said...

പോസ്റ്റു വായിച്ചു കമന്റിയ എല്ലാര്‍ക്കും നന്ദി, മറുപടി കിട്ടുവാണേല്‍ പോസ്റ്റാം ;)

sandoz said...

ഇങനൊരു വെടിക്കെട്ട് ഇവിടെക്കിടപ്പുണ്ടായിരുന്നോ...
അയ്യപ്പന്‍ സീരിയലിനു അയ്യപ്പനേക്കാള്‍ പ്രായമായീന്നാ തോന്നണേ...
ഇടിഗഡീ...ഇത് ഒന്നൊന്നര തന്നെ...
മധുമോഹനെ പണ്ട് മാവേലി പലക കൊണ്ട് അടിച്ച കഥ കേട്ടിട്ടില്ലേ..ക്ഷമേടെ നെല്ലിപ്പലക കൊണ്ട്...
അതു പോലെ അയ്യപ്പനും ഇറങേണ്ടി ‍ വരുമായിരിക്കും...
സ്വാമിയേ ശരണമയ്യപ്പാ...

Sebin Abraham Jacob said...

വൈകിട്ടു് വീട്ടിലിരിപ്പില്ലാത്തതിനാല്‍ സീരിയല്‍ കാഴ്ചയില്ല. (ജോലി സമയത്തിന്റെ പ്രശ്നമാണേ...) ഒരവധി ദിവസം അബദ്ധത്തില്‍ ഏഷ്യാനെറ്റ് നോക്കിയപ്പോള്‍ കണ്ടതു് അയ്യപ്പന്റെ സീരിയല്‍. അതില്‍ ഒരു ഐതിഹ്യ കഥാപാത്രം - പേരോര്‍മയില്ല - അനന്തന്‍കാട്ടിലേക്കുള്ള വഴിയന്വേഷിച്ചു് ഒരു വീട്ടിലെത്തുന്നു. സമയം രാത്രിയായതിനാല്‍ അവിടേക്കു് ഇപ്പോ പോകേണ്ടെന്നും പാമ്പുകള്‍ കാണുമെന്നും വീട്ടുകാരി. ശരി, എങ്കില്‍ ഇന്നു രാത്രി ഇവിടെ തങ്ങിയിട്ടു് വെളുപ്പിനു് സ്ഥലം വിട്ടുകൊള്ളാം എന്നു് കഥാപാത്രം. അകത്തു് കിടക്കയൊരുക്കാന്‍ വീട്ടുകാരി തയ്യാറാവുമ്പോള്‍ കഥാപാത്രം പറയുന്നതു കേട്ടു് ഞാ​ന്‍ തള്ളിപ്പോയി. അതേപടിയല്ലെങ്കിലും ആ വാചകം ഇങ്ങനെ:

"ഞാനിവിടെ ബാല്‍ക്കണിയില്‍ കിടന്നോളാം"

- അപ്പോ അയ്യപ്പന്റെ കാലത്തും ഇംഗ്ലീഷും മലയാളവും കൂട്ടിക്കലര്‍ത്തിയായിരുന്നോ സംസാരം? എങ്കില്‍ നമ്മുടെ അവതാരകരെ മാപ്പാക്കാന്‍ കൂടി അയ്യപ്പനെഴുതാം.

ഇടിവാളെ, ഇടിവെട്ടു് പോസ്​റ്റ്. അയ്യപ്പസ്വാമി കരിഞ്ഞുപോയില്ലെങ്കില്‍ ലൈറ്റ്നിങ് അറസ്​റ്ററൊരെണ്ണം നമുക്കും വാങ്ങാം.

പോങ്ങുമ്മൂടന്‍ said...

പൊറുക്കണം. അടിയനിവിടെ വരാന്‍ സ്വല്‍പ്പം താമസിച്ചു.

ഗുരുവേ... നന്നായി രസിച്ചു. ചിരിച്ചു. ഒട്ടൊന്ന് ചിന്തിക്കയും ചെയ്തു.

Anonymous said...

കൊള്ളാം , നല്ലത് , അടിപൊളി :) :)
എന്ന് എഴുതുന്നവര്‍ സൃഷ്ടികള്‍ വായിക്കുന്നവരല്ല.

വെറുതെ തന്‍റെ ബ്ലോഗിലേക്ക് വായനക്കാരേ എത്തിക്കാനുള്ള ഒരു വഴിയായി ഇതിനെ ഉപയോഗിക്കുന്നു.
അവര്‍ എഴുതുന്ന എന്ത് കാര്യത്തിനും നമ്മളും നല്ലത് എന്ന് എഴുതാനുള്ള സുത്രപണി യാണിത്‌

ജാഗ്രതൈ

സൃഷ്ടികള്‍ വായിച്ച് അഭിപ്രായം പറയുന്നവര്‍ ഇഷ്ടമായാല്‍ എന്തുകൊണ്ട് ..? ഇഷ്ടമല്ലെ
എന്തുകൊണ്ട് ..? എന്ന് വ്യക്തമായി എഴുതുക.

തന്‍റെ ബ്ലോഗിലേക്ക് വായനക്കാരേ എത്തിക്കാനുള്ള ഒരു വഴിയായി ഇതിനെ ഉപയോഗിക്കുന്നവര്‍ ദയവായി
ബ്ലോഗ് തുറന്നു
കണ്ടു
എന്ന് മാത്രം എഴുതുക.

ഇടിവാള്‍ said...

അനോണിമസ്സേ,
താങ്കള്‍ മുകളിലിട്ട കമന്റ് മറ്റു പല ബ്ലോഗുകളിലും കോപ്പി ചെയ്തിരിക്കുന്നത് ശ്രദ്ധിച്ചു..

കമന്റു കൊടുക്കല്‍ വാങ്ങലിനെ പറ്റി പറഞ്ഞറ്റു ശരിയാവാം.. പക്ഷേ എന്റെ ബ്ലോഗില്‍ കമന്റിടുന്നവര്‍ അങ്ങനെയൊരു സഹായം (മറുകുറിയിടല്‍) പ്രതീക്ഷിച്ചാണെന്നു എനിക്ക് തോന്നിയിട്ടില്ല...

കാരണം,സമയപരിമിതി മൂലം ബ്ലോഗിങ്ങ് വളരേ കുറവാണീയിടക്ക്.. കമന്റിടല്‍ വളരേ അപൂര്‍വം ബ്ലോഗുകളില്‍ മാത്രം.. അതുകൊണ്ടു പറയുവാ.. കമന്റ് ബാര്‍ട്ടര്‍ സ്യ്സ്റ്റത്തിന്റെ ഡീലര്‍ അല്ല ഈ ബ്ലോഗ് !

മഴത്തുള്ളി said...

ഇടിവാള്‍ മാഷേ,

ഹഹഹ. ഇതു രസിച്ചു. പാവം അയ്യപ്പസ്വാമി ഇപ്പോള്‍ ‘അന്തം വിട്ട നാരായണന്‍ വണ്ടിവിട്ട പോലെ’ ഇരിക്കുകയായിരിക്കും. ;)

പാവം. മറുപടി ഒന്നും പ്രതീക്ഷിക്കേണ്ട മാഷേ ;)

Sharu.... said...

അയ്യപ്പന്‍ ഇതോടെ നന്നാകും....അല്ലാതെന്തു ചെയ്യാന്‍

അപ്പു said...

ഇടിവാള്‍ മാഷേ, പ്രിയയുടെ പോസ്റ്റിലെ മറുപടിക്കത്തില്‍നിന്നാണ് ഇങ്ങോട്ടുവന്നു പെട്ടത്. സത്യം പറയാമല്ലോ, ചിരിച്ചൊരുവഴിക്കായി. ആ സീരിയലിന്റെ ആദ്യ കുറേ എപ്പിസോഡുകള്‍ കണ്ടിരുന്നുവെങ്കിലും,പിന്നീട അത് നീട്ടാനായി വലിച്ചുനീട്ടുന്നതു കണ്ടു നിര്‍ത്തി. അസ്സല്‍ വിമര്‍ശനാത്മക ഹാസ്യം തന്നെ. കൊടുകൈ.

ഗീതാഗീതികള്‍ said...

വായിച്ചു നന്നായി ചിരിച്ചു. ഇടിവാള്‍ ഇടിവാള്‍ എന്നു കുറെ നാളായി കേള്‍ക്കുന്നു. പക്ഷേ ഇപ്പോഴാ വരാന്‍ പറ്റിയത്.

‘പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ അങ്ങ് എന്റെ ഒപ്പീനിയന്‍ ചോദിക്കുവാണേല്‍ ഞാന്‍ അങ്ങയോട് BJP യില്‍ ചേരാനെ പറയൂ, കാരണം, അധികാരം കിട്ടിയാലല്ലേ കറപ്റ്റഡ് ആവൂ‘....

ഇതു കലക്കി.

ആഷ | Asha said...

ഹ ഹ
ഇതു വളരെ നന്നായി.

എനിക്കുള്ള ഒരു സംശയം അയ്യപ്പന്‍ പുലിപ്പുറത്ത് വരുന്നു എന്നു പറഞ്ഞിട്ട് എന്തിനാ ഈ കടുവയെ കാണിക്കുന്നതെന്നാ?
അയ്യപ്പന്റെ ചിത്രങ്ങളിലും കടുവയെ ആണ് പലപ്പോഴും വരച്ചു കണ്ടിട്ടുള്ളത്.

Madhu said...

Search by typing in Malayalam.

http://www.yanthram.com/ml/

purakkadan said...

വരാന്‍ താമസിച്ചു പോയതില്‍ ക്ഷമിക്കുമല്ലോ അല്ലെ... ക്ഷമിച്ചില്ലേല്‍ എനിക്കൊരു ചുക്കുമില്ല.. എന്നാലും പറയട്ടെ, പ്രിയയുടെ ഇടിവാളിനൊരു കൊടുവാള്‍ വായിച്ചപ്പോഴാണ്‌ ഇങ്ങനൊരു വിദ്വാനെ പറ്റി അറിയുന്നത്‌.. കുറെ ചിരിച്ചു.. പഴയ പോസ്റ്റുകളിലേക്കൊന്ന് മുങ്ങാങ്കുഴിയിടട്ടെ ഞാന്‍...

ഇത്‌ വായിച്ചപ്പോഴാണ്‌ മറ്റൊരു കാര്യം ഓര്‍മ വന്നത്‌.. പണ്ടൊരുത്തന്‍ വെള്ളമടിച്ച്‌ ക്രൂശിതരൂപത്തെ നോക്കിപ്പറഞ്ഞത്‌.. നിങ്ങളിങ്ങനെ കുരിശില്‍ തൂങ്ങിക്കിടന്നോ.. അവിടൊരു ചെറുക്കന്‍ കാട്ടില്‍ പോയിരുന്നു കോടികള്‍ വാരിക്കൂട്ടുന്നു എന്ന്‌...

..വീണ.. said...

ഹ ഹ.. രസകരം ഈ കത്ത്...(ഇനിയിപ്പോ അയ്യപ്പ സീരീയല്‍ കണ്ടില്ലെങ്കില്‍ എന്താ, ആ കുറവ് തീര്‍ന്നു കിട്ടി :)

ആര്‍പീ said...

ഇടിവാളേട്ടാ ഇപ്പം കമന്റിടുന്നതിലൊരു അനൌചിത്യമുണ്ട് , ഔചിത്യക്കാരനു ആവശ്യമില്ലല്ലോ സോറി ആവശ്യക്കാരനു ഔചിത്യമില്ലല്ലോ


ഇങ്ങനൊരു കിടിലന്‍ മൊതല്‍ ഇപ്പഴാ കണ്ടേ .
ടമാര്‍ പടാര്‍ , അലക്കിപ്പൊളിച്ചു ,
അടിപോളിയായി മാഷെ ,ഓര്‍ത്തോര്‍ത്ത് ചിരിക്കാനുള്ള വഹയുണ്ട്.

Rejin padmanabhan said...

ഇടിവാളേട്ടാ ഇപ്പം കമന്റിടുന്നതിലൊരു അനൌചിത്യമുണ്ട് , ഔചിത്യക്കാരനു ആവശ്യമില്ലല്ലോ സോറി ആവശ്യക്കാരനു ഔചിത്യമില്ലല്ലോ


ഇങ്ങനൊരു കിടിലന്‍ മൊതല്‍ ഇപ്പഴാ കണ്ടേ .
ടമാര്‍ പടാര്‍ , അലക്കിപ്പൊളിച്ചു ,
അടിപോളിയായി അണ്ണാ ,ഓര്‍ത്തോര്‍ത്ത് ചിരിക്കാനുള്ള വഹയുണ്ട്.

ഇന്‍ഷാ അയ്യപ്പാ

കാക്ക said...

ഇടി വെട്ടി :)

Qwerty Qwerty said...

അയ്യപ്പന്‍റെ മറുപടി ."വീട്ടില്‍ ഇയാളുടെ അപ്പന്‍ ഇരിപ്പില്ലേ ?അയാളോട് ചെന്ന് ചോദിക്ക് .പണ്ടാരം .......................................

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.