-- എ ബ്ലഡി മല്ലു --

സാന്‍‌ഡ്‌വിച്ചു

Sunday, October 28, 2007

റിട്ടയറായി വന്ന പട്ടാളക്കാര്‍ വീട്ടിലെ അതിഥികളെ പഴയ വീരസാഹസിക കഥകള്‍ ഒരു ചായയുടേയോ, ട്രിപ്പ്ലെക്സന്റേയോ പിന്‍ബലത്തില്‍ നിര്‍ബന്ധിച്ചു കേള്‍പ്പിക്കുമ്പോള്‍ ഉപയോഗിക്കുന്ന മോസ്റ്റ് കോമണ്‍ വാക്കാണല്ലോ “It was in 1957, when I was in ..." എന്നത്...

അതുപോലെ, "It was in 2005 January, when I was in Dubai" എന്റെ ജീവിതത്തിലെ ഒരു ഭയങ്കര സംഭവമുണ്ടായി. കൃത്യമായി പറയുകയാണെങ്കില്‍, ജനുവരി-01 2005, ആ ന്യൂഇയര്‍ രാത്രിയിലാണു എനിക്കൊരു മകനുണ്ടായത്. വിഗ്നേഷ് എന്ന വിച്ചു! അപ്പോള്‍ മകള്‍ക്ക് കൃത്യം ഒന്നര വയസ്സ്.. എന്റെ കല്യാണം കഴിഞ്ഞിട്ട് കൃത്യം രണ്ടര വര്‍ഷം!

അച്ഛനെന്തൂട്രാ ചെക്കാ പണി എന്നു വിച്ചുവിനോട് അന്നാരെങ്കിലും ചോദിച്ചിരുന്നെങ്കില്‍, അവനതിനു ഉത്തരം പറയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ “കണ്ടില്ലേ, അങ്ങേര്‍ക്കിതൊക്കെ തന്നെ പണി “ എന്നു മൂടിപ്പുതച്ചു കിടക്കുന്ന ടവലിനുള്ളിലിരുന്നു അവന്‍ പറഞ്ഞേനേ... അല്ലാ, അവനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല, രണ്ടരക്കൊല്ലത്തിനകം ശറപറാന്നു രണ്ടു പിള്ളേരായപ്പോള്‍ എന്റെ ചില സുഹൃത്തുക്കള്‍ തന്നെ പറഞ്ഞ ക്വാമഡിയാണിത് . എന്തു ചെയ്യാം ഏതു പോലീസുകാരനും ഒരക്കിടിയൊക്കെ പറ്റും.. ഞാനതു ക്ഷമിച്ചു.

വിച്ചു വലുതാവുന്നു.. ആശാനിപ്പം വയസ്സു രണ്ടര. ദേ താഴക്കാണുന്നതാണു മൊതല്‌! ഹമ്മറിന്റെ ഒരു ടോയ് കാറു വാങ്ങിക്കൊടുത്തപ്പോള്‍ അതിന്റെ ബോക്സിനകത്തു കയറിയിരുന്നാണു കളി.പൂരം പിറന്ന പുരുഷന്‍. വിച്ചു സ്വയം വിളിക്കുന്ന പേരു പുച്ചു! ഇഷ്ടഭക്ഷണം, ചിച്ച സാന്‍‌വിച്ച് (ചിക്കന്‍ സാന്‍‌ഡ്‌വിച്ച് ), മൊത്ത (കോഴിമുട്ട) പിന്നെ മീമി (മീന്‍ ) .. തീയററ്റിക്കലിയും പ്രാക്റ്റിക്കലായും ആളൊരു പക്കാ നോണ്‍ വെജിറ്റേറിയന്‍! വെജിറ്റേറിയന്‍ ഫുഡ് കണ്ടാല്‍ പാത്രം തട്ടിയെറിയും.

സോഫയില്‍ സ്റ്റെഡിയാട്ടിരിക്കുന്നതു കാണുമ്പോള് നമ്മളോര്‍ക്കും മോന്‍ റ്റി.വി കാണുകയാണെന്നു. അടുത്തു ചെന്നു നോക്കുമ്പഴല്ലേ.. നല്ല അസ്സല്‍ ഉറക്കമായിരിക്കും: ദേ... ഭാവിയില്‍ വല്ല സസ്ര്ക്കാര്‍ ഉദ്ദ്യോഗം ഇട്ടുമായിരിക്കും .


കുഞ്ഞുങ്ങള്‍ ഭക്ഷണം കഴിക്കുന്നതിനെ പറ്റി തമാശക്കു പോലും പറയരുത് എന്നു കാരണവന്മാര്‍ പറയാറുണ്ട്.. ബട്ട്.. ഇദ്ദേഹത്തിന്റെ ഒരു പ്രശ്നമെന്താണെന്നു വച്ചാല്‍, സ്വന്തം വയര്‍ നിറഞ്ഞാലും അറിയില്ല. രാത്രി, മുത്തയും, ചിച്ചയും ഒക്കെ കൂട്ടി ഡിന്നറും തട്ടി, ഫുള്‍ ടാങ്ക് ഡീസലുമടിച്ച് (പാല്‍) കിടന്നുറങ്ങാന്‍ കിടന്ന ശേഷം എന്റെ അത്താഴത്തിനു ബീവി എനിക്കു ഒരു ഓമ്ലെറ്റ് ഉണ്ടാക്കുന്ന സ്മെല്ലടിച്ചാല്‍ പാലിന്‍ കുപ്പി വലിച്ചെറിഞ്ഞ് , കിലുക്കത്തില്‍ രേവതി “ബെച്ച കോയീന്റെ മണം” എന്നു പറയും പോലെ . “മൊത്തേടെ മനം, പുച്ചൂനു മൊത്ത വേണം”.. എന്നും പറഞ്ഞു ഓടിവരും..

കൊടുത്തില്ലെങ്കില്‍ പിന്നെ അവിടെ ആഭ്യന്തരയുദ്ധം തീര്‍ച്ച! വയറു വീര്‍ത്ത് നമ്പൂരി പറയും പോലെ “ഒരു വെരലു” കേറ്റാന്‍ കൂടി ഗ്യാപ്പില്ലെങ്കിലും, ഒരു ഗ്ലാസ് പെപ്സി കണ്ടാല്‍ പറയും.. “പുച്ചൂനു പെപ്പി വേനം..“
പുച്ചൂന്റെ കൊടവയറു കണ്ടാല്‍ എനിക്ക് ഓഫീസിലെ “മൊഹമ്മദ് ഇസ” എന്ന അറബിയെ ഓര്‍മ്മ വരും. ഉച്ചക്ക് “ഓള്‍ യു കാന്‍ ഈറ്റ് & ഡ്രിങ്ക്” ഓഫറിലെ കെന്റക്കി ചിക്കനും മൂക്കറ്റം തട്ടി ഓഫീസില്‍ വന്നിരുന്നു ശ്വാസം വലിക്കാന്‍ പെടാപ്പാടു പെടുന്ന മൊഹമ്മദിന്റെ വയറു കണ്ടിട്ട് ഒരിക്കല്‍ മറ്റൊരു സഹപ്രവര്‍ത്തകനായ ജോണ്‍ എന്നോടു പരഞ്ഞു. “മാഷേ, ഹൃദയം പൊട്ടി , കരളുരുകി ഒക്കെ ആള്‍ക്കാരു മരിച്ച കേട്ടിട്ടുണ്ട്.., ദേ ഈ ഇരിക്കുന്നോന്‍, വയറു പൊട്ടിയാനു മരിക്കാന്‍ സാധ്യത”

ഈയിടക്ക് വിച്ചൂനു ചെറിയൊരു അസുഖം. കാറില്‍ കയറി ഡ്രൈവു ചെയ്യുമ്പോഴാണ് ഞാനതു ശ്രദ്ധിച്ചത്. പുച്ചൂന്റെ ഇടത്തേ കൈ പൊക്കിപിടിച്ചിരിക്കുന്നു! താഴ്ത്തി വക്കാന്‍ നൊക്കിയിട്ടാണേള്‍ ആശാന്‍ സമ്മതിക്കുന്നില്ല.. പാവം വേദനിക്കുന്നുണ്ടോ ആവോ.. പക്ഷേ രസകരമായൊന്നു, വീട്ടിലെത്തിയാല്‍ ഈ കൈക്ക് ഒരു കുഴപ്പവുമില്ല എന്നതാ. രണ്ടുമൂന്നു ദിവസം ശ്രദ്ധിച്ചപ്പോള്‍ ഇതു തന്നെ വിച്ചു റിപ്പീറ്റ് ചെയ്യുന്നു.. .

പണ്ടു കുടൂമത്ത് കാശില്ലാതിരുന്നതുമൂലം മാത്രം മെഡിസിനു പോവേണ്ടായെന്നു തീരുമാനിച്ചിരുന്ന എന്റെ “മെഡികല്‍ ബുദ്ധി” എന്നോടു ചോദിച്ചു.“കാറില്‍ കയറിയാലേ പ്രശ്നമുള്ളൂ.. ഇനി യാത്രചെയ്യുമ്പോള്‍ കൈകളുടെ പേശികള്‍ വലിയുന്നതാണോ?”

ഡോ: ആന്റ്ണിയെ കാണിക്കണോ? ഞങ്ങള്‍ സംശയിച്ചു.... 2 ദിവസം കൂടി നോക്കാം..

വൈകീട്ട് ഡിന്നര്‍ കഴിഞ്ഞ് ഏതോ ഒരു തമിഴ് പടം കണ്ടോണ്ടിരുന്ന അമ്മായിയമയുടെ മുന്നില്‍ ഈ സംഭവം വിവരിച്ചപ്പഴല്ലേ സംഗതികള്‍ പിടി കിട്ടുന്നത്. കഴിഞ്ഞയാഴ്ച അമ്മ വിച്ചുവിനേം മീരയേം കൂട്ടി കാറില്‍ പുറത്ത് പോയി, ഒരു ചിക്കന്‍ സാന്‍‌ഡ്‌വിച്ച് കടക്കരികില്‍ നിര്‍ത്തി പറഞ്ഞു “ആര്‍ക്കാ ചിക്കന്‍ സാന്‍‌ഡ്‌വിച്ച് വേണ്ടത്? വേണ്ടോരു കൈ പൊക്കൂ.”

മീരമോള്‍ ഭക്ഷണത്തെ പണ്ടേ ആജന്മശത്രുവായി പ്രഖ്യാപിച്ചിരുന്നതിനാല്‍ വേണ്ടെന്നു പറഞ്ഞു. വിച്ചുവിന്റെ കൈകള്‍ ഉയര്‍ന്നത് നാനോസെക്കന്‍ഡുകള്‍ക്കകം. തുടര്‍ന്നുള്ള ദിവസങ്ങളിലെല്ലാം കാറിനകത്ത് കയറുമ്പോഴേക്കും വിച്ചു കൈകള്‍ പൊക്കിയായിരുന്നത്രേ ഇരിപ്പ്..

കാറിനകത്തിരുന്നു കൈപൊക്കിയാല്‍ സാന്‍‌ഡ്‌വിച്ചു വരുമെന്ന അവന്റെ വിശ്വാസം ഞങ്ങളായിട്ടു ഇനി തിരുത്തുന്നുമില്ല. എന്തായാലും അവന്റെ വിളിപ്പേരൊന്നു മോഡിഫൈ ചെയ്തു..സാന്‍ഡ്‌വിച്ചു എന്നാക്കി.

31 comments:

കുഞ്ഞന്‍ said...

ഹഹഹ...

കൊച്ചു മിന്നല്‍ തരക്കേടില്ലില്ലൊ... മിടുക്കന്‍..

ആയുസ്സും ആരോഗ്യവും ബുദ്ധിശക്തിയും അറിവും വിവേകവും എല്ലാം ഈ കൊച്ചു വിച്ചുവിനുണ്ടാകാന്‍ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ...

കുതിരവട്ടന്‍ :: kuthiravattan said...

കുഞ്ഞാ, മിന്നല്‍ വേറെ. ഇതു കൊച്ച് ഇടി.

ആവനാഴി said...

ഞാനെന്തിനാ കുറക്കണെ! ഒരു മുട്ടനിടി ഞാനും തന്നേക്കാം. ഹല്ല പിന്നെ! അശ്വവൃത്തനുമാത്രമേ ഇടിക്കാനറിയൂ?

വാളൂരാന്‍ said...

ഞാനും ഒരു കൈ പൊക്കുന്നു, ഒരു വെജിറ്റബിള്‍ സാന്‍ഡ്‌വിച്ച്‌ ഇങ്ങോട്ടും പോന്നോട്ടെ...

SAJAN | സാജന്‍ said...

ഇടി, ഇവനാള് കൊള്ളാലൊ
സോഫയില്‍ ചാരാതെ ഇരുന്ന് ഉറങ്ങുന്ന ഫോട്ടോ രസിച്ചു,
പാവം അവനെ കളിയാക്കരുത് കേട്ടോ,

അരവിന്ദ് :: aravind said...

ഹ്ഹഹ :-) ഇടിവാളേ ഗംഭീരം!
വിച്ചുമോന്റെ കഥകള്‍ എന്നൊരു ബ്ലോഗ് തൊടങ്ങിഷ്ടാ..ഇതൊക്കെയല്ലേ ലോകത്തില്‍ ഏറ്റം രസം!

വലുതാവുമ്പോ അവന്‍ വായിച്ച് രസിക്കട്ടെ.


ബൈ ദ ബൈ, ഹമ്മര്‍ ദുബായിയില്‍ കിട്ടുമോ? അവിടെ അതിന്റെ പേര് അറബി കലിപ്പാക്കിയതു കൊണ്ട് "എച്ച്. ഉമ്മര്‍" എന്നാക്കിയിരിക്കുകയാണെന്ന് കേട്ടു?
;-)

ഇടിവാള്‍ said...

ഈ അരവിന്ദന്റെ ഒരു കാര്യം ;) ഹമ്മറിന്റെ എച്. ഉമ്മര്‍ ആക്കിയതോര്‍ത്ത് പൊട്ടിച്ചിരിച്ചു! ഹഹഹ!!

KuttanMenon said...

വിച്ചു ആളു കൊള്ളാം ട്ടാ.

കുറുമാന്‍ said...

ഹ ഹ, ദുഷ്ടാ....പിള്ളാര് തിന്നണതിനെയൊക്കെ പോസ്റ്റാക്കിയിടല്ലെ :)

ദില്‍ബാസുരന്‍ said...

ഹ ഹ ഹ്... പയ്യന്‍ കൊള്ളാമല്ലോ ഇടീ. ഭാവിയുണ്ട്. അല്‍പ്പം ഭക്ഷണം അധികം കഴിച്ചു എന്ന് വെച്ച് അവനെ ഡയറ്റ് ചെയ്യിപ്പീക്കുക ഒന്നൂം അരുതേ.

പണ്ട് അടൂര്‍ ഭാസി പറഞ്ഞത് പോലെ അമിതാഭ് ബച്ചനെ പോലെ ഞാന്‍ ‘അമിതാ ഭക്ഷണ്‍’ ആണ്. :-)

സഹയാത്രികന്‍ said...

ഹ ഹ ഹ ... പുച്ചു ..കലക്കാണല്ലേ മാഷേ...

കൊള്ളാം.... അടിപൊളി..

ഓ:ടോ: ദേ അരവിന്ദ് ജി ചിരിപ്പിച്ചു... ഓഫീസിലാന്നോര്‍ത്തില്ല.... മിക്കവാറും ഇന്നത്തോടെ പണി ഗോവിന്ദാ...!

സതീശ് മാക്കോത്ത് | sathees makkoth said...

മിടുക്കന് എല്ലാവിധ നന്മകളും നേരുന്നു.
സതീശന്‍& ആഷ.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: വിച്ചൂട്ടാ തിന്നുന്നതു കൊണ്ട് കുഴപ്പമില്ല, ആ ദില്‍ബന്‍ മാമനെപ്പോലെ ആവരുത്.

സോഫേല്‍ ഇരുന്നൊറങ്ങുന്ന പടം :) ഞാനും ഒറങ്ങാറുണ്ട് പക്ഷേ അവിടെത്തന്നെ വീഴും സ്റ്റഡിയായി ഇരിക്കാറില്ല.

അമ്മൂമ്മ അറിഞ്ഞോണ്ടിട്ട പേരാ അല്ലേ കൊച്ചു ഗണപതിക്കുട്ടാ?

എന്റെ ഉപാസന said...

ഉണ്ണികള്‍ പാവങ്ങള്‍
:)
ഉപാസന

ശ്രീ said...

ഹ ഹ... അടിപൊളി...

സാന്‍‌ഡ്വിച്ചുവിന് ആശംസകള്‍‌...

ആ സോഫയിലിരുന്ന് ഉറങ്ങുന്ന പടം നന്നായി ഇഷ്റ്റപ്പെട്ടു.

അനൂപ്‌ തിരുവല്ല said...

വിച്ചുമോന്റെ കഥകള്‍ ഇനിയും പോരട്ടെ..

വാല്‍മീകി said...

വിച്ചുന്റെ വീരഗാഥകള്‍ കൊള്ളാം.

ഓ ടോ: ആ ടോയ് കവര്‍ കുട്ടികള്‍ക്ക്‌ കളിയ്ക്കാന്‍ പറ്റിയതാണോ എന്ന് ഒന്നു നോക്കണേ കുഞ്ഞാ.

കൊച്ചുത്രേസ്യ said...

വിച്ചുപുരാണം കലക്കി .ആ രണ്ടാമത്തെ ഫോട്ടോയില്‍ കുഞ്ഞ്‌ എന്തോ സീരിയസായി ആലോച്ചിച്ചോണ്ടിരിക്കുകയാ. അല്ലാതെ നിങ്ങളു തെറ്റിദ്ധരിച്ച പോലെ ഉറങ്ങുകയൊന്നുമല്ല :-)

മുരളി മേനോന്‍ (Murali Menon) said...

പൂരം പിറന്ന പുരുഷന്‍ മറ്റൊരു ഇടിവാളായ് വരും നാളുകളില്‍ ബൂലോകത്ത് പ്രവേശിക്കട്ടെ

G.manu said...

ഹഹ കലക്കി... വിച്ചു നീ സൂപ്പര്‍ഡാ മോനേ.....

അപ്പാ...ഇന്‍ ഫ്യൂച്ചര്‍ ഇവന്‍ അപ്പന്‍റെ നേരേം കൈപൊക്കാതെ നോക്കണേ. മേക്ക്‌ ഇന്‍-ഹാന്‍ഡ്‌ തിങ്ങ്സ്‌ പെര്‍ഫെറ്റ്‌... കൈയിലിരുപ്പ്‌ സ്ളിപ്പാവല്ലേന്ന്

Manu said...

പാവം കുഞ്ഞ്... അവനെ ഇങ്ങനെ വാരുന്നതിനെ നിങ്ങള് കണക്ക് പറയണ്ടിവരും മേന്‍‌ന്നേ.. :)) പോസ്റ്റ് കിടുവാള്‍ :)

sandoz said...

പൂരം പിറന്ന പുച്ചുവിനു ആശംസകള്‍...
ഹമ്മര്‍ കവറിനകത്ത്‌ പുച്ചു ഇരിക്കണത്‌ കണ്ട്‌ ചിരിച്ച്‌ പോയി...

സിനോജ്‌ ചന്ദ്രന്‍ said...

പുച്ചുവും കൊള്ളാം സാന്‍ഡ്‌വിച്ചുവും കൊള്ളാം. വിച്ചുപുരാണം ഇനിയും പ്രതീക്ഷിക്കുന്നു.

മഴത്തുള്ളി said...

ഇടിവാളേ കുഞ്ഞിടിയുടെ കഥ ഇപ്പോഴാ വായിക്കുന്നത്. രസകരമായിരുന്നു കുഞ്ഞിടിയുടെ സംസാരത്തേപ്പറ്റിയൊക്കെ എഴുതിയിരിക്കുന്നത്. :)

നവരുചിയന്‍ said...

ഇപ്പോള്‍ ആണ് പണ്ടു കാരണവന്മാര്‍ പറഞ്ഞതു മനസിലായത്

"മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്യോ ..."

പോങ്ങുമ്മൂടന്‍ said...

സാന്‍ഡ്‌വിച്ചുവിനോട്‌ അന്വേഷണം അറിയിക്കണേ? :)

Prasanth. R Krishna said...

സമയം കിട്ടിയാല്‍ ഒന്നുകണ്ണോടിക്കുവാന്‍ ലിങ്കിലൊന്നു ക്ലിക്കുചെയ്യുമന്ന വിശ്വാസത്തില്‍ ...വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങലും പ്രതീക്ഷിച്ചുകൊണ്ട്...


http://Prasanth R Krishna/watch?v=P_XtQvKV6lc

ചേര്‍ത്തലക്കാരന്‍ said...

സാന്‍ഡ്‌വിച്ചു എന്ന പേരില്‍ ഒരു ബൊക്ക് ഇറക്കിയാലോ മഷെ?


എന്തായലും ഇതു ഇടിവാളിനെ കവച്ചു വെക്കും........

Shijan Kaakkara said...

-മീരമോള്‍ ഭക്ഷണത്തെ പണ്ടേ ആജന്മശത്രുവായി പ്രഖ്യാപിച്ചിരുന്നതിനാല്‍ വേണ്ടെന്നു പറഞ്ഞു-

അതുപോലത്തെ രണ്ടെണ്ണമാണ് നമ്മുടെ വീട്ടിലും...

Jo जो جو ജോ said...

കൊള്ളാം... വിച്ചുമോൻ കലക്കി

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.