-- എ ബ്ലഡി മല്ലു --

എഫ്.ഐ.ആര്‍ [ ഡിറ്റക്റ്റീവ് ത്രില്ലര്‍ ]

Thursday, June 28, 2007

പോലീസുകാര്‍ ഉള്‍പ്പെട്ടതിനാല്‍ ആദ്യം തന്നെ ഒരു ഡിസ്ക്ലൈമര്‍ : ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധമില്ലെന്നു മാത്രമല്ല, ഈ കഥയില്‍ കഥാപാത്രങ്ങള്‍ പോലുമില്ലെന്നു ഇതിനാല്‍ പ്രഖ്യാപിക്കുന്നു. എന്തിനാ വെറുതെ വഴീപ്പോണ ഇടി മേടിച്ച് നെഞ്ചിങ്കൂട്ടിന്റെ പരിപ്പെളക്കണേ?

അതി ദാരുണമായ ജിഞ്ചു കൊലക്കേസും അതേ തുടര്‍ന്നു നടന്ന ടിപ്പു-മിന്നല്‍ തമ്മിലുള്ള മിക്സഡ് ഡബ്ബിള്‍ ഓട്ടമത്സരത്തിനു ശേഷം, അമ്മാതിരിയൊന്നു കാണാന്‍ വെങ്കിടീയര്‍ക്ക് ക്രിക്കറ്റും, ഫുട്ബോളിലുമൊക്കെയുള്ള വേള്‍ഡു കപ്പു പോലെ കൊല്ലം നാലു കാത്തിരിക്കേണ്ടി വന്നു. ഇതിലെ ഫൈനല്‍ കളിച്ചത് കൃഷ്‌ണേട്ടനും, പുള്ളിക്കാരന്റെ അയല്‍‌വാസിയും, ധനികനുമായ ജോസേട്ടനു, അങ്ങേരടെ സ്വന്തം ഭാര്യ പെറ്റ നാലു കുരുത്തംകെട്ട സന്തതികളേക്കാള്‍ പെറ്റായ കൈസര്‍ എന്ന അള്‍സേഷ്യനും തമ്മിലായിരുന്നു

വെങ്കിടദേശത്തെ പേരു കേട്ട ആശാരിമാരില്‍ ഒരാളായിരുന്ന കൃഷ്‌ണേട്ടന്‍ ..കയ്യിലിരിപ്പു മൂലം ഇഷ്ടം പോലെ പേരു കേള്‍പ്പിച്ചിട്ടുണ്ട് . അന്നൊരു ദിവസം പണിയൊന്നുമില്ലാതെ ബോറടീച്ചിരുന്നപ്പോഴാണ് , ഏനാമാവു ചാരായ ഷാപ്പില്‍ പോയി 200 മില്ലി റെഡ് ബുള്‍ അങ്ങ്‌ട്ട് കീച്ചാം എന്നു കൃഷ്‌ണേട്ടന്‍ തീരുമാനിക്കുന്നത്. സന്തത സഹചാരിയായ തുരുമ്പെടുത്ത് ഒരു പരുവമായ “റാലി ഡേവിഡ്സണ്‍” എടുത്ത് നേരെ പെടച്ചു വിട്ടു....

ജോസേട്ടന്‍ അന്നു ചാവക്കാടു വരെ പോയിരിക്കയായിരുന്നു. കൈസറാണെങ്കില്‍ അന്നു ജോസേട്ടന്റെ അഭാവത്തില്‍ മിണ്ടാനും പറയാനും ആരുമില്ലാതെ ആകെ ബോറടിച്ച് വീട്ടുമതിലിനരികില്‍ നില്ക്കുമ്പോഴാണു ഷാപ്പിലേക്കുള്ള മിന്നല്‍ പരിശോധന കഴിഞ്ഞു കൃഷ്‌ണേട്ടന്‍ തിരിച്ച് വരുന്നതു കണ്ട്ത്. ദുബായില്‍ നാലുവരിപ്പാതയില്‍ , അറബിപ്പിള്ളേര്‍ 180 കെ.എം.പി.എച് സ്പ്പീഡില്‍ ലേയ്നുകള്‍ മാറി മാറി സിഗ്‌സാഗ് ചെയ്തു പോവുന്നപോലെയാണു ഏനാമാവു-മേച്ചേരിപ്പടി ഒറ്റവരിപ്പാതയില്‍ കൃഷ്ണേട്ടന്‍ തന്റെ റാലി ഡേവിഡ്സണില്‍ റെഡ്‌ബുള്‍ ഇഫക്റ്റില്‍ തിരിച്ചു വരുന്നത്. ഇതു കണ്ട് കൌതുകിയാണായാവോ എന്തോ കൈസര്‍ മെല്ലെ വീട്ടുപടിയും കടന്നു റോഡിലേക്കിറങ്ങി.

“ആഗേ ക്യാ” എന്നതിനെപ്പറ്റി യാതൊരു വ്യാകുലതകളും കൂടാതെയുള്ള റാലി റൈഡിനിടയിലാനു തൊട്ടുമുന്നില്‍, ഭീമാകാരനായ കൈസര്‍ നില്‍ക്കുന്നത് കൃഷ്ണേട്ടന്‍ കാണുന്നത്. ഇടത്തും വല്‍ത്തും ഹാന്‍ഡിലുകളിലെ ബ്രേക്കില്‍ ആഞ്ഞു വലിച്ചിട്ടും നില്‍ക്കാത്ത റാലി, രണ്ടും കാലും നിലത്തു കുത്തി നിര്‍ത്തുന്നതില്‍ വിജയിപ്പിച്ച്പ്പോഴേക്കും കൈസറും റാലിയും തമ്മില്‍ വെറും സെന്റിമീറ്ററുകള്‍ തമ്മില്‍ വ്യത്യാസമേയുണ്ടായിരുന്നുള്ളൂ. ബിക്കിനിയിട്ടു നടന്നു വരുന്ന സീമയെ നോക്കുന്ന ബാലന്‍-കെ- നായരെപ്പോലെ കൈസര്‍ കൃഷ്ണേട്ടനെ അടുമുടി നോക്കി. നാവുപുറത്തിട്ട് ചിറികള്‍ നക്കിത്തുടച്ച ശേഷം വീണ്ടും അതെടുത്ത് അകത്തേക്കിട്ടു.. (നാവേ..)

സെക്കന്‍ഡുകള്‍ കടന്നുപോയി. നിര്‍ന്നിമേഷനായി തന്നെ നോക്കി നില്‍ക്കുന്ന കൈസറിന്റെ മുന്നില്‍ റാലിയുടെ ഓരോ വശത്തേക്കും ഓരോ കാലുകളിട്ട് നില്‍ക്കുമ്പോള്‍ തന്റെ കൈകളും കാലുകളുമെല്ലാം ഒരുമിച്ചുതളരുന്നപോലെ തോന്നി കൃഷേട്ടനു. ഇനിയിവിടെ നില്‍ക്കുന്നതത്ര പന്തിയല്ലെന്നു മനസ്സിലാക്കിയ അദ്ദേഹം സാവകാശം കൈസറിനെ നോക്കിക്കൊണ്ടു തന്നെ ഹാന്‍ഡില്‍ മെല്ലെ തിരിച്ച് ഒരു സഡന്‍ യു- ടേണ്‍ എടുക്കയും, പെഡലില്‍ ആവുന്നത്ര ശക്തിയുപയോഗിച്ച് ചവിട്ടുകയും ചെയ്തു.

യമഹാ RX-100 ബൈക്ക്, ഫുള്‍ ആക്സിലേറ്ററില്‍ വച്ച് ക്ലച്ച് വിട്ടപോലെ കൃഷ്ണേട്ടന്റെ റാലി ഡേവിഡ്സണ്‍ കുതിച്ച് പൊങ്ങി... തൊട്ടു മുന്നില്‍ നിന്നിരുന്ന ഇര ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതുകണ്ട കൈസറിലെ മൃഗം സറ്റകുടഞ്ഞെഴുന്നേറ്റു....

235 ബി.എച്.പി യില്‍ ഒരൊറ്റചാട്ടത്തിനു കൃഷ്ണേട്ടനേയും സൈക്കിളിനേയും “വീണപൂവാ”ക്കാന്‍ കൈസറിനു ഒട്ടും താമസമുണ്ടായില്ല. പിന്നെയവിടെ നടന്നത് ‍ഒരുഗ്രന്‍ കെട്ടി മറീയലായിരുന്നു. റാലി സൈക്കിളിനെ നിര്‍ദ്ദയം ഉപേക്ഷിച്ച് കാലുകള്‍ കൊണ്ടൊരു റാലി നടത്തിയ കൃഷ്ണേട്ടനെ നിര്‍ദ്ദയം ചെയ്സ് ചെയ്ത കൈസര്‍ , കൃഷ്ണേട്ടന്റെ മര്‍മ്മപ്രധാന ഭാഗങ്ങളായ കൈകള്‍ തുടകള്‍, ചന്തി, എന്നീ പുറമ്പോക്കുപ്രദേശങ്ങള്‍ കയ്യേറി.. കിട്ടാവുന്നിടമൊക്കെ കടിച്ചു പൊളിച്ചു. കൃഷ്ണേട്ടന്റെ ദീനരോദനങ്ങള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നതോടെ അയല്‍‌വാസികള്‍ ഓടി വന്ന് കൈസറിനെ കല്ലെടുത്തെറിഞ്ഞ് ഓടിച്ചു.

കൈസറിന്റെ ക്രൂരമായ ആക്രമണത്തില്‍ ഉടുത്തിരുന്ന കൈലിയടക്കം സകലതും നഷ്ടപ്പെട്ട് നടുറോടില്‍ ഇന്ത്യന്‍ ടൈ മാത്രം ധരിച്ച് “വീണിതല്ലോ കിടക്കുന്നു ധരണിയില്‍.. കോണാകവുമുടുത്തയ്യോ ശിവ ശിവ “ എന്ന മാതിരി ചോരയൊലിക്കുന ശരീരവുമായി കിടക്കുന്ന ചേട്ടനെ നാട്ടുകാര്‍ ചേര്‍ന്നു ഓട്ടോ വിളിച്ച് ആശുപത്രിയിലെത്തിക്കയും, അവിടത്തന്നെ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. കൂട്ടത്തിലൊരാള്‍ സമീപത്തെ പോലീസ് സ്റ്റേഷനിലേക്കു ഫോണ്‍ ചെയ്തു.

ഉച്ചമയക്കത്തില്‍, കാലു രണ്ടും മേശപുറത്തു കയറ്റി മയക്കത്തിലായിരുന്ന എസ്.ഐ പൌലോസ് ഫോണെടുത്ത് ചോദിച്ചു.. “ഏതു കഴുവേറീയാണ്ടാ ഈ നട്ടപ്പാതിരാക്കു വിളിക്കുന്നേ?”

അയ്യോ, സാറേ, ഇതു നട്ടുച്ചയാ, എന്നും പറഞ്ഞ് വിളിച്ചവന്‍ കാര്യം പറഞ്ഞ് വേഗം തന്നെ ഫോണ്‍ കട്ട് ചെയ്തു. കൃഷ്ണേട്ടനെ ആശുപത്രിയിലാക്കിയെന്ന വാര്‍ത്ത കേട്ട എസ്.ഐ. പൊലോസ് ചാടിയെഴുന്നേറ്റ് അലറി, മേശപ്പുറത്തിരുന്ന AK 47, സോറി, ലാത്തിയെടുത്ത് ചാടിയിറങ്ങുകയും ചെയ്തു. പുറകേ ഈ ബഹളം കേട്ടുണര്‍ന്ന ഹെഡ്. അച്ചുതനും, ....

ആശുപത്രിയില്‍, വിങ്ങിപൊട്ടുന്ന ഭാര്യയുടെയും മകനും സമീപം കട്ടിലില്‍ കിടക്കുന്ന കൃഷ്ണേട്ടന്റെ രൂപം ഏതാണ്ട് കിലുക്കം സിനിമയില്‍ “തൂ മേരാ ദുശ്മന്‍..ദുശ്മന്‍” എന്നു പറഞ്ഞ ശേഷമുള്ള ജഗതിയുടേതിനു സമമായിരുന്നു..

പോലീസ് വന്നു എഫ്.ഐ.ആര്‍ എഴുതി. , എഫ്.ഐ.ആര്‍ എഴുതപ്പെട്ടത് കൃഷ്ണേട്ടനു അതിഭീമമായ നഷ്ടപരിഹാരം ലഭിക്കും എന്ന രീതിയിലായിരുന്നു. ജോസേട്ടന്റെ പട്ടി, മൃഗീയമായി കയ്യും കാലുമെല്ലാം കടിച്ചു, എന്നുക്കെള്ള പോയന്റുകള്‍ ഹൈലൈറ്റു ചെയ്യാന്‍ സഹായകരമായത് കൃഷ്ണേട്ടന്റെ മകന്‍ വന്നു എസ്.ഐ പൌലോസിനു 2 ഉം, ഹെഡ് അച്ചുതനു ഒന്നും വച്ചു 100ന്റെ ഗാന്ധി നോട്ടുകള്‍ ആയിരുന്നു. അവിടെ വച്ചു തന്നെ പരാതി ഏറ്റുവാങ്ങി എസൈയും അച്ചുതനും തിരിച്ചു പോയി. കൃഷ്ണേട്ടനെ കടിച്ച് കൊല്ലാന്‍ ശ്രമിച്ചത് ജോസേട്ടനാണെന്നും, അതിന്റെ പേരില്‍ ജോസേട്ടനെ കോടതി വധശിക്ഷക്കു വിധിക്കും എന്ന ടൈപ്പിലായിരുന്നു ആ എഫ്.ഐ.ആര്‍ എന്നു വേണമെങ്കില്‍ പറയാം.

ചാവക്കാട്ടു പോയ ജോസേട്ടന്‍ തിരിച്ചു വന്നപ്പോഴാണീ പുകിലുകളൊക്കെ അറിയുന്നത്. പിറ്റേന്നു തന്നെ സ്റ്റേഷനിലേക്കു വിളിപ്പിക്കപ്പെട്ട അദ്ദേഹം എസ്,ഐ യോടു കാര്യങ്ങള്‍ തിരക്കുകയും, കേസിനു പോയാല്‍ ഒരു ലക്ഷത്തോളം കൃഷ്ണേട്ടനു നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നു എസ്.ഐ ബോധ്യപ്പെടുത്തി. ജോസേട്ടന്റെ റസ്പോണ്‍‍സ്, വളരേ ഫാസ്റ്റ് ആയിരുന്നു. 1000 രൂപയെടുത്ത്, എസ്.ഐ സാറിന്റെ മേശമേല്‍ വച്ചതോറ്റെ പാവം പൌലോസ് സാറിന്റെ മനസലിഞ്ഞു...

“പക്ഷേ , ജോസേ, ഇതുകൊണ്ടൊന്നും നടക്കില്ല... കാര്യം FIR എഴുതിക്കഴിഞ്ഞല്ലോ!!!

“ഓ, അതൊക്കെ സാറു വിചാരിച്ചാല്‍ നടക്കും” എന്നായി പൌലോസ്....

“ഇല്ലടോ... ഇപ്പോ ഭയങ്കര സ്റ്റ്രിക്റ്റാ.. നോക്ക്യേ, അഭയ കേസില്‍ ഗീതേച്ചിയും ചിത്രയുമൊക്കെ പുലിവാലു പിടിച്ച കഥ തനിക്കറിയില്ലേ... FIR തിരുത്തലൊന്നും നടക്കില്ല.. കാരണം, തിരുത്താന്‍ പറ്റാത്തവിധം അടുത്തടുത്താണു ആ അച്ചുതന്‍ എഴുതിയിരിക്കുന്നത്.

“എങ്ങനെയെങ്കിലും രക്ഷിക്കണേ സാര്‍..” എന്നും പറഞ്ഞ് ജോസേട്ടന്‍ 1000 രൂപകൂടി മേശപ്പുറത്തോട്ടു വച്ചു.. ആ ഇറെസിസ്റ്റീവ് ഓഫര്‍ വേണ്ടെന്നു വക്കാന്‍ പൌലോസ് സാറിനായില്ല...

പൌലോസ് സാര്‍ FIR എടുത്ത് ഓടിച്ചു വായിച്ചു നോക്കി......

“ പുല്ലാനേടത്ത് രാമന്‍കുട്ടി മകന്‍ കൃഷ്ണനെ , 57 വയസ്സ്, അയല്വാസിയായ ചിങ്കാരത്ത് ജോസിന്റെ വളര്‍ത്തു നായ കൈസര്‍ , 5 വയസ്സ്, ഓടിച്ചിട്ട് കൈകളിലും കാല്‍കളിലും, തുടകളും കടിക്കുകയും, തുടര്‍ന്ന്, ശ്രീ.കൃഷ്ണനെ പാവറട്ടി സാന്‍ ജോസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കയും ചെയ്തു...“

ഇതാണു FIR ന്റെ അവസാനം... ഇതിനു ഇടയില്‍ എന്തു തിരുത്തിയാലും അത് അപകടം! പക്ഷേ.. മേശപ്പുറത്തിരിക്കുന്നത് 2000 രൂപയാണു.. അതെങ്ങനെ വേണ്ടെന്നു വക്കും ??? എസ്.ഐ പൌലോസ് ആലോചനകളിലേക്കൂളിയിട്ടു........

എന്തോ തീരുമാനിച്ചുറപ്പിച്ച്, അദ്ദേഹം പേനയെടുത്തു.... എന്നിട്ട് 2000 രൂപയെടുത്ത് തന്റെ പോക്കറ്റിലേക്കു തിരുകി.

എഫ്.ഐ.ആറിലെ അവസാന വരികളില്‍ അദ്ദേഹത്തിന്റെ കണ്ണുടക്കി.

തുടര്‍ന്ന്, ശ്രീ.കൃഷ്ണനെ പാവറട്ടി സാന്‍ ജോസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കയും ചെയ്തു...“..


എന്നതിനു ശേഷംശേഷം പൌലോസ് സര്‍ ഒരു വരികൂടി ചേര്‍ത്തെഴുതി.. താഴെക്കാണും വിധം...

“തുടന്നുള്ള പരിശോധനയില്‍ നിന്നും, ചിങ്കാരത്ത് ജോസിന്റെ വളര്‍ത്തു നായ കൈസറിന്റെ വായില്‍ ഒരൊറ്റ പല്ലുപോലുമില്ലെന്നു പോലീസ് മനസ്സിലാക്കി”.....

49 comments:

ഇടിവാള്‍ said...

"എഫ്.ഐ.ആര്‍ [ ഡിറ്റക്റ്റീവ് ത്രില്ലര്‍ ]"
പുതിയൊരു തട്ടിക്കൂട്ട് പോസ്റ്റ് !

Sul | സുല്‍ said...

“ഠേ..........”
ഇടി തേങ്ങ.
വായന പിന്നെ.
അതാ അതിന്റെ ശരി :)

(കണ്ണടച്ച് തേങ്ങയടിക്കാന്‍ പറ്റിയസ്ഥലം നോക്കി നടക്കുവായിരുന്നു :))
-സുല്‍

ദില്‍ബാസുരന്‍ said...

സംഭവമൊക്കെ കൊള്ളാം. പക്ഷെ ഞാന്‍ വിമര്‍ശിക്കും.

1)ഇതു കണ്ട് കൌതുകിയാണായാവോ എന്തോ കൈസര്‍ ഈ കൌതുകിയാവുക എന്ന പ്രയോഗം ഞാനോ തുഞ്ചത്തോ (എഴുത്തഛന്‍ തന്നെ) സംഭാവന ചെയ്തിട്ടില്ല എന്നാണ് എന്റോ ഓര്‍മ്മ. പച്ചപ്പരിഷ്കാരിയായ മലയാളാം ബ്ലോഗര്‍ എന്ന് ഞാന്‍ താങ്കളെ വിളിക്കുന്നു. കൂടാതെ ഈ പ്രയോഗം മലയാളഭാഷയ്ക്ക് ഒരു മുതല്‍ക്കൂട്ടാവട്ടെ അന്നും പ്രത്യാശിയ്ക്കുന്നു. (ഉദ്ധാരണം..ഉദ്ധാരണം) ;-)

2) ഇത്രയ്ക്കൊന്നും പണിയില്ലാതെ ശ്രീ.കൃഷ്ണനെ എന്നുള്ളത് ശ്രീകൃഷ്ണനെ എന്നാക്കുകയാണ് കേരളാ പോലീസ് പൊതുവെ ചെയ്യുക.ഉദാ: അഭയയെ കൊണ്ട് പോയി കൊന്നു എന്നെഴുതിയത് ആ ഭയം കൊണ്ട് പോയി കൊന്നു എന്നാക്കും. (മാനസികാസ്വാസ്ഥ്യം കൊണ്ട്. യേത്?)

ഓടോ: ഒന്ന് വിമര്‍ശിച്ചപ്പൊ തിരുവാതിര ഞാറ്റുവേല വന്ന പ്രതീതി. ആഹ ഹാ.. എന്താ സുഖം!

കുറുമാന്‍ said...

malayalam ezhuthan ente keymanoru madi..........atha manglishil

bhagyam kaisarinte pallu veppu pallayirunnennu ezhuthanjathu :)

Dinkan-ഡിങ്കന്‍ said...
This comment has been removed by the author.
Dinkan-ഡിങ്കന്‍ said...

ഇടീ കലക്കി ട്ടാ ഈ എഫ്.ഐ.ആര്‍/ചാര്‍ജ്ജ് ഷീറ്റ് ഒക്കെ ആളൊരു പുലി തന്നെയാണ്. അതൊക്കെ എഴുതുന്ന റൈട്ടര്‍മാരെ ബ്ലോഗന്മാരാക്കണം 100 കമെന്റ് അപ്പ വീഴും, കാരണം വെറുതേ സെക്കന്‍ഡ് ഷോ കഴിഞ്ഞ് സൈക്കിളില്‍ ഡബിള്‍ വെച്ച് പോയതിന് പോലീസ് ചാര്‍ജ്ജ് ചെയ്തു ഒരിക്കല്‍. കോടതിയില്‍ കേസ് വിളിച്ചപ്പോള്‍ “സംശയാസ്പദമായ സാഹചര്യത്തില്‍ ദുരൂഹമായ നിലയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്ത് അര്‍ദ്ധരാത്രിയില്‍ അതികഭാരവും വഹിച്ച് കാണപ്പെട്ട...“ എന്നൊക്കെ വായിക്കണ കേട്ട് ഡിങ്കന്റെ കൂട്ടുകാരന്‍ പറഞ്ഞത് “ദൈവമേ ഇതൊക്കെ നമ്മള് തന്നെ ആണോടെയ്?” എന്നാണ്. എനിക്ക് ഞാനൊരു കൊള്ളക്കാരന്‍ ആയതു പോലെ “ബുഹഹഹഹ്“ എന്ന് ചിരിക്കാന്‍ തോന്നി ഞങ്ങളെ അത്രയ്ക്ക് വര്‍ണ്ണിച്ചിരുന്നു (പിടിച്ചപ്പോള്‍ തെന്നെ ഒരു 100 രൂപാ കൈക്കൂലി കൊടുക്കാത്തതിന്റെ ശിക്ഷ)

ഇത്തിരിവെട്ടം said...

കലക്കി ഗഡ്യേ...

മനോജ്‌ കുമാര്‍.വി said...

ഇടീടെ ത്രില്ലര്‍ കൊള്ളാം.
(ഡിങ്കന്റെ കമന്റും കൊള്ളാം)

ഉണ്ണിക്കുട്ടന്‍ said...

കൈസറിന്റെ പല്ലെല്ലാം കൊഴിച്ചു കളഞ്ഞു എന്ന കുറ്റത്തിനു കൃഷ്ണേട്ടനെ പേരില്‍ ഒരു കേസെടുക്കാമായിരുന്നു.

കലക്കി ഇടിവാള്‍സ്..!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
ആദ്യഭാഗങ്ങളും ഉപമകളും നന്നായി.(കലക്കീ). എന്നാല്‍ അവസാനത്തെപ്പറ്റി ഇങ്ങനെ പറയാം..

“ശ്വാനവീരന്‍ മഹാശൂരന്‍ എന്നെ കണ്ടമാത്രയില്‍ അവന്‍ ഒരു സിംഹത്തെപ്പോലെ ഗര്‍ജിച്ചു ചാടിവീണു....
എന്നാല്‍ വായപിളര്‍ന്നു നോക്കിയതില്‍ പല്ലുകളൊന്നും കാണ്മാനുണ്ടായിരുന്നില്ല.”
ഈ വാചകങ്ങള്‍ക്ക് കടപ്പാട് ഉണ്ട് ട്ടാ :)

കറുമ്പന്‍ said...

ഇഡി ആയാലും ഗഡി ആയാലും കൊള്ളാം , ഇനി എന്റെ അച്ചന്റെ പേര്‍ ആരെങ്കിലും ബ്ലോഗില്‍ ഉപയോഗിച്ചതായി ഞാനറിഞ്ഞാല്‍ , അമ്മച്ചിയാണേ .. എല്ലാ ഗഡികളുടേം എല്ലു ഞാന്‍ ഊരും ... കുറച്ചു നാളായി ഇതു തുടങ്ങീട്ട്

സ്വന്തം പ്രൊഫൈല്‍ ഇല്ലാത്തതു കൊണ്ടാണു കറുമ്പന്റെ ഐ.ഡി ഉപയോഗിക്കുന്നത് ...

സ്വന്തമ്,

ബാലന്.കെ.നായരുടെ മകന്‍

ഇഡിയേ , കഥ കൊള്ളാം കേട്ടൊ

ഇടിവാള്‍ said...

ഹോ! കറുമ്പാ...
ഞാനൊന്നു പേടിച്ചു...

പിന്നല്ലേ കാര്യം തമാശയാന്നു മനസ്സിലായത് ;)

ഇനി ബാലന്‍-കെ-നായരുടെ മകന്‍ ഇങ്ങടെ ഫ്രണ്ടാണെങ്കില്‍ അതുമാറ്റിയേക്കാം.. ഇവിടെ ഒന്നൂടി പറഞ്ഞാല്‍ മതി...

പിന്നെ ഇടാന്‍ പറ്റിയത് ടി.ജി രവിയുടെ പേരാ,... അങ്ങേരു എന്റെ ഒരു ഫ്രണ്ടിന്റെ അമ്മാവനാ..അതും നടക്കില്ല...

പിന്നെയാരു ???

ikkaas|ഇക്കാസ് said...

വെങ്കിടങ്ങ് ഇടിനാഥ് എന്ന് പേരു മാറ്റട്ടാ മേനോനെ?

കറുമ്പന്‍ said...

ഇഡിഗഡീ...കാര്യങ്ങള്‍ ഇങ്ങനെ ആയ സ്ഥിതിക്ക് നമ്മുക്കൊരു മ്യൂച്ചല്‍ അണ്‍ഡര്‍സ്റ്റാന്‍ഡിങ്ങില്‍ എത്താം ... ടി.ജി. രവി ഒരു നല്ല ഓപ്ഷന്‍ ആയിരുന്നു...പ്രത്യേകിച്ചും അങ്ങേരുടെ ആ താടി ഉരച്ചിട്ടുള്ള ആ ഒരു നമ്പര്‍ ഉണ്ടല്ലോ..അത് ...

ഹും ..ഇനി ഇപ്പോ എന്താ ചെയ്ക ? അതെ നമ്മുടെ പ്രതാപ് ചന്ദ്രനെ ഒന്നു ട്രൈ ചെയ്താലോ... അങ്ങേരും ആളു മൊശമല്ല കെട്ടൊ..

ദില്‍ബാസുരന്‍ said...

എന്നാലും ബലാല്‍സംഗമില്ലാതെ കഥയെഴുതാന്‍ ഇങ്ങേര്‍ക്ക് പറ്റില്ല അല്ലേ ഇടീ? ;-)

കുട്ടമ്മേനൊന്‍::KM said...

കൊള്ളാം. മ്മടെ തറവാട്ടില് കേറ്യാ കളീ അല്ലേ..
ജിന്‍സി കേസില്‍ പള്ളി ആശൂത്രീലെ അച്ചന്‍ തന്നെ പെട്ടട്ടിരിക്ക്യാ. ഇതു കണ്ടാല്‍ മതി..പി.പി.ആറിന്റെ മില്ലിലു ഓണത്തിനു ഫ്രീയായി ഒരു പുലിക്കളികാണാം.

വിന്‍സ് said...

AHAHAHA...... idivaal veendum kalakkiyirikkunnu. ugran comedy.

ലുട്ടാപ്പി !!! said...

ഹഹഹഹ..പ്രദാപചന്ത്രനെ പറഞ്ഞാല്‍ കളി മാറുമേ. അങ്ങെരു വകയില്‍ എന്റെ ഒരു അങ്കിളായിട്ട് വരും.

പച്ചാളം : pachalam said...

ബാലന്‍ കെ നായരുടെ നോട്ടം, ഹ ഹ ഹ ഇഡീ...കലക്കീട്ടാ...
എന്നാലും എന്‍റ കൃഷ്ണേട്ടാ, കൃഷ്ണേട്ടന്‍റെ ആ അവസ്ഥ എനിക്ക് മനസിലായും (ഒരു ഡോബറ്മാന്‍റെ പകയ്ക്ക് ഇരയായ ഹതഭാഗ്യന്‍ :(

മെലോഡിയസ് said...

ഇടിയേ..അടിപൊളി ട്ടാ. ആദ്യം തന്നെ ആ ഡിസ്‌ക്ലൈമര്‍ ഇട്ടത് നന്നായി. അല്ലെങ്കില് പരിപ്പ് ഇളകിയേനെ..

ആ ബാലന്‍.കെ.നായരുടെ നോട്ടം...അതും കൊള്ളാം..

വേണു venu said...

ചിരിപ്പിച്ചാല്‍ വരുത്തുന്ന ചിരിയല്ലിതു്, ചിരി താനേ വന്നു പോകും. നല്ല കോമഡി.:)

അഞ്ചല്‍കാരന്‍ said...

രസിപ്പിക്കുന്ന രചന. നല്ലത്.

[ ബെര്‍ളി തോമസ് ] said...

ആശാനേ.. ഇഷ്ടപ്പെട്ടു!

സുനീഷ് തോമസ് / SUNISH THOMAS said...

സ്വന്തം ഭാര്യ പെറ്റ നാലു കുരുത്തംകെട്ട സന്തതികളേക്കാള്‍ പെറ്റായ........

ഇടീ കലക്കി ...!

Haree | ഹരീ said...

ഇന്‍ഡ്യന്‍ ടൈ! ആ പ്രയോഗമാണ് എനിക്കിതില്‍ ഇഷ്ടായത്... നന്നായിരിക്കുന്നു. :)
--

saptavarnangal said...

ഇടിവാള്‍,
മിന്നല്പിണരുകളുടെ വോള്‍ട്ടേജ് കുറഞ്ഞുകുറഞ്ഞു വരികയാണെല്ലോ :(

തക്കുടു said...

ഇടി,

നന്നായിരിക്കുന്നു.....കൊള്ളാം

ഞാന്‍ ഇരിങ്ങല്‍ said...

ഇടിച്ചേട്ടാ..,
എന്നെ ഇടിക്കരുത്. സത്യമായിട്ടും എനിക്ക് ഇഷ്ടമായില്ല ഈ പോസ്റ്റ്.
ചേട്ടന്‍ പുതിയതൊന്നും വായിക്കുന്നില്ല അല്ലേ...
കൈസറും കൃഷ്ണേട്ടനും പരമ ബോറായിപ്പോയീന്ന് ഞാന്‍ പറഞ്ഞാല്‍ എന്നെ കടിച്ചു കീ‍റരുത്.27 അഭിപ്രായത്തില്‍ കണ്ട മൊഞ്ചൊന്നും കാണാന്‍ പറ്റിയില്ല.
അടുത്തത് എന്തെങ്കിലും പുതുമയുള്ളതെങ്കിലും എഴുതുമല്ലൊ.
സ്നേഹത്തോടെ
ഇരിങ്ങല്‍

മഴത്തുള്ളി said...

ഇടിവാള്‍,

ഡിറ്റക്ടീവ് ത്രില്ലര്‍ എനിക്ക് വളരെയിഷ്ടപ്പെട്ടു. കൈസറിന്റെ ക്രൂരമായ ആക്രമണത്തില്‍ ഉടുത്തിരുന്ന കൈലിയടക്കം സകലതും നഷ്ടപ്പെട്ട് നടുറോഡില്‍ ഇന്ത്യന്‍ ടൈ മാത്രം ധരിച്ച് കിടന്ന കൃഷ്ണേട്ടനെ കണ്ടിട്ട് ദുഖിക്കാമെന്നോര്‍ത്തപ്പോള്‍ ആ ഇന്ത്യന്‍ ടൈ സമ്മതിക്കുന്നില്ല ;) ഹി ഹി...

തെച്ചിക്കോടന്‍ said...

ഇടിച്ചേട്ടാ, നിങ്ങളുടെ നര്‍മ്മത്തിനൊരു സ്റ്റാന്ഡേഡും ഇല്ലാതെ പോയി. തട്ടിക്കൂട്ട് എന്ന് ഡിസ്ക്ലൈമറുള്ളതുകൊണ്ട് ക്ഷമിച്ചു. :)

സതീശ് മാക്കോത്ത് | sathees makkoth said...

ഇടി വീണ്ടും ചിരിപ്പിച്ചു.എങ്കിലും ഇതിനു മുന്‍പത്തെ പോസ്റ്റ് തന്നെയ്യാണ് കൂറ്റുതലിഷ്ടപ്പെട്ടത്.

ഇടിവാള്‍ said...

പോസ്റ്റ് വായിച്ച് അഭിപ്രായമറിച്ചവര്‍ക്കു നന്ദി.

ഇരിങ്ങലിനോടൊരു വാക്ക്: താങ്കളുടെ കമന്റു വായിച്ച് എനിക്ക് ദേഷ്യം വന്നു! പോസ്റ്റിനെ വിമര്‍ശിച്ചതിനല്ല.. സമപ്രായക്കാരനായ എന്നെ ഇടിച്ചേട്ടാ എന്നു വിളിച്ചതിനു.

27 കമന്റിന്റെ മൊഞ്ച് ഈ പോസ്റ്റിനു കണ്ടില്ല എന്നു പറഞ്ഞില്ലെ.. ഹഹ!
ആ 27 കമന്റില്‍ 22 എണ്ണവും ഞാന്‍ തന്നെ കള്ള ഐ.ഡി യില്‍ നിന്നും ഇട്ടതാ .. ബാക്കി 5 എണ്ണം.. അതു ജി.ടോക്കിലൂടെ എന്റെ ഫ്രണ്ട്സിനു ലിങ്ക് കൊടുത്ത് അവരെ ഭീഷണിപ്പെടുത്തി ഇടുവിച്ചതാ .. ജീവിച്ചു പോട്ട്.. അല്ലേലിപ്പോ കമന്റിലാണാ കാര്യം.. ഒന്നുത്സാഹിച്ചാല്‍ ഞാന്‍ ഇതില്‍ 1000 കമന്റു തികക്കും.. അത്രേം ബ്ലോഗര്‍ ഐ.ഡീ ഉണ്ടാക്കാനുള്ള സമയം മതി ..യേത്?തെച്ചിക്കാടന്‍ അനിയാ..
പ്രൊഫൈല്‍ പ്രൈവറ്റ് ആണല്ലോ.. ചേട്ടാന്നു വിളിച്ചതിന്റെ പേരില്‍ തിരിച്ച് അനിയാ ന്നു വിളിക്കുന്നു.

ഒരു ഡിറ്റക്റ്റീവ് ത്രില്ലറിനെ “നര്‍മ്മം” എന്നു വിളിച്ച് അധിക്ഷേപിക്കരുത്. ഈ പോസ്റ്റു നര്‍മ്മമാണന്നു ഞാന്‍ പറഞ്ഞില്ലല്ലോ?

സ്റ്റാന്‍ഡേഡു നര്‍മ്മ വേണമെങ്കില്‍, വി.കെ.എന്‍ എന്നൊരു ഗെഡിയുണ്ട്.. അങ്ങേരുടെ കുറച്ചു പുസ്തകങ്ങള്‍ വാങ്ങി വായിച്ചു നോക്ക് .. പക്ഷേ ഒരു പ്രശ്നമുണ്ട്.. കാശു കൊടുത്തു വാങ്ങേണ്ടിവരും.. ;)

ഇടിവാള്‍ said...

മറിമൊഴിക്കാരു എന്നെ ബ്ലോക്കിയാ??

ഇനി നര്‍മ്മത്തിന്റെ സ്റ്റാന്‍ഡേഡു പോരാത്തതിനാവുമോ? എന്നാ കട്ടപ്പൊഹ!

മറുമൊഴി ടെസ്റ്റിങ്ങ്!.....

sandoz said...

ഇടിഗഡീ...ഇതിപ്പഴാ ഞാന്‍ കണ്ടേ.......

എനികാ സീമച്ചേച്ചി നുമ്മടെ ബലന്‍ ചേട്ടന്റെ മുന്‍പില്‍ നിന്ന നില്‍പ്പാ ഇഷ്റ്റപ്പെട്ടത്.....

അങേറ്ക്ക് വലിച്ച് കീറാന്‍ ബിക്കിനികള്‍ മാത്രം....

kaithamullu : കൈതമുള്ള് said...

ഇടിഗഡീ,
ഇതിന്റെ ഫിലിം റൈറ്റ്സ് ആര്‍ക്കും കൊടുക്കല്ലേ!
-കൈസറിന്റെ റോളിനു പകരം വല്ല ദിനോസറുമാക്കി നമുക്ക് ഹോളിവുഡ്ഡിന് വില്‍ക്കാം.
(അയ്യോ, ഈ ഇടി എന്നെ ഇടിക്കാന്‍ വരുന്നേ)

chithrakaran ചിത്രകാരന്‍ said...

പ്രിയ ഇടിവാള്‍ജി,

ചിത്രകാരന്‍ ഇവിടെ വന്നിരുന്നു.കണ്ടു, മനസ്സില്‍ കാര്‍മേഘങ്ങള്‍ ഇരുള്‍ പരത്തുന്നതിനാല്‍ വായിക്കാന്‍ ക്ഷമ കിട്ടുന്നില്ല. മഴക്കുമുന്‍പെ വീടുപിടിക്കാന്‍ നെട്ടോട്ടമോടണം. സാവകാശം വരാം...

ഇടിവാള്‍ said...

സാന്‍ഡോസ്, കൈതമുള്ള്‍, ചിത്രകാരന്‍ എന്നിവര്‍ക്കു നന്ദി

സൂര്യോദയം said...

ഇടിവാളേ... വായിയ്ക്കാന്‍ വൈകിപ്പോയി.. 'വീണപൂവ്‌' ആക്കിയത്‌ കലക്കി.. മാത്രമല്ല, മൊത്തത്തില്‍ ഉഷാര്‍ :-)

തമ്പിയളിയന്‍ said...

Dear Itival
FIR lightning and thunder is not upto the caliber of a Thulamasha lightning and thunder (or may I say your previous posts).

Please take this opinion into consideration and take appropriate corrective action in your future posts!

Kindly
Thambialiyan, USA
kizhiman shooo:)

ഇടിവാള്‍ said...

തമ്പിയളിയനു: അഭിപ്രായത്തെ വളരേ വിലമതിക്കുന്നു. തീര്‍ച്ചയായും മെച്ചപ്പെടുത്താന്‍ ശ്രമിക്കാം.

സ്റ്റോക്കുകളും, പഴയ നമ്പറുകളുമെല്ലാം തീര്‍ന്നു വരുന്നു ;(

ബെര്‍ളി റോക്കറ്റില്‍ ഒട്ടിച്ചു വച്ച പോലെ ആ “ഹി ഹി ഹി ഹി “ എന്ന നാലു വാക്കുകള്‍ എന്നെ നോക്കി പല്ലിളിക്കുന്നു ;)

സൂര്യോദയം , സാല്‍ജോ.. നന്ദി

G.manu said...

ബിക്കിനിയിട്ടു നടന്നു വരുന്ന സീമയെ നോക്കുന്ന ബാലന്‍-കെ- നായരെപ്പോലെ കൈസര്‍ കൃഷ്ണേട്ടനെ അടുമുടി നോക്കി

ഹഹാ ഇടിവാള്‍ജി കൊടുകൈ.. മിനുങ്ങാന്‍ പോകുമോഴെങ്കിലും ടൈ മുറുക്കാന്‍ തോന്നിയതു നന്നായി..അല്ലെങ്കില്‍ എഫ്‌.ഐ.ആറില്‍ ഒരു പാര്‍ട്സ്‌ കൂടി കൂടിയേനെ.

വികടന്‍ said...

ഇടിവാളിന്‌ വികടണ്റ്റെ പ്രണാമം... സചിന്‍ ടെണ്ടുല്‍ക്കറ്‍ പണ്ടത്തേ പൊലേ കളിക്കുന്നില്ല എന്ന പരാതി എല്ലാ കാലത്തും ഉണ്ടായിരുന്നു. സത്യത്തില്‍ സചിന്‍ നമ്മള്‍ വിചാരിക്കുന്ന പോലെ കളിക്കുന്നില്ല എന്നതാണ്‌ പ്രശ്നം. പ്രതീക്ഷകളുടെ ഭാരം കഥ എഴുത്തിനെ ബാധിക്കരുതെന്നാണ്‌ എണ്റ്റെ അഭിപ്രായം. ഇത്തിരി സോ-കോള്‍ഡ്‌ നറ്‍മ്മം കുറഞ്ഞാലും ഒരു കഥയുടെ രൂപത്തില്‍ അത്‌ പുറത്ത്‌ വരട്ടെ !!! ഈ കഥ കൊള്ളാം... ( ഐഡിയ സ്റ്റാറ്‍ സിങ്ങറ്‍ പരിപാടിയില്‍ ആ ഉയരം കുറഞ്ഞ ജഡ്‌ജിണ്റ്റെ സ്ഥിരം ചോദ്യമായ "കുട്ടാ, നീ പാടിയത്‌ നിനക്ക്‌ ഇഷ്ടമായോ" എന്ന ഒരു ലൈന്‍ എനിക്കങ്ങ്‌ ബോധിച്ചു !!! )

Té la mà Maria - Reus said...

We have happened passed awhile entertained in your blog, congratulations
Regards from Reus Catalunya (SP)

പൊതുവാള് said...

ഇടിഗഡ്യേ :)
എഫ് ഐ ആര്‍ ഇഷ്ടപ്പെട്ടു കേട്ടോ...

ഇനിയെന്നാണിതിന്റെ വിചാരണ?.

അതു കഴിഞ്ഞിട്ടു വേണം കേസ് സി ബി ഐക്ക് കൈമാറണം എന്നും പറഞ്ഞ് സമരം നടത്താന്‍ ആക്ഷന്‍ കൌണ്‍സിലുണ്ടാക്കി പിരിവു നടത്തി നാലുകാശ് പോക്കറ്റിലാക്കാന്‍:)

അജിത്‌ | Ajith said...

എന്നാലും കൃഷ്ണേട്ടനെ പറ്റി ഓര്‍ത്തു ദുഖിക്കാന്‍ ആരും ഉണ്ടായില്ല.. സങ്കടണ്ട്

സാല്‍ജോҐsaljo said...

നിങ്ങളെവിടാടോ.. കാണാനില്ല

ശ്രീ said...

ഈ വഴി വരാനിത്തിരി വൈകി.
:)

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.