-- എ ബ്ലഡി മല്ലു --

ഒരു മാലൈ ഇളവെയില്‍ നേരം.....

Thursday, June 21, 2007

തമിഴില്‍ എനിക്ക് അപാരജ്ഞാനമാണെന്നത് എന്റെ ഫാമിലി സര്‍ക്കിളിലും സ്ക്വയറിലും പെട്ട ഒരു വിധമെല്ലാവരുടേയും വലിയൊരു തെറ്റിദ്ധാരണയായിരുന്നു. ജോലിയന്വേഷിച്ച് “കോവൈ” നഗരത്തില്‍, കുട്ടേട്ടന്റെ കൂടെ ‍ ഞാന്‍ കഷ്ടി ഒരു വര്‍ഷത്തോളമുണ്ടായിരുന്നെന്നതാണു ഇങ്ങനൊരു ചിന്ത അവരുടെ അന്തരംഗങ്ങളില്‍ അന്തര്‍ലീനമായി ബഹുത്സ്ഫുരിച്ച് ആന്ദോളന പ്രക്ഷാളനമായിത്തീരാന്‍ കാരണം (ഹോ ഇത്രേം എഴുതിയതും ക്ഷീണിച്ചു)..

ബയോഡാറ്റയില്‍ ലാങ്വേജസ് നോണ്‍ എന്നതില്‍ ഒരു ഭാഷ കൂടി ചേര്‍ക്കാമല്ലോ എന്നോര്‍ത്ത് ഞാനതിനെ തിരുത്താനും പോയില്ല. വീട്ടില്‍ തമിഴന്മാരായ ധര്‍മ്മക്കാര്‍ വരുമ്പോ, 10 പൈസാ കൊടുത്ത്, വെക്കം കെളമ്പ്‌യ്യാ എന്നൊക്കെ ഫ്ലുവന്റായി ഞാന്‍ തമിഴ് പറയുന്നതു കണ്ട് എം.ജി.ആര്‍ നെ നോക്കുന്ന ആരാധനയോടെ അമ്മ എന്നെ നോക്കി നിന്നു പുളകം കൊണ്ടിട്ടുണ്ട്...

ഒരിക്കല്‍ കൂട്ടുകാരും കൂടി ചുമ്മാ കോവൈ വിശേഷങ്ങള്‍ പങ്കു വക്കുമ്പോള്‍, “മുടിയനായ പുത്രന്‍”എന്നതിനു തമിഴില്‍ എന്തു പറയും എന്ന് ചോദിച്ചവനോട് “#%$@^ന്‍ പയ്യന്‍ “ എന്നു ട്രാന്‍സ്ലേറ്റു ചെയ്തു കൊടുത്തതോടെ എന്റെ തമിഴ് ഭാഷാ പാടവത്തിനെപ്പറ്റി അവര്‍ക്ക് ഒരു റഫ് ഐഡീയ കിട്ടി.

സാക്ഷരതാ ക്ലാസില്‍ പോയി മലയാളം പഠിച്ച അപ്പൂപ്പന്‍ പത്രമെടുത്ത് “പഞ്ചായത്തില്‍ :അ റ റ കു റ റ പണികള്‍“ എന്നു മുക്കി മുക്കി വായിക്കുമ്പോലെ, വീഡിയോ കാസെറ്റ് ലൈബ്രറിയിലൊക്കെ പോയി തമിഴ് കാസറ്റുകളുടെ കവറിന്റെ പുറത്തെ പേരുകള്‍ മുക്കി മുക്കി വായിക്കുന്നതു കണ്ടാണെന്നു തോന്നുന്നു ഞാന്‍ അതിഭയങ്കരമായി (അതെ .. അതാണു കൃത്യമായ വാക്ക്...സത്യം!) തമിഴു പറയുമെന്നായിരുന്നു എന്റെ ഭാര്യയുടെ വിശ്വാസം. പാവം.. എന്നേപറ്റിയുള്ള പല തെറ്റായ വിശ്വാസങ്ങളില്‍ ഒന്നു മാത്രം! ഞാന്‍ പണ്ടു സിങ്കരായനു തമിഴില്‍ ലൌ ലെറ്റര്‍ എഴുതി കൊടുത്തിട്ടുള്ള കഥയും ഭാര്യയോടു പറഞ്ഞിട്ടുണ്ട്.

രണ്ടു ദിവസം മുന്‍പ് “ഗജനി” എന്ന ചിത്രത്തിന്റെ DVD യാണു റെന്റല്‍ ഷോപ്പില്‍ നിന്നെടുത്തത്. പടം കാണാന്‍ ഒരു രസമുണ്ട്.ഇംഗ്ലീഷ് സബ് ടൈറ്റിത്സ് ഉള്ളതോണ്ട് ഡയലോഗുകളൊക്കെ മനസ്സിലാവുന്നുണ്ട്. സാദാരണ തമിഴു പടം കാണുമ്പോ , ടോം+ജെറിയില്‍ തലക്കടി കിട്ടിയ ടോമിനെപ്പോലെയുള്ള നമ്പറുകളിറക്കുന്ന വടിവേലുവിനെ കാണുമ്പോള്‍ മാത്രേ ചിരിക്കാറുള്ളൂ.. ( അഹങ്കാരം കൊണ്ടല്ല.. മനസ്സിലാവാത്തതു കൊണ്ടാണേ....)

പടം പകുതിയായപ്പോള്‍ ദാ വരുന്നു എനിക്കു വളരേ ഇഷ്ടമുള്ള ഒരു ഉഗ്രന്‍ പാട്ട്.. കാറിലെ സി.ഡിയില്‍ സ്ഥിരം കേള്‍ക്കുന്നതാ..

“ഒരു മാലൈ ഇളവെയില്‍ നേരം....
അഴകാന ഇലയുതിര്‍ കാലം..

തട്ടു തൊലൈവിലെ അവള്‍ മുഖം പാര്‍ത്തേന്‍
അങ്കേ തൊലൈന്തവന്‍ നാനേ..”

പാട്ട് ആസ്വദിക്കുന്നതിനിടയില്‍ ആ വരികളുടെ ഇംഗ്ലീഷ് സബ്-ടൈറ്റിത്സ് ട്രാന്‍സ്ലേഷന്‍ ചെയ്തു കൊടുത്തിരിക്കുന്നത് ശ്രദ്ധിച്ചു..

"At a charming twilight...
In enthralling Autumn season...

At a Distance I saw her and..
It was Love at First Sight..."

ഇതു വായിച്ച് എനിക്ക് കണ്ണില്‍ ഇരുട്ടു കയറുന്ന പോലെ തോന്നിയോ?
At some Distance ഇല്‍ സോഫയിലിരുന്നു സിനിമ കാണുകയായിരുന്ന ഭാര്യ എന്നെ തുറിച്ചു നോക്കുന്നു. തലേന്നു GRUDGE -2 ഹൊറര്‍ മൂവി കണ്ടതിന്റെ സൈഡ്-ഇഫക്റ്റ് ആണോ എന്തോ? എനിക്കു പേടി തോന്നിയോ.. ഏയ്.. ചുമ്മാ തോന്നിയതായിരിക്കും..

ഭാര്യ എന്നെ തുറിച്ചു നോക്കാന്‍ കാരണമെന്താ? അല്പം ഫ്ലാഷ് ബാക്ക്! ( സിനിമേലൊക്കെ ഫ്ലാഷ് ബാക്ക് “ബ്ലാക്ക്&വൈറ്റില്‍ കാണിക്കുന്ന ഒരു ഇഫക്റ്റ് കിട്ടാന്‍ ഇവിടെ “ഇറ്റാലിക്സില്‍ ബ്ലൂ കളര്‍“ ആക്കുന്നു.

രണ്ടാഴ്ചകള്‍ക്കു മുന്‍പ്
=========== =========== ===========
അന്നൊരു വ്യാഴാഴ്ചയായിരുന്നു. ദുബായിലെ വീകെന്‍ഡ്. ഓഫീസ് വിട്ട് വീട്ടിലോട്ടു മടങ്ങുമ്പോല്‍ വൈകീട്ട് അടിക്കാന്‍ പോകുന്ന സ്മോളുകളോര്‍ത്ത് മനസ്സ് ഹര്‍ഷാരവം മുഴക്കി..സ്പീഡ് കൂടിയാ വണ്ടിക്ക്? കെട്ട്യോളെ അവളുടെ ഓഫീസില്‍ നിന്നും പിക്ക് ചെയ്ത് വീട്ടിലോട്ടു തിരിച്ചപ്പോള്‍‍ ദേ വരുന്നു CD പ്ലയറില്‍ നിന്നും ഈ പാട്ട്...

“ഒരു മാലൈ ഇളവെയില്‍ നേരം....
അഴകാന ഇലയുതിര്‍ കാലം..

സട്ടു തൊലൈവിലെ അവള്‍ മുഖം പാര്‍ത്തേന്‍
അങ്കേ തൊലൈന്തവന്‍ നാനേ..”

ഇതുംകേട്ട് ആസ്വദിച്ച് കൂടെ പാടുന്നതിനിടയില്‍ (ആ പാട്ട് ഒറിജിനല്‍ പാടിയവനോട് മാപ്പ്) ഭാര്യയുടെ വക ഒരു ചോദ്യം..
“ഏട്ടാ ഈ പാട്ടിന്റെ അര്‍ത്ഥം എന്താ..?”

ഞാനും അപ്പോഴാണോര്‍ത്തത്.. അസംഖ്യം പ്രാവശ്യം സ്റ്റേജുകളില്‍, ക്ഷമിക്കണം മനസ്സില്‍ പാടിയിട്ടുണ്ടെങ്കിലും, ഒരു ട്രാന്‍സ്ലേഷനെപ്പറ്റി ഞാന്‍ ആലോചിച്ചിരുന്നില്ല.. എന്റെ തമിഴ് ഭാഷാ പാണ്ഢിത്യം തെളിയിക്കാന്‍ ദാ ഒരവസരം കൂടി... വെറും ഒരു തമിഴ് പാട്ടല്ലേ.. ഇതു ട്രാന്‍സ്ലേറ്റു ചെയ്യാന്‍ തിരുവള്ളുവരും തുഞ്ചത്തെഴുത്തച്ഛനും കൂടി വട്ടമേശ സമ്മേളനം നടത്തേണ്ട ആവശ്യമൊന്നും ഇല്ല. എനിക്കു തന്നെ ഡീലു ചെയ്യാവുന്നതേയുള്ളൂ എന്നോര്‍ത്തു.. പാട്ട് വീണ്ടു തുടക്കം മുതല്‍ വച്ചു...

“ഒരു മാലൈ ഇളവെയില്‍ നേരം “
മാലൈ എന്നത് വൈകുന്നേരം ആണെന്നെനിക്ക് പണ്ടേ അറീയാം. ജോലിയൊന്നുമില്ലാതെ കുട്ടേട്ടന്റെ വീട്ടില്‍ ചൊറിയും കുത്തി ഇരിക്കുമ്പോ അന്നു സമയം കൊല്ലാന്‍ ഏക ആശ്രയമായിരുന്ന ചണ്‍ (സണ്‍ ) ടി.വി യില്‍ എപ്പഴും കേള്‍ക്കാറുള്ളതാ. നാളെ കാലൈ.. നാളെ മാലൈ എന്ന വാക്കുകള്‍ ..

ഞാന്‍ ട്രാന്‍സ്ലേഷന്‍ ആരംഭിച്ചു..
അതായത്.. മാലൈ എന്നാല്‍ വൈകുന്നേരം.. അപ്പോള്‍ “ഒരു മാലൈ ഇളവെയില്‍ നേരം“ എന്നു വച്ചാല്‍ നല്ല ഇളം വെയിലുള്ള ഒരു വൈകുന്നേരത്തില്‍ ... (സമ്മര്‍ സീസണ്‍ ആയതിനാല്‍ ദുബായില്‍ അസ്തമയം 7 മണിക്കാ.. അതോണ്ടാണോ എന്തോ..വൈകീട്ട് വെയിലുണ്ടാവുമോ എന്നു അവള്‍ ചോദിച്ചില്ല)

ഉം! ഞാന്‍ തുടര്‍ന്നു..

അഴകാന ഇലയുതിര്‍ കാലം” എന്നു വച്ചാല്‍
“നല്ല ഭംഗിയുള്ള ഇലപൊഴിയുന്ന കാലം“ അതും വോക്കേ.....

ഉം! സ്വന്തം ഭര്‍ത്താവിന്റെ മള്‍ട്ടിപ്പിള്‍ ലാങ്ക്വേജസിലെ അപാര ജ്ഞാനത്തില്‍ അവള്‍ തീര്‍ച്ചയായും അഹങ്കരിച്ചു കാണും..

സട്ടു തൊലൈവിലെ അവള്‍ മുഖം പാര്‍‌ത്തേന്‍
അങ്കേ തൊലൈന്തവന്‍ നാനേ..” എന്നു വച്ചാല്‍ ....!!


(ങേ !! എന്നു വച്ചാല്‍ എന്തവാ? ഞാന്‍ എന്നോട് തന്നെ ചോദിച്ചു...)

അല്പനേരത്തെ നിശബ്ദത .... അവള്‍ മറന്നെങ്കില്‍ ഇതങ്ങു പോട്ടേന്നു വക്കാം.. ഞാനോര്‍ത്തു..

എന്നു വച്ചാല്‍ എന്താ... അവള്‍ വിടാനുള്ള ഭാവമില്ല. “സമ്മര്‍ ഇന്‍ ബെത്‌ലഹേം“ എന്ന ഫിലിമില്‍ കലാഭവന്‍ മണി കന്നഡയില്‍ “അയ്ന്തു കസിന്‍സ് മാടിക്കൊണ്ട്രേണ്‍” എന്ന എഴുത്തു വായിക്കുന്ന പോലെ “അതിനു പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ല” എന്നു പറയാണോ എന്നു ഞാനോര്‍ത്തു.. അല്ലെങ്കില്‍ വേണ്ടാ ഒന്നു ശ്രമിച്ചു നോക്കാം.

സട്ടു തൊലൈവിലെ അവള്‍ മുഖം പാര്‍ത്തേന്‍ എന്നു വച്ചാല്‍ ....!!
അവളുടെ മുഖം കണ്ടപ്പോഴേക്കും ..

അങ്കേ തൊലൈന്തവന്‍ നാനേ..” എന്നു വച്ചാല്‍ ....!
ഞാന്‍ അവിടെ തന്നെ തൊലഞ്ഞു പോയി എന്നു ...

ചേര്‍ത്തു വായിച്ചാല്‍.. നായികയുടെ മുഖം കണ്ടതും നായകന്‍ തൊലഞ്ഞു പോയി എന്നു!

ങേ? ചുമ്മാ കളിപ്പിക്കാതെ ഭാര്യക്കു സംശയം... അല്ലടീ, ഒന്നൂടെ നീ ശ്രദ്ധിച്ചേ.. “അങ്കേ തൊലൈന്തവന്‍” എന്നു അയാള് ക്ലിയറായി പറയുന്നതു രണ്ടാമതു കേട്ടപ്പോള്‍ അവള്‍ക്കു കുറച്ചു വിശ്വാസമായി.

ഹോ, ഈ തമിഴ് പാട്ടുകളുടെ ഒരു കാര്യം ... കുറച്ചു മുന്‍പ് വേറൊന്നു കേട്ടു ..”ഡേലാമോ ഡേലാമോ” എന്നു തുടങ്ങുന്നത്.. അതിലെ വരികള്‍ “അമേരിക്ക നീ താനേ.. അഫ്ഗാനിസ്താന്‍ നാന്‍ താനേ.. ബിന്‍ ലാഡന്‍ നീ താനെ“ ഹെന്തൊരു കഷ്ടമാന്നു നോക്ക്യേ.... തമിഴ് ഗാനങ്ങളുടെ നിലവാരത്തകര്‍ച്ചയോര്‍ത്ത് ഞങ്ങള്‍ നെടുവീര്‍പ്പിട്ടു.

തമിഷ് ഭാഷ വളരേണ്ടിയിരിക്കുന്നു.. തമിഴില്‍ പിന്മൊഴികള്‍ / മറുമൊഴികള്‍ പോലുള്ള സെറ്റപ്പുകള്‍ ഇല്ലാത്തതായിരിക്കണം ഇതിനു കാരണം ഞാന്‍ മനസ്സിലോര്‍ത്തു. തമിഴ് ഭാഷയെ ഉദ്ധരിക്കാന്‍ തമിഴ് എകോണമി വളരണമല്ലോ, അതിലേക്കായി എന്തെങ്കിലും സംഭാവനകള്‍ ചെയ്യാം എന്ന സന്മന്‍സ്സിനാല്‍ അന്നു വൈകീട്ട് ഡിന്നര്‍ “പൊന്നുച്ചാമി” എന്ന തമിഴ് റസ്റ്റോറന്റിലായിരുന്നു!

തമിഴ് ഭാഷാ വളര്‍ച്ചയെ സഹായിക്കാന്‍ തമിഴ് ഭാഷയില്‍ ഒരു പോസ്റ്റിറക്കാന്‍ എനിക്കാവില്ലല്ലോ. നമ്മളെക്കൊണ്ടാവുന്ന കാര്യം ചെയ്തു അത്ര തന്നെ.. ( എന്നു വച്ച് എനിക്കാകെ അറിയാവുന്ന കാര്യം തീറ്റയാണെന്നാരും കരുതണ്ടാ..)

=========== =========== ===========

അങ്ങനെ ഇംഗ്ലീഷ് സബ്ടൈറ്റിത്സ് വായിച്ചതോടെ എന്റെ തമിഴിനെ പറ്റി ഭാര്യക്കും നല്ലൊരു ഇമ്പ്രഷന്‍ കിട്ടി. ശവത്തില്‍ കുത്തിന്ന പോലെ അവളുടെ ഒരു ചോദ്യം കൂടി..

“ഏട്ടാ.. ഈ ഗെജനി” എന്ന ഫിലിമിന്റെ അര്‍ത്ഥം അറിയാമോ?

ഉം.. ഞാനൊന്നു മൂളി .. എന്നിട്ടു പറഞ്ഞു..
ഗജം എന്നാല്‍ ആന.. ഗജനി എന്നാല്‍ ആനി...

ചിരവയെടുക്കാനാണാവോ എന്തോ അവള്‍ അടുക്കളയിലേക്കു പോയി .....

51 comments:

ഇടിവാള്‍ said...

"ഒരു മാലൈ ഇളവെയില്‍ നേരം....." New Post

സുനീഷ് തോമസ് / SUNISH THOMAS said...

ചിരവയുമായിത്തന്നെ വരും...!! കലക്കി...

സുനീഷ് തോമസ് / SUNISH THOMAS said...

ചിരവയുമായിത്തന്നെ വരും...!! കലക്കി...

കൊച്ചുത്രേസ്യ said...

"അങ്കേ തൊലൈന്തവന്‍ നാനേ'എന്നു പറഞ്ഞാല്‍ 'അവിടെ തന്നെ തൊലഞ്ഞു പോയി' എന്നാണെന്നാ ഞാനും വിചാരിച്ചിരുന്നത്‌.ഇതൊക്കെ ഇംഗ്ലീഷിലേയ്ക്കാക്കുമ്പോല്‍ ഇങ്ങനെ അര്‍തവ്യത്യാസം വരുമോ?എന്തായാലും ഇനിയിപ്പോ തമിഴു ശരിക്കറിയാത്തവരായിരിക്കും sub-title ഉണ്ടാക്കിയത്‌ എന്നോ മറ്റോ പറഞ്ഞ്‌ പോയ മാനം രക്ഷിച്ചെടുക്കാന്‍ നോക്കുന്നതാവും ബുദ്ധി :-)

കറുമ്പന്‍ said...

അയ്യോ !!!! അപ്പൊ അതിന്റെ അര്‍ഥം അങ്ങനെ അല്ലാരുന്നോ ???

കിടിലം !!!!

കുറുമാന്‍ said...

ഇടി ഗഡിയേ, റൊമ്പ പ്രമാദം.....കലക്കി പൊളിച്ചടുക്കി വച്ചിറുക്കേന്‍ :)

പണ്ട് തമിഴ് പാട്ടുകള്‍ എന്റെ ജീവനായിരുന്നു. ദില്ലിയില്‍ നിന്നും ഓരോ ചെന്നൈ യാത്ര നടത്തുമ്പോഴും, അഞ്ചും ആറും ഇളയരാജാ കാസറ്റുകള്‍ വാങ്ങി വന്ന് പാട്ടുകള്‍ കേട്ടിരുന്ന ഞാന്‍ കോയമ്പത്തൂരില്‍ നിന്നും കല്യാണം കഴിച്ചതോട് കൂടി തമിള്‍ കേട്ടാല്‍ കലിയായി തുടങ്ങി........

മുരളി വാളൂര്‍ said...

അണ്ണാ.... എന്നാ പെരട്ട്‌......
തമിഴാനാ ഇപ്പടിത്താന്‍.....
റൊമ്പ പ്രമാദം.......

kumar © said...

ഈ പോസ്റ്റ് എന്റെ ഭാര്യ കാണാതിരിക്കട്ടെ.
അയാള്‍ക്ക് ഞാന്‍ ഇതുപോലെ തമിഴ് മാലൈകള്‍ വിവര്‍ത്തനം ചെയ്യാറുണ്ട്. ഞാന്‍ പറയുന്ന ഡയലോഗ് ഒക്കെ വച്ചു നോക്കുമ്പോള്‍ സിനിമയുടെ ക്ലൈമാക്സ് തന്നെ മാറാന്‍ ചാന്‍സ് ഉണ്ട്.
എന്നാലും പ്രിയദര്‍ശന്റെ സിനിമയുടെ ക്ലൈമാക്സ് പോലെ എല്ലാം ഞാന്‍ ചേര്‍ത്ത് ഞാന്‍ ഒപ്പിച്ചെടുക്കും. പാട്ടിന്റെ വരികളില്‍ എന്റെ പ്രതിഭ ഇതുവരെ ഞാന്‍ തെളിയിച്ചിട്ടില്ല. ഇനി അതും ഒന്നു ട്രൈ ചെയ്യാം.

ദില്‍ബാസുരന്‍ said...

തകര്‍ത്തു അണ്ണാ... തകര്‍ത്തു. ഹ ഹ ഹ....

ഇടിവാള്‍ ആള്‍സൊ ബാക്ക് ടു ഫോം. പുലികള്‍ വീണ്ടും വേട്ടയ്ക്കിറങ്ങി.

ഈ പോസ്റ്റ് തമര്‍ത്തി എന്ന് പറയാതെ വയ്യ. :-)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
ചുമ്മാതല്ലല്ലേ അന്ന് എന്താ പാട്ട് കേള്‍ക്കുകയണോന്ന് ചാറ്റിലു ചോദിച്ചപ്പോ, അതേ
“പോന്നാല്‍ പോകട്ടും പോടാ”
---മാനം---
“കപ്പലേറി പ്പോയാച്ച്” എന്നി തമിഴ് ഗാനങ്ങള്‍ കേട്ടുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞത് :)

കലക്കിട്ടാ..

Manu said...

ഇടിവാള്‍ മാഷേ ഇത് കലക്കി....

ഓഫ്. ഹം തും ഏക് കമരേ മേം ബന്ധ് ഹോ ... എന്നത് ഞാനും നീയും ഒരു മുറിയില്‍കയറി ‘ബന്ധപ്പെട്ടൂ’ എന്ന് പരിഭാഷിച്ച് തല്ലുവാങ്ങിച്ചിട്ടുണ്ടേ പണ്ട്.....

യ്യേ.. ഞാന്‍ അതൊന്നും ഉദ്ദേശിച്ചില്ലാ....

കണ്ണൂസ്‌ said...

കലക്കി ഇടീ.. :-)

അങ്ങനെ ഗജിനിയിലെ പാട്ട്‌ വെച്ച്‌ രണ്ടാമത്തെ കഥ ബ്ലോഗില്‍. പെരിങ്ങോടന്റെ ഈ കഥ ഓര്‍മയുണ്ടാവുമല്ലോ?

ഇതു വായിച്ചപ്പോള്‍ എന്റെ ആദ്യത്തെ ഇന്റര്‍വ്യൂ ഓര്‍മ്മ വന്നു. കേട്ടിട്ടുള്ളവര്‍ ക്ഷമി.

മദ്രാസിലെ അത്യാവശ്യം പേരുകേട്ട ഒരു കോണ്‍ട്രാക്റ്റര്‍ക്ക്‌ വേണ്ടിയായിരുന്നു ഇന്റര്‍വ്യൂ. എഴുത്തുപരീക്ഷയും, ചര്‍ച്ചയും ഒക്കെ അലക്കിപ്പൊളിച്ച്‌ നേരിട്ടുള്ള അഭിമുഖത്തിലേക്കെത്തി. ബോര്‍ഡില്‍ 4 പേര്‍. സാങ്കേതിക ചോദ്യങ്ങളൊക്കെ കഴിഞ്ഞപ്പോ അണ്ണന്‍മാര്‍ക്ക്‌ തോന്നി, "ഇവന്‍ കൊള്ളാം" എന്ന്. എനിക്കും പൊരിഞ്ഞ ആത്‌മവിശ്വാസം. അപ്പോ വരുന്നു അതു വരെ ഇംഗ്ലീഷില്‍ ആയിരുന്ന അഭിമുഖത്തിന്‌ ചെറിയ ഒരു മൊഴിമാറ്റം.

" ഉങ്കള്‌ക്ക്‌ തമിള്‍ തെരിയുമാ? ഏന്‍നാ ഇന്ത പോസ്റ്റ്‌ സൈറ്റ്‌ വര്‍ക്ക്‌ താന്‍. വര്‍ക്കേഴ്‌സ്‌ കിട്ട റെഗുലറാ ഇന്ററാക്റ്റ്‌ പണ്ണ വേണം. തമിള്‍ തെരിഞ്ചു താന്‍ ആകണം"

കുഴഞ്ഞു. പാലക്കാട്ടുകാരന്‍ ആണെങ്കിലും അതുവരെ തമിഴുമായുള്ള ബന്ധം സിനിമയാണ്‌. കാര്യമായി സംസാരിച്ചു നോക്കിയിട്ടൊന്നുമില്ല.

" അത്ര തെരിയാത്‌ സര്‍. കൊഞ്ചം കൊഞ്ചം. "

ആ ഒരു വാചകത്തില്‍ നിന്ന് എന്റെ ലെവല്‍ മനസ്സിലായി അണ്ണന്‍മാര്‍ക്ക്‌.

"ഉങ്കളുക്ക്‌ സുത്തമാ തമിള്‍ തെരിയാത്‌ അല്ലവാ?"

ഹമ്മേ.. ഇതാ ഒരു പ്രതീക്ഷ എനിക്ക്‌. ശുദ്ധ തമിള്‍ അറിയുമോ എന്നാണല്ലോ ചോദിക്കുന്നത്‌. അപ്പോ "കൊഞ്ചം കൊഞ്ചം" മതിയാവുമായിരിക്കും.

"ശുദ്ധമാ തെരിയാത്‌ സര്‍" എന്നായി ഞാന്‍.
ശരി, പിന്നെ കാണാം എന്ന് അണ്ണന്‍മാര്‍. ജോലി കിട്ടിയ സന്തോഷത്തില്‍ ഞാന്‍ വെസ്റ്റ്‌ കോസ്റ്റ്‌ പിടിച്ച്‌ വീട്ടിലെത്തി. അപ്പോയിന്റ്‌മെന്റും കാത്തിരിപ്പായി. രണ്ടാഴ്ച്ച കഴിഞ്ഞിട്ടും വിവരമൊന്നുമില്ലാതെ ആയപ്പോള്‍ അന്വേഷിച്ചപ്പോഴാണ്‌ ആ പോസ്റ്റില്‍ ആള്‍ ചേര്‍ന്ന് കഴിഞ്ഞു എന്നറിയുന്നത്‌.

"സുത്തമാ തെരിയാതാ? " എന്ന് വെച്ചാല്‍ "തീരെ അറിയില്ല അല്ലേ" എന്നാണെന്ന് എന്നോട്‌ ഒരു ദ്രോഹിയും പറഞ്ഞില്ല. :-(

Dinkan-ഡിങ്കന്‍ said...

ഇടീ :)
കലക്കി. ഇപ്പോളെങ്കിലും മനസിലായല്ലോ. ഇനിയും അസ്ഥാനത്ത് കയറി തമിഴ് പറയുകയോ, തര്‍ജ്ജമിക്കുകയോ ചെയ്യല്ല്. കണ്ണദാസനും, ഭാരതിയും ഒന്നും പൊറുക്കില്ല. ശാപം കിട്ടും കേട്ടോ.
ഓഫ്.ടൊ
തമിഴില്‍ ഇപ്പോളും അറിയാവുന്നത്
“..... നീ മാമനാ മച്ചാനാ മാനം കെട്ടവനേ, ബുഹഹഹഹ്” എന്ന കട്ടബൊമ്മന്‍സ് ഡയലോഗ് മാത്രം

G.manu said...

ഇതുവായിച്ചു സിറിച്ചു അടിച്ചു പിരിഞ്ചാച്ചു.
.അറ്റായത്‌ എണ്റ്റെ ദിമാഗ്‌...മൂളൈ ..മൂളൈ... (ശെടാ ചിരി ഞരമ്പിനെന്നാ തമിഴ്‌)

ആഷ | Asha said...

ഹ ഹ കൊള്ളാം

ഇവിടേയും ഉണ്ട് തപ്പി തടഞ്ഞ് തമിഴ് വായിക്കുന്ന ഒരാള്‍. ഈ പോസ്റ്റ് കാണിക്കാതെ ഈ വരികള്‍ തന്നെ ഒന്നു പരിഭാഷപ്പെടുത്താന്‍ ചോദിച്ചു നോക്കാണം. ;)

പോക്കിരി വാസു said...

ഹ ഹ ഹ ഇടിവാള്‍ജി കലക്കം പോസ്റ്റ്...
കാടും മേടും കുലുക്കി തുടരട്ടെ യാത്ര...

ഉണ്ണിക്കുട്ടന്‍ said...

കലക്കി ഇടിയണ്ണാ..ചിരിച്ചു മറിഞ്ഞു.


ഇതു കേട്ടപ്പോള്‍ ഓര്‍മ്മ വന്ന ഒരു സംഭവം :

ഒരിക്കല്‍ റൂം മേറ്റായ ശ്യാമിന്‌ റൂമില്‍ കുക്കു ചെയ്യാന്‍ വരുന്ന അക്കയോട് ഒരു കാര്യം പറയണം. അവന്റെ കിടക്ക ഉണക്കാനായി മോളീല്‍ (ടെറസില്‍ ) ഇട്ടിട്ടുണ്ട്. കുറച്ചു കഴിയുമ്പോള്‍ അതൊന്നു എടുത്തു റൂമില്‍ വെക്കണം . ഇതായിരുന്നു ആവശ്യം . അവന്‍ പറഞ്ഞത് ഇങ്ങനെ :

"അക്കാ കിടക്ക മേലെ കിടക്കിറത്..താഴേ വാങ്കോ"

അന്തം വിട്ടു നിന്ന അക്ക വേറെ എന്തെങ്കിലും തെറ്റിദ്ധരിക്കുന്നതിനു മുന്‍പ് കാര്യം മറ്റൊരു റൂം മേറ്റ് പറഞ്ഞു കൊടുത്തു. ചിരിച്ച് താഴെ വീണു ഞാന്‍ അന്ന്.

ഇത്തിരിവെട്ടം said...

ഐദു കസിന്‍സ് അല്ലിയാരവദു ഒബ്രമദുവേ മാട്കൊണ്ട്രേ... (ബാക്കി മറന്നു)..

ഇടിഗഡീ ഹെല്‍മെറ്റ് നല്ലതാ... വീട്ടിലും.

Dinkan-ഡിങ്കന്‍ said...

ഇത്തിരീ അതിങ്ങനെയാണ്
“അയിദു കസിന്‍സ് ഇല്ലിയാരാവതു ഒബ്രുമധുവേ മാടിക്കൊണ്ട്രേന്‍ താത്തന്തു പേര്‍സെണല്‍ ആസ്തിയാകെ നിനത്തേന്‍ സിഗിത്തേന്‍”

ഇനി ഇങ്ങനെ അല്ലെങ്കില്‍ ഇടിക്കരുത്. മാരകമായ അസുഖം പിടിച്ച് ഇരിക്കുക്കയാണ് (അയ്യേ അതല്ല, ജലദോഷമാ)

Haree | ഹരീ said...

ഹ ഹ ഹ... കൊള്ളാം...
പക്ഷെ, ഞാനും ഏതാണ്ടൊരര്‍ത്ഥം തന്നെയാണ് ധരിച്ചിരുന്നത്... ഈ തൊലൈന്തേന്‍ എന്നു പറഞ്ഞാല്‍ Love at First Sight എന്നു മനസിലാക്കി ടൈറ്റിലിട്ടവനെ സമ്മതിക്കണം! അത് എഴുതിയ ആളോടു ചോദിച്ചിട്ട് ഇട്ടതാവാനെ വഴിയുള്ളൂ... :)

കണ്ണൂസ് തന്ന ലിങ്കില്‍ പെരിങ്ങൊടരുടെ കഥയും വായിച്ചു. അപ്പോഴല്ലേ അതു കണ്ടത്, അവിടെ നായികയുടെ പേര് ‘ആനി’ അതായത് ഗജനി. സോ, അതിന്റെ ശരിയായ കണ്ടുപിടുത്തക്കാ‍രന്‍ പെരിങ്ങോടനാവുന്നു... ഞാന്‍ സൊന്നതില്‍ എന്ന പിഴവും ഇരിക്കാ? (ഞാന്‍ പറഞ്ഞതില്‍ എന്റെങ്കിലും തെറ്റുണ്ടോ എന്നാണ് ഉദ്ദേശിച്ചത്... ഇനിയും ആര്‍ക്കും തെറ്റണ്ടാ... ;)

ഈ ഡാവിഞ്ചിയൊക്കെ ചിത്രത്തില്‍ ഇത്രേം കാര്യങ്ങള്‍ ഒളിച്ചുവെച്ചിട്ടുണ്ടെന്ന് ഡാവിഞ്ചി കോഡ് വായിച്ചപ്പൊഴല്ലേ പുടികിട്ടിയത്... അതുപോലെ പെരിങ്ങോരുടെ കഥയില്‍ ഒളിച്ചുവെച്ചിരുന്ന പോയിന്റ് ഇവിടെ ഇടിവാള്‍ വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നു... ഇതൊന്ന് വിവാദമാക്കണം, എന്തെങ്കിലും സ്കോപ്പുണ്ടോ?
--

Haree | ഹരീ said...
This comment has been removed by the author.
ഇത്തിരിവെട്ടം said...

ഡിങ്കാ... കേരകന്‍ കൈകാര്യം ചെയ്തോ...

ഇടിഗഡ്യേ... ഓഫിന് ഒരു വേള്‍ഡ് മാപ്പ്.

പച്ചാളം : pachalam said...

ഇടിവാള്‍ജീ ;) എന്തൊക്കെ കഷ്ടപ്പാഡാലേ?
ഇപ്പഴും ആ കാറിലെ സീഡീ പ്ലെയറില് തമിഴ് സീഡീഡ് പ്ലേ ആവണ്ണ്ടാ?

കുതിരവട്ടന്‍ | kuthiravattan said...

കലക്കി... :-)

“സട്ടു തൊലൈവിലെ അവള്‍ മുഖം പാര്‍‌ത്തേന്‍
അങ്കേ തൊലൈന്തവന്‍ നാനേ..” എന്നു വച്ചാല്‍ ....!! “


എന്നു വച്ചാല്‍, ദൂരെ അവളുടെ മുഖം കണ്ടപ്പോള്‍ തന്നെ ഞാന്‍ അവിടെത്തന്നെ അടിച്ചു പോയി എന്നു തന്നെയാണ് അര്‍ഥം. ഇംഗ്ലീഷ് പരിഭാഷ തെറ്റാണ്, ഇടിവാള്‍ പറഞ്ഞത് തന്നെയാണ് ശരി. :-)

ഫാ.ബെന്യാമിന്‍ said...
This comment has been removed by the author.
ഫാ.ബെന്യാമിന്‍ said...

കൊള്ളാം ഇടിക്കുഞ്ഞേ.
ബട്ട്, വേറൊരു കാര്യം.
ഏതേലും ഇംഗ്ലീഷ് സബ് ടൈറ്റിലുള്ള മലയാളം പടം കണ്ട് നോക്ക്. മിക്കപ്പോഴും പൊട്ടത്തെറ്റായിരിക്കും എഴുതിക്കാണിക്കുന്നത്.

Physel said...

ഗഡീ ഇഡീ ഇഡി ഗഡീ.....ഇതൊരു ഘടോല്‍കചന്‍ പോസ്റ്റ് (പ്രാസം ഒപ്പിച്ചതാ)

അശോക് said...

'Drop dead beauty'എന്ന് ഒരു ഇംഗ്ലീഷ് പ്രയോഗമുണ്ട്.
അതിന്റെ അര്‍ത്ഥമെന്താ? മോന്ത കണ്ടാല്‍ നമ്മടെ ഫ്യൂസടിച്ച് പൊകുമെന്നാണോ..

വിന്‍സ് said...

ഹഹഹഹ കൊള്ളാം. ശെരിക്കും രസിച്ചു.

Namadevan said...
This comment has been removed by the author.
നാമദേവന്‍/Namadevan said...

കൊള്ളാം മാഷേ...തകറ്ത്തു കേട്ടോ..
പക്ഷേ ആ പാട്ടില്‍ “അങ്കേ തൊലൈന്തവന്‍ നാനേ..“ എന്നതിനെ “Love at first sight” എന്ന് ഉപയോഗിച്ചത് ഒരു വ്യാഖ്യാനമായിട്ടല്ലേ? ഞാന്‍ ഒരു തമിഴ് കുട്ടിക്കവിയോട് അന്വേഷിച്ചപ്പോള്‍ “i was lost there” എന്നാണ്‍ കേട്ടത് :) കുരുടന്‍ ആനയെ കണ്ടതു പോലെ :)

സതീശ് മാക്കോത്ത് | sathees makkoth said...

എന്റിടീ,
ഞാ‍ന്‍ ഒരു ട്രാപ്പില്‍നിന്നും വളരെ ബുദ്ധിപൂര്‍വ്വമായി രക്ഷപ്പെട്ടു. രാവിലെ തന്നെ ഇടിയുടെ അമളിയും തുറന്ന് വെച്ച്(പാട്ട് സീന്‍)ഒരുത്തി എന്നെ വെല്ലുവിളിക്കുന്നു.ഭയങ്കര പണ്ഡിതനല്ലേ ഇതൊന്ന് വായിച്ച് അര്‍ത്ഥം പറയൂ എന്ന്.
എന്റെ മത്തിഷ്കത്തിന്റെ അന്തരാലങ്ങളിന്‍ നിന്നെങ്ങോ വല്ലപ്പോഴും കൂടി നിര്‍ഗമിക്കുന്ന ബുദ്ധി എന്ന സാധനം അവസരത്തിനൊത്തുയര്‍ന്നു.എന്തോ പ്രശ്നമുണ്ട് അരുത്...അരുത്...എന്നത് എന്നോട് പറഞ്ഞു.
“അങ്ങനെ നീയെന്നെ പരീക്ഷിക്കേണ്ട.ആ പോസ്റ്റില്‍ തന്നെ അതിന്റെ അര്‍ത്ഥം കാണും. അതുപോരെ” എന്നൊരു കാച്ചങ്ങട്ട് നടത്തി.
“വേല എന്റടുത്ത് വേണ്ട എന്നും പറഞ്ഞ് അവളും പോയി.” സ്വസ്ഥമായി ഞാന്‍ പോസ്റ്റ് വായിച്ച് എല്ലാം മനസ്സിലാക്കി.ഇത്രെയോ ഉള്ളായിരുന്നോ ഇതിന്റെ സാരം എന്ന് പിന്നീട് തോന്നി.
ഇടി വീണ്ടും ഫുള്‍ ഫോമിലായി.പോസ്റ്റ് തകര്‍ത്തു.

സൂര്യോദയം said...

ഇടിവാളേ.... ചിരിച്ച്‌ വശക്കേടായി... തര്‍ജ്ജമ തുടങ്ങിയപ്പോള്‍ തന്നെ എനിക്ക്‌ മണിയുടെ തര്‍ജ്ജമ ഓര്‍മ്മവന്നു... :-)

'അങ്കെ തൊലൈന്തവന്‍ നാനേ..' അത്‌ തന്നെ അര്‍ത്ഥം 'അവിടെ തൊലഞ്ഞു പോയവന്‍ ഞാന്‍' അതായത്‌ അവളെക്കൊണ്ട്‌ തൊലഞ്ഞു പോയവന്‍ ... അതാണല്ലോ താങ്കള്‍ക്ക്‌ സംഭവിച്ചത്‌... :-)

ഷാനവാസ്‌ ഇലിപ്പക്കുളം said...

മാഷേ, ഒരു ചിരിയോടെയല്ലാതെ വായിക്കാന്‍ പ്രയാസം. തമിഴ് ഭാഷ രക്ഷപ്പെടാത്തതിന്റെ കാരണം പിന്മൊഴിയും മറുമൊഴിയുമൊന്നുമില്ലാത്തതായിരിക്കാമെന്ന ചിന്ത- ഉഗ്രന്‍ ചിരി വിഭവമായി.

Satheesh :: സതീഷ് said...

ഇടിവാളേ, ചിരിച്ച് മറിഞ്ഞു! :-)
മാഷങ്ങിനെ തിരിച്ച് ഫോമിലെത്തി, ല്ലേ?
കണ്ണൂസിന്റെ കമന്റ്റും കലക്കി!

കലേഷ്‌ കുമാര്‍ said...

രസികന്‍ പോസ്റ്റ്!

വായിച്ചു ചിരിച്ചു!

മൂര്‍ത്തി said...

:)
രൊമ്പ ജോറാ ഇരുക്ക്...
നന്നായിട്ടുണ്ട്...കണ്ണൂസിന്റെ കമന്റും ഉഗ്രന്‍...

ബഹുവ്രീഹി said...

ഇടിവാള്‍ മാ‍ഷേ
ഇതും കലക്കി.

മുന്‍പത്തെ കുറച്ചു പോസ്റ്റുകള്‍ വായിക്കാന്‍ പറ്റീല്ല്യായിരുന്നു. ഒക്കെ ഇന്നാണ് വായിച്ചത്. ബഹുരസം വായിക്കാന്‍!

ശാലിനി said...

ഇന്ന് ആദ്യം വായിച്ച പോസ്റ്റാണിത്. നന്നായി ചിരിച്ചു.

വേണു venu said...

ചിറിച്ചു ചിറിച്ചു് ണാന്‍‍ ഒറു പടുതിയായി. അണ്ണാച്ചിമാരുടെ രൊംഭ പ്രമാദ പാട്ടുകള്‍‍.
തമിഴ് ഭാഷയെ ഉദ്ധരിക്കാന്‍ തമിഴ് എകോണമി വളരണമല്ലോ, അതിലേക്കായി എന്തെങ്കിലും സംഭാവനകള്‍ ചെയ്യാം എന്ന സന്മന്‍സ്സിനാല്‍ അന്നു വൈകീട്ട് ഡിന്നര്‍ “പൊന്നുച്ചാമി” എന്ന തമിഴ് റസ്റ്റോറന്റിലായിരുന്നു!
ഇതു വായിച്ചു വീണ്ടും ഞാന്‍‍ ഒരു പടുതിയായി.:)

ചില നേരത്ത്.. said...

രണ്ട് മൂന്ന് കൊല്ലം നല്ല വെയില്‍ ചെന്നൈ വെയില്‍(കത്തിരി (?)) കൊണ്ട് വര്‍ക്ക് സൈറ്റില്‍ പണിയെടുത്തിട്ട്, സകലമാന തമിഴ് മാവട്ട പസിങ്കള്‍ ഉണ്ടായിട്ട് കൂടെ തമിഴ് പാട്ടിന്റെ അര്‍ത്ഥം അപ്പോഴും ഇപ്പോഴും അറിയാന്‍ കഴിയാറില്ല. ആരെങ്കിലും ഇതേപറ്റി കളിയാക്കിയാല്‍, 6000 വര്‍ഷത്തോളം പഴക്കമുള്ള ഒരു ഭാഷ രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് ഞാനെന്ത് പഠിച്ചെടുക്കാനാണ് എന്ന് പറയാറാണ്.
സംഭവം രസകരമായി :)

ഇടിവാള്‍ said...

സഹൃദയരേ കലാപ സ്നേഹികളേ...

ഓരോ കമന്റു വന്നശേഷവും ചൂടോടെ നന്ദി പ്രകടനം നടത്തുകയാണു ബ്ലോഗിലിപ്പോ ലേറ്റസ്റ്റ് ട്രെന്‍ഡ് എന്നറിയാം..

എന്നാലും സമയ പരിമിതി മൂലം , ഇവിടെ വന്നു വായിച്ച എല്ലാ തങ്കമാന അവര്‍ഹളക്കും എന്നുടെ ഒരു ലോഡു നന്രി കുടുത്തു വച്ചിറിക്കിറേന്‍ !!!

കുട്ടമ്മേനൊന്‍::KM said...

തങ്കപ്പെട്ട മനുഷ്യനായിരുന്നു. ഇടിയും തുടങ്ങിയോ നന്ദിപ്രകടനം

കുറുമാന്‍ said...

നന്ദി പ്രകാശനം എന്നൊരു പുതിയ കണ്‍സെപ്റ്റിന്റെ ടെസ്റ്റിങ്ങില്‍ ആണു. എനിക്കൊരു നന്ദി പറയുമോ?

ikkaas|ഇക്കാസ് said...

നന്ദി ചോദിച്ചു മേടിക്കലാന്നോ ഇവിടുത്തെ രീതി? അപ്പൊ എനിക്കും തന്നേരെ ഇടിവാളെ ഒരുകിലോ നന്ദിയെറച്ചു. :9

Ajith Nair said...

pakuthi correct ayirunnallo..... appo athil abhimanikkukayalle vendathu......?

ഇടിവാള്‍ said...

മറുമൊഴിയും പൂട്ടിക്കെട്ടിയോ ?
ടെസ്റ്റിങ്ങ്...

സുധി അറയ്ക്കൽ said...

ഹാ ഹ ഹാ.രസിച്ചു!!!

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.