-- എ ബ്ലഡി മല്ലു --

സീ വ്യൂ

Tuesday, April 03, 2007

മൈ ഓണ്‍ പ്രൊഡക്ഷന്‍ നമ്പ്ര.2 ശ്രീ.വിഗ്നേഷ് കൂടി ഒരു വയസ്സില്‍ നിലത്തു ഇഴഞ്ഞു കളി തുടങ്ങിയതോടെ , ഓള്‍‌റെഡി സ്ഥലപരിമിതികളുള്ള ഷാര്‍ജ്ജയിലെ ഫ്ലാറ്റിനു ഒന്നുകൂടി വിസ്താരം കുറഞ്ഞ പോലെ തോന്നി ...

എന്നാപിന്നെ, ഒരു ടു-ബെഡ്രൂം ഫ്ലാറ്റു നോക്കിയേക്കാം എന്നോര്‍ത്തു. ദിവസേന കൂടി വരികയാണു ദുബായിലേയും ഷാര്‍ജയിലേയും റിയ-എസ്റ്റേറ്റ് മുതലാളിമാരുടെ അത്യാര്‍ത്തിയും, അതോടൊപ്പം തന്നെ വാടകയും! സപ്ലൈ-ഡിമാന്റ് അനുപാതം ആണത്രേ കാരണം.... ഹും!

“ പണ്ടു പണ്ടു ദുബായിലിരുന്നൊരാളെ,
ഷാര്‍ജയിലേക്കു തള്ളിയതും ഭവാന്‍..
പയ്യെപ്പയ്യെ, അജ്മാനിലേക്കും,
പിന്നെ ഉമ്മല്‍ കോയിനിലേക്കു തള്ളിയതും ഭവാന്‍ “

എന്നാണല്ലോ വാടക വര്‍ദ്ധനവിനെപ്പറ്റി പണ്ടാരോ പറഞ്ഞിരിക്കുന്നത്. ഇതു വല്ലോം അറിഞ്ഞിട്ടാണോ,റിയലെസ്‌റ്റേ‌റ്റ് എന്ന മഹാസാഗരത്തിലേക്കു ഒരു ലൈഫ് ജാക്കറ്റു പോലും ഇടാതെ ഒരു ടൂ-ബെഡ്രൂം ഫ്ലാറ്റും അന്വേഷിച്ച് ഞാനിറങ്ങിയത്!!

25000 ദിര്‍ഹം വരെ വാര്‍ഷിക ബജറ്റും ചെയ്ത് ഇറങ്ങിയപ്പഴാ മനസ്സിലായത്.. ഷാര്‍ജയില്‍ നല്ലൊരു ഫ്ലാറ്റിനു അര വര്‍ഷത്തേക്കത്രേം കൊടുക്കണം എന്ന്.. ആരോ പറഞ്ഞു, അജ്മാനില്‍ റേറ്റു കുറവാ, 10 മിനിറ്റ് എക്സ്റ്റ്രാ ഡ്രൈവിന്റെ കാര്യല്ലേ ഉള്ളൂ, ഷാര്‍ജയില്‍ തന്നെ താമസിച്ചോളാമേ എന്ന് മ്മളാര്‍ക്കും വാക്കുകൊടുത്തട്ടൊന്നുമില്ല്യല്ലോ...

അങ്ങനെ ഒരു ദിവസം അജ്മാന്‍ തീരത്തു കൂടെ വണ്ടിയോടിച്ചോണ്ടിരിക്കുമ്പോഴാണു, ആ പുതിയ ബില്‍ഡിങ്ങിന്റെ മുന്നില്‍ തൂക്കിയ “റ്റു-ലെറ്റ്” ബോര്‍ഡ് കാണുന്നത്.. വൌ ! നല്ല സുന്ദരന്‍ ലൊക്കാലിറ്റി.. തൊട്ടൂ മുന്നില്‍,ബീച്ചും കോര്‍ണിഷും.. നാലുകെട്ട് റസ്റ്റോറന്റ് ആണെങ്കില്‍ വളരേ അടുത്ത്. നിത്യോപയോഗ സാധനങ്ങള്‍, വാങ്ങാന്‍ ലുലു സെന്റര്‍, കാഫൂര്‍, എല്ല്ലാം വളരേ അടുത്ത്.... വീകെന്‍ഡോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ ലിക്കര്‍ ഔട്ട്ലെറ്റും അരികില്‍.. വേഗം തന്നെ കാര്‍ നിര്‍ത്തി, അതിനകത്തോട്ടു കയറി , ഭാഗ്യത്തിനു ബില്‍ഡിങ്ങ് ഓണര്‍ അര്‍ബാബ് അവിടെ തന്നെയുണ്ടായിരുന്നു. കാര്യം പറഞ്ഞതോടെ അങ്ങേരു വളരേ കാര്യത്തില്‍ എന്നെ സ്വീകരിച്ച് എട്ടാം നിലയിലെ ഓഫീസില്‍ കൊണ്ടിരുത്തി ഒരു കിടിലന്‍ ടര്‍ക്കിഷ് കോഫി തന്നു..

ടര്‍ക്കിഷ് കോഫി മൊത്തിക്കുടിക്കുന്നതിനിടയില്‍ ഞാന്‍ റെന്റിന്റെ കാര്യം ചോദിച്ചു ..

“ഓണ്‍ലി ബോര്‍ത്തി ബൈവ് സൌസന്റ്.. “ (45000/-) അര്‍ബാബ് പറഞ്ഞു!

ഞാന്‍ വെറും ഞെട്ടല്ല ഞെഞ്ഞെട്ടി.. ആ ഞെട്ടലില്‍ ഒന്നു ചുമച്ചു.. കുടിച്ച ടര്‍ക്കിഷ് കോഫിയിലെ ടര്‍‌ക്കി വായില്‍ നിന്നിറങ്ങി അതിന്റെ പാട്ടിനു പോയി!

വാട്ട്? 45000 ???? 25000 ഈസ് ദ മാര്‍ക്കറ്റ് റേറ്റ് ഇന്‍ അജ്മാന്‍! അഞെട്ടനായ (ഞെട്ടലില്‍ നിന്നും മുക്തനായവന്‍ എന്നര്‍ത്ഥം‍) ഒരു വിധത്തില്‍ അറബിയോടു പറഞ്ഞൊപ്പിച്ചു...

അറബി: മാര്‍ക്കറ്റ് റേറ്റ് കല്ലി വല്ലി.... യു സീ.. ദിസ് പ്ലേസ് വ്വെരി ഗൂദ്.. എന്നിട്ടദ്ദ്യേം തുടര്‍ന്നു..
യൂ സീ സീ ഇന്‍ മോണിങ്ങ്....
യു സീസീ ഇന്‍ ആഫ്‌തര്‍ നൂണ്‍ ...
യു സീ സീ ഇന്‍ ഈവനിങ്ങ്...
യു സീ സീ ഇന്‍ നൈറ്റ്...

You will have an Excellent Sea View from this building.. എന്നാണു അറബി ഉദ്ദേശിച്ചത്. അതായത്, രാവിലേയുമുച്ചക്കും, രാത്രിയൂമൊക്കെ കടലിനരികിലായിരിക്കുമെന്നു !! ഹല്ലാ പിന്നേയ്.... കടാപ്പുറത്തു താമസിച്ച് കപ്പലണ്ടി ക്കച്ചവടം ചെയ്യാനൊനുമല്ലല്ലോ ഞാന്‍ യൂ.ഏ.ഈ ഇല്‍ വന്നിരിക്കുന്നേ...

എന്നാലും ഗുരുവായുരപ്പാ... കടലു കാണാന്‍ ഇത്രേം ചെലവോ ? ഇതെന്തായാലും ഒരു നടക്കു പോണ ലക്ഷണമില്ല. ഡിസ്കൌണ്ടു ചോദിച്ചപ്പോ മാക്സിമം 2000 ദിര്‍ഹം കുറക്കാമെന്നാ ഈ മറൂതാ പറയുന്നേ! സീ (Sea) യെ ഇത്രേം മാത്രം സ്നേഹിക്കാന്‍ യവനാരു, കടലമ്മയുടെ പുത്രനോ.. ഞാനോര്‍ത്തു.

ഞാന്‍ തിരിച്ചു അറബിയോടു പറഞ്ഞു:
“സാര്‍.. ഐ നോ സീ സീ ഇന്‍ മോണീങ്ങ്..
ഐ നോ സീ സീ ഇന്‍ ആഫ്റ്റര്‍നൂണ്‍...
ഐ നോ സീ സീ ഇന്‍ ഈവനിങ്ങ്...
ഐ നോ സീ‍ സീ ഇന്‍ നൈറ്റ്...
പ്ലീസീ ഗീവ് മീ ഫൊര്‍ 25000!

( I dont wanna see the Sea.. എന്നാണു ഞാനുദ്ദേശിച്ചത്, അതു പുള്ളിക്കാരന്റെ സ്റ്റൈലില്‍ അങ്ങു തിരിച്ചു പറഞ്ഞെന്നു മാത്രം.. :)

ഞാനൊന്നു താങ്ങിയതാണെന്നു മനസ്സിലാക്കിയ ആ അറബി പറഞ്ഞു..
40000/- ഫൈനല്‍..അദര്‍ വൈസ് കല്ലി വല്ലി...

അന്നു 40000/- ദിര്‍ഹത്തിനു ഒരു കല്ലിവല്ല്ലി * യേക്കാള്‍ ഒത്തിരി വില കല്‍പ്പിച്ചിരുന്നതിനാല്‍ ഞാന്‍ മടങ്ങിപ്പോന്നു!
തിരിച്ചു പോരുമ്പോള്‍ അറബിയോടു പറയാന്‍ മറന്നില്ല..

“സീ യൂ ....”

കല്ലിവല്ലി= വിട്ടു കളയുക, ഇഗ്നോര്‍, ഗെറ്റ് ലോസ്റ്റ് എന്ന അര്‍ത്ഥങ്ങളാണെന്നാണു എന്റെ അറിവ് ;)

28 comments:

ഇടിവാള്‍ said...

സീ വ്യൂ.. പുതിയ പോസ്റ്റ് ;)

ബ്ലോഗാത്തോന്‍ ബ്ലോഗ്യാല്‍ പോസ്റ്റും കൊണ്ടാറാട്ട് എന്നാണല്ലോ ബ്ലോഗു ചൊല്ല്..

രണ്ടു ദിവസത്തിനുള്ളില്‍ ഇതാ എന്റെ രണ്ടാമത്തെ പോസ്റ്റ്!
നിര്‍‌ത്തണമെങ്കില്‍ പറഞ്ഞാ മതി ട്ടോ ;)

തിരോധാനിതനായ സാന്റോസിനു ഈ പോസ്റ്റ് സമര്‍‌പ്പിക്കുന്നു ;)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ദേങ്ങാ...
പോയാ...

നിര്‍‌ത്തണമെന്ന് പറയാനല്ലാ ആ ബില്‍ഡിങ്ങങ്ങ് നിരത്തണമെന്ന് പറയാനാ തോന്നണേ...

കുറുമാന്‍ said...

യൂ സീ സീ ഇന്‍ മോണിങ്ങ്....
യു സീസീ ഇന്‍ ആഫ്‌തര്‍ നൂണ്‍ ...
യു സീ സീ ഇന്‍ ഈവനിങ്ങ്...
യു സീ സീ ഇന്‍ നൈറ്റ്... - ഇത് കലക്കി ഇടിയെ...കൂടുന്ന വാടകയുടെ ഒരു രക്തസാക്ഷിയാണു ഞാന്‍. എവിക്ഷന്‍ നോട്ടീസ് രണ്ടാഴ്ചക്കു മുന്‍പ് കിട്ടിയപ്പോ‍ള്‍ റിയല്‍ എസ്റ്റേറ്റില്‍ പോയി, കാലി ചെയ്യ്താല്‍ കുടുംബം റിയല്‍ എസ്റ്റേറ്റിലെ പണിക്കാരുടെ എല്ലാവരുടേയും പേരെഴുതി വച്ച് ആത്മഹത്യ ചെയ്യും ഫ്ലാറ്റില്‍ എന്ന ഭീഷണിക്കുമുന്‍പില്‍ ഒരു വര്‍ഷം കൂടി കൂട്ടി തന്നു. വെറുതെയല്ല 35000 ദിര്‍ഹംസ് ഒറ്റയടിക്കു കൂട്ടി. ഷെയറിങ്ങല്ലെ....അഡ്ജസ്റ്റ് ചെയ്തേ മതിയാവൂ.

ഇത്തിരിവെട്ടം|Ithiri said...

ഇടിവാള്‍ജീ നല്ല പോസ്റ്റ്...
കഴിഞ്ഞ വര്‍ഷം വരേ കമ്പനി അക്കമഡേഷന്‍ തരുമായിരുന്നു. കൂടാതെ അത്യാവശ്യത്തിന് ഫര്‍ണ്ണിച്ചറുകള്‍. ഗ്യാസ് സ്റ്റൌ, പാത്രങ്ങള്‍, ഫ്രിഡ്ജ് ടിവി തുടങ്ങി എല്ലാം കമ്പനി ചെലവില്‍. കഴിഞ്ഞ വര്‍ഷം ഒന്ന് രണ്ട് മലയാളികള്‍ക്ക് അക്കരപ്പച്ച തോന്നി... ആ കാശ് കിട്ടിയാല്‍ പുറത്ത് നല്ല റൂമെടുക്കാം. ബാക്കി ക്യാഷ് പോക്കറ്റില്‍ കിടക്കും.

അങ്ങനെ ഈ വര്‍ഷം മുതല്‍ സ്വന്തം എല്ലാവരും അവനവന്റെ കിടപ്പാടം കണ്ടെത്തണം. ഇത് വരേ സാലറിയില്‍ നിന്ന് കട്ട് ചെയ്തിരുന്ന പണം തിരിച്ച് സാലറിയില്‍ വരും എന്ന് കമ്പനി തീരുമാനിച്ചു. എല്ലാവര്‍ക്കും ഒരേ നിയമമായതിനാല്‍ ഞാനും അന്ന് റൂം അന്വേഷണം തുടങ്ങി.

അങ്ങനെ ഒത്തിരി അന്വേഷണങ്ങള്‍ക്ക് ശേഷം ഒരു റൂം കിട്ടി. കടലും കടലാടിയും ചുറ്റുവട്ടത്തില്ലാത്ത ഒരു ഫ്ലാറ്റില്‍ ഒരു റൂം... രണ്ട് കട്ടിലുകള്‍ (സിംഗള്‍) ഇട്ടാല്‍ പിന്നെ ഒരാള്‍ക്ക് നിന്ന് തിരിയാവുന്ന റും... വാടക 30000 + വെള്ളവും (തെറ്റിദ്ധരിക്കരുത്... ശുദ്ധജലം)വെളിച്ചവും. അവസാനം ഇപ്പോള്‍ പോക്കറ്റില്‍ നിന്ന് കാശ് എക്സ്ട്രാ ചെലവാക്കി ജീവിക്കുന്നു. കൂടാതെ സാധരണ യാത്ര ചെയ്യുന്നതിലും 25 കി.മി കൂടുതല്‍. അതിനായി ഒരു മണിക്കൂറും.

പാവം അക്കര പച്ചക്കാര്‍ ഇപ്പോര്‍ പഴയ ഇക്കര കടുംപച്ചയും ഇപ്പോഴത്തെ ഇക്കര ലൈറ്റ് പച്ചയും ആണെന്ന് മനസ്സിലാക്കുന്നു... ഞാന്‍ മുമ്പേ മനസ്സിലാക്കിയത് കൊണ്ട് എനിക്ക് അന്നേ അങ്ങനെയാ...

ഇടിവാള്‍ said...

വാടക 30000 + വെള്ളവും (തെറ്റിദ്ധരിക്കരുത്... ശുദ്ധജലം

ഇത്തിര്യേ.. അതു കലക്കി.. എനിക്കിഷ്ടായി!

::സിയ↔Ziya said...

“സാര്‍.. ഐ നോ സീ സീ ഇന്‍ മോണീങ്ങ്..
ഐ നോ സീ സീ ഇന്‍ ആഫ്റ്റര്‍നൂണ്‍...
ഐ നോ സീ സീ ഇന്‍ ഈവനിങ്ങ്...
ഐ നോ സീ‍ സീ ഇന്‍ നൈറ്റ്...
പ്ലീസീ ഗീവ് മീ ഫൊര്‍ 25000!
അദു ഗലഗ്ഗി ഇഡീ...

അപ്പു said...

എന്തു ചെയ്യാം ഇടിവാളേ......
രണ്ടുമൂന്നു വര്‍ഷം കഴിഞ്ഞ് ശരിയാകുമെന്ന് (steady) ധനകാര്യ ബുദ്‌ധിജീവികള് പറയുന്നു. എനിക്കു വിശ്വാസം പോരാ.

ശാലിനി said...

പോസ്റ്റ് വായിച്ചു ശരിക്കും ചിരിച്ചുപോയി. ഞങ്ങള്‍ മാത്രമല്ല ഇങ്ങനെയുള്ള അബദ്ധങ്ങളില്‍ ചെന്നു ചാടുന്നതെന്നു മനസിലായി. സീവ്യൂ നോക്കിപോയി ഇതുപോലെയൊന്നു പറ്റിയതാണ്.

ഇവിടെ കുവൈറ്റിലും ഇതുതന്നെ സ്ഥിതി. ദിവസം ചെല്ലുംതോറും വാടക കൂടുകയാണ്. ഒരേ ബില്‍ഡിംഗില്‍ തന്നെ പലനിരക്കാണ്. എന്തുമാത്രം പുതിയ കെട്ടിടങ്ങളാണ് പണിയുന്നത്, എവിടെനിന്ന് ആളെത്തുന്നോ ഇതിലൊക്കെ താമസിക്കാന്‍.

എന്നിട്ട് പുതിയ ഫ്ലാറ്റ് കിട്ടിയോ?

കുറുമാന്റെ കമന്റ്വായിച്ചും ചിരിച്ചുപോയി.

Jishad said...

ഇഷ്ടായി.
എന്നിട്ട് പുതിയ വീടു കിട്ടിയൊ?
ഞാനും വീടു തിരഞുകൊണ്ട് ഇരിക്കുകയാണു.

ഇടിവാള്‍ said...

അപ്പൂ, എവിടെ ഇഷ്ടാ..

അടുത്ത ഒരു കൊല്ലത്തില്‍ വാടക കുറയും എന്ന വേദവാക്യം കേട്ടു തുടങ്ങീട്ട് ഇപ്പോ 3 കൊല്ലമായി.. കൂടുന്നതല്ലാതെ കുറയുന്ന ഒരു ലക്ഷണവുമില്ല..

ഷാര്‍ജയില്‍, 600ഓളം ബില്‍ഡീങ്ങുകള്‍ ( 10000 ഓളം ഫ്ലാറ്റുകള്‍ കഷ്ടി) പണി തീര്‍ന്നു കറണ്ടു കണക്ഷന്‍ അപ്രൂവലിനായി കാത്തു കിടക്കുന്നു, അതൊന്നു ശരിയായിക്കോട്ടേ, ഷാര്‍ജയിലെയും ദുബായിലേയും റെന്റ് ടപ്പേ ന്നു വച്ചു താഴും എന്നാണു 2 വര്‍ഷം മുമ്പ് കേട്റ്റത്...

കഴിഞ്ഞ വര്‍ഷം പുതിയ പവര്‍സ്റ്റേഷന്‍ വന്നതോടെ എല്ലാ ബില്‍ഡിങ്ങുകള്‍ക്കും കറന്റു കിട്ടി..

വാടക കുറഞ്ഞോ .. യവടേ?

ദുബായില്‍ ഇത്രയധികം ഫ്രീ ഹോള്‍ഡ് പ്രോപ്പര്‍ട്ടികള്‍ വരുന്നുണ്ട്... എന്നിട്ടു കുറയുന്നുണ്ടോ ? ..

ഇവിടന്നു സമ്പാദിക്കുന്നത് ഇവിടെ തന്നെ ചിലവാക്കി വീട്ടീപ്പോടേ എന്നാണു സര്‍ക്കാരിന്റെ മനോഭാവം എന്നു തോന്നുന്നു!

കണ്ണൂസ്‌ said...

അജ്‌മാനില്‍ 25K മാര്‍ക്കറ്റ്‌ റേറ്റോ? ഉറപ്പാണോ ഇട്യേ?

3 വര്‍ഷത്തില്‍ ഒന്നും ഇത്‌ കുറയില്ലാ അപ്പൂ. ഇന്നലെ ഗള്‍ഫ്‌ ന്യൂസില്‍ ഒരു സ്റ്റഡി റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നു. ഒരു വര്‍ഷത്തില്‍ 43000 പുതിയ വീടുകളാണത്രേ ദുബായില്‍ മാത്രം വേണ്ടത്‌. ആ ട്രെന്റ്‌ തുടരാന്‍ പോകുന്നത്‌ 2013 വരെ. അതായത്‌ S/D അനുപാതം ഒന്നിനു താഴെ നില്‍ക്കും അതുവരെയെങ്കിലും. സ്റ്റബിലൈസേഷന്‍ തുടങ്ങുന്നത്‌ 2013 ഇല്‍ ആയിരിക്കും. സ്റ്റബിലൈസ്‌ ആവുന്നത്‌ എപ്പോള്‍ എന്ന് ആര്‍ക്കറിയാം?

അതിലും കഷ്ടമാണ്‌ exchange rate -ഇന്റെ സ്ഥിതി. ഇന്നലെ കണക്കാക്കി നോക്കിയപ്പോള്‍ 2001-ഇല്‍ ഞാന്‍ ജോലിക്ക്‌ ചേര്‍ന്നപ്പോള്‍ ഉള്ള അതേ ശമ്പളമാണ്‌ (ഇന്ത്യന്‍ റുപ്പീസില്‍) എനിക്കിപ്പോഴും. 6 കൊല്ലം കിട്ടിയ ഇന്‍ക്രിമെന്റിന്റെ വാല്യൂ exchange rate മാത്രം തിന്നു തീര്‍ത്തു. വാടക ഈ ആറു വര്‍ഷത്തില്‍ 220% ആയി. ബാക്കിയുള്ള ഇന്‍ഫ്ലേഷന്‍ ചുരുങ്ങിയത്‌ 50% എങ്കിലും ആയിരിക്കും.

യു.എ.ഇ.യില്‍ തുടരണോ എന്ന് ഞാന്‍ വളരെ കാര്യമായി ചിന്തിക്കുന്നു.

ഇടിവാള്‍ said...

ജിഷാദ് മാഷേ..
എന്നിട്ട് നല്ലൊരു വിടു ഷാര്‍ജയില്‍ തന്നെ കിട്ടീ, കുറേ അലഞ്ഞ ശേഷം..

ബുതീന - ഷാര്‍ജ ഏരിയാവില്‍ ഭേദപ്പെട്ട റെന്റ് ആണു.. വണ്ടി അവിടെ ഒരരുകില്‍ പാര്‍ക്ക് ചെയ്ത് ഓരോ ബില്‍ഡിങ്ങിലും കയറി വാച്ച്മാനെ കാണുക....

ആദ്യം ഫ്ലാറ്റ് ഇല്ല എന്നാ എല്ലാ വാച്ച്മാന്മാരും പറയുക

കമ്മിഷന്‍ കൊടുക്കാം എന്നു ആദ്യം തന്നെ അവരോടു പറഞ്ഞാല്‍, ആ ചുറ്റുവട്ടത്ത് ഏതു ബില്‍ഡിങ്ങില്‍ ഫ്ലാറ്റുണ്ടെങ്കിലും അവരു പറഞ്ഞു തരും.

ഞാന്‍ 2000 ദിര്‍ഹമാ കമ്മിഷന്‍ കൊടുത്തേ !

ഷാര്‍ജയിലോ ദുബായിലോ വല്ല വാച്ച്മാനും ആയി ജനിച്ചാല്‍ മതിയായിരുന്നു ;)

kaithamullu - കൈതമുള്ള് said...

ഇടിയേ,
എല്ലരുടേം പ്രശ്നം ഒന്നു തന്നെ: മുടിഞ്ഞ ഈ വാടക!

- പിന്നെ ദൂരെയെങ്ങാനും താമസിച്ചാല്‍ ട്രാഫിക്ക്... അതുവഴി ബ്ലഡ് പ്രഷര്‍, മുന്‍‌കോപം, ഡിപ്രഷന്‍....

ഞങ്ങടെ ബര്‍ദുബായില്‍ 2RHK ന്റെ വാടക എത്ര്യാ അറിയോ: 90K.

-ഞാന്‍ അനാവശ്യ വീട്ടുസാധനങ്ങള്‍ ഇപ്പോഴേ പുറത്ത് തള്ളി ത്തുടങ്ങി; യാത്രയാകുമ്പോള്‍ അത്യാവശ്യസാധങ്ങള്‍ മാത്രം മതിയല്ലോ ഭാന്ധത്തില്‍!

ഇടിവാള്‍ said...

കണ്ണൂസേ... ഞാന്‍ പറഞ്ഞത് 2006 ഫെബ്രുവരിയിലെ കഥയാണേ ! ;)

ഷാര്‍ജേലെ പുത്യേ ഫ്ലാറ്റിലേക്കു മാറീട്ട് ഇപ്പോ ഒരു വ്വര്‍ഷം കഴിഞ്ഞു..

അന്നത്തെ ഫ്ലാറ്റാന്വേഷണ പരീക്ഷണങ്ങളാനു ഈ ഒരു പോസ്റ്റിടാന്‍ കാരണം

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: വാളേട്ടന്‍ ബ്ലോഗിങ്ങ് നിര്‍ത്തി റിയല്‍ എസ്റ്റേറ്റ് സൈഡ് ബിസിനസ്സാക്കാന്‍ പോകുവാന്ന് തോന്നുന്നല്ലോ കമന്റുകള്‍ കണ്ടാല്‍...

അപ്പോള്‍ ശരി എതേലും റിയല്‍ എസ്റ്റേറ്റുകാരെ കണ്ടാല്‍ പറഞ്ഞേക്കാം ഇടിവാള്‍ എന്ന ബ്ലോഗില്‍ ഇപ്പോള്‍ നിങ്ങളുടെ പരസ്യം കമന്റായിട്ടാല്‍ ഫ്ലാറ്റിന് ഇന്ന് നല്ല ചിലവായിരിക്കും എന്ന്.

ഇടിവാള്‍ said...

അതു ശരി.. അപ്പോ എന്റെ മെയിന്‍ ബിസിനെസ് ബ്ലോഗിങ്ങ് ആണല്ലേ ;)

SAJAN | സാജന്‍ said...
This comment has been removed by the author.
SAJAN | സാജന്‍ said...

കൊള്ളാം ഉഗ്രനായിരിക്കുന്നു..
ഈ പാര്‍പ്പിടപ്രശ്നം ഒരു ആഗോള പ്രതിഭാസമാണല്ലെ.. ഞങ്ങളും കുറെ തപ്പിയതിനുശേഷമാണു പറ്റിയ രീതിയില്‍ ഒന്നു ഒത്തു കിട്ടിയത്..
അല്പം ധനകാര്യം:-
പക്ഷെ ഇപ്പൊ പറഞ്ഞതു വച്ചു നോക്കിയപ്പൊള്‍ ഇവിടെ (സിഡ്നി സബര്‍‌ബില്‍) വാടക അല്പം കുറവാണെന്നാണു തോന്നുന്നത്..2 ബെഡ് റൂമൂള്ള ഒരു ..വീടിനു..ഇവിടെ $15000 ആകുന്നൊള്ളൂ നമ്മുടെ മണീസില്‍ കൂട്ടിനോക്കിയാല്‍ ഒരു 517500രൂപ..

കുട്ടന്‍സ്‌ said...

രണ്ട് പോസ്റ്റും വായിച്ചു..കലക്കീട്ടാ..
വാടക ഒരു ആഗോള പ്രശ്നമാണെന്നാ തോന്നുന്നേ..
കഴിഞ്ഞ വര്‍ഷം കുട്ടന്‍സും ഫ്രന്‍ഡ്സും പുതിയ റൂം അന്വേക്ഷിച്ച് ഇവിടെ ബാംഗ്ലൂരില്‍ നടന്നപ്പോള്‍ ഇതു കുറേ ഫേസ് ചെയ്തതാ..ചിലര്‍ ചോദിക്കുന്ന വാടകക്കേട്ടാല്‍ നോട്ടടി നമ്മടെ വീട്ടില് വെച്ച് നടത്തണ എതാണ്ട് കുടില്‍ വ്യവസായമാണെന്നു തോന്നിപ്പോവും..“നിനക്കൊക്കെ ചോദിക്കുന്ന കാശ് തന്നാലെന്താ എന്നൊക്കയാണു പലരും ആസ്ക്കുന്നത്..“

ഒ.ടോ: അന്ന് കൊടുത്ത അഡ്വാന്‍സ് പ്രാകിക്കൊടുത്തതു കൊണ്ടാണോ എന്നറീല നമ്മടെ ഹൌസ് ഓണര്‍ക്കു ഈയിടയായി തീരെ സുഖമില്ലാത്രെ..കിട്ടുന്ന വാടക മുഴുവന്‍ അങ്ങേര്‍ മരുന്നുഷാപ്പില്‍ കൊടുക്കുവാന്നു കേട്ടു..

Siju | സിജു said...

ഇവിടെ ചെന്നയില്‍ രണ്ട് വര്‍ഷം മുമ്പ് 6500 വാടക കൊടുത്തിരുന്ന വീട് 12500 രൂപ വാടകയും അഡ്വാന്‍സ് 75000-ഉം ആയി ഞങ്ങള്‍ ഇന്നു രാവിലെയാണ് പുതുക്കിയത്

ദില്‍ബാസുരന്‍ said...

ഇടിജീ,
ഞങ്ങടെ അജ്മാന്‍ ഫ്ലാറ്റിലോട്ട് പോരൂ. വിശാലമായ ഏരിയാ, ഓണ്‍ലി ഡീസന്റ് അറബി ഫാമിലീസ്. നോ മലയാളി ബാച്ചിലര്‍ കല്ലിവല്ലീസ്, റെന്റ് 27000. ചെറിയ പ്രേതബാധ ഉള്ളത് എന്നേപോലെ പ്രശ്നമല്ല എന്നുണ്ടെങ്കില്‍ പോരൂ.

35000 മാണ് ഞങ്ങളുടെ ബില്‍ഡിങ്ങില്‍ മൊത്തം. ഞങ്ങളോടും ചോദിച്ചു. നീയും നിന്റെ ഫ്ലാറ്റും നിന്റെ പ്രേതോം ഇന്നാ കെടക്കുണൂ നിന്റെ താക്കോല്‍ എന്ന് അറബിയുടെ മുന്നിലോട്ടിട്ട് കൊടുത്തു. പ്രേതം യാനി ജിന്‍ എന്ന് കേട്ട് പുള്ളി ഞെട്ടി. ഇത് മുഴുവന്‍ ബില്‍ഡിങ്ങിലും പറഞ്ഞ് പരത്തിയിട്ടേ ഞങ്ങള്‍ പോകുകയുമുള്ളൂ എന്ന് പറഞ്ഞപ്പോള്‍ ഞങ്ങടെ റെന്റ് വരച്ച വരയില്‍ നിന്നു. അടുത്ത വര്‍ഷം ഞങ്ങള്‍ അത് 25000 മാക്കി കുറച്ച് യു ഏ ഇയില്‍ ചരിത്രം സൃഷ്ടിക്കും. :-)

Sul | സുല്‍ said...

:) ഗഡിയേ നല്ല പോസ്റ്റ്.

-സുല്‍

വിചാരം said...

നല്ല വിവരണം
:)

ദിവ (diva) said...

ഇഡ്യേ,

sloobyjose at gmail ലേയ്ക്ക് ഒരു ഈമെയില്‍ അയയ്ക്കുമോ, ഒരു ഡൗട്ട് ചോദിക്കാനാണ്

:)

qw_er_ty

G.manu said...

അസൂയാ..
സിമ്പ്ളി അസൂയ തോന്നുന്നു ഇടിവാളെ..

മാസം അമ്പതിനായിരം വാടകയേ മൈ ഗോഡ്‌.

ചുമ്മാ അല്ല പെണ്ണു കാണാന്‍ പണ്ടു പോയ വീടുകളില്‍നിന്ന് പിറ്റേദിവസം ഇങ്ങനെ ഫോണ്‍ വരുന്നതു.
"സീ ..യു സീ ദില്ലിവാല....സോറി...സീ വാല ഗള്‍ഫ്‌ വാലയുമായി ഫിക്സ്‌ ചെയ്തു..യു സീ സം വണ്‍ എല്‍. സ്‌"

വാടകയും, പറ്റുകടക്കുടിശികയും, മലക്കറിയും, കേബിളും കിഴിച്ച്‌ "ആ...അണ്ടര്‍വെയര്‍ അടുത്തമാസം വാങ്ങാം.." എന്നൊക്കെ പ്ളാന്‍ ചെയ്യുന്ന ഞങ്ങള്‍ക്ക്‌ എങ്ങനെ അസൂയ തോന്നാതിരിക്കും... അങ്ങു ഷമി

കൈപ്പള്ളി said...

വായിച്ചു. രസിച്ചു.

:)

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.