-- എ ബ്ലഡി മല്ലു --

സ്നേഹം

Sunday, March 11, 2007

അതിരാവിലെ 7.30 നു തന്നെ എഴുന്നേറ്റു പ്രഭാ‍ത കര്‍മ്മങ്ങളും കുളിയും കഴിഞ്ഞ് സമയം നോക്കി. 8.20 ആയി. 8 മണിക്ക് ഓഫീസിലെത്തണം. ഇനിയിപ്പോ ഈ ട്രാഫിക്കില്‍ അങ്ങത്തുമ്പോ 9.30 എങ്കിലുമാകും.

വീട്ടില്‍ എന്റെ സ്വന്തമായുള്ള 4 ഡോര്‍ കബോര്‍ഡ് .... കഴിഞ്ഞ ഏഴുവര്‍ഷമായി സ്തുത്യര്‍ഹമായ മള്‍ട്ടിപര്‍പ്പസ് സേവനം നടത്തുന്നു.സേവനം നടത്തുന്നതിന്റെ കൂടെ ഓരോ തവണ ഫ്ലാറ്റ് മാറുമ്പോഴും ഇദ്ദേഹത്ത അഴിക്കലും റീഫിങ്ങുമായി ആരോഗ്യം തീരെ ക്ഷയിച്ച നിലയിലാണിപ്പോ ടിയാന്‍.

മള്‍ട്ടി പര്‍പ്പസ് സേവനം എന്നതുകൊണ്ട് ഉദ്ദേശിച്ചതിതാ‍ണു. ഏറ്റവും ടോപ്പ് ഷെല്‍ഫില്‍ ഉണ്ടാവുന്ന ഐറ്റംസ്: ( റസീപ്പി സ്റ്റൈലില്‍ വായിക്കുക)

1 . കള്ളിന്‍ കുപ്പി (വലുത്, പൊട്ടിച്ചത്, പാസ്പ്പോര്‍ട്ടോ ജേ+ബി യോ ആയിരിക്കും മിക്കവാറും) -- ഒന്ന്.
2. സോഡ -- ആവശ്യത്തിനു...
3. ഭണ്ഢാരം -- ചില്ലറപൈസകള്‍ സൂക്ഷിച്ചു വക്കുന്ന മരപ്പെട്ടി (മരപ്പട്ടി അല്ല)
4. യാര്‍ഡ്ലി -- ഒന്ന്.
5. സ്പ്രേകള്‍, റോളോണ്‍, ക്രീം -- പലവക

രണ്ടാമത്തെ ഷെല്‍ഫില്‍ അയണ്‍ ചെയ്ത ഡ്രസ്സ്, മൂന്നാം ഷെല്‍ഫില്‍ കഴുകയ അയേണ്‍ ചെയ്യാത്തവയും. ഏറ്റവും താഴെ പലവകകളും. അയണ്‍ ചെയ്ത ഡ്രസ്സ് ഒന്നെടുക്കുന്നതിനിടയിലാണു ആ ഷെല്‍ഫ് ഇളകിതാഴോട്ടു ചെരിഞ്ഞത്. ഓള്‍‌റെഡി സമയം വൈകിയിരുന്നതിനാല്‍, അതൊന്നു ഒതുക്കിവക്കാന്‍ ഭാര്യക്കു കര്‍ശനനിര്‍ദ്ദേശം നല്‍കി ഞാന്‍ ഓഫീസിലേക്കു തെറിച്ചു.

പിന്മൊഴികളൊന്നു ഓടിച്ചു നോക്കുന്നതിനിടയിലാണു, ഭാര്യയുടെ ഫോണ്‍..

ഞാന്‍: ഹലോ....
ഭാര്യ: ങ്ഹീ ഹീ‍ീ.. ഹീ...

ഞാ: എന്തൂട്രീ മോങ്ങണേ, കാര്യം പറ....
ഭാര്യ: ഞാനാ കബോര്‍ഡ് ഒതുക്കി വയ്ക്കുന്നതിനിടയില്‍ മുകളിലെ ഷെല്‍ഫും, എല്ലാ സാധനങ്ങളും കൂടി വീണു.... ങീഹീ...

ഞാന്‍: ഹയ്യോ..എന്നിട്ട്...(ഞെട്ടിക്കൊണ്ട് ) അതിനു നീയെന്തിനാ കരയുന്നേ?
ഭാര്യ: ആ കോയിന്‍ ബോക്സും കുപ്പീം എല്ലാം കൂടി എന്റെ തലയില്‍ കെട്ടിമറഞ്ഞു വീണു....ങ്ഹീഹി..

ഞാന്‍: ഹയ്യയ്യോ..... (അതിഭയങ്കരമായി ഞെട്ടിക്കൊണ്ട്) ..എന്നീട്ട് പൊട്ടിയോ...
ഭാര്യ: ഇല്ല, പൊട്ടിയില്ല, എന്നാലും തല നന്നായി വേദനിക്കുന്നുണ്ട്... ങ്ഹീ ഹീ..

ഞാന്‍: അതല്ലടി.. കുപ്പി പൊട്ട്യോന്നാ ചോദിച്ചേ.. ??

ടക്ക്... അപ്പുറത്തു ഫോണ്‍ വലിച്ചെറിയുന്ന ശബ്ദം കേട്ടു...

ഞാന്‍ വീണ്ടും കമ്പ്യൂട്ടര്‍ സ്ക്രീനിലേക്ക് ...

24 comments:

ഇടിവാള്‍ said...

വീട്ടില്‍ എന്റെ സ്വന്തമായുള്ള 4 ഡോര്‍ കബോര്‍ഡ് ....

sandoz said...

ഹ..ഹ.ഹാ...എനിക്ക്‌ വയ്യ....രാവിലേ തന്നെ സമ്മതിക്കൂല്ലാ അല്ലേ........ആ ഞെട്ടലിനു കൊടുക്കണം കാശ്‌.......

ദില്‍ബാസുരന്‍ said...

ഗഡ്യേ..
:-)
സൂക്ഷിച്ചും കണ്ടുമൊക്കെ മതി കേട്ടോ..

അഗ്രജന്‍ said...

ഹഹഹ... ഇഡീ... ആ രണ്ടാമത്തെ ഞെട്ടലല്യോ ഞെട്ടല്‍ :)

Sul | സുല്‍ said...

സമയം 5 മണി. വിശന്നിട്ടു വയ്യ. ഇന്നു പെമ്പെറന്നോള്‍ എന്താണാവൊ ഒലത്തി വച്ചിരിക്കുന്നത്. ഏതായാലും അവളറിയാതെ ഒന്നു ചെക്ക് ചെയ്യാം. കയ്യിലിരുന്ന താക്കോലെടുത്ത് ഇടി ഫ്ലാറ്റിന്റെ വാതില്‍ തുറന്നു.

‘ഠേ.......’ തേങ്ങയല്ല. വേറെന്തോ തലയില്‍ വീണതാണ്. തലതടവികൊണ്ട് ഇടി താഴെ നോക്കി. ഒരു മുഴുവന്‍ കുപ്പി ജെ+ബി, ജെ ഇവിടെയും ബി അവിടെയുമായി കിടക്കുന്നു.

ശബ്ദം കേട്ട് ഉറക്കചടവോടെ ഭാര്യ “പൊട്ടിയൊ?”

“ഇല്ല. തല അല്പം മുഴച്ചിട്ടുണ്ട്”

“അതല്ല കുപ്പി പൊട്ടിയോന്ന്”

ഇടിയെത്തുന്നതിനു മുന്‍പ് ആ കുപ്പി വാതിലിന്മേല്‍ കയറ്റി വെക്കാന്‍ തോന്നിയ ഭാര്യയുടെ ഒരു സ്നേഹം.

-സുല്‍

KM said...

ഹ ഹ ഹ. ഉറക്കമില്ലാത്ത ഒരു രാത്രികൂടി സമ്മാനിക്കാനൊരു ഷെല്‍ഫുകൂടി. :)

സുഗതരാജ് പലേരി said...

ഹ... ഹ.... ഹ.... എന്താത്. രാവിലെ തന്നെ മനുഷേമ്മാരെ ചിരിപ്പിച്ച് കൊല്ലാനാ പ്ലാന്‍.
ആ രണ്ടാമത്തെ ഞട്ടലല്ലേ ഞട്ടല്‍.

സുല്ലിന്‍റെ ഉപകഥകൂടിയായപ്പോ സംഗതി ക്ലീന്‍.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കണക്കായിപ്പോയി...(കുപ്പീടെ കാര്യം മാത്രാണേ..)തലയുടെ ഉടമയോട് സഹതാപം പ്രകടിപ്പിച്ചിരിക്കുന്നു.

വീട്ടില്‍പ്പോയി പൊട്ടിയ കഷ്ണങ്ങളില്‍ ആരുടെയൊക്കെ വിരലടയാളങ്ങള്‍ ഉണ്ടെന്ന് നോക്കാന്‍ മറക്കേണ്ട്.

ഇനി ഇങ്ങനെ പൊട്ടാതിരിക്കാന്‍ ഒരു ബുദ്ധി പറയട്ടേ.
ഈ അടുത്ത് കിട്ടിയ ഒരു ഫോര്‍വേഡാ.ഇപ്രകാരം.

രാവിലെ എഴുന്നേറ്റപ്പോള്‍ ബെഡ് കോഫി സൈഡില്‍, ഒരു ഫോണ്‍.
“കഴിക്കാനുള്ളത് മേശപ്പുറത്ത് വച്ചിട്ടുണ്ട്.കഴിക്കാന്‍ മറക്കേണ്ട. നല്ല ഉറക്കായ്തോണ്ടാ ഉണര്‍ത്താഞ്ഞത്.ഡ്രസ്സൊക്കെ അയണ്‍ ചെയ്ത് വച്ചിട്ടുണ്ട്. പോളീഷ് ചെയ്ത ഷൂ ഇടാന്‍ മറക്കേണ്ട.”
ഉറക്കപ്പിച്ചാണോ... അല്ല.. ജൂനിയര്‍ ദേ ഡൈനിംഗ് ടേബിളില്‍ ഇരുന്ന് ബ്രേക് ഫാസ്റ്റടിക്കുന്നു.

എടാ ഇന്നലെ എന്താ സംഭവിച്ചത്?
പപ്പ വരുമ്പോള്‍ വൈകിയായിരുന്നു. നാലു കാലിലാ വന്നത്..

--ഈശ്വരാ എന്നാല്‍ രാവിലെ എങ്ങനെ ഈ പരിചരണം!!..
എന്നിട്ട് പിന്നെ?
പപ്പയെ മമ്മ മുറീലേക്ക് വലിച്ചോണ്ട് പോയി എന്നിട്ട് ഷൂവും ഉടുപ്പും ഊരാന്‍ നോക്കി.

അപ്പോള്‍ പപ്പ പറഞ്ഞു “Please leave me I am married" എന്ന്.

സ്വപ്നാടകന്‍ said...

ഞാനും ഞെട്ടി! പിന്നെ പൊട്ടി... പൊട്ടിച്ചിരിച്ചേ... :)

തമനു said...

ഇടിവാളേ,

ഇന്നലെ പനിയായിരുന്നതിനാല്‍ ഇന്നാണ് വായിച്ച്‌ ചിരിച്ചത്. ദാ ഇപ്പോ പനി കൂടിയോ എന്നൊരു സംശയം.

ഇത്‌ വ്യാഴാഴ്ചയാണ് സംഭവിച്ചത്‌ അല്ലേ ...? കൊടകര പരിപാടിക്ക്‌ വരാന്‍ താമസിച്ചപ്പോഴേ ഞാന്‍ കരുതി, എന്തെങ്കിലും പൊട്ടിക്കാണുമെന്ന്‌.

അരവിന്ദ് :: aravind said...

ഗഡീ കലക്കി! :-)
മനസ്സിനു പിടിച്ചതൊന്നുമിന്ന് വായിക്കാനില്ലാതെ അലഞ്ഞു തിരിഞ്ഞു നടന്ന എന്റെ ആത്മാവിന്
ശാപമോക്ഷ തീര്‍ത്ഥമായി ഈ ജെ ആന്റ് ബി പെഗ്ഗ്.

ദൃശ്യന്‍ | Drishyan said...

ഇടിവാളേ, കലക്കി....
സുല്ലിന്‍‌റ്റെയും ചാത്തന്‍‌റ്റെയും കമന്‍‌റ്റുകള്‍ കൂടിയായപ്പോള്‍ കലകലക്കി.

സസ്നേഹം
ദൃശ്യന്‍

പൊതുവാള് said...

ഇടീ :)
കലക്കീട്ടാ,
സുല്ലും ചാത്തനുമൊക്കെ ഇടിയോടൊരു മത്സരത്തിനാ പ്ലാന്‍?:)

പടിപ്പുര said...

ഇടീ, സംഗതി പറയ്‌- കുപ്പി ശരിക്കും പൊട്ടിയോ?

(വെറുതേ ഒരാകാംക്ഷ)

ഇടിവാള്‍ said...

ഭാഗ്യത്തിനു കുപ്പി പൊട്ടിയില്ല എന്ന വിവരം സന്തോഷ പൂര്‍വം എല്ലാരേയും അറിയിക്കുന്നു.

വായിച്ച എല്ലാവര്‍ക്കും ഒരു ഫുള്‍ നന്ദി!

ദേവന്‍ said...

ആഹാ പൊട്ടീല്ലേ? എന്നാ നമ്മക്ക്‌ അതങ്ങോട്ട്‌ പൊട്ടിച്ചാലോ ഇഡിഗഡിയേ?

അപ്പു said...

ഇടിവാളേ...കലക്കി.

മുല്ലപ്പൂ || Mullappoo said...

നിങ്ങള്‍ ആണുങ്ങളെല്ലാം ഇങ്ങനെയാ ?!
:)

കുറുമാന്‍ said...

ഇട്യേ, ഇത് കാണാന്‍ വൈകിപോയി. വെറുതെ സമയം പോകാതെ വീട്ടില്‍ ഇരുന്ന് മടുത്തപ്പോ പിന്മൊഴിയില്‍ നീന്താനിറങ്ങിയപ്പോ കാലില്‍ തടഞ്ഞതാ ഇത്.

രാവിലെ തന്നെ ഇത് വായിച്ച് ചിരിച്ച് പണ്ടാരമടങ്ങി. എന്തൊരു സ്നേഹം :)

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.