-- എ ബ്ലഡി മല്ലു --

ദൈവത്തിന്റെ കൈ

Saturday, February 03, 2007

"വെണ്ണേങ്കാട്ടില്‍ രാജപ്പന്‍" ആളൊരു പരമ സാധുവും എല്ലാറ്റിനുമുപരി എണ്ണം പറഞ്ഞൊരു വാര്‍ക്കപ്പണിക്കാരനുമായിരുന്നു. ഭാര്യ അമ്മിണി. "പാമ്പന്‍ പാലത്തിനു ഉറപ്പേകുന്ന പിന്‍ബലം" എന്ന കാപ്ഷനുള്ള രാംകോ സിമന്റു പോലെയാണ്‌ ഇവരു തമ്മിലുള്ള ബന്ധം എന്നാണു ഇവരെ കളിയാക്കി നാട്ടുകാര്‍ വിളിക്കുന്നത്‌. സുദൃഢം!

ഒരിക്കല്‍ രാജപ്പേട്ടനെ തപ്പി വെങ്കിടങ്ങു സെന്ററില്‍ കുറച്ചു ഹിന്ദിക്കാര്‍ വന്ന്‌ പെട്ടിക്കടക്കാരന്‍ സെയ്താലിയോടു ചോദിച്ചു.. 'യേ രാജപ്പന്‍ കാ ഘര്‍ കഹാം ഹേ.."

ദൂരദര്‍ശനില്‍ ചിത്രഹാറും മറ്റു ചില ഒണക്ക സീരിയലുകളും കണ്ട്‌ ലഭിച്ച ഹിന്ദി പാണ്ഢിത്യത്തില്‍ സെയ്താലിക്ക പറഞ്ഞു. "യഹാം സേ റൈറ്റ്‌ പോയി, ഉദര്‍ സേ ലെഫ്റ്റ്‌ എടുത്ത്‌ ദൂസ്‌രാ ഘര്‍ ഹേ ഹൂ ഹാ ഹൂം.."

ഇതും കേട്ട്‌ ഞെട്ടി വന്നവര്‍ ഒരു ഓട്ടോ വിളിച്ച്‌ രാജപ്പേട്ടന്റെ വീട്ടിലേക്കു പോയത്രേ.


ഇതിനു ശേഷം നാട്ടിലെ ചെറുപ്പക്കാര്‍ ഒരു ഗോസിപ്പിറക്കി. "രാജപ്പേട്ടനെ അന്വേഷിച്ചു വന്ന ഹിന്ദിക്കാര്‍ രാംകോ സിമന്റ്‌ കമ്പനിയുടെ സിമന്റിന്റെ പരസ്യത്തിലേക്ക്‌ ചേട്ടനേയും ചേച്ചിയേയും കാസ്റ്റു ചെയ്യാ നിന്നാണെന്നു"!

അത്ര ദൃഢമായിരുന്നു ആ ബന്ധം.. അതിനു തെളിവായി ബ്രാലു പാറ്റിയപോലെ 14 പിള്ളേരും.. അതില്‍ മെജോരിറ്റിയും ആണ്‍പ്രജകള്‍. ഹോളണ്ട്‌ ക്ലബ്ബായ പീയെസ്വി ഐന്തോവനും, മോഹന്‍ബഗാന്‍ ക്ലബ്ബും തമ്മില്‍ നടന്ന ഫുട്ബോള്‍ മല്‍സരത്തിന്റെ ഹാഫ്‌ ടൈമിലെ സ്കോര്‍ ലൈന്‍ പോലെ, 12-2 എന്ന തോതിലായിരുന്നു ആണ്‍-പെണ്‍ അനുപാതം!

"കാച്ചെണ്ണ തേച്ച നിന്‍ കാര്‍കൂന്തലത്തിന്റെ
കാറ്റേറ്റാല്‍ പോലുമെനിക്കുന്മാദം"...

എന്നു തിക്കുറിശ്ശീ എഴുതിയ പോലെ..... വാര്‍ക്കപ്പണിയും കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ അമ്മിണിച്ചേച്ചി കാച്ചെണ്ണയൊക്കെ തേച്ച്‌ ടിപ്പ്‌ ടോപ്പായി നില്‍ക്കുന്നതാണു ജനസംഖ്യാ വര്‍ധനവിനു നിദാനം എന്നു ചേട്ടനും...

"അങ്ങേരുടെ വെയര്‍പ്പിന്റെ മണമടിച്ചാല്‍ മതി, ഞാന്‍ പെറും" എന്നു അമ്മിണിച്ചേച്ചിയും വിശദീകരണക്കുറിപ്പിറക്കിപ്പോന്നു.

എന്തു തന്നെയായാലും, വെങ്കിടങ്ങില്‍ നിന്നും ഗള്‍ഫ്‌/പേര്‍ഷ്യ യിലേക്ക്‌ അന്നത്തെക്കാലത്ത്‌ ചെറുപ്പക്കാരുടെ പ്രവാഹം മൂലം, നാട്ടില്‍ കുറഞ്ഞു വന്നിരുന്ന ആണ്‍ജനങ്ങളുടെ ആ ഒരു ഈക്വലീബ്രിയം നിലനിര്‍ത്താന്‍ ഈ രാജപ്പന്‍-അമ്മിണി ബോണ്ടിങ്ങ്‌ ഒട്ടൊന്നുമല്ല സഹായകരമായത്‌.

കല്യാണം കഴിഞ്ഞ്‌ ഏഴു വര്‍ഷത്തിനുള്ളില്‍ ശറപറാ ന്നു ആറു പിള്ളേരുണ്ടായ ശേഷമാണു, രാജപ്പേട്ടന്‍ ബോമ്പേക്കു പോയത്‌. രണ്ടു കൊല്ലം ബോമ്പേയില്‍ ജോലി ചെയ്ത്‌ "ഐ കാണ്ട്‌ മിസ്സ്‌ മൈ അമ്മിണി" എന്ന ഒറ്റക്കാരണത്താല്‍ വളണ്ടറി റിട്ടയര്‍മെന്റും വാങ്ങി ചേട്ടന്‍ തിരിച്ചു വെങ്കിടങ്ങിലെത്തി.

ഗ്രെഗ്‌ ചാപ്പലുമായുള്ള അടിയുടെ പേരിലും, ഫോമില്ലായ്മ മൂലവും ക്രിക്കറ്റ്‌ ടീമില്‍ നിന്നും പുറത്താക്കപ്പെട്ട ഗാംഗുലി തിരിച്ചു ഫോം വീണ്ടെടുത്തപോലെ, രാജപ്പേട്ടനും, വെങ്കിടങ്ങില്‍ തിരിച്ചു വന്നു താന്‍ ഫോമിലാണെന്നു വ്യക്തമാക്കിയത്‌ അടുത്ത 9 മാസത്തില്‍ ആ കൊച്ചു കുടുമ്പത്തില്‍ നമ്പര്‍-7 നുള്ള വെടിമരുന്നും പാകിക്കൊണ്ടാണ്‌. തുടര്‍ന്നും വല്യ ഗ്യാപ്പൊന്നും കൊടുക്കാതെ 8-9-10-11-12 നമ്പറുകള്‍ വര്‍ഷാ വര്‍ഷം ഗംഭീരമായി പ്രൊഡ്യൂസ്‌ ചെയ്യപ്പെട്ടു കൊണ്ടേയിരുന്നു.

പിറന്നു വീഴുന്നതു മുഴുവന്‍ പുത്രന്മാരാണെന്നു കണ്ടതോടെ ചേട്ടനും ചേച്ചിയും "ഇനിയൊരു പെണ്‍കുട്ടി വേണം" എന്ന ടാര്‍ജറ്റ്‌ സെറ്റ്‌ ചെയ്തു. ക്വാണ്ടിറ്റിയല്ല, മറിച്ച്‌ ക്വാളിറ്റിയാണു പ്രധാനം എന്നായിരുന്നു അവരുടെ മുദ്രാവാക്യം, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ക്വാണ്ടിറ്റി ഒരു പ്രശ്നമേയല്ലെന്ന്!. (ക്വാണ്ടിറ്റി 12 ആയിട്ടും ക്വാളിറ്റിയുള്ള ഒറ്റയൊരുത്തന്‍ പോലും ഉണ്ടായില്ല എന്നത്‌ അവരുടെ കുറ്റമാണോ.. അവരു തമ്മിലുള്ള ബോണ്ടിന്റെ കുറ്റമാണോ.. ഇതൊക്കെ ദൈവം കൊടുക്കുന്നതല്ലേ)

വീട്ടില്‍ ആകപാടെയുള്ളോരു മുറിയില്‍ രാജപ്പനമ്മിണിമാരും, ഹാളില്‍ 14 പിള്ളേരും അന്തിയുറങ്ങി. 12 ആണ്‍പിള്ളേര്‍ക്കു ശേഷം 2 പെണ്‍പിള്ളേരേയും കൂടി ദൈവം കൊടുത്തനുഗ്രഹിച്ചിട്ടും, ഇനിയൊരു "കമേഴ്സ്യല്‍ ബ്രെയ്ക്ക്‌" ആവാം, അല്ലേല്‍, കിടപ്പ്‌ പിള്ളേരുടെ കൂടെയാക്കാം എന്നൊന്നും അമ്മിണിച്ചേച്ചിക്കോ രാജപ്പേട്ടനോ തോന്നിയതേയില്ല.


ഇക്കാര്യത്തില്‍ രാജപ്പേട്ടന്റെ മൂത്ത പിള്ളേര്‍ക്ക്‌ വല്ലാത്ത അസംതൃപ്തിയുണ്ടായിരുന്നു. "നിന്റച്ഛനെന്തൂട്രാ പണി" എന്നാരെങ്കിലും ചോദിച്ചാല്‍, "ഞങ്ങളു 14 പിള്ളേരാ, അങ്ങേര്‍ക്കിതു തന്നെ പണി" എന്ന മറുപടി പറയേണ്ട അവസ്ഥയിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നതെന്നു മനസ്സിലാക്കിയ മൂത്തവന്‍ രമേശനും തൊട്ടു താഴേയുള്ളവന്‍ സതീശനും കൂലങ്കഷമായി ചിന്തിച്ചു! സ്വന്തം തന്തപ്പടിയെ ബലമായി കൊണ്ടുപോയി വാസക്റ്റമി ചെയ്യിപ്പിക്കാനുള്ള കപ്പാക്കുറ്റിയൊന്നും 17-16 ഉം വയസ്സിലുള്ള അവന്മാര്‍ക്കുണ്ടായിരുന്നില്ല.

രണ്ടു പേരും കൂടി ഒരു തീരുമാനത്തിലെത്തി. അവര്‍ കിടക്കുന്ന ഹാളിനോടു ചേരെയാണു രാജപ്പേട്ടന്റെ മുറി. ഹാളിനും മുറിക്കും ഓരോ ജനലുകള്‍ അടുത്തടുത്താണ്‌. രാത്രി മറ്റു പിള്ളേര്‍ എല്ലാം ഉറങ്ങിയ ശേഷം ഹാളിലെ ജനലിലൂടെ "മാലപ്പടക്കം" തീ കൊളുത്തി മുറിയുടെ ജനലിനരികിലേക്കെറിഞ്ഞ്‌ ഒന്നുമറിയാത്ത പോലെ വന്നു കിടക്കുക! (അതു വിഷുവിന്റെ സീസണ്‍ ആയതിനാലുള്ള ഒരു ഹാങ്ങോവറിലാണു പാവങ്ങള്‍ ഈ ഐഡിയ തെരെഞ്ഞെടുത്തത്‌)

തങ്ങള്‍ ഒരു പടക്കം പൊട്ടിച്ചാലൊന്നും രാജപ്പേട്ടന്‍ വെടിക്കെട്ട്‌ നിര്‍ത്താന്‍ പോവുന്നില്ല എന്നു രമേശനും സതീശനും അറിയാമായിരുന്നു. എന്നാലും അങ്ങനങ്ങു വിട്ടാല്‍ ശരിയാവുമോ.. ഒന്നു പ്രതിഷേധിക്കയെങ്കിലും ചെയ്യേണ്ടേ? നാട്ടില്‍ പ്രകടനങ്ങളും ഹര്‍ത്താലുമെല്ലാം നടത്തുന്നത്‌ എന്തെങ്കിലും നടക്കുമെന്നു പ്രതീക്ഷിച്ചാണോ..

രാമേട്ടന്റെ കടയില്‍ നിന്നും പടക്കങ്ങളും വാങ്ങി രണ്ടുപേരും ഉറങ്ങാതിരുന്നു. സമയം ഏകദേശം 10 മണിയായി. എല്ലാവരും ഉറക്കമായെന്നുറപ്പു വരുത്തി സതീശന്‍ പടക്കവും തീപ്പട്ടുമായി ജനലിനരികിലെത്തി...

രംഗം-2

നാട്ടിലെ ഏറ്റവും ബിസിയായ വ്യക്തികളിലൊരാള്‍ ആലിയാണ്‌! വയസ്സ്‌ 22. ആ പ്രായത്തിലുള്ള തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ ദുസ്വഭാവങ്ങള്‍ കൂടിയ അളവില്‍ ആലിയില്‍ കുടികൊണ്ടിരുന്നു. കുളക്കടവിങ്കല്‍ എത്തിനോട്ടം, പ്രോവിഡന്‍സിലും, കാഞ്ഞാണി സ്റ്റാറിലും വരുന്ന മസാല ഇക്കിളിച്ചിത്രങ്ങള്‍ വിടാതെ കാണല്‍ ഇതൊക്കെയാണു ടിയാന്റെ ഹോബികള്‍.

അങ്ങനെയൊരു ദിവസം പ്രോവിഡന്‍സില്‍ നിന്നും ഫസ്റ്റ്‌ ഷോയും കഴിഞ്ഞ്‌ ഒരു ബീഡിയും വലിച്ച്‌ തിരികെ നടക്കുകയായിരുന്നു പാവം ആലികുമാരന്‍. ഏഴു മണികഴിഞ്ഞാല്‍, വെളിച്ചമോ, ആള്‍സഞ്ചാരമോ ഇല്ലാത്ത വഴികളാണത്‌, അതോണ്ടു കയ്യിലൊരു ടോര്‍ച്ചുമുണ്ട്‌!. രാജപ്പേട്ടന്റെ വീടിനടുത്തെത്തിയപ്പോള്‍, എന്തൊക്കെയോ ചില അപശബ്ദങ്ങള്‍ കേട്ട്‌ ആകാംക്ഷാകുക്ഷിയായിത്തീര്‍ന്ന ആലി, രാജപ്പേട്ടന്റെ റൂമിലെ ജനാലയിലെ വിടവിലൂടെ നോക്കിയപ്പോള്‍, എന്താ കഥ! അകത്ത്‌ "ആദിപാപം" ഷോ നടക്കുകയല്ലേ!

ഇരുട്ടായതിനാല്‍ ശരിക്കൊന്നും കാണുന്നില്ല.. "രാജപ്പേട്ടാ, ആ ലൈറ്റൊന്നിടാമോ" എന്നു വിളിച്ചു പറയണമെന്നുണ്ട്‌ ആലിക്ക്‌ .. അതോ ഇനി ടോര്‍ച്ചടിച്ച്‌ അവര്‍ക്കു വെളിച്ചം നല്‍കണോ എന്നും വരെ പാവം ആലി ചിന്തിച്ചു! എന്തു ചെയ്യാം.. "പച്ചയെങ്കീ പച്ച, ആയപോലെ ഫ്രീ ഷോ കാണാമെന്നോര്‍ത്ത്‌ മിണ്ടിയില്ല." ഷോ കണ്ട്‌ കണ്ട്‌, ആലി വികാരധീനനായി ഒരു വികാരിയാവുകയും, പരിസരമെല്ലാം മറന്നു ജനല്‍പാളിയുടെ വിടവിലേക്കു മാത്രം ശ്രദ്ധയൂന്നിക്കൊണ്ടിരിക്കുന്ന നേരത്താണതു സംഭവിച്ചത്‌.

ചെറിയൊരു കൂനോടെ കഴുത്തു മുന്‍പോട്ടു വളച്ച്‌ ജനല്‍പഴുതിലൂടെ അകത്തെ ലീലാവിലാസങ്ങള്‍ ശ്രദ്ധിച്ചിരുന്ന ആലിയുടെ കഴുത്തിനു പുറകിലാണു സതീശന്‍ തൊടുത്തുവിട്ട മാലപ്പടക്കം സ്കഡ്‌ മിസൈല്‍ വന്നു പതിച്ചത്‌. വീണതും കോളറിനും കഴുത്തിനുമിടയിലുള്ള ഗ്യാപ്പിലൂടെ പടക്കം ഷര്‍ട്ടിനകത്തേക്കിറങ്ങിപ്പോകയും ദിഗന്തങ്ങള്‍ നടുക്കുമാറ്‌ "ഠോ ഠേ..ഠേ.." എന്നു ആലിയുടെ ഷര്‍ട്ടിനുള്ളിലിരുന്നു പൊട്ടിത്തെറിക്കയും ചെയ്തു!

ഠേ ഠേ ഠേ എന്ന ഉച്ചത്തിലുള്ള പൊട്ടിത്തെറികള്‍ കേട്ട്‌ രാജപ്പേട്ടനും ചേച്ചിയും ചാടി എണീറ്റു. വികാരവിക്ഷോഭത്തിന്റെ നെറുകയിലിരുന്നു ഷോ കാണുകയായിരുന്ന ആലിച്ചുള്ളനു ഒന്നും മനസ്സിലായില്ല! വികാരവിക്ഷോഭത്തിന്റെ പൊട്ടിത്തെറിക്ക്‌ ഇത്രേം ശബ്ദമോ എന്നദ്ദേഹം തെറ്റിദ്ധരിച്ചോ എന്തോ!

അടുത്ത നിമിഷം "അയ്യോ എന്റള്ളോ, ഞാന്‍ ചത്തേ" എന്ന അലര്‍ച്ചയാണു പടക്കത്തിന്റെ ശബ്ദത്തേക്കാള്‍ ഉച്ചത്തില്‍ അവിടെ കേട്ടത്‌. വേദന സഹിക്കാനാവാതെ ആലി ഷര്‍ട്ടില്‍ പിടിച്ച തീ കെടുത്താന്‍ മുറ്റത്തെ പൂഴിയില്‍ വീണുരുണ്ടു. ഇറാഖിലും ശ്രീലങ്കയിലുമൊക്കെ ചാവേര്‍ബോമ്പുകള്‍ എത്ര വേദന സഹിക്കുന്നുണ്ടെന്നു ആലിക്കു വ്യക്തമായും മനസ്സിലായിക്കാണണം!

മുറ്റത്തൊരുത്തന്‍ കിടന്നുരുളുന്നതാണു രാജപ്പേട്ടനും ചുറ്റുവട്ടത്തെ വീട്ടുകാരുമെല്ലാം ഓടി വന്നപ്പോള്‍ കണ്ടത്‌. പെട്ടെന്നു തന്നെ ഒരു ബക്കറ്റു വെള്ളമൊഴിച്ച്‌ ആലിയെ രക്ഷപ്പെടുത്തിയ ശേഷം "തന്റെ വീട്ടു മുറ്റത്ത്‌ അര്‍ദ്ധരാത്രിക്ക്‌ നിനക്കെന്തു കാര്യം" എന്നു ചെകളേമ്മെ രണ്ടു കിണ്ണും കൂടി കൊടുത്ത്‌ ചോദിച്ചപ്പോള്‍ ആലി എല്ലാം കിളി പറയും പോലെ പറഞ്ഞു! ഷോ കണ്ട കാര്യമടക്കം!

പക്ഷേ ഒരു കാര്യം മാത്രം അവിടെക്കൂടിയ ആര്‍ക്കും (രമേശനും സതീശനുമൊഴികെ) മനസ്സിലായില്ല...

പടക്കം എവിടന്നു വന്നു? ദൈവത്തിന്റെ കൈ? ചാത്തന്‍ ? ഒടിയന്‍ ? ഒരു തീരുമാനത്തിലെത്താതെ എല്ലാവരും പിരിഞ്ഞു പോയി.

തിരിച്ചു വന്ന്‌ പായില്‍ കിടക്കാന്‍ നേരം സതീശന്‍ ചേട്ടന്‍ രമേശനോടു മെല്ലെ പറഞ്ഞു.. "ഓലപ്പടക്കമായതു നന്നായ്യി, ഗുണ്ടായിരുന്നെങ്കില്‍ ..... ഹോ അവന്റെ ബോക്സോഫീസു പൊളിഞ്ഞു പോയേനേ"!

66 comments:

ഇടിവാള്‍ said...

"ദൈവത്തിന്റെ കൈ" (Adults Only)

-A- സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്ത ഒരു പുതിയ പോസ്റ്റുണ്ട്! താല്പര്യമുള്ളവര്‍ മാത്രം തുടര്‍ന്നു വായിക്കുക !

ദില്‍ബാസുരന്‍ said...

ങേ!

എയ് ഒന്നും കണ്ട് വന്നതല്ല. ഈ വഴി പോയപ്പൊ കേറിയതാ. :-)

പൊതുവാള് said...

ഠേ..

ദില്‍ബന്‍ തേങ്ങയൊന്നുമില്ലാതെ ഓടിവന്നാതാണെ
അതിനാല്‍ തേങ്ങ ഞാനടിക്കുന്നു.

Anonymous said...

- A - സര്‍ട്ടീറ്റോ.. അതെന്താ ? പ്രൊവിഡന്‍സ് പൊളിച്ചു. അവിടെ അലി വീടുവെക്കുന്നു. ഹ ഹ ഹ :)

ഇടിവാള്‍ said...

കുട്ടമേന്‌ന്നേ..

പ്രോവിഡന്‍സ് പൊളിച്ചെന്നോ.. ങ്ഹേ! സത്യം ? ഞാന്‍ ജെട്ടി ഛേ തെറ്റി... ഞെട്ടി !

ഉള്ളതാണോ മാഷേ? ഇത്തവണ നാട്ടീപ്പോയപ്പോ കിട്ടിയ ന്യൂസാണോ ? ഹോ കഷ്ടം!

Anonymous said...

കേട്ടതല്ല. കണ്ടതാ. പെരിങ്ങോട്ടുകരയില്‍ പോകുമ്പോള്‍. ഒരു നോട്ടമേ നോക്കിയുള്ളൂ. പുറത്തെ ബോര്‍ഡ് മാത്രം ബാക്കി. ലത്തൂരില്‍ ഭൂകമ്പം കഴിഞ്ഞ പോലെ.. ഏതോ അലി സ്ഥലം വാങ്ങിയെന്ന് പറപ്പൂക്കാരന്‍ പറഞ്ഞു.

Satheesh :: സതീഷ് said...

ഇടീ, കുറെനാളായി ഈ വഴിക്കൊക്കെ വന്നിട്ട്!.. ഇന്നു വന്നത് വെറുതെയായില്ല!
ചിരി കടിച്ചുപിടിക്കാന്‍ കുറെ പാടുപെട്ടു. പറ്റിയില്ല!!
ഉഷാറായിട്ടുണ്ട്!

ദില്‍ബാസുരന്‍ said...

ഇത് കൊണ്ടൊന്നും രാജപ്പേട്ടന് ഒരു കുലുക്കവും തട്ടിക്കാണില്ല അല്ലേ? കതിനവെടിക്കാരനെയാണോ ഓലപ്പടക്കം പൊട്ടിച്ച് പേടിപ്പിയ്ക്കുന്നത് അല്ലേ? :-)

Anonymous said...

രാജപ്പേട്ടന്‍ ഒറ്റക്ക്‌ തന്നെയാണോ ഈ ഗോള്‍ മുഴുവന്‍ അടിച്ചത്‌...അതോ...

പണ്ട്‌ കേട്ട ഒരു കഥ;

;ഡോക്ടര്‍, ഞങ്ങള്‍ക്ക്‌ എല്ലാക്കൊല്ലവും കുട്ടികള്‍ ഉണ്ടാവുന്നു...ഇത്‌ നിര്‍ത്താന്‍ വല്ല മാര്‍ഗ്ഗവും ഉണ്ടോ..ഓപറേഷന്‍ പേടിയാണു ഡോക്ടര്‍..'

'രണ്ടുപേരും കുറച്ച്‌ നാള്‍ വേര്‍ പിരിഞ്ഞു നില്‍ക്കൂ.അതെ ഇതിനു വേറെ മാര്‍ഗ്ഗമുള്ളൂ...'

'അത്‌ ഞങ്ങള്‍ പരീക്ഷിച്ചു...ഡോക്ടര്‍..എന്നിട്ടും കുട്ടികള്‍ ഉണ്ടാകുന്നു...'

'ഒരു കാര്യം ചെയ്യൂ...മാഡം കുറച്ച്‌ നാള്‍ ലക്ഷദ്വീപിലെ 'ഇസ്സാഹു' എന്ന ദ്വീപില്‍ നില്‍ക്കട്ടെ..പരിഹാരമുണ്ടാകും..'

'അത്‌ എങ്ങനെയാണു ഡോക്ടര്‍'

'അവിടെ ആള്‍ താമസമില്ലാ...'

[ഇത്‌ എഴുതിയതിനു എന്നെയും 'ഇസ്സാഹു' വിലേക്ക്‌ നാടുകടത്തുമോ]

Anonymous said...

ലക്ഷദ്വീപില് ഇസ്സാഹു എന്നൊരു ഐലന്‍ഡില്ലാ!
ഇഞ്ഞി ഒണ്ടെങ്കിത്തനീ മാഡത്തിനെ അവിടെ കൊണ്ടുപോയി നിര്‍ത്തീട്ടും കാര്യമില്ലാ!
കാരണം, ഈ ഐലന്‍ഡ് കണ്ടു പിടിച്ചത് സാന്ദോസാകുന്നു, അവനവിടേം ചെല്ലും!

Anonymous said...

"ഓലപ്പടക്കമായതു നന്നായ്യി, ഗുണ്ടായിരുന്നെങ്കില്‍ .....

പക്ഷെ ഇതു ഗുണ്ടു തന്നെ, അപാരം.

Anonymous said...

ഹാ. ഹാ.. ഹാ...ഹോ..ഹോാ..
ഹാ. ഹാ. ഹാവൂ..

ചിരി നിര്‍ത്താന്‍ പറ്റുന്നില്ല എന്റെ ഇടിയേ.. ഇത്രയും വേണോ..

കലകലകലകലക്കന്‍...

(NB: ഒരിക്കല്‍ ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്നിട്ടുള്ളവര്‍ ഇത്‌ വായിക്കരുത്‌.. ആരോഗ്യത്തിനു ഹാനികരം)

കൃഷ്‌ | krish

ബിന്ദു said...

ഞാന്‍ ഈ പോസ്റ്റ് കണ്ടിട്ടേയില്ല.:)
(മുന്നറിയിപ്പ് പോസ്റ്റിനു മുകളിലാ‍യിട്ടാണ് കൊടുക്കേണ്ടിയിരുന്നത്. :) )

സങ്കുചിത മനസ്കന്‍ said...

ഇക്കാസേ
കലക്കി... സാന്‍ഡോസിനിട്ട് താങ്ങിയത്.

-സങ്കുചിതന്‍. ഇടിയുടെ ഈ പോസ്റ്റ് ആദ്യം വായിച്ചവന്‍!

ഇടിവാള്‍ said...
This comment has been removed by the author.
Anonymous said...

ഇക്കാസിനും സങ്കുവിനും 'ഇസ്സാഹു' വിന്റെ ചുമതല ഞാന്‍ കൈമാറിയിരിക്കുന്നു...സമാധാനമായല്ലോ.

ഇടിവാള്‍ said...

ഹ ഹ ഹ..സാന്‍ഡോസെ...\\

കലക്കി! ജസ്റ്റ് മോളിലുള്ള കമന്റു വായിച്ച് ഞാന്‍ പൊട്ടിച്ചിരിച്ചു! കലക്കന്‍! ഗൊഡ് കൈ!

Anonymous said...

ഇടിയേയ് വാളേയ്. അസലായി. കമന്റിനു ഒരു ‘എ’ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ നില്‍ക്കനില്ല.

Anonymous said...

ഒരു ഒന്നു ഒന്നര വരും ഈ പോസ്റ്റ് ചിരിച്ചു ചിരിച്ചു മണ്ണു കപ്പിയെന്നൊ മറ്റൊ പറയറില്ലെ അതായിപ്പോയി.

പഥികന്‍ said...

കൊള്ളാം....
കോമഡി സിനിമകള്‍ കണുന്നതിന്‍റെ ഗുണം രചനയി ല്‍ കാണുന്നുണ്ട്.
‌വളരെ ഇഷ്ടമായി കേട്ടോ,ഇന്ന്- ഫാര്യ -പറഞ്ഞാണ്
താങ്കളുടെ ഈകോമഡി സധ്യയുണ്ണാനിടയായത്
ഏവരുടേയും ചുണ്ടില്‍ പുഞ്ചിരി വിടര്ത്തുവാന്‍
പോന്ന വാഗ്ചാതുരിയുണ്ട്.
സത്യം പറഞ്ഞാല്‍ ഇന്നത്തെ ഇന്നത്തെ ഒട്ടേറെ കുലംകഷമായ ചിന്തകള്‍ മറന്ന് അല്പം ചിരിക്കാന്‍ സാധിച്ചു, ഒരിക്കല്‍ കൂടി സന്തോഷം അറിയിക്കുന്നു ‍

Anonymous said...

"പടക്കം എവിടന്നു വന്നു? ദൈവത്തിന്റെ കൈ? ചാത്തന്‍ ? ഒടിയന്‍ ? ഒരു തീരുമാനത്തിലെത്താതെ എല്ലാവരും പിരിഞ്ഞു പോയി."

ഒടിയന്‍ ചേട്ടായീടെം ദൈവം അങ്കിളിന്റേം കാര്യം എനിക്കറിയില്ലാ... എനിക്കീ നാടന്‍ ബോംബ് കേസില്‍ പങ്കില്ലാ...

ഉത്സവം : Ulsavam said...

ഹഹഹഹ ഹമ്മേ ഇത് അലക്കി..!
ദൈവത്തിന്റെ കൈ എന്നൊക്കെ കേട്ട് ഭക്തിപുരസ്സരം കയറി വന്നതാ, "ഭക്തകുചേല" മോഡല്‍ ആയല്ലോ...

നാട്ടില്‍ ഒരിയ്ക്കല്‍ സെക്കന്റ് ഷോ കഴിഞ്ഞ് മാനം മര്യാദയായി റോഡില്‍ കൂടി പോയിരുന്ന ഒരു കക്ഷി, എന്തോ കശ്പിശ് കേട്ട് അടുത്തുള്ള വീട്ടിലേക്ക് അറ്റ്രാക്റ്റഡ് ആ‍യി. ആ സമയത്ത് ചന്ദ്രനുദിയ്ക്കുന്നതിനു പകരം കക്ഷിയുടെ ശുക്രനുദിച്ചിരുന്ന സമയമായതിനാല്‍ നല്ല ഇരുട്ടത്ത് മുറ്റത്തിന്റെ കോണില്‍ കെണിച്ച് വച്ചിരുന്ന എലികത്രികയില്‍ അദ്ദേഹം തന്റെ പാദാംബുജം ഒരെണ്ണം അറ്പ്പികുകയും, തത്ഫലമായി ഉയറ്ന്ന ചിന്നം വിളിയ്ക്കു സമാനമായ അലറ്ച്ചയില്‍ നട്ടുകാര്‍ ഓടിക്കൂടിയതും, എലിയ്ക്ക് പകരം ഒരു പുലി കുടുങ്ങി നില്‍ക്കുന്നത് കണ്ട് ഞെട്ടിയതും പിന്നെ വന്നവര്‍ വന്നവര്‍ ഈരണ്ടെണ്ണം വീതം‍ പൊട്ടിച്ചതുമായ കാര്യം ഓറ്മ്മ വന്നു. :-)

Anonymous said...

A Certificate ആദ്യമേ കൊടുത്തതു കാര്യമായി. അല്ലെങ്കില്‍ എന്നേപ്പോലുള്ള പാവങ്ങള്‍ ഇതു വായിച്ചേനേ.

എന്നാലും ഒരു കാര്യം ഒറപ്പാ, രമേശനും, സതീശനും, ആലിയുടെ ശാപം ജീവിത കാലം മുഴുവന്‍ ഉണ്ടാകും. അവന്മാരൊരിക്കലും മനസമാധാനത്തോടെ ...(ബാക്കി A യാ...)

കഥ വേറൊരാള്‍ പറഞ്ഞുതന്നതാ കേട്ടോ, സത്യമായും ഞാന്‍ വായിച്ചില്ല.

ഇടിവാള്‍ said...

ബീറ്റാ പരീക്ഷണം

Anonymous said...

ഇടിവാളെ,

പതിവുപോലെ ഗുഡ് ഗഡീ. ചിരിക്കപ്പൊറുതിയില്ലാതായി.

-സുല്‍

Inji Pennu said...

ഹഹഹ്ഹാ...ഞാന്‍ മുഗാമ്പൊ ചിരിച്ച പോലെ ചിരിക്കട്ടെ. അങ്ങിനെ ഇടിവാളേട്ടനും ബീറ്റായുടെ അടി കിട്ടിയല്ലെ? അഹഹഹ...!

:) - ഇഞ്ചി!

ഇടിവാള്‍ said...

ഇഞ്ചീ..ഒരു കമന്റു ഡീലിറ്റു ചെയ്യാന്‍ നോക്കിയതാ ഇഞ്ചീ.. നീയിനി ബീറ്റയിലേക്കു മാറിയില്ലെങ്കില്‍ ഡീലിറ്റാന്‍ സമ്മതിക്കൂല്ലാന്നു ബ്ലോഗറ്! ന്നാ പിന്നെ അങ്ങന്യായ്ക്കോട്ടേന്നു ഞാനും..

അല്ലാ, ഈ ചൈനീസ് അക്ഷരങ്ങളൊക്കെ ശരിയാകാന്‍ എന്തു ചെയ്യണം ?

ikkaas|ഇക്കാസ് said...

രാജപ്പേട്ടന്റെ ശാപം ഫലിച്ചു!
ഇടിവാളിന്റെ ബ്ലോഗിനു ഭാഷാവരം കിട്ടി.

രാജു ഇരിങ്ങല്‍ said...

കലക്കി.
രാജപ്പേട്ടന്‍ പുരാണം ഒരുപാട് ചിരിപ്പിച്ചു.
ഇടിയുടെ ഒരു ഇടി സാധനം തന്നെ. കേട്ടാ...
ഓരോ വരിയിലും.
അഭിനന്ദനങ്ങള്‍
സ്നേഹത്തോടെ
രാജു

വേണു venu said...

പേരിനാല്‍ ആകൃഷ്ടനായി വായിച്ചു കഴിഞ്ഞപ്പോള്‍,
പ്ണ്ടു് ഭക്തി നിര്‍ഭരം ലങ്കാദഹനം കാണാന്‍ പോയവരെ പോലെ.
ഇടിവാളേ..നല്ല‍ അവതരണം. ഭാഷയിലെ സുന്ദരമായ വാക്കുകളില്‍ വാത്സ്യായനന്‍ ഒളിച്ചിരിക്കുന്നതു കാണിച്ചു തരുന്ന പ്രയോഗങ്ങള്‍.
നന്നായിരിക്കുന്നു.

Achoos said...

കണ്‍ട്രോള്‍ പോയി... :)

സതീശ് മാക്കോത്ത് | sathees makkoth said...

ഇതു തകിലന്‍ സാധനമാണിഷ്ടാ...
എങ്കിലും എടക്ക് എന്റെ ‍പേരു വന്നല്ലോ...
ഞാനല്ല അതെന്നെനിക്കറിയാം.അല്ലങ്കിലും ഞാനങ്ങനത്തെ പണിയൊന്നും ചെയ്യില്ല.

Radheyan said...

എന്റെ വീടിന്റെ പരിസരത്തുള്ള കുട്ടികള്‍ ഈ ലൈവ് സംഭവത്തിന്റെ കുത്തകാവകാശം ഏറ്റെടുത്ത കമ്പിനിയായിരുന്നു.(ഇന്ത്യയില്‍ നടക്കുന്ന കായികവിനോദങ്ങള്‍ ദൂരദര്‍ശന് മാത്രം തീറ് കൊടുക്കാന്‍ സര്‍ക്കാറ് തീരുമാനിച്ചാല്‍ പാവം യുവജനം എന്ത് ചെയ്യുമെന്നറിയില്ല).ദാമ്പത്യത്തിലേക്ക് എത്തി നോക്കുന്നതിനേക്കാള്‍ ത്രില്‍ അവിഹിതത്തിലാണെന്ന് മനസ്സിലാക്കി അവര്‍ ഒരു വീട് റ്റര്‍ജറ്റ് ചെയ്യുന്നു.അവിടെ ഒരു ചെറുപ്പക്കാരിയും കണ്ണും കിഴിത്തയുമില്ലാത്ത ഒരു വൃദ്ധനും മാത്രമേ ഉള്ളൂ.പെണ്ണിന്റെ ഭര്‍ത്താവ് ആഴ്ച്ചയിലൊരിക്കലേ വരൂ.അവിടെയാണ് രാത്രികാലത്ത് ചില അനക്കങ്ങള്‍ ചെക്ക് ചെയ്യാന്‍ യുവജനപ്പട തീരുമനിച്ചത്.

അങ്ങനെ രാത്രി അവിടെ എത്തി.അകത്ത് ചില ശബ്ദങ്ങള്‍.വികാരത്തിന്റെ വേലിയേറ്റം പോലെ.ആ‍ഗതര്‍ക്ക് സന്തോഷം.ജനല്‍ കുറച്ച് ഉയരത്തിലാണ്.ഇന്‍ ഹരിഹര്‍ നഗറില്‍ കാണുന്ന പോലെ ആളിന്റെ പുറത്ത് ആളു കയറിയും ഓലമടല്‍ ചാരി വെച്ചും ചിലര്‍ ജനലോളം ഏത്തിപിടീച്ചു.അതിനകം കൂജനങ്ങള്‍ ഉച്ഛസ്ഥായിയില്‍ എത്തിയിരുന്നു.ആവേശഭരിതരായി മുകളിലെത്തിയവര്‍ കണ്ട കാഴ്ച്ച ഹൃദയഭേദകമായിരുന്നു.നീരിളക്കപ്പനിയുടെ ഉപദ്രവമുള്ള വൃദ്ധന്‍ ഇരുന്ന് ഹാ... ഹൂ...എന്ന് ഒച്ചയുണ്ടാക്കുകയാണ്.എന്തൊരു ആന്റിക്ലൈമാക്സ്.

ഇടിവാളിന്റെ കഥ വായിച്ചപ്പോള്‍ ഇക്കഥ ഓര്‍മ്മ വന്നു

അഗ്രജന്‍ said...

‘എ’ സര്‍ട്ടിഫിക്കറ്റ് കണ്ടതോണ്ട് ആദ്യമേ വായിച്ചിരുന്നു... ടിക്കറ്റ് വില്പന ഉത്ഘാടനം ചെയ്യാനുള്ള ചാന്‍സും കയ്യില്‍ കിട്ടിയതായിരുന്നു... പിന്നെ... ബൂലോഗര് എന്തു വിചാരിക്കും എന്നു കരുതി കമന്‍റ് നീട്ടി വെച്ചു :))

ആണ്‍ പെണ്‍ ആനുപാതത്തെ, എന്തോവനും മോഹന്‍ ബഗാനും തമ്മിലുള്ള സ്കോര്‍ ലൈനോടുപമിച്ച കാവ്യഭാവനേ... അഭിനന്ദനം... അനിഭന്ദനം... :)

മസാലപ്പൊടി മലര്‍പ്പൊടി കുടുക്കയിലൊളിപ്പിച്ച ഈ പ്രകടനം കലക്കി :)

ദേവന്‍ said...

നാദിര്‍ഷാ എഴുതി മച്ചാന്‍ വര്‍ഗ്ഗീസ്‌ പാടിയ "താമരക്കുരുവിക്ക്‌ തട്ടനിട്‌" എന്ന ഒപ്പനപ്പാട്ടിന്റെ പാരഡി

'വാതിലു ജനലെല്ലാം കുറ്റിയിട്‌
ഹോള്‍ ഉള്ള ജനലിനു കര്‍ട്ടനിട്‌
ഡോറിന്റെ വിടവിലു പുട്ടിയിട്‌
പൊട്ടിയ ഓടെല്ലാം മാറ്റിയിട്‌
ദാണ്ടെ വരുന്നുണ്ടേ സെക്കന്‍ഡ്‌ ഷോ കഴിഞ്ഞ്‌
സീന്‍ കാണാന്‍ പതുങ്ങിക്കൊണ്ടൊരുത്തന്‍
"ആരാണാ നാറി?"
"അത്‌ പൂവാലന്‍ ഗോപി."

parajithan said...

ഇടിവാളിന്റെ ചില പോസ്റ്റുകള്‍ മുമ്പെ വായിച്ചിരുന്നു. എത്ര നിസ്സാരകാര്യവും എന്തുരസമായിട്ടാ ഇങ്ങേരു പറയുന്നതെന്നോര്‍ത്ത്‌ ചിരിച്ചിട്ടുമുണ്ട്‌. ഈ പോസ്റ്റും അങ്ങനെ തന്നെ. പക്ഷേ ഈ കമന്റിന്റെ ഉദ്ദേശ്യം ഈ പോസ്റ്റിനെക്കുറിച്ച്‌ പറയുകയെന്നതല്ല. എന്നാല്‍ അതുമായി ചെറിയൊരു ബന്ധമുണ്ടുതാനും. എന്തായാലും ഇടിവാളിനോടൊരു മുന്‍കൂര്‍ ജാമ്യാപേക്ഷ.

പല കാര്യങ്ങളുടെയും കൂട്ടത്തില്‍, അന്യന്റെ കിടപ്പറയില്‍ എത്തിനോക്കുന്ന ഏര്‍പ്പാടിനെയും നിര്‍ദ്ദോഷനര്‍മ്മവും പാരഡിയുമൊക്കെയാക്കി മാറ്റാനുള്ള മലയാളിയുടെ വാസന 'സൗണ്ട്സ്‌ വെരി ഇന്ററസ്റ്റിംഗ്‌.' പത്തുപതിനഞ്ചു കൊല്ലം മുമ്പ്‌ എസ്‌.എന്‍. കോളേജില്‍ പഠിപ്പിച്ചിരുന്ന ചെറുപ്പക്കാരനും സമര്‍ത്ഥനുമായ ഒരധ്യാപകന്റെ കിടപ്പറയില്‍ സമീപത്തുള്ള ചില പയ്യന്മാര്‍ ഒളിഞ്ഞു നോക്കുമായിരുന്നത്രെ. എന്നിട്ട്‌ അടുത്ത ദിവസം അദ്ദേഹത്തിന്റെ ഭാര്യ മാര്‍ക്കറ്റിലോ അമ്പലത്തിലോ ഒക്കെ പോകുമ്പോള്‍ ഈ തെണ്ടികള്‍ കടത്തിണ്ണയിലിരുന്ന് ദമ്പതികളുടെ തലേ രാത്രിയിലെ കര്‍മ്മത്തിന്റെ 'ഡീറ്റയ്‌ല്സ്‌' ഉച്ചത്തില്‍ പറഞ്ഞു രസിക്കുന്ന ഏര്‍പ്പാടുമുണ്ടായിരുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ ഒരു സുഹൃത്ത്‌ തമാശ രൂപേണ പറഞ്ഞ ഈ സംഭവം കേട്ടപ്പോള്‍ തോന്നിയ കയ്‌പ്പ്‌ ഇവിടെ വന്നപ്പോള്‍ ഓര്‍മ്മ വന്നു.

അയ്യോ, ഒരു തമാശപ്പോസ്റ്റില്‍ വന്നു ഇങ്ങനെയൊരു കമന്റിട്ടതിന്‌ ആരും തല്ലാന്‍ വരല്ലേ! നിര്‍ത്തി. :)

പച്ചാളം : pachalam said...

ഞാനും ഇതു വഴി പോയപ്പോ ദില്‍ബനെ നോക്കി ഒന്നിവിടെ കയ്യറിയതാ :)

-പച്ചാളം-

rajji said...

i am a regular 'follower' of idiwal.. good work...

ഷാനവാസ്‌ ഇലിപ്പക്കുളം said...

ഇത് ഓലപ്പടക്കല്മല്ല ശരിക്കും മാലപ്പട്ക്കം തന്നെ ചിരിയുടേതാണെന്നു മാത്രം. ഇത്രനല്ല് ഒരു ചിരി സദ്യ ഒരുക്കിയ ഇടിവാളിന് നന്ദി. സദ്യകഴിഞ്ഞ്‌ പായ്യസം പോലെ അഥാവരുന്നു രാധേയന്റെയും ദേവേട്ട്ന്റെയും കമണ്ടുകള്‍!നീരിളക്കപ്പനിയുടെ ഉപദ്രവമുള്ള വൃദ്ധനും, പാരഡിയും കലക്കി!

യാത്രാമൊഴി said...

ഇതു കൊള്ളാം.
സംഗതി സര്‍ട്ടീറ്റു കൊടുത്ത സാധനമാണെങ്കിലും ചിരിക്കാനുള്ള വകയുണ്ടായി. പോരാത്തതിനു രാധേയന്റെ വക കമന്റും, ദേവന്റെ വക നാദിര്‍ഷാപാരഡിയും. രസിച്ചു!

ഇടിവാള്‍ said...

ഗെഡീസ്, “ദൈവത്തിന്റെ കൈ” എന്ന പുതിയ ഷോ ക്അണ്ടു പ്രതികരിച്ചവര്‍ക്കെല്ലാം നന്ദി!

‘ബോക്സോഫീസില്‍” ഇതൊരു വിജയമാക്കിയതിനും നന്ദി! ഞാന്‍ ഇതൊരു വിവാദമാവുമെനാണ് പ്രതീക്ഷിച്ചത് ;)

ഇടക്ക് ബിറ്റുകളിട്ട് ഈ ഷോ വന്‍ വിജയമാക്കിയ ഉത്സവം, ദേവേട്ടന്‍, രാധേയന്‍ എന്നിവര്‍ക്കും അകമഴിഞ്ഞ നന്ദി!

അരവിന്ദ് :: aravind said...

ഹഹഹ...കൊള്ളാം ഇടിഗഡീ...ചില പ്രയോഗങ്ങള്‍ വായിച്ച് ഉറക്കെ ചിരിച്ചുപോയി.

( അലിയുടെ വിവരണമോ, പടക്കം പൊട്ടുന്നതിന് തൊട്ടുമുന്‍പുള്ള കാര്യങ്ങളോ ഒന്നുകൂടെ വിശദമായി എഴുതാമായിരുന്നു..;-))

അരീക്കോടന്‍ said...

"ഓലപ്പടക്കമായതു നന്നായ്യി, ഗുണ്ടായിരുന്നെങ്കില്‍ .....

ഇതു തന്നെ ഗുണ്ടു, അപാരം.

മഴത്തുള്ളി said...

ഹഹ,

ഇടിവാളിന്റെ ഓലപ്പടക്കം കൊള്ളാം. ഗുണ്ടായിരുന്നേല്‍ കളി കാര്യമായേനെ ;) ബോക്സോഫീസും ഹെഡ്ഡാഫീസുമൊക്കെ പൊളിഞ്ഞേനെ ;)

ഇടിവാള്‍ said...

ഈബ്ലോഗില്‍ നിന്നും മോഷണം തടയാനായി ബ്ലോഗിന്റെ വലതു വശത്ത് നാരങ്ങ, കോഴിമൊട്ട, മൊളക് എന്നിവയുപയോഗിച്ച് മാരകമായ കൂടോത്രം ചെയ്തിട്ടുണ്ടെന്ന കാര്യം ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു!

sandoz said...

ഇടിവാളേ..ഹ..ഹ..ഹ..

കൂടോത്രം വച്ച മുട്ട വച്ച്‌ ബുള്‍സ്‌ ഐയ്‌ അടിച്ചാല്‍ നല്ല രുചി ആണെന്ന് പറയുന്ന നാട അ നമ്മുടെ.

Peelikkutty!!!!! said...

കൂടോത്രം വച്ച മുട്ടയും മൊളകും നാരങ്ങയും കാണാന്‍ വന്നതാ:)

sapta said...

ഇടിവാളേ,
ഇവിടെ കൂടോത്രം ഉണ്ടെന്നറിഞ്ഞ് വന്നതാ.. ഈ കമന്റിടാനും ക്വോട്ടാനും കോപ്പി ചെയ്യുന്ന ബൂലോകര്‍ക്ക് ഈ കൂടോത്രം ഏല്‍ക്കുമോ?

ഓ ടോ: നല്ല പിള്ളേര്‍, നല്ല ഫാമിലി, നല്ല അയല്‍ക്കാരനും!

mulla said...

കൂടോത്രം കണ്ടു.
ഒരു കമെന്റിട്ടതിനു ശേഷം വായന.

ഇടിവാള്‍ said...

ഹൈ, ദെന്താപ്പോ, എല്ലാരും സ്മൈലി ഇട്ട് കളിക്ക്യാണോ...

sandoz said...

ഹ..ഹ..ഹാ..ശരിയാണല്ലോ...ഇതെന്താ....ഹാട്രിക്‌ സ്മൈയിലിയോ....

ദൃശ്യന്‍ said...

ഇടിവാളേ...

:-) പക്ഷെ....ഹ്‌മ്‌മ്‌മ്‌....

സസ്നേഹം
ദൃശ്യന്‍

കുറുമാന്‍ said...

ഇടിഗഡീ, കണ്ടില്ലായിരുന്നു ഈ പോസ്റ്റ് ഞാന്‍. കലക്കന്‍. അലിയുടെ കാര്യമാലോചിക്കുമ്പോള്‍.....ഹ്.....ഘ്....ഹ്.......ഗദ്ഗദം :)

Siju | സിജു said...

ദിപ്പളാ കണ്ടത്
കലക്കി

qw_er_ty

Anonymous said...

nalla post.ithellam koodi oru pusthakaroopathil irakkamayirunilley...

വിവി said...

ഇടിവാളേ (A)ലക്കന്‍ പോസ്റ്റ് കേട്ടാ. അമറന്‍.
:)

Anonymous said...

kalakki,, Superb

അഭിലാഷങ്ങള്‍ said...

ഇടിവാളേ..

ഈബ്ലോഗില്‍ നിന്നും മോഷണം തടയാനായി ബ്ലോഗിന്റെ വലതു വശത്ത് നാരങ്ങ, കോഴിമൊട്ട, മൊളക് എന്നിവയുപയോഗിച്ച് മാരകമായ കൂടോത്രം ചെയ്തിട്ടുണ്ടെന്ന കാര്യം ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു!

ആ നോട്ടീസ് ബോഡ് കണ്ടു. എന്നാലും..

"ഓലപ്പടക്കമായതു നന്നായ്യി, ഗുണ്ടായിരുന്നെങ്കില്‍ ..... ഹോ അവന്റെ ബോക്സോഫീസു പൊളിഞ്ഞു പോയേനേ"!

ഈ വരി വായിച്ച് നന്നായി ചിരിച്ചതു കാരണം, കൂടോത്രത്തെ മൈന്റ് ചെയ്യതെ ആ വരി പോസ്റ്റില്‍ നിന്ന് മാന്തിപ്പറിച്ച് ഇവിടെ ഒട്ടിച്ചുവെക്കുന്നു.

ഓഫ് ടോപ്പിക്ക്:"പാമ്പന്‍ പാലത്തിനു ഉറപ്പേകുന്ന പിന്‍ബലം" എന്ന കാപ്‌ഷനുള്ളത് രാമേട്ടന്‍ ആന്റ് കമ്പനിയുടെ (!?) 'രാംകോ സിമന്റി'നാണോ അതോ ശങ്കരേട്ടന്റെ “ശങ്കര്‍ സിമന്റ്” നാണോ? എന്റെ അറിവില്‍ ശങ്കര്‍സിമന്റിന്റെ കാപ്‌ഷനാണ് അത്. ഇനിയിപ്പോ രാംകോ സിമന്റ് തന്നെയാണോ ശങ്കര്‍സിമന്റ്? ഏയ് ആകാന്‍ വഴിയില്ല...

കുഞ്ഞച്ചന്‍ said...

"യഹാം സേ റൈറ്റ്‌ പോയി, ഉദര്‍ സേ ലെഫ്റ്റ്‌ എടുത്ത്‌ ദൂസ്‌രാ ഘര്‍ ഹേ ഹൂ ഹാ ഹൂം.."

എന്റെ കര്‍ത്താവേ... ഇത് പണ്ടു നമ്മടെ ഒരു സുഹൃത്ത് ഹിന്ദി പരീക്ഷക്ക് എഴുതിയത് പോലെയാണല്ലോ...
"ഉണ്ഹോനെ ഏക് പുത്തര്‍ കോ പ്രസവ് കിയാ" എന്ന് പറഞ്ഞതു പോലെയായല്ലോ...

ഷമ്മി :) said...

kidilan post. chirichu pandaaramadangippoyi :D

Anonymous said...

Nalla post

ചെലക്കാണ്ട് പോടാ said...

ഇരുട്ടായതിനാല്‍ ശരിക്കൊന്നും കാണുന്നില്ല.. "രാജപ്പേട്ടാ, ആ ലൈറ്റൊന്നിടാമോ" എന്നു വിളിച്ചു പറയണമെന്നുണ്ട്‌ ആലിക്ക്‌ .. അതോ ഇനി ടോര്‍ച്ചടിച്ച്‌ അവര്‍ക്കു വെളിച്ചം നല്‍കണോ എന്നും വരെ പാവം ആലി ചിന്തിച്ചു!

കിടിലോല്‍ കിടിലം ... പണ്ട് വായിച്ചിട്ടുണ്ടായിരുന്നു.. കമന്‍റാന്‍ ലെറ്റ് ആയി പോയി...

സുധി അറയ്ക്കൽ said...

ഹാ ഹാ.സൂപ്പർ.ചിരിച്ചുവശായി.

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.