-- എ ബ്ലഡി മല്ലു --

ഞാന്‍ ജെന്റില്‍ മാന്‍

Sunday, August 06, 2006

ചെറിയൊരു മുന്‍വിധിയോടെ തുടങ്ങാം.

ബംഗ്ലാദേശികളെ കാണൂമ്പോള്‍ എനിക്കു ഭയങ്കര ആദരവു തോന്നും, അവരോടല്ല, ദൈവത്തോട്‌, ദൈവത്തിന്റെ വികൃതികളോട്‌.

തൊട്ടടുത്തു കിടക്കുന്ന ഇന്ത്യന്‍ ബംഗാളിലെ ആള്‍ക്കാരേക്കാള്‍ എത്ര ഭിന്നര്‍. ഇത്രടുത്തു കിടന്നിട്ടു കൂടി ഇത്ര വ്യത്യാസത്തിലുള്ള മനുഷ്യരെ പടച്ചുണ്ടാക്കിയല്ലോ.

ഗള്‍ഫില്‍ ബംഗ്ലാദേശി പൌരന്മാര്‍ ജെനറലായി അറിയപ്പെടുന്നത്‌ ബെങ്കാളീ, അല്ലെങ്കില്‍ ബൊങ്കാളീ എന്നാണ്‌. ഇവരെ ഇന്ത്യന്‍ ബംഗാളികളുമായി താരതമ്യപ്പെടുത്തുന്നത്‌, ജോണിവാക്കറും ആനമയക്കിയും കമ്പയര്‍ ചെയ്ത പോലിരിക്കും.

ഫസ്റ്റ്‌ ഇമ്പ്രഷന്‍ ഇസ്‌ ദ ബെസ്റ്റ്‌ ഇമ്പ്രഷന്‍ എന്നല്ല്യോ, എന്നില്‍ ഫസ്റ്റ്‌ ഇമ്പ്രഷനടിച്ച ബെങ്കാളി,( 1995 ല്‍ എന്റെ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഒരു കാസിം) മണ്ടശിരോമണികളുടേ അന്താരാഷ്ട്ര പ്രസിഡന്റ്‌ ആയതിനാലാവണം, ലവന്മാരെക്കണ്ടാല്‍, എനിക്കൊരു വേസ്റ്റ്‌ ഇമ്പ്രഷനാ.

ഇവരുടെ ഒരു പ്രത്യേക ആക്സന്റിലുള്ള ഹിന്ദി പറച്ചിലുണ്ട്‌! അവരു ഉദ്ദേശിച്ചതെന്താണെന്നു നമ്മള്‍ ഊഹിച്ചു കണ്ടു പിടിച്ചോളണം. ഒരു ഉദാഹരണം.

ബങ്കാളീ: "മേരാ ഭായി ആസ്മാന്‍ മേ ദുനിയാ ബേച്‌താ ഹേ!“ ( അവന്റെ സഹോദരനു ആകാശത്തില്‍ ഭൂമി കച്ചവടമാണെന്ന്‌. ദുബായിക്കാരല്ലാത്തവര്‍ ഞെട്ടിയോ ?)

അവന്‍ ഉദ്ദേശിച്ചത്‌ " മേരാ ഭായി അജ്‌മാന്‍ മേം ദാനിയ ബേച്‌താ ഹേ ( അവന്റെ സഹോദരനു ഷാര്‍ജക്കടുത്തുള്ള അജ്‌മാനില്‍, ധാന്യക്കച്ചവടമാണെന്ന്!)

വൃത്തിയുടേ കാര്യത്തില്‍ ഇവന്മാര്‍ പട്ടാണികളുടെ സഹയാത്രികര്‍. കുളി പല്ലു തേപ്പ്‌, എന്നി ദിനചര്യകളുടെ കാര്യങ്ങളില്‍ ഇവരുടെ "ഒരു ദിവസം" എന്നത്‌ 240 മണിക്കൂറാണ്‌.

*******************************************

കുഞ്ഞുങ്ങളേയുമെടുത്ത്‌ തോളിലിട്ട്‌ കാറിനരികിലേക്കു നടാക്കുന്നതോടേ, ഭാര്യക്കു കൂടി ജോലിയുള്ള ഒരു ആവറേജ്‌ ഗള്‍ഫുകാരന്റെ "ഡേ" ആരംഭിക്കയായി.

കാറില്‍ കയറി സ്റ്റാര്‍ട്ടു ചെയ്യാന്‍ ശ്രമിച്ചപ്പോഴാ മനസ്സിലായത്‌, ബാറ്ററി ഡൌണ്‍ ആണെന്ന്. നോക്കിയപ്പോള്‍ മനസ്സിലായി, തലേന്നു കാര്‍ പാര്‍ക്കു ചെയ്ത്‌ പോയപ്പോള്‍, പാര്‍ക്ക്‌ ലൈറ്റ്‌ ഓഫ്‌ ചെയ്യാന്‍ മറന്നു പോയതാണു കാരണം.

കുട്ടികളെ കാറിലിരുത്തി പുറത്തോട്ടിറങ്ങിയപ്പോഴാ, ദൈവദൂതന്‍ പോലെ, ഷാജു വരുന്ന കണ്ടത്‌. ബൂസ്റ്റര്‍ കേബിള്‍ ഉണ്ടായിരുന്നതിനാല്‍ പെട്ടെന്നു തന്നെ ഷാജുവിന്റെ കാര്‍ കൊണ്ടുവന്ന് ആ ബാറ്ററിയുപയോഗിച്ച്‌ എന്റേതു സ്റ്റാര്‍ട്ടാക്കി. രാവിലെ 7.30 നുള്ള ഹുമിഡിറ്റിയില്‍ വിയര്‍ത്തൊരു പരുവത്തിലായെങ്കിലും, ഷാജുവിനോടൊരു നന്ദിയും പറഞ്ഞു പെട്ടെന്നു സ്ഥലം വിട്ടൂ.

നഷ്ടമായ 15 മിനുട്ടിനെയോര്‍ത്ത്‌, നല്ല സ്പീഡില്‍ തന്നേയാണൂ കാറോടിച്ചത്‌. കുട്ടികളെ ഡേ കെയറിലാക്കി, ഭാര്യയെ അവളുടെ ഓഫീസിന്റെ മുന്നിലെ ബസ്റ്റോപ്പില്‍ ഇറക്കാന്‍ കാര്‍ നിര്‍ത്തി.

പുറകിലെ സീറ്റിലിരുന്ന ഭാര്യ ഇറങ്ങി ഡോര്‍ അടച്ചതും, മുന്നിലെ വാതില്‍ തുടന്ന് ഒരു ബംഗാളി കയറി മുന്‍ സീറ്റിലിരുന്നതു കണ്ട്‌ ഞാനവനെയൊന്നു തറപ്പിച്ചു നോക്കി. ചുള്ളന്റെ കയ്യില്‍ 2-3 പോളീത്തീന്‍ ബാഗുമുണ്ട്‌. ഫിഷ് മാര്‍ക്കറ്റില്‍ നിന്നും മീനും വാങ്ങിയുള്ള വരവാണെന്നു തോന്നുന്നു.

കയറിയിരുന്നതും, ഹോ, എന്നൊരു നെടുവീര്‍പ്പിട്ട്‌ അവന്‍ കാറിലെ എ.സി. മാക്സിമത്തിലിട്ടൂ, എന്നിട്ട്‌ "എന്തോരു ചൂട്‌ അല്ലേ ഗെഡീ" എന്ന ഭാവത്തില്‍ എന്നെയൊന്നു നോക്കി പറഞ്ഞു.. "അസ്സലാമലൈക്കും"

കാഴ്ചയില്‍ മാസങ്ങളായി പല്ലുതേപ്പും കുളിയൊന്നുമില്ലെന്നു തോന്നിപ്പിക്കുന്ന അവന്‍ വായതുറന്നതോടെ, ട്രാന്‍സ്പോറ്ട്ടു ബസ്റ്റാന്റിലെ കക്കൂസില്‍ കയറിയ പോലൊരു വൃത്തികെട്ടൊരു രൂക്ഷ ഗന്ധം കാറിനകത്തു വ്യാപിച്ചു. "എന്നെക്കൊണ്ടിതിനെ തോല്‍പ്പിക്കാന്‍ വയ്യേ" എന്നും പറഞ്ഞ്‌ കാറിനകത്ത്‌ അടിച്ചിരുന്ന "അജ്‌മല്‍" എയര്‍ ഫ്രഷ്‌നറിന്റെ സുഗന്ധം എവിടയോ പോയൊളിച്ചു.

മൂക്കും വായയും ഒരുമിച്ചു പൊത്തിയാല്‍, ശ്വാസം മുട്ടുമല്ലോയെന്ന കാരണത്താല്‍ ഞാന്‍ വിന്‍ഡ്‌ഷീ‌ല്‍‍ഡു തുറന്നു പുറത്തോട്ടു തലയിട്ട്‌ കുറച്ചു ശുദ്ധവായു ശ്വസിച്ചു.

ഒരല്‍പമാശ്വാസം കിട്ടിയ ശേഷം തല തിരിച്ച്‌ ബൊംഗാളിയെ നോക്കി കലിപ്പില്‍ ഞാന്‍ ചോദിച്ചു ! "ക്യാ.. ?"

"ദുബൈ ജാനേകാ.." വായ തുറന്ന് അവന്റെ മറുപടി..

എന്റെ തല വീണ്ടും പുറത്തേക്ക്‌, ശ്വാസം വലിക്കാനായി...

ഇതിനിടക്ക്‌, ഭക്തിഗാനത്തിന്റെ സീഡി മാറ്റി അവന്‍ "ഹം" എഫ്‌.എം ചാനലിലെ ഹിന്ദി ഗാനം ആസ്വദിച്ചു തുടങ്ങി. ഇതുകൂടി കണ്ടപ്പോള്‍, എന്റെ പെരു വിരലില്‍ നിന്നും ഒരു തരിപ്പ്‌ കയറിത്തുടങ്ങി.

ടാക്സിയാണെന്നു കരുതിയാണ് ചുള്ളന്‍ കയറിയത്‌ എന്നെനിക്കു മനസ്സിലായി. ദുബായിലെ "നാഷണല്‍ ടാക്സി" കമ്പനി എന്റേതു പോലുള്ള മോണ്‍ഡിയോ കാറുകള്‍, അതും അതേ സില്‍വര്‍ നിറത്തില്‍, നിരത്തിലിറക്കിയിട്ടുണ്ട്‌. തെറ്റിദ്ധരിച്ചതാവും പാവം ബൊങ്കാളി എന്നു കരുതി ഞാന്‍ അവനോടു പറഞ്ഞു, അറിയാവുന്ന ഹിന്ദി വാക്കുകളെല്ലാം കൂട്ടിച്ചേര്‍ത്ത്‌.."ഭായി.. യേ ടാക്സി നഹീ ഹേ.."...

അവന്റെ മറുപടി പെട്ടെന്നു തന്നെ വന്നൂ,
"മുശ്‌കില്‍ നഹീ, തും മേരേ കോ ദുബായി മേം ഛോടോ.. പാംച്‌ ദിര്‍ഹം ദിയേഗാ"

അതു കേട്ടതോടേ ഞാന്‍ കലിപ്പിന്റെ പരമോന്നതിയിലെത്തി. "എറങ്ങറാ വണ്ടീന്ന് പീഡബ്‌ളിയൂഡി മോനേ" എന്നാണേന്റെ വായില്‍ ആദ്യം വന്നത്‌" , അതിന്റെ നേരിട്ടുള്ള ഹിന്ദി ട്രാന്‍സ്ലേഷന്‍ അറിയാതിരുന്നതിനാലും, മലയാളം പറഞ്ഞാല്‍, ലവനു മനസ്സിലാവുകയില്ലെന്നതിനാലും, എന്റെ നാവിന്‍ തുമ്പത്തെത്തി ആ വാക്കുകള്‍ സഡന്‍ ബ്രേക്കിട്ടു.

സംയമനം വീണ്ടെടുത്ത്‌ ഞാന്‍ വീണ്ടു പറഞ്ഞു, "നഹീ .. നഹി ജായേഗാ.." ..

ടിക്കേ.. സാത്‌ ദിര്‍ഹം ദേഗാ...
( ഏഴു ദിര്‍ഹം തരാമെന്ന്.. അവന്‍ ബാര്‍ഗെയിനിങ്ങ്‌ തുടങ്ങിരിക്കുന്നു ! എന്നെ ഒരു കള്ളടാക്സി ഡ്രൈവറായാണു ഇവന്‍ കണ്ടിരിക്കുന്നത്)

ഇനിയിവനോട് ഹിന്ദിയും സംസ്കൃതവുമൊന്നും പറഞ്ഞിട്ടു കാര്യമില്ലെന്നുറപ്പിച്ചു.
"ഗെറ്റ്‌ ഔട്‌ യൂ ഇഡിയറ്റ്‌.. വാട്ട്‌ ദ ഹെല്‍ യു തിങ്ക്‌ ഓഫ്‌ മീ ?“

"ഇംഗ്ലീഷിലുള്ള എന്റെ അലര്‍ച്ച്‌ കേട്ടു ഞെട്ടി ഞാന്‍ പറഞ്ഞ വാക്കുകളൊക്കേ ലോകത്തിലെ ഏറ്റോം വല്യ തെറിയാന്ന ഭാവത്തില്‍ "വൃത്തികെട്ടവന്‍" എന്ന രീതിയില്‍ പകപ്പോടെ എന്നെ നോക്കി, ഡോര്‍ തുറന്നു പുറത്തിറങ്ങി അവന്‍ വാതിലടച്ചു.

ഹോ, കാറിനകത്തെ ആ മാദക ഗന്ധമൊന്നു പോയിക്കിട്ടാന്‍ രണ്ടു വിന്‍ഡ്‌ഷീല്‍ഡൂം പത്തു മിനിട്ട്‌ തുറന്നിട്ട്‌ ഓടിക്കേണ്ടിവന്നു.

രാവിലെ മുതല്‍ എന്റെ പുറകേ കൂടിയ പുലിവാലുകളോര്‍ത്ത്‌, അന്നു കണികണ്ടവനെ തെറി വിളിക്കാതിരുന്നത്‌, ഞാന്‍ ആളു ഡീസന്റ്‌ ആയതോണ്ടാ കേട്ടോ..

അല്ലാതെ, ഉറക്കച്ചടവോടെ കണ്ണും പൂട്ടി ബാത്ത്രൂമിലേക്കു പോയപ്പോള്‍, അവിടത്തെ കണ്ണാടിയില്‍ കണി കണ്ടത്‌ എന്നെത്തന്നെയായിരുന്നു എന്നതുകൊണ്ടൊന്നുമല്ല !

35 comments:

ഇടിവാള്‍ said...

പുതിയൊരു പോസ്റ്റുകൂടി ....
"ഞാന്‍ ജെന്റില്‍ മാന്‍"

കലേഷ്‌ കുമാര്‍ said...

ഇടിവാള്‍മേന്നേ, രസികന്‍ പോസ്റ്റ്!

പൊന്ത്രാ പൊന്ത്രാ പൊച്ചീസ്...
(പതിനഞ്ചും പതിനഞ്ചും ഇരുപത്തഞ്ച്)

ഇവിടെയും കുറെയെണ്ണം ഉണ്ട്!
ഇവന്മാര്‍ക്ക് ഒരു പ്രത്യേക നാറ്റമാണ്. ആഴ്ച്ചയില്‍ ഒരിക്കല്‍ ഇവന്മാര്‍ തലയിലും ദേഹത്തും ഒരുതരം എണ്ണ പുരട്ടും. അതിന്റെ നാറ്റം അസഹനീയമാണ്. ഞാനിതുവരെ പരിചയപ്പെട്ടിട്ടുള്ള ബംഗ്ലാദേശികളില്‍ 90% അഹങ്കാരികള്‍ ആണ്. മലയാളിക്കാണ് അഹങ്കാരം ഡംഭ് എന്നൊക്കെ എല്ലാവരും പറയും. പക്ഷേ, ഇവന്മാര്‍ മലയാളികളെ വെല്ലും.

ഈയിടയ്ക്ക് എന്നോട് ഒരു സുഹൃത്ത് ഒരു തമാശ പറഞ്ഞു - വിഭജനം നന്നായി, കാരണം വൃത്തികെട്ട, പല്ലുതേക്കാത്ത, കുളിക്കാത്ത കുറേയെണ്ണം നമ്മുടെ നാട്ടില്‍ നിന്ന് ഒഴിഞ്ഞ് പോയി എന്ന്.

കുറുമാന്‍ said...

കൊള്ളാം..,

രാവിലെ മുതല്‍ എന്റെ പുറകേ കൂടിയ പുലിവാലുകളോര്‍ത്ത്‌, അന്നു കണികണ്ടവനെ തെറി വിളിക്കാതിരുന്നത്‌, ഞാന്‍ ആളു ഡീസന്റ്‌ ആയതോണ്ടാ കേട്ടോ..- പാവം ഷാജു വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ ഹെല്പ് ചെയ്തതിന്നിട്ടും ഒരു പാര.......സത്യം പറ ഷാജുവിനേയല്ലെ അന്നു കണികണ്ടവന്‍ എന്നുദ്ദേശിച്ചത് (മറ്റൊരു പാര) :)

ഇത്തിരിവെട്ടം|Ithiri said...

എന്നെക്കൊണ്ടിതിനെ തോല്‍പ്പിക്കാന്‍ വയ്യേ" എന്നും പറഞ്ഞ്‌ കാറിനകത്ത്‌ അടിച്ചിരുന്ന "അജ്‌മലിന്റെ" എയര്‍ ഫ്രഷ്‌നറിന്റെ സുഗന്ധം എവിടയോ പോയൊളിച്ചു.
അടിപൊളി..

ഇതില്‍ അതിശയോക്തി ഒന്നും ഇല്ല എന്നുറപ്പ്..
ഇടിവാള്‍ജി അസ്സലായി..

ഞാന്‍ said...

കൊള്ളാം മാഷെ...കഥ ഇഷ്ടപ്പെട്ടു എന്ന് പ്രത്യേകം പറയണോ??....നിങ്ങള്ക്ക് midas touch അല്ലേ??....തൊട്ടു മുന്പത്തെ പോസ്റ്റും ഇപ്പൊഴാ വായ്ച്ചത്....കാരണം ചുവടെ...

മാഷെ എന്നെയൊന്നു ഹെല്പ്പൂ... എനിക്ക് ഈ ബ്ലോഗ്ഗ് Internet Explorer-ല്‍ വായിക്കുവാന്‍ പറ്റുന്നില്ല.... firefox-ഇല്‍ ആകട്ടെ rendering-ഉം ശരിയാകുന്നില്ല...

കരീം മാഷ്‌ said...

foniശരിയാ ഇടിവാള്‍ജി. ഈ ബംഗ്ലാദേശികള്‍ പന്നകളാ..
വിദ്യാഭ്യാസം ഉണ്ടായാലും ഇല്ലങ്കിലും.
ഞാന്‍ അനുഭവിച്ചതാ..!
ഒരു M.B.A സര്‍ട്ടിഫിക്കറ്റും കൊണ്ട്‌ ഒരു ബുംഗാളി (ബംഗാളി) എന്റെ ബോസ്സാവാന്‍ വന്നു.

ഫസ്‌റ്റ്‌ ഇന്റ്ട്രഡക്‌ഷന്‍ മീറ്റിംഗ്‌ബോസ്സിന്റെ ഓഫീസിലു തന്നെ.

അയാളു മുന്‍പു ജോലി ചെയ്‌തിരു ബ്രിട്ടീഷ്‌ ഫേമില്‍ എവിടെയെങ്കിലും ഇരുന്നു കമ്പ്യൂട്ടര്‍ എന്‍റ്റര്‍ ചെയ്‌താലും അയാളുടെ കമ്പ്യൂട്ടറില്‍ P എന്നടിച്ചാല്‍ പ്രിന്റ്‌ കിട്ടും, അതു ഞാന്‍ ഇവിടെയും നടപ്പിലാക്കും, അതിന്ന് അയാള്‍ക്കു ഒരു സുഹൃത്തുണ്ട്‌ എന്ന്‌ പറഞ്ഞപ്പൊള്‍ ഞങ്ങള്‍ പരസ്‌പരം നോക്കി. പിന്നെ കേട്ടത്‌ ബോസ്സിന്റെ അലര്‍ച്ചയായിരുന്നു. "You know. that is network system" that we introduced here before 16 years. first you update your self and go for a Computer Operator Job. Get out from here"
ബുംഗാളി ഫൈനാന്‍സ്‌ മാനേജറെ പിന്നെ അവിടെയൊന്നും തപ്പിയിട്ടു കണ്ടില്ല.

ഞങ്ങള്‍ ബോസ്സിന്റെ റൂമില്‍ നിന്നു പുറത്തു കടന്നപ്പോള്‍ ചിരിയിടെ ഘോരമഴയായിരുന്നു.

അബ്‌ദുല്‍കരീം.തോണിക്കടവത്ത്‌

ഇടിവാള്‍ said...

ഒരു ടെക്നിക്കല്‍ സപ്പോര്‍ട്ട് തരൂ .. പ്ലീസ്..
ഏവൂരാഞി, പെരിങ്ങ്സേ, ശ്രീജിത്തേ, ആദിയേ ആരേലുമിവിടെയുണ്ടെങ്കില്‍ !!!


“ഞാന്‍” ന്റെ കമന്റു കണ്ടല്ലോ ?
“ നിങ്ങള്ക്ക് midas touch അല്ലേ??....“


ഇതെന്താണെന്നെനിക്കു മനസ്സിലായില്ല.

ഞാന്‍” മാഷേ..
മാഷെ എന്നെയൊന്നു ഹെല്പ്പൂ... എനിക്ക് ഈ ബ്ലോഗ്ഗ് Internet Explorer-ല്‍ വായിക്കുവാന്‍ പറ്റുന്നില്ല.... firefox-ഇല്‍ ആകട്ടെ rendering-ഉം ശരിയാകുന്നില്ല...


ഇതു താങ്കളോടു ആരെങ്കിലും പറഞ്ഞതാണോ ?
അതോ താങ്കള്‍ എന്നോടു പറയുന്നതാണോ ?


ഈ ടെമ്പ്ലേറ്റിനു എന്തെങ്കിലും പ്രശ്നമുണ്ടോ സുഹൃത്തുക്കളേ ? സമയം അനുവദിക്കുന്ന ആരെങ്കിലും സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നു !

evuraan said...

വാളേ,

അത് ബ്ലോഞ്ഞാന്റെ കുഴപ്പമാണ്. നല്ല പട്ടു പോലത്തെ ടെമ്പ്ലേറ്റ്.

ഇതാ തെളിവ്.

ദില്‍ബാസുരന്‍ said...

ഗഡീ,
നന്നായിരിക്കുന്നു. ചിരിക്കുകയും ചെയ്തു. പക്ഷേ നേരത്തെ പറഞ്ഞ ആ മിന്നല്‍ റേഞ്ചില്ല.

You can do better!

.::Anil അനില്‍::. said...

വങ്കാളികളെപ്പറ്റി പറയാനാണെങ്കില്‍ ആറുപേജില്‍ കുറയാതെ ഉപന്യസിക്കേണ്ടിവരും.

അതിനി സ്പേസ് ഷട്ടിലിന്റെ പാനല്‍ കേടാണെന്നു കേട്ടാലും വണ്ടിടെ സൈലന്‍സര്‍-റേഡിയേറ്റര്‍ കൊഴപ്പമാണെങ്കിലും, ‘മുശ്‌കില്‍ നയിയേ’ (ഇപ്പ ശരിയാക്കി കൊളാക്കിത്തരാം)
വണ്ടി പെയിന്റിങ്, മേസണറി, കാര്‍പെന്ററി എന്നിവയിലൊക്കെ സാധാരണ സ്റ്റാന്‍ഡേര്‍ഡുകള്‍ക്കൊപ്പം ബംഗാളി ക്ലാസ് റേറ്റുമുണ്ട്. ഗുണത്തിലും അതിന്റേതായ വ്യതിയാനവും.

ഒറ്റവാക്കില്‍ പറഞ്ഞാല്‍ വീരന്മാര്‍!

കലേഷ് പറഞ്ഞ പ്രശ്നമുണ്ടാക്കലിന്റെ കാര്യത്തിലും ഇവര്‍ ഒട്ടും മോശമല്ല.

അടുത്തിടെ ഇവിടെ ഒരു സൌജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി.‍ പല ലേബര്‍ ക്യാമ്പുകളില്‍ നിന്നുമുള്ള 250-ല്‍ അധികം ആളുകള്‍ക്ക് പ്രയോജനപ്പെട്ട ക്യാമ്പില്‍ ആകെ ഗിര്‍ഗിര്‍ കാണിച്ചത് ഒരേയൊരാള്‍, ഒരു ബംഗാളി. അതും ബ്ലഡ് സാമ്പിള്‍ എടുക്കുന്നതിലെ പ്രയോറിറ്റിയില്‍ അയാള്‍ക്കു മുമ്പ് വേറൊരാളായിപ്പോയതിന്.

ഓടോ: പോസ്റ്റും കമന്റുകളും‍ ഒരു രാജ്യക്കാരെ അവഹേളിക്കാനെന്ന് ആരെങ്കിലും പറയുമോ?

വല്യമ്മായി said...

Dubai Electricity യില്‍ ഒരു ബംഗാളി എന്‍ ജിനിയര്‍ ഉണ്ടു,നല്ല മനുഷ്യന്‍,അങ്ങേരൊഴിച്ച് മറ്റുള്ളവര്‍ക്കെല്ലാം ഇതൊക്കെ ചേരും

ബംഗാളികള്‍ മലയാളത്തില്‍ ബ്ലോഗാത്തത് ഇടിവാളിന്‍റെ ഭാഗ്യം.

മുസാഫിര്‍ said...

വാള്‍ജി,

നിരീക്ഷണം ശരി തന്നെ . ഇക്കൂട്ടരും ഇന്‍ഡ്യന്‍ ബംഗാളികളും തമ്മില്‍ അജഗജാന്തരം പൊലെയാണു.
നമ്മുടെ ബംഗാളികളെ ഒരെണ്ണത്തിനെ ഇവിടെ മഷിയിട്ടു നോക്കിയാല്‍ കാണില്ല.അവര്‍ ഇപ്പോഴും അവിടെ രബീന്ദ്ര സംഗീതവും തബലയും രാഷ്ട്രീയവുമായി കഴിയുന്നു.

അത്തിക്കുര്‍ശി said...

fzhഇടിവാള്‍,

കൊള്ളാം.. നന്നായിട്ടുണ്ട്‌..

താങ്കള്‍ അജ്മല്‍ സ്പ്രേയെ വെല്ലുന്ന ദുര്‍ഗന്ധവും സഹിച്ച്‌ ലിഫ്റ്റ്‌ കൊടുക്കുക എന്ന സാഹസത്തിനുമുതിരാതിരുന്നതു നന്നായി. അല്ലെങ്കില്‍ ശേഷം ഇങ്ങിനെ:

ഇടി: "ദുബായ്‌ മെ കിതര്‍ ഉതാര്‍നാ?"

ബങ്കു: "ബോല്‍ദിയാ, ബായ്‌!"

ഇടി: !!!! " കിതര്‍???"

ബങ്കു: "ബോല്‍ദിയാ, ബായ്‌!"

ഇടി: (ദ്വേഷ്യത്തില്‍) ക്യാ, ബോല്‍ദിയാ, കബ്‌ ബോല്‍ദിയ ?. ജഗ ക നാം ബോലോ?

ബങ്കു:' ബോല്‍ദിയ കാ സാംനെ, കിത്‌നാ ബാര്‍ ബൊലാ?'

ഇടി: !!!! ഊഹ്‌. ബലദിയ്യ!! *

(* മുനിസിപ്പാലിറ്റി)

സുമാത്ര said...

അല്പം മൂഡ് ഓഫ് ആയിരുന്നീങ്കിലും അരിയാതെ ഒന്നു ചിരിച്ചു. കൊള്ളാം... പിന്നെ എന്തിനീ “കണി” യെ പഴി ചാരുന്നു? പകരം പാപി ചെല്ലുന്നിടം പാതാളം എന്നു പറഞ്ഞാല്‍ മതിയായിരുന്നല്ലോ..

വിശാല മനസ്കന്‍ said...

'ടിക്കേ.. സാത്‌ ദിര്‍ഹം ദേഗാ...'

അടിപൊളി പോസ്റ്റായിട്ടുണ്ട് ഇടിവാളേ. ഞാന്‍ കുറേ ചിരിച്ചിഷ്ടാ‍.

വെള്ളിയാഴ്ചയായാല്‍, യൂയേയി ലെ എല്ലാ ബംഗാളികളും എത്തിച്ചേരുന്ന സ്ഥലമായ ഷാര്‍ജ്ജയിലെ ‘ബംഗാളി മൂല‘ എന്റെ ഫ്ലാറ്റിനടുത്താണ്.

ടൈപ്പ് റൈറ്റിങ്ങ് എക്സാം നടക്കുന്ന ഹാളിലെ ശബ്ദമായിരിക്കും അന്ന്, ആ ഭാഗത്ത്.

അവരുടെ കടകളിലെ ആ ചന്ദനത്തിരി കത്തിച്ചുവച്ചേക്കുന്ന പോലെയുള്ള മണമുണ്ടല്ലോ അത് എടുത്ത് പറയേണ്ടത് തന്നെ. ഗള്‍ഫിലുള്ള ഇവന്മാര്‍ക്ക് ഇങ്ങിനെ നാറ്റമാണെങ്കില്‍... ബംഗ്ലാദേശിലുള്ളവരുടെ അവസ്ഥയെന്താവും.??

ദിവ (diva) said...

നന്നായി ഇഡീ...

അപ്പോള്‍ ബംഗാളികളേക്കാള്‍ ബീഹാറികളോടാണ് ഇവര്‍ക്ക് സാമ്യം :)
====

ബങ്കാളീ: "മേരാ ഭായി ആസ്മാന്‍ മേ ദുനിയാ ഭേജ്‌താ ഹേ!“ ( അവന്റെ സഹോദരനു ആകാശത്തില്‍ ഭൂമി കച്ചവടമാണെന്ന്‌. ദുബായിക്കാരല്ലാത്തവര്‍ ഞെട്ടിയോ ?)

ഞെട്ടി.

വക്കാരിമഷ്‌ടാ said...

നല്ല വിവരണം, ഇഡ്ഡലിവാളേ..

പക്ഷേ സങ്കടകരം ഇതെല്ലാം റിലേറ്റീവാണെന്നുള്ളതാണ്.

ബംഗ്ലാദേശിയുടെ വായ്‌നാറ്റം നമുക്ക് സഹിക്കാന്‍ വയ്യെങ്കില്‍ നമ്മുടെ സോക്‍സിന്റെ നാറ്റം സായിപ്പിനും സഹിക്കാന്‍ പറ്റുന്നില്ല..

ഇന്ത്യക്കാന്‍ ഒന്നിച്ച് താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റുകളെ കറി ഹോള്‍ എന്നാണ് സായിപ്പണ്ണന്മാര്‍ വിളിക്കുന്നത്. നല്ല മസാലയുടെ മണമാണ് കയറുമ്പോള്‍ തന്നെ!

എന്റെ ഹിന്ദി കേള്‍ക്കാന്‍ ഉത്തരേന്ത്യക്കാര്‍ക്കൊക്കെ വലിയ ഇഷ്ടമായിരുന്നു. അവര്‍ ചിരിച്ചോണ്ടിരുന്നോളും. അത് കണ്ട് ആവേശം മൂത്ത് ഞാന്‍ കൂടുതല്‍ കൂടുതല്‍ ബോല്‍‌ത്തി. പിന്നെയാണ് ടെക്ക്‍നിക്കറലി പിടികിട്ടിയത്. എന്റെ മല്ലു ആക്‍സന്റിലായിരുന്നു അവര്‍ക്ക് കൂടുതല്‍ കമ്പം. ഇംഗ്ലീഷും തഥൈവ. കോ‍ഓഫീ എന്നൊക്കെ ഞാന്‍ പറയുമ്പോള്‍ ഞാന്‍ തന്നെ അവസാനം ചിരിച്ചുപോകും.

(ഇതൊന്നും ജനറലൈസ് ചെയ്യേണ്ട കേട്ടോ...).

പക്ഷേ നമ്മളും സായിപ്പും തമ്മിലുള്ള സമത്വം അനുഭവിക്കണമെങ്കില്‍ ജപ്പാനില്‍ വരണം (ഗള്‍ഫിലും അങ്ങിനെതന്നെയാണോ?). ഇവിടെ നമുക്കും ജാപ്പനീസ് അറിയില്ല, സായിപ്പിനും അറിയില്ല. ഒരു മുറുക്കാന്‍ കടയില്‍ പോയി സിഗരറ്റ് വാങ്ങിക്കണമെങ്കില്‍ നമുക്കുള്ള അതേ പ്രശ്‌നം സായിപ്പിനും. ഭായി, ഒരു പായ്ക്കറ്റ് വില്‍‌സെട് എന്നതിന്റെ ജാപ്പനീസെന്താണാവോ?

പ്രവേശനം ജപ്പാന്‍‌കാര്‍ക്ക് മാത്രം എന്നുള്ള സ്ഥലങ്ങളില്‍ (ഇപ്പോഴും ചില സ്ഥലങ്ങള്‍ ഇവിടെ ചിലയിടങ്ങളിലുണ്ട്) നമ്മളും സായിപ്പും ഒരേപോലെ ഔട്ട്. ഇതൊക്കെ പണ്ടേ ശീലിച്ചതുകാരണം, നമ്മള്‍ പോട്ടെ പുല്ല് എന്നും പറഞ്ഞ് പോരും. പക്ഷേ സായിപ്പിന് അപ്പോള്‍ ഹ്യൂമന്‍ റൈറ്റ്‌സ്, ഇക്വാലിറ്റി, ഇക്വിറ്റി ഇവയെപ്പറ്റിയൊക്കെ ബോധം വരും (പണ്ട് ഇതേ പരിപാടി നമുക്കിട്ടൊക്കെ ഇവര്‍ കാണിച്ച കാര്യമൊക്കെ മറക്കും). പിന്നെ ആകപ്പാടെ ടെന്‍‌ഷന്‍. നമുക്കാണെങ്കില്‍ “ഒന്നുമില്ലെങ്കിലും നമ്മളൊക്കെ ഏഷ്യക്കാരല്ലേ” എന്നും പറഞ്ഞ് ചിലപ്പോള്‍ ചിലരുടെയെങ്കിലും തോളത്ത് കൈയ്യിട്ടു നില്‍ക്കാം. അവിടേയും പാവം സായിപ്പ്.....

പുതിയ തലമുറ തൊലി വെളുത്ത സായിപ്പിനെ കാണുമ്പോള്‍ ചെറുതായൊന്ന് കമന്നു വീഴുമെങ്കിലും കവാത്തങ്ങിനെ മറക്കാറില്ല.

ഇടിവാള്‍ said...

അപ്പോള്‍ ഗെഡികളേ !

ഞാന്‍ കട്ടയും പടവും മടക്കുന്നു ! ഒരു മാസത്തേക്ക്‌.

മറ്റന്നാള്‍ മുതലാരംഭിക്കുന്ന ഒരു മാസ വെക്കേഷന്‍, പ്രീ പ്ലാനിങ്ങുകള്‍ കൊണ്ടു നാശകോശമായിരിക്കയാണ്‌ !

പ്ലാന്‍ ചെയ്ത പരിപാടികളോക്കെ നടക്കുമോ ആവോ ?

2 കല്യാണം, എന്റെ വീടു താമസം, മണലൂര്‍ മുതല്‍ പറമ്പുന്തള്ളി വരേയുള്ള കള്ളു ഷാപ്പുകളിലെ നിലവാര പരിശോധന, ജാമ്യം അനുവദിച്ചു കിട്ടീയ 2 ദിവസം നല്ലൊരു "ബാച്ചലര്‍ ട്രിപ്പ്‌" , പിന്നെ, ബാംഗ്ലൂര്‍/ മാംഗ്ലൂര്‍/ മൂകാംബിക പിന്നെ,ഓണത്തിനു മുന്‍പ്‌ കണ്ണൂര്‍ കാഴ്ചകളൂം.... അങ്ങനെ പോകുന്നു ലിസ്റ്റ്‌ !

ഓണവും ആഘോഷിച്ച്‌ സെപ്റ്റംബര്‍ 8 നു ഷാര്‍ജക്കു തിരിച്ച്‌ !

നാട്ടിലെ തിരക്കിനിടയിലും, സമയമനുവദിച്ചാല്‍, ഇടക്കൊക്കെ ഇവിടെ വന്നു എത്തി വലിഞ്ഞു നോക്കുന്നതായിരിക്കും.
My Email : itival @ gawab.com

കുറുമാന്‍, വിശ്വേട്ടന്‍ തുടങ്ങിയവരെ നാട്ടില്‍ വച്ചു കാണാം എന്നേറ്റിട്ടുണ്ട്‌!

എല്ലാവര്‍ക്കും നല്ലൊരു "ഫ്രണ്ട്ഷിപ്‌" ഡേ നേര്‍ന്നുകൊണ്ട്‌ !

പീ. എസ്‌.
പോസ്റ്റിനു കമന്റിയ എല്ലാവര്‍ക്കും നന്ദി

ശ്രീജിത്ത്‌ കെ said...

ഇടിവാളേ, താങ്കളുടെ പതിവു ശൈലിക്കു പകരം ഇവിടെ ബംഗ്ലാദേശികളോടുള്ള അവജ്ഞ ആണ് നിറഞ്ഞ് നില്‍ക്കുന്നത്. ഇത് വ്യക്തിഹത്യയാണോ അതോ വാസ്തവം പറഞ്ഞത് മാത്രമാണോ എന്നത് എനിക്കറിയില്ല. എന്നാലും മൊത്തതില്‍ എനിക്കിതിനോട് നല്ല അഭിപ്രായം മാത്രം. ഹാസ്യം നന്നായി ഇടകലര്‍ത്തിയിരിക്കുന്നു.

ഞാങ്കളേ (ഞാനേ), മലയാളത്തിലോ യൂനിക്കോഡിലോ താങ്കള്‍ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ അത് പറയാനുള്ള സ്ഥലം ഇതല്ല. ഒന്നുകില്‍ വരമൊഴി FAQ-ഇല്‍ കമന്റായി അറിയിക്കുകയോ അല്ലെങ്കില്‍ വിക്കിയുടെ Reporting a Problem എന്നതില്‍ പറയുന്ന പോലേയോ ചെയ്യുക. താങ്കളുടെ പ്രശ്നത്തെക്കുറിച്ച് വിശദമായി പറയാനും മറക്കരുത്. അതായത് ഓപ്പറേറ്റിങ്ങ് സിസ്റ്റം ഏതാണെന്നും സെര്‍വീസ് പാക്ക് ഉപയോഗിക്കുന്നുണ്ടോ എന്നും ഏത് വേര്‍ഷന്‍ വരമൊഴി ആണ് ഉപയോഗിക്കുന്നതെന്നും എന്ത് ചെയ്തതിനു ശേഷമാണ് പ്രശ്നം തുടങ്ങിയതെന്നും മറ്റുമുള്ള വിവരങ്ങള്‍.

ഇടിവാളേ, ഓഫ് യൂനിയന്‍ പ്രസിഡന്റേ, ഓഫിനു മാപ്പ്.

തരികിട said...

ഇടിവാള്‍ജീ,
ഞാനൊന്ന് തുറന്ന് പറയുകയാണ്‌, വിഷമം തോന്നരുത്‌...
പാവം ബങ്കാളി സഹോദരന്മാരെ അടച്ചാക്ഷേപിച്ച ഈ പോസ്റ്റ്‌ ഒട്ടും ശരിയായില്ല. എല്ലാം തികഞ്ഞവര്‍ നമ്മളാണെന്ന നമ്മുടെ മനോഭാവമാണ്‌ നമ്മളെക്കൊണ്ടിങ്ങനെ ചെയ്യിക്കുന്നത്‌ എന്നാണെനിക്കു തോന്നുന്നത്‌. മദ്രാസീ എന്ന വിളി കേള്‍ക്കുന്നതിന്റെ "സുഖം" മുംബയിലുള്ളവരോട്‌ ചോദിച്ചാല്‍ അറിയാം.

നമ്മള്‍ മലയാളികള്‍ പൊതുവേ അഹങ്കാരികളാണ്‌. അതുകൊണ്ടല്ലേ നമ്മളേത്‌ നാട്ടുകാരനാണെന്ന് ചോദിച്ചാല്‍ ഇന്ത്യക്കാരന്‍ എന്നതിന്‌ പകരം മലയാളി അല്ലെങ്കില്‍ കേരളീയന്‍ എന്നൊക്കെ പറയുന്നത്‌. ഈ ഒരൊറ്റക്കരണം കൊണ്ട്‌ മാത്രം ഉത്തരേന്ത്യക്കാര്‍ക്ക്‌ നമ്മളോടൊരുതരം അവജ്ഞയാണ്‌.

നമ്മുടെ വഞ്ചിക്കു തുളകള്‍ വീണുകൊണ്ടിരിക്കുന്നു...
ഞാനടക്കം, എന്റെ ഈ കമന്റടക്കം അതിനു കാരണക്കാരനാണെന്നറിയാം. ഉമേഷ്ജി, സിബൂജി, പെരിങ്ങോടര്‍, വക്കാരി, ഏവൂരന്‍ തുടങ്ങിയവര്‍/ പോലെയുള്ളവര്‍ വഴികാട്ടികളായി എന്നും ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.

ഇടിവാള്‍ജിയോട്‌ ഞാന്‍ ക്ഷമ ചോദിക്കുന്നു.

നമ്മളോരോരുത്തരും മനസ്സിരുത്തി വായിക്കേണ്ടവയാണ്‌ ഈ പോസ്റ്റുകള്‍.

വക്കാരീസ് ടിപ്സ്
http://nilavathekozhi.blogspot.com/2006/06/blog-post_30.html

കമന്റുന്നവരുടെ ശ്രദ്ധയ്ക്ക്
http://chithrangal.blogspot.com/2006/06/blog-post_12.html

അരവിന്ദ് :: aravind said...

ഇടിവാളേ :-)) ഹ ഹ ഹ..പോസ്റ്റ് കലക്കി...
ഇത്തിരി ഭാവനചേര്‍ത്ത് അവസാനം ഒന്നൂടി ഉഷാറാക്കാരുന്നു ട്ടോ..
എന്നാലും ഇങ്ങനെത്തന്നെ കേമായി!! :-))

തരികിട പറഞ്ഞത് തരികിട അല്ല. പക്ഷേ സുഹൃത്തുക്കളേ, ഇടിവാള്‍ ഇവിടെ കള്ളം പറഞ്ഞോ? അവരെ ശരികും മണക്കൂലേ? ഇവിടേയും സ്ഥിതി സെയിം. സംഗതി അവരുടെ രാജ്യം, അവരുടെ കള്‍‌ച്ചര്‍..പക്ഷേ മണത്തിട്ട് എന്റമ്മോ....വായിലൂറുന്ന വെള്ളം തുപ്പാനും വയ്യ, ഇറക്കാനും വയ്യ....
പറയുന്നത് തെറ്റില്ല എന്ന് തോന്നുന്നു. മലയാളികള്‍ മിടുക്കരാണെന്നും ധ്വനി ഇല്ല. പക്ഷേ ഒന്നു കുളിച്ച് വന്നൂടെ?

അല്ലാത്ത ഫിസിക്കല്‍ പരാമര്‍‌ശങ്ങള്‍ വിമര്‍ശനങ്ങള്‍‌ക്കിട നല്‍കുന്നത് തന്നെ.

ഇടിവാള്‍ said...

തരികിട മാഷേ.
അഭിപ്രായത്തിനു നന്ദി.

ഞാനെല്ലാം തികഞ്ഞവന്‍, അല്ലെങ്കില്‍, നമ്മള്‍ എല്ലാം തികഞ്ഞവര്‍ എന്നൊരു ചിന്തയൊന്നുമല്ല ഈ പോസ്റ്റിന്റെ പുറകില്‍. എനിക്കുണ്ടൊരു അനുഭവം പങ്കു വച്ചെന്നു മാത്രം.

ഇതൊന്നും പുതിയൊരു കാര്യമൊന്നുമല്ലല്ലോ? എല്ലാ കമ്മ്യൂണിറ്റികളെപ്പറ്റിയും ഇത്തരത്തിലുള്ള തമാശക്കഥകള്‍ ഉണ്ട്‌. ഉദാ: നമ്പൂരി ഫലിതങ്ങള്‍, സര്‍ദാര്‍ മണ്ടത്തരങ്ങള്‍, മദ്രാസി വിളികള്‍, മാര്‍വാടികളുടെ പിശുക്ക്‌, ഭയ്യാ കഥകള്‍ !!!

ഇതൊക്കെ ഒരു തമാശയായിട്ടെടുക്കൂ മാഷേ..

പിന്നെ, ഇംഗ്ലീഷ്‌ ബ്ലോഗിലാണെങ്കില്‍ ഞാനിത്‌ പോസ്റ്റുമായിരുന്നില്ല. ബംഗാളി മലയാളം ബ്ലോഗു വായിക്കില്ലല്ലോ എന്ന ഉറപ്പിന്മേലാണ്‌ ഇവിടെയിട്ടത്‌.

അരവി: സജഷനു നന്ദി !

Satheesh :: സതീഷ് said...

ഒരു സാദാ സംഭവം ഇങ്ങനെ രസകരമായി എഴുതിയ ഇടിവാളേ, നന്ദി!
അല്ലാ... ഈ കണ്ണൂരിലെന്താ പരിപാടി?
എന്തായാലും, നല്ല ഒരു ഒഴിവുകാലം ആശംസിക്കുന്നു!

ബിന്ദു said...

കൊള്ളാം കൊള്ളാം. :) ഒരു സംശയം, ഭേജ്‌താ ആണോ ബേച്‌താ ആണോ ? ഏതാ വില്‍ക്കുക എന്നതിന്‌?
നല്ലൊരു വെക്കേഷന്‍ ആശംസിക്കുന്നു. ഒരു മിനിട്ടു പോലും പാഴാക്കതെ ഉപയോഗിക്കുക, ഒരു മാസമല്ലെ ഉള്ളു.

Adithyan said...

ഇടിയേ ഇവനും കലക്കി. :)
അല്‍പ്പം കുശുമ്പും അയലോക്കംകാരനെ തെറിപറച്ചിലും ഒക്കെ മനുഷ്യസഹജമല്ലേ...

ബിന്ദൂട്ടിയേച്ചീ,
ഭേജ്‌നാ എന്നു പറഞ്ഞാല്‍ അയയ്ക്കുക. ബേച്‌നാ എന്നു പറഞ്ഞാല്‍ വില്‍ക്കുക. ഇങ്ങനെ ഒക്കെ ആരുന്നു പണ്ട് എന്നാ എന്റെ ഓര്‍മ്മ. ഇപ്പോ മാറ്റിയോന്നറിയില്ല.

ബിന്ദു said...

ആദിയേ.. ഞാനും അങ്ങനെ തന്നെയാണ്‌ പഠിച്ചത്‌, അതാ എഴുതിയതുകണ്ടു സംശയം വന്നു പോയത്‌. ;)

ഇടിവാള്‍ said...

ശെരിയാ ബിന്ദു, “ബേച്‌താ “ തന്നെയാണു ശരി.
എന്റെ ഹിന്ദി പരിജ്‌ഞാനവും കമ്മിയാണേ !

** പിന്നെ, ഞാനീയിടെ ഒരു “യാത്രികനെ” പരിചയപ്പെട്ടു കേട്ടോ !

ആദി: നന്ദി ഗെഡീ.. പ്രൊഫൈല്‍ ചിത്രം കലക്കീലോ !

അഗ്രജന്‍ said...

ബ്രിട്ടീഷുകാര്‍ നമുക്ക് നല്‍കിയ ഏറ്റവും വലിയ സംഭാവന എന്തെന്നു ചോദിച്ചാല്‍ ഞാന്‍ പറയും ‘പാക്കിസ്ഥാനേയും ബംഗ്ലാദേശിനേയും ഇന്ത്യയില്‍ നിന്നും വേര്‍പിരിച്ചു തന്നതാണെന്ന്’.

ഈ അഭിപ്രായം ഗള്‍ഫില്‍ എത്തിയതിന് ശേഷം മാത്രം ഉടലെടുത്തതാണ്. ഗള്‍ഫുകാരാല്ലാത്തവര്‍ കോപിക്കരുത്.. :)

ഇടിവാള്‍ said...

കൂട്ടുകാരേ.. നമസ്കാരം/
നാട്ടില്‍ വന്നിട്ട് 5 ദിവസം പോയതറിഞ്ഞില്ല/
ഇപ്പോഴൊന്നു ഫ്രീയായി, ഫോണ്ടും മൊഴിയുമെല്ലാം ഡൌണ്‍ലോഡു ചെയ്തു.

വിശ്വേട്ടന്‍ / കുറുമാന്‍/ ശ്രീജിത്ത് കേ. നമ്പറുകള്‍ ഒന്നു തരാമോ ? എന്റെ കയ്യില്‍ നിന്നും നഷ്ടപ്പെട്ടൂ !;( അല്ലെങ്കില്‍ 9846501787 ഇല്‍ വിളിക്കൂ പ്ലീസ്

Anonymous said...

ശ്രീജിത്ത് കേ
09886502373
ആളു ബി.ബി.സി.യാ . ബാക്കി നമ്പര്‍ അങ്ങോട്ടു ചോദിച്ചൊളൂ‍...

ikkaas|ഇക്കാസ് said...

മീറ്റിന്റെ കാര്യം മറന്നോ ഇഡിവാള്‍ജീ?
കുറുമശാസ്ത്രികളുടെ റെസിഡന്‍സ് നമ്പറ് ഇതാ:04802825315.

puttum kadalem said...

To tharikita,

ningal paranjathu correct thanne, madrasi enna vili kelkkunnathinte "sukham" mumbailulla enikku sarikkum ariyaam. pakshe, malayalikal maatramalla indian ennu parayunnathinu pakaram, regional peru parayunnathu..ivide ellavarum angane thanne..especially, mumbailulla aalkkar. avarkku maharashtra ennu parayunnathu polum naanakkedu aanu, mumbaikar enne parayoo....pinnne ente oru gujarati suhrithinu anusarichu gujartikal financial dealingsilum, mumbaikars business rankathum okkeyanu shobhikkunnathu...malayalikal avarkku labours aanu..gulf labours...avarkku gulfilulla malayalikalodu mothavum oru tharam puchcham aanu...appol njan paranju varunnathu enthanu ennu vachal, "nammal ellam thikanjavar" enna bhavam ellavarkkum ullathanu...sorry, enikku malayalathil ezhuthunnathu engane aanennu ariyilla..

njan eeyide aanu ninglude blogs kaanan thudangiyathu...ithu vare kodakarapuranavum, itivalinte blogum matrame vaayichittullu...bakki samayam kittumbol vaayikkanam..
ellavarudeyum blogs valare rasakaram aaanu....
"

Seena || വയോവിന്‍ said...
This comment has been removed by the author.
Seena || വയോവിന്‍ said...

ഹ ഹ ഹ ... സൂപ്പര്‍ :)

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.