-- എ ബ്ലഡി മല്ലു --

മിന്നല്‍ പുരാണം...

Tuesday, August 01, 2006

മിന്നല്‍....
അവനന്നു പ്രായം പത്തു വയസ്സ്‌. അതൊരു കുറവാണെന്നു അന്നാട്ടിലെ ആര്‍ക്കും തോന്നിയിരുന്നില്ല. കയ്യിലിരുപ്പു കണ്ടാല്‍, "പത്തു വയസ്സല്ലേഡാ ആയിട്ടുള്ളോ നെനക്ക്‌ ......" എന്നു മോന്തക്കൊരു തോണ്ടും കൊടുത്ത്‌, ചോദിച്ചു പോകും, ആരും!

അത്യാവശ്യം തണ്ടും തടിയുമുള്ള രണ്ടു ചേട്ടന്മാരുടേ കെയറോഫു കൂടി ഉള്ളതിനാല്‍, കാര്യമാത്ര പ്രസക്തമായ ദേഹോപദ്രവങ്ങളൊന്നുമേല്‍ക്കാതെ തന്നെ, തന്റെ ഗുരുത്വക്കേടുകളുമായി മിന്നല്‍ അങ്ങനെ വെങ്കിട ദേശത്ത്‌ വാണരുളി.

മൂത്തവനായി ഞാന്‍ ജനിച്ചപ്പോള്‍, ലാക്റ്റോജനും, ഹോര്‍ലിക്സും, കോമ്പ്ലാനുമെല്ലാം, ഒരുമിച്ച്‌ ഒരേസമയം സ്റ്റോക്കു ചെയ്തിരുന്ന വീട്ടില്‍, രണ്ടാമത്തവന്‍ മധ്യന്‍ ജനിച്ചപ്പോള്‍, ലാക്റ്റോജന്‍ മാത്രമാക്കി ! മൂന്നാമത്തേതായി മിന്നല്‍ പിറന്നപ്പോള്‍ സെര്‍വു ചെയ്തിരുന്നത്‌,വടക്കേലെ, ശാരദേച്ചിയുടെ, എല്ലും തോലുമായ റുവാണ്ട ഇമ്പോര്‍ട്ടഡ്‌ ലുക്കുള്ള "ജയപ്രദ "പശുവിന്റെ ( നേരിട്ടു കണ്ടാ പട്ടി കഞ്ഞീടെ വെള്ളം കുടിക്കില്ല രണ്ടു ദിവസത്തേക്ക്‌) അകിടില്‍ നിന്നുമുള്ള അനിര്‍ഗള പ്രവാഹത്തില്‍, 50:50 അളവില്‍ ശാരദേച്ചി വെള്ളം ചേര്‍ത്തു പ്രൊഡ്യൂസു ചെയ്തിരുന്ന വെളുത്ത കളറിലുള്ള "പാലോ??" എന്നു സാമാന്യബുദ്ധിയുള്ള ആരും ചോദിച്ചു പോകും വിധത്തിലുള്ളൊരു വെളുത്ത ദ്രാവകവും.

കാഴ്ചയില്‍, "ഒരു ഞെട്ടിലേതു തന്നെ" എന്നു തോന്നുമെങ്കിലും, ഞങ്ങള്‍ രണ്ടു ചേട്ടന്മാരെ തട്ടിച്ചു നോക്കുമ്പോള്‍, മിന്നലിനു ഉയരത്തിലും നിറത്തിലുമുള്ള കുറവ്‌ അവനെ വല്ലാതെ വ്യാകുലനാക്കിയിരുന്നു.

ഓരോ പുത്ര ജനനങ്ങള്‍ക്കു ശേഷവും, പോഷക ദ്രവ്യങ്ങളുടെ വിതരണത്തിലുണ്ടായ ഈ "അണ്‍ജസ്റ്റിഫൈഡ്‌ ഇംബാലന്‍സ്‌ ഇന്‍ പ്രോട്ടീന്‍ ഡിസ്റ്റ്രിബ്യൂഷന്‍" ആണ്‌ തന്നെ കറുത്തവനും, ചേട്ടന്മാരേക്കാള്‍ കുള്ളനുമാക്കിയത്‌ എന്ന്‌ വലുതായപ്പോള്‍ ഗെഡി അമ്മയോടു തര്‍ക്കിക്കുമായിരുന്നു.

ജയപ്രദയുടെ പാലും കുടിച്ച്‌, നിറം, ഉയരം, ബുദ്ധി, തുടങ്ങിയ എല്ലാ ഗുണങ്ങളിലും, ബാക്ക്‍വേഡ്‌ കാസ്റ്റ്‌ ആയ മിന്നല്‍, തരികിടകളുടെ കാര്യത്തില്‍ മാത്രം എല്ലാവരേക്കാളൂം മുന്നിലായിരുന്നു. "നിനക്കിനി ഹോര്‍ലിക്സു കുടിക്കാത്തതിന്റെ ഒരു കുറവേയുള്ളൂ" എന്നും പറഞ്ഞുള്ള അമ്മയുടെ നെടുവീര്‍പ്പുകളും അവയുടെ പ്രതിധ്വനികളും വീട്ടില്‍ ഗതികിട്ടാതെ അലയടിച്ചു.

രണ്ടു ചേട്ടന്മാരെപ്പോലെ, മിന്നലും തരക്കേടില്ലാത്തൊരു ക്രിക്കറ്റു കളിക്കാരനായിരുന്നു. ചെറുപ്പത്തില്‍ ഞങ്ങള്‍ കളിച്ചു തുടങ്ങുന്ന പ്രായത്തില്‍ തന്നെ, പന്തു പെറുക്കാനും മറ്റും അസിസ്റ്റന്റായി കൂടെ കൂട്ടിയതിനാല്‍, പത്തു വയസ്സാവുമ്പോഴേക്കും "എക്കോ" ക്ലബ്ബിലെ വളര്‍ന്നു വരുന്നൊരു താരമായി തീര്‍ന്നു മിന്നല്‍.

എക്കോ ക്ലബ്ബിനെ പറ്റി പറഞ്ഞു തുടങ്ങിയാല്‍ പിന്നെ, ഹോ..
ഇതൊരു ഫാമിലി ക്ലബ്ബാണ്‌. ഞങ്ങളുടെ ചുറ്റു വട്ടത്തെ 4 ഫാമിലികള്‍ കൂടി സ്ഥാപിച്ച ക്ലബ്‌. (അരവിന്ദന്റെ നാട്ടിലെ ഫോര്‍ എച്ചീസ്‌ പോലത്തെ ക്ലബ്‌ അല്ല). എന്റെ വീട്ടില്‍ നിന്നും ഞങ്ങള്‍ മൂന്നു പേര്‍, കിഴക്കേതിലെ ലൂയീസ്‌-സാറാമ്മ ദമ്പതികളുടെ 5 തിരുപ്പിറവികള്‍ സെന്നി, ഡെന്നി, റെന്നി, ജെന്നി, ബെന്നി, (അടുത്തതൊന്നു കൂടി ആണായിരുന്നേല്‍, പന്നി എന്നിടേണ്ടി വന്നേനേ എന്നോര്‍ത്തിട്ടാണോ ആവോ, ബെന്നിയോടു കൂടി “ന്നി” തിരുപ്പിറവികളുടെ ഫ്ലോ നിലച്ചു.) ഇവരുടെ വല്യപ്പന്‍, ഡേവീസിന്റെ പിള്ളാര്‍ ഷിജു, പോള്‍, ശാരദേച്ചിയുടെ ചെക്കന്‍, ബെല്‍നെക്കന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മണികണ്ഠന്‍, അങ്ങനെ പതിനൊന്നു പേര്‍ ! ആരെങ്കിലും, പനി, വയറിളക്കം, മൂക്കൊലിപ്പ്‌ തുടങ്ങിയ അസുഖങ്ങളാല്‍ ഫിറ്റ്‌നസ്‌ ടെസ്റ്റു പാസാകാത്ത കോമ്പ്ലിക്കേറ്റഡ്‌ സിറ്റുവേഷനുകളില്‍, കുറച്ചകലേയുള്ള ഫാമിലികളിലെ പിള്ളേരേയും റീപ്ലേസുമെന്റുകളാക്കി ഇമ്പോര്‍ട്ടു ചെയ്യാറുണ്ട്‌! അന്നാട്ടിലെ കിടിലന്‍ കിടിലന്‍ ടീമുകളിലൊന്നായിരുന്നു എക്കോ! ഹൈ, തമാശയല്ലാന്ന്..

ശൈശവകാലത്തു തന്റെ ശരീര പോഷണത്തില്‍, മാതാപിതാക്കള്‍ ശരിയായ ശ്രദ്ധ കേന്ദ്രീകരിക്കാത്തതിന്റെ കുറവ്‌ വലുതായ ശേഷം, നെടുനീളന്‍ പോളിങ്ങുകളിലൂടെ (ശാപ്പാടുകളിലൂടെ) മിന്നല്‍ സ്വയം നികത്താന്‍ ശ്രമിച്ചിരുന്നു. അന്നൊക്കെ വീട്ടില്‍ "കല്യാണ കാസറ്റുകള്‍" വീഡിയോവിലിട്ടു കാണുന്നത്‌ അമ്മക്കു പേടിയായിരുന്നു. കാരണം, വെറും മിനിറ്റുകള്‍ക്കു മുന്‍പ്‌ വയറും നിറച്ച്‌ ഉണ്ട മിന്നല്‍, കാസറ്റിലെ, സദ്യയുടെ ദൃശ്യങ്ങള്‍ വന്നാല്‍ അമ്മയോടു പറയും, " അമ്മേ, ചോറു വെളമ്പ്വോന്നേയ്‌...". അതുകൊണ്ടു തന്നെ ലവന്‍ വീട്ടില്‍ ഉള്ളപ്പോള്‍, കല്യാണ കാസറ്റുകള്‍ വീഡിയോവില്‍ ഇടുമായിരുന്നില്ല. ഇട്ടാല്‍ തന്നെ, സദ്യ സീനുകള്‍ വരുമ്പോള്‍ ഫാസ്റ്റു ഫോര്‍വേഡ്‌ അടിച്ചു കളയും!

മിന്നലിന്റെ ഒരു ദൌര്‍ബല്യമായിരുന്നു, മുട്ടകള്‍. അതു ക്വാഴിയാവണം, താറാവാകണം, അല്ല,കാടയാവണം, എന്ന നിര്‍ബന്ധബുദ്ധിയൊന്നും പാവത്തിനില്ല. ഗ്യാപ്പില്‍, പുഴുങ്ങിയൊരു ഒട്ടകപക്ഷിമുട്ട കിട്ടിയാലും പൂശും ചുള്ളന്‍! ഉയരം കൂടാനും, നിറം വക്കാനും വെളുത്ത മുട്ട കഴിച്ചാല്‍ മതിയെന്ന ആരുടേയോ സാരോപദേശത്തിനു ശേഷമാണിത്‌. അങ്ങനെ മുട്ടകള്‍ തിന്നു തിന്ന്, മിന്നല്‍ നല്ല നിറം വച്ചു.. നല്ല കറുപ്പു നിറം!

ഒരിക്കല്‍, മുട്ടക്കറിയുണ്ടാക്കി, വിളമ്പാന്‍ നേരത്തു പാത്രം തുറന്നപ്പോള്‍, 8 മുട്ടകളില്‍ 6 എണ്ണം അപ്രത്യക്ഷമായ മഹാ സംഭവത്തിനുശേഷം, വീട്ടില്‍ മുട്ടക്കറി വക്കുന്ന ദിവസങ്ങളില്‍, അടുക്കളയില്‍ മിന്നലിന്റെ ആക്രമണം തടയാനായി അമ്മ സഖ്യ സേനയെ നിയോഗിക്കും. ഷിഫ്റ്റു ബേയ്‌സില്‍, ഞാന്‍, മധ്യന്‍ എന്നിവരാണ്‌ ഇതിലേക്കായി കര്‍ത്തവ്യനിരതരായിരുന്നത്‌. ഇത്ര കനത്ത സെക്യൂരിറ്റിക്കിടയിലും, ഇടക്കൊക്കെ ഓരോ മുട്ടകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരുന്നതും ഞാന്‍ മിന്നലിന്റെ തലയില്‍ കെട്ടി വച്ചു, പോയത്‌ എന്റെ വയറ്റിലോട്ടാണെങ്കിലും!

അന്നൊരിക്കല്‍, ഒരു വെള്ളിയാഴ്ച 5 മണി നേരം.....
കോളേജില്‍ നിന്നും തിരിച്ചെത്തി, ഉമ്മറത്തിരുന്നു ദിവാസ്വപ്നം കാണുന്ന ഞാന്‍, ക്രിക്കറ്റു കളിച്ചു ക്ഷീണിച്ച്‌ മിന്നല്‍ വീട്ടിലേക്കു കയറിപോകുന്നതു കണ്ടതേയില്ല.കുറച്ചു നേരത്തിനുള്ളില്‍, അടുക്കളയില്‍ നിന്നും ഉറക്കേയുള്ള ബഹളം കേട്ട ഞാന്‍ ഓടി. ചെന്നപ്പോള്‍ അമ്മ മടലും പിടിച്ച്‌ നില്‍ക്കയാണ്‌ മിന്നലിനെ തല്ലാന്‍. മടലെടുത്ത്‌ പൂശാന്‍ യാതൊരു തരത്തിലും അമ്മക്ക്‌ എയിം കിട്ടാത്ത വിധത്തില്‍ ഇവന്‍ അമ്മയെ പുറകില്‍ നിന്നും കെട്ടിപ്പിടിച്ചു നില്‍ക്കയാണ്‌.

"നോക്ക്യേടാ, ആകെ 5 മുട്ടയുണ്ടായിരുന്നത്‌ മുഴുവന്‍ ഈ കുരുത്തം കെട്ടോന്‍ തിന്നൂ, ഇനി എനിക്കു വയ്യ വേറെ കറിയുണ്ടാക്കാന്‍" അമ്മയുടെ വിലാപം കേട്ട ഞാന്‍ കോരിത്തരിച്ചു.. ലൈസന്‍സോടെ ലവനിട്ട്‌ ഒന്നു പൂശാന്‍ ഇതാ ഒരുഗ്രന്‍ ചാന്‍സ്‌! എപ്പ കൊടുത്തൂന്നു ചോദിച്ചാ പോരെ!

രണ്ടെണ്ണം എന്റെ കയ്യീന്നും, മടലും വച്ച്‌ ഒന്ന് അമ്മയുടെ കയ്യീന്നും വാങ്ങിയതോടെ മിന്നല്‍ കരച്ചിലായി. എന്റെ ഡ്യൂട്ടിയും തീര്‍ത്ത്‌ ഞാന്‍ ഉമ്മറത്തേക്കും പോയി, നേരത്തെ നിര്‍ത്തി വച്ചിടത്തു നിന്നും ദിവാസ്വപ്നങ്ങളുടെ ബാക്കി എപ്പിസോഡുകള്‍ കണ്ടുതുടങ്ങി.

5 മിനിട്ടിനകം, ഒരു തുണി സഞ്ചിയുമെടുത്ത്‌ മിന്നല്‍ വെളിയിലോട്ടിറങ്ങുന്ന കണ്ടു. മുട്ടകള്‍ വാങ്ങാന്‍ ഇട്ടൂപ്പ്‌'സ്‌ പെട്ടിക്കടയിലേക്ക്‌ അമ്മ പറഞ്ഞയക്കുന്നതാണെന്നു കരുതിയിരുന്ന എനിക്ക്‌, ലവന്റെ ചവിട്ടിക്കുലുക്കിയുള്ള പോക്കില്‍ എന്തോ വശപ്പെശകു തോന്നി.

"നിക്കടാ ചെക്കാ.. നിക്കടാ.." എന്നും പറഞ്ഞ്‌ അമ്മയും പുറകേ പോകുന്ന കണ്ടപ്പോള്‍ മനസ്സിലായ്യി, ഇതു സാധാരണ പോക്കല്ല, ഒരുപ്പോക്കു തന്നെ. കുറച്ചു ദൂരം മിന്നലിന്റെ പുറകെ ഓടി, അവന്റെയൊപ്പമെത്തില്ല, എന്നുറപ്പായ അമ്മ, അത്യുച്ചത്തിലുള്ള നിലവിളികളോടെ തിരിച്ചു വന്ന് എന്നോടു പറഞ്ഞു.

"അവനെ പിടിച്ചോണ്ടു വാടാ മോനെ, അവന്‍ നാടു വിട്ടു പോകുകയാടാ"...

മാതാ- ഭ്രാത്‌ പീഢന/താഢനങ്ങളില്‍ മനം നൊന്ത്‌ രണ്ടുമൂന്നു ഷര്‍ട്ടും ട്രവുസറുമൊക്കെ സഞ്ചിയിലെടുത്തു നിറച്ച്‌ "നിങ്ങളെ ഞാന്‍ കാണിച്ചു തരാം" എന്നും പറഞ്ഞാണത്രേ ചുള്ളന്‍ ഇറങ്ങിയേക്കണത്‌.

"ഓന്തോടിയാല്‍ എവടം വരെ അമ്മേ, മാക്സിമം, ഏനാമാവു ബണ്ടു വരെ, അതിന്റപ്പറം വെള്ളമല്ലേ" എന്നും പറഞ്ഞു മാതാശ്രീവിലാപങ്ങളെ ഒതുക്കാന്‍ ശ്രമിച്ച എനിക്ക്‌, അമ്മയുടെ തുടരേയുള്ള നിര്‍ബന്ധങ്ങള്‍ക്കൊടുവില്‍ മിന്നല്‍ വേട്ടക്കിറങ്ങേണ്ടിവന്നു. ഏനാമാവു സ്കൂളിന്റെ അപ്പുറം ഒറ്റക്കു പോയിട്ടില്ലാത്ത ഇവന്‍ വഴി തെറ്റിയെങ്ങാന്‍ പോയാലോ എന്നൊരു ടെന്‍ഷന്‍ എനിക്കും തോന്നി.

ഒരു ഷര്‍ട്ടുമെടുത്തിട്ട്‌ ഇവന്റെ പുറകെ വിട്ട ഞാന്‍ കുറച്ചു നടന്നപ്പോള്‍, അച്ഛന്‍ ഓഫീസു വിട്ടു വരുന്ന കണ്ടു. കാര്യം പറയാനൊന്നും സമയമില്ലാത്തതിനാലും, ഇതൊക്കെ എനിക്കു സോള്‍വു ചെയ്യാവുന്ന കേസല്ലേയുള്ളൂ എന്ന തോന്നലാലും, ഒന്നും പറയാന്‍ നില്‍ക്കാതെ ഞാന്‍ മിന്നലിന്റെ പുറകേ വച്ചടിച്ചു.

സമാധാനമില്ലാതെ, എനിക്കു പുറകെ വന്ന അമ്മ, വഴീല്‍ വച്ചു തന്നെ അച്ഛനോടു കാര്യങ്ങടെ സീരിയസ്‌നെസ്സ്‌ പറഞ്ഞതോടെ, കുടയും ബാഗുമെല്ലാം അമ്മയെ ഏല്‍പ്പിച്ച്‌ അച്ഛനും ഞങ്ങളുടെ "റിലേ'യില്‍ ചേര്‍ന്നു.

ഒടുവിലത്തെ വിവരമനുസരിച്ച്‌, മിന്നല്‍ ഒന്നാമനായും, 50 മീറ്റര്‍ പുറകില്‍ ഞാനും, എനിക്കു പുറകെ, 50 മീറ്റര്‍ ഡിസ്റ്റന്‍സില്‍ അച്ഛനും. നടത്തമല്ല, എന്നാല്‍ ഓട്ടമെന്നു വിളിക്കാനും പറ്റില്ല, ഒളിമ്പിക്സില്‍ 10000 മീറ്റര്‍ ഓട്ടമൊക്കെ പോലെ, കുണുങ്ങിക്കുണുങ്ങിയുള്ള സ്പീഡിലുള്ള ഒരു തരം നടത്തം.

മേച്ചേരിപ്പടി ജന്‍ക്ഷനിലെത്തിയ മിന്നല്‍ ഒന്നു നിന്നു. അങ്ങു വടക്ക്‌ ബാംഗ്ലൂരിലാണോ, അതോ തെക്കു തിരോന്തപുരത്താണോ തന്റെ ഭാവി കിടക്കുന്നത്‌ എന്നോര്‍ത്തുകാണണം. സേഫര്‍ ഓപ്ഷന്‍ വടക്കു ദിക്കാണെന്നു തോന്നി, ലവന്‍ ജങ്ക്ഷനില്‍ നിന്നും വടക്കോട്ട്‌ ഒടിച്ചെടുത്തു, സ്പീഡിലുള്ള നടത്തം തുടര്‍ന്നു. ഇടക്കൊന്നു തിരിഞ്ഞു നോക്കി, ഞങ്ങളൊക്കെ, പുറകേ തന്നേയുണ്ടല്ലോ, എന്നു റീകണ്‍ഫേം ചെയ്തു.

കുറച്ചു കൂടി നടന്നപ്പോള്‍, 5 മുട്ടയടിച്ച ക്ഷീണം കൊണ്ടാണോ, അതോ, അച്ഛന്‍ കൂടി പുറകിലുള്ള സ്ഥിതിക്ക്‌, എന്തായാലും പിടിക്കപ്പെടും, ഇനിയും നടന്നു സമയം മെനക്കെടുത്തണോ എന്ന ചിന്തയിലാലോ, മിന്നലിന്റെ സ്പീഡു കുറഞ്ഞതായി എനിക്കു തോന്നി. ഞാനും മിന്നലും തമ്മിലുള്ള ദൂരം കുറഞ്ഞുവന്നു. ഏകദേശം വെങ്കിടങ്ങു പ്രോവിഡന്‍സു തീയറ്ററിന്റെ അടുത്തിയപ്പോഴേക്കും, പുറകെ ഓടിക്കിതച്ചു വരുന്ന അച്ഛന്റെ അഭിനന്ദങ്ങള്‍ വാങ്ങാനായി, രംഗത്തിനൊരു നാടകീയത വരുത്തി,"നിക്കടാ അവടേ' എന്നും പറഞ്ഞ്‌ ഞാന്‍ മിന്നലിനെ കടന്നു പിടിച്ചു.

പെട്ടെന്നു തന്നെ അച്ഛനും സ്പോട്ടിലെത്തി. ഹോ.. ഈ ഞാന്‍ ഇല്ലായിരുന്നേല്‍ എന്തായേനേ അച്ഛാ.... എന്ന രീതിയില്‍ അച്ഛനെയൊന്നു നോക്കി. അച്ഛന്റെ കയ്യില്‍ നിന്നും മിന്നലിനു കിട്ടാന്‍ പോകുന്ന താഢനങ്ങളോര്‍ത്തപ്പോള്‍, അവനോടെനിക്കു സഹതാപം തോന്നി.

കുറച്ചുനേരം സ്റ്റാന്‍ഡ്‌ സ്റ്റില്‍ ആയി നിന്ന് കിതപ്പൊന്നു തീര്‍ത്ത്‌ ഇവനെ തന്നെ കുറച്ചു നേരം തറപ്പിച്ചു നോക്കി നിന്ന ശേഷം അച്ഛന്‍, പോക്കറ്റില്‍ കയ്യിട്ട്‌, രണ്ടു പത്തു രൂപാ നോട്ടുകള്‍ എടുത്തു.

ഹാ... മിന്നലിനെ ഓടിച്ചിട്ടു പിടിച്ചതിനു പാരിതോഷികമായി, ക്ഷീണം മാറ്റാന്‍ ജ്യൂസു വാങ്ങാനായി ആ 20 രൂപ എന്റെ കയ്യില്‍ തരും. ജ്യൂസുമുഴുവനും കുടിച്ചു കഴിഞ്ഞു വീണ്ടു സ്റ്റ്രോയിലൂടെ വലിച്ചാലുണ്ടാവുന്ന ആ "ഗുള്‍..ഗ്ലു..ഗുള്‍..ഗ്ലൂ." ശബ്ദങ്ങള്‍ എന്റെ കാതില്‍ അലയടിച്ചു, വായില്‍ വെള്ളമൂറി.

പക്ഷേ അടുത്ത സീന്‍ കണ്ട ഞാന്‍ ഞെട്ടി.

അച്ഛന്‍ ആ നോട്ടുകള്‍ മിന്നലിന്റെ കൈവെള്ളകളില്‍ തിരുകി വയ്ച്ചു. എന്നിട്ട്‌ ഒരു ഡയലോഗും!

"മോനേ, അച്ഛന്‍ കൈക്കൂലി വാങ്ങാറില്ല, എന്റെ കയ്യില്‍, ഇപ്പോ ഇത്രയേ ഉള്ളോ, നീ വെറും കയ്യോടെ പോകണ്ടാ.. ഇതു കൂടി വച്ചോ, എവടേലും പോയി നന്നാവ്‌.."

എന്നും പറഞ്ഞ്‌ തിരിച്ചൊരു നടത്തവും!

അച്ഛന്റെ പുറകെ, നിശബ്ദരായി ഒരു കൈയകലം സൂക്ഷിച്ചു വീട്ടിലേക്കു തിരിച്ചു നടന്ന ഞങ്ങള്‍, മേച്ചേരിപ്പടിയെത്തിയപ്പോള്‍ ആ 20 രൂപ കൊടുത്ത്‌ രണ്ടു ഫ്രഷ്‌ പൈനാപ്പിള്‍ ജ്യൂസും വങ്ങിയടിച്ചു. അത്ര ദൂരം നടന്ന ക്ഷീണം തീരണ്ടേ?

49 comments:

ഇടിവാള്‍ said...

“മിന്നല്‍ പുരാണം...” പുതിയ കഥ !!

ഇതു വെങ്കിടങ്ങിലുള്ള ആരും വായിക്കില്ലെന്നു പ്രതീക്ഷിക്കുന്നു !

കണ്ണൂസ്‌ said...

ചൂടോടെ വായിച്ചു ഇടിയേ. രാവിലെ തന്നെ കുറച്ചു ചിരിക്കാന്‍ വകുപ്പുണ്ടാക്കി തന്നതിന്‌ നന്ദി.

ഈ ബെല്‍നെക്കന്‍ നമ്മുടെ ശങ്കു ആണോ?

ചാക്കോച്ചി said...

അച്ഛനാരാ മോന്‍?
ഗഥ ഗൊള്ളാം ഗേട്ടോ!!

കുറുമാന്‍ said...

ഇത് കലക്കി ഗഡ്യേ.......ചിരിക്കാന്‍ ആവശ്യത്തിലതികം തന്നെ ഉണ്ടായിരുന്നു......ഇനി ഐശ്വര്യമായി ദിവസം തുടങ്ങട്ടെ.

അടുത്തതൊന്നു കൂടി ആണായിരുന്നേല്‍, പന്നി എന്നിടേണ്ടി വന്നേനേ എന്നോര്‍ത്തിട്ടാണോ ആവോ, ബെന്നിയോടു കൂടി “ന്നി” തിരുപ്പിറവികളുടെ ഫ്ലോ നിലച്ചു :)

ഇടിവാള്‍ said...

കണ്ണൂസേ.. നന്ദി
ഇതു നമ്മടെ ശങ്കു അല്ലാ കേട്ടോ.. വേറൊരു ബെല്‍നക്കന്‍.

ശങ്കു ചാലക്കുടിക്കാരനല്ലേ ?

പെരിങ്ങോടന്‍ said...

മൂന്നു് ആണ്‍മക്കളും അമ്മയും!!! അതിലൊരാളു് ഇടിവാളു്, മറ്റേയാള്‍ മിന്നല്‍? രണ്ടാമത്തെ ഗെഡിയുടെ പേരെന്തായിരുന്നു? പാവം അമ്മയുടെ ഗതികേടു്. രസികന്‍ വിവരണം മിന്നലേ :)

പരസ്പരം said...

ഇടിവാള്‍ അപ്പന്റെ ബുദ്ധി അപാരം..ഈ വരിയെനിക്കൊരുപാട് സുഖിച്ചു "എന്റെ ഡ്യൂട്ടിയും തീര്‍ത്ത്‌ ഞാന്‍ ഉമ്മറത്തേക്കും പോയി, നേരത്തെ നിര്‍ത്തി വച്ചിടത്തു നിന്നും ദിവാസ്വപ്നങ്ങളുടെ ബാക്കി എപ്പിസോഡുകള്‍ കണ്ടുതുടങ്ങി.". പിന്നെ നമ്മുടെ 1/2വിന്ദന്റെ ഫോറെച്ചിനെ..ഹോറെച്ചീന്ന് ആക്കിയതു കൊള്ളാം.

ദില്‍ബാസുരന്‍ said...

ഗഡ്യേ...
താങ്കള്‍ വീണ്ടാമതും ഫോമായിരിക്കുന്നു. ഈ മിന്നലിനെ പറ്റി എഴുതുമ്പോള്‍ താങ്കള്‍ ഒരു പ്രത്യേക ലെവലിലേക്ക് ഉയരുന്നില്ലേ എന്ന സംശയം ഞാന്‍ മിന്നലുമായി നേരിട്ട് പങ്ക് വെക്കാന്‍ ആഗ്രഹിക്കുന്നു.

ജയപ്രദയുടെ പാല്‍, ജ്യൂസ് കുടി,നിറം വെക്കല്‍ തുടങ്ങി ക്വോട്ടാന്‍ നിന്നാല്‍ ക്വോട്ടി ക്വോട്ടി പണ്ടാരമടങ്ങുകയേയുള്ളൂ.

കലക്കന്‍ എന്ന് മാത്രം പറയുന്നു.

വക്കാരിമഷ്‌ടാ said...

ഹ..ഹ.. ഇഡ്ഡലിവാളേ, കലക്കി.

മിന്നലും അമ്പതുമീറ്റര്‍ പുറകില്‍ ഇടിവാളും അതിനുമമ്പതുമീറ്റര്‍ പുറകില്‍ അച്ഛനും കൂടിയുള്ള ഒളിമ്പിക്സിലേപ്പോലുള്ള കുണുങ്ങിക്കുണുങ്ങിയുള്ള ആ നടത്തം ഒരു സിനിമാ ഷോട്ടില്‍ ഞാന്‍ ഇമാജിന്‍ ചെയ്‌തു. മൂന്നുപേരും ഫ്രെയിമിനകത്ത് ഒരേ സമയം വരുന്ന ആ ഷോട്ട്.

ബെന്നിയെ ഒന്ന് കാണണമല്ലോ.

ശ്രീജിത്ത്‌ കെ said...

ആദ്യ പാരഗ്രാഫ് വായിച്ചാല്‍ തന്നെ അറിയാം ബാക്കി ഉള്ള കഥയുടെ മനോഹാരിത. വര്‍ണ്ണിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല ഇടിവാളേ, കലക്കന്‍ കഥ. ഇഷ്ടമായി എന്നു മാത്രം പറഞ്ഞാല്‍ കുറഞ്ഞ് പോകും. ഞാന്‍ ഒരു ഫാന്‍ ആയി ഇടിവാളിന്റെ.

ഇത്തിരിവെട്ടം|Ithiri said...

ഓരോ പുത്ര ജനനങ്ങള്‍ക്കു ശേഷവും, പോഷക ദ്രവ്യങ്ങളുടെ വിതരണത്തിലുണ്ടായ ഈ "അണ്‍ജസ്റ്റിഫൈഡ്‌ പ്രോട്ടീന്‍ ഡിസ്റ്റ്രിബ്യൂഷന്‍ ഷോര്‍ട്ടേജ്‌" ആണ്‌ തന്നെ കറുത്തവനും, ചേട്ടന്മാരേക്കാള്‍ കുള്ളനുമാക്കിയത്‌ എന്ന്‌ വലുതായപ്പോള്‍ ഗെഡി അമ്മയോടു തര്‍ക്കിക്കുമായിരുന്നു.

ഹെന്റമ്മോ... ചിരിച്ചു മണ്ണുക്കപ്പി എന്നു പറയാന്‍ ഇവിടെ മണ്ണൂം ഇല്ല. മണ്ണീല്ലാതെ കപ്പി എന്നു പറയാം.

ഗഡീ ഇത് അടിപൊളി. മിന്നലിന്റെ ലീലാവിലാസങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.ഇടിവാളിന്റെ ലീലകള്‍(വിലാസം അറിയാമല്ലോ)അറിയാനായി ഇനി മിന്നല്‍ ഒരു ബ്ലോഗ് തുടങ്ങട്ടേ.
മിന്നല്‍ മന്നന്‍ വാഴ്ക...

ഇത്തിരിവെട്ടം|Ithiri said...

പെരിങ്ങോടരേ.. ഒന്നാ‍മന്‍ പടവാളാവും.. അതൊ കൊടുവാളോ ...

വല്യമ്മായി said...

മിന്നലേ......മിന്നലേ ഓടി വരൂ....
ഒരു ബ്ലോഗ് തുടങ്ങി ഇടിവാളിന്‍റെ കഥകള്‍ പറഞ്ഞു തരൂ.............

വര്‍ണ്ണമേഘങ്ങള്‍ said...

'കാഴ്ചയില്‍, "ഒരു ഞെട്ടിലേതു തന്നെ" എന്നു തോന്നുമെങ്കിലും, ഞങ്ങള്‍ രണ്ടു ചേട്ടന്മാരെ തട്ടിച്ചു നോക്കുമ്പോള്‍, മിന്നലിനു ഉയരത്തിലും നിറത്തിലുമുള്ള കുറവ്‌ അവനെ വല്ലാതെ വ്യാകുലനാക്കിയിരുന്നു"

മിന്നല്‍ തകര്‍ത്തു.

ഏറനാടന്‍ said...

ഇന്നു കാലത്തെ കാലാവസ്ഥാ റിപ്പോര്‍ട്ട്‌ കേട്ടപ്പോള്‍ വിചാരിച്ചതാ രാവിലെ തന്നെ ഇടിയുടെ അകമ്പടിയോടെ ഒരു ചിരിമഴ കൊള്ളാന്‍ സാധിക്കുമെന്ന്. കിടിലം ഇടിവാളേ.. ചിരിയുണ്ടാക്കുന്ന മിന്നല്‍പുരാണം വായിച്ച്‌ വയറിനകത്ത്‌ ഇടിവെട്ടുന്നുവെന്ന് ഒരു ശങ്ക!

കലേഷ്‌ കുമാര്‍ said...

അച്ഛന്റെ മോന്‍ തന്നേ!
കലക്കി ഗഡീ!
“അണ്‍ജസ്റ്റിഫൈഡ്‌ പ്രോട്ടീന്‍ ഡിസ്റ്റ്രിബ്യൂഷന്‍ ഷോര്‍ട്ടേജ്‌“ വായിച്ച് പൊട്ടിച്ചിരിച്ചുപോയി!

അരവിന്ദ് :: aravind said...

സൂപ്പര്‍ ഡ്യൂപ്പര്‍ ആയിട്ടുണ്ട് ഇടിവാളേ മിന്നല്‍‌കഥ!!!
ചില കീച്ചൊക്കെ വായിച്ച് ഞാന്‍ ഉറക്കെച്ചിരിച്ചു പോയി!!
ക്ലൈമാക്സും ഗംഭീരം!!!
ഇന്നത്തെ ദിവസം നല്ലത് എന്ന് തോന്നുന്നു :-)

മുല്ലപ്പൂ || Mullappoo said...

ഇടിയും മിന്നലുന്‍ തകര്‍ക്കുന്ന ഈ കര്‍ക്കിടകം കൊള്ളാം...

ഇടിവാള്‍ said...

ഗെഡികളേ.. പുതിയ കഥ മിന്നല്‍ പുരാണം വായിച്ച്‌ ഇഷ്ടപ്പെട്ടെന്നറിഞ്ഞു സന്തോഷം.

കണ്ണൂസ്‌: നന്ദി. സന്തോഷം

ചാക്കോച്ചി: അച്ഛനൊരു പാവമായിരുന്നു മോനേ..

കുറുജി: നന്ദി

പെരിങ്ങോടരേ: രണ്ടാമത്തവന്‍ വടിവാള്‍... കമന്റിനു നന്ദി.

പരസ്പരം: നന്ദി

ദില്‍ബുവേ: മിന്നലെങ്ങാന്‍ ഇതു വായിച്ചാ.. ആളിപ്പോ ദുബായിലുണ്ടേ ! ഇനി മിന്നല്‍ കഥകള്‍ നിര്‍ത്തുകയാ ആരോഗ്യത്തിനു നല്ലതെന്നു തോന്നുന്നു.. പ്രത്യേകിച്ച്‌ ബൂലോഗം വളരുന്ന ഈ സാഹചര്യത്തില്‍... ആ പിള്ളേരിടെ പേരുകള്‍ ക്വോട്ടിയത്‌ ( സെന്നി, ഡെന്നി. ന്നി..) അത്ര ശരിയെല്ലെന്നു എനിക്കും തോന്നുന്നു ! രണ്ടു ദിവസം കഴിഞ്ഞ്‌ ആ പാരഗ്രാഫു തന്നെ എടുത്തു കളയണം, അല്ലേല്‍ പാരയാവും.

വക്കാരി: ആ ഇമാഗിനേഷനൊന്നു റെക്കോഡു ചെയ്തിട്ട്‌ ഇവിടെ പോസ്റ്റു വക്കാരി..

ശ്രീജിത്തേ: വളരേ നന്ദി. ഇനി ഒരു മാസത്തേക്കു നോ പോസ്റ്റിങ്ങ്‌. വെക്കേഷനല്ലേ. അപ്പോള്‍, കൈ താന്‍ ഫാന്‍ !

ഇത്തിരിവെട്ടമേ: മിന്നലൊരൊ ബ്ലോഗു തുടങ്ങാനോ.. എന്നിട്ടു വേണം എന്റെ വിക്രസ്സുകള്‍ പൂശാന്‍. പിന്നേ.. മൂതവന്‍ ഞാന്‍ തന്നെ..
ഇടിവാള്‍, വടിവാള്‍, മിന്നല്‍, അങ്ങനെ വായിച്ചോളൂ..

വല്ല്യമ്മായി: പാരയാണല്ലോ ;)

വര്‍ണ്ണം: നന്ദി ഗെഡി..

ഏറനാടന്‍: പ്രവചിച്ച പോലെ, ഇന്നു ദുബായില്‍ മഴ പെയ്തില്ലല്ലോ ഏറനാടാ ? കമന്റിനു നന്ദി.

കലേഷു ഗെഡീ: ഉങ്കള്‍ പ്രോല്‍സാഹനം താന്‍ എങ്കള്‍ പ്രചോദനം...

അരവിയേ: നന്ദി ഗെഡി. ഇനി ദിവസം അലമ്പായാല്‍ എന്നേ ചീത്തവിളിക്കല്ലേ ;)

kumar © said...

അന്നത്തെ സ്റ്റോക്കില്‍ കഴിച്ച ലാക്റ്റോജനും മിന്നലിന്റെ അക്കൌണ്ടില്‍ അടിച്ചുമാറ്റിയ മൊട്ടയും ആണല്ലേ? ഈ തടിയ്ക്കു പിന്നില്‍.

കഥ (കാര്യം?) ഇഷ്ടമായി. രസകരമായി എഴുതിയിട്ടുണ്ട്.

പാര്‍വതി said...

ഇപ്പറഞ്ഞ മിന്നല്‍ ഈ പരിസരത്തെവിടെയെങ്കിലും
ഉണ്ടെങ്കില്‍ സ്റ്റേജിലെത്തി ഈ കഥയുടെ യഥാര്‍ത്ഥ സ്വഭാവവും പിന്നെ ഇടിവാളിനെ പറ്റി കഥകളും പറയാന്‍ അപേക്ഷ..

(അല്ല പിന്നെ കറുപ്പാ‍ന്ന് പറഞ്ഞ് കളിയാക്കിയാല്‍ പിന്നെ ഞങ്ങക്കൊക്കെ ഇവിടെ ജീവിക്കണ്ടെ?കുറെകാലമായി മിന്നെലിനെ കരിവാരിതേക്കുന്നത് കാണുന്നു..പുള്ളീയെ കണ്ടാലറിയാം സത്യം...)

-പാര്‍വതി.

ഇടിവാള്‍ said...

fmqxrകുമാര്‍ജിയേ...
അങ്ങനോക്കെയല്ലാതെ ഈ ഓഫടിക്കാനുള്ള കപ്പാക്കുറ്റി പിന്നെ എവടന്നു കിട്ടും ????

പാറൂ: പുതിയ കഥ ഒരു വെറും കഥയല്ല.. 90% സത്യം.. പിന്നെ, കുറച്ചു പൊടിപ്പും തൊങ്ങലും വച്ചുവെന്നു മാത്രം ;)

ബിന്ദു said...

അതു കൊള്ളാം, പാവം മിന്നല്‍. അവസാനത്തെ പാര ഇല്ലെങ്കിലും കുഴപ്പമില്ല, ഊഹിക്കാം.:)

സങ്കുചിത മനസ്കന്‍ said...

>ഓരോ പുത്ര ജനനങ്ങള്‍ക്കു ശേഷവും, പോഷക ദ്രവ്യങ്ങളുടെ വിതരണത്തിലുണ്ടായ ഈ "അണ്‍ജസ്റ്റിഫൈഡ്‌ ഇംബാലന്‍സ്‌ ഇന്‍ പ്രോട്ടീന്‍ ഡിസ്റ്റ്രിബ്യൂഷന്‍" ആണ്‌ തന്നെ കറുത്തവനും, ചേട്ടന്മാരേക്കാള്‍ കുള്ളനുമാക്കിയത്‌ എന്ന്‌ വലുതായപ്പോള്‍ ഗെഡി അമ്മയോടു തര്‍ക്കിക്കുമായിരുന്നു.

>>രണ്ടു ചേട്ടന്മാരെപ്പോലെ, മിന്നലും തരക്കേടില്ലാത്തൊരു ക്രിക്കറ്റു കളിക്കാരനായിരുന്നു. ചെറുപ്പത്തില്‍ ഞങ്ങള്‍ കളിച്ചു തുടങ്ങുന്ന പ്രായത്തില്‍ തന്നെ, പന്തു പെറുക്കാനും മറ്റും അസിസ്റ്റന്റായി കൂടെ കൂട്ടിയതിനാല്‍, പത്തു വയസ്സാവുമ്പോഴേക്കും "എക്കോ" ക്ലബ്ബിലെ വളര്‍ന്നു വരുന്നൊരു താരമായി തീര്‍ന്നു മിന്നല്‍.

പരംസിംഗ്‌ പട്ടൌഡിയുമായി പണ്ട്‌ നടത്തിയ ഒരു അഭിമുഖത്തിന്റെ ഒറിജിനല്‍ കോപ്പി എന്റെ കയ്യിലുണ്ട്‌... പോസ്റ്റട്ടേ ഇട്യേ,,,,,,

സ്നേഹിതന്‍ said...

അച്ഛന്‍ ഇടി-മിന്നലുകളെയെല്ലാം കടത്തി വെട്ടിയല്ലെ.

വീണ്ടും ഇടിമിന്നിയിരിയ്ക്കുന്നു ഇടിവാളേ!

Adithyan said...

ഇടിഗഡീ, കൊള്ളാം :)

മിന്നലിനെപ്പറ്റി പറയുമ്പോ ഇടിഗഡിയ്ക്കൊരു പ്രത്യേക വാത്സല്യമാണ് :)

ഒരു ഫാമിലി സ്റ്റോറി ആയതു കൊണ്ട് എനിക്ക് ക്വോട്ടാനൊന്നും കിട്ടിയില്ല ;)

ദിവ (diva) said...

ഇടിഗെഡീ. കലക്കി. ചുമ്മാ പറയുന്നതല്ല. ശരിക്കും വളരെ ഇഷ്ടപ്പെട്ടു. പലഭാഗത്തും ഞാന്‍ നന്നായി ചിരിച്ചു. ശരിക്കും ഒറിജിനലായി പറഞ്ഞിരിക്കുന്നു.

ഇടയ്ക്കൂന്ന് ക്വോട്ടി ക്വോട്ടി നശിപ്പിക്കുന്നില്ല. പക്ഷേ, അവസാനഭാഗത്ത് നിന്ന് ഞാന്‍ ക്വോട്ടും.

"മോനേ, അച്ഛന്‍ കൈക്കൂലി വാങ്ങാറില്ല, എന്റെ കയ്യില്‍, ഇപ്പോ ഇത്രയേ ഉള്ളോ, നീ വെറും കയ്യോടെ പോകണ്ടാ.. ഇതു കൂടി വച്ചോ, എവടേലും പോയി നന്നാവ്‌.."

അത് പൊടിപൊടിച്ചു. എനിക്ക് വളരെയിഷ്ടപ്പെട്ട പോസ്റ്റുകളില്‍ മുന്‍ നിരയില്‍ ഇതും ഉണ്ടാവും.

വിശാല മനസ്കന്‍ said...

കിണുക്കന്‍ പോസ്റ്റായിട്ടുണ്ട് ഇടിവാളേ.
അലക്കിപ്പൊളിച്ചിഷ്ടാ...
വായിക്കാന്‍ ലേയ്റ്റായി.

ബ്ലോഗാന്‍ ഇപ്പോള്‍ ഒരു രക്ഷയുമില്ല.
എല്ലാവര്‍ക്കും നമസ്കാരം.

മുല്ലപ്പൂ || Mullappoo said...

ഇടിവാളേ.. ഇതു ചതിയാണു , വഞ്ചന ആണു, എവിടെ എനിക്കുള്ള കുത്തും ബ്രാക്ക്റ്റും
പറ്റില്ല... പറ്റില്ല...

ഇടിപിടിക്കും ഞാന്‍..
അല്ല കൊടി പിടിക്കും ഞാന്‍....

കരീം മാഷ്‌ said...

കല്ല്യാണ കാസറ്റിലെ സദ്യാരംഗങ്ങള്‍ ഫാസ്‌റ്റ്‌ ഫോര്‍വെഡ്‌ അടിച്ചു കളയുന്ന രഗം ഞാന്‍ മനസ്സില്‍ കണ്ടു. ഈ ഒരു വരി മതി അവന്റെ ആക്രാന്തം വ്യക്തമാക്കാന്‍. എന്നാലൂം കുഞ്ഞനിയനല്ലേ!.
മുട്ടപ്രാന്തുള്ളവരുടെ എണ്ണം കൂടി വരുന്നു. കോഴികള്‍ക്ക്‌ കിടക്കപ്പൊറുതില്ലാതാവുമോ?

നന്നായിരിക്കുന്നു.വളരെ നന്നായിരിക്കുന്നു.

ഇടിവാള്‍ said...

സ്വാറി മുല്ലപ്പൂവേ: ഒന്നാം വട്ട നന്ദി പ്രകടനത്തില്‍ മുല്ലക്കിട്ട് “രണ്ടു കുത്തും” ബ്രാക്കറ്റും തരാന്‍ മറന്നു പോയതില്‍ ഖേദം. ദേ പിടിച്ചോ, 4 കുത്തും രണ്ടു ബ്രാക്കറ്റും, പിന്നെ ഒരു കൊട്ടക്ക് നന്ദിയും.

ബിന്ദുജീ, പ്രശിഡന്ന്റ്റേ ... നന്ദി ;)
ലൂട്ടാപ്പികുട്ടാ.. നന്ദി ;)

ശങ്കു: പൂശ് ഗെഡീ, പട്ടോടിക്കഥ.. എന്നെ നാറ്റിക്കല്ലേ...

സ്നേഹിതന്‍: നന്ദി ;)
ആദി... നന്ദി , കമന്റാനൊന്നും ഇതിലില്ലാത്തതില്‍ സ്വാറി ഗെഡീ.. വേണേല്‍ ഒരു ഓഫടിച്ചോ ;)

ദിവാ: പെരുത്തു നന്ദി
വിശാല്‍ജി.. നിങ്ങളു ബ്ലോഗിയില്ലേപ്പിന്നെ നമ്മളൊക്കെ എന്തരു വായിക്കും.. പോകുന്നതിനു മുന്‍പ് ഒരു പോസ്റ്റ് വായിക്കാന്‍ എനിക്കു തരപ്പെടുമോ.. ??

കരീം മാഷേ.. വളരേ നന്ദി, നമസ്കാരം ;)

നിനു::NiNu said...

എന്റമ്മോ കൊല്ലെന്നെഅങ്ങ്‌ കൊല്ല്....ചിരിച്ച്ചിരിച്ച്‌....

"കിഴക്കേതിലെ ലൂയീസ്‌-സാറാമ്മ ദമ്പതികളുടെ 5 തിരുപ്പിറവികള്‍ സെന്നി, ഡെന്നി, റെന്നി, ജെന്നി, ബെന്നി, (അടുത്തതൊന്നു കൂടി ആണായിരുന്നേല്‍, പന്നി എന്നിടേണ്ടി വന്നേനേ എന്നോര്‍ത്തിട്ടാണോ ആവോ, ബെന്നിയോടു കൂടി “ന്നി” തിരുപ്പിറവികളുടെ ഫ്ലോ നിലച്ചു.)"

കലക്കി ഇടിവാളെ കിടു പോസ്റ്റ്‌.

തറവാടി said...

നന്നായിട്ടോ.........

ഇടിവാള്‍ said...

നിനുവിനും, തറവാടിക്കും നന്ദി

ശാന്തം said...

ഇടിവാള്‍ജി, വരാന്‍ ലേറ്റായി. ഇതൊരു ഗംഭീര പോസ്റ്റിങ്ങ്‌ ആയി. വളരേയധികം ഇഷ്ടപ്പെട്ടു. ചിരിച്ചു ചിരിച്ച്‌ ഒരു വഴിക്കായി.


ഏറ്റവുമധികം ചിരിപ്പിച്ച വരികള്‍...


"കിഴക്കേതിലെ ലൂയീസ്‌-സാറാമ്മ ദമ്പതികളുടെ 5 തിരുപ്പിറവികള്‍ സെന്നി, ഡെന്നി, റെന്നി, ജെന്നി, ബെന്നി, (അടുത്തതൊന്നു കൂടി ആണായിരുന്നേല്‍, പന്നി എന്നിടേണ്ടി വന്നേനേ എന്നോര്‍ത്തിട്ടാണോ ആവോ, ബെന്നിയോടു കൂടി “ന്നി” തിരുപ്പിറവികളുടെ ഫ്ലോ നിലച്ചു.)

Inji Pennu said...

ഇത് നന്നായിട്ടൊ..

saptavarnangal said...

ഇടിവാളെ,
കൊള്ളാം, കലക്കി.നടത്തമത്സരം മനസ്സില്‍ കണ്ട് കുറെ ചിരിച്ചു. അച്ഛന്‍ ആരാ മോന്‍! ഈ റ്റൈപ്പ് മക്കളുടെ അച്ഛന്‍ അല്ലേ, മോശം വരുമോ.. !!!:)

എന്റെ പഴയ നിരാഹാരപരീക്ഷണങ്ങള്‍ ഓര്‍ത്തുപോയി!

അജിത്‌ | Ajith said...

പാവം മിന്നല്‍..
എങ്ങനെ നാടു വിടാതിരിക്കും ഇതു പോലുള്ള ചേട്ടന്മാര്‍ ഉണ്ടെങ്കില്‍..

ഇടിവാള്‍ said...

ശാന്തം: നന്ദി ;)
എല്ജി- നന്ദി ;)

സപ്തം: പഴയ കഥകള്‍ വെറുതെ ഓര്‍ത്താതെ, അതൊക്കെയിങ്ങു പോരട്ടെ മഷേ ;)

അജിതേ: ഹ ഹ.. എത്ര ചേട്ടന്മാരുണ്ട്‌ അജിത്തിനു ?

യാത്രികന്‍ said...

ഇടിവാളേ..

ആളെ പിടികിട്ടി ട്ടോ. ഞാന്‍ വന്ന കൊല്ലം നിങ്ങളു പോയി അവിടന്ന്‌. ഒന്നു നമ്മുടെ അലുമിനി സൈറ്റ്‌ വരെ പോയി നോക്കെണ്ടി വന്നു ആളെ പിടികിട്ടാന്‍ :)
ഇതു പോലത്തെ കുറച്ചധികം ബന്ധങ്ങള്‍ എനിക്ക്‌ തന്നിട്ട്ണ്ട്‌ ആ കലാലയവും, ഹോസ്റ്റലും. ഹോസ്റ്റല്‍ ജീവിതം, ഉണ്ണ്യെട്ടന്റെ കട,y.w.c.a , സെന്റ്രല്‍ ഹോട്ടല്‍, മ്യൂസിയം...ഒരോന്നൊരോന്നായി തുടങ്ങണം. മുന്‍പിലു നടക്കണം ട്ടോ..

യാത്രികന്‍

Anonymous said...

ഗഡീ.. കിടിലം . ദേഷ്യം വരുമ്പോ സ്വന്തം ചേട്ടന്റെ തന്തക്കു വിളിക്കുന്നൊരു കസിനുണ്ടെനിക്ക്. എന്നിട്ട് അമ്മയുടെ മുന്നില്‍ കുറ്റബോധത്തിന്റെ ഹോള്‍ സെയിലും ഏറ്റെടുത്തു തലയും കുനിച്ചു ഒരു നില്‍പ്പുണ്ട് കക്ഷി. മിന്നലിനെ പറ്റി വായിച്ചപ്പോ എനിക്കു പുള്ളിയെയാ ഓര്‍മ വന്നത്.. ചുമ്മാ..

Anonymous said...

ഗഡീ,

എന്തു പറ്റീ ബ്ലോഗ്ഗിന്.. എന്തോ ഒരു വൈക്ലഭ്യം ഉണ്ടല്ലോ..

തമനു said...

ഈ പോസ്റ്റ് ഞാന്‍ നേരത്തെ വായിച്ചിട്ടുണ്ടെങ്കിലും കമന്റിയിരുന്നില്ല. ഇതാണ് എന്നെ കൊടഞ്ഞിട്ട്‌ ചിരിപ്പിച്ച ഇടി സാറിന്റെ അടിപൊളി പോസ്റ്റ്... കീറന്‍ സാധനം.

പാവം മിന്നല്‍ ... അല്ലെങ്കിലും വീട്ടിലെ ഏറ്റവും ഇളയ പിള്ളേര്‍ക്ക്‌ എന്നും വീട്ടില്‍ പീഠനങ്ങളാ ...

ആ പാവത്തിന് കിട്ടേണ്ടിയിരുന്ന 20 രൂപയില്‍ 10 അടിച്ചു മാറ്റുകേം ചെയ്തു, ദുഷ്ടന്‍..

ഉമ്മര് ഇരിയ said...

ഓരോ പുത്ര ജനനങ്ങള്‍ക്കു ശേഷവും, പോഷക ദ്രവ്യങ്ങളുടെ വിതരണത്തിലുണ്ടായ ഈ "അണ്‍ജസ്റ്റിഫൈഡ്‌ പ്രോട്ടീന്‍ ഡിസ്റ്റ്രിബ്യൂഷന്‍ ഷോര്‍ട്ടേജ്‌" ആണ്‌ തന്നെ കറുത്തവനും, ചേട്ടന്മാരേക്കാള്‍ കുള്ളനുമാക്കിയത്‌ എന്ന്‌ വലുതായപ്പോള്‍ ഗെഡി അമ്മയോടു തര്‍ക്കിക്കുമായിരുന്നു.
ചിരിക്കാന്‍ ഇതിനപ്പുറം എന്തു വേണം.

കുഞ്ഞച്ചന്‍ said...

" മൂന്നാമത്തേതായി മിന്നല്‍ പിറന്നപ്പോള്‍ സെര്‍വു ചെയ്തിരുന്നത്‌,വടക്കേലെ, ശാരദേച്ചിയുടെ, എല്ലും തോലുമായ റുവാണ്ട ഇമ്പോര്‍ട്ടഡ്‌ ലുക്കുള്ള "ജയപ്രദ "പശുവിന്റെ ( നേരിട്ടു കണ്ടാ പട്ടി കഞ്ഞീടെ വെള്ളം കുടിക്കില്ല രണ്ടു ദിവസത്തേക്ക്‌) അകിടില്‍ നിന്നുമുള്ള അനിര്‍ഗള പ്രവാഹത്തില്‍, 50:50 അളവില്‍ ശാരദേച്ചി വെള്ളം ചേര്‍ത്തു പ്രൊഡ്യൂസു ചെയ്തിരുന്ന വെളുത്ത കളറിലുള്ള "പാലോ??" എന്നു സാമാന്യബുദ്ധിയുള്ള ആരും ചോദിച്ചു പോകും വിധത്തിലുള്ളൊരു വെളുത്ത ദ്രാവകവും."

"അണ്‍ജസ്റ്റിഫൈഡ്‌ ഇംബാലന്‍സ്‌ ഇന്‍ പ്രോട്ടീന്‍ ഡിസ്റ്റ്രിബ്യൂഷന്‍"

" (അടുത്തതൊന്നു കൂടി ആണായിരുന്നേല്‍, പന്നി എന്നിടേണ്ടി വന്നേനേ എന്നോര്‍ത്തിട്ടാണോ ആവോ, ബെന്നിയോടു കൂടി “ന്നി” തിരുപ്പിറവികളുടെ ഫ്ലോ നിലച്ചു.)"

ഈഈശ്വാരാരാരാ.... നമിച്ചു ഗുരോ നമിച്ചു...

THOYAKKAVU GADI said...

ഇതു വെങ്കിടങ്ങിലുള്ള ആരും വായിക്കില്ലെന്നു പ്രതീക്ഷിക്കുന്നു !

I READ IT...........

I'M FROM VENGITANGU (THOYAKKAVU)


All the best..

Savisesham said...

" അമ്മേ, ചോറു വെളമ്പ്വോന്നേയ്‌...". അതുകൊണ്ടു തന്നെ ലവന്‍ വീട്ടില്‍ ഉള്ളപ്പോള്‍, കല്യാണ കാസറ്റുകള്‍ വീഡിയോവില്‍ ഇടുമായിരുന്നില്ല. ഇട്ടാല്‍ തന്നെ, സദ്യ സീനുകള്‍ വരുമ്പോള്‍ ഫാസ്റ്റു ഫോര്‍വേഡ്‌ അടിച്ചു കളയും!

................***................
ഞങ്ങള്‍ ഇപ്പോള്‍ TV വെക്കാറെയില്ല .....ഇടിവാള്‍ ചേട്ടോ....

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.