-- എ ബ്ലഡി മല്ലു --

ഫ്രീ കൂപ്പണ്‍.

Saturday, July 29, 2006

ഫ്രീയായി എന്തെങ്കിലും കിട്ടുക ആരേയും പോലെ എന്നേയും സന്തോഷിപ്പിക്കുന്ന ഒരു സംഭവമണ്‌.

ആദ്യമായി ജീവിതത്തില്‍ ഫ്രീ കിട്ടിയത്‌, അച്ഛന്റെ കയ്യില്‍ നിന്നും നല്ല ചുട്ട പെടയായിരുന്നു. അത്‌ ഇടക്കിടെ വാങ്ങി വാങ്ങി ബോറടിച്ചതിനാല്‍, തല്ലിനെ ഫ്രീ കാറ്റഗറിയില്‍ നിന്നും ഞാന്‍ എന്നേ ഡീലിറ്റു ചെയ്തിരുന്നു.

ഒരു ആവറേജ്‌ ഭാര്യയുടെ സ്വഭാവങ്ങളായ, അടുക്കളയില്‍ ഭര്‍ത്താക്കന്മാര്‍ക്കു ചെയ്യാവുന്ന സഹായങ്ങളായ, ഉള്ളിയരിയല്‍, കോഴിയുടെ തൊലി പൊളിക്കല്‍, മട്ടന്‍ കട്ടു ചെയ്യല്‍ എന്നിവയെക്കുറിച്ചുള്ള ഘോരഘോരം പ്രസംഗങ്ങള്‍, കള്ളു കുപ്പി ഒളിപ്പിച്ചു വക്കല്‍, ഷോപ്പിങ്ങ്‌ നടത്തി മുടിപ്പിക്കല്‍, എന്നീ അല്‍ക്കുലുത്തുകളൊക്കെ പാരമ്പര്യമായി കിട്ടിബോധിച്ചിട്ടുള്ള എന്റെ കെട്ടിയോള്‍, ഇമറാത്തിലെ പ്രധാനപ്പെട്ടവയിലൊന്നായ ഒരു ട്രാവല്‍ ഏജന്‍സിയില്‍, ബിസിനസ്‌ ട്രാവല്‍ കണ്‍സല്‍ട്ടന്റ്‌ ആയി ജോലിചെയ്യുന്നതിനാല്‍, പല എയര്‍ലൈന്‍സും പ്രമോഷണലായി നല്‍കി വരുന്ന ആനുകൂല്യങ്ങള്‍ ഫ്രീയായി അനുഭവിക്കാന്‍ എനിക്കവസരം ലഭിക്കാറുണ്ട്‌.

ഓഫ്‌ സീസണില്‍ ഫ്രീയായി യൂറോപ്യന്‍ ടൂര്‍, കാഫൂര്‍ സൂപ്പര്‍ മാര്‍ക്കറ്റ്‌ (ചിലര്‍ കാരിഫോര്‍ എന്നും പറയും) നിന്നുള്ള ഗിഫ്റ്റ്‌ വൌച്ചര്‍, പലപല ഷോപ്പിങ്ങ്‌ സെന്ററുകളുടെ ഫ്രീ പര്‍ചേസ്‌ വൌചര്‍, എന്നിങ്ങനെ പലതും. കൂടാതെ കസ്റ്റമേഴ്സിനു ലഭിക്കേണ്ട പല കൂപ്പണുകളൂം എന്റെ കയ്യില്‍ വന്നു പെടാറുണ്ട്‌!

അമ്മായിയപ്പന്‍ നാട്ടില്‍ ഹോണ്ട സിറ്റി വാങ്ങിത്തന്നിട്ടെന്തു കാര്യം? പെട്രോളടിക്കണമെങ്കില്‍, സീ.വിദ്യാധരന്‍-മന്‍ജുളാ ബേക്കറി, ആലപ്പുഴയുടെ കയ്യില്‍ നിന്നും ലോട്ടറിയുമെടുത്ത്‌ അതടിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നാണു സിറ്റുവേഷനെങ്കില്‍, വല്ല കാര്യോമുണ്ടോ?

കഴിഞ്ഞയാഴ്ച്ച ഭാര്യ ഒരു കെട്ടു ഫ്രീ കൂപ്പണുമായാണു വീട്ടില്‍ വന്നത്‌. ദുബായിലുള്ള പ്രശസ്തമായ ഒരു ഷോപ്പിങ്ങ്‌ മാളിന്റെ പുതിയ ബ്രാഞ്ചിലെ ഫുഡ്‌ കോര്‍ട്ടില്‍ നിന്നുമുള്ള ഫ്രീ കൂപ്പണ്‍സ്‌.

ഇരുപതോളം ഫൂഡ്‌ ഔട്ട്‌ലെറ്റ്‌സ്‌ ഉള്ള ആ ഷോപ്പിങ്ങ്‌ മാളിലെ, ഏതു റസ്റ്റോറണ്ടില്‍ നിന്നും പുട്ട്‌ അടിക്കാനുള്ള കൂപ്പണ്‍. അതും 100% ഫ്രീ.

50 ദിര്‍ഹത്തിന്റെ 10 കൂപ്പണുകളാണു കൊണ്ടുവന്നിരിക്കുന്നത്‌. അതായത്‌ 500 ദിര്‍ഹത്തിനു ഫ്രീയായിട്ടു മെടയാം. അതു കഴിഞ്ഞാല്‍ തന്നെ, വേണമെങ്കില്‍ ഇനിയും കിട്ടും.

കഴിഞ്ഞ വീക്കെന്‍ഡിന്റെ കെട്ടുവിട്ട്‌ വെള്ളിയാഴ്ച്ച ഒരു പത്തു മണിയോടെ പള്ളിയുറക്കത്തില്‍ നിന്നുണര്‍ന്ന ഞാന്‍ പല്ലുതേപ്പും, നീരാട്ടും, പള്ളിക്കാപ്പിയും കുടിച്ചു കഴിഞ്ഞ്‌ ഉറക്കെ പ്രഖ്യാപിച്ചു, ഇന്നു വൈകീട്ടു നമ്മള്‍, ആ ഫ്രീയായിക്കിട്ടിയ കൂപ്പണ്‍ ഉപയോഗപ്പെടുത്തുന്നു.

ഫ്രീ കിട്ടുന്നതല്ലേ, നന്നായി ഭക്ഷിച്ചില്ലെങ്കില്‍, ആ ഹോട്ടലുകാര്‍ എന്തു വിചാരിക്കും, എന്നുള്ള തോന്നലുകളാല്‍, അന്നത്തെ ഉച്ചക്കുള്ള ഭക്ഷണം, സാധാരണത്തേതിന്റെ പകുതിയേ കഴിച്ചുള്ളൂ.

ഈ ഫ്രീ കൂപ്പണിനുള്ള ആകെയൊരു പ്രശ്നം, ഇതു ദുബായിലെ ആ ഷോപ്പിംഗ്‌ സെന്ററില്‍ മാത്രമാണ്‌ വാലിഡ്‌. ഷാര്‍ജയില്‍ താമസിക്കുന്ന എനിക്ക്‌, തലയിലെ നട്ടിളകിപ്പിക്കും വിധമുള്ള ട്രാഫിക്കിലൂടേ 1 മണിക്കൂറിലധികം, ഡ്രൈവു ചെയ്ത്‌, ദുബായില്‍ പോയി ഫൂഡഡിക്കുക എന്നത്‌ അരോചകമായി തോന്നിയെങ്കിലും, "ഫ്രീ" യെന്നുള്ള ആ സിംഗിള്‍ വേഡ്‌, ഒരു വലിയ പ്രചോദനമായി!

ആറരയോടെ ഫുള്‍ മേക്കപ്പില്‍ എല്ലാവരും ഇറങ്ങി ദുബായിലേക്ക്‌, വരുന്നില്ലെന്നു പറഞ്ഞിട്ടും നിര്‍ബന്ധിച്ച്‌, അമ്മായിയമ്മയേയും കൂടെക്കൂട്ടി, "ഫ്രീയല്ലേ" !

ഒന്നര മണിക്കൂറു നേരത്തെ പെടാപ്പാടിനു ശേഷം, 8 മണിയോടെ ഷോപ്പിങ്ങ്‌ മാളിലെത്തിയ ഞങ്ങള്‍ നേരെ വിട്ടു, തേഡ്‌ ഫ്ലോറിലെ ഫൂഡ്‌ കോര്‍ട്ടിലേക്ക്‌, വീ ഹാവ്‌ നോ ടൈം റ്റു വേസ്റ്റ്‌!

സാധാരണ കാശു കൊടുത്തു കഴിക്കുമ്പോഴെല്ലാം പോകാറൂള്ള, അന്നപൂര്‍‌ണ്ണ വെജിറ്റേറിയന്‍, കെന്റക്കി ചിക്കന്‍, എന്നീ സാദാ റസ്റ്റോറന്റുകളേയെല്ലാം, പുച്ഛത്തിലൊരു നോട്ടത്തോടെ അവഗണിച്ച്‌ ഞാങ്ങള്‍ നേരെ കയറി, അവിടത്തെ ഏറ്റവും പോഷ്‌ ആയ ആ 'ഡൈന്‍ ഇന്‍" റസ്റ്റോറന്റിലേക്ക്‌, മസിലും പിടിച്ച്‌ മൈക്ക്‌ ടൈസണെപ്പോലെ. അന്നപൂര്‍ണയില്‍, 5 ദിര്‍ഹത്തിന്റെ തൈരു വടയും അടിച്ചിരുന്ന കൂറ അണ്ണാച്ചിമാര്‍ എന്നെ നോക്കി, ആരാധനയോടെ, മനസ്സിലോതി, "ലവന്‍ പുലിയാണു കേട്ടാ..."

അറബികളും പിന്നെ പോഷ്‌ ഗെഡികളും മാത്രം കേറുന്ന ആ റസ്റ്റോറന്റില്‍, വെള്ളയില്‍ നീല വരയുള്ള ടോപ്പും, അരയില്‍ നിന്നും ഒരടി ഇറക്കമുള്ള സ്കര്‍ട്ടും ധരിച്ച തഗലോഗ്‌ (ഫിലിപിന) കിളുന്തു പെണ്‍പിള്ളാര്‍ കൊട്ടും കുരവയും, പഞ്ചവാദ്യവുമായി ഞങ്ങളെ ഒരു ടേബിളില്‍ കൊണ്ടുചെന്നിരുത്തി. 3 അഡള്‍ട്ട്‌സും, പിന്നെ, 2 പിള്ളെരുമായി വന്ന എനിക്കാണോ പേടി? 500 ദിര്‍ഹത്തിന്റെ കൂപ്പ്പ്പണാ കയ്യില്‍. ഇവിടെ സ്മാളു വിളമ്പാത്തതില്‍ എനിക്കു ചെറിയൊരു സങ്കടം. അതുകൂടിയുണ്ടെങ്കില്‍, ഇവിടമൊന്നു നെരപ്പാക്കാമായിരുന്നു.

മെനു കൊണ്ടുവന്ന തഗലോഗിനോടു ഞാന്‍ ഘനഗംഭീര ശബ്ദത്തില്‍ മൊഴിഞ്ഞു. "ഹൌ ആര്‍ യൂ?" "പൈന്‍ തങ്ക്യൂ സാര്‍" തിരിച്ചവളും

"ഓക്കേ, വി വില്‍ കോള്‍ യു" എന്നും പറഞ്ഞ്‌ അവളു പോയപ്പോള്‍, ആ ദിശയിലേക്കു തിരിഞ്ഞു പോയ എന്റെ തല ഭാര്യ പിടിച്ചു നേരെയാക്കി.

മെനുവിലെ എറ്റവും വില കൂടിയ ഐറ്റംസ്‌ തിരഞ്ഞു തിരഞ്ഞു കണ്ടുപിടിച്ചശേഷം ഞങ്ങള്‍ ഓര്‍ഡര്‍ കൊടുത്തു. സ്പെഷല്‍ പ്രോണ്‍സ്‌ മസാലയും, പ്രോണ്‍സ്‌ ഫ്രൈയും, ബോണ്‍ലെസ്‌ ഗോള്‍ഡ്‌ ചിക്കനും, ചിക്കന്‍ ചില്ലി ഹേമമാലിനിയുമെല്ലാം ഞാന്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ ആ പാവം ഫിലിപിനോ വെയിറ്റ്രസ്‌ എന്നെ നോക്കി മനസ്സിലോതിക്കാണണം, "സാറു പുലിയാണു കേട്ടാ.."

ആവശ്യത്തിനും, ഫ്രീ കൂപ്പ്പ്പണിന്റെ ഗമയില്‍, കുറച്ചധികമായും ഭക്ഷണം കേറ്റിയ ഞാന്‍ ഇടക്കൊന്നു റെസ്റ്റ്‌റൂമില്‍ പോകുന്ന വഴി, അവിടത്തെ കാഷ്യര്‍ എന്നോട്‌ ബഹുമാനപുരസ്സരം ചോദിച്ചു, "ഹൌ ആര്‍ യൂ സര്‍? " ഇതുവരെയിടാത്ത ഒരു ബെയ്സും ആഡ്‌ ചെയ്ത്‌ ഞാന്‍ പറഞ്ഞു.. "ഫൈന്‍ ഏന്‍ഡ്‌ യൂ ??

"ഓ, നമ്മള്‌ ഇങ്ങനൊക്കെ പോണു സാര്‍" എന്നു ആ പാലസ്തീനി കാഷ്യര്‍ അവനറിയാവുന്ന ഇംഗ്ലീഷില്‍ മൊഴിഞ്ഞു.

അപ്പ ഞാന്‍ സ്വയം മനസ്സിലോതി, "ഞാന്‍ ഒരു പുലിതന്നെയാണു കേട്ടാ" ആള്‍ക്കാര്‍ക്കൊക്കെ എന്നെ കാണൂമ്പോ എന്താ ഒരു ബഹുമാനം!

തിരിച്ചു തിരിച്ചു വന്ന്‌ നന്നായിട്ടൊന്നു ഇളകി ഇരുന്നു, വയറിനകത്ത്‌ അങ്ങിങ്ങി ചിതറിക്കിടക്കുന്ന ചിക്കന്‍ ഹേമമാലിനിയും പ്രോണ്‍സും ഒക്കെ ഒന്നു "ഡീഫ്രാഗ്‌മന്റ്‌" ചെയ്തു. അതോടെ വയറ്റില്‍ കുറച്ചു സ്ഥലം ബാക്കി വന്നതിനാല്‍, അവിടത്തെ ഏറ്റവും എക്സ്‌പന്‍സീവ്‌ ഡ്രിങ്ക്‌ ആയ "സ്പെഷല്‍ ബദാം മില്‍ക്ക്‌ ഷേക്ക്‌" ( 20 ദിര്‍ഹം ഈച്ച്‌) ഓര്‍ഡര്‍ ചെയ്ത്‌, അതും 5 എണ്ണം. (2 എണ്ണം എനിക്കും, ഒന്നു വീതം ഭാര്യ, മാതാശ്രീ, മോള്‍ക്കും. മകന്‍ ഒന്നരവയസ്സുകാരനായതിനാല്‍, ചുള്ളന്‍ അതു കുടിക്കില്ല). അതും കൂടി കണ്ടപ്പോള്‍ തഗലോഗിയുടെ കണ്ണുകള്‍ വീണ്ടും തള്ളി

ഒറപ്പ, അവള്‍ മനസ്സില്‍ പറഞ്ഞു കാണും, ലവന്‍ വെറും പുലിയല്ല പുപ്പുപ്പുലിയാ!

അല്ല, നമ്മളായിട്ടിപ്പോ എന്തിനാ കുറയ്‌ക്കുന്നേ, ഞാന്‍ മസിലും പിടിച്ചിരുന്നു. എല്ലാം കഴിഞ്ഞു ഞാന്‍ ആ തഗലോഗിയെ വിളിച്ചു, ബില്ലിനായി.

"ഇപ്പ കൊണ്ട്‌രാം സാറെ" എന്നു പറഞ്ഞു ആ ഫിലിപ്പിനാ മണി ശടപടാന്നു ബില്ലും കൊണ്ടു വന്നു. അധികം ലേറ്റായാല്‍, ഈ പുപ്പുലി സാര്‍ കോപിക്കുമെന്നവളോര്‍ത്തു കാണണം.

ബില്ലു നോക്കി, വെറും 332 ദിര്‍ഹം? ഛായ്‌, ഇതാണോ ഇവടത്തെ ഏറ്റവും എക്സ്‌പെന്‍സീവായ റസ്റ്റോറണ്ട്‌? ഇവിടെക്കയറിയ എനിക്ക്‌ എന്നോട്‌ തന്നെ പുച്ഛം തോന്നി.

50 ദിര്‍ഹത്തിന്റെ 7 കൂപ്പണെടുത്ത്‌ ഞാന്‍ ബില്‍ ബുക്കില്‍ തിരുകി.. ബാക്കി 18 ദിര്‍ഹം ആ പാവങ്ങളെടുത്തോട്ടെ, ഒരു ടിപ്‌ ആയി.

"താങ്ക്യൂ സാര്‍" എന്നും പറഞ്ഞു ബില്‍ ബുക്കും എടുത്ത്‌ ക്യാഷ്‌ കൌണ്ടറിലോട്ടു പോയ തഗലോഗി, 'ശറ്റ്റ്റ്ര്‍" ന്നും പറഞ്ഞു, വാണം വിട്ട പോലെ തിരിച്ചു എന്റരികിലേക്ക്ക്കു വന്നു.

"ഹ്‌ം. വാട്ട്‌?" ഞാന്‍ ചോദിച്ചു
നേരത്തെ അവളുടെ കണ്‍കളിലുണ്ടായിരുന്ന ആ 'പുപ്പുലി" ബഹുമാനമൊന്നും ഇപ്പോഴില്ല...
"സോറി സര്‍.. വി ദോന്ത്‌ ആക്സപ്റ്റ്‌ ദീസ്‌ ഫ്രി കൂപ്പോണ്‍സ്‌ എനിമോര്‍.." തഗലോഗി മൊഴിഞ്ഞു.

വാട്ട്‌ ? എന്റെ വയറ്റില്‍ നിന്നും നേരത്തെ അകത്താക്കിയ ആ ബോണ്‍ലെസ്സ്‌ ചിക്കന്‍ ചിറകടിച്ചു പറന്നു പോയി! കഴിഞ്ഞ ഒരു മണിക്കൂറായി എന്റെ ശബ്ദത്തില്‍ ആവശ്യത്തിനും അനാവശ്യത്തിനും ഞാന്‍ ചേര്‍ത്തിരുന്ന ആ "തിലകന്‍" ബെയ്സ്‌ എങ്ങോ പോയ്‌ മറഞ്ഞു. സ്പെഷല്‍ ബദാം മില്‍ക്കു ഷേക്കിലെ, ചെറിയൊരു ബദാം കഷ്ണം എന്റെ തൊണ്ടയില്‍ കുരുങ്ങി.

"വാട്ട്‌ ദ ഹെല്‍ യു ആര്‍ ടോക്കിംഗ്‌" വേറെ വഴിയൊന്നുമില്ലെന്നു ബോദ്ധ്യമായി.. അറ്റാക്ക്‌ ഈസ്‌ ദ മെയിന്‍ ഡിഫന്‍സ്‌. ഞാന്‍ കലിപ്പിലായി. ദിസ്‌ ഈസ്‌ മൈ റൈറ്റ്‌. ദ കൂപ്പണ്‍ ഈസ്‌ വാലിഡ്‌ ഇന്‍ ഓള്‍ ഔട്‌ലെറ്റ്‌സ്‌. ഞാന്‍ വാദിച്ചു. തഗലോഗി അവളുടെ കാഷ്യര്‍-കം-മാനേജരുടെ അടുത്തേക്കോടി...

രണ്ടുപേരും കൂടി എന്റടുത്തേക്കു വന്നു. നേരത്തെക്കണ്ട ആ ബഹുമാനം ആ പാലസ്തീനിയുടെ കണ്ണുകളിലില്ല. ഈ ഫ്രീ കൂപ്പണും കൊണ്ടു വന്നിട്ടാണോഡേയ്‌ നീ ഇത്രേം നേരം ഇവടെ ഈ ജാഡ കാണീച്ചത്‌, എന്ന ചോദ്യം, ഓള്‍റെഡി തുറിച്ചുന്തിയ അവന്റെ മത്തക്കണ്ണുകളില്‍ മുഴച്ചു നിന്നു.

"സര്‍, ദ മാള്‍ മാനേജ്‌മന്റ്‌ ഈസ്‌ നോത്ത്‌ ബേയിങ്ങ്‌ അസ്‌ ബ്രോബര്‍ലി ഫോര്‍ ദീസ്‌ ഗൂബണ്‍സ്‌.സോ അവര്‍ മാനേജ്‌മന്റ്‌ ദിസൈദദ്‌ നോട്ട്‌ തു ആക്സെപ്റ്റ്‌ ദീസ്‌ ഗൂബണ്‍സ്‌ എനി മോര്‍." പാലസ്തീനി മൊഴിഞ്ഞു.

ഞാന്‍ ഞെട്ടി, അതി ഭീകരമായി!

എന്തൂട്ട്‌ ചത്യാ ചുള്ളാ ഈ കാണീക്കണേ, എന്ന ദയനീയ ഭാവത്തില്‍ ഞാനവനെ നോക്കി. "ഇത്രേം നേരം നീ ഈ ഫ്രീ കൂപ്പ്പ്പണും വെച്ചാല്ലേ ഞങ്ങടെ ക്വാഴിയേയും ചെമ്മീനേയും ഒരു ദയയുമില്ലാതെ ശാപ്പിട്ടത്‌ ല്ലേ" എന്ന റോളില്‍ അവന്‍ എന്നേയും നോക്കി. രാമായണം സീരിയലില്‍, യുദ്ധ സമയത്ത്‌ രാമന്റേയും രാവണന്റേയും അമ്പുകള്‍ കൂട്ടിമുട്ടുന്ന മാതിരി ഞങ്ങളൂടെ നോട്ടങ്ങള്‍ കൂട്ടിമുട്ടി, തീ പാറി.

ഓക്കേ, ഐ വില്‍ കോള്‍ യൂ, എന്നും പറഞ്ഞു അവനെ ഒഴിവാക്കിയ ഞാന്‍ ആ ബില്‍ ബുക്കിനു മുന്നിലിരുന്നു വെട്ടി വിയര്‍ത്തു. ഞാന്‍ ചുറ്റും നോക്കി. കൂപ്പണും കൊണ്ടുവന്ന ഭാര്യ എന്റെ മുഖത്തു നോക്കാന്‍ ശേഷിയില്ലാതെ തല കുമ്പിട്ടിരുന്നു. അമ്മായിയമ്മ ഇതൊക്കെ കണ്ട്‌ അന്തം വിട്ടിരിക്കുന്നു. മകളാണെങ്കില്‍ ബദാം ഡ്രിങ്ക്‌ 'കൊള്ളാം" എന്ന് റോളില്‍ അതും നുണഞ്ഞിരിക്കുന്നു. പയ്യന്‍സ്‌ ഉറക്കമായി. തഗലോഗിയും, കാഷ്യര്‍ പാലസ്തീനിയും കൌണ്ടറില്‍ നിന്നു ഇങ്ങോട്ടു നോക്കി എന്തോ പിറുപിറുക്കുന്നു, ഞാനെന്ന പുപ്പുലിയെ പറ്റിയാവാനേ തരമുള്ളൂ, അല്ലാതെ എന്നേയും നോക്കി സ്വാശ്രയ കോളേജു പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ചെയ്യാന്‍, ലവനെന്താ വട്ടുണ്ടോ?

100 ദിര്‍ഹത്തില്‍ കൂടുതല്‍ പേഴ്സില്‍ കൊണ്ടു നടക്കാത്ത (ബാക്കിയെല്ലാം സ്വിസ്സ്‌ ബാങ്കില്‍ ഫിക്സഡ്‌ ഡെപ്പോസിറ്റാക്കി പലിശയും വാങ്ങിയിരിക്കയാണ്‌) ഞാന്‍ ഉറപ്പിച്ചു. പണി കിട്ടീ.

തഗലോഗിനിയെ വീണ്ടും വിളിച്ച്‌ ഞാന്‍ , ബെയ്സും ടോണും ഒന്നും ഇടാതെ, വളരേ മൃദുവായി ചോദിച്ചു, "ഡൂ യൂ ആക്സെപ്റ്റ്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌?"

"യെസ്‌ സര്‍" എന്നവള്‍ പറഞ്ഞപ്പോള്‍, "ഹോ' എന്നൊരു ആശ്വാസ ശബ്ദം അറിയാതെ എന്റെ തൊണ്ടയിലൂടെ കടന്നുപോയി.

ബില്ലും പേയ്‌ ചെയ്ത്‌, ഭാര്യയെ തുറിച്ചൊന്നു നോക്കി, ആ റസ്റ്റോറന്റില്‍ നിന്നും പുറത്തേക്കിറങ്ങ്മ്പോള്‍ മനസ്സിലൊരു വിങ്ങല്‍. ഒരു പത്തു ദിവസത്തെ ചെലവു നടക്കുമായിരുന്നു ഈ 332 ദിര്‍ഹം ഉണ്ടെങ്കില്‍.

വാതില്‍ തുറന്നു പുറത്തിറങ്ങുമ്പോള്‍ അതാ വരുന്നു!

എന്റെ കെട്ട്യോളുടെ ഒരു സഹപ്രവര്‍ത്തകയും ഭര്‍ത്താവും കൈകോര്‍ത്തു പ്പിടിച്ച്‌ ചിരിച്ചുല്ലസിച്ച്‌, ഫ്രീ കൂപ്പ്പ്പണും വെച്ച്‌ അര്‍മാദിക്കാന്‍!

അവരോട്‌ ഈ പ്രശ്നത്തെപ്പറ്റി സൂചിപ്പിക്കാനാഞ്ഞ ഭാര്യയോടു ഞാന്‍ പറഞ്ഞു, "മിണ്ടണ്ടാാ.." !

"ഹായ്‌, എന്‍ജോയ്‌ യുവര്‍ ഡിന്നര്‍" എന്നു പറഞ്ഞു കൈകൊടുത്ത്‌ പിരിയുമ്പോള്‍, അകത്തോട്ടു കയറിപ്പോയ അവരുടെ കാര്യമോര്‍ത്ത്‌ സത്യത്തില്‍ മനസ്സിലൊരു സന്തോഷം തോന്നി, നമുക്കൊരു കമ്പനിയായല്ലോ.

പാവം, ലവന്റെ കയ്യില്‍, ക്രെഡിറ്റ്‌ കാര്‍ഡ്‌ കാണുമോ എന്തോ?

34 comments:

ഇടിവാള്‍ said...

ഫ്രീ കൂപ്പണ്‍ ... പുതിയ കഥ !

ദില്‍ബാസുരന്‍ said...

ഗെഡ്യേ,
ദ് സ്ഥലം എവിട്യാ? എമിരേറ്റ്സിന്റെ സ്വന്തം മോള്‍ ആണോ? ഒന്നും കൂടി വിരട്ടി മോളിന്റെ മാനേജ്ജരെയൊക്കെ വിളിപ്പിച്ചിരുന്നെങ്കില്‍ ചെലപ്പോ... പോട്ടെ അല്ലെ.

ന്നാലും ആ ലാസ്റ്റ് പോയ ഗെഡ്യേ ചതിക്കണ്ടായിരുന്നു. പാവം!

ദിവ (diva) said...

അതെനിക്കിഷ്ടപ്പെട്ടു ഇഡിഗഡീ....അവസാനഭാഗം പ്രത്യേകിച്ചും.

ചുമ്മാതല്ല തന്നെ പുലീ എന്ന് ബൂലോഗരൊക്കെ വിളിക്കുന്നത്..

ഒത്തിരി ലേയ്റ്റായി. ഇനി ഞാനുറങ്ങട്ടെ. നാളെ ഉച്ച വരെ ബേബി സിറ്റിംഗ് ചെയ്യാനുള്ളതാണ് :)

തറവാടി said...

ദുബായിലെ പ്രശസ്തമായ മലയാളപത്രത്തിന്‍റെ വരിക്കാരായപ്പോള്‍ എനിക്കും കിട്ടി ഇഷ്ടം പോലെ കൂപ്പണ്‍.പിന്നീട് ടെക്സ്റ്റയില്‍ ഷോപ്പില്‍ കൊടുത്തപ്പോള്‍ അവര്‍ പറയുന്നു:ഞങ്ങള്‍ 200 കൂപ്പണ്‍ എന്നാണു പറഞ്ഞത്.പത്രക്കാര്‍ 2000 കൂപ്പണ്‍ വിതരണം ചെയ്തത്രേ.

സൂര്യോദയം said...

കലക്കീ ട്ടാ...

ഇത്തിരിവെട്ടം|Ithiri said...

സാധാരണ കാശു കൊടുത്തു കഴിക്കുമ്പോഴെല്ലാം പോകാറൂള്ള, അന്നപൂര്‍‌ണ്ണ വെജിറ്റേറിയന്‍, കെന്റക്കി ചിക്കന്‍, എന്നീ സാദാ റസ്റ്റോറന്റുകളേയെല്ലാം, പുച്ഛത്തിലൊരു നോട്ടത്തോടെ അവഗണിച്ച്‌ ഞാങ്ങള്‍ നേരെ കയറി, അവിടത്തെ ഏറ്റവും പോഷ്‌ ആയ ആ 'ഡൈന്‍ ഇന്‍" റസ്റ്റോറന്റിലേക്ക്‌, മസിലും പിടിച്ച്‌ മൈക്ക്‌ ടൈസണെപ്പോലെ. അന്നപൂര്‍ണയില്‍, 5 ദിര്‍ഹത്തിന്റെ തൈരു വടയും അടിച്ചിരുന്ന കൂറ അണ്ണാച്ചിമാര്‍ എന്നെ നോക്കി, ആരാധനയോടെ, മനസ്സിലോതി, "ലവന്‍ പുലിയാണു കേട്ടാ..."

ഇടിവാള്‍ജീ - ഇടിവെട്ട് പോസ്റ്റ്, പിന്നെ ദുബൈയില്‍ എനിക്കും ഒരിക്കല്‍ ഫ്രീക്കൂപ്പണും കൂടെ ക്രഡിറ്റുകാര്‍ഡും വേണ്ടിവന്നിട്ടുണ്ട്.അന്നാണ് ക്രഡിറ്റ്കാര്‍ഡ് കണ്ടുപിടിച്ചവനു മനസ്സുതുറന്ന് നന്ദിപറഞ്ഞത് (സ്റ്റേറ്റ്മെന്റ് വരുമ്പോള്‍ പലപ്പോഴും തെറിവിളിച്ചിട്ടുമുണ്ട്)

ഏതായാലും ഞാനും പറയാം..

"ലവന്‍ പുലിയാണു കേട്ടാ..."

ബിരിയാണിക്കുട്ടി said...

വാട്ട്‌ ? എന്റെ വയറ്റില്‍ നിന്നും നേരത്തെ അകത്താക്കിയ ആ ബോണ്‍ലെസ്സ്‌ ചിക്കന്‍ ചിറകടിച്ചു പറന്നു പോയി!

ഹി ഹി ഹി....

സിബു::cibu said...

ആ റസ്റ്റോറന്റുകാര് കാട്ടിയത്‌ മഹാചെറ്റത്തരമായിപ്പോയി. അമേരിക്കയിലാണെങ്കില്‍ സ്യൂ ചെയ്തവന്റെ പരിപ്പിളക്കിയേനെ ആരെങ്കിലും (ഞാനാടൈപ്പല്ല :)

സുമാത്ര said...

തനിക്കോ പറ്റ് പറ്റി... ഇനി മറ്റുള്ളവര്‍ കൂടി “പറ്റട്ടെ” എന്നു കരുതിയാല്‍ ഇന്റെറെസ്റ്റ് + “പറ്റ്” അടക്കം ഡബിള്‍ ആയി തിരുച്ചു വരും എന്നു... മറക്കണ്ട!!!

പല്ലി said...

ഇതു ഇഷ്ട്ടായി
യാഥാര്‍ത്യ ബോധത്തൊടെയുള്ളതു
ആര്‍ക്കും പറ്റാവുന്നതു,മനസിലാക്കാവുന്നതു,മനസിലാക്കേണ്ടതു

അത്തിക്കുര്‍ശി said...

ഇടിവാള്‍!!

അസ്സലായിട്ടുണ്ട്‌. കുറെ ചിരിച്ചു!

പതിവുപോലെ, നര്‍മ്മത്തില്‍ ചാലിച്ച നല്ല അവതരണം!!

ഒത്തിരി ഇഷ്ടായി!!

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

പുലിയായി പോയി...പുച്ചയായി വന്നു....

ലവന്‍ പൂച്ചയായി കേട്ടാ...........

Anonymous said...

"FreeCoupon" style is GREAT!!

കലേഷ്‌ കുമാര്‍ said...

ഇതങ്ങനെ വെറുതേ വിടരുത്.
ഈ ദുബൈ മാളുകാര്‍ക്ക് ഒരു മാള്‍ അസ്സോസ്സിയേഷനോ ഫോറമോ ഒക്കെയുണ്ട്. അവര്‍ക്ക് ഒരു പരാതി അയക്കണം. അല്ലേല്‍ ഒന്നും വേണ്ട. ഖലീജ് ടൈംസിന് ഒരു എഴുത്തങ്ങ് അയച്ചാല്‍ മതി. ആ റെസ്റ്റോറന്റുകാരന്‍ തുള്ളിക്കോണ്ട് വരും!

തമാശയല്ല ഇടിവാള്‍ ഗഡീ!
(എഴുത്ത് കലക്കീട്ടുണ്ട്!)

വിശാല മനസ്കന്‍ said...

ഇടിവാളേ..ഫ്രീ കൂപ്പന്‍ ഇഷ്ടായി.

രണ്ടുകൊല്ലം മുന്ന്, ദുബായിലെ മോഹന്‍ ലാലേട്ടന്‍ ടേയ്സ്റ്റ് ബഡ്ഡീന്ന് ഒരു ചുള്ളന്‍ വിളിച്ച്,

‘നാള്യല്ലേ ഗഡീ ഇമ്മടെ പെര്‍ന്നാള്? നാളേ ചേട്ടായിയാട്ടാ ഇമ്മടേ മെയിന്‍ ഗസ്റ്റ്. വൈന്നാരാമ്മോ ഇങ്ങട് പോരേട്ടാ. ഇമ്മക്ക് ഇവിടെ ലക്കിപ്പോളിക്കാം‘

ഞാന്‍ അതിനു മുന്നത്തെ കൊല്ലം പെറന്നാളടിച്ചുപോളിക്കാന്‍ പോയാര്‍ന്നേയ്.

മോഹന്‍ലാലിന്റെ പറ്റില് ‘ഒരു പെരുക്ക് പെരുക്കാം’ന്ന് കരുതി ഞാന്‍ പെണ്ണിനെയും ക്ടാവിനേം കൊണ്ട് കെട്ടിയെഴുന്നുള്ളീ അവടക്ക് തെറിച്ചു.

ചെമ്മീന്‍ ഐറ്റംസ് മാത്രേ അന്ന് ഞാന്‍ കഴിച്ചൊള്ളോ. വേണ്ടങ്കിലും, വല്ലപ്പോഴല്ലേ കിട്ട്വള്ളോന്ന് കരുതി കനത്ത പോളിങ്ങ് തന്നെയായിരുന്നു.

‘എന്ത് പ്രോബ്ലം ഉണ്ടായാലും പെട്ടെന്ന് തന്നെ അത് സോള്‍വ് ചെയ്യാന്‍ എനിക്ക് ഭയങ്കര നേയ്ക്കായതുകൊണ്ട്, ക്രെഡിറ്റ് കാര്‍ഡ് കൊടുത്ത് ആ പ്രശ്നോം ഞാന്‍ ഈസിയായി സോള്‍വ് ചെയ്തു. രണ്ട് ദിവസം അതാലോചിച്ച് ഉറക്കം കിട്ടിയില്ലെങ്കിലും..!‘

.::Anil അനില്‍::. said...

ഇതൊക്കെ ഗ്ലോബല്‍ സംഭവങ്ങള് തന്നെ. (ഞമ്മക്കും പറ്റീന്ന്)

‘മഷ്രെക്ക് ബേങ്ങിന്റെ വഹ‘ ഏഏഏ കാര്‍ഡ്, ഡൈനിങ്ങ് ഗ്ലപ്പ് കാര്‍ഡ് ഇത്യാദികള്‍ കൊണ്ടുനടന്നിട്ട് ആകെയുണ്ടായത് സ്റ്റോക്കെടുപ്പിനു സ്റ്റാഫ്-തീറ്റ ബില്ലുകളില്‍ 20% ഡിസ്കൌണ്ട് വല്ലപ്പോഴും ഡൈനിങ്ങ് കാര്‍ഡില്‍ ഒത്തുകിട്ടും. പിന്നെ 100 ദി വിലയുള്ള ഇന്റര്‍നാഷണല്‍ ഡ്രൈവിങ്ങ് ലൈസന്‍സ് 25-നു ഒരുതവണ എടുത്തു (ഏഏഏ കാര്‍ഡ്).

ഡൈനിങ്ങ് കാര്‍ഡിന്റെ ബലത്തില്‍ താജ്മഹള്‍ റെസ്റ്റോറന്റില്‍ വേറൊരുഫാമിലിയെക്കൂടിക്കൂട്ടി ആഘോഷിക്കാന്‍ ഒരിക്കല്‍ പോയിട്ട് ഇടിവാള്‍ കേട്ട “വി ദോന്ത്‌ ആക്സപ്റ്റ്‌ ദീസ്‌ ഫ്രി കൂപ്പോണ്‍സ്‌ എനിമോര്‍“ എന്ന അതേ ഡയഗോലുതന്നെയാണെനിക്കും കേള്‍ക്കാന്‍ പറ്റിയത്.

പിന്‍‌ഗാമികള്‍ക്കും ഇതേ പറ്റുകിട്ടിയോന്ന് തെരക്കിയില്ലേ വാളേ?

sahayaathrikan said...

ബോണ്‍ലസ്സിന്റെ ചിറകടിയൊച്ച ചെവിയിലിപ്പോഴും മുഴങ്ങുന്നു.

മുസാഫിര്‍ said...

ഇടിവാല്‍ജിയേ!
പതിവാ‍യി ലോബ്സ്റ്റെര്‍ ഒക്കെ കഴിച്ചാല്‍ എഴുത്ത് നന്നാവും എന്നു ആരോ പറഞിട്ടുണ്ടല്ലോ .അതു കൊണ്ടു കാശു കൊടുത്തിട്ടായാലും ഇനിയും പോണെ! എന്നാലല്ലെ ഇതുപോലെയുള്ള കലക്കന്‍ സാധനങള്‍ പേനത്തുമ്പില്‍ നിന്നും ഒഴുകുകയുള്ളു.
മാള്‍ ഏതാണെന്നു ഒരു ‘ഗ്ലൂ ‘ തരാമൊ ?

കുട്ടന്മേനൊന്‍::KM said...

ഇത് എന്തൂട്ട് ണ് ഗഡി. വെള്ളരിക്കാപ്പട്ടണോ. കൂപ്പണും തന്ന്ട്ട് ആളെ ശൂ ആക്ക്വേ ..

ബാബു said...

ഇഡിബൊളി പോസ്റ്റ്‌! കൂപ്പോണും ക്രെടിറ്റ്‌ ആര്‍ഡും. വളര്‍ന്നുവരുന്ന തടിമിടുക്കിന്റെ രഹസ്യം.

Satheesh :: സതീഷ് said...

ഇടിവാളേ,
നന്നായി എഴുതിയിരിക്കുന്നു എന്നത് പ്രത്യേകിച്ച് പറയേണ്ടല്ലോ.
ഇതേ പോലുള്ള സംഭവത്തില്‍ പെട്ട experience എനിക്കും ഉണ്ട്. പക്ഷേ കുറേ പേര്‍ സമാന സ്വഭാവമുള്ളത് വിവരിച്ച സ്ഥിതിക്ക് ഞാന്‍ ആവര്‍ത്തിക്കുന്നില്ല!!

പാര്‍വതി said...

ഈ മനുഷ്യേനെന്താ ഇങ്ങനെ,ഈ ബ്ലൊഗ്ഗിലെത്തി എന്തു വായിച്ചാലും ഞാന്‍ പരിസരം മറന്ന് ചിരിച്ച് പൊവുകാ...

എന്നിട്ടൊരു ചമ്മലും,ആരെങ്കിലും കണ്ടാല്‍ കരുതില്ലെ നൊസ്സാണെന്ന്,അല്ലെങ്കില്‍ തന്നെ ഒരു ലുക്ക് ഉണ്ട്.

ഒരു സംഭവമാണ് കെട്ടോ..

ഞാന്‍ തുറന്ന മനസ്സോടെ എഴുതുന്ന കമന്റാണ്.“അപ്പനെ കയറി ഔസേപ്പ് ചെട്ടാന്ന് വിളിക്കുന്നോ ....മോളെ “ എന്ന് പറഞ്ഞ് തല്ലരുത്.

-പാര്‍വതി.

ബിന്ദു said...

ഇങ്ങളു വക്കാരീസ്‌ ടിപ്സ്‌ വായിക്കുവേം പഠിക്കുവേം ഒന്നും ചെയ്യുന്നില്ല അല്ലായോ? എത്ര പ്രാവശ്യം പറഞ്ഞിരിക്കുന്നു ലോകത്തൊന്നും ഫ്രീയായി കിട്ടില്ല എന്നു. :)

Adithyan said...

ഇടിയേ കലക്കീട്ടോ :)

ഇന്‍ഷുറന്‍സ് എടുത്തിട്ടുണ്ടല്ലോ അല്ലെ? അല്ല ആവറേജ് ഭാര്യയുടെ സ്വഭാവങ്ങള്‍ വിശദീകരിച്ചിരിയ്ക്കുന്നത് ചേച്ചി കാണുമ്പത്തെ കാര്യം ഓര്‍ത്തതു കൊണ്ടാ ;)

അരയില്‍ നിന്നും ഒരടി ഇറക്കമുള്ള സ്കര്‍ട്ടും ധരിച്ച... അവളു പോയപ്പോള്‍, ആ ദിശയിലേക്കു തിരിഞ്ഞു പോയ എന്റെ തല ഭാര്യ പിടിച്ചു നേരെയാക്കി....

ഹഹഹഹ്ഹ :)

പോസ്റ്റ് കലക്കീ

ഇടിവാള്‍ said...

പുതിയ പോസ്റ്റ്‌ "ഫ്രീ കൂപ്പണ്‍" വായിച്ചു കമന്റിയ എല്ലാവര്‍ക്കും ഒരു നന്ദി.

നാട്ടില്‍ പോകുന്നതിനു മുമ്പുള്ള തിരക്കുകള്‍ കൂടി വരുന്നു. ഇനി ബ്ലോഗാനും കമന്റാനും സമയം തുച്ഛം!

നാട്ടില്‍ പോകുന്ന വരേക്കും ( ആഗസ്ത്‌ 8 ), ദിവസേന കുറച്ചു നേരമെങ്കിലും, വായനക്കും, കമന്റുകള്‍ക്കും മാറ്റി വയ്ക്കാമെന്നു പ്രതീക്ഷിക്കുന്നു ! ബ്ലോഗിങ്ങ്‌ ദിനചര്യയുടെ ഒരു ഭാഗമായിത്തീര്‍ന്നിരിക്കുന്നുവോ ?

നന്ദി നമസ്കാരം

കുറുമാന്‍ said...

എത്താന്‍ ലേറ്റായി ഇടിവാ‍ളെ.......കല്ലക്കീണ്ട്ട്ടാ......

കരീം മാഷ്‌ said...

ഓസിനു കിട്ടിയാ ഔസേപ്പു ആസിഡും കഴിക്കൂം പറേണതു വെറുതല്ലാന്നു മനസ്സിലായേ..!

ശാന്തം said...

ഇടിവാള്‍,
വിവരണം നന്നായിരിക്കുന്നു. അവസാനഭാഗം ശരിക്കും ആസ്വദിച്ചു വായിച്ചു.

സ്നേഹിതന്‍ said...

ഇടിവാളെ ഇതും മിന്നീണ്ട്.

ശ്രീജിത്ത്‌ കെ said...

ഇത് കലക്കീട്ട്ണ്ട് മാഷേ, ഇജ്ജ് പുലിയാണ്ട്രാ

saptavarnangal said...

ഞാന്‍ വിചാരിച്ചതു 2ല്‍ കൂടുതല്‍ കൂപ്പണുകള്‍ ഒരേ ബില്ലില്‍ ഓഫ് ചെയ്യാന്‍ സമ്മതിക്കൂലായിരിക്കും എന്നാ‍യിരുന്നു,അതു പോലും സമ്മതിച്ചില്ല , ദുഷ്ടന്മാര്‍!


അപ്പൊ കഥയിലെ ഗുണപാഠം എന്തുവാ??
ഫ്രീ വൌച്ചറുമാ‍യി പോകുമ്പോള്‍ ആദ്യമേ ചോദിക്കണം, ‘ചേട്ടാ ഇതു ഇവിടെ പാസ്സാകുമോ?’ എന്ന്!

ഇടിവാളേ,
പതിവുപോലെ ഗംഭീരം!

അരവിന്ദ് :: aravind said...

അതിഭീകരമായ വീക്കെന്‍ഡ് തണ്ണിപ്പാര്‍ട്ടികളും ചുറ്റലും(അതിന്റെ എഫക്റ്റല്ല, നാടുകാണല്‍) കഴിഞ്ഞ് ഇപ്പോ എത്യേയുള്ളൂ.. :-)
സംഗതി സൂപ്പര്‍ ആയിരിക്കുന്നു..
ചില പ്രയോഗങ്ങള്‍ (ചിറകടിയും, ബദാം തോണ്ടയില്‍ തടഞ്ഞതും) ക്ഷ പിടിച്ചു വാളേ..
ഇത് ഒന്നൊന്നര ഇടിവെട്ടായിട്ടുണ്ട്!! :-)

കുഞ്ഞച്ചന്‍ said...

അവരോട്‌ ഈ പ്രശ്നത്തെപ്പറ്റി സൂചിപ്പിക്കാനാഞ്ഞ ഭാര്യയോടു ഞാന്‍ പറഞ്ഞു, "മിണ്ടണ്ടാാ.." !"ഹായ്‌, എന്‍ജോയ്‌ യുവര്‍ ഡിന്നര്‍" എന്നു പറഞ്ഞു കൈകൊടുത്ത്‌ പിരിയുമ്പോള്‍, അകത്തോട്ടു കയറിപ്പോയ അവരുടെ കാര്യമോര്‍ത്ത്‌ സത്യത്തില്‍ മനസ്സിലൊരു സന്തോഷം തോന്നി, നമുക്കൊരു കമ്പനിയായല്ലോ.

പുവര്‍ മലയാളീസ്‌... എല്ലാരും ഒരുപോലെ... ഹിഹി....

അഗ്രജന്‍ said...

ഹഹഹഹ കിടിലൻ പോസ്റ്റ് ഇടീ :)

(പഴയ പോസ്റ്റുകളിൽ കിടിലൻ എന്ന് പറഞ്ഞാൽ ആരും തെറി വിളിക്കില്ലെന്ന് തോന്നുന്നൂ)

ഓ.ടോ:
അഭിലാഷിന് പാര വെച്ചതിനുള്ള പാര എനിക്കപ്പോ തന്നെ കിട്ടുമെന്ന് ഒട്ടും കരുതിയില്ല...

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.