-- എ ബ്ലഡി മല്ലു --

ദ വേലൂസ്‌ ഇഫക്റ്റ്‌ --

Saturday, July 15, 2006

ഇതിലെ രണ്ടു കഥാപാത്രങ്ങളെ ഒന്നു പരിചയപ്പെടേണ്ടേ?
മിന്നല്‍ ദാ.. ഇവിടേ. / വേലു ദാ ഇവിടേ
( വായിക്കാന്‍ സമയമില്ലാത്തവര്‍ക്കായി.. മിന്നല്‍ എന്റെ ഏറ്റവും താഴേയുള്ള അനിയനും, വേലു നാട്ടിലെ പോസ്റ്റ്മാനും.)

രാമ രാമ, രാമ രാമ..
രാമ രാമ രാമ രാമ പാഹിമാം..

നേരം തൃസന്ധ്യ ...
അമ്മമ്മ നല്ല 1000W , PMPO ഡിജിറ്റല്‍ ഡോള്‍ബി സ്റ്റെയിലില്‍ നാമജപം തകര്‍ക്കുന്നു. അകത്തു ഡേ നൈറ്റ്‌ മാച്ചില്‍, ഇന്ത്യന്‍ ബാറ്റിങ്ങും കണ്ട്‌ അടുത്തത്‌ ഫോറൊ, അതോ വിക്കറ്റോ എന്നു ടെന്‍ഷനടിച്ചിരുന്ന എനിക്ക്‌ ഈ "ഹേ റാം" വിളികള്‍ അസഹനീയമായി.

ഓടി ഇറയത്തു ചെന്നു അമ്മമ്മയോട്‌ പറഞ്ഞു , "അമ്മമ്മേ... മെല്ലെ രാമ നാമം ചൊല്ലൂ... നമ്മുടെ വേലായുധന്‍ വന്നു ചീത്ത പറയും."

പോ കുട്ടീ, എന്നു പറഞ്ഞു അമ്മൂമ്മ നാമം ചൊല്ലല്‍ തുടര്‍ന്നെങ്കില്ലും, അതിനു ശേഷം ശബ്ദം കുറവായിരുന്നു...ഒരു 100 W. അതാണ്‌ " വേലൂ'സ്‌ ഇഫക്‍ടിന്റെ ഗുണം. തിരിച്ചു ക്രിക്കറ്റു കാണാന്‍ ടി.വീ. യുടെ അടുത്തേക്കു നടക്കുമ്പോള്‍, പണ്ട്‌ വാശി പിടിച്ചു കരയുമ്പോള്‍, "പുലി വന്നു പിടിച്ചോണ്ട്‌ പോവും" എന്നും പറഞ്ഞ്‌ അമ്മൂമ്മയെന്നെ പേടിപ്പിക്കാറുള്ളതോര്‍ത്തു ചിരിച്ചു.

സോ.. വാട്ട്‌ ഈസ്‌ വേലൂ'സ്‌ ഇഫക്റ്റ്‌ ?
വേലൂ'സ്‌ ഇഫക്റ്റ്‌ ഈസ്‌ ഡിഫൈനെഡ്‌ ആസ്‌ "വെനെവര്‍ സൌണ്ട്‌ വേവ്‌സ്‌ സിമിലര്‍ റ്റു ദ ഫ്രീക്വന്‍സി ഓഫ്‌ "ജാനകി ജാനേ രാമ" ഫാള്‍സ്‌ ഇന്റു ദ ഇയര്‍ ഡ്രം ഓഫ്‌ വേലു, അ സീരീസ്‌ ഓഫ്‌ മാസ്സീവ്‌ ന്യൂറോ മാസ്കുലര്‍ എക്സ്‌പ്ലോഷന്‍സ്‌ ടെയ്യ്‌ക്സ്‌ പ്ലയിസ്‌ ഇന്‍സൈഡ്‌ ഹിസ്‌ ബ്രെയിന്‍ ഫോര്‍ ഫ്യൂ സെക്കന്‍ഡ്സ്‌ ഏന്‍ഡ്‌ ദീസ്‌ മള്‍ട്ടിപ്പിള്‍ എക്‍സ്‌പ്ലോഷന്‍സ്‌ ജെനറേറ്റ്‌സ്‌ എനോര്‍മസ്‌ അമൌണ്ട്‌ ഓഫ്‌ എനര്‍ജി & ഇംപള്‍സസ്‌, വിച്ച്‌ ഇവന്‍ച്വലി ലൂസന്‍സ്‌ സം ഹെക്‍സാഗണല്‍ നട്ട്‌സ്‌ സെന്റ്രല്ലി ലൊകേറ്റഡ്‌ ഇന്‍ ഹിസ്‌ മരത്തല. ദിസ്‌ ഫിനോമിന മോഡിഫൈ വേലൂസ്‌ മനോവിചാരങ്ങള്‍ വെരി സിമിലര്‍ റ്റു ദ ഗൈസ്‌ ഇന്‍ ഊളമ്പാറ.

ഇതിനെ മലയാളീകരിച്ചാല്‍...
ഞങ്ങടെ നാട്ടിലല്ല, ഈ ഭൂലോകത്തില്‍ ജീവിച്ചിരിക്കുന്ന, വിവരമുള്ളതോ, അല്ലാത്തതോ ആയ, ആരുമാവട്ടെ, വേലുവിന്റെ മുന്നില്‍ വന്ന്‌ "ജാനകീ ജാനേ.. രാമ.." എന്നു പറഞ്ഞാല്‍, പിന്നെ, പുള്ളിക്കാരന്റെ സൊബാവം മാറും. വെങ്കിട ദേശത്തെ സകല , കമ്യൂണിക്കേഷന്‍-പോസ്റ്റല്‍ അഡ്രസ്സ്‌ ഡാറ്റബേയ്‌സുകള്‍ ഡിഫ്രാഗ്‌മെന്റഡ്‌ ആയിക്കിടക്കുന്ന ആ കഷണ്ടിത്തല പിന്നെ "ഫോര്‍മാറ്റു ചെയ്ത" ഹാര്‍ഡ്‌ ഡിസ്ക്‌ പോലെയാകും.. ആരു, എന്ത്‌, എത്‌, എന്നൊന്നും നോട്ടമില്ല... അദ്ദേഹത്തിന്റെ ആ മിന്നും തലക്കകത്തുള്ള കോമണ്‍ സെന്‍സിന്റെ ഭണ്ഡാരപ്പെട്ടിയില്‍ നിന്നും ഒരു ചെറിയ പത്തു പൈസ കുറച്ചു നേരത്തേക്ക്‌ ഡെബിറ്റായിപ്പോകും...ജാനകീ ജാനേ എന്നു മൂളിയത്‌ സ്വന്തം അപ്പനായാല്‍ പോലും, അപ്പന്റെ തന്തക്കു വിളിക്കും.

ഒരിക്കല്‍, റേഡിയോവില്‍ ഈ പാട്ടു കേട്ടപ്പോള്‍, വേലുവിന്റെ നട്ടിളകുകയും, വീട്ടിലെ റേഡിയോ തല്ലിപ്പൊളിച്ച്‌, അതു പാടിയ യേശുദാസിനെ തെറി വിളിക്കുകയും ചെയ്തത്രേ.

അതു താന്‍ വേലു സ്റ്റെയില്‍. ജാനകി.. ജാനെ.. രാമാ.. ഈ മൂന്നു വാക്കുകള്‍ മൊത്തമായോ ചില്ലറയായോ വേലുവിന്റെ മുന്നില്‍ പറയാന്‍, ആ ദേശത്തുള്ള ആരും ധൈര്യപ്പെട്ടില്ല.

എന്തുകൊണ്ട്‌? എന്തുകൊണ്ട്‌? എന്തുകൊണ്ട്‌?
വേലുവിന്റെ മുഴുവന്‍ പേരു രാമന്‍ വേലായുധന്‍. ഭാര്യ പേര്‌ ജാനകി.. വേലു-ജാനകി ദാമ്പത്യ വല്ലരിയില്‍ വിടന്നത്‌ വെറും 3 പെണ്‍ കുസുമങ്ങള്‍. ഈ 3 കടമകള്‍ നിര്‍വഹിച്ച്‌ വേലു കേരള സര്‍ക്കാറിന്റെ ബക്കറ്റു വാങ്ങിയെന്നാണ്‌ കേട്ട്‌ കേള്‍വി.

50 ഇയര്‍ ഓള്‍ഡ്‌ വൈന്‍ ആയ വേലുവിന്റെ ഭാര്യക്ക്‌ 35 വയസ്സേ ഉണ്ടായിരുന്നുള്ളൂ . തരക്കേടില്ലാത്ത സുന്ദരിയും. 10-12-14 വയസ്സിലെത്തി നില്‍ക്കുന്ന മക്കളും. നാട്ടിലുള്ള 12 വയസ്സിനു മുകളിലുള്ള സകല ആണ്‍പ്രജകളേയും വേലു ഒരു സംശയ ദൃഷ്ട്യാലാണ്‌ നോക്കിയത്‌ . നാട്ടിലെ ഒരു വിധപ്പെട്ട ഗെഡികളൊക്കെ മിസ്സിസ്‌ ജാനകീ വേലുവിനെ നോക്കിയിരുന്നത്‌ ഒരു ആക്രാന്ത ദൃഷ്ടിയിലും. രണ്ടു കൂട്ടരേയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

ആയിടക്കാണ്‌ നാടിനെ, പ്രത്യേകിച്ച്‌ നാട്ടിലെ ആണ്‍ പ്രജകളെ നടുക്കിയ ആ ദുരന്തം നടന്നത്‌ ! വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. ജാനകി ഒളിച്ചോടി ! നാട്ടിലെ ഇലക്ട്രിസിറ്റി ബോര്‍ഡിലെ ലൈന്‍മാനായിരുന്ന സെബാസ്റ്റിയനുമായി നാടു വിട്ടൂ !

ജാനകീദര്‍ശനം മുടങ്ങിയല്ലോ എന്ന ആഘാതത്തില്‍, ചില യുവ ഗെഡികള്‍, വലി, കുടി മുതലായ കലാപരിപാടികള്‍ തുടങ്ങി. മറ്റു ചിലര്‍ കഞ്ചാവില്‍ അഭയം തേടി.

വേലു ഇനിയെന്ത്‌ എന്ന റോളില്‍, ലോങ്ങ്‌ ലീവെടുത്തു. ദേശത്തെ മൊത്തം കമ്യൂണിക്കേഷന്‍ തകരാറില്‍, ഗള്‍ഫില്‍ നിന്നും കത്തുകള്‍-ഡ്രാഫ്റ്റുകള്‍ എല്ലാം ആപ്പീസില്‍ കെട്ടിക്കിടന്നു. നാടിന്റെ മൊത്തം എക്കോണമിയെ ബാധിച്ചു. നാടാകെ സ്തംഭിച്ചു!

ഏകദേശം 10 ദിവസം കഴിഞ്ഞ്‌ ഒരു പുലരിയില്‍, ഒരു സന്തോഷ വാര്‍ത്തയും കേട്ടാണ്‌ നാടുണര്‍ന്നത്‌. ജാനകി തിരിച്ചു വന്നു. ചെയ്ത മഹാപരാധങ്ങല്‍ പൊറുക്കണേ ചേട്ടാ എന്നു പറഞ്ഞ്‌ ജാനകി വേലുവിന്റെ കാല്‍ക്കല്‍ വീണു.

വേലുവിന്റെ തലയില്‍ ആ ന്യൂറോ മസ്‌കുലര്‍ എക്സ്‌പ്ലോഷന്‍സ്‌ നടന്നെങ്കിലും, 10-12-14 വയസ്സിലുള്ള 3 പെണ്‍ ട്രോഫികളുടെ കാര്യമാലോചിച്ചപ്പോള്‍, വേലു ജാനുവിനു മാപ്പ്‌ കൊടുത്തു. ജാനുവിന്റെ അമ്മയുടെ വീട്ടില്‍ പത്തു ദിവസം മാറിത്താമസിച്ചതാണേന്നു നാട്ടുകാരോട്‌ പറഞ്ഞാല്‍ മതിയെന്ന മ്യൂച്ചല്‍ അണ്ടര്‍സ്റ്റാന്‍ഡിങ്ങില്‍, ജാനുവെന്ന ആ സെക്കന്‍ഡ്‌ ഹാന്‍ഡ്‌ മോറിസ്‌ മൈനര്‍ വേലുവെടുത്ത്‌ വീണ്ടും ഷെഡ്ഡില്‍ കയറ്റിയിട്ടു.

നാട്ടുകാര്‍ ആരാ മക്കള്‍, അവരു വിടുമോ ?

ലൈന്‍മാന്‍ സെബാസ്റ്റിയന്‍ ജാനുവിനെ ഇടുക്കി വൈദ്യുതനിലയം കാണിക്കാന്‍ കൊണ്ടുപോയതാണെന്നു ചിലര്‍, അല്ല, ഭൂതത്താന്‍കെട്ടില്‍ സ്റ്റഡി ടൂറിനു പോയതാണെന്നു മറ്റൊരു ടീം, കായംകുളം താപ വൈദ്യുത പ്രോജക്റ്റ്‌ കാണിക്കാന്‍ കൊണ്ടു പോയതാണെന്നു വേറെ ചിലര്‍...

സത്യം ആരറിഞ്ഞു, സെബാസ്റ്റിയന്റെ കൂടെ ഇലക്ടിക്കല്‍ എഞ്ചിനീയറിങ്ങിനു പഠിക്കാന്‍ പോയ ജാനകിക്ക്‌, 110 kV സബ്‌-സ്റ്റേഷന്റെ കപ്പാസിറ്റിയുണ്ടെന്നു താന്‍ കരുതിയിരുന്ന ഈ I.I.O K.V സെബാസ്റ്റിയനു, ഒരു 3V, NiCd ബാറ്ററിയുടെ വോള്‍ടേജ്‌ പോലുമില്ലെന്നു വെറും ഒരാഴ്ചക്കകം മനസ്സിലായി.

അധികം ഷോക്ക്‌ ട്രീറ്റ്‌മെന്റിനു നില്‍ക്കാതെ, കുടുമ്മത്തേക്കു തെറിക്കയാണു നല്ലത്‌ എന്നു ബുദ്ധിമതിയായ ജാനു മനസ്സിലാക്കി. ഒരാഴ്ച്ചത്തെ ട്രീറ്റ്‌മെന്റോടെ കയ്യിലെ കാശു തീര്‍ന്ന 3 Volt സെബാസ്റ്റിയനും അതിനലുകൂലിച്ചത്രേ. വീടു വരെ കൊണ്ടു ചെന്നാക്കിയത്‌ സെബാസ്റ്റിയനാണെന്നും രഹസ്യ ഭാഷണമുണ്ട്‌.

ഈ സംഭവ ശേഷം, നാട്ടില്‍ ഒരു പാട്ട്‌ ഭയങ്കര ഫേമസായി.
"ധ്വനി" എന്ന ചിത്രത്തിലെ, ജാനകീ ജാനേ.. രാമാ.. രാമാ... വേലുവിനെ കണ്ടാല്‍ ആബാലവൃദ്ധം ജനങ്ങളും ഈ പാട്ടുപാടി അര്‍മാദിച്ചു.

തന്നെക്കാണുമ്പോള്‍ മാത്രം നാട്ടുകാരുടെ ചുണ്ടില്‍ ഓട്ടോമാറ്റിക്കായി വരുന്ന ഈ മൂളിപ്പാട്ടില്‍ എന്തോ പന്തികേടുണ്ടെന്നു വേലുവിനു തോന്നി. പാട്ടിന്റെ ടെക്‍നിക്ക്‌ എത്രയാലോചിച്ചിട്ടും ആ മണ്ടോദര കുണ്ഡലുവിനു ക്ലിക്കിയില്ല.

അതിനിടക്കാണ്‌ വേലുവിന്റെ ഒരു സുഹൃത്ത്‌ ഈ പാട്ടിന്റെ "നാടന്‍ വേര്‍ഷന്‍" തര്‍ജ്ജമ വേലുവിനോതിക്കൊടുത്തത്‌.

ജാനകീ.. ജാനേ.. രാമാ.. എന്നു ഹിന്ദിയില്‍ പറഞ്ഞാല്‍....
ജാനകി പോയില്ലേ രാമാ..വേലായുധാ.... എന്നാണ്‌ മലയാളത്തില്‍

വേലുവിന്റെ തലയില്‍ തേനീച്ചകള്‍ മൂളി.... ഇത്രേം ദിവസം, ഈ പരട്ടകളൊക്കെ എന്നെ ഇതും വിളിച്ച്‌ കളിയാക്കയായിരുന്നു. ഹും ! വേലൂസ്‌ എഫക്റ്റ്‌ തലയില്‍ പൊട്ടിത്തെറീച്ചു !

തര്‍ജമ പറഞ്ഞു കൊടുത്ത സുഹൃത്തിന്റെ തന്തക്കും, തന്തയുടെ തന്തക്കും വിളിച്ചിട്ടേ വേലു തിരിച്ചു നടന്നുള്ളൂ !

അതോടെ, ജാനകീ - ജാനേ- രാമാ- ഈ മൂന്നു വാക്കുകളും ഒറ്റക്കോ തെറ്റക്കോ, വേലു കേള്‍ക്കെ ആരു പറഞ്ഞാലും അപ്പഴവിടെ "വേലൂസ്‌ ഇഫക്റ്റ്‌" താണ്ഡവമാടും. വിരലിലെണ്ണാവരൊഴികെ അന്നാട്ടിലെ എല്ലാവരും വേലൂ'സ്‌ ഇഫക്റ്റിന്റെ ഇംപാക്റ്റ്‌ അനുഭവിച്ചു.

മര്യദക്കൊന്നു ശ്രീരാമഭഗവാനെ വിളിക്കാനുള്ള അവകാശം നഷ്ടപ്പെട്ട നാട്ടുകാര്‍, വേലുവിന്റെ ഒക്കേഷണലി ഡെബിറ്റഡ്‌ 10 പൈസാ ഓര്‍ത്തു ക്ഷെമിച്ചു. ശ്രീരാമനെ വിളിക്കാന്‍ അത്രക്കു മുട്ടുന്നവര്‍, പൂജാമുറിയുടെ വാതിലടച്ച്‌ പതിഞ്ഞ ശബ്ദത്തില്‍ പ്രാര്‍ത്ഥിച്ചു. രാമ, രാമ....

അങ്ങനെയങ്ങനെ.. ഒരു മധ്യ വേനലവധിക്കാലം....

സമയ 12 ഉച്ചക്ക്‌ മണി. മിന്നല്‍ പ്രീഡിഗ്രി കഴിഞ്ഞിരിക്കുന്ന കാലം, പ്രായം മധുരപ്പതിനേഴ്‌. വീടിനടുത്തുള്ള പറമ്പില്‍ ക്രിക്കറ്റ്‌ കളിച്ചു കൊണ്ടിരിക്കുന്നു, മിന്നലും, സമപ്രായക്കാരായ 4-5 ഗെഡികളൂം, പിന്നെ , 8-10 വയസ്സുള്ളാ കുറെ ചീളു പയ്യന്മാരും. ബാറ്റു ചെയ്യുന്നത്‌ ശ്രി.മിന്നല്‍ ടെന്‍ഡുല്‍ക്കര്‍ തന്നെ.

ഈ സമയത്താണ്‌ വേലു, തന്റെ ഡ്യൂട്ടി സംബന്ധമായി ആ വഴിക്കു നടന്നു പോകുന്നത്‌, കുറെ എഴുത്തുകളും മറ്റും കക്ഷത്തില്‍ തിരുകി, അപ്രോക്‍സിമേറ്റ്‌ലി, ഒരു 5 കി.മി/ഹവര്‍ സ്പീഡില്‍ നടരാജ്‌ മോട്ടോര്‍സില്‍ പെടച്ചു പോകുകയായിരുന്നു.

"ജാനകീ ജാനേ.... പൂയ്‌....പൂയ്‌.."
ക്രിക്കറ്റു കളിച്ചു കൊണ്ടിരുന്ന, ഏതോ ഒരു ചീളു ഫീല്‍ഡര്‍, നല്ല കിടിലന്‍ ശബ്ദത്തില്‍ കൂവി.

വേലു ബ്രെയ്ക്കിട്ടു! ആ സഡണ്‍ ബ്രേക്കില്‍ വേലുവിന്റെ പാരഗണ്‍ ചെരുപ്പുകള്‍ ചരല്‍ റോഡില്‍ ഉരഞ്ഞു "കിര്‍ര്‍ര്‍ര്‍ര്‍ര്‍ ....." എന്ന ശബ്ദമുണ്ടാക്കി. പൊടി പടലങ്ങലോടൊപ്പം, റബ്ബര്‍ കരിയുന്ന മണം അന്തരീക്ഷത്തിലുയര്‍ന്നു.

ഇടത്തോട്ടു തിരിഞ്ഞ വേലുവിനു മനസ്സിലായി, ക്രിക്കറ്റ്‌ ടീമിലേ ഏതോ അലവലാതിയാണ്‌ ഈ ശബ്ദത്തിന്റെ ഉടമ. വേലുവിന്റെ തലയില്‍ നിന്നും 10 പൈസ തെറിച്ചു പോയി.."ക്‍ണീംംംം" എന്ന ശബ്ദത്തില്‍ തറയില്‍ വീണു. ദാ വേലൂസ്‌ ഇഫക്റ്റ്‌ ഈസ്‌ റെഡി ടു എക്‍സ്‌പ്ലോഡ്‌ !

പിന്നെയെല്ലാം യാന്ത്രികമായിരുന്നു. ബായേ മൂട്ടഡിച്ച്‌, വേലു ക്രിക്കറ്റ്‌ ടീമിന്റെ അടുത്തേക്ക്‌ ചെന്നു.

ഇനി നടന്നേക്കാവുന്ന ആ ഭീകര രംഗത്തിനു സാക്ഷ്യം വഹിക്കാനുള്ള ത്രാണിയില്ലാതെ, സൂര്യന്‍ മേഘപാളികള്‍ക്കിടയില്‍ പോയൊളിച്ചു. പ്രപഞ്ച നിശബ്ദം. ആ അന്തരീക്ഷത്തിനു കുറച്ചു മസാല ഭീകരത വരുത്താന്‍, അകലെ നിന്നും ഒരു പട്ടി ഓരിയിട്ടു.

"ഏത്‌ PWD മോനാടാ എന്നെ കളിയാക്കിയത്‌"? വേലു അട്ടഹസിച്ചു!
അഭിനവ ടെന്‍ഡുല്‍ക്കര്‍മാരും ദ്രാവിഡന്മാരും ഒന്നും ശബ്ദിച്ചില്ല. അതിനുള്ള ധൈര്യമുണ്ടായില്ല എന്നതാണു വാസ്തവം.

ഇതെന്തരു ? ഈ സംഭവങ്ങളൊന്നും അറിയാതെ ബാറ്റു ചെയ്യുകയായിരുന്ന മിന്നല്‍, വേലുവിനെ നോക്കി. വേലു വീണ്ടും, ക്രിക്കറ്റ്‌ ടീമിലെ എല്ലാരുടെയും തന്തക്ക്‌ ഹോള്‍സെയിലായി തെറി വിളി തുടങ്ങി.

ഗുളികന്‍ ശുക്രന്റെ അടുത്തിരുന്ന്‌ കോങ്കണ്ണിട്ടു മിന്നലിനെ നോക്കുന്നതിനാലും, ശനിയില്‍ ചൊവ്വയുടെ അപഹാരമുള്ളതിനാലും, ആരെങ്കിലും എന്തെങ്കിലും കുരുത്തക്കേടുകള്‍ കാട്ടിയാല്‍, അനാവശ്യമായി ആ മൊഡകളില്‍ ഇടപെട്ട്‌, തിക്താനുഭവങ്ങള്‍ ഏറ്റെടുക്കുക എന്നത്‌, മിന്നലിന്റെ ജാതകവശാലുള്ള നിയോഗവും ഹോബിയും ആയിരുന്നു.

ജാതകത്ത്യാലുള്ളത്‌ തൂത്താലോ ബ്ലേഡിട്ടുരച്ചാലൊ പോകില്ലല്ലോ?

"നിര്‍ത്തടോ..എന്താ തന്റെ പ്രശ്നം?" മിന്നല്‍ അലറി.

പിന്നെ, മൊത്തത്തിലുള്ള തെറി വിളീ നിര്‍ത്തി വേലു മിന്നലിനോടായി അങ്കം. ഒരു തവണ അവന്റെ (എന്റേയും കൂടിയായ) തന്തക്കു വിളിച്ചത്രെ !

മിന്നലിന്റെ മുഖത്തേക്കുള്ള ഞരമ്പുകളുലൂടെ 20 ലിറ്റര്‍/സെക്കന്‍ഡ്‌ എന്ന തോതില്‍ രക്തം ഇരമ്പിക്കയറി.ഓള്‍റെഡി ഗ്യാരണ്ടി കളറായ മിന്നലിന്റെ മുഖം അന്നു ചുവന്നു തുടുത്തെന്നു ദൃക്‌സാക്ഷികള്‍.

"താന്‍ ആണാണെങ്കില്‍ ഒന്നു കൂടി തന്തക്കു വിളിക്കടോ"! മിന്നല്‍ വെല്ലു വിളിച്ചു.

10 പൈസ ഇളകി തറയില്‍ വീണ വേലുവിനാണോ ഇതൊക്കെ ഒരു പ്രശ്നം?
വേലു വീണ്ടും വിളിച്ചു... ഞങ്ങടെ തന്തക്കു !

മിന്നലിന്റെ തലയില്‍ മിന്നല്‍ പിണരുകള്‍ വെട്ടി. പിന്നെയൊന്നും ആലോചിക്കാന്‍ നിന്നില്ല. ഷോയബ്‌ അക്തറിന്റെ ബൌണ്‍സര്‍ ഹൂക്ക്‌ ചെയ്ത്‌ ടെന്‍ഡുല്‍ക്കര്‍ സിക്‍സറടിക്കും പോലെ, ആഞ്ഞു വീശി, കയ്യിലുള്ള ബാറ്റ്‌, വേലുവിന്റെ കഷ്ണ്ടിത്തലയെ ലക്ഷ്യമാക്കി.

പ്രതീക്ഷിക്കാത്ത ആ ഹുക്ക്‌ ഷോട്ടു കണ്ടു നില്‍ക്കാനാകാതെ, ചുറ്റും നിന്ന പിള്ളാര്‍ കണ്ണടച്ചു. വേലുത്തലയും, ബാറ്റും തമ്മിലുള്ള ആ പോയിന്റ്‌ ഓഫ്‌ കോണ്ടാക്റ്റ്‌, ഉണ്ടാക്കിയേക്കാനിടയുള്ള ആ "ടക്ക്‌" ഭീകരനാദം കേല്‍ക്കാന്‍ ശേഷിയില്ലെന്നോര്‍ത്ത്‌ ചിലര്‍ ചെവി പൊത്തി

തലയില്ലാതെ വേലു എഴുത്തും ഡ്രാഫ്റ്റും കൊണ്ടു തങ്ങളുടെ വീട്ടില്‍ വരുന്നതും "പോസ്റ്റ്‌" എന്നു വിളിച്ചു പറഞ്ഞ്‌ എഴുത്തുകള്‍ വീട്ടിലേക്കെറിഞ്ഞു തിരിച്ചു പോകുന്നതും ചിലര്‍ മനസ്സില്‍ ചിത്രീകരിച്ചു. എന്തിന്‌ , തെറിച്ചു പോയ വേലുത്തലയുടെ സെര്‍ച്ചിനായി, ഭരത്‌ ചന്ദ്രന്‍ IPS വരുന്നതും ചിലര്‍ ഭാവനയില്‍ കണ്ടു.

തന്റെ തല ലക്ഷ്യമാക്കി, ഒരു SG ബാറ്റ്‌ പാഞ്ഞു വരുന്നതുകണ്ട വേലുവിന്റെ തലയിലേക്ക്‌, നേരത്തെ ഇളകിപ്പോയ ആ 10 പൈസ സഡന്‍ലി ക്രെഡിറ്റായി. ഇനി ഇവിടെ നിന്നാല്‍ സംഗതി ബോറാകും എന്നയാള്‍ തിരിച്ചറിഞ്ഞു.

എന്റമ്മച്ചിയേ... എന്നെ കൊല്ലുന്നേ.....
എന്നൊരശരീരിയാണ്‌ പിന്നവിടെ കേട്ടത്‌! വേലുവിന്റെ പൊടിപോലിമില്ല കണ്ടുപിടിക്കാന്‍

സെക്കന്‍ഡിന്റെ പത്തിലൊരംശം കൊണ്ട്‌ വേലു 100 മീറ്റര്‍ കവര്‍ ചെയ്തു. വേലു കിഴക്കു ദിശയിലേക്കാണോടിയതെന്നതു കക്ഷത്തില്‍ നിന്നും പുഷ്പവൃഷ്ടിപോലെ കൊഴിഞ്ഞു വീണു നിരന്നു കിടന്നിരുന്ന ആ ഏഴുത്തുകള്‍ സാക്ഷ്യപ്പെടുത്തി.

അവസാനം അടുത്ത ദിവസം, പ്രശ്ന പരിഹാരത്തിനായി, വേലുവിനെ വീട്ടില്‍ വിളിച്ചു വരുത്തി, അയാളുടെ മുന്നില്‍ വച്ച്‌ മിന്നലിനെ അച്ഛന്‍ ഒന്നു പൊട്ടിച്ചു.

എല്ലാം കഴിഞ്ഞ്‌, ഒരു ചായയും കുടിച്ച്‌ തിരിച്ചു പോകാനൊരുങ്ങിയ വേലുവിന്റെ ചെവിയില്‍ ചെന്നു മിന്നല്‍ മന്ത്രിച്ചു.

" തന്നെ ഞാന്‍ എടുത്താളോമെടോ.. ജാനകീ ജാനേ.."

തലേന്നത്തെ ആ മിന്നല്‍ ഹുക്ക്‌ ഷോട്ടിന്റെ ഓര്‍മയുള്ളതു കൊണ്ടോ, മുന്‍സിഫ്‌ കോടതിയില്‍ ജോലിയുള്ള അച്ഛന്‍ അവിടെയുണ്ടായിരുന്നതുകൊണ്ടോ, എന്തോ, മിന്നലിനെ തറപ്പിച്ചൊന്നു നോക്കി, എന്തൊക്കെയോ പിറുപിറുത്തുകൊണ്ട്‌, പാവം വേലു നടന്നകന്നു.

41 comments:

ഇടിവാള്‍ said...

"ദ ഗ്രേറ്റ് വേലൂസ്‌ ഇഫക്റ്റ്‌ --" പുതിയ കഥ !
മിന്നല്‍ Vs വേലായുധ് !

Adithyan said...

ഇടിവാളെ, കലക്കീട്ടോ :)

അങ്ങനെ കണ്ണികള്‍ ഒക്കെ കോര്‍ത്തിണക്കി കഥ ഒരു വലയാവുകയാണല്ലെ? കൊള്ളാം :)

ഇടിവാള്‍ എഴുതുമ്പം ഇതു പോലെ എന്തേലും ഇല്ലെങ്കില്‍ ;)
ജാനകീദര്‍ശനം മുടങ്ങിയല്ലോ എന്ന ആഘാതത്തില്‍, ചില യുവ ഗെഡികള്‍, വലി, കുടി മുതലായ കലാപരിപാടികള്‍ തുടങ്ങി. മറ്റു ചിലര്‍ കഞ്ചാവില്‍ അഭയം തേടി....

വക്കാരിമഷ്‌ടാ said...

ഹ..ഹ.. വിവരണം അടിപൊളി.

മിന്നലിന്റെ പാണ്ടിലോറിയൊക്കെ സഡന്‍ ബ്രേക്കിട്ട് നിര്‍ത്തുന്നതുപോലെയുള്ള സഡന്‍ പാരഗണ്‍ സ്റ്റോപ്പും... പിന്നെ PWD മോനും...

എന്നാലും വേലുവിനോടൊരു സിമ്പതി. പാവം.

ദില്‍ബാസുരന്‍ said...

മിന്നലാളൊരു നരിയാണല്ലോ? പുള്ളി ബ്ലോഗാന്‍ തുടങ്ങിയാലറിയാം ഇടിവാള്‍ നരിയായൈരുന്നോ പുലിയായിരുന്നോ എന്നത് ? ആള്‍ക്ക് വിസിറ്റ് വിസ എന്നൊക്കെ പറഞ്ഞിട്ട്? ഉടന്‍ പുള്ളിയുടെ ബ്ലോഗ് വരുമോ..

ഓരോ ദിവസവും മെച്ചപ്പെട്ട് വരുന്ന താങ്കളെ അനുമോദിക്കാന്‍ എന്റെ വൊക്കാബുലറിയില്‍ വാക്കുകള്‍ക്ക് ക്ഷാമം! കങ്കാരു റിലേഷന്‍സ് എന്ന് മാത്രം പറയുന്നു.

ഇത്തിരിവെട്ടം|Ithiri said...

അസ്സലായി....

ഇപ്പോള്‍ തന്നെ മിന്നലെ മിന്നലെ എന്ന പാട്ട് മൂളാന്‍ തോന്നുന്നു... മിന്നല്‍ ഗഡി കൊള്ളാം

sami said...

ഇടിവാളേട്ടാ,
സൂപ്പര്‍.........ആളൊരു ഫിസിഷ്യന്‍ ആണല്ലേ?[ഫിസിക്‍സ് അത്യാവശ്യം അറിയാവുന്നവര്‍ എനിക്ക് ഫിസിഷ്യന്‍സ് ആണ്];-)

എനിക്കിഷ്ടായി എഴുത്ത്....
സെമി

santham1 said...

ഇടിവാളിന്റെ ഏറ്റവും രസികന്‍ പോസ്റ്റ്.
പാവം വേലു ;-)

ശാന്തം said...

ഇടിവാളിന്റെ ഏറ്റവും രസികന്‍ പോസ്റ്റ്.
പാവം വേലു ;-)

ഗന്ധര്‍വ്വന്‍ said...

ജാനകിമാരെല്ലാം മായപൊന്മാനെ കാണുമ്പോള്‍ ഹാലിളക്കുന്നവരാണു.
മാംസ ദാഹം. കുതിച്ചു പായുന്ന ഹിരണ്മയമ്രുഗത്തിനു പുറകേ പായുന്നു അവരുടെ ചപലമാനസം.
പാവം രാമന്‍ വേലായുധന്മാര്‍ അമ്പുമേന്തി പുറകെ കുതിക്കുന്നു. ഒന്നും പറ്റാതാകുമ്പോള്‍ ഒരു ഒളിയമ്പു. ഹിരണ്മയ മ്രുഗം മരിച്ചു വീഴുന്നു.

ഹിരന്മയമ്രുഗത്തിന്റെ മരണത്തിനു ശേഷം ജാനകിക്കു വെളിപാടുണ്ടാകുന്നു.
ജാനകി ജാനെ രാമ , രാാാാമാാ എന്നവര്‍ നീട്ടി പാടുന്നു.
നന്മ നിറഞ്ഞ രാമന്മാര്‍ മാലോകര്‍ക്കായി, മക്കള്‍ക്കായി ജാനകിയെ സ്വീകരിക്കുന്നു.

അംകുശമില്ലാത്ത ചാപല്ല്യമേ പാരില്‍ അംഗനയെന്നു വിളിക്കട്ടെ നിന്നെ ഞാന്‍.

കുറുമാന്‍ said...

വേലു ബ്രെയ്ക്കിട്ടു!ആ സഡണ്‍ ബ്രേക്കില്‍ വേലുവിന്റെ പാരഗണ്‍ ചെരുപ്പുകള്‍ ചരല്‍ റോഡില്‍ ഉരഞ്ഞു "കിര്‍ര്‍ര്‍ര്‍ര്‍ര്‍ ....." എന്ന ശബ്ദമുണ്ടാക്കി. പൊടി പടലങ്ങലോടൊപ്പം, റബ്ബര്‍ കരിയുന്ന മണം അന്തരീക്ഷത്തിലുയര്‍ന്നു!
- കലക്കീ സ്വാമീ

ദേവന്‍ said...

ഇടിവാളേ,
ഇനി ലങ്ങേരെ കാണുകയാണെങ്കില്‍ ഈ പാട്ട്‌ ബദലായി പാടാന്‍ പറഞ്ഞാല്‍ മതി.

"പോനാല്‍ പോഹട്ടും പോടാ
ഇന്ത ബൂമിയില്‍ നിലയായ്‌
നില്‍പ്പവന്‍ യാരെടാ
പോനാല്‍ പോഹട്ടും പോടാ"

കണ്ണിനു കണ്ണ്‍, പല്ലിനു പല്ല്, പാട്ടിനു പാട്ട്‌.

"PWD മോന്‍" അസ്സലായി !!

Satheesh :: സതീഷ് said...

മിന്നലാളു കൊള്ളാ‍ലോ.. അല്ല ഈ കഥക്കൊക്കെ മിന്നലിന് റോയല്‍ട്ടി കൊടുക്കുന്നുണ്ടാവും എന്നു കരുതുന്നു!!
പാവം വേലു! അങ്ങേരെന്തു പിഴച്ചു!!!

കലേഷ്‌ കുമാര്‍ said...

ഇടിവാള്‍ ഗഡീ, ഇതൊക്കെ എഴുതിവച്ചിട്ട് നാട്ടില്‍ ചെല്ലുമ്പം തലയില്‍ ഹെല്‍മെറ്റ് വച്ചോണ്ടെ ചെല്ലാവേ, അല്ലേല്‍ ആ എസ്.ജീ ബാറ്റിന്റെ പോയിന്റ് ഓഫ് കോണ്ടാക്ട് എവിടെയാ‍യിരിക്കുമെന്ന് പറയേണ്ട കാര്യമില്ലല്ലോ!

നമിക്കൂന്നു! അതിമനോഹരം! ആ തിയറി കലക്കീട്ടൊണ്ട്!

മുസാഫിര്‍ said...

സാധാരണ പോസ്റ്റ്മാന്മാരുടെ ശത്രുക്കള്‍ പട്ടികളാനെന്നാണു കരുതിയിരുന്നത്.ഇപ്പോള്‍ മിന്നലും.ദൈവമെ പാവം പൊസ്റ്റ്മാന്‍ !!

താര said...

ആദ്യമായി ഞാന്‍ എന്റെ പ്രതിഷേധം രേഖപ്പെടുത്തട്ടെ!...പാവം വേലുവേട്ടന്‍!! ജാനുവേച്ചി ചാടിപ്പൊയതാളുടെ കുറ്റാ? ആ പാവം മനുഷ്യന്റെ നൊമ്പരം കാണാന്‍ ആ വെങ്കിടങ്ങ് ഭാഗത്തൊരുത്തനും ഇല്ലായിരുന്നല്ലോ ഈശ്വരാ...ഇനിയെങ്കിലും അങ്ങേരെ കളിയാക്കരുതുട്ടോ...

(ഉം....ഇടിവാളിന്റെ ഇഫക്ട് ഇടിവെട്ട്!!:-))

ഉമേഷ്::Umesh said...

ഇടിവാളേ, കലക്കി! അപാരം!

IIO KV Sebastian പണ്ടേ കേട്ടിട്ടുള്ള ഫലിതമാണു്. അതിനെ ഇങ്ങനെയൊരു സാധനമാക്കിയതിനു നമിച്ചു. ത്രീ വോള്‍ട്ടു ഡീസീ ബാറ്ററി പോലും. പാവം ജാനകി :-)

ദാ, ഗന്ധര്‍വ്വന്‍ പഴയതുപോലെ ഏതാണ്ടും പറഞ്ഞോണ്ടു വന്നല്ലോ. ഞാന്‍ പണ്ടേ എല്ലാരോടും പറഞ്ഞതാ, പെണ്ണു്, ഭാര്യ, ഒളിച്ചോട്ടം തുടങ്ങിയ വാക്കുകളൊന്നും ആരും കഥയില്‍ എഴുതരുതെന്നു്. ഇനി അനുഭവിച്ചോ, അല്ലാതെന്താ?: -)

ബിരിയാണിക്കുട്ടി said...

ഗഡീ, ഇന്ത വേലു തന്നെ അന്ത നാട്ടില്‍ ഇപ്പഴും പോസ്റ്റ്മാന്‍? അതോ ഇയളെങ്ങാനും സ്ഥലം മാറി മണലൂര്‍ ഏരിയായില്‍ എങ്ങാനും ആണോ ഇപ്പോള്‍? ഈ ഇടിവെട്ട് പോസ്റ്റുകള്‍ വായിച്ചു എന്ന ഒറ്റ കുറ്റം ചുമത്തി എനിക്കുള്ള എഴുത്തുകള്‍ക്കെങ്ങാനും ഉപരോധം വരുമോ എന്നറിയാനാ... രാമ നാമം ചൊല്ലല്‍ ഇന്നലെ തൊട്ട്‌ നിര്‍ത്തി.

:)

സന്തോഷ് said...

ഇടിവാളിനെ വായിക്കാന്‍ ഇപ്പോഴാണ് അവസരമാകുന്നത്. നല്ല ഒഴുക്കന്‍ വിവരണം. കഥകള്‍ കൊഴുക്കുന്നു. വേലൂസ് ഇഫക്ടിന്‍റെ ഡെഫനിഷന്‍ അത്യുഗ്രന്‍.

വായനയ്ക്ക് ആകെയുള്ള ഒരു ഡിസ്ട്രാക്ഷന്‍, അമിതമായി ഉപയോഗിച്ചിരിക്കുന്ന അതിശയചിഹ്നങ്ങളാണ് (77 എണ്ണമേ!)

സസ്നേഹം,
സന്തോഷ്

പല്ലി said...

ഇടിവാളെ കുഞ്ഞാലിക്കുട്ടീടെ ഭാഷെ പറഞ്ഞാല്‍ ഇങ്ങളൊരു പുലി തന്നെ.പാവം വേലു കൊടുവള്ളി പൊയ മുരളിയെ പൊലെ ആയി .കക്ഷത്തിലിരുന്നതു പോയി ഏറും കിട്ടി. എന്നലും വേലുനു അത്രയും താങ്ങാനുള്ള കറണ്ട് ഉണ്ടായിരുന്നൊ?ജാനകീടെ വോള്‍ട്ടേജു.
സത്യമേവ ജയതെ

Raj said...

ബൂം ബൂം ഇടിവാള്‍, അലക്കിപ്പൊളിച്ചല്ലോ വേലൂസ്‌ ഇഫെക്ട്‌. സൂപ്പറായി ഗെഡി!
Raj

സങ്കുചിത മനസ്കന്‍ said...

ഇടീ,,

മി ഡിയര്‍ അനിയാ...

എന്റെ തൂലിക ഞാന്‍ ഇതാ നിനക്ക്‌ കൈമാറുന്നു......


നീ ഒരു പുപ്പുലി ആയി മാറിയിരിക്കുന്നു.....


എനിക്ക്‌ അസൂയ മുഴുക്കുന്നു.....

നിന്നെ ബ്ലോഗാന്‍ പറഞ്ഞ്‌ പറഞ്ഞ്‌ കൊണ്ടന്നട്ട്‌ ഇപ്പ

ഹൌ.... എത്ര കമന്റ്‌! എത്ര ഹിറ്റ്‌!!!!!!!

എന്റെ ബ്ലോഗിന്‌ വിസിറ്റേഴ്സില്ലാാാാാാാാാ അഹാ ഹാ ഹാാാാാാാാ
എന്റെ കൌണ്ടര്‍ ഇങ്ക്രീസ്‌ ഇല്ലാ.... ഹോ ഹോ ഹോ......... ഹോ....... ഹോ........

ബിന്ദു said...

എല്ലാ പ്രയോഗങ്ങളും മിന്നല്‍... അല്ല ഇടിവാള്‍. :)

വിശാല മനസ്കന്‍ said...

അതിഭീകരമായ ടൈമില്ലായ്മ മൂലം വായിക്കാന്‍ ലേറ്റായി.

ഇടിവാള്‍ പ്രയോഗങ്ങള്‍ മൊത്തം ഇഷ്ടപ്പെട്ടു. കലക്കന്‍ പോസ്റ്റ്. തകര്‍ത്തു ചുള്ളാ.

ഇടിവാള്‍ said...

ദ ഗ്രേറ്റ്‌ വേലൂ'സ്‌ ഇഫക്ട്‌:

ആദി: നന്ദി ;)

വക്കാരി: ശെരിയാ..പാവം വേലു.. ;)

ദില്‍ബൂ: മിന്നലെത്തി ! ദുബായില്‍, ഇക്കഴിഞ്ഞ ജനുവരിയില്‍ ഇവിടെ വന്നു, ഒരു ജോലി ശെരിയാക്കിയിരുന്നു. ഇപ്പോള്‍ ജ്വാലി വസയും ശെരിയായി ! 13 നു, കഴിഞ്ഞ വ്യാഴം, ആള്‍ ലാന്‍ഡു ചെയ്തു ! ഇനി, ആ കമ്പനിക്കു പണിയാകുമോന്നാ എന്റെ പേടി ;)

ഇത്തിരിവെട്ടം: നന്ദി !

സെമിയേ: ഞാന്‍ ബയോമെഡിക്കല്‍ ആണു സ്പെഷലൈസ്ഡ്‌ ! അത്യാവശ്യം ഫിസിക്സ്‌ അറിയാം.

ശാന്തം: നന്ദി !

രാമേട്ടാ: എന്റെ ബ്ലോഗിലെ ആദ്യ ഗന്ധര്‍വാഗമനത്തിനു നന്ദി ! ആ എല്ജിയം ബിന്ദുവുമൊന്നും ഇതു കാണണ്ടാ ! ആനുങ്ങളാ തരികിടകള്‍ എന്നും പറഞ്ഞു സമരം തുടങ്ങും.;)

കുറുസ്വാമി: നന്ദി ;)

ദേവേട്ടാ: അതു വേണോ.. കലേഷ്‌ പറഞ്ഞതു കേട്ട്‌ ഞാന്‍ പേടിച്ചിരിക്കുവാ.. ഹെല്‍മറ്റ്‌ !

സതീഷ്‌ജീ : നന്ദി. പാവം വേലു എന്നെനിക്കും തോന്നുന്നു.

കലേഷേ: പേടിപ്പിക്കല്ലേ മാഷേ ! അടിത്ത മീറ്റിനു കാണുമ്പോള്‍, തലയോടെ വരാമെന്ന പ്രതീക്ഷയോടെ....

മുസാഫിര്‍ ബാബുജി: നന്ദി. അല്ല, അങ്ങേരുടേ ( വേലൂസ്‌) കയ്യിലിരിപ്പും ശെരിയല്ലല്ലോ !

ലുട്ടാപ്പീ: നന്ദി ;), വേലുവിനു സപ്പോര്‍ട്ടേഴ്സ്‌ കൂടുന്നല്ലോ ദൈവമേ !

താര: നന്ദി! ദേ അടുത്ത വോട്ട്‌ .. വേലുവിന്‌ !

ഉമേഷ്ജി: നന്ദി ! ശെരിയാ, അതൊരു പഴയ ജോക്കാ, എന്നാലും കെടക്കട്ടേന്നു വച്ചു !

സന്തോഷ്‌ജീ: നന്ദി. ( ! ) മാര്‍ക്ക്‌, അതൊരു ശീലമായി !!!!!! ;) ! ചൂണ്ടിക്കാണിച്ചതിനു നന്ദി. ഞാനിതാ പോയി ആ 77 എണ്ണത്തിനെ ഒരു 30 ല്‍ ഒതുക്കും ! ബെറ്റ്‌ !!!!??? ;) ഇതു പോലുള്ള കൊച്ചു കൊച്ചു നിര്‍ദ്ദേശങ്ങള്‍ വലിയൊരു പ്രചോദനം തന്നെ മാഷെ. നന്ദി .

ബിരിയാണീ: ഇല്ലാ, കഴിഞ്ഞമാസം വേലു റിട്ടയര്‍ ചെയ്തത്രേ.. ഇന്നലെ മിന്നല്‍ പറഞ്ഞതാ ! കേട്ടു കഴിഞ്ഞപ്പോള്‍, ഈ പോസ്റ്റ്‌ വേണ്ടിയിരുന്നില്ലെന്നു തോണ്‍നി.. പാവം.

പല്ലീ: നന്ദി മാഷേ. അപ്പ ദുബായിലാണല്ലേ. വഴിയേ പരിചയപ്പെടാo

രാജ്‌: നന്ദി ! സന്തോഷം

സങ്കുചേട്ടാ: എല്ലാം, എന്നേക്കാള്‍ 4 മാസം മൂത്ത ചേട്ടന്റെ അനുഗ്രഹംമൂലം ! തൂലിക സ്വീകരിച്ചിരിക്കുന്നു, സന്തോഷം. പക്ഷേ ചേട്ടന്‍ എഴുത്തില്‍ കുറെക്കൂടി ആക്റ്റീവ്‌ ആകണം ! ( പിന്നെ ഒരു സ്വകാര്യം: ആക്കരുത്‌, കേട്ടാ ?)

ബിന്ദുജി: നന്ദിജി ;)

വിശാല്ജീ: വളരേ നന്ദി. ടൈമില്ലാതിരുന്നിട്ടും വായിച്ചല്ലോ, വായിച്ചിട്ടും വെറുതെയങ്ങു പോകാതെ ഒന്നു കമന്റിയല്ലോ, സന്തോഷം !

അരവിന്ദ് :: aravind said...

പതിവുപോലെ ഗംഭീരം ഇടിവാളേ...
പല പ്രയോഗങ്ങളും പുത്തന്‍, കലക്കന്‍,ഉശിരന്‍!!!
:-))
വേ റ്റു ഗോ വാള്‍!!!:-))

ദേവന്‍ said...

അതാരാ അരവിന്നന്‍ കുട്ടീ ഈ ഗോവാള്‍? ലോംഗോവാളിന്റെ അനിയനാണോ?

ഇടിവാള്‍ said...

ദേവേട്ടോ.. ലോംഗോവാള്‍ .. കേട്ടു നല്ല പരിചയമുള്ള പേര് ! ആരാദ് ??

അര്‍ബീ: താങ്ക്യൂ ഗെഡീ ;)

ഇടിവാള്‍ said...

ഒരു ഓ:ടോ: സങ്കടം !

അങ്ങനേ ഇന്നും എന്റെ സമയം വേസ്റ്റ്‌ ആയി ! ജൂലൈ 16 നു ഗള്‍ഫ്‌ റൌണ്ടപ്പില്‍ ഇമറാത്തി ബ്ലോഗേഴ്സ്‌ മീറ്റ്‌ റിപ്പോര്‍ട്ട്‌ വരുമെന്നും പറഞ്ഞ്‌ അതും നോക്കിയിരിന്നു ! എവടേ !

മീറ്റിനു വരാമെന്നു പറഞ്ഞ്‌ കൈരളിക്കാര്‍ നമ്മളെ പറ്റിച്ചു,
മീറ്റിനു വന്നു ഫോട്ടൊയെടുത്ത്‌ ടീ.വീയില്‍ കാണിക്കാതെ ഏഷ്യാനെറ്റുകാരും നമ്മളെ പറ്റിച്ചു !

ഈ പറ്റിപ്പുകളെല്ലാം ഏറ്റു വാങ്ങാന്‍ ഇമറാത്തി ബ്ലോഗേഴ്സിന്റെ ജീവിതം ബാക്കി !

പെരിങ്ങോടന്‍ said...

ഇടിവാളേ ആ പ്രോഗ്രാം കണ്ടതുകൊണ്ടു ഷാര്‍ജയില്‍ ഒരു ലൈബ്രറിയുണ്ടെന്നു മനസ്സിലായി. സമയം കിട്ടുമ്പോള്‍ പോയി നോക്കണം.

പോസ്റ്റ് ഞാന്‍ വായിച്ചിരുന്നൂട്ടോ, എപ്പോഴും ഇടിവാളിനെ പ്രശംസിച്ചാല്‍ ഇടിവാളിനു ചമ്മല്‍‌സു വന്നു എഴുത്തു നിര്‍ത്തിയാലോ എന്നു പേടിച്ചാ ഒന്നും മിണ്ടാതിരുന്നതു്.

തന്മാത്ര said...

ഞാനും കണ്ടു അത്. ക്രെഡിറ്റ് കാര്‍ഡ് കെണിയിലകപ്പെട്ട് പൊകുന്ന ‘നമ്മെ’പ്പോലുള്ളവരെക്കുറിച്ചുള്ള പരിപാടി കൂടുതല്‍ ചിന്തയ്ക്കു വക നല്‍കുന്നു...

ഇടിവാള്‍ said...

പെരിങ്ങോടരേ: ശെരിയാ, അങ്ങനൊരു ലൈബ്രറിക്കാര്യ്യം മനസ്സിലായി. ലൊക്കേഷന്‍ മനസ്സിലായൊ ? ഞാന്‍ അതുകേട്ടില്ല. പിന്നെ, എല്‍ജീക്കു പെരിങ്ങോടര്‍ നല്‍കിയ, “എങ്ങനെ തുടങ്ങാം, വായന “ എന്ന ടിപ്സ് പ്രകാരം മാധവിക്കുട്ടിയുടേ രണ്ടു പുസ്തകങ്ങള്‍ കാശു കൊടുത്തു വാങ്ങി. ചെറു കഥകളും, ബാല്യകാലസ്മരണാകളും. ഒരു സൈഡില്‍ നിന്നും വായന തുടങ്ങീട്ടുണ്ട് ! കഴിഞ്ഞാല്‍, അടുത്ത സ്റ്റെപ്പിനായി സഹായിക്കുമല്ലോ ! ( വായിക്കണ്ട ചെറുപ്പകാലത്ത് വായിക്കാതെ ഈ വയസ്സാം കാലത്തുള്ള വയോജന വായനയായാല്‍ ഇങ്ങനിരിക്കും, അല്ലേ പെരിങ്ങോടരേ ! )

പിന്നെ: എനിക്കങ്ങനെയുള്ള ചമ്മലൊന്നുമില്ല ട്ടോ ! ധൈര്യായിട്ടു പ്രശംസിച്ചോ ! ;) !

തന്മാത്ര: ശെരിയാ.. കുറച്ചു കാലം മുന്‍പു വരെ ഞാനും ഈ കെണിയിലായിരുന്നു ! ഒരു കണക്കിനു അതിനോടൊക്കെ ലാല്‍ സലാം പറഞ്ഞു ! പക്ഷേ കാര്‍ഡുകളുടേ ഗുണവശങ്ങളെക്കുറിച്ചും ആലോചിക്കണം കേട്ടോ ! ഇന്നത്തെ സൊസൈറ്റിയില്‍ ഇതൊരു എസ്സന്‍ഷിയല്‍ ഐറ്റമാണ്.

Anonymous said...

okpxld കലക്കി ഇടിവാളേ. അടിപൊളി പോസ്റ്റ്‌. സൂപ്പര്‍

കണ്ണൂസ്‌ said...

ഒരാഴ്ച്ചത്തെ കുടിശിഖ വായന കിടക്കുന്നതു കാരണം, തനി മലയാളത്തിലൂടെ ഒരു ഓട്ടം നടത്തുന്നതിനിടെ കപ്പിനും ചുണ്ടിനും ഇടക്ക്‌ മിസ്സ്‌ ആയിപ്പോയേനേ എനിക്കീ പോസ്റ്റ്‌!! ഇടിവാള്‍ എന്നു കണ്ടപ്പോ, സഡന്‍ ബ്രേക്ക്‌ ചെയ്തു, പാരഗണ്‍ ചെരുപ്പ്‌ ഉരഞ്ഞു പൊടി പാറി!!!

എന്നാലും സാരമില്ല. പാരഗണ്‍ പോനാല്‍ പോട്ടപ്പാ,.. വേലൂസ്‌ ഇഫക്റ്റ്‌ അല്ലേ അനുഭവിച്ചത്‌??

ഇടിവാള്‍ said...

നന്ദി കണ്ണൂസ്..
“ വേലൂസ് ഇഫക്ട്” അനുഭവിച്ചതിന്റെ ആഫ്റ്റര്‍ ഇഫക്റ്റ്സ് ഒന്നും ഉണ്ടായില്ലെന്നു കരുതുന്നു ;)

അത്തിക്കുര്‍ശി said...

കിടിലന്‍!!!

ബ്ലൊഗില്‍ വന്നു ഒരു എത്തിനോട്ടം നടത്തി മടങ്ങിയതല്ലാതെ, വിശദമായി വായിച്ചിട്ടില്ലായിരുന്നു.

കഥാപത്രങ്ങളില്‍ ക്ലിക്കി, അവരെ വിശദമായി പരിചയപ്പെട്ടതിനുശേഷം വായിച്ചു.

ഏതയാലും..ഇനി രാമന്‍ ഇഫ്ഫെക്റ്റ്‌ എന്നു കേള്‍ക്കുമ്പൊഴും, ജാനകീ.. രാമാ പാട്ടുകെള്‍ക്കുമ്പൊഴും, ഇടിവാളിനെം മിന്നലിനെ, വേലൂസ്‌ ഇഫ്ഫെക്റ്റ്‌ എല്ലാം ഓര്‍കും!!!

ഇടിവാള്‍ said...

അത്തിക്കുര്‍ശ്ശി: ദ വേലൂസ്‌ ഇഫക്റ്റ്‌ അനുഭവിച്ചു രസിച്ചുവെന്നറിഞ്ഞതില്‍ സന്തോഷം !

Anonymous said...

SUPER GEDII

nardnahc hsemus said...

വേലൂ'സ്‌ ഇഫക്റ്റ്‌ ഈസ്‌ ഡിഫൈനെഡ്‌ ആസ്‌ "വെനെവര്‍ സൌണ്ട്‌ വേവ്‌സ്‌ സിമിലര്‍ റ്റു ദ ഫ്രീക്വന്‍സി ഓഫ്‌ "ജാനകി ജാനേ രാമ" ഫാള്‍സ്‌ ഇന്റു ദ ഇയര്‍ ഡ്രം ഓഫ്‌ വേലു, അ സീരീസ്‌ ഓഫ്‌ മാസ്സീവ്‌ ന്യൂറോ മാസ്കുലര്‍ എക്സ്‌പ്ലോഷന്‍സ്‌ ടെയ്യ്‌ക്സ്‌ പ്ലയിസ്‌ ഇന്‍സൈഡ്‌ ഹിസ്‌ ബ്രെയിന്‍ ഫോര്‍ ഫ്യൂ സെക്കന്‍ഡ്സ്‌ ഏന്‍ഡ്‌ ദീസ്‌ മള്‍ട്ടിപ്പിള്‍ എക്‍സ്‌പ്ലോഷന്‍സ്‌ ജെനറേറ്റ്‌സ്‌ എനോര്‍മസ്‌ അമൌണ്ട്‌ ഓഫ്‌ എനര്‍ജി & ഇംപള്‍സസ്‌, വിച്ച്‌ ഇവന്‍ച്വലി ലൂസന്‍സ്‌ സം ഹെക്‍സാഗണല്‍ നട്ട്‌സ്‌ സെന്റ്രല്ലി ലൊകേറ്റഡ്‌ ഇന്‍ ഹിസ്‌ മരത്തല. ദിസ്‌ ഫിനോമിന മോഡിഫൈ വേലൂസ്‌ മനോവിചാരങ്ങള്‍ വെരി സിമിലര്‍ റ്റു ദ ഗൈസ്‌ ഇന്‍ ഊളമ്പാറ.

ഇത് ഞാന്‍ കാണാപ്പാഠം പഠിയ്ക്കും മോനേ.... എന്നിട്ട് മമ്മൂട്ടിയും സുരേഷ് ഗോപിയുമൊക്കെ (മോഹന്‍ലാല്‍, ഇത്രയ്ക്കും ശ്വാസം വിടാണ്ട് പരയാറില്ല) പുയ്പം പുയ്പം ന്ന് ഡയലോഗ് പറയും പോലെ പറയും...... :)

പോസ്റ്റ് കലക്കന്‍...
ഇന്നേ വായിയ്ക്കാന്‍ പറ്റിയുള്ളു..
വിക്കന്മാര്‍ക്ക് സ്തുതി!!

G.manu said...

വേലു ഇനിയെന്ത്‌ എന്ന റോളില്‍, ലോങ്ങ്‌ ലീവെടുത്തു. ദേശത്തെ മൊത്തം കമ്യൂണിക്കേഷന്‍ തകരാറില്‍, ഗള്‍ഫില്‍ നിന്നും കത്തുകള്‍-ഡ്രാഫ്റ്റുകള്‍ എല്ലാം ആപ്പീസില്‍ കെട്ടിക്കിടന്നു. നാടിന്റെ മൊത്തം എക്കോണമിയെ ബാധിച്ചു. നാടാകെ സ്തംഭിച്ചു!


ഹഹ ഇടിവാളേ ഇത് കൊടുവാള്‍

ഒന്നൂടെ വായിച്ചിട്ടു തന്നെ കാര്യം

സുധി അറയ്ക്കൽ said...

രണ്ട്‌ തവണ വായിച്ചു.സൂപ്പർ!!!!!

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.