-- എ ബ്ലഡി മല്ലു --

ഹലുവാ പുരാണം

Tuesday, July 04, 2006

1982 -ലാണ്‌ വീട്ടിലെ പര്‍ച്ചേസിങ്ങ്‌ & പബ്ലിക്ക്‌ റിലേഷന്‍സ്‌ മാനേജറയി ഞാന്‍ ചുമതലയേല്‍ക്കുന്നത്‌. 8 വയസ്സില്‍തന്നെ, റേഷന്‍ വാങ്ങല്‍, അരി പൊടിക്കാന്‍ കൊണ്ടു കൊടുക്കല്‍, ഇട്ടൂപ്പിന്റെ പെട്ടിക്കട, രാമുവിന്റെ കട ഇത്യാദി സ്ഥലങ്ങളില്‍ നിന്നു, വീട്ടാവശ്യത്തിനുള്ള പലവ്യജ്നനങ്ങള്‍/പച്ചക്കറികള്‍, നെഗോഷിയേഷന്‍, ഫൈനലിസേഷന്‍, പിന്നെ, ഇവയൊക്കെ നടരാജ്‌ സര്‍വീസ്‌ വഴി വീട്ടിലോട്ടു ട്രാന്‍സ്പോര്‍ട്ടിങ്ങ്‌, തുടങ്ങിയ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ പാരന്റ്‌സ്‌ നിഷ്ക്കരുണം എന്റെ തലയിലേക്കു ചാര്‍ത്തി തന്നു !

എന്റെ 12ആം വയസ്സില്‍, തുടര്‍ച്ചയായ, 4 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനൊടുവില്‍, തൊട്ടു താഴേയുള്ള അനിയന്‍ മധ്യന്‍ (മദ്യന്‍ അല്ല, നടുവിലുള്ള ബ്രദര്‍), 8 വയസ്സറിയിച്ച ഉടനെത്തന്നെ, യാതൊരു മടിയും കൂടാതെ ഈ ജോലിയില്‍ നിന്നും വളണ്ടറി റിട്ടയര്‍മെന്റെടുത്ത്‌ പദവി അവനു കൈമാറുകയായിരുന്നു, നിസ്വാര്‍ഥനായ ഈയുള്ളവന്‍ !

ഞങ്ങടെ നാട്ടിലുണ്ടായിരുന്ന രണ്ടു കടകളാണ്‌ ഒന്നു, വീട്ടീല്‍ നിന്നും, വെറും 100 മീ അകലേയുള്ളേ, "ഇട്ടൂപ്പ്‌സ്‌ പെട്ടിക്കട" എന്ന സൂപ്പര്‍ മാര്‍ക്കറ്റും, പിന്നെ, 1 കി.മീ. ദൂരെ മേച്ചേരിപ്പടി ജങ്ക്ഷനിലുള്ള, " രാമൂന്റെ പീടിക" എന്നു വിളിച്ചിരുന്ന ഹൈപ്പര്‍ മാര്‍ക്കറ്റും !! ഇവിടെ രണ്ടിടത്തും കിട്ടാത്ത ഐറ്റംസ്‌, 2 കി.മീ, അകലെയുള്ളെ വെങ്കിടങ്ങു സെന്ററില്‍ പോയി വാങ്ങണം.

വീട്ടിലെ സകല പര്‍ച്ചേസിങ്ങും "രാമു" ന്റെ കടയില്‍ നിന്നാണ്‌. ഇട്ടൂപ്പ്‌സ്‌ പെട്ടിക്കടയാണ്‌ കൂടുതല്‍ അടുത്തെന്ന സൌകര്യമുണ്ടെങ്കില്‍ കൂടി, "വിലകൂടുതല്‍" , "ചോയ്‌സ്‌ കുറവ്‌", "പഴയ സ്റ്റോക്ക്‌" മുതലായ ഡ്രോബാക്കുകള്‍ മൂലം, ഞങ്ങള്‍, രാമൂ'സിലാണ്‌ കുറ്റി (അതായത്‌, പറ്റു പുസ്തകം). ഒരോ കാര്യത്തിനും 1 കി.മീ ഓടെണമെന്നുള്ള "വലിയൊരു" മെച്ചം കൂടിയുണ്ടിതിന്‌ ! ഇങ്ങനെയൊക്കെയാണെങ്കിലും, SOS ഘട്ടങ്ങളില്‍, ഇട്ടൂപ്പ്സില്‍ നിന്നും റെഡി ക്യാഷ്‌ , ചില്ലറ പര്‍ച്ചേസിങ്ങും അച്ഛന്‍ അപ്രൂവ്‌ ചെയ്തിരുന്നു !

വര്‍ഷങ്ങള്‍ കൊഴിഞ്ഞു വീണു, 4-5 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനു ശേഷം, പാരമ്പര്യമനുസരിച്ച്‌, മധ്യന്‍, ജോലിഭാരങ്ങളെല്ലാം, ഏറ്റവും താഴേയുള്ള അനിയനായ മിന്നലിനെ ഏല്‍പ്പിച്ച്‌, ചേട്ടന്റെ പാത പിന്‍തുടര്‍ന്നു ! പഠിപ്പില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാനാണ്‌ ഈ വളണ്ടറി റിട്ടയര്‍മെന്റിനു വീട്ടുകാര്‍ സമ്മതിച്ചിരുന്നത്‌.

12-15 വയസ്സിലൊക്കെ, മേച്ചേരിപ്പടി ജങ്ക്ഷനില്‍ നിന്നും, ഒരു തുണി സഞ്ചിയില്‍ അരിയും സാധനങ്ങളും മറ്റേകയ്യില്‍ മണ്ണെണ്ണ പാത്രവുമായി നടന്നു നീങ്ങവേ, അബദ്ധത്തിലെങ്ങാല്‍, എനാമാവു സ്കൂളിലേയോ, മറ്റൊ സുന്ദരാംഗികളുടെ മുന്നില്‍ പെട്ടാല്‍..? തീര്‍ന്നില്ലേ കമ്പ്ലീറ്റ്‌ ഇമേജ്‌ ?

ഈ കാര്യങ്ങള്‍ക്കായി മാത്രം ഒരാളെ ജോലിക്കു വയ്ക്കണം എന്ന "ബ്രോഡ്‌ മൈന്റഡ്‌" ചിന്താഗതിക്കാരായിരുന്നു ഞങ്ങള്‍ മൂന്നുപേരും എന്നിരിക്കിലും, അച്ഛന്റെ മുന്നില്‍, അത് അവതരിപ്പിക്കാനുള്ള ആ ഒരു ചമ്മല്‍ ഓര്‍ത്ത്‌ ( ഹേയ്‌.. പേടിയല്ല..) നിശബ്ദരായി ഈ അടിമപ്പണി ചെയ്തുപോന്നു! പുരയുടെ മേല്‍ക്കൂരയും തകര്‍ത്തു വളര്‍ന്നു നില്‍ക്കുന്ന മൂന്നാണ്‍മക്കളുടെ, മാനസിക വ്യാപാരങ്ങള്‍ ആരു തിരിച്ചറിയാന്‍ !

വര്‍ഷങ്ങള്‍, വീണ്ടും വീണ്ടും കടന്നു പോയി. ഇട്ടൂപ്പിനും രാമുവിനുമെല്ലാം പ്രായമായി, മക്കള്‍ ബിസിനസ്‌ ഏറ്റെടുത്തു! താഴേ അനിയന്മാരായി ആരും ഇല്ലാത്തതിനാല്‍, മിന്നല്‍ കുരുക്കിലായി ! വളണ്ടറി റിട്ടയര്‍മെന്റിനു അവനാഗ്രഹമുണ്ടെങ്കിലും, നിര്‍ദ്ദാക്ഷിണ്യം അവന്റെ അപേക്ഷ വീട്ടുകാര്‍ തള്ളി.

സാധാരണ, എനിക്കും മധ്യനും വെറും നാലു വര്‍ഷം മാത്രം ചെയ്യേണ്ടിയിരുന്ന ആ ദുരിതപൂര്‍ണമായ ജോലി, 8 വയസ്സു മുതല്‍ മിന്നല്‍ ഏറ്റെടുത്ത ആ കട്ടപ്പാര, ഇന്നും അവന്‍ ചുമന്നുകൊണ്ടിരിക്കുന്നു! 15 വര്‍ഷങ്ങള്‍ക്കുശേഷവും !

വായ്നോട്ടത്തിനായി മേച്ചേരിപ്പടി ജംക്ഷനില്‍ പോകുമ്പോള്‍ വീട്ടിലേക്ക്‌ ഒരു തീപ്പട്ടി വാങ്ങാന്‍ പറഞ്ഞാല്‍ പോലും, ഞങ്ങള്‍ അനുസരിച്ചിരുന്നില്ല, അതൊക്കെ മിന്നലിന്റെ ഡ്യൂട്ടിയല്ലേ. ചേട്ടന്മാര്‍ അവന്റെ ഉത്തരവാദിത്വങ്ങളില്‍ കൈ കടത്തുന്നു എന്നവനു തോന്നിയാലോ ?? ഛായ്‌ ..മോശം.. സ്വന്തം അനിയനോട്‌ ഇങ്ങനെയൊക്കെ പെരുമാറാമൊ ? വന്നു വന്നു, രാമു, ഇട്ടൂപ്പ്‌, ഇന്നീ വാക്കുകള്‍ കേള്‍ക്കുന്നതു പോലും എനിക്കും മധ്യനും വെറുപ്പായി !

അങ്ങനങ്ങനങ്ങനെ.... ഞാന്‍ 20 വയസ്സിന്റെ പടിവാതിലില്‍ നില്‍ക്കുന്നൊരു കാലം... കോളെജ്‌ ജീവിതം ജസ്റ്റ്‌ കഴിഞ്ഞ്‌ മധുരിക്കും ഓര്‍മ്മകള്‍ വീടിന്റെ ഉമ്മറത്തിരുന്ന്‌ വെറുതെയിരുന്ന് അയവെട്ടിവെട്ടിക്കൊണ്ടിരിക്കുന്ന പ്രായം !

ബൈക്കിലെ പെട്രോളിന്റെ ലവലനുസരിച്ച്‌ വെങ്കിടങ്ങ്‌/ മുല്ലശ്ശേരി/ തൊയക്കാവ്‌/ ഏനാമാവ്‌ എന്നീ ഇന്റര്‍-പഞ്ചായത്ത്‌ റോമിംഗ്‌ വായിനോട്ടം, ബന്ധു വീടുകളില്‍ നടക്കുന്ന ചടങ്ങുകള്‍ക്കു പോകല്‍, അവിടെവരുന്ന കളര്‍ ചുരിദാറുകളുടെ കണക്കെടുക്കല്‍, വീട്ടില്‍ വന്ന ശേഷം കളറുകളെക്കുറിച്ചുള്ള അനാലിസിസ്‌, വല്ലപ്പോളും കടത്തു കടന്നു മണലൂര്‍ക്കു പോയി കള്ളടിക്കല്‍, ഒളിച്ചും പാത്തുമുള്ള ബീഡിവലി, പ്രോവിഡന്‍സില്‍ വരുന്ന സകല തല്ലിപ്പൊളി സിനിമകളും കാണല്‍, ബോറടിച്ച്‌ ഒരു പരുവമായാല്‍ "ന്നാ പിന്നെ ഒരു ബിരിയാണി പൂശാം" എന്നു പറഞ്ഞ്‌, വെങ്കിടങ്ങിലേക്കു വിടല്‍, തുടങ്ങിയ വിരലിലെന്നാവുന്ന താല്‍പര്യങ്ങളെ ഒഴിച്ചു നിര്‍ത്തിയാല്‍, ജീവിതത്തിനു പ്രത്യേകിച്ച്‌ അര്‍ത്ഥങ്ങളൊന്നുമില്ലാതിരുന്ന കാലം!

സ്മോളുമടിച്ചിരുന്ന നായരുക്കു വാളുവെക്കാനൊരു പൂതിയെന്ന പോലെ, വെറുതെ ഉച്ചയൂണും കഴിഞ്ഞ്‌ ദിവാസ്വപ്നങ്ങളില്‍ വ്യാപരിച്ചിരുന്ന ഞാന്‍ ചാടിയെഴുന്നേറ്റു !

എനിക്കൊരു പൂതി !!! ഹലുവ തിന്നണം !! അതും നല്ല കറുത്ത ഹലുവ !!...

അന്നൊരു ശനിയാഴ്ച്ചയായിരുന്നു. അമ്മയും മിന്നലും അമ്മാവന്റെ വീട്ടില്‍ പോയി. എന്റെ ഇരട്ട സഹോദരി വൃന്ദ വീട്ടിലുണ്ട്‌! മേലടുക്കളയിലേക്കൊന്നെത്തി നോക്കിയ ഞാന്‍ അവളെക്കണ്ട്‌ അങ്ങോട്ടു ചെന്നു! എന്തൊരു മനപ്പൊരുത്തം! ഇരട്ടക്കുട്ടികള്‍ എന്നാല്‍ ഇങ്ങനെ വേണം! "വനിത" മാഗസിനെടുത്ത്‌ അവള്‍ വായിക്കുന്നത്‌ കുക്കറി പേജ്‌.."എങ്ങനെ" കറുത്ത ഹലുവയുണ്ടാക്കാം !

പഴഞ്ചൊല്ലില്‍ പതിരില്ലല്ലോ ! "ബ്രദര്‍ ഇച്ഛിച്ഛതും ഹല്‍വ.. ട്വിന്‍ സിസ്റ്റര്‍ വായിച്ചതും ഹല്‍വാ!"

വെങ്കിടങ്ങിലെ കുണ്ടുകുളം ബേക്കറിയില്‍ പോയി ഹലുവ വാങ്ങി എന്റെ മോഹാവേശങ്ങളെ അണക്കാമെന്നു കരുതിയ ഞാന്‍, വനിതയിലെ ആ സുന്ദരി ഹലുവയില്‍, മയങ്ങിപ്പോയി! എന്റെ ആക്രാന്തം കണ്ടതോടെ അതുണ്ടാക്കിത്തരാമെന്ന് അവള്‍ ഏല്‍ക്കുകയും ചെയ്തു!

വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റുമെടുത്ത്‌ ബൈക്കെടുക്കാന്‍ പോകുമ്പോള്‍ ഇതില്‍ പറഞ്ഞിരിക്കുന്ന സാധനങ്ങളീല്‍ പകുതി പോലും ഇട്ടൂപ്പ്‌സിലോ രാമൂസിലോകിട്ടില്ലല്ലോയെന്നോര്‍ത്തു. വെങ്കിടങ്ങില്‍ തന്നെ പോകണം.. ഹ്‌ം.. സാരമില്ല.. ഹലുവായ്ക്കായൊരു ത്യാഗം...

മുറ്റത്തു വെച്ചിരുന്ന ബൈക്ക്‌ കാണാതെ ടെന്‍ഷനടിച്ചപ്പോ വൃന്ദ പറഞ്ഞു, ബൈക്ക്‌ മധ്യന്‍ എടുത്തോണ്ടു പോയി ! സൈലന്‍സറിലെ, മഫ്ലറും, ഫ്ലൂട്ടുമെല്ലാം ഊരിവച്ചതിനാല്‍, വീട്ടില്‍ സ്റ്റാര്‍ട്ട്‌ ചെയ്താല്‍ ആ ശബ്ദം, മേച്ചേരിപ്പടി ജങ്ക്ഷന്‍ വരെ കേള്‍ക്കും. അങ്ങനുള്ള ബൈക്ക്‌ , ചക്കക്കുരു പോലെ വീട്ടിലിരിക്കുന്ന ഞാന്‍പോലുറിയാതെ എങ്ങനെ ലവന്‍ കൊണ്ടുപോയി ? ഹേ.. തീക്കട്ടയില്‍ ഉറുമ്പരിക്കുന്നോ എന്നു വണ്ടറടിച്ചു നില്‍ക്കുമ്പോഴാണ്‌ വൃന്ദയുടെ അടുത്ത കമന്റ്‌:

"അവന്‍ ബൈക്കും തള്ളീ കുറേ ദൂരം പോയി, അവിടന്നങ്ങു പെട്ടെന്നു സ്റ്റാര്‍ട്ടുചെയ്തു പോയി!

"പഷ്ട്‌ ! ഇനി രാത്രി ഒരു 7 മണിയാവാതെ ചുള്ളന്‍ വീടണയില്ല"
ഗൊള്ളാം... ഞാന്‍ മനസ്സിലോര്‍ത്തു ! ഭാവിയുണ്ട്‌ !! മനസ്സില്‍ ലവനെ നന്നായിട്ടൊന്നു പ്രാകി.

ഇനീപ്പോ നടക്കുക, വേറെ വഴിയൊന്നുമില്ല. കഷ്ടി 3 കി.മി നടക്കണം, റീട്ടേണ്‍ ട്രിപ്പ്‌ അടക്കം ! 3 മണിക്കുള്ള തരക്കേടില്ലാത്ത വെയിലും ! എങ്കിലും ഹലുവേ !! വനിതാ ഹലുവചിത്രങ്ങള്‍ എന്റെ അന്തരംഗത്തില്‍ സ്ലൈഡ്‌ഷോ തുടങ്ങിയതോടെ നടത്തക്കു വേഗം കൂടി. ഏകദേശം മുക്കാല്‍ മണിക്കൂറിനുള്ളില്‍, വര്‍ഷങ്ങള്‍ക്കു ശേഷമുള്ള , ആദ്യ പര്‍ച്ചേസുമായി തിരിച്ചു വീട്ടിലെത്തിയപ്പോഴാണ്‌ വൃന്ദ പറയുന്നത്‌...

"അയ്യോ.. ഏറ്റോം പ്രധാനപ്പെട്ട ഐറ്റം മറന്നു. നെയ്യ്‌! അതില്ലാതെ ഈ സംഭവം ഉണ്ടാക്കാന്‍ പറ്റില്ലാ!"

കാറിടിച്ചു വീണവന്റെ ദേഹത്ത്‌ ലോറി കേറി എന്ന പോലായി എന്റെ ഗതി !

എന്തായാലും മിനക്കെട്ടിറങ്ങി, ഇനിയിപ്പോ ഹലുവ തിന്നിട്ടുതന്നെ കാര്യം! വാങ്ങിയതെല്ലാം കൊടുത്തേല്‍പ്പിക്കുമ്പോള്‍ ഒരു വാണിങ്ങ്‌ കൊടുക്കാനും മറന്നില്ല..

"ഞാന്‍ തിരിച്ചു വരുമ്പോഴേക്കും പണി തുടങ്ങിക്കോണാം.. 5 മണിക്കുമുന്‍പ്‌ ഹലുവ റെഡിയായില്ലേല്‍ നീ വെവരമറിയും !" അവള്‍ സമ്മതിച്ചു.

ഇനിയുമൊന്നും മറന്നിട്ടില്ലല്ലോയെന്ന റീകണ്‍ഫേം ചെയ്ത്‌ വീണ്ടും നടക്കുന്‍പോള്‍ ബോറടിക്കാതിരിക്കാന്‍ ആ ഹലുവാ ചിത്രങ്ങള്‍ മനസ്സിലെക്കു റീവൈന്റു ചെയ്തു! ആാഹ്ഹ്ഹാാ..

നെയ്യും വാങ്ങി തിരിച്ചു നടക്കുമ്പോള്‍, എന്റെ കാലുകളിടറി. തരക്കേടില്ലാത്ത തോതില്‍ നല്ല കഴപ്പ്‌. ബൈക്ക്‌ കിട്ടിയ ശേഷം മര്യാദക്കൊന്നു നടന്നതായി എന്റെ ഓര്‍മയിലില്ല !

തിരിച്ചു വീട്ടില്‍ വന്നപ്പോഴേക്കും ഞാനൊരു പരുവമായി. വോട്ടവകാശം പോലുമാവാത്ത എന്റെയാ മൃദുല പാദങ്ങള്‍ ഒറ്റ സ്ട്രച്ചിലുള്ള 5+ കി.മി. നടത്തത്തില്‍ നാശകോശമായി. വേദനിക്കുന്ന കാലുകളെ ഹലുവാക്കഥകള്‍ പറഞ്ഞ്‌ ഞാന്‍ സമാധാനിപ്പിച്ചു !

അടുക്കളയില്‍ നിന്നും, നെയ്യിന്റേയും, കിസ്മിസ്‌, കാഷ്യൂ, മുതലായവ വറുക്കുന്നതിന്റെയും ഫ്രീയായിക്കിട്ടുന്ന സുഗന്ധങ്ങള്‍, ആവോളം ആസ്വദിച്ചുകൊണ്ടിരിക്കുമ്പോള്‍‍, എന്റെ ഇരട്ട സഹോദരിയെപ്പറ്റി എനിക്ക്‌ അളവറ്റ അഭിമാനം തോന്നി. കാര്യം ബീ.എ. എക്കണൊമിക്സ്‌ തോറ്റ്‌, വീട്ടുകാരുടെ 'മണുക്കൂസ്‌" എന്ന ഓമനപ്പേരു ചുവന്നു നടക്കുന്നവളണെണെങ്കിലും, ഈ വക, എക്സ്റ്റ്രാ കരിക്കുലര്‍ ആക്റ്റിവിറ്റീസിലൊക്കെ, ഭയങ്കര അവഗാഹമാണ്‌.

"കോഴ്സ്‌ കഴിഞ്ഞു..ഇനിയെന്ത്‌.."എന്ന കുഴക്കുന്നൊരു ചോദ്യവുമായി നടന്നിരുന്ന ഞാന്‍, "ഇനിയൊന്നുമില്ലെങ്കിലും സാരമില്ല" ഇതുപോലുള്ള വനിത/കന്യക/ഗൃഹലക്ഷ്മി റെസിപ്പികള്‍ ഇനിയും ആഘോഷപൂര്‍വ്വം ഭക്ഷിക്കാമല്ലോ എന്നോര്‍ത്ത്‌ സന്തോഷിച്ചു മനപ്പായസമുണ്ടു. ഈ പുസ്തകങ്ങളുടെ വാര്‍ഷികവരിക്കാരാവാന്‍ അച്ഛനോടൊന്നു റെക്കമന്റ്‌ ചെയ്യണമെന്നു മനസ്സില്‍ കുറിച്ചിടുകയും ചെയ്തു.

ഒരു മണിക്കൂറിനുള്ളില്‍ എല്ലാം ശരിയാക്കാമെന്നുള്ള വൃന്ദയുടെ ഉറപ്പു ലഭിച്ച ശേഷം, പ്രത്യേകിച്ചു വേറെ പണിയൊന്നുമില്ല എന്ന സിംപിള്‍ കാരണത്താലും, കാലുകള്‍ വേദനിക്കുന്നതിനാലും, ഒന്നു മയങ്ങാമെന്നോര്‍ത്തു കിടന്ന ഞാന്‍ എണീറ്റത്‌ വൈകീട്ട്‌ 6 മണിയോടെയാണ്‌ !

എണീറ്റ്‌ സമയം നോക്കി! ഇത്ര നേരമായിട്ടൂം ഇതു കഴിഞ്ഞില്ലേ! അടുക്കളയിലേക്കു പോയ എനിക്കാരെയും കാണാന്‍ കഴിഞ്ഞില്ല. എല്ലാ പാത്രങ്ങളും ഭംഗിയായി കഴുകി വച്ചിട്ടുണ്ട്‌.

അതു ശെരി. എല്ലാം കഴിഞ്ഞ്‌, എന്നെ വിളിക്കാന്‍ പറഞ്ഞേല്‍പ്പിച്ചിട്ട്‌, അതു ചെയ്യാതെ ഇവളെവിടെപ്പോയി കിടക്കുവാ? നിന്നെ ഞാന്‍ ശെരിയാക്കം...ആ ഹലുവായൊന്നു തിന്നോട്ടെ !!

മുറ്റത്തു നില്‍ക്കുന്ന വൃന്ദയോടു ഞാന്‍ തിരക്കി .. ഹലുവായെവിടേ ?

"നിനക്കുള്ളത്‌ ഞാന്‍, ആ മേശപ്പുറത്തു വച്ചിട്ടുണ്ട്‌.." എന്നും പറഞ്ഞ്‌ അവള്‍ തൊട്ടയല്‍പക്കത്തെ കൂട്ടുകാരിയുടെ വീട്ടിലേക്കു വിട്ടു!

ഓഹോ.. എനിക്കായി, ഒരു പ്രത്യേക പാത്രത്തില്‍ മാറ്റി വച്ചിട്ടുണ്ട്‌.. വെരി ഗുഡ്‌.. ക്ഷണനേരത്തില്‍ മേശക്കരികിലെത്തി പാത്രം തുറന്ന ഞാന്‍ ഞെട്ടി !!!

ചെറിയൊരു പാത്രത്തിനകത്ത്‌ ഹലുവായിരുന്നു എന്നെ നോക്കി പല്ലിളിക്കുന്നു ! ആതും നല്ല ദ്രാവക രൂപത്തില്‍.. ആ ഹലുവാ വെള്ളത്തിനു മുകളില്‍, 5+ കി.മി. നടന്നു വാങ്ങിക്കൊണ്ടു വന്ന കിമിസ്സും കാഷ്യൂവുമെല്ലാം, ഓളം വെട്ടിക്കളീക്കുന്നു ! മൊത്തത്തില്‍ ആ ദ്രാവക രൂപം ഒരു ഗ്ലാസ്‌ പെപ്സി പോലിരുന്നു !

എന്നെക്കണ്ടതേ അവള്‍ തിടുക്കത്തില്‍ അയല്‍പക്കത്തേക്കോടിയതിന്റെ പൊരുള്‍ എനിക്കു മനസ്സിലായി ! "വനിതാ പാചകം" ചീറ്റിപ്പോയി.. ആത്മരക്ഷാര്‍ത്ഥമാണ്‌ അവള്‍ അയലത്തോട്ടോടിയത്ത്‌.. കം സേ കം.. അച്ഛന്‍ ഓഫീസ്‌ വിട്ടു വരുന്ന വരേയെങ്കിലും തടി കേടാകാതിരിക്കാന്‍!!

ഹലുവാമോഹങ്ങള്‍ പോയതു പോട്ടെ, വേദനിക്കുന്ന എന്റെ കാലുകളില്‍ പുരട്ടാന്‍ കുഴമ്പു വാങ്ങാന്‍ കവല വരെ നടക്കാനുള്ള ശേഷി പോലുമില്ലല്ലോയെന്നോര്‍ത്ത്‌ എന്റെ കണ്ണീല്‍നിന്നും രണ്ടു തുള്ളി നീര്‍ ഗോളങ്ങള്‍‍ പൊടിഞ്ഞു വീണു...
അവക്ക്‌, ആ കണ്ണീര്‍ത്തുള്ളികള്‍ക്ക്‌ , എന്റെ കയ്യിലിരുന്ന ഹലുവാ വെള്ളത്തേക്കാള്‍ സാന്ദ്രതയുണ്ടായിരുന്നു !!!

40 comments:

ഇടിവാള്‍ said...

ഹലുവാ പുരാണം :
ഒരു തുടരനു സ്കോപ്പുണ്ടായിട്ടു കൂടി, നിങ്ങളുടെ സ്നേഹപൂര്‍ണ്ണമുള്ള ഭീഷണികള്‍ മൂലം ഒരു നീണ്ട കഥയായിത്തന്നെ, ഒറ്റ ലക്കത്തില്‍ അവസാനിപ്പിക്കുന്നു !

വക്കാരിമഷ്‌ടാ said...

“ആ ഹലുവാ വെള്ളത്തിനു മുകളില്‍, 5+കി.മി. നടന്നു വാങ്ങിക്കൊണ്ടു വന്ന കിമിസ്സും കാഷ്യൂവുമെല്ലാം, ഓളം വെട്ടിക്കളീക്കുന്നു ! മൊത്തത്തില്‍ ആ ദ്രാവക രൂപം ഒരു ഗ്ലാസ്‌ പെപ്സി പോലിരുന്നു...........”

ഇഡ്ഡലിയണ്ണോ, തകര്‍ത്തു... ദേ ചിരിച്ചിളിച്ചുകൊണ്ടാ ഈ കമന്റുപോലും താങ്ങുന്നത്.

ഹലുവാ വെള്ളത്തേക്കാളും സാന്ദ്രതയുള്ള കണ്ണുനീര്‍ തുള്ളികള്‍......... അപാരം!

വിശാല മനസ്കന്‍ said...

'സ്മോളുമടിച്ചിരുന്ന നായരുക്കു വാളുവെക്കാനൊരു പൂതിയെന്ന പോലെ..'

ഐവ!

ശ്രീജിത്ത്‌ കെ said...

"ബ്രദര്‍ ഇച്ഛിച്ഛതും ഹല്‍വ.. ട്വിന്‍ സിസ്റ്റര്‍ വായിച്ചതും ഹല്‍വാ!"


അസ്സലായി. നന്നായി രസിച്ചു. ചിരിച്ച് ചിരിച്ച് ഊപ്പാടിളകിപ്പോയി.

അരവിന്ദ് :: aravind said...

ഹീ ഹീ ഹീ ഹീ...കൊള്ളാം ഇടിവാളേ അലുവാ കഥ. :-)

കലേഷ്‌ കുമാര്‍ said...

ഇടിവാള്‍ഗഡീ കിടിലം!
:))

ഡാലി said...

ഞാനും എന്റെ കുഞ്ചനും കൂടി വെണ്ണമത്തുകൊണ്ട് കേക്കുണ്ടാക്കിയ പോലായി.. അത് ഇത്രക്കു ഒത്തില്ല. പേസ്റ്റ് രൂപത്തില്‍ ഇരുന്ന്... ഇത് കിടിലൊല്‍കിടിലം അലുവ പെപ്സി ആയില്ലെ........

ദില്‍ബാസുരന്‍ said...

ഗെഡീ,
ഇതിനെ ഞാന്‍ കിടിലോല്‍ക്കിടിലന്‍ എന്ന് റേറ്റ് ചെയ്യുന്നു. അവസാന വാചകം നോന് ‘ക്ഷ’ പിടിച്ചെടക്കുണൂ.

പക്ഷെ 20 ആം വയസ്സില്‍ വോട്ടവകാശമാവാത്ത കാലുകള്‍ ?

Anonymous said...

പുരയുടെ മേല്‍ക്കൂരയും തകര്‍ത്തു വളര്‍ന്നു നില്‍ക്കുന്ന മൂന്നാണ്‍മക്കളുടെ, മാനസിക വ്യാപാരങ്ങള്‍ ആരു തിരിച്ചറിയാന്‍ !

കൊള്ളാം മാഷെ

Adithyan said...

ഇടിവാളെ സൂപ്പര്‍...

:)

12-15 വയസ്സിലൊക്കെ, മേച്ചേരിപ്പടി ജങ്ക്ഷനില്‍ നിന്നും, ഒരു തുണി സഞ്ചിയില്‍ അരിയും സാധനങ്ങളും മറ്റേകയ്യില്‍ മണ്ണെണ്ണ പാത്രവുമായി നടന്നു നീങ്ങവേ, അബദ്ധത്തിലെങ്ങാല്‍, എനാമാവു സ്കൂളിലേയോ, മറ്റൊ സുന്ദരാംഗികളുടെ മുന്നില്‍ പെട്ടാല്‍..?? തീര്‍ന്നില്ലേ കമ്പ്ലീറ്റ്‌ ഇമേജ്‌ ?


ഇത്രയും ഇമേജ് കോണ്‍ഷ്യസ്... അതും ഈ ചെറുപ്രായത്തില്‍... :)

തണുപ്പന്‍ said...

ഇടിവാളേ.. കലക്കി.

കുറുമാന്‍ said...

അയ്യോ ഞാനെന്ന്കിനെ അനോണിയായി പോസ്റ്റ് ചെയ്തു നേരത്തെ? എന്തായാലും സ്വന്തം പേരില്‍ തന്നെ കിടക്കട്ടെ

പുരയുടെ മേല്‍ക്കൂരയും തകര്‍ത്തു വളര്‍ന്നു നില്‍ക്കുന്ന മൂന്നാണ്‍മക്കളുടെ, മാനസിക വ്യാപാരങ്ങള്‍ ആരു തിരിച്ചറിയാന്‍ !

കൊള്ളാം മാഷെ

താര said...

എനിക്ക് വയ്യ....ചിരിച്ച് മതിയായി....ഇടിവാളേ സമ്മതിച്ചു! ഹലുവ ‘കുടിക്കാനും‘ വേണം ഒരു യോഗം! ഇനിയും ഇങ്ങനത്തെ പുരാണങ്ങള്‍ രചിച്ചുകൊണ്ടിരിക്കൂ...

ശാന്തം said...

ഇടിവാളു ചേട്ടാ !
നല്ല ഉഗ്രന്‍ വിവരണം..
ചിരിച്ച്‌ ചിരിച്ച്‌ എനിക്കു വയറു വേദനിക്കുന്നു !

ഇതു സൂപ്പര്‍ ..സൂപ്പര്‍.. സൂപ്പര്‍...
വേറൊന്നും പറയാനില്ല..

ബിന്ദു said...

ഒരു ട്വിന്‍ ബ്രദറിന്റെ മോഹം മനസ്സിലാക്കി കഷ്ടപ്പെട്ടുണ്ടാക്കി കൊടുത്ത ഹല്‍വയെ ഇങ്ങനെ അധിക്ഷേപിക്കാമോ? ഞാന്‍ ശക്തമായി പ്രതിക്ഷേധിക്കുന്നു !
:)

രാജേഷ്‌ said...

ഇടിവാളെ...ക്ലൈമാക്സ്‌ കലക്കി
ഒരു അലുവ തിന്ന പ്രതീതി ;)

ഇനി വാളിന്റെ ബാക്കി കൃതികള്‍ കൂടി വായിക്കട്ടെ.
Rajesh Nambiar

ഇടിവാള്‍ said...

കമന്റിയ എല്ലാര്‍ക്കും നന്ദി !

വക്കാരിഗെഡി, വിശലോ, ശ്രീജിത്തേ, അരവിന്ദോ, കലേഷേ, ഡാലി, തണുപ്പന്‍, കുറുമന്‍ .. അഭിപ്രായങ്ങള്‍ക്കു നന്ദി ;) !

ഡില്‍ബു ഗെഡീ: 1993 യില്‍, ആമ്പിള്ളേര്‍ക്ക്‌ വോട്ടു പ്രായം 21 ആയിരുന്നെന്നാ എന്റെ ഓര്‍മ്മ. സ്ത്രീകള്‍ക്ക്‌ 18 ഉം ! സത്യം പറയാമല്ലൊ, 31 വയസ്സായിട്ടു പോലും ഇപ്പോ എനിക്ക്‌ വോട്ടവകാശം ഇല്ല !! , "ഒരൊറ്റ തവണ" പോലും ഞാന്‍ വോട്ടു ചെയ്തിട്ടില്ല.. പ്രവാസി, എന്ന ഒരൊറ്റ കാരണത്താല്‍, വോട്ടേഴ്സ്‌ ലിസ്റ്റില്‍ പേരില്ല. അത്ര വലിയൊരു പ്രിവിലേജായി തോന്നിയിട്ടില്ലാത്തതിനാല്‍, അതു തിരുത്താനും പോയില്ല ! കമന്റിയതിനു നന്ദി !

ആദിത്യോ.. 12 വയസ്സില്‍ തുടങ്ങിയ ആ ഇമേജ്‌ കോണ്‍ഷ്യസ്നസ്സ്‌, അവസാനിച്ചത്‌, 27 വയസ്സില്‍, കല്യാണം, കഴിച്ച ശേഷമാ... ഇനിയിപ്പ, എന്തര്‌.. എന്തിനു ???

ബിന്ദുവേ: ആ ഹലുവാ വെള്ളം കുടിച്ചിട്ട്‌ എനിക്കു വല്ല "ഇളക്കവും" വന്നിരുന്നേല്‍ പിന്നെ, അതൊരു കഥയായി ഈ ബ്ലോഗിലിേണ്ടി വന്നേനെ! സമാധാനം.. അല്ലേലും നിങ്ങളൂ പെണ്ണൂങ്ങളോക്കെ ഒരു ഗ്രൂപ്പാ !!!

എന്റെ ബ്ലോഗില്‍, ആദ്യമായി കമന്റിട്ടു പോയ, താര, ശാന്തം , രാജേഷ്‌ എന്നിവര്‍ക്കും നന്ദി !

സഞ്ചാരി said...

haluva puranam vaichu valare adikam chirichu nannaittunde ketto.

Inji Pennu said...

ഇടിചേട്ടാ,
എനിക്കും ഹലുവാ തിന്നണം.. :) നല്ല രസമുണ്ട് വായിക്കാന്‍.ഇനീം എഴുതുക..

സങ്കുചിത മനസ്കന്‍ said...

ആറിഞ്ഞില്ല...ഉണ്ണീ..... ഈ ജ്വേഷ്ടന്‍ അറിഞ്ഞില്ല.....

നിന്റെ ഉള്ളില്‍ ഒരു ഇത്രയ്ക്ക്‌ കോപ്പ്പ്പ്‌ സ്റ്റോക്ക്‌ ഉണ്ടായിരുന്നെന്ന്.


അപാരം.......ഗംഭീരം.......

അജിത്‌ | Ajith said...

അവക്ക്‌, ആ കണ്ണീര്‍ത്തുള്ളികള്‍ക്ക്‌ , എന്റെ കയ്യിലിരുന്ന ഹലുവാ വെള്ളത്തേക്കാള്‍ സാന്ദ്രതയുണ്ടായിരുന്നു !!!

എന്റെ ഗണപതി ഭഗവതി ഭഗവാനേയ്‌...
ചിരിച്ച്‌ ഇല്ലാതായി ഇടിവാള്‍ജീ..

saptavarnangal said...

ഹലുവാ പുരാണം കൊള്ളാം..
ഇടിവാള്‍ ആളൊരു തിരുത്തല് വാദി..
ഏറ്റവും ഇളയവന്‍ മിന്നലിന്റെ രാമായണം..
ട്വിന്‍ സിസ്റ്ററ് വക ഹലുവാ പുരാണം..
അപ്പോ ഇനി മദ്ധ്യന്‍ വക എന്തുവാ... ??

ഇത്തിരിവെട്ടം|Ithiri said...

അടി പൊളി..

ഹലുവാപാചകം പെപ്സിയായെങ്കിലും വാചകപാചകം കസറി...

ചില നേരത്ത്.. said...

ഇടിവാളേ
ഹലുവാപുരാണം കലക്കീട്ടോ :)

ബിരിയാണിക്കുട്ടി said...

ഇടിവാള്‍ സാര്‍.. അതു കലക്കി സാര്‍.. പെങ്ങളെ പറഞ്ഞിട്ട് എന്താ കാര്യം.. തങ്കപ്പന്റെ പെങ്ങള്‍ തങ്കമ്മ ആവാതെ തരമില്ലല്ലൊ..

ബൈ ദ ബൈ..നമ്മടെ ലൊക്കാലിറ്റീലൊക്കെ ആയിരുന്നു കളി അല്ലെ.. കടവ് കടന്ന് മണലൂര്‍....

Inji Pennu said...

നമ്മുടെ പോന്നോമന രാജീവ് ഗാന്ധിയല്ലെ അതാക്കിയത്?

Inji Pennu said...

>>വിവരമുള്ളവര്‍ പ്രതികരിക്കുമല്ലോ ??

യ്യൊ! സോറി!.ഞാന്‍ ആ സെന്റെന്‍സ് കണ്ടിലായിരുന്നു..

ഇടിവാള്‍ said...

ഓഹോ: ബിരിയാണി അപ്പോള്‍ മെയ്ഡ്‌ ഇന്‍ മണലൂര്‍ ആണല്ലേ ! കമന്റിയതിനു നന്ദി ! മണലൂര്‍ കടത്തു കടന്നുള്ള ആ പോക്കുണ്ടല്ലോ.. അതൊരു നോസ്റ്റാള്‍ജിക്ക്‌ സംഭവം തന്നെയാണെ ...

സഞ്ചാരി, എല്‍ജി, ശങ്കു ചേട്ടന്‍, ലുട്ടാപ്പ്പ്പി, അജിത്ത്‌, സപ്ത വര്‍ണങ്ങള്‍, ഇത്റ്റിരിവെട്ടം, ഇബ്രു, എന്നിവര്‍ക്കും വായിച്ചതിനും , അഭിപ്രായങ്ങാള്‍ എഴുതിയതിനു നന്ദി !

ബിരിയാണിക്കുട്ടി said...

മെയ്‌ഡ് ഇന്‍ മണലൂരല്ല.ഗോയിങ് ടു ബി എക്സ്‌പോര്‍ട്ടെഡ് ടു മണലൂര്‍ ആണ്. :-)

ഇടിവാള്‍ said...

അതുശെരി ബിരിയാണി...
മണലൂര്‍ക്ക്‌ യെറ്റ്‌ റ്റു ബി എക്സ്പോര്‍ട്ടഡ്‌ ആണല്ലേ. അപ്പോഴേക്കും "നമ്മടെ ലൊക്കാലിറ്റി" എന്നൊക്കെ ആയോ ???

ഇക്കണക്കിന്‌ എക്‍സ്പോര്‍ട്ടു കഴിഞ്ഞാല്‍, അതിലൂടെ പോകാന്‍, വല്ലപ്പഴുമൊരിക്കല്‍ മാത്രം നാട്ടില്‍ വരുന്ന ഞാന്‍ ടോളു കൊടുക്കേണ്ടി വരുമല്ലോ ഫഗവാനേ ??

സ്നേഹിതന്‍ said...

ഹല്‍വാ രുചിച്ച പോലെ വായിച്ച് രസിച്ചു.
എഴുത്ത് ഇടിവാളായീട്ടൊ.

ജേക്കബ്‌ said...

ഇതു ഉഗ്രനായിണ്ട്‌.. ബൈ ദെ ബൈ കാര്‍ട്ടൂണ്‍ ചാമ്പ്യന്‍ ആണെന്നൊക്കെ കണ്ടല്ലൊ.. പോരട്ടെ കാര്‍ട്ടൂണ്‍സും..

ഇടിവാള്‍ said...

സ്നേഹിതനു നന്ദി..

ജേക്കബ്‌ മാഷേ: എന്റെ വെബ്‌ സൈറ്റില്‍ നിന്നു കാര്‍ട്ടൂണ്‍ വര കണ്ടു പിടിച്ചല്ലേ!
അതൊക്കെ, 13 കൊല്ലം മുമ്പായിരുന്നു മാഷെ ! പെന്‍സില്‍ പിടിച്ചിട്ട്‌ വര്‍ഷങ്ങളായ്യി.. ഫോട്ടോഷോപ്പിലുള്ള കാര്‍ട്ടൂണ്‍ വരകളില്‍ ഞാനത്ര ഉസ്താദുമല്ല.. എന്നിരിക്കിലും, മെല്ലെ പൊടിതട്ടിയെടുക്കാമോന്നു നോക്കട്ടേ ! നന്ദി !

Satheesh :: സതീഷ് said...

അതിന്റിടയില്‍ ആ കുടിച്ച പെപ്സി അലുവ എങ്ങനെയുണ്ടായിരുന്നു എന്നു പറഞ്ഞില്ല..
കോഴിക്കോടുകാര്‍ക്ക് ഉണ്ടാക്കാന്‍ പുതിയൊരു ഐറ്റമായി!!!
വളരെ നന്നായിരിക്കുന്നിഷ്ടാ..

പാര്‍വതി said...

ഇതെനിക്കിഷ്ടമായി. അലുവയും അതിന്റെ വിവരണവും.ഇതു പോലെ ഒരുപാടു ചീറ്റിപോയ പാചക സാഹസങ്ങള്‍ ചെയ്തനുഭവിപ്പിച്ചിട്ടുള്ളതിനാല്‍ നല്ല രസം തോന്നി.

-പാറു.

ഇടിവാള്‍ said...

ലിഡ.. അങ്ങനെ ചീറ്റിപ്പോയ ഓരോ പുരാണങ്ങള്‍ ഇങ്ങു കഥയായി പോരട്ടേന്ന്‌!

സതീഷ്ജീ !: അതു പറയാണ്‍ വിട്ടൂ ! 5 കി.മീ. നടന്നു വാങ്ങിയ ഐറ്റംസ് അല്ലേ ! എങ്ങനെകളയും ? ദ്രാവക ഹലുവാ കുടിച്ചു തന്നെ തീര്‍ത്തു !

അഭിലാഷങ്ങള്‍ said...

:-)

ഇട്ടൂപ്പിന്റെ പെട്ടിക്കട പോയിട്ട് ലോകത്തൊരു കടയിലും കിട്ടാന്‍ സാധ്യതയില്ലാത്തതും, എന്നാല്‍ ഇടിവാളിന്റെ വീട്ടില്‍ മാത്രം ഫ്രാക്ച്‌റോടുകൂടി മാന്യുഫാക്ച്‌ര്‍ ചെയ്യപ്പെടുന്നതുമായ ഒരു ഇടിവെട്ട് സാ‍ധനത്തിന്റെ പേര് പറയൂ?

ഉത്തരം: ഹലുവാ ജ്യൂസ്..!!

കുഞ്ഞച്ചന്‍ said...

"കാറിടിച്ചു വീണവന്റെ ദേഹത്ത്‌ ലോറി കേറി എന്ന പോലായി എന്റെ ഗതി !"

ഇഷ്ടായി ഇഷ്ടായി ഒരുപാടു ഇഷ്ടായി...

കലക്കി ഇടിവാളെ...

കുഞ്ഞന്‍ said...

ഇടി ഗഡീ..

ഈ പഴയപോസ്റ്റിന് നല്ലൊരു കോഴിക്കോടൻ ഹലുവ കഴിച്ചപോലെ സുഖം. ബൈ ദ ബൈ ഞാനൊന്ന് ഗഡ്യെ ദുഷ്ടാന്ന് വിളിക്കട്ടെ ക്യോകി എന്റെ ചേട്ടന്മാരെ എനിക്ക് വിളിക്കാൻ പറ്റില്ലല്ലൊ ബിക്കോസ് ആ മിന്നലിന്റെ റോൾ ഞാനിപ്പോഴും ചെയ്യുന്നു..ഈ കമന്റ് മിന്നലിനു വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു..അവസാന സന്തതികൾ കീ ജയ്..!

പിന്നെ 18 വയസ്സ് തികഞ്ഞാൽ ഇന്ത്യൻ ഭരണ ഘടനപ്രകാരം വോട്ടവകാശമുണ്ട്. മാഷ് ചൂണ്ടിക്കാണിച്ച ലാ പോയന്റ് ഈസ് കല്യാണ പ്രായമാണേ....

മിന്നലിന്റെയും മധ്യന്റെയും ഇപ്പോഴത്തെയവസ്ഥ എന്താണെന്നറിയാൻ ഒരു കൌതുകം..

സുധി അറയ്ക്കൽ said...

സൂപ്പർ ഡ്യൂപ്പർ!!!!!

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.