മൂന്നാമൂഴം
Monday, December 01, 2008
1996 ഡിസംബറില്‍ മഞ്ഞുരുകും ഒരു സുപ്രഭാതം....
ഒന്നു മുരടനക്കി, ഞാനാ വാതില്‍ വലിച്ചു തുറന്നു. എന്റെ മൂന്നാമൂഴത്തിനായി !!
സീറ്റിലിരുന്ന് ആ 93 മോഡല്‍ നിസ്സാന്‍ സണ്ണി കാറിന്റെ വാതിലടച്ചു. സീറ്റ് ബെല്‍റ്റിട്ടു. റിയര്‍വ്യൂ മിറര്‍ അഡ്ജസ്റ്റ് ചെയ്തു! നിങ്ങക്കറിയ്വ്വോ, ഇന്നെന്റെ മൂന്നാമൂഴമാണ് ! അബുദാബി ട്രാഫിക്ക് പോലിസ് എന്റെ ഡ്രൈവിംഗ് സ്കില്‍സ് പരീക്ഷിച്ചു രസിക്കുന്ന മൂന്നാമത്തെ ടെസ്റ്റ് !
തലേന്നു രാത്രി നടത്തിയ ( ഡ്രൈവ്ങ്ങ് ടെസ്റ്റ് പ്രമാണിച്ചുള്ള) പാര്‍ട്ടിയുടെ കെട്ടുവിടാത്തതിനാല് സാധാരാണ. പോലീസുകാര്‍ അടുത്തിരുക്കുമ്പോഴുണ്ടാവാറുള്ളെ ടെന്‍ഷന്‍ ഒട്ടുമേ തോന്നീല്ല. ബാലന്റൈനു നന്ദി !
അടുത്തിരിക്കുന്ന പോലീസുകാരന്റെ മുഖത്ത് ഒന്നു നോക്കിയതേ എന്റെ അമിത പ്രതീക്ഷകളൊക്കെ അസ്തമിച്ചു! എരണം കെട്ടവന് ഒന്നുകില്‍ ബ്രെക്ക്ഫാസ്റ്റു കഴിച്ചിട്ടില്ല, അല്ലേല്‍, അവന് ബീവിയുടെ വീക്കും വാങ്ങിയാ കുടുമ്മത്തൂന്നിറങ്ങിയത്.. നൂറുതരം... നമ്മടെ സുവര്ണയോഗം !
എന്തായാലും, വിശലമായൊന്നവനെ ഞാന്‍ വിഷ് ചെയ്തു..
' അസ്സലാമലൈക്കും സാാാര് !
വലൈക്കും സ്സലാം, .. പോത്തമറും പോലെ അവന് തിരിച്ചും,
അതോടെ എന്റെ ഇന്നത്തെ ഭാവി ഏകദേശം പ്രവചിക്കാനായി !
ഷൂസ്മ്മ... ?? അങ്ങനെയെന്തോ ചോദിച്ചു ആ ഡാവ്...
എന്റെ ഇന്നത്തെ അറബി പരിജ്നാനവും അന്നത്തേതുമായി വല്ല്യ വ്യത്യാസമൊന്നും ഇല്ലാതിരുന്നതിനാലും, ഒന്നും മനസ്സിലാവാത്തതിനാലും ലവന് പേരു ചോദിച്ചതാണെന്നൂഹിച്ച് അത് പറഞ്ഞു കൊടുത്തു. പേരിഷ്ടപ്പെടാത്തപോലെ ഉടന്‍ തന്നെ കലിപ്പില്‍ പോത്തമറി !
യള്ള.. ഗോ !!
വണ്ടി വിട്രാ, എന്നാ പറഞ്ഞതെന്നു മനസിലായ ഞാന്‍, മെല്ലേ, ആക്സിലേറ്ററില്‍ കാലമര്‍ത്തി, ലെഫ്റ്റ് ഇന്‍ഡിക്കേറ്ററിട്ട് മയിന്‍ റോഡിലോട്ടു കേറി..
യള്ള .. ജല്‍ദി..
വീണ്ടും പോത്തമറി ! ഞാന്‍ സ്പീഡ് കൂട്ടി...
( ഇന്നാണ് എന്റെ വണ്ടീടെ സൈഡിലിരുന്ന് അവനതു പറഞ്ഞിരുന്നേല്‍, അവന്റെ കിളിപറപ്പിക്കും തരത്തില്‍ ഞാന്‍ തകര്‍ത്തേനേ. )
യെമീനും,എര്ജയും ദവാറും, ഗിയറെക്സും മെല്ലം, പുഷ്പം പോലെടുത്ത ഞാന്‍ സ്വയമൊന്നഭിമാനിച്ചിരിക്കുമ്പോള് വീണ്ടും പോത്തമറി !!
സ്റ്റോബ്.!!!!!!!
ഹാവൂ.. നരകയാതന തീര്‍ന്നു.. കുട്ടി ആണാണോ പെണ്ണാണോന്ന് ഇപ്പഴറിയാം.
അടുത്തുള്ള പാര്‍ക്കിങ്ങിലേക്ക് വണ്ടി ഇന്‍ഡിക്കേറ്ററിട്ടു കയറ്റിയപ്പോള്‍, എന്റെ മനസ്സില്‍, ആശയിടെ ഒരു ചെറിയ പുല്നാമ്പുണ്ടിരുന്നില്ലേ എന്ന ചോദ്യത്തിനു ഇല്ല എന്നുത്തരം പറഞ്ഞാലതു നുണയാകും !
ഐ പാസ് സാര്‍ ?
അവനു മനസ്സിലാവാനായി സിമ്പ്ളിഫയ്യീഡ് ആംഗലത്തില്‍ ഞാന്‍ കേണു!
യൂ നോ ബാസ്.. നോ കംത്രോള്... വീണ്ടും പോത്തമറി.
സ്റ്റിയറിങ്ങ് കണ്ട്രോളില്ലാത്തതാ പ്രശ്നമെന്നു മനസ്സിലായ ഞാന്‍ തലയാട്ടുമ്പോള്‍ പോത്ത് "ചത്തവര്ക്കുള്ള ജാതകക്കുറിപ്പ് " എടുത്ത് എഴ്ത്ത് തുടങ്ങി.
ഡ്രൈവിംഗ് ടെസ്റ്റ് തോറ്റവര്‍ക്കായി, അബുദാബി പോലീസിന്റെ ഒരു കോമ്പ്ലിമെന്ററി സര്‍വീസാണ് ഈ "ചത്തവര്ക്കുള്ള ജാതകക്കുറിപ്പ്" ! ഒരു തുണ്ടു കടലാസില്‍, അടുത്ത ടെസ്റ്റിനുള്ള തീയതിയും , മറുപുറത്ത്, ഈ ടെസ്റ്റില്‍ എന്തൊക്കെ തെറ്റുകുറ്റങ്ങളാണ് അവര്‍ കണ്ടതെന്ന് ഒരു അവലോകനവും !
എന്തായാലും തോറ്റു..
എന്റെ ഒന്നാമൂഴത്തില്‍, 4 തെറ്റാണവര്‍ കണ്ടത്.. രണ്ടാമൂഴത്തില്‍ 3 തെറ്റും ! ആ പ്രോഗ്രഷനനുസരിച്ച് ഇത്തവണ 2 മിസ്റ്റേക്കായാലും തരക്കേടില്ല എന്നോര്‍ത്തിരിക്കുന്ന എന്റെ കയ്യിലേക്കവന്‍, എന്റെ ജാതകക്കുറിപ്പു തിരുകി ! അടുത്ത ഡേറ്റ് നോക്കി... 1997 ഫെബ്രുവരി ! ആഹ.. 3 മാസം സാവകാശത്തില്‍ പഠിച്ചാല്‍ മതി ! കുറിപ്പിന്റെ മറുപുറം നോക്കിയ എനിക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാനു തോന്നി.. 1 എന്ന നമ്പറീട്ടു അറബിയില്‍ എന്തോ എഴുതിയിരിക്കുന്നു ! ഐ വാസ് വെരി വെരി ഹാപ്പി.. ലൈസന്‍സ് കിട്ടിയാല്‍പ്പോലും എനിക്കിത്ത്ര സന്തോഷം തോന്നുമായിരുന്നില്ല....ഒരൊറ്റ തെറ്റുമാത്രമാണ് ഞാനീ ടെസ്റ്റില്‍ ചെയ്തത്...സോ.. മോസ്റ്റ്ലി അടുത്തതില്‍ എനിക്ക് ലൈസന്‍സ് ഉറപ്പ് !!!
ആ ആവേശത്തള്ളലില്, ഞാന്‍ പോത്തിനോടു തന്നെ ചോദിച്ചു....
വാട്ട് മിസ്ടേക്ക് സാര്‍... ??
ഒരു സഹതാപ നോട്ടത്തോടെ പോത്തമറീ, വീണ്ടും...
കുല്ലു മിസ്റ്റേക്ക് !!!
===================================
കുല്ലു = ഫുള്‍ = മുഴുവനും
* ചെയ്ത മിസ്റ്റേക്കുമുഴുവന് ഈ തുണ്ടുകടാലാസ്സില് എഴുതാന്‍ കഴിയാത്തമൂലം, ആദ്യം മുതല്‍ പഠിച്ചിട്ടു വാടെയ്"യെന്നാണ് പോത്തിന്കല്പനയെന്ന്, പിന്നീടു അറബി കൊളീഗ്സിനോടു കണ്‍സല്‍ട്ട് ചെയ്തപ്പോ വ്യക്തമായി !
35 comments:
മൂന്നാമൂഴം !
1996 ഡിസംബറില്‍ മഞ്ഞുരുകും ഒരു സുപ്രഭാതം....
ഒന്നു മുരടനക്കി, ഞാനാ വാതില്‍ വലിച്ചു തുറന്നു. എന്റെ മൂന്നാമൂഴത്തിനായി !!
കലക്കന്‍ പോസ്റ്റ് ഇടിവാളേ!
ഞാന്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി റൈവിംഗ് ലൈസന്‍സിനായി കഷ്ടപ്പെടുകയാ!
തമാശക്കഥകളുടെ മെഷീന് ഗണ്ണുമായി വന്ന്, ഇടിവാള്‍
ഡിശുഡിശുഡിശുഡിശും...
ഡിശുഡിശുഡിശുഡിശും...
എന്ന് തുരുതുരാ തമാശ കാച്ചുവാണല്ലോ!! :-))
ഹി ഹി ..ലൈസന്‍സ് കഥ സൂപ്പറായി! :-)
(ഞാന്‍ 1977 ബോണ്‍ ആണ് ട്ടോ..ഏട്ടാന്ന് വിളിച്ച് എന്നെ ഡയറ്റിംഗ് ചെയ്യിപ്പിക്കല്ലേ..:-))
ഇടിവാളേ, ഇതൊരു ഇടിമിന്നല്‍ എഴുത്ത് തന്നെ.
ബലേഭേഷ്!
രസികഃ രസികഃ
ഈശ്വരാ.... ഈ പണിയൊക്കെ ഇനി ഞാനും ചെയ്യേണ്ടി വരുമല്ലോ... NH17ല്‍ അടിച്ച് പൊളിച്ച് വണ്ടി വിട്ടിരുന്ന ഞാന്‍ ഇനി സിഗ്നലും തേങ്ങാക്കൊലയുമൊക്കെ നോക്കേണ്ടി വരുമല്ലോ.. ക്ഷമിക്കണം. കോളേജ് കഴിഞ്ഞാല്‍ ദുബായില്‍ എന്ന മലയാളി (മലബാര്‍) പ്രമാണം അനുസരിച്ച് അല്‍പ്പ കാലം മുന്‍പ് എത്തിച്ചേര്‍ന്ന ഒരു പയ്യന്റെ ജല്‍പ്പനങ്ങളായി കരുതിയാല്‍ മതി.
അടിപൊളി. രസകരമായ വിവരണം. അറിയാതെ ഉറക്കെ ചിരിപൊട്ടിപ്പോയി. കുല്ലൂ കിടിലം തമാശ.
കൊള്ളാല്ലോ ഇടിവെട്ടേ മൂന്നാമൂഴം. എന്നിട്ട് എത്രാമത്തേനാ കിട്ടിയത് :)?
ഇഡ്ഡലിവാളേ.. തകര്‍ത്തൂ.. ആ ആംഗിളുപിടിച്ചുള്ള ഫോട്ടം കണ്ടാലേ അറിയാല്ലോ തകര്‍പ്പനാണ് ആളെന്ന്.. പോസ്റ്റാണെങ്കില്‍ ഒന്നിനൊന്നല്ല ഒന്നിനു മൂന്നുമെച്ചം...
എന്റെ ഒരു സുഹൃത്ത് ഇതുപോലൊരു ടെസ്റ്റിനു പോയിട്ട് ടെസ്റ്റാന് വന്ന മദാമ്മ പേടിച്ചലറിക്കരഞ്ഞു അവസാനം. അത്രയ്ക്കായിരുന്നു സുഹൃത്തിന്റെ പെര്‍ഫോമന്‍സ്.
മൂന്നൊന്നും ഒരു കണക്കല്ല വാള്‍സേ. ഞാന്‍ ടെസ്റ്റു നാലു കൊടുത്തു. സെന്റര്‍ ഗ്ലാസ് സൈഡ് ഗ്ലാസ്സ്-ഷോള്‍ഡര്‍-സെന്റര്‍ ഗ്ലാസ് (ലെയിന്‍ മാറല്‍) ചെയ്തു ചെയ്ത് എന്റെ പിടലിയിലെ കശേരുക്കള് ലൂസായ വാശിയില്‍ ലൈസന്‍സ് കിട്ടി ആദ്യത്തെ ആറുമാസം കണ്ണാണി നോക്കിയതേയില്ല!
ഇത്ര പാടോ ഗള്‍ഫില്‍ ലൈസന്‍സ് കിട്ടാന്‍ ?.. പേരലല് പാര്‍ക്കിങ്ങ് എന്നൊരു ഐറ്റം ഉണ്ടൊ റ്റെസ്റ്റില്‍ ? അമേരിക്കയില്‍ സാധാരണ നമ്മടെ നാട്ട്കാര്‍ക്ക് ലൈസന്‍സ് പോകുന്നത് ഈ പേരലല് പാര്‍ക്കിങ്ങിലാണ്..
നമ്മുടെ നാട്ടില്‍ കിട്ടുന്നതുപോലെ എളുപ്പം അല്ല വേറേ ഒരിടത്തും. ആദ്യത്തെ പ്രാവശ്യം തന്നെ കിട്ടിയവര്‍ ആരെങ്കിലും ഉണ്ടൊ എന്നൊന്നു ചോദിച്ചുനോക്കൂ... :)
കുറച്ചു തിരക്കിലായിരുന്നു.
"മൂന്നാമൂഴ"ത്തിനു കമന്റിയ എല്ലര്ക്കും നന്ദി. കുറു: ലൈസന്‍സ് കിട്ടിയത് ഏഴാമൂഴത്തില്‍, 1999-ഇല് ...3 വര്‍ഷത്ത കഠിനാധ്വാനഫലമായി. പക്ഷെ, അബുദാബിയില്‍, ഇപ്പോള്‍, കിട്ടാന്‍ കുറേ ഈസിയാണെന്നാണ് കേട്ടത്.
കലെഷ്, അരവിന്ദ്, തണുപ്പന്‍, സിദ്ധാര്ഥന്, ദില്‍ബു, ശ്രീജിത്, ഫിലിം സ്റ്റാര്‍ വക്കാരി, ദേവരാഗം, വഴിപോക്ക്‍സ്, ബിന്ദു, എന്നിവര്‍ക്കു, നന്ദി, വായിച്കതിനും കമന്റിയതിനും
ഹിഹി!ഇതു കലക്കീട്ടൊ.
മനുഷ്യനെ ഇങ്ങനെ ചിരിപ്പിക്കല്ലെ ഇടിവാളേ..
കുല്ലു മിസ്റ്റേക്ക് അടിപൊളി!
പിന്നെ, ഷൂസ്മ്മ... ?? എന്ന് പറഞ്ഞാല്‍ ഷൂസ് ഇട്ടിട്ടുണ്ടോ എന്നായിരിക്കണം.(കേട്ടിട്ടില്ലേ ഇവിടുത്തെ ഡ്രൈവിങ് ആശാന്മാര് ചെരിപ്പൂരിയിട്ടിട്ട് വണ്ടിയോടിക്കാന്‍ പറയാറുള്ളത്?)
ശൂ ഇസ്മ-എന്താണ് പേര്
ആഹ! വെല്യമ്മായിപ്പെങ്ങളെത്തിയല്ലോ. വിസ കിട്ടുന്നതിനുമുന്പ് അല്പസ്വല്പം അറബിയും പഠിക്കാം, അല്ലേ പെങ്ങളേ?
എന്റെ പണി കളഞ്ഞേ അടങ്ങു അല്ലെ...? ചിരിക്കാന്‍ വയ്യെന്റെ ഇഷ്ടാ....
മൂന്നാമൂഴം എന്ന ഈ പോസ്റ്റ് 2006
ഇല് പബ്ലിഷ് ചെയ്തതാണ്. ഞാന്‍ ഇന്നും ഓര്‍ക്കുമ്പോള്‍ ചിരിക്കുന്ന ഒരു സംഭവം
....... .........
വീമര്ശകരെഇതിലെ" എന്ന എനിക്കിഷ്ടപ്പെടാതിരുന്ന ഒരു പോസ്റ്റ് ബ്ലൊഗിന്റെ ഹോം പേജില്‍ കിടക്കേണ്ടാ എന്നു കരുതിയാണ് ഈ പോസ്റ്റ് ഏറ്റവും മുകളീല്‍ ഇടുന്നത്.
പണ്ടിതുപോലെ പോസ്റ്റുകള്‍ ഒന്നു ഷഫീള് ചെയ്ത് ഇട്ടതും ഒരുചേട്ടന്‍ കലിയിളകിവന്നു.. 'വളിച്ചതും പുളീച്ചതും വീണ്ടും പോസ്റ്റ് ചെയ്യുന്നോടാഎന്നും ചോദിച്ച് വാളോങ്ങി വന്നു,.. അന്നു ഞാന്ന്പേടിച്ച് ഓടിയ ഓട്ടം സാഫ് ഗെയിംസില്‍ ഓടിയെങ്കില്‍ ഇമ്മക്ക് ഒരു വെങ്കലമെങ്കിലും കിട്ട്യേനേ!
അതുകൊണ്ടാണീ മുങ്കൂര്‍ ജാമ്യം.
അടുത്ത ഒരു പോസ്റ്റ് എഴുതാനുള്ള ശേഷി ലഭിക്കുംവരെ ആരാധകര്‍ ഈ കൊടിയ പാതകം ക്ഷെമിക്കുമല്ലോ? ;)
:) മുന്നേ വായിച്ചതാ, ന്നാലും...
ഇന്നാളൊരു സുഹൃത്ത് പറയുന്നു പുള്ളിടെ ഒരു ചങ്ങായി ഡ്രൈവിങ്ങ് ടെസ്റ്റ് പോയി. തുടങ്ങികഴിച്ചപ്പോഴേ തുടരെ തുടരെ ഫോണ്‍ കാള്‍. പോലീസിനോട് ചോദിക്കൊന്നും ചെയ്യാതെ വണ്ടി സൈഡില്‍ ഒതുക്കി ഫോണ്‍ അറ്റെന്‍ഡ് ചെയ്തു ചിരിച്ചു താങ്ക്സ് പറഞ്ഞു. ടെസ്റ്റ് കഴിഞ്ഞു തോറ്റെന്നുറപ്പിച്ച് പോലീസിനെ നോക്കിയപ്പോ പുള്ളി ചോദിച്ചു എന്താ കാര്യം? ചങ്ങായി പറഞ്ഞു "ഭാര്യ പ്രസവിച്ചു.ബേബി ഗേള്‍".ടെസ്റ്റ് ജയിച്ചെന്ന് പോലീസു സര്‍ട്ടിഫിക്കറ്റ് കൊടുത്തു. പുള്ളിക്ക് തലേന്നൊരു കുഞ്ഞു ബേബി ഗേള്‍ ഉണ്ടായത്രേ. :)
hmm ആ കമന്റിലുള്ള ജാമ്യാപേഷ ഉള്ളത് നന്നായി. 2006 ,2006... ന്നു കണ്ടു കണ്ടു മുഖം ചുളിഞ്ഞു ചുളിഞ്ഞു വന്നപ്പഴാ ആ കമന്റ് കണ്ടത് (ഇല്ലെന്കില് എന്തുണ്ടാകുംന്നറിയാലോ ....
"ഇതെന്താ ഇടിവാളേ ഈ പഴമ്പോസ്റ്റ് ഇവിടെന്ന് ചോദിച്ചേനെ. (അല്ലാതെന്നാ ഉണ്ടാകാന്‍?)
ഇടിയോ വീയെമ്മോ?
ഹഹഹ കുല്ലു മിസ്റ്റേക്ക്..
(ഞാന്‍ കരുതി ‘ചിന്ന മിസ്റ്റേക്ക്’ എന്ന്.....)
:):)
ഹ ഹ. അതു കൊള്ളാമല്ലോ.
:)
ഹ ഹ!
"ഷൂസ്മ്മ" എന്നു ചോദിച്ചപ്പോ പേരു പറഞ്ഞു കൊടുത്തോ? ഞാനാണെങ്കില്‍ ഷൂസൂരിക്കൊടുത്തേനെ. ലൈസന്‍സ് അപ്പം കിട്ടും. അറബി മൊത്തം മിസ്റ്റേക്ക് എന്നാണൊ ആവോ ഇനി അങ്ങേര് ഉദ്ദേശിച്ചത്!
"യൂ നോ കന്ത്രോള്" - എന്നദ്ദേഹം പറയാനുണ്ടായ സാഹചര്യം? ;-)
പപ്പൂസേ..
ഫ്രീയായി ഒരു ഉപദേശം തരാ..
തെറി പറയുന്നതും ദ്വയാര്‍ത്ഥപ്രയോഗങ്ങളും മാനവികതയുടെ നിലനില്‍പ്പിനു നല്ലതല്ല കുഞ്ഞേ..
ആ കന്ത്രോളീല് പിടിച്ച് കുഞ്ഞ് ഉരുളല്ലേ.. "ട" എന്നതിനു അറബികള്‍ ത എന്നാ ഉച്ചറ്റിക്കുക..
ഗിവ് മി എ തീ എന്നു പറഞ്ഞാല്‍ അവനു സിഗര്‍ട്ട് കത്തിക്കാന്‍ തീകൊടിക്കാനല്ല.. മറിച്ച് ഒരു ടീ..ചായ കൊടുക്കണം..
അതു പോലെ.. പ എന്നതിനു ബ എന്നാ..
വണ്‍ ബെബ്സി ബ്ലീസ് എന്നു പറഞ്ഞ ഒരു പെപ്സി കൊടുക്കണം ;)
കുഞ്ഞിന്റെ അറിവിലേക്കാ ചേയ്യായി ഇതൊക്കെ പറഞ്ഞു തന്നത്ട്ടാ.. ;)
മാഷേ.. ഈ പോസ്റ്റ് മുന്നെ ഇവിടെ തന്നെ പോസ്റ്റിയിരുന്നൊ? ഇതു കുറേ മുന്‍പെ തന്നെ വായിച്ചതാണല്ലോ..?
anyway, പോസ്റ്റ് കിടു ആണു ട്ടോ..
എന്റ് എനാട്ടില് ഒരു ഡ്രൈവിങ് ആശാനുണ്ട്. അങ്ങ്ട് പറഞ്ഞ് വിടട്ടെ...
അല്ലെങ്കില്‍ Mr. ക്രൂമാന്‍ ദക്ഷിണ (ബോട്ടില്‍) വച്ച് പഠിക്കൂ.
:-)
ഉപാസന
കമന്റ്സ് വായിച്ചില്ലായിരുന്നു. കിട്ടിയെന്നറിഞ്ഞതില്‍ സന്തോഷം. ആശാനെ അങ്ങ്ട് വിടണില്ല.
:-)
കൊള്ളാം. രസികൻ പോസ്റ്റ്
വലിച്ച് മുകളില്‍ കൊണ്ടു വന്നതു നന്നായി,
നല്ല അനുഭവം ഇത് വായിച്ചിട്ടില്ലായിരുന്നു.
സംഭവം നിത്യഹരിതമല്ലേ?
ഡ്രൈവിങ്ങ് റിട്ടണ്‍ റ്റെസ്റ്റ് എഴുതി പസ്സായി നില്‍ക്കുവാ ഞാന്‍ ..ഇനി ഈ പറഞ്ഞ പ്രകടനം ബാക്കി. യാതൊരു ദാക്ഷിണ്യവും ഇല്ലാത്ത മൂരാച്ചിയ്യാവും റോഡ് റ്റെസ്റ്റിനു വരുക.
റിസള്‍ട്ട് ഇപ്പോഴേ അറിയാം :(
എനിക്ക് ഡ്രൈവ് ചെയ്യുന്ന എല്ലാവരേയും പെരുത്ത് ബഹുമാനമാണേ...
ഇടിവാള്‍ മാഷെ
മൂന്നാമൂഴം രണ്ടാമൂഴമാക്കിയിട്ടതിന് എന്റെ അഭിനന്ദനങ്ങള്‍..!
പിന്നെ ഏഴാമൂഴത്തിന് കാര്യം നേടിയതിനും.
ഒരു കമന്റിന്റെ മറുപടിയായി പറയുന്നണ്ടല്ലൊ ഇപ്പോള്‍ ഈസിയാണ് ലൈസന്സെടുക്കാനെന്ന്..ഇത് ഒരു മുന്‍കൂര്‍ ജാമ്യമല്ലെ..
വീണ്ടും പഴയപോസ്റ്റുകള്‍ പുതുക്കിയിടുക അത് ബൂലോഗത്തിലെ പുതു നാമ്പുകള്‍ക്ക് സന്തോഷം പകരും, അനോണി എന്തും പറയട്ടെ..
ഹ ഹ , എന്തൊക്കെ തെറ്റാ സംഭവിച്ചതെന്ന് ലൈസന്‍സ് കിട്ടിയപ്പോഴെങ്കിലും മനസ്സിലായോ?
പഴയ ഒരു പോസ്റ്റ് തോണ്ടി പുറത്തിട്ടതാണല്ലേ?ഇടിഗഡിയുടെ പുതിയ പോസ്റ്റാണെന്ന് കരുതി വന്നത് വെറുതെയായി. മുൻകൂർ ജാമ്യം എടുത്തിരിക്കുന്നതിനാൽ ഒരു സ്മൈലി ഇട്ട് പോകുന്നു :)
(അടുത്ത് തന്നെ ഒരു അമറൻ പോസ്റ്റ് ഇട്ട് ഇതിന്റെ കുറവ് തീർക്കുമെന്നു പ്രതീക്ഷിക്കുന്നു :) )
ഹ ഹ
‘‘ തമാശ കുല്ലു പോസ്റ്റ് “ (അറബി) :)
എന്നുവച്ചാൽ ഈ പോസ്റ്റ് മുഴുവൻ നല്ല കിടിലൻ തമാശ നിറഞ്ഞതാണെന്നർത്ഥം. :)
നന്നായി രസിച്ചു
Post a Comment