-- എ ബ്ലഡി മല്ലു --

ട്യൂണ

Sunday, June 18, 2006


അല്‍പ്പം ഫ്ലാഷ്‌ ബാക്ക്‌..........
ഞാനും മീനും തമ്മില്‍ വല്ല്യ കമ്പനിയൊന്നും ഇല്ല,പണ്ടുമുതല്ക്കേ. വീട്ടില്‍,മീന്‍ വെക്കാഞ്ഞിട്ടൊന്നുമല്ല, കടിച്ചുപറിക്കും ചിക്കന്‍ മട്ടന്‍ ഐറ്റംസ്‌ ആണു താല്‍പര്യം. പിന്നെ നല്ല വറുത്ത മീന്‍, "എന്നെ തിന്നൂ ചേട്ടാ പ്ലീസ്സ്സ്സ്സ്സ്‌.." എന്നും പറഞ്ഞു മുന്നിലെ പ്ലെയിറ്റില്‍ വന്നിരുന്നാല്‍, ഏതു വിശ്വാമിത്രനും എടുത്ത്‌ പൂശില്ല്യേ? അത്രൊക്കെ ഞാനും ചെയ്യും ! പിന്നെ, ചിക്കനും മട്ടനും വീട്ടില്‍ കറിയായി വരണേല്‍, കരുവന്തല പൂരമോ, പിന്നെ, ഗോയിന്നുട്ടിമാമ ഗള്‍ഫീന്നു വരികയോ വേണം.

ആകെ എനിക്കു പരിചയമുള്ളത്‌, വെറും 3-4 മീനുകളാണ്‌. വീട്ടിലെ പരിചയം വെച്ച്‌, ചാള, ഐല, മുള്ളന്‍, വെളൂരി.. പിന്നെ, കോളേജ്‌ വഴി ഷാപ്പില്‍ പോയ പരിചയത്തില്‍, കരിമീന്‍ മുതലായവ. ഇതൊഴികെയുള്ള ഒരു മീനും കഴിക്കില്ല എന്ന ദൃഡപ്രതിജ്ഞ എടുത്തിരിക്കയാണു ഞാന്‍.

ഗള്‍ഫില്‍ വന്നപ്പോളാണ്‌ കുക്കിംഗ്‌ എന്ന വലിയൊരു മാരണം എന്റെ മുന്നില്‍ ഒരു ചോദ്യചിഹ്നമായി വന്നത്‌. തീറ്റക്കൊഴികെ, അടുക്കള കേറി നിരങ്ങാത്ത ഞാന്‍, ആദ്യമായി, കുക്കിങ്ങിനായി മെനക്കെടേണ്ടി വന്നു. മെല്ലെ മെല്ലെ, കുക്കിംഗ്‌ എന്നല്ല, ചെക്കിംഗ്‌ തുടങ്ങി, കിംഗ്‌ വെച്ചവസാനിക്കും എന്തുകേട്ടലും എനിക്കു കലിപ്പായി തൊടങ്ങി.

3 പേര്‍ ( ബാച്ചെലര്‍സ്‌) കൂടിയെടുത്ത റൂമില്‍, 3 ഇല്‍ ഒരു ദിവസം അടുക്കള കേറണമെന്ന കരാറിലാണ്‌ അവരുടെ കൂടെ ഞാന്‍ താമസം തുടങ്ങീത്‌. മറ്റ്‌ രണ്ടുപേരും ( ബാബുവും ചന്ദ്രബോസും), ബെംഗാളി സ്റ്റെയിലില്‍ മീന്‍ പ്രാന്തന്മാര്‍, എനിക്കാണേ ഇതീ വല്യ താല്‍പര്യ്യൊമില്ല, പിന്നെ, പട്ടിണിയേക്കാള്‍ ഭേദമല്ലേന്നു കരുതി പുതു പുതു മീന്‍കളെ ശാപ്പിട്ടു പരിചയപ്പെട്ടു വരുന്നതിനിടയിലാണ്‌ അതു സംഭവിച്ചത്‌.ഒരു ദിവസം, ബാബു, പുതിയൊരു ഐറ്റം കൊണ്ടു വന്നു. ട്യൂണ . നല്ല പേര്‌.. ആദ്യമായി കേള്‍ക്കുന്നതുകൊണ്ട്‌ തോന്നിയതാകാം.. ടുണീഷ്യയില്‍ ഉണ്ടാക്കുന്നതുകൊണ്ടണാവോ, ഈ പേരു കിട്ടീത്‌ ? സംശയം ഒതുക്കി, മെല്ലെ ടി.വി കാണാന്‍ തുടങ്ങി, കാരണം, ഇന്നു കിച്ചന്‍ ഡ്യൂട്ടി നമുക്കല്ല, ടിവി കണ്ട്‌ ചെറുങ്ങനെയൊന്നു മയങ്ങി, ബോസ്‌ വന്നു തട്ടിവിളിച്ചപ്പോളാണ്‌ പ്രീ-തീറ്റ കുളിക്കായി, ബാത്ത്രൂമിലേക്കൊടിയത്‌ !നീരാടി ഇറങ്ങിയപ്പോഴേക്കും, ഹായ്‌, പ്ലേറ്റും, കറിയും കുബ്ബൂസും എല്ലാം റെഡി!

ചിന്നപ്പയ്യന്‍സ്‌ എന്ന ഒരു കണ്‍സിടറേഷന്‍ എനിക്കുണ്ടായിരുന്നതിനാല്‍, ഭക്ഷണത്തിനു മുമ്പുള്ള പ്ലേറ്റു കഴുകല്‍ തുടങ്ങിയതൊക്കെ, ബോസ്‌, സ്വയം ഉത്തരവാദിത്വമായി ഏറ്റെടുത്തിരുന്നു! ആതൊ, ലെവന്‍ കഴുകിയാല്‍, ശെരിയാവില്ലെന്നുള്ള കണ്‍സേപ്റ്റൊ?? എന്തായാല്ലും, ഉര്‍വശീ ശാപം ഉപകാരം ! ഭക്ഷണശേഷമുള്ള ഡിഷ്‌ വാഷിങ്ങ്‌ കൂടി ബോസ്‌ ചെയ്താല്‍ , അത്രേം ഫാഗ്യം, എന്ന്, നമ്മടെ നയം, അതു വ്യക്തമാക്കന്‍ കൊള്ളില്ലെങ്കില്‍ കൂടി !പുതിയ കറിയും കൂട്ടീ, ഡിന്നര്‍ കഴിച്ച്പ്പോള്‍, ട്യൂണ ആളു കൊള്ളാല്ലോന്നു തോന്നി. ശുഭരാത്രിപറഞ്ഞു കിടന്ന ഞാന്‍, 2 മണിക്കൂറിനു ശേഷം ചില ആന്തരിക പിരിമുറുക്കങ്ങള്‍ തോന്നി, എഴുന്നേറ്റ്‌ ലൈറ്റിട്ടപ്പോള്‍, ബാബുവും, ബോസും, റൂമില്‍ ഇല്ല, ബാത്ത്രൂമിന്റെ അടുത്ത്‌ പോയപ്പോള്‍ ബോസ്‌ ഇന്‍സൈഡ്‌.. ബാബു, ഇന്‍ ദ ക്യൂ ! കാര്യം പിടികിട്ടി. ട്യൂണ സ്റ്റാര്‍റ്റെഡ്‌ വര്‍ക്കിംഗ്‌ ! ഓരു വിധത്തില്‍, ഞങ്ങള്‍ മൂന്നുപേരും ആ കാളരാത്രി, ഷിഫ്റ്റ്‌ ബേസിസില്‍, ബാത്രൂമില്‍ കഴിച്ചുകൂട്ടി. ബോസ്‌ പിറ്റേ ദിവസവും, 4 തവണ റൂമില്‍ വന്നിരുന്നതായി, പിന്നീട്‌ രഹസ്യ വിവരം കിട്ടി. അതിനു ശേഷം, കിങ്ങിന്റെ കൂടെ, ട്യൂണ എന്നു കേട്ടാല്‍, എനിക്കു, കലിപ്പല്ല, പേടിയാ തോന്നിയിരുന്നേ. ശെഷം, പലവിരുന്നുകളിലും, പല, സ്നേഹപൂര്‍ണമായ നിര്‍ബന്ധങ്ങളെയും, തൃണവല്‍ഗണിച്ച്‌, ട്യൂണയെ, എന്റെ ജീവിതത്തില്‍ നിന്നും പാടെ ഒഴിവാക്കി. പലപ്പോഴും, എന്റെ ഫാര്യ, ഇതിനെ, ഒരു പ്രിജുടൈസാണെന്നു പറഞ്ഞു പരിതപിച്ചിട്ടുമുണ്ട്‌!

ഓക്കെ...ഇനി, ഫ്ലാഷ്ബാക്കില്‍ നിന്നും തിരിച്ച്‌....
കല്യാണം കഴിക്കുന്നത്‌, മേലനങ്ങാതെ, ഭക്ഷണോം, ലോണ്ട്രിയും, സാധിക്കാനാണെന്നു, പണ്ടു ഇമെയില്‍ ജോക്സില്‍, വായിച്ചിട്ടുണ്ടെങ്കിലും, എന്റെ കാര്യത്തില്‍ അതു ശെരിയാണ്‌. പിള്ളേരെ കുളിപ്പിക്കലാണ്‌ ( പിന്നെ അവര്‍ അടുക്കളേല്‍ കേറാതിരിക്കാന്‍..കളിപ്പിക്കലും) ആകെ എനിക്ക്‌ അസൈന്‍ഡ്‌ ആയിട്ടുള്ളെ ജ്വാലി ! ഫാര്യക്കും ജോലിയുള്ളതോണ്ട്‌, പണ്ട്‌ അമ്മേടെ മെക്കിട്ടു കേറുന്ന പോലെ, എനിക്ക്‌ തീയല്‍ വേണ്ട, സാമ്പാര്‍ തന്നെ വേണം എന്ന മാതിരി വാശികളൊക്കെ അട്ടത്തു കേറ്റിവെച്ചിരിക്കയാണിപ്പോള്‍. ഭക്ഷണമായാല്‍ വിളിക്കും, വിളമ്പിയതെടുത്ത്‌ കഴിക്കും, ഡീസന്റ്‌ മാന്‍ !മിനിയാന്നു, വിളമ്പിയതു കണ്ടപ്പോള്‍, ഇന്നെന്താ സ്പെഷല്‍ എന്നു ചോദിച്ചപ്പോള്‍, ഇന്നലത്തെ ചിക്കന്‍ എദുത്തു ഡ്രൈ അക്കിയതാണെന്നവളു പറഞ്ഞു. തരക്കേടില്ലാത്ത പോളിങ്ങും നടത്തി !ശേഷം, ആത്മാവിനു പുക കൊടുക്കാനായി, കസേരയുമെടുത്തു ബാല്‍ക്കണിയുല്‍ വന്നപ്പോള്‍, പുറകെ, അവളൂം വന്നു , ഒരു പ്രത്യേക സ്നേഹപ്രകടനം, ... എന്നിട്ടൊരു ചോദ്യം..
ഏട്ടന്‍ ട്യൂണ കഴിക്കുവൊ?
ഇനി നാളെ അതെങ്ങാന്‍ കറി വക്കാനുള്ള തയ്യാറെടുപ്പാണോന്നോര്‍ത്ത്‌, ഞാന്‍ ഉടന്‍ തന്നെ പറഞ്ഞു ! ഹേയ്‌... ഇല്ല്യല്ല്യ.. അതൊന്നും വേണ്ട.. അതു കഴിച്ചാല്‍ ഞാന്‍ ശര്‍ദ്ദിക്കും...( പറഞ്ഞിട്ടുള്ളതാണേല്‍ക്കൂടി, പണ്ടത്തെ ട്യൂണക്കഥ ഞാന്‍ വീണ്ടും പറഞ്ഞു)
ഏന്നിട്ടിപ്പോ ശര്‍ദ്ദിച്ചില്ലല്ലോ ???
നിഷ്ക്കളങ്കമായ ആ ചോദ്യം കേട്ടപ്പോളാണ്‌ അവിഹിത ഗര്‍ഭം കേട്ട പോലെ, എന്റെ വയറ്റില്‍ ട്യൂണയുണ്ടെന്നറിഞ്ഞ്‌ ഞാന്‍ ഞെട്ടിയത്‌ ! ലവള്‍ക്കിട്ട്‌ ഒരു ചവിട്ടു കൊടുക്കണോ, അതോ മോന്തക്കിട്ടൊന്നു കീറണോ, എന്ന ചോദ്യങ്ങള്‍ക്കുപരി, എന്നെ കുഴക്കിയത്‌ മറ്റൊന്നായിരുന്നു !
ഇന്നിനി രാത്രി ബിസിയാവുമല്ലോ ദൈവമേ എന്ന്...

25 comments:

സങ്കുചിത മനസ്കന്‍ said...

മൂത്രം അപ്പി വാരം മൂത്രം അപ്പി മാസമാവുന്ന സ്ഥിയിലാണല്ലോ അരവിന്നേട്ടാ,,,,,

ഇടിവാളിന്റെ ശ്രദ്ധയ്ക്ക്‌:
കഴിഞ്ഞ വാരം മുഴുവന്‍ കുറുവിം ബ്രോഡ്‌ മൈന്‍ഡനും ഹാഫ്‌ വിന്ദന്‍ ചേട്ടനും കൂടി ഒന്നുകില്‍ ഒന്ന് അല്ലെങ്കില്‍ രണ്ട്‌ ഇതായിരുന്നു വിഷയം. ബ്രോഡ്‌ മൈന്‍ഡന്‌ ബി.പി ഉണ്ടാക്കിച്ചു ആ പ്രസാധനം എന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തി.

അക്കഥ ഇടാവാളിനറിയില്ലെങ്കില്‍
blogin ഏടുകള്‍ മറിച്ചു നോക്കൂ.

ഇടിവാള്‍ said...

അയ്യേ.. ഇതൊക്കേ ഇവിടത്തെ സ്ഥിരം ഐറ്റംസ്‌ ആയിരുന്നല്ലെ ?
ശ്ശെ.. ആദ്യത്തെ പോസ്റ്റിംഗ്‌ തന്നെ ഡീലിറ്റ്‌ ചെയ്യണോല്ലോ ! കഷ്ടാമായിപ്പോയി.

ഇടിവാള്‍ said...

ഇവിടെയൊന്നു പരിചയപ്പെടണ വരെക്കും, അല്ലറ ചില്ലറ തെറ്റുകുറ്റങ്ങള്‍ പൊറുക്കെന്റെ ശങ്കു ! പിന്നെ.. ബ്ബോോളൊഗ്ഗാ.ബ്ബ്ലൊഗ്ഗ്‌സ്പ്പോട്ടില്‍ എങ്ങനെ മെമ്പര്‍ ആകാം???

വക്കാരിമഷ്‌ടാ said...

ടെക്ക് നിക്കറലി സ്പീക്കിംഗ്:

മറ്റു പലരുടേയും പോലെ ഈ ടെം‌പ്ലേറ്റിന് താങ്കളുടെ ബ്ലോഗിലും എന്തോ പ്രശ്നം എനിക്കു തോന്നുന്നു. ചില വരികളും ചിലപ്പോള്‍ ഒരു പാര മൊത്തവും തെളിയാതെ വരിക. ഒന്നു റിഫ്രഷ് അടിച്ചാല്‍ സാധാരണഗതിക്ക് ശരിയാവേണ്ടതാണ്. ഇതിന് ഇപ്പോള്‍ അതും പറ്റുന്നില്ല. ലെവനെന്തോ ഒരു ഏനക്കേട്.

പിന്നെ അക്ഷരങ്ങളുടെ വലിപ്പക്കുറവ് ഐ.ഈ യില്‍ പരിഹരിക്കാമെന്ന് തോന്നുന്നു.

ജേക്കബ്‌ said...

ഒന്നു താഴോട്ട്‌ സ്ക്രോള്‍ ചെയ്ത്‌ പിന്നെ മുകളിലോട്ട്‌ വന്നാ തെളിയാത്തത്‌ തെളിയാറുണ്ട്‌..

കുറുമാന്‍ said...

ഇടിവാളെ......ട്യൂണ കൊള്ളാം.....ദ്രുതഗതിയില്‍ ജന്മമെടുത്തതാണോ കുടുത എന്നൊരു സംശയം.

.::Anil അനില്‍::. said...

:))
റ്റ്യൂണയും സോസേജും(ചൂടുപട്ടി) മനുഷന്മാര്‍ക്ക് തിന്നാനുള്ളതല്ലാന്നാണാദ്യമൊക്കെ കരുതിയിരുന്നത്.
എമ്മെമ്മൈയില്‍ ജ്വാലി ചെയ്തിരുന്ന ഒരാള്‍ പണ്ട് അദ്ദേഹത്തിന്റെ നായ്ക്കുഞ്ഞിനെ ഒരാഴ്ച നോക്കാനായി വീട്ടിലേല്‍പ്പിച്ചപ്പോള്‍ അതിനെ തീറ്റാനേല്‍പ്പിച്ച സാധങ്ങള്‍ ഏറെയും ഇതായിരുന്നു.


വക്കാരീടെ പ്രശ്നം, സോറി, വക്കാരി പറഞ്ഞ പ്രശ്നം ഈ പ്രത്യേക ടെമ്പ്ലേറ്റികൂടപ്പിറപ്പാണെന്നു തോന്നുന്നു. ഇങ്ങനത്തെ മഞ്ഞപ്പച്ച പൊട്ടിട്ട ബ്ലോഗുകളുടെ തലവിധി. പ്ലേറ്റഴിച്ചു പണിയല്‍ വിദഗ്ധര്‍ നോക്കട്ടെല്ലേ?

ഇടിവാള്‍ പറഞ്ഞ കോപ്പുട്ടി കാഞ്ഞാണി കിട്ടാന്‍ വഴിയൊന്നും കാണുന്നില്ല. തെരക്കാം...

ചില നേരത്ത്.. said...

ഇടിവാളേ..
വെടികെട്ടിനു മുമ്പുള്ള സാമ്പിള്‍ പൂത്തിരിയാണല്ലേ..നന്നായി..(പെര്‍ഫോര്‍മന്‍സ് കാര്‍ ഏറുന്നു..വാക്കുകള്‍ പരതി പരതി വിയര്‍ക്കുന്നു)..
OffTopic: തെളിയാത്തതിന്‍ ഒരു കാരണം ഈ template ന്റെ പ്രശ്നമാണ്. ഒരു നിരീക്ഷണം മാത്രം..

Adithyan said...

കലക്കി ഇടിവാളെ..
:-)

Adithyan said...

"ലവള്‍ക്കിട്ട്‌ ഒരു ചവിട്ടു കൊടുക്കണോ, അതോ മോന്തക്കിട്ടൊന്നു കീറണോ, എന്ന ചോദ്യങ്ങള്‍ക്കുപരി, "

എന്തോരു സ്നേഹം... എന്തോരു സ്നേഹം...
ഇവിടെ ബീപ്പിയും ബീജെപ്പിയുമായി നടക്കുന്നവരു ഇടിയെ കണ്ടു പടി... ;-)

ബിന്ദു said...

അയ്യയ്യോ.. ലേറ്റായി,, ഇനിയിപ്പോള്‍ സ്വാഗതം പറയണോ അതോ ട്യൂണ കഴിക്കണോ ?
:)

വിശാല മനസ്കന്‍ said...

അപ്പോ തുടങ്ങി അല്ലേ?

മീനിനെപ്പറ്റി പറഞ്ഞപ്പോള്‍ ഓര്‍ത്തൊരു കാര്യം.

കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍, താഴെ പാടത്തെ കൈ തോട്ടില്‍ തോര്‍ത്തുമുണ്ട് കൊണ്ട് മീന്‍ പിടിക്കുമ്പോള്‍ എന്റെ ചേട്ടന്റെ 7 വയസ്സുള്ള മോന്‍ എനിക്ക് ഒരു വാണിങ്ങ് തന്നു.

‘കൊച്ചച്ചാ... ഈ തോട്ടില്‍ ഒരു ജോഡി നീല തിമിംഗലങ്ങള്‍ ഉണ്ട് സൂക്ഷിക്കണേ..’ എന്ന്.

സാക്ഷി said...

സ്വാഗതം.

sami said...

ബാച്ചിലര്‍ ലൈഫില്‍ ഇങ്ങനെയുള്ള അനുഭവമുണ്ടായതുകൊണ്ടായിരിക്കും എന്‍റെ കെട്ടിയോന്‍ ട്യൂണ വാങ്ങിക്കാത്തത്..ഇപ്പോഴല്ലെ മനസ്സിലായേ.....
അപ്പോ ഞാനും ഒന്നു ശ്രമിക്കട്ടെ...
സെമി

Adithyan said...

സെമിയേ, എന്തിനു ശ്രമിയ്ക്കാനാ?
ചവിട്ടു മേടിയ്ക്കാനോ? അതോ മോന്തക്കിട്ടൊരു കീറു മേടിയ്ക്കാനോ?

;-)

sami said...

ആദിച്ചേട്ടാ,ആദ്യം ട്യൂണ,പിന്നെ ചവിട്ട്,അതുകഴിഞ്ഞ് മോന്തക്കിട്ടൊരു കീറ്...പിന്നെ....അങ്ങനെയങ്ങനെ....
എല്ലാ കാര്യത്തിനും ഒരു മുന്‍‍ഗണനാക്രമമൊക്കെ വേണ്ടേ?
സെമി

ദേവന്‍ said...

ബാച്ചിലര്‍ കുക്കിംഗ്‌ കഥ.. :)
ചുണ്ടക്കാ+ചുമട്ടുകൂലി+കൊട്ട കഴുകല്‍
കുറുമാന്റെ ഏരിയായില്‍ ബാച്ചിലറായി വാഴവേ, ദേവനു ശകലം കണവ (സ്ക്വിഡ്‌) കഴിക്കാന്‍ ഒരു മോഹം തോന്നി. ദുബായി ഡ്രൈവിംഗ്‌ ലൈസനസില്ലാത്ത കാലമായതുകൊണ്ട്‌ എന്റെ മുറിയുടെ ഒരു മുറിക്ക്‌ അവകാശി അരവിയേട്ടന്റെ രഥം വാഹനമാക്കി, കൃഷ്ണനെക്കാള്‍ കൃഷ്ണനായ നിക്സനെ സാരഥിയുമാക്കി ഹറാമിയ ... സോറി ഹമറിയ ചന്തയില്‍ പോയി. അസ്സല്‍ കണവാ വാങ്ങി ബുധനാഴ്ച്ചയല്ലേ, എം എം ഐ യില്‍ കയറി ഒരു കൂട ബീറും വാങ്ങി.

വീക്കെന്‍ഡ്‌ ബീറടിച്ച്‌ ആര്‍മ്മാദിച്ചു.

ശനിയാഴ്ച്ച രാവിലെ അരവി ഇരുന്നൂറ്റി മുപ്പതു ദിര്‍ഹം നഷ്ടപരിഹാരമയി പിടിച്ചുപറിച്ചു. ബീറുകണ്ട ത്രില്ലില്‍ദുഷ്യന്തന്‍ മറന്ന ശകുന്തളയെപ്പോല്‍ വണ്ടിയില്‍ ഉപേക്ഷിക്കപ്പെട്ടു കിടന്ന എന്റെ കണവന്മാര്‍ അമ്പതു ഡിഗ്രീ ചൂടില്‍ രണ്ടു ദിവസം കിടന്നാല്‍ പിന്നെ വണ്ടിടെ ഫാബ്രിക്ക്‌ കഴുകാന്‍ ഇരുന്നൂറു ദിര്‍ഹം ചാര്‍ജ്ജ്‌ വരുമത്രേ. പവന്‍ കൊടുത്താലും ഈ വണ്ടിക്കടുത്ത്‌ വരില്ലെന്നു വാശി പിടിക്കുന്ന കഴുവന്മാരെ വശീകരിക്കാന്‍ മുപ്പതു വെള്ളി ടിപ്പ്‌ കൊടുക്കേണ്ടി വന്നത്രേ.

ഡയറിക്കുറി ഇപ്രകാരം
കണവ രണ്ടു കിലോ - 12
പെറ്റ്രോള്‍ 5 ഗാലന്‍ - 22
കാര്‍ വാഷ്‌ -230
ആകെ ചിലവ്‌ -264

(ശ്രീജിത്തേ, കണ്ടല്ലോ, ഇതിനെ വെല്ലാന്‍ മണ്ടത്തരമുണ്ടോ കയ്യില്‍?)

കലേഷ്‌ കുമാര്‍ said...

ഇടിവാളേ, കലക്കി!
സമാനമായൊരു സംഭവം ഉം അല്‍ കുവൈനിലും സംഭവിച്ചു. വില്ലന്‍ ട്യൂണയല്ലാരുന്നു. സണ്‍‌റൈസ് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് മേടിച്ച പന്നിയിറച്ചിയായിരുന്നു. പന്നിയുടെ കുഴപ്പമാണോ അതോ കുക്കിന്റെ കുഴപ്പമാണോന്നറിയില്ല. അതോടെ പന്നിയിറച്ചി നിര്‍ത്തി!

മഴനൂലുകള്‍ .:|:. Mazhanoolukal said...

ഇടിവാള്‍,

കുറച്ചുനാളുകള്‍ക്കു മുന്‍പ്‌, നാട്ടിലൊന്നു പോയപ്പോള്‍, പ്രശസ്തമായ K R Bakers- ഇല്‍ നിന്നും ഒരു Fried Rice & Ginger Chicken കഴിച്ചു.
125 രൂപാകൊടുത്തു വാങ്ങിയ ആ സാധനം എനിക്കു 5 ദിവസം Hospital rest- ഉം പത്തുമൂവായിരം രൂപ നഷ്ടവും പിന്നെ 8-9 കിലോ തൂക്കക്കുറവും നേടിത്തന്നു!!

...............

താങ്കള്‍ക്കു സംഭവിച്ചതു പോലെ, പണ്ടൊരിയ്ക്കല്‍, മട്ടന്‍ രുചി തീരെ ഇഷ്ടമല്ലാതിരുന്ന ഞാന്‍ ബീഫ്‌ എന്നു കരുതി ആഘോഷപൂര്‍വ്വം കഴിച്ചത്‌ മട്ടന്‍തന്നെയായിരുന്നെന്ന്‌ വളരെ കാലങ്ങള്‍ക്കു ശേഷമാണറിയാന്‍ കഴിഞ്ഞത്‌. പിന്നെയെങ്ങനെയോ അതിനോടുള്ള അപ്രിയം മാറി :)

ഇടിവാള്‍ said...

ആദ്യ പോസ്റ്റിംഗ്‌ തന്നെ, വയറിളകിപോയപോലെ പൊയ്യ്‌പ്പോയോ എന്നു സങ്കടിച്ചു നിക്കുമ്പോള്‍, പ്രചോദനങ്ങള്‍ തന്ന ഏവര്‍ക്കും, ഇളകാത്ത നന്ദി! 6-7 വര്‍ഷത്തെ, എഴുത്തിന്റെ റസ്റ്റിനസ്സ്‌, അതൊന്നു മാറ്റിയെടുക്കാന്‍ അതത്ര എളുപ്പമൊന്നുമല്ല കേട്ടോ ! ഈ പറഞ്ഞതിനര്‍ഥം, 6-7 വര്‍ഷത്തിനു മുന്‍പ്‌ ഞാന്‍ എം.ടി യോ, ഓ.വി. വിജയനോ ഒന്നും ആയിരുന്നെന്നല്ല !

എന്റെ ഇളക്കക്കഥ പോസ്റ്റ്‌ ചെയ്ത ശെഷമാണ്‌ വായന തുടങ്ങീത്‌. പിന്നെയല്ലേ കുറുമാനും, വിശാലനും, അരവിന്ദനും, ബ്ലോഗൊരു പൊതു കക്കൂസാന്നു കരുതി മാറിക്കേറി നിരങ്ങിയ വിവരങ്ങള്‍ അറിയണേ. അവര്‍ക്കൊരു കമ്പനി കൊടുത്തതില്‍ സന്തോഷം !

ആദിത്യാ.. ഡീലിറ്റ്‌ ചെയ്യണൊ വേണ്ടയൊ എന്നു കരുതി ഇരിക്കുമ്പഴാ, താങ്കടെ കമന്റ്‌ കണ്ടെ. അപ്പത്തോന്നി, കെടക്കട്ടേന്ന്..

വക്കാരിമഷ്ടക്കും ചാലക്കുടിച്ചുള്ളനും, ജേക്കബ്ബിനും, ബിന്ദുവിനും സങ്കുവിനും നന്ദി.
കുറുമോ.. പോര്‍ക്ക്‌ വിന്താലു വായിച്ചു, ഓഫീസില്‍ വച്ചു പകുതി.. ബാക്കി വായിച്ചാല്‍, പന്തികേടാവുമെന്നു തോന്നിയപ്പോ, നിര്‍ത്തി ! വീട്ടില്‍ പൊയി ആദ്യമ്മുതലേ വായിച്ചു ! ഭാഗ്യത്തിനു, ഞാന്‍, പോര്‍ക്കും കഴിക്കില്ല ! ( ഗതിയിലാതെ, നല്ല വിശപ്പുള്ള, വേറൊന്നും കഴിക്കാന്‍ കിട്ടാത്തസാഹചര്യത്തില്‍ , ഒരിക്കല്‍ ജര്‍മനിയില്‍ വെച്ച്‌ പോര്‍ക്ക്‌ സാന്‍ഡ്വിച്ച്‌ കഴിച്ചതൊഴിച്ചാല്‍ ! അതും, ഒരു കടിയിലൊതുക്കി, കളഞ്ഞു.. ലഞ്ച്‌ പെപ്സിയിലൊതുക്കി)
പിന്നെ. ട്യൂണ, ധൃതഗതി കൃതിതന്നെ. തട്ടിക്കൂട്ടെന്നും പറയാം.

പിന്നെയുള്ള പ്രശ്നം, സോസേജ്‌ ആണ്‌.. അനിലേ.. ഹോട്ട്‌ ഡോഗ്‌, ചിക്കന്‍ സോസാജ്‌ ഒരു ഫേവറിറ്റാ..ഇനീപ്പൊ അതിനും തടയിടണം!
വിശാലോ, ബ്ലോഗു തൊടങ്ങി, പോസ്റ്റിങ്ങൊന്നും ഇല്ല്യ്യാട്ന്നാ, എന്നേക്കാ മോശം വിശാലനല്ലേ ;) ! അതോണ്ടാ, 1 മണിക്കൂര്‍ മെനക്കേട്ട്‌ എന്തേലുമൊന്നു കാച്ചിയത്‌. വായിച്ചു കഴിഞ്ഞപ്പോ, വല്യ സെല്‍ഫ്‌-ഇമ്പ്രഷനൊന്നും തോന്നില്ല്യ.. വെറും, പോസ്റ്റിങ്ങിനായൊരു പോസ്റ്റിങ്ങ്‌.. അത്രേ ഉദ്ദേശിച്ചുള്ളൂ..

ദേവരാഗം: 264 ദിര്‍ഹം കൊടുത്തതു പോട്ട്‌..മഴനൂലുകള്‍ക്കു പറ്റിയ പോലെ പിന്നെ ബുദ്ധിമുട്ടിയില്ലല്ലോന്നോര്‍ത്ത്‌ സമാധാനിക്ക്‌ !

കലേഷിനും മഴനൂലിനും നമസ്കാരം !

Priya said...

"ലവള്‍ക്കിട്ട്‌ ഒരു ചവിട്ടു കൊടുക്കണോ, അതോ മോന്തക്കിട്ടൊന്നു കീറണോ, എന്ന ചോദ്യങ്ങള്‍ക്കുപരി, എന്നെ കുഴക്കിയത്‌ മറ്റൊന്നായിരുന്നു !
ഇന്നിനി രാത്രി ബിസിയാവുമല്ലോ ദൈവമേ എന്ന്... "

എന്നിട്ട്‌ ‌..?

ആവനാഴി said...

ഇവിടെ കേപ്ടൌണ്‍ ഹാര്‍ബറില്‍ പിടക്കും “ഥ്യൂണ”യെ പിടിച്ചു ലോറിയില്‍ കയറ്റി കൊണ്ടു പോകുന്നതു കണ്ടിട്ടുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റില്‍ ഇവ ഷ്രെഡഡ് രൂപത്തില്‍ ടിന്നില്‍ കിട്ടും. ഇതു വരെ വാങ്ങാന്‍ തോന്നിയിട്ടില്ല.

ലണ്ടനീന്നു പുറത്തു കടക്കാന്‍ ബുദ്ധിമുട്ടാവും എന്നു ഇടിവാളിന്റെ അനുഭവത്തില്‍ നിന്നു മനസ്സിലായതുകൊണ്ട് ആ ആഗ്രഹം ഷെല്‍‌വ് ചെയ്തു.
ഇനി വേറെ എന്തെങ്കിലുമുണ്ടെങ്കില്‍ പോരട്ടേട്ടോ.

സസ്നേഹം
ആവനാഴി.

അഭിലാഷങ്ങള്‍ said...

ഇടിവാളേ..

ഇടിവാ‍ള്‍.. ഇടിവാള്‍ എന്ന് ബ്ലോഗ് ലോകത്ത് കേട്ടിട്ടുണ്ട്. അതെന്താസാധനം എന്ന് ഒരിക്കല്‍ പോയിനോക്കണം എന്നും കരുതിയതാണ്. ബട്ട്,ഒരു മൂഡ് ഇതുവരെ കിട്ടിയിരുന്നില്ല.

ഇന്ന് ഇതാ, നമ്മുടെ ജോര്‍ജ്ജ് ബുഷ് തന്നെ വേണ്ടിവന്നു മൂഡു തരാന്‍. അങ്ങേര്‍ ഇന്ന് ദുഫായില്‍ വന്നത് പ്രമാണിച്ച് ഓഫും കിട്ടി എന്റെ മൂഡ് ഓണും ആയി.

അപ്പോ ഞാന്‍ പറഞ്ഞുവന്നത്. ഞാന്‍ ഇയാളുടെ എല്ലാ പോസ്റ്റുകളും ആദ്യം മുതല്‍ വായിക്കാന്‍ തുടങ്ങുകയാണ്. തുടക്കം തന്നെ ട്യൂണ കാരണം ബാത്ത്രൂമിലും ടോയ്‌ലറ്റിലും ആയത് കാണുമ്പോള്‍ ‍ അതിയായ സന്തോഷം ഉണ്ട്. :-)

അപ്പോ പറഞ്ഞ പോലെ.. ഞാന്‍ വായിച്ചുതുടങ്ങട്ടെ.. (കരാറടിസ്ഥാനത്തിലാ വായനാ.. “ഡേയിലി ഒന്ന് വച്ച് മൂന്ന് നേരം“. എന്റെ മൂഡ് ഓഫ് എന്ന അസുഖം മാറുമോന്നറിയണമല്ലോ... )

:-)

കുഞ്ഞച്ചന്‍ said...

എന്നിട്ട് ബിസി ആയോ???

SULFI said...

മാഷെ. ആദ്യ കഥ ട്യുണ കലക്കി.
പക്ഷെ ട്യുണയെ കുറ്റം പറയരുത്. (ട്യുണ എന്താ നിനക്ക് സ്ത്രീ ധനം കിട്ടിയതാണോ എന്നൊന്നും ചോദിച്ചേക്കല്ലേ )
കാരണം കരി വെക്കാന്‍ മടിച്ചിട്ട് മിക്കവാറും എന്നെ സേവിക്കുന്ന ആ മഹാനുഭാവനെ പറഞ്ഞാല്‍ എനിക്കെങ്ങിനെ സഹിക്കും.

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.